Featured Books
  • പ്രതീക്ഷ - 3

    അന്നത്തെ പരുപാടിയൊക്കെ കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് പോയി. ...

  • ദക്ഷാഗ്നി - 1

    ദക്ഷാഗ്നി Part-1ഡോ എവിടെ നോക്കിയ വണ്ടി ഓടിക്കുന്നത് തനിക്ക്...

  • പിരിയാതെ.. - 1

    പിരിയാതെ….." എത്ര നാളായെടോ ഞാൻ തൻ്റെ പുറകെ നടക്കുന്നു.. എന്ത...

  • താലി - 3

    ഭാഗം 3ഡോക്ടേഴ്സ് എല്ലാം ഓടി വന്നു സുകുമാരൻ്റെ നെഞ്ചിലും കയ്‌...

  • കിനാവുകൾക്കപ്പുറം - 2

    ബസ് അതിവേഗതയിലാണ് പാഞ്ഞു കൊണ്ടിരുന്നത്. മറ്റൊരു ബസിനെ ഓവർ ടേ...

വിഭാഗങ്ങൾ
പങ്കിട്ടു

പ്രതീക്ഷ - 3

അന്നത്തെ പരുപാടിയൊക്കെ കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് പോയി.
    
  പിറ്റേന്ന് രാവിലെ പതിവില്ലാതെ മനു നേരത്തെ എണീറ്റ് നേരെ അടുക്കളയിലേക്ക് പോയി,

അമ്മേ.. എന്താ  കഴിക്കാൻ..?

"കഴിക്കാൻ ഒന്നും ഇണ്ടാക്കീട്ടില്ല ചായ ഇരിക്കണ്ട് അവിടെ" അമ്മ പറഞ്ഞു.

അല്ല നീയെന്ത ഇന്ന് നേരത്തെ എണീറ്റെ..? അമ്മ  അവനോടു ചോദിച്ചു.

"അതെന്തേ എനിക്ക് നേരത്തെ എണീറ്റൂടെ.." (മനു).

ഇതും പറഞ്ഞ് മനു നേരെ ചായ എടുത്ത് വീടിന്റെ ഫ്രണ്ടിൽ പോയി ഇരുന്നു.

അവൻ അപ്പോഴും എന്തോ ആലോചനയിൽ ആയിരുന്നു.

പെട്ടെന്ന് ഒരു വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അവൻ റോഡിലേക്ക് നോക്കി.

അതു ശരത്തും വിഷ്ണും ആയിരുന്നു.
ശരത്താണ് വണ്ടി ഓടിച്ചത്.
വണ്ടി നേരെ മുറ്റത്തേക്ക് കയറ്റിവെച്ചു.

മനു അവിടെ നിന്ന് എണീറ്റു മുറ്റത്തേക്ക് ഇറങ്ങി.
അവരുടെ വരവിനു പിന്നിൽ എന്തോ ഉണ്ടെന്നു മനുവിന് തോന്നി.

ആ... നിങ്ങളോ.... നിങ്ങൾ എന്താ കാലത്ത് തന്നെ ഇങ്ങോട്ട്? മനു ചോദിച്ചു.

"ഒന്നുല്ലടാ.. ചുമ്മാ ഇറങ്ങീതാ.."ശരത്ത് പറഞ്ഞു.

മനു പതിയെ ഒന്ന് മൂളി :   മ്മ്...

അപ്പോഴേക്കും അമ്മക്ക് പണിക്ക് പോവാൻ സമയമായിട്ടുണ്ടായിരുന്നു.

"ഡാ.. മനു  ഞാൻ ഇറങ്ങാണ്.
ചോറ് എടുത്ത് വെച്ചിട്ടുണ്ട് അവിടെ... എടുത്ത് കഴിച്ചോളൂ.. വേറെ ഒന്നും ഉണ്ടാക്കാൻ നേരം കിട്ടിയില്ല.."

"ശരത്തെ... ഇന്നിനി എന്താ പരുപാടി രണ്ടുപേരും ഇറങ്ങീട്ടുണ്ടല്ലോ കാലത്തുതന്നെ."

"ഒന്നുല്ല അമ്മ ചുമ്മാ ഇറങ്ങീതാ.. ക്രിസ്മസ് ഒക്കെ അല്ലെ."
അമ്മ ഇന്ന് ക്രിസ്മസ്  ആയിട്ട് പണിക്ക് പോവാണോ..? ശരത്ത് അമ്മയോട് ചോദിച്ചു.

"ഞാൻ പണിക്ക് പോയാലേ ഇവിടത്തെ കാര്യങ്ങൾ നടക്കൊള്ളു.
അതുകൊണ്ടു മക്കള് ക്രിസ്മസ് ഒക്കെ ആഘോഷിച്ചു ഇവടെ ഇരിക്കി ഞാൻ പണിക്ക്‌ പോട്ടെ."
ഇതും പറഞ്ഞുകൊണ്ട് അമ്മ അവിടെനിന്നും ഇറങ്ങി.

"ഡാ.. മനു  എന്താ നിന്റെ പ്രശ്നം" വിഷ്ണു  മനുവിന്റെ മുഖത്തു നോക്കി ചോദിച്ചു.

"എന്തു പ്രശ്നം എനിക്ക് ഒരു പ്രേശ്നോം ഇല്ല." മനു  മറുപടി കൊടുത്തു.

"എന്ന ആയിക്കോട്ടെ,  പിന്നെ ഒരു കാര്യം കൊടുക്കാൻ ഉള്ള കാശും കൊടുത്തിട്ട് ബാക്കി 2500 രൂപ ഇണ്ട്. ആ പിള്ളേരാണെങ്കിൽ നമ്മടെ പാടത്തെ വീട്ടിൽ നിക്കണ്ട്. 
കളക്ഷൻ കിട്ടിയ കാശുകൊണ്ട്  എന്തെങ്കിലും പരിപാടി സെറ്റ് ആക്കണം എന്ന പറയണേ. അതുംകൂടെ പറയാനാ ഞങ്ങൾ വന്നേ.."  
"നിന്നെ ആണെങ്കിൽ വിളിച്ചിട്ട്  ഫോൺ സ്വിച്ച്ഓഫ്.
      നീ എന്തായാലും വായോ...."
വിഷ്ണു മനു വിനോട് പറഞ്ഞു.

  "നിങ്ങ വിട്ടോ...  ഞാൻ വരുന്നില്ല."

മനുവിന്റെ ഈ മറുപടി  കേട്ടപോൾ ശരത്തിനു ദേഷ്യം വന്നു.
  "നീ ഇന്നലെ തൊട്ടു തുടങ്ങീത,  എന്തെങ്കിലും പ്രശ്നം ഉണ്ടങ്കിൽ  ഞങ്ങളോട് പറ...
നീ പറഞ്ഞിട്ട് അല്ലെ നമ്മൾ ഇന്നലെ കരോളൊക്കെ ഇറക്കിയത്.  എന്നിട്ട് ഇന്നലെ നീ ഒരുമാതിരി...  തുടക്കത്തിൽ നിനക്ക് കുഴപ്പൊന്നും ഉണ്ടായില്ലല്ലോ."

   "എന്റെ മനു  നമ്മൾ ഒരുമിച്ചല്ലേ  എല്ലാ പരിപാടിയും ആഘോഷിക്കാറ്.ഇപ്പൊ നീ എന്താ ഒഴിഞ്ഞുമാറണെ..  നിനക്ക്  വല്ല ബുദ്ധിമുട്ടുണ്ടങ്കിൽ ഞങ്ങളോട് പറയ്...
നമ്മൾക്ക്  ഒരുമിച്ചു തീർക്കാം. നിന്റെ മനസ്സിൽ എന്തേലും വിഷമം ഉണ്ടങ്കിൽ അതു ഞങ്ങളുടെയുംകൂടി അല്ലേടാ.." വിഷ്ണു സ്നേഹത്തോടെ പറഞ്ഞു.

"ഇത്രയും പറഞ്ഞിട്ട് അവനു തലയിൽ കേറണില്ലെങ്കിൽ നമ്മൾക്ക് പോവാടാ..
ശരത്ത് വിഷ്ണൂനോട് പറഞ്ഞു."

എന്നിട്ട് അവർ പതുക്കെ വണ്ടിയുടെ അടുത്തേക്ക് നടന്നു.

അപ്പോൾ തന്നെ പിന്നിൽ നിന്ന് മനു വിളിച്ചു :  "ഡാ... ശരത്തെ നിൽക്ക്‌... ഞാനും വരണുണ്ട്."
   
   വേണ്ട. "നീ കാര്യം ഏതാണെന്ന് തെളിച്ചു പറഞ്ഞിട്ട് വന്നാൽ മതി." ശരത്ത് പറഞ്ഞു.

"എടാ പ്രത്യേകിച്ച് ഒന്നും ഇല്ല്യ.. ഈ പരുപാടി  ഒന്ന് കഴിഞ്ഞോട്ടെ എന്നിട്ട് ഞാൻ പറയാം." മനു ശരത്തിനെ നോക്കി പറഞ്ഞു.

"ശരി..  ഇപ്പൊ നീ പറഞ്ഞത് ഉറപ്പാണെങ്കിൽ  മത്രം നിനക്ക് വണ്ടീകേറാം.
പിന്നെ ഒരു കാര്യം ഇന്നലത്തെ പോലെ അവിടെ വന്നിട്ട് ഓരോന്ന് ആലോചിച്ചിരിക്കരുത്. ക്രിസ്മസ് ആണ് എല്ലാ വർഷത്തെ പോലെ നമ്മൾ അടിച്ചുപൊളിക്കുന്നു...."  ശരത്ത് പറഞ്ഞു.

   "ആട  ശെരി.. ശെരി.."  മനു മറുപടി കൊടുത്തു.

   എന്നിട്ട് മൂന്നുപേരും കൂടെ ഒരുമിച്ച് ആ വീട്ടിലേക്ക് പോയി.
പാട്ടും ഡാൻസും എല്ലാം കൂടി ക്രിസ്മസ് പരിപാടികൾ വിചാരിച്ചതിലും ഭംഗിയായി നടന്നു.

സമയം രാത്രി 10:30
എല്ലാവരും വീട്ടിലേക്ക് മടങ്ങാൻ നിൽക്കുന്നു.
ശരത്ത് വിഷ്‌ണുവിനോട് പറഞ്ഞു: "ഡാ.. നീ ഇവടെ നിൽക്ക് ഞാൻ ഇവനെ വിട്ടിൽ ആക്കിയിട്ടു  വര."

"ആട നീ പോയിട്ട് വായോ..." വിഷ്ണു പറഞ്ഞു.

അങ്ങനെ ശരത്ത് മനുവിനെയും കൂട്ടി 
മനുവിന്റെ  വീട്ടിൽ എത്തി.

മനു വണ്ടിയിൽ നിന്ന് ഇറങ്ങി വാതിലിൽ തട്ടി അമ്മയെ വിളിച്ചു :  
             "അമ്മേ....  വാതില് തുറക്ക്."

"എടാ ഞാൻ പോട്ടെ..."  ശരത്ത് വണ്ടിയിൽ ഇരുന്നു വിളിച്ചു പറഞ്ഞു.

"ആട.. ഓക്കേ" (മനു)

"എടാ.. മനു  നാളെ നീ എന്തായാലും അങ്ങോട്ട്  വന്നോളൂ  നിന്റെ പ്രശ്നങ്ങൾക്ക്‌ ഒരു പരിഹാരം  കാണണ്ടേ..."  ശരത്ത് വീണ്ടും മനുവിനെ ഓർമപ്പെടുത്തി.

"ആട... വരാം" മനു പറഞ്ഞു.

ശരത്ത് വണ്ടിയെടുത്തു പോയി.

വാതിൽ തുറക്കാതെ ആയപ്പോൾ മനു വീണ്ടും അമ്മയെ വിളിച്ചു.

"അമ്മേ....  ഈ വാതില് ഒന്ന് തുറക്കോ...."

അമ്മ വാതിൽ തുറന്നു കൊടുത്ത് നേരെ റൂമിലേക്ക് പോയി.

മനു അകത്തുകയറി വാതിൽ അടച്ചുകൊണ്ട് അമ്മയോട് ചോദിച്ചു.

അമ്മ ഇന്ന് നേരത്തെ കിടന്നോ...?

  "നേരത്യോ 11 മണി  ആയി..  എനിക്ക് നാളെ പണിക്കൊന്നും പോണ്ടേ..." അമ്മ റൂമിൽ കെടുന്നുകൊണ്ട് പറഞ്ഞു.

മനു ഇതിനു മറുപടിയൊന്നും കൊടുത്തില്ല.
വേഗം പോയി  കിടന്നു. ക്രിസ്മസ് പരിപാടിയുടെ ക്ഷീണം കൊണ്ട് ആവാം വേഗം തന്നെ ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ 9  മണിയാവുമ്പോഴേക്കും മനു എഴുനേറ്റു.

  അമ്മ അപ്പോഴേക്കും പണിക്ക് പോയിരുന്നു. 

മനു വേഗം റെഡിയായി അവർ സ്ഥിരം ഇരിക്കാറുള്ള വീട്ടിലേക്ക് പോയി.

അവിടെ എത്തിയപ്പോൾ മനുവിനെയും കാത്ത് വിഷ്ണുവും ശരത്തും ഉണ്ടായിരുന്നു.

  മനു എന്തോ പറയാൻ വന്നപ്പോഴേക്കും   ശരത്ത് മനുവിനോട് ചോദിച്ചു :
"എന്താണ് നിന്റെ പ്രശ്നം.."
ഇന്നെങ്കിലൊന്ന് പറയോ നീ..?

"എടാ... അത് അത്ര വലിയ കാര്യം ഒന്നും അല്ലടാ.." മനു പറഞ്ഞു.

"നീ ആദ്യം കാര്യം പറ? എന്നിട്ട് തീരുമാനിക്കാം വലുതാണോ ചെറുതാണോ എന്നൊക്കെ. " 

         " എടാ...  വേറൊന്നല്ല.... "

നീ ഇന്നെങ്ങാൻ പറയോ....? വിഷ്ണു ചോദിച്ചു.

    "നമ്മടെ ശീതള്  ഇല്ലേ..."

ഏതു ശീതള്...?  ശരത്ത് ചോദിച്ചു.

"എടാ... നമ്മടെ ഒപ്പം പ്ലസ് ടു  പഠിച്ചില്ലേ ഒരു ശിൽപ  അവൾടെ  അനിയത്തി ശീതൾ."

"ഓഹ്......  ശീതള്.. അവൾക്ക് എന്താ പറ്റിയെ..."  ശരത്ത് ചോദിച്ചു.


"അവള് ഇടക്കെ  എനിക്ക് മെസ്സേജ് അയക്കാറുണ്ട് " (മനു)
    
ആതാണോ നിന്റ പ്രശ്നം..?  (ശരത്ത്)


"അതല്ലടാ....  അവൾടെ കല്ല്യാണം ഉറപ്പിച്ചു.  ആ.. ചെക്കനവൾക്ക് ഒട്ടും മാച്ചില്ല...."  മനു പറഞ്ഞു.

ഇവർ പറയണത് ഒന്നും മനസ്സിലാവാതെ വിഷ്‌ണു  ചോദിച്ചു.
   നിങ്ങള് ആരെക്കുറിച്ചാ... പറയണേ...?

"എടാ... നീ അറിയില്ലേ...   ആ..... ജംഗ്ഷനിൽ ഉള്ള വലിയ വീട്..   അയാൾടെ താഴെ ഉള്ള മോള്  ശീതള്.
ഇവൾടെ ചേച്ചിയും ഞങ്ങളും ഒരുമിച്ചാ പഠിച്ചേ... അങ്ങനെയുള്ള പരിചയം ആണ് ഇവൻ ആയിട്ട്." ശരത്ത് പറഞ്ഞു.

"ഏത്... ആ... പട്ടാളകാരന്റെ  മോളാ...?
എന്റെ പൊന്നു മനു... നിനക്ക് എന്തെ  വയ്യെ.... അയാള്  വെടിവെച്ചു കൊല്ലുംട്ട നിന്നെ...."  വിഷ്ണു മനുവിനോട് പറഞ്ഞു.

"അതൊന്നും എനിക്ക് അറിയില്ല....   നമ്മൾ കരോള് ഇറങ്ങാനായിട്ട് നിന്നില്ലേ..
അന്ന്  നമ്മ ഇറങ്ങണേലും തൊട്ടുമ്മുന്ന്  അവളെന്നെ വിളിചണ്ടായി..."  മനു പറഞ്ഞു.

ഇതുകേട്ട ശരത്ത് കുറച്ച് ആകാംക്ഷ യോട്കൂടി  ചോദിച്ചു.
      എന്നിട്ട്......?

                           തുടരും....