Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

നെഞ്ചോരം - 7

❤️നെഞ്ചോരം ❤️7




ചേച്ചി.................



എന്താടി പെണ്ണേ വിളിച്ചു കൂവുന്നേ


കയ്യിലിരുന്ന റിമോർട്കൊണ്ട് എറിയാനായി അവൾക്ക് നേരെ ഓങ്ങിക്കൊണ്ട്   അവളെ നോക്കിപേടിപ്പിച്ചുകൊണ്ട് ദേഷ്യത്തോടെ ചോദിച്ചു 



😁😁ദേ നിന്റെ കിച്ചേട്ടൻ വിളിക്കുന്നു

എന്നുംപറഞ്ഞുകൊണ്ട് ചിന്നു ഫോൺ ഹരിക്ക് കയ്യിലേക്ക് കൊടുത്തു

സ്‌ക്രീനിൽ തെളിഞ്ഞ കിരൺ എന്ന പേര് കണ്ട്നെറ്റിച്ചുളിച് ഹരി  ചിന്നുനെ നോക്കി


നീ എന്തും നോക്കി നിക്കുവാ പെട്ടന്ന് ഫോണെടുത്തെ

ചിന്നൂന്റെ സൗണ്ട് ആണ് അവളെ 
ചിന്തയിൽ നിന്നും ഉണർത്തിയത്
പെട്ടന്ന് തന്നെ കാൾ അറ്റാൻഡ് ചെയ്ത് ചെവിയോട് ചേർത്തു


ഹലോ......


ആ.... ഹരി നീ പെട്ടന്ന് നിന്റെ വീട്ടിനടുത്തുള്ള സ്കൂളിനടുത്തേക്ക് വന്നേ


എന്തോന്ന്🙄🙄🙄🙄


ഡീ....ഞാനിപ്പോ നിന്റെ വീട്ടിനടുത്തുള്ള സ്കൂളിന്റെ കിണറിനടുത്തുണ്ട്


ഇതെന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ

കേട്ടത് വിശ്വസിക്കാൻ കഴിയാതെ കണ്ണുമിഴിച്ചുകൊണ്ട് ഹരിചോദിച്ചു 


നിന്നെ കാണാൻ


കൂളായ അവന്റെസംസാരംകെട്ട ഹരി നിസ്സഹായതയോടെ ചിന്നുനെനോക്കി


ഹരിയുടെ എക്സ്പ്രഷനിൽനിന്നും കാര്യംപന്തിയല്ലെന്ന് മനസിലായ ചിന്നു അവളെത്തോണ്ടി എന്താണെന്ന് ആംഗ്യത്തിൽ ചോദിച്ചു
അത് കണ്ട് ഹരിഫോണിന്റെ മൈക്ക് കൈകൊണ്ട് പൊത്തി പിടിച് ചിന്നുനോട് കാര്യംപറഞ്ഞു


ഹരിയെ നോക്കി കളിയാക്കിചിരിച്ചുകൊണ്ട് അവൾഹരിയുടെ കയ്യുപിടിച്ചുകൊണ്ട് പെട്ടന്ന് മുറ്റത്തേക്ക് ഇറങ്ങി


ഹലോ..... ഹരി......


പറ ഏട്ടാ......


നീ വരില്ലേ

അത്.... അത് പിന്നേ

അവളുടെ തപ്പിക്കളി കണ്ട ചിന്നുഫോൺ തട്ടിപറിച്ചു


ചേട്ടാ ഒരു 10മിനിറ്റ് ഞങ്ങൾ എത്താം എന്ന് പറഞ്ഞുകൊണ്ട് ഫോൺ കട്ടാക്കി
അമ്മയോട് ഇപ്പോ വരാം എന്ന് പറഞ്ഞശേഷം 
ഹരിയുടെകയ്യുപിടിച്ചുകൊണ്ട്അവൾ റോഡിലേക്ക്ഇറങ്ങി


മെയിൻറോഡിലേക്ക് കയറുന്നതിനു മുന്നെത്തന്നെ ബൈക്കിൽഇരിക്കുന്ന  രണ്ടുപേരേം ഹരിയും ചിന്നുവും കണ്ടിരുന്നു

അവരെക്കണ്ടഹരി ചിന്നൂന്റെകയ്യിൽഅമർത്തിപിടിച്ചുകൊണ്ട് മുന്നോട്ടുനടന്നു 

അവരെക്കണ്ടരാഹുലും കിരണും അവർക്കടുത്തേക്ക് വന്നു

ഹരിയുടെ
പരിഭ്രാമത്തോടെയുള്ളനിൽപ്പും ഭാവവുംകണ്ടമൂന്നുപേരും പരസ്പരംനോക്കി ചിരിച്ചു


ഹരി........


കിരണിന്റെഈണത്തോടെയുള്ളവിളികേട്ട് അവൾ അവനേ നോക്കി



എന്താടോ... പേടിയുണ്ടോ


ഉം........
അവള് തലയാട്ടികൊണ്ട് മൂളി


എന്തിന്



അത്..... ഞങ്ങടെ നാടല്ലേ അതോണ്ട്


ഓ അങ്ങനെ ഇതൊരുനാട്ടിൻപുറമാണ് ടൌൺഏരിയഅല്ല എന്തെങ്കിലും ചെറിയകാര്യംകിട്ടിയാൽപോലും അത് വലുതാക്കിനാട്ടിൽമുഴുവനും അറിയിക്കും
അതായത് നമ്മൾഇവിടെനിന്ന് സംസാരിക്കുന്നത്ആരേലുംകണ്ടാൽനാട് മുഴുവൻ ഈകാര്യം മറ്റൊരു രീതിക്ക് അറിയപ്പെടും അതല്ലേ


ഉം...... എങ്ങനെമനസിലായി


അത് മനസിലാക്കാൻ ma വരേപടിക്കുവൊന്നുംവേണ്ടല്ലോ

😁😁😁


അയ്യോ... ഇളിക്കല്ലേ ഹരിക്കുട്ടി


അല്ല...... നിങ്ങളിപ്പോ എന്തിനാ വന്നേ


ഹരിയുടെ ആ ചോദ്യത്തിന് ഉത്തരമറിയാനായി ചിന്നും അവൾക്കൊപ്പം ആകാംഷയോടേഅവരെനോക്കി


അതേ നീയൊന്നിങ് വന്നേ
എന്നും പറഞ്ഞുകൊണ്ട് കിരൺ ഹരിയുടെകയ്യുംപിടിച്ചുകൊണ്ട് അടുത്തുകണ്ടപൂമരത്തിന്റെ ചുവട്ടിലേക്ക് മാറിനിന്നു

എന്താ കിചേട്ടാ


ഞാൻ നിന്നോടൊരു കാര്യം പറയാൻവേണ്ടി വന്നതാ


🙄🙄🙄എന്ത് കാര്യം


I love u ഇതെന്നെ


എന്താ 😲😲😲😳😳


ഡീ... പെണ്ണേ നിന്റെ ഉണ്ടകണ്ണിപ്പോ താഴെപോവും
എന്ന് പറഞ്ഞുകൊണ്ട് അവളുടെ വലംകൈ അവന്റെ ഇരുകൈകൾക്കൊണ്ടും പൊതിഞ്ഞുപിടിച്ചു


നിന്റെ കൈകൾ എന്നും എന്റെ ഈ കയ്യാൽഞാൻപൊതിഞ്ഞുപിടിച്ചോളാം ഒരിക്കലും വിട്ട് കളയാതെ ആർക്കും വിട്ട് കൊടുക്കാതെ
കിരൺഅവളുടെകണ്ണുകളിൽ നോക്കിക്കൊണ്ടാണ് ഇത്രയുംപറഞ്ഞത്




അവന്റെ ഉള്ളിൽമൊട്ടിട്ടപ്രണയം തിരിച്ചറിയാൻഹരിക്ക് അവന്റെ വാക്കുകൾവേണ്ടിയിരുന്നില്ല
കാരണം കണ്ടഅന്നുമുതൽഅവന്റെ കണ്ണുകളിൽനിറഞ്ഞപ്രണയം അവൾമനസിലാക്കിയിരുന്നു
അവനേകാണുമ്പോൾമാത്രം തന്നിൽനിറയുന്നവിറയലും നെഞ്ചിലെ ഭാരവുംഅവളെഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു അവൻ നിനക്ക് പ്രിയപ്പെട്ടതാണെന്ന്
എന്നാൽഅപ്പോഴുംതിരിച്ചറിയ്യാൻ കഴിയാത്തഎന്തോഅവനോടുള്ള ഫീലിംഗ്സ്  തുറന്ന് പറയുന്നതിൽനിന്നും അവളെ വിലക്കികൊണ്ടിരുന്നു 


അവളുടെ ഭാവം കണ്ട്പാവംതോന്നിയ അവൻതന്നെ അവള്ടെ ബുദ്ധിമുട്ട് തീർക്കാൻ ഒരുഭായം കണ്ടെത്തി


പറയാൻബുദ്ധിമുട്ടാണെങ്കിൽ ഞാനൊരുഐഡിയപറഞ്ഞുതരാം എന്ന് പറഞ്ഞുകൊണ്ട് അവൻ അടുത്തു കണ്ട കൂർത്ത കല്ലെടുത് അടുത്തുള്ള പൂമരത്തിന്റെ തടിയിൽ കിരൺഎന്ന് എഴുതിയശേഷം കല്ല് ഹരിയുടെ കൈകളിൽകൊടുത്തു


നിനക്ക് എന്നെഇഷ്ടമാണെങ്കിൽ എന്റെ പേരിന്റെ തൊട്ടടുത് നിന്റെപേര്  എഴുത്തിച്ചേർക്കാം
അതല്ലമറിച്ചാണെങ്കിൽ നിനക്ക് എന്റെ പേര് വീട്ടിക്കളയാം
അതുംഅല്ലനമ്മൾ കുറച്ചുദിവസം ആയിട്ടേ ഉള്ളു പരിചയപ്പെട്ടിട്ട് എനിക്കൊന്നുടെ ആലോചിക്കണം എന്നാണെങ്കിൽ നീ നന്നായി ആലോചിച് ഒരു തീരുമാനത്തിൽഏത്തിയാൽ മതി ഞാൻ wait ചെയ്തൊളാംകേട്ടോ

എന്ന് പറഞ്ഞുകൊണ്ട് അവൻഹരിയുടെ ഇടതുകവിളിൽഅവന്റെവലാംകയ്യാൽപതിയെതട്ടിയശേഷം ഹരിയെ ചിന്നുനരികിലേക്ക് കൈകൾ പിടിച്ചു കൊണ്ട് ചെന്നാക്കി ഇരുവരുംപോകാനായി വണ്ടി സ്റ്റാർട്ട്‌ ആക്കി വീണ്ടുംഅവൻഹരിയേനോക്കി പുഞ്ചിരിച്ചു


അപ്പോഴും നമ്മടെ കഥ നായിക ദോ 🤯🤯ദിങ്ങനെ നിക്കുകയാണ് മക്കളേ നിക്കുകയാണ്

അവളുടെ നിൽപ്പ് കണ്ട് രാഹുലും ചിന്നുവും പരസ്പരം നോക്കി



മോളേ പോയിട്ട് വരാട്ടോ
എന്ന് ചിന്നുനോട് പറഞ്ഞുകൊണ്ട് കിരൺവണ്ടി മുന്നോട്ടെടുത്തു


അവര്പോയിക്കഴിഞ്ഞശേഷമാണ് ഇരുവരും വീട്ടിലേക്ക് തിരിച്ചത്


ഒന്നും മിണ്ടാതെ തനിക്കൊപ്പം വരുന്നഹരിയെകണ്ടചിന്നു അവളെഅടുത്തുകണ്ടകല്ലിൽപിടിച്ചിരുത്തിയശേഷം അവളും അടുത്തിരുന്നു


ചേച്ചി.........



ദൂരേക്ക് കണ്ണയച്ചുകൊണ്ട് ചിന്നു ഹരിയെ വിളിച്ചു



ഉം........



നിനക്ക്കിച്ചേട്ടനെഇഷ്ട്ടാണോ


അറിയില്ല......

അവൾഒറ്റവാക്കിൽഉത്തരംപറഞ്ഞു



നിനക്കറിയില്ലെങ്കിൽഎനിക്കറിയാം നിനക്ക് ഏട്ടനെ ഇഷ്ട്ടാണ്
കാരണം നീ ആരെയെങ്കിലുംവഴക്ക്പറഞ്ഞാൽപിന്നീട് അത് ഓർക്കാറ്പോലുംഇല്ല.
എന്നാൽഏട്ടനെ പറഞ്ഞതിൽമാത്രം നീ ഒരുപാട് സങ്കടപ്പെട്ടു ടെൻഷൻ അടിച്ചു ഒടുവിൽ ആളേ തപ്പിപിടിച് നീ മാപ്പും പറഞ്ഞു പക്ഷേ നിന്നെ ആ ഇഷ്ട്ടം തുറന്ന് പറയുന്നതിൽ നിന്നും എന്തൊക്കെയോ കാര്യങ്ങൾ പിന്തിരിപ്പിക്കുന്നുണ്ട് അതിൽ ഒന്ന് കുട്ടാപ്പി ഏട്ടൻ അല്ലേ



ഉം.......


ഹരി അവളുടെ മുഖത്തു നോക്കാതെ മൂളി


നീ ഒരുകാര്യം ആലോചിച് നോക്കിക്കേ
നിനക്ക് ഒരിക്കലും കുട്ടാപ്പി ഏട്ടനോട് പ്രേമം തോന്നിട്ടില്ലല്ലോ



അത്....




ഒരതും ഇല്ല കുഞ്ഞുനാൾ മുതൽ നീ ഏട്ടൻ എന്ന നിലയ്ക്ക് മാത്രമേ അയാളെ കണ്ടിട്ടുള്ളു ആനിലയ്ക്കുള്ള സ്നേഹം മാത്രമേ നീഅയാൾക്ക് കൊടുത്തിട്ടുള്ളു എന്നാൽഈ അടുത്തകാലത്തായി ഏട്ടൻ നിന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോ 
നിന്റെ ഉള്ള് പിടച്ചത് ഞാൻതൊട്ടറിഞ്ഞതാ
ഏട്ടൻ എന്ന നിലയ്ക്ക് ആസ്നേഹം അല്ലെങ്കിൽ ആ കെയർ നഷ്ടപ്പെടാതിരിക്കാനാ നീ അയാളെ ഇഷ്ടമാണെന്ന് പറയാൻ പോകുന്നത് അല്ലേ 


മം....... കുട്ടാപ്പിഏട്ടൻ എന്നും എനിക്ക് ഏട്ടനെപോലെ തന്നെയായിരുന്നു കുഞ്ഞിലേ മുതൽ വല്ലാത്തൊരു അറ്റാച്ച് മെന്റ് ആയിരുന്നു കുട്ടേട്ടനും കുട്ടാപ്പിഏട്ടനും ആയിട്ട് പെട്ടന്നൊരുദിവസം ഞാൻ നിന്നെ അനിയത്തി ആയിട്ടല്ല കാണുന്നെന്ന് പറഞ്ഞപ്പോ ശരിക്കും എന്റെ ചങ്ക്പിടച്ചതാ ഒരിക്കലും അവരിൽനിന്നും ഞാനങ്ങനൊരുവാക്ക് പ്രദീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം പിന്നേവീട്ടുകാരെ ഒരിക്കലും പിരിയേണ്ടി വരില്ലെന്നും കുടുംബത്തെ മുഴുവനുംഎന്നുംനോക്കിക്കൊള്ളാം എന്നൊക്കെ പറഞ്ഞപ്പോ എനിക്ക് മറ്റൊന്നും ചിന്തിക്കാൻതോന്നില്ല 



ഓ... അത് ശരി അപ്പോ അതാണ് കാര്യം
ഞാനൊരു കാര്യംചോദിക്കട്ടെ



ഉം.... എന്താ


ഒരുതാലിയുടെബലത്തിൽഭാര്യയെന്ന നിലയിൽഅയാൾ നിന്റെ ശരീരത്തിൽ തൊട്ടാൽ നിനക്കത് അംഗീകരിക്കാൻ പറ്റുവോ അല്ലെങ്കി അയാൾടെ കുഞ്ഞിനെ


മതി..... നിർത്ത്


എന്തേ നിനക്കത് പറ്റില്ലേ



എനിക്ക് കഴിയില്ല സത്യമായിട്ടുംഎനിക്ക് കഴിയില്ല ഏട്ടനെ അങ്ങനൊരുരീതിക്ക് കാണാൻഎനിക്ക്

അവൾഒരേങ്ങലോടെമുഖംപൊത്തി




പിന്നേ നീ എന്തറിഞ്ഞിട്ട കുട്ടാപ്പി ഏട്ടനോട് ok പറയാൻ നിക്കുന്നെ വീട്ടുകാരെ പിരിയാതിരിക്കാനോ
എങ്കിൽ കേട്ടോനീ ഏട്ടനോട് ok പറഞ്ഞാൽ ഇത്രേം കാലം കണ്ട ആളാവില്ല അയാൾ നിന്റെ ശരീരത്തിൽ അയാൾ അധികാരം കാണിക്കാൻ ശ്രെമിച്ചാൽ നീ എന്ത് ചെയ്യും നിന്ന് കൊടുക്കുവോ സ്നേഹത്തോടെ വാത്സല്യത്തോടെ നെറ്റിയിൽചുണ്ട് ചേർത്തവൻ
അവൻനാളെ നിന്റെ ചുണ്ടിൽ ചുണ്ട് ചേർക്കാൻ ശ്രെമിച്ചാൽ തടയാൻ കഴിയുവോ നിനക്ക്

മോളേ.......
നെഞ്ഞുതകർന്നുള്ള ഹരിയുടെ വിളികേട്ട് തിരിഞ്ഞുനോക്കിയ അവൾ കണ്ടത് തലയിൽ രണ്ട് കൈകൾ കൊണ്ടും അമർത്തി പിടിച് നിലത്തിരിക്കുന്ന ഹരിയേയാണ്
അത് കണ്ടപ്പോൾ തന്നെ അവൾക്കുള്ളിൽ നടക്കുന്ന സംഘട്ടനം എത്രത്തോളം ഉണ്ടെന്ന് ചിന്നൂന് ഊഹിക്കാൻകഴിയുമായിരുന്നു മായിരുന്നു


ഓടിച്ചെന്ന് ഹരിയെ നെഞ്ചോട് ചേർക്കുമ്പോൾ അവൾക്കറിയാമായിരുന്നു അവളെടുക്കാൻ തുടങ്ങിയ തെറ്റായ തീരുമാനം ഇവിടെ അവസാനിക്കും എന്ന്


ചേച്ചി...... കുട്ടാപ്പി ഏട്ടൻ നമുക്ക് രണ്ടാൾക്കും ഏട്ടനായി വല്യമ്മേടെ ആങ്ങളേടേ മകനായി
ആ ബന്ധം മാത്രം മതിയെടാ നമുക്ക് അയാളുമായി.
എന്ന് പറഞ്ഞുകൊണ്ട് ചിന്നു ഹരിയുടെ പുറത്ത് പതിയെ തലോടിആശ്വസിപ്പിച്ചു



🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆ഇന്നേക്ക് ഒരാഴ്ചയായി ഹരിയും കിരണും കണ്ട് പിരിഞ്ഞിട്ട് അവൾക്ക് തീരുമാനിക്കാനുള്ള ടൈം കൊടുത്തുകൊണ്ട് അവൻമാറിനിന്നത് തന്നെയാണ് എന്നാണ് രാഹുലിനെ വിളിച്ചപ്പോ അവൻ പറഞ്ഞത്
ഇന്നും പതിവുപോലെ രണ്ടാളും അമ്പലത്തിൽപോയി തൊഴുതു നിൽക്കുമ്പോൾ അവൾക്ക് പറയാനുണ്ടായിരുന്നത്മുഴുവനും കിരണിനെ കുറിച്ചായിരുന്നു അവന്റെ കാര്യത്തിൽ എടുക്കുന്ന തീരുമാനം തെറ്റല്ലേ എന്നായിരുന്നു തിരിച്ചു വീട്ടിൽ എത്തി ഡ്രസ്സ്പോലും മാറ്റാതെ ചിന്നുനേം വിളിച് ഹരി പൂമരത്തിനടുത്തെത്തി കിരൺ എന്ന് എഴുതിയതിന് അടുത്തായി ഹരിണി എന്ന് എഴുത്തിച്ചേർത്തു തിരിഞ്ഞ അവൾ മുന്നിൽ കയ്യുംകെട്ടി  കണ്ണിമവെട്ടാതെ അവളെത്തന്നെനോക്കി നിൽക്കുന്ന കിരണിനെ കണ്ട് നാണത്താൽ മിഴികൾ താഴ്ത്തി 



കാണാട്ടോ


കുട്ടാപ്പി എന്നത് ഹരീടെ വല്യമ്മേടെ ആങ്ങളേടേ മോനാണ് ട്ടോ അതായത് ആരതി ചേച്ചീടേം ആരവ് ചേട്ടന്റേം കസിൻ ആദിമോന്റെ മാമൻ