Featured Books
  • താലി - 4

    ഭാഗം 4കാർ ബാലസുമ  മന്ദിരത്തിൻ്റെ അടുത്ത് എത്തിയപ്പോൾ ഗേറ്റ്...

  • പ്രതീക്ഷ - 3

    അന്നത്തെ പരുപാടിയൊക്കെ കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് പോയി. ...

  • ദക്ഷാഗ്നി - 1

    ദക്ഷാഗ്നി Part-1ഡോ എവിടെ നോക്കിയ വണ്ടി ഓടിക്കുന്നത് തനിക്ക്...

  • പിരിയാതെ.. - 1

    പിരിയാതെ….." എത്ര നാളായെടോ ഞാൻ തൻ്റെ പുറകെ നടക്കുന്നു.. എന്ത...

  • താലി - 3

    ഭാഗം 3ഡോക്ടേഴ്സ് എല്ലാം ഓടി വന്നു സുകുമാരൻ്റെ നെഞ്ചിലും കയ്‌...

വിഭാഗങ്ങൾ
പങ്കിട്ടു

താലി - 4

ഭാഗം 4


കാർ ബാലസുമ  മന്ദിരത്തിൻ്റെ അടുത്ത് എത്തിയപ്പോൾ ഗേറ്റ് താനെ തുറന്നു. ജീവൻ കാർ അകത്തേക്ക് എടുത്തു. കുറച്ച് അധികം ദൂരം യാത്ര ചെയ്ത ക്ഷീണം എല്ലാവരുടേയും മുഖത്ത് വ്യക്തമായിരുന്നു. 



പിന്നിട്ട വഴികളിൽ എല്ലാം അമ്മുവിൻ്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. അതിന് രണ്ട് കാരണങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന് അച്ഛൻ്റെ വിയോഗം. രണ്ട് ഇനി ഇവരുടെ ജീവിതത്തിൽ താൻ ഒരു ശല്യവുംഭാരവും ആയി മാറുമോ എന്ന ഭയവും.

വീടിൻ്റെ മുറ്റത്ത് കാർ വന്ന് നിന്നു. ഇരുനില വീട്. വീടിൻ്റെ ചുറ്റും മരങ്ങൾ ആണ്. അത്കൊണ്ട് തന്നെ അവിടമാകെ തണുപ്പ് അനുഭവപ്പെട്ടിരുന്നു. ബാലൻ കാറിൽ നിന്ന് ഇറങ്ങി അപ്പുറത്തെ സൈഡിലോട്ട് ചെന്ന് അമ്മുവിന് ഡോർ തുറന്ന് കൊടുത്തു. 


" മോളേ... ഇറങ്ങ്" അതും പറഞ്ഞ് ബാലൻ അവളുടെ കയ്യിൽ പിടിച്ചു. അവള് പതിയെ ഇറങ്ങി.

അവരുടെ വരവ് അറിഞ്ഞ സുമ അപ്പോഴേക്കും അങ്ങോട്ട് എത്തിയിരുന്നു. ഒരു നാടൻ വേഷമാണ് സുമയുടേത്. സെറ്റും മുണ്ടും. കുളി എല്ലാം കഴിഞ്ഞ് മുടി ചീകി വെച്ചിട്ടുണ്ട്. 


അമ്മുവിനെ കണ്ടത്തും  സുമ അവളുടെ അരികിലേക്ക് പുഞ്ചിരിച്ച് കൊണ്ട് ചെന്നു.  "മോളേ..."  എന്നും വിളിച്ച് സുമ അവളുടെ കയ്യിൽ പിടിച്ചു. 


നീല നിറമുള്ള ദാവനിയാണ് അമ്മുവിൻ്റെ വേഷം. ശെരിക്കും സുമയെ പോലെ ഒരു നാടൻ ലുക്ക്. സങ്കടവും ക്ഷീണവും അവളുടെ മുഖത്ത് അല അടിച്ചിരുന്നു. അമ്മു അവരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.


" സുമേ... അവൾക്ക് കഴിക്കാൻ വല്ലതും കൊടുക്ക്... ഞാൻ ഒന്ന് കുളിക്കട്ടെ" എന്നും പറഞ്ഞ് കൊണ്ട് ബാലൻ അകത്തേക്ക് നടന്നു. കൂടെ അമ്മുവും സുമയും ഉണ്ടായിരുന്നു. 


ഒരു ചെറിയ വലിയ കൊട്ടാരം തന്നെയായിരുന്നു ബാലൻ്റെ വീട്. അവളെയും കൊണ്ട് സുമ ഒരു മുറിയുടെ അടുത്ത് എത്തി. 

" ഇതാണ് മോളുടെ മുറി... ചെല്ല് ഒന്ന് കുളിച്ച് ഫ്രഷ് ആയി വാ... അപ്പോഴേക്കും അമ്മ ഭക്ഷണം വിളമ്പാം... " എന്നും പറഞ്ഞ് അവർ അവളുടെ മുടി ഇഴകൾ തലോടി. 


" നല്ല നീളവും ഉള്ളും ഉള്ള മുടി ആണല്ലോ... പക്ഷേ എന്താ ഇങ്ങനെ ജഡ പിടിച്ച് ഇരിക്കുന്നത്... സാരല്ല അമ്മ കോതി ഒതുക്കി തരാം...  "  അതും  പറഞ്ഞ്  സുമ അകത്തേക്ക് നീങ്ങി. അല്പസമയം കഴിഞ്ഞ്  കാച്ചിയ എണ്ണയുമായി അവർ തിരിച്ച് വന്നു. " മോളേ... ഒന്ന് തിരിഞ്ഞ് നിൽക്ക് അമ്മ മുടിയിൽ എണ്ണ ഇട്ട് തരാം... " 


അവള് തിരിഞ്ഞ് നിന്നു. ഇടതൂർന്ന അവളുടെ മുടിയിൽ സുമ എണ്ണ പുരട്ടാൻ തുടങ്ങി. അവരുടെ വിരലുകൾ  അവളുടെ  തലയിൽ  സ്പർശിച്ചപ്പോൾ എന്തെന്നില്ലാത്ത സുഖം അവൾക്ക് അനുഭവപ്പെട്ടു. ഒരു പക്ഷെ ഒരമ്മളുടെ സാമിപ്യം അവളിൽ നിറഞ്ഞിട്ടുണ്ടാവാം.

സ്വന്തം അമ്മയുടെ സ്നേഹം മതിവരുവോളം കിട്ടാത്തത് കൊണ്ട് തന്നെ അവരുടെ സ്നേഹത്തോടെ ഉള്ള ആ പ്രവർത്തി അവൾക്ക് എന്തോ ഒരു ആദ്യ അനുഭവമായിരുന്നു. 


ഓട്ട പാച്ചിലിൽ അവൾക്ക് മുടിയും അവളുടെ ആരോഗ്യവും ഒന്നും ശരിക്കും ശ്രദ്ധിക്കാൻ ആയില്ല.  " ദേ... അമ്മ നല്ല പോലെ ചീവി വൃത്തി ആക്കിയിട്ടുണ്ട്. നല്ല ഉള്ളും നീളവും ഉണ്ട് മോളുടെ മുടിക്ക്. ഇനി അത് നല്ലത് പോലെ കൊണ്ട് നടക്കണം ടോ... ദേ... അമ്മ കാച്ചുന്ന എണ്ണയാണിത്. ഇതെന്നും കുളിക്കാൻ പോവുന്നതിന് മുന്നെ തേച്ച് പതിനഞ്ച് മിനിറ്റ് വെക്കണം ടോ...

എന്നിട്ടേ കുളിക്കാവൂ... ഇന്ന് ഇനി വേഗം പോയി കുളിച്ചോളൂ... നാളെ മുതൽ പുരട്ടി നിൽക്കാം... 

ചെല്ല് ചെന്ന് കുളിച്ച് വാ... "

എന്നും പറഞ്ഞ്   സുമ അവൾക്ക് റൂമിൻ്റെ അകത്തുള്ള ബാത്ത്റൂം കാണിച്ച് കൊടുത്തു.



അമ്മു അവളുടെ ബാഗിൽ നിന്ന് പാവാടയും  , മുണ്ടും ,ബ്ലൗസും ഒരു ഷാളും എടുത്ത്  ബാത്ത്റൂമിൽ കയറി. സുമ അപ്പോഴേക്കും അടുക്കളയിൽ എത്തിയിരുന്നു. അവർക്ക് വേണ്ടത് എല്ലാം പാത്രങ്ങളിൽ ആക്കി സുമ ടേബിളിൽ കൊണ്ട് വെച്ചു. രാവിലെ ഉണ്ടാക്കിയ ദോശയും ചമ്മന്തിയും, ഉച്ചയ്ക്ക് ഉള്ള ചോറും, കറിയും, ഉപ്പേരിയും, അച്ചാറും മീൻ വറുത്തതും എല്ലാം ആയി മേശ നിറഞ്ഞു.  അവർക്ക് എന്താ ആവിശ്യം ഉള്ളത് എന്ന് വെച്ചാൽ കഴിച്ചോട്ടെ എന്നവർ കരുതി. 



കുളി എല്ലാം കഴിഞ്ഞ് ബാലൻ മേശപ്പുറത്ത് എത്തി.

"  സുമേ... " ബാലൻ നീട്ടി വിളിച്ചു.

" ദാ... എത്തി " എന്നും പറഞ്ഞ് സുമ സാരിയുടെ അറ്റം കൊണ്ട് കൈകൾ തോർത്തി അവിടേക്ക് എത്തി. " എന്താ... ബാലേട്ട... " അവർ ചോദിച്ചു.



" അമ്മു...? " ബാലൻ അവരെ നോക്കിക്കൊണ്ട് ചോദിച്ചു.


" അയ്യോ... ആ കുട്ടിയുടെ കുളി കഴിഞ്ഞില്ല എന്ന് തോന്നുന്നു... ഞാൻ പോയി ഒന്ന് നോക്കട്ടെ... ഏട്ടൻ കഴിച്ചോളൂ... ഞാൻ ആ കുട്ടിയുടെ കൂടെ കഴിച്ചോളാം എന്നും പറഞ്ഞ് അമ്മുവിൻ്റെ മുറിയിലേക്ക് സുമ നടന്നു.



ശവർ തുറന്ന് ശരീരം ആകെ അമ്മു തണുപ്പിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് സുമ ബാത്ത്റൂമിൻ്റെ വാതിലിൽ മുട്ടുന്നത്. മുട്ട് കേട്ട് അമ്മു ശവർ ഓഫ് ആക്കി. " അമ്മു... കഴിഞ്ഞില്ലേ... കുട്ടിയെ... ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്."



" ആ... ഇപ്പൊ വരാം " എന്നവൾ പറഞ്ഞു. 


കുളിയെല്ലാം  കഴിഞ്ഞ് അമ്മു അടുക്കളയിൽ എത്തിയപ്പോൾ ബാലൻ ഭക്ഷണം എല്ലാം കഴിച്ച് അപ്പുറത്ത് ടിവിയിൽ ന്യൂസ് കാണുകയായിരുന്നു. സുമ പാത്രങ്ങൾ എല്ലാം കഴുകി വെക്കുന്ന തിരക്കിലും.


അവളെ കണ്ടതും ബാലൻ പറഞ്ഞു...  " നേരം ഒത്തിരി  ആയി...  എന്താവേണ്ടത് എന്ന് വെച്ചാൽ എടുത്ത് കഴിച്ചോളൂ... "


അവള് അതിന് ഉത്തരം എന്നോണം തലയാട്ടി. 


" കുട്ടി വന്നോ... ഇരിക്ക് ഞാൻ വിളമ്പി തരാം " എന്നും പറഞ്ഞ് സുമ അവളെ കസേരയിൽ ഇരുത്തി. പ്ലേറ്റിലേക്ക് ചോറും കറികളും ഒഴിച്ച് അവളുടെ അടുത്തേക്ക് വെച്ച് കൊടുത്തു.



ശേഷം സുമയും ഭക്ഷണം കഴിക്കാൻ ഇരുന്നു. ഒരു വേള അമ്മു അച്ഛനെ ഓർത്തു. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. അത് കണ്ട് സുമ അവളെ ആശ്വസിപ്പിച്ച് കഴിക്കാൻ  ആവിഷ്യപെട്ടു എങ്കിലും അവളുടെ കരച്ചിൽ വീണ്ടും കൂടി കൂടി വന്നു.


സുമക്ക് അവളുടെ കരച്ചിലിൻ്റെ കാര്യം അറിയാവുന്നത് കൊണ്ട് അവർ പതിയെ അവളുടെ അടുത്തേക്ക് വന്ന് കൊണ്ട് ചോർ ഉരുളകൾ അവൾക്ക് നേരെ വാത്സല്യത്തോടെ നീട്ടി. ഒരമ്മയുടെ സ്നേഹം ലഭിക്കാത്തത് കൊണ്ട് തന്നെ അവരുടെ സ്നേഹത്തിന് മുന്നിൽ അവൾക്ക് എല്ലാം മറക്കാൻ ഉള്ള ഊർജം ലഭിച്ചിരുന്നു. ഓരോ ഉരുളകളും അവള് ഒരു കൊച്ച് കുട്ടിയെ പോലെ കഴിച്ചു.



ഉച്ചക്ക് മയങ്ങാൻ കിടന്ന് വൈകുന്നേരം  വരെ അമ്മു റൂമിൽ നല്ല പോലെ ഉറങ്ങി. സുമ നല്ല ക്ഷീണം ഉണ്ടാവും ഉറങ്ങികോട്ടെ എന്ന് കരുതി വിളിക്കാനും ചെന്നില്ല. 



രാത്രി ഉണങ്ങിയ  വസ്ത്രങ്ങൾ എല്ലാം  സുമ മടക്കി വെക്കുമ്പോൾ ആണ് ബാലൻ മുറിയിലേക്ക് വരുന്നത്.


" സുമേ...  അമ്മു... അവൾക്ക് ഒരു കുറവും ഇവിടെ ഉണ്ടാവാൻ പാടില്ല. "


" അത് പിന്നെ അങ്ങനെ തന്നെയല്ലെ ഏട്ടാ... ഒരു കുറവും അവൾക്ക് ഞാൻ വരുത്തില്ല ഇവിടെ... പിന്നെ ഏട്ടാ... ശരത്ത് വിളിച്ചിരുന്നു. ആറ് മാസത്തെ ലീവിന് അവൻ വരുന്നുണ്ട് എന്നാ പറഞ്ഞത്. അടുത്ത ആഴ്ച എത്തും അവൻ. പിന്നെ ഗണേഷ്... അവൻ ഫോൺ വിളിച്ചാലും എടുക്കില്ല... മര്യാദക്ക് ഒന്ന് ഇങ്ങോട്ട് വിളിക്കുകയുമില്ല അവൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല മൂന്ന് മാസം വരെ. ഈ ചെറുക്കന് എന്താ പറ്റിയത് ആവോ... " എന്നും പറഞ്ഞ് സുമ നെടുവീർപ്പ് ഇട്ട് നിർത്തി.


" അതൊന്നും നീ കാര്യമാക്കേണ്ട... ജോലി തിരക്ക് ഒക്കെ അല്ലേ... അതിൻ്റെ ആവും... പോട്ടെ... " ബാലൻ അത് പറഞ്ഞപ്പോൾ വിട്ട് കൊടുക്കാതെ സുമ പറഞ്ഞു "  അവന് മാത്രമല്ലല്ലോ ജോലി ഉള്ളത് ശരത്തിനും ഇല്ലേ... അവൻ പറയുമ്പോൾ നേവിയിൽ ആണ്. അവന് പോലും ഇത്ര തിരക്കില്ല. എന്നിട്ട് അല്ലേ കോളേജ് അധ്യപകൻ ആയ അവൻ്റെ തിരക്ക്... അതൊന്നുമല്ല അവന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട് ഏട്ടാ... " അത്രയും പറഞ്ഞ് സുമ ബാലനെ നോക്കി. 


" അതൊക്കെ നിൻ്റെ തോന്നൽ ആണ് പെണ്ണേ... നിന്നോട് എനിക്ക് ഒരു പ്രധാന പെട്ട കാര്യം പറയാൻ ഉണ്ട്...  

" എന്താ... ഏട്ടാ..." അവർ ചോദിച്ചു.


" അത് നമുക്ക് അമ്മുവിനെ ശരത്തിനെ കൊണ്ട് കെട്ടിച്ചാലോ... അവള് പ്രായം തികഞ്ഞ പെണ്ണ് അല്ലേ... നമ്മുടെ വീട്ടിൽ ഒരു സ്ഥാനം അവൾക്ക് കൊടുത്താൽ നാട്ടുകാർ പിന്നെ അതും ഇതും പറഞ്ഞ് കഥകൾ മെനയില്ല. നിൻ്റെ അഭിപ്രായം എന്താ... " സുമക്ക് നേരെ തിരിഞ്ഞ് കൊണ്ട് ബാലൻ ചോദിച്ചു.


" എനിക്ക് നൂറ് വട്ടം സമ്മതമാണ് പക്ഷേ ... ശരത്ത് അവൻ്റെ സമ്മതം... "


" അത്  തന്നെയാ  എൻ്റെയും പേടി... ഏതായാലും

അവൻ വിളിക്കുമ്പോൾ നീ ഒന്ന് സൂചിപ്പിക്ക് " എന്നും പറഞ്ഞ് ബാലൻ കിടക്കയിൽ ചെന്ന് കിടന്നു.