Featured Books
  • ഒരു പ്രണയ കഥ - 1

    ഒരു പ്രണയ കഥ  Part 1  St.ആൽബർട്സ് കോളേജിൻ്റെ Annual Day.വിവി...

  • താലി - 5

    ഭാഗം 5പുലർച്ചെ നാല് മണിയോടെ അമ്മുവിൻ്റെ മിഴികൾ താനെ തുറന്നു....

  • രേണുവിന്റെ പ്രതികാരം

    രേണുവിന്റെ പ്രതികാരംസുധിയും രേണുവും കോഴിക്കോട് മെഡിക്കൽ കോളേ...

  • വിലയം

    മുന്നാറിലെ ദേവികുളത്ത്. ....രാത്രിയെ കീറിമുറിച്ച് നിഴൽ നീളുന...

  • SEE YOU SOON - 6

    "അതൊരു ഊമക്കത്തായത് കൊണ്ടുതന്നെ എനിക്ക് നല്ല പേടിയുണ്ടായിരുന...

വിഭാഗങ്ങൾ
പങ്കിട്ടു

താലി - 5

ഭാഗം 5


പുലർച്ചെ നാല് മണിയോടെ അമ്മുവിൻ്റെ മിഴികൾ താനെ തുറന്നു. എന്നും ആ സമയം അവള് എഴുന്നേൽക്കാർ ഉള്ളത് കൊണ്ട് തന്നെ ആ സമയം എഴുന്നേൽക്കാൻ അവൾക്ക് അലാറത്തിൻ്റെ ആവിശ്യം വരാറില്ല.



ബാഗിൽ നിന്ന് ദാവണി എടുത്ത് അവള് കുളിക്കാനായി കയറി. കുളി എല്ലാം കഴിഞ്ഞ് അവള് പുറത്തേക്ക് ഇറങ്ങിയപ്പോൾ ബാലസുമാ മന്ദിരത്തിൽ ആരും

എഴുന്നേറ്റിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി. വേഗം പൂജ മുറി ലക്ഷ്യമിട്ട് അവള് നടന്നു.


പൂജകൾ ഓരോന്ന് ആയി ചെയ്ത് കൊണ്ടിരുന്നു. " ഈശ്വര... എൻ്റെ അച്ഛനും അമ്മയും നിൻ്റെ അടുത്താണ് അവരെ പൊന്ന് പോലെ നോക്കികോണേ..."  


അവളുടെ മിഴികൾ നിറഞ്ഞ് തുമ്പുമ്പിയിരുന്നു .പ്രാർത്ഥിച്ച്  പൂജ മുറി പൂട്ടി തിരിഞ്ഞത് സുമയുടെ മുഖത്തേക്ക് ആണ്.


" നേരത്തെ എഴുന്നേറ്റോ  മോളേ..."


" ഞാൻ എന്നും ഈ സമയത്ത് എഴുന്നേൽക്കും " എന്നും പറഞ്ഞ്

അമ്മു അവർക്ക് ഒരു പുഞ്ചിരി പകർന്നു.


" ദേ... ഞാൻ ഒന്ന് കുളിച്ചിട്ട് ഇപ്പൊ വരാം... " അതും പറഞ്ഞ് സുമ നടന്നു.


അമ്മു അടുക്കളയിൽ എത്തി വെളിച്ചം തെളിയിച്ചു. നേരം ആറോട് അടുത്തിരുന്നു. കിളികളുടെ നാദസ്വരമേളം അടുക്കളയിൽ നിറഞ്ഞ് നിന്നു.


ബാലൻ്റെ ഇഷ്ട്ട വൃക്ഷങ്ങൾ  ആണ് വീടിന് ചുറ്റും. മാത്രമല്ല ഒരുപാട് വർണ്ണങ്ങൾ ഉള്ള പൂക്കളും ബാലൻ്റെ തോട്ടത്തിൽ ഇടം നേടിയിട്ടുണ്ട്. ബാലസീതാ മന്ദിരത്തിലേക്ക് ഉള്ള പച്ചകറികൾ എല്ലാം ബാലൻ നട്ട് വളർത്തിയ തയ്കളിൽ നിന്ന് കിട്ടുന്നത് കൊണ്ട് പുറത്ത് നിന്ന് അതികം പച്ചക്കറികൾ വാങ്ങാറില്ല. 


സത്യത്തിൽ ബാലസീത മന്ദിരം ഒരു ജീവനുള്ള വനം തന്നെ ആയിരുന്നു. അടുക്കളയിൽ  അമ്മു പരതി നോക്കിയപ്പോൾ നുരഞ്ഞ് പൊങ്ങി വന്നിരിക്കുന്ന മാവ് കണ്ടു. പിന്നീട് അവളുടെ പരതൽ   ദോശ ചുടാൻ ഉള്ള ചട്ടിക്ക് വേണ്ടി ആയിരുന്നു. 

ഒടുക്കം അതിൻ്റെ താവളവും അവള് കണ്ടെത്തി.  വേഗത്തിൽ 

ചട്ടി അടുപ്പിൽ വെച്ചു.  എണ്ണ പുരട്ടി ദോശ ചുടാൻ തുടങ്ങി.


അപ്പോഴേക്കും മുടികൾ എല്ലാം തോർത്ത് മുണ്ടിൻ്റെ ഉള്ളിൽ പൊതിഞ്ഞ് കൊണ്ട് സീത അവിടേക്ക് വന്നു.


" അയ്യോ... കുട്ടി എന്തിനാ ഇതെല്ലാം ചെയ്യുന്നത്... ഞാൻ ചെയ്തോളാം... ബാലേട്ടൻ കാണേണ്ട കുട്ടി ഇതൊക്കെ ചെയ്യുന്നത് അങ്ങ് മാറി നിക്കു...  " എന്നും പറഞ്ഞ് സുമ അവളുടെ കയ്യിൽ നിന്ന് ചട്ടകം വാങ്ങി.  


" എനിക്ക് വെറുതെ ഇരുന്നാൽ  പഴയത് എല്ലാം ഞാൻ ഓർക്കാൻ ഇടവരും എന്തെങ്കിലും ചെയ്ത് കൊണ്ടിരുന്നാൽ എനിക്ക്  കുറച്ച് 

ആശ്വാസം ലഭിക്കും. " 


അവളുടെ മുഖം വല്ലാതെ വാടുന്നുണ്ട് എന്ന് സുമക്ക്  മനസിലായി. 


" ആ... മോളേ... നീയേ സാബാറിലേക്ക്  ഉള്ള കഷണങ്ങൾ എല്ലാം ഒന്ന് അരിഞ്ഞ് നെക്കണം. അതിന് ആദ്യം പച്ചക്കറി തോട്ടത്തിൽ ചെന്ന് പറിക്കണം. അച്ഛൻ ഉണ്ടാവും തോട്ടത്തിൽ മോള് കൊട്ടയുമായി ചെല്ല്. "


അത് കേട്ടതും അവള് കൊട്ട എടുത്ത് നടന്നു.


തോട്ടത്തിൽ ബാലൻ ഓരോ ചെടികളെയും വീക്ഷിച്ച് കൊണ്ട് നടക്കുകയാണ്. കൂട്ടത്തിൽ വിഷമില്ലാത്ത തക്കാളി പറിച്ച് കഴിക്കുന്നും ഉണ്ട്.


അമ്മു വരുന്നത് ബാലൻ കണ്ടു. അവളുടെ കയ്യിൽ കൊട്ട കണ്ടപ്പോൾ  തന്നെ  പച്ചക്കറികൾ എടുക്കാൻ വന്നതാണെന്ന് ബാലന് മനസ്സിലായി.



" അമ്മ പറഞ്ഞു സാമ്പാറിന് ഉള്ള പച്ചക്കറികൾ പറിച്ച് തരാൻ." അത്  കേട്ടപ്പോൾ ബാലൻ ഒന്ന് സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് വേണ്ട പച്ചക്കറികൾ എല്ലാം പറിച്ചു കൊടുത്തു. 


അവൾ അതുമായി അടുക്കളയിലേക്ക് ചെന്നപ്പോഴേക്കും സുമ ദോശ ചുട്ടു കഴിഞ്ഞിരുന്നു. 


  " മോള് വന്നോ"... അവസാന ദോശ ചുട്ട് പാത്രത്തിലേക്ക് ഇട്ടുകൊണ്ട് സുമ ചോദിച്ചു. 


മ്മ്... അവള് ഒന്ന് മൂളി. 


" അമ്മാ... ഞാൻ കറി ഉണ്ടാക്കാം... "  

അവള് അത് പറഞ്ഞപ്പോൾ സുമ ഒന്ന് വാത്സല്യത്തോടെ നോക്കി.


എല്ലാ പച്ചക്കറികളും അവള്  കഴുകി വൃത്തിയാക്കി മുറിച്ച് കുക്കറിൽ ഇട്ട് സ്റ്റൗ ഓൺ ചെയ്തു. ശേഷം തേങ്ങ ചിരവി വറുത്തു. മിക്സിയിൽ ഇട്ട് അരച്ച് അത് സാമ്പാറിലേക്ക്  ഒഴിച്ചു.  കടുക് വറുത്ത് കറിവേപ്പിലയും ചേർത്ത് സാമ്പാർ അവള് തയാറാക്കി മേശപ്പുറത്ത് വെച്ചു.



അപ്പോഴേക്കും കഴിക്കാൻ ഉള്ള പ്ലേറ്റും ഗ്ലാസ്സും ചായയും  ദോശയും എല്ലാം  സുമ മേശയിൽ കൊണ്ട് വെച്ചു. 


സുമ ബാലനെ ഭക്ഷണം കഴിക്കാൻ വിളിക്കാനായി ചെന്നു.

സാധാരണ ബാലൻ എഴുന്നേറ്റ് തോട്ടത്തിൽ കൂടി എല്ലാം നടന്ന്   എക്സൈസ് എല്ലാം കഴിഞ്ഞ് അടുക്കളയിൽ വന്നാലും എല്ലാം റെഡി ആയിട്ടുണ്ടാവില്ല. 


" ഏട്ടാ... പ്രാതൽ കഴിക്കാം വരൂ..."

അവള് അത് പറഞ്ഞപ്പോൾ ബാലൻ അതിശയത്തോടെ അവളെ നോക്കി.  " ഇന്ന് നേരത്തെ ആണല്ലോ... " അയാള് ഒന്ന് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.


" എന്നെ സഹായിക്കാൻ ആ കുട്ടി കൂടി ഏട്ടാ... വേണ്ട എന്ന് പറഞ്ഞതാ ഞാൻ പക്ഷേ എല്ലാം മറക്കാൻ എന്തെങ്കിലും ചെയ്യണം എന്നും പറഞ്ഞ് എൻ്റെ കൂടെ കൂടി കറി വെച്ചു. എല്ലാം അറിയാം എന്ന് തോന്നുന്നു. എന്നോട് സംശയം ഒന്നും ചോദിച്ചില്ല. നല്ല

കുട്ടിയാ... നമുക്ക് അപ്പുവുമായി   ( ശരത്ത്) ഉള്ള കല്യാണം എത്രയും പെട്ടെന്ന് നടത്താൻ നോക്കണം. " 



" അത് തന്നെയാ എൻ്റെയും അഭിപ്രായം. പക്ഷേ ... ഇന്നത്തെ കാലത്തെ കുട്ടികൾ അല്ലേ... വല്ല പ്രണയവും ഇണ്ടാവോ... സുമേ... 

നീ പതിയെ ആ കുട്ടിയോട് കാര്യം അവതരിപ്പിക്ക്. ശേഷം അപ്പുവിനോടും. അവൻ്റെ മനസ്സും അറിയേണ്ടേ..."


" അതെ അത് ശെരിയാണ്. നമ്മുടെ തീരുമാനം ഒരിക്കലും തെറ്റിപോവാൻ  പാടില്ല. " അവർ ഓരോ കാര്യങ്ങളും സംസാരിച്ച് നിൽക്കുമ്പോൾ അമ്മു അങ്ങോട്ട് വന്നു...  


" അമ്മാ... പ്രാതൽ കഴിക്കേണ്ടെ... " 


അവള്  വിളിച്ചപ്പോൾ തിരിഞ്ഞ് നിന്ന് കൊണ്ട്  അവൾക്ക് രണ്ട് പേരും ഒരു പുഞ്ചിരി നൽകി കൊണ്ട് ഭക്ഷണം കഴിക്കാൻ നടന്നു. 


" നല്ല സ്വാ

ദ് ഉള്ള സാമ്പാർ... " കഴിക്കുന്നതിന്  ഇടയിൽ ബാലൻ പറഞ്ഞു. സുമയും  അത് ശെരി വെച്ചു.