Featured Books
  • ദക്ഷാഗ്നി - 4

    ദക്ഷഗ്നിPart-4ദച്ചു ഇവിടെ എന്താ നടക്കുന്നത് എനിക്കൊന്നും മനസ...

  • ശിവനിധി - 1

    ശിവനിധി part -1മോളെ നിധി നീ ഇതുവരെയായും കിടന്നില്ലേഇല്ല അമ്...

  • ദക്ഷാഗ്നി - 3

    ദക്ഷഗ്നിPart-3അപ്പോ നീ പ്രൈവറ്റ് റൂമിൽ ഇരുന്നോ എനിക്ക് മീറ്റ...

  • വിലയം - 2

    ജീപ്പ് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെ മൂടൽ മഞ്ഞിന്റെ കട്ടി...

  • താലി - 6

    ഭാഗം 6സുമയും  ബാലനും അമ്മുവിനെ ഒരു കുറവും വരുത്താതെ നോക്കി....

വിഭാഗങ്ങൾ
പങ്കിട്ടു

ദക്ഷാഗ്നി - 4

🔥ദക്ഷഗ്നി🔥

Part-4

ദച്ചു ഇവിടെ എന്താ നടക്കുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല നിനക്കോ...

എനിക്കും ഒന്നും മനസ്സിലാവുന്നില്ല...
ചിലപ്പോൾ ഇവിടെ അങ്ങനെ ആവും നമുക്ക് എംഡിയോട് തന്നെ ചോദിക്കാം നീ വാ 

പക്ഷേ ദച്ചു എനിക്ക് ഒരു സംശയം...

എന്താ നിനക്കുള്ള സംശയം അത് പറ ...

ഈ അഗ്നി അരുൺ എന്നാ പേര് എവിടെയൊക്കെ കേട്ട പോലെ അങ്ങനെ നിനക്ക് തോന്നിയോ ...

നിനക്കും തോന്നിയോ എനിക്കും തോന്നി 
ചിലപ്പോൾ വല്ല സീരിയൽ നിന്ന് ആവും കേട്ടത് അല്ലെങ്കിൽ എപ്പോഴെങ്കിലും ഓർമ്മ കിട്ടിയാൽ പറയാം നീ വാ...
പിന്നെ അവർ സെക്കന്റ്‌ ഫ്ലോറിൽ എത്തിയതും
എംഡിയുടെ റൂം കണ്ട് രണ്ട് പേരും ഉള്ളിലേക്ക് കയറിയതും അവിടെ ഇരിക്കുന്ന അഗ്നിയെ കണ്ട് രണ്ട് പേരും ഞെട്ടി നിന്നു
അത് കണ്ടതും അഗ്നി അവരുടെ അരികിലേക്ക് പൂച്ച ചിരിയോടെ നടന്നു.

എന്താ രണ്ട് പേരും ശെരിക്കും എന്നെ കണ്ട് ഞെട്ടി എന്ന് തോന്നുന്നു..
തീരെ എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല അല്ലേ  അത് നിങ്ങളുടെ മുഖം കണ്ടാൽ മനസിലാവും 
ഞാൻ പറഞ്ഞില്ലേ നിന്നെ കാണുമ്പോൾ പലിശയും മുതലും ചേർത്ത് തരാമെന്ന് അതിന് സമയം അടുത്തു പക്ഷേ പതിയെ പതിയെ തന്ന് ഞാൻ തീർക്കുള്ളു കാരണം അതിൽ ഒരു സുഖമുള്ളൂ ....

തന്റെ കമ്പനി ആണെന്ന് അറിഞ്ഞില്ല അറിഞ്ഞെങ്കിൽ ഇവിടേക്ക് കാലു പോലും കുത്തില്ലായിരുന്നു.
പിന്നെ തന്റെ മുതലും പലിശയും വാങ്ങാൻ ഞങ്ങൾ നിൽക്കല്ലേ അതിന് വേറെ ആളുകളെ നോക്കിയാൽ മതി ഞങ്ങളെ കിട്ടില്ല 
അതുകൊണ്ട് ആ പൂതി മടക്കി കയ്യിൽ തന്നെ വെച്ചേക്ക്...
വാ ആമി നമുക്ക് പോവാം...

എങ്ങോട്ട് പോകുന്ന കാര്യമാ രണ്ടാളും പറയുന്നത്...

ഞങ്ങൾക്ക് ഈ ജോലി വേണ്ട...

നിങ്ങൾ വേണ്ടെന്നു പറഞ്ഞാലും രണ്ടുവർഷം ഇവിടെ നിന്നേ പറ്റൂ അതുകഴിഞ്ഞ് നിങ്ങൾക്ക് പോകാം...

രണ്ടുവർഷം പോയിട്ട് രണ്ടു ദിവസം പോലും ഞങ്ങൾ ഇവിടെ നിൽക്കില്ല...

ദാ ഇത് വായിച്ചു നോക്ക്...

എന്താ ഇത്...

നിങ്ങൾ രണ്ട് വർഷത്തെ ബോണ്ട്‌ സൈൻ ചെയ്ത പേപ്പർ ആണ് അതുകൊണ്ട് രണ്ട് വർഷം കഴിയാതെ നിങ്ങൾക്ക് ഇവിടെ നിന്ന് പോവാൻ പറ്റില്ല ഇനി പോവണമെങ്കിൽ 25 ലക്ഷം രൂപ കെട്ടിവയ്ക്കണം അത് നിങ്ങളെ കൊണ്ട് പറ്റുമോ ...

താൻ ശെരിക്കും ഞങ്ങളെ ട്രാപ്പ് ചെയ്തതാണല്ലേ....

അതെ എന്റെ മുൻപിൽ നിങ്ങൾ പെട്ടെന്ന് വന്നു പെടുമെന്ന് ഞാനും കരുതിയില്ല 
അതുകൊണ്ടാ എന്നെ നിങ്ങൾ കാണുന്നതിന് മുൻപ് രണ്ട് പേരെയും കൊണ്ട് ബോണ്ട്‌ സൈൻ ചെയ്യിപ്പിച്ചത് 
വേറെ ആളുകളെ ആണെങ്കിൽ ഒരു ആഴ്ചത്തെ പെർഫോമൻസ് നോക്കി സൈൻ ചെയ്യിപ്പിക്കാറുള്ളൂ പക്ഷേ നിങ്ങൾ വഴുതി പോകാൻ പാടില്ല അതുകൊണ്ട് ഞാൻ മുൻപ് തന്നെ എല്ലാം വഴികളും അടച്ചത് 
ഇനി നിങ്ങൾക്ക് ഇവിടെ നിന്നെ പറ്റു.
എപ്പോ എങ്ങനെയാ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്യല്ലേ...

രണ്ട് പേരും പെട്ടു എന്ന അവസ്ഥയിൽ തലയാട്ടി...

അരുൺ അനാമികയെ നിന്റെ റൂമിലേക്ക് കൊണ്ട് പോയിക്കോ...

ഞാനോ...

നീ ഇവിടെ...
പിന്നെ അനാമികയെ കൊണ്ട് അരുൺ പോയതും അഗ്നി അവളെ മൊത്തത്തിൽ നോക്കി.

താഴെ കമ്പനി ഫയൽ വെക്കുന്ന റൂം ഉണ്ട് റൂം നമ്പർ 6 അവിടെ പോയി ഈ ഫയലിന്റെ ഒറിജിനൽ കൊണ്ട് വാ 

ഇതൊക്കെ സിമ്പിൾ വേറെ പേടിച്ചു 
പിന്നെ അവൾ ആ ഫയൽ വാങ്ങി ചാടി തുള്ളി അവൻ പറഞ്ഞ റൂമിലേക്ക് എന്നാൽ റൂം തുറന്നതും അവൻ ഒന്നൊന്നര പണിയാണ് തന്നതെന്ന് അവൾക്ക് മനസ്സിലായി....

ഇത് എന്താ വർഷങ്ങളായിട്ട് തുറന്നിട്ടില്ലേ 

എക്സ്ക്യൂസ്മി സാർ ഈ ഫയൽ കൂടെ എടുക്കാൻ പറഞ്ഞു...

ഈ റൂം തുറന്നിട്ട് വർഷങ്ങൾ ആയ്യോാ...

ആയി കാണും ഉൾ ഭാഗം കണ്ടാൽ അറിയില്ലേ 
ഇത് തുറന്നിട്ട് കുറെ ആയെന്ന്...
തനിക്ക് എന്തായാലും ഫസ്റ്റ് ഡേ ബെസ്റ്റ് പണി ആണ് കിട്ടിരിക്കുന്നത് ടൈം കളയാതെ പോയി എടുത്തോ 
പിന്നെ ദച്ചു ഷാൾ കൊണ്ട് മുക്കും വായയും കെട്ടി 
മാറാലയൊക്കെ എങ്ങനെയൊക്കെയോ നീക്കി
ഫയൽ തിരയാൻ തുടങ്ങി.

അഗ്നി ഫുഡ്‌ കഴിക്കാം രണ്ടു മണിയായി

ഓ സമയം പോയത് അറിഞ്ഞില്ല..
അല്ല ദക്ഷ എവിടെ...

താഴെ റൂം നമ്പർ 6 ൽ...

പണി തുടങ്ങി അല്ലെ...

തുടങ്ങാതിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ
അല്ല അനാമിക എവിടെ...

ഞാൻ ഇവിടെ ഉണ്ട് സാർ....

വർക്ക്‌ കംപ്ലീറ്റ് ആയോ

ഇല്ല സാർ ഫുഡ്‌ കഴിച്ചിട്ടു ബാക്കി നോക്കിയാൽ മതിയെന്ന് പറഞ്ഞു അരുൺ സാർ...

താൻ എന്നാൽ പോയി കഴിച്ചോ ദക്ഷ ഇപ്പോ വരുമെന്ന് ഓർത്ത്  ഇവിടെ നിൽക്കണ്ട....
തനിക്ക് വർക്ക്‌ ഇനിയും ഉണ്ട് 
പിന്നെ വേറെ വഴി ഇല്ലാതെ ആമി ഫുഡ്‌ കഴിക്കാൻ നടന്നു.

ഈ സമയം ദക്ഷ തുമ്മി തുമ്മി ആകെ വലഞ്ഞു ഒരിടത്ത് ഇരുപ്പായി.
എന്റെ കുഞ്ഞി കൃഷ്ണ എന്നോട് ഈ ചതി വേണ്ടായിരുന്നു 
അയാളുടെ മുമ്പിലേക്ക് തന്നെ എങ്ങനെ കറക്റ്റ് ആയിട്ട് എന്നെ എത്തിച്ചു 
ഇനി ഇവിടെ നോക്കാൻ ഒരിടം ബാക്കി ഇല്ല 
ഫയൽ ഇല്ലാതെ പോയാൽ അങ്ങേര് എന്നെ കൊല്ലും എന്താ ഇപ്പോ വഴി വിശന്നിട്ടാണെങ്കിൽ കണ്ണും കാണുന്നില്ല.....

ആഷി....ആഷി....

തുമ്മി തുമ്മി വയ്യാതായോ ദക്ഷ മേഡത്തിന്....

സാർ ഇവിടെ ഒന്നും ഒറിജിനൽ ഫയൽ കാണാൻ ഇല്ല...

ഇവിടെ കാണില്ല കാരണം ആ ഫയൽ എന്റെ കൈയിൽ അല്ലെ അതും പറഞ്ഞ് അവൾ അനേഷിക്കാൻ വന്ന ഒറിജിനൽ ഫയൽ അവന്റെ കൈയിൽ കണ്ടതും 
അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു പിന്നെ ഒന്നും നോക്കാതെ അവൾ ഒരു പൊടി പിടിച്ച ഫയൽ എടുത്ത് അവന്റെ മുഖത്തേക്ക് ഊതിയതും അവന്റെ മുഖവും ദേഷ്യം കൊണ്ട് ചുവന്നു.

എന്നാൽ ഇത് എല്ലാം അവർക്ക് പുറകെ ആയി നിന്ന് കണ്ട അരുണും ആമിയും ഇനി സംഭവിക്കാൻ പോകുന്നത് എന്താണെന്ന് അറിയാതെ നിന്നു.

തുടരും....


🔥ദക്ഷഗ്നി🔥

അപ്പോ റിവ്യൂ റൈറ്റിങ്ങും പോന്നോട്ടെ ❤️