അന്നും പതിവ് പോലെ ദീപാരാധനയും കഴിഞ്ഞ് ദേവിക്ക് നിവേദ്യവും നൽകി നടയും അടച്ചു നിവേദ്ധ്യചോറുമായി ഉണ്ണികൃഷ്ണൻ തിരുമേനി അമ്പലത്തിൽ നിന്നുമിറങ്ങി...
രാത്രി സമയം ആയതുകൊണ്ട് അമ്പല പരിസരം ഒറ്റുമുക്കാലും വിജനമായിരുന്നു..
അമ്പലത്തിൽ നിന്നും ഇറങ്ങി മുന്നോട്ട് നടക്കുമ്പോളാണ് റോഡിൽ ഒരു രൂപം ഇരിക്കുന്നതായി തോന്നിയത്...
നിലാവുള്ള രാത്രിയായതിനാൽ അവ്യക്തമായി കാണാമായിരുന്ന ആ രൂപം ഒരു പുരുഷനായി തിരുമേനിക്ക് തോന്നിച്ചു..
പക്ഷെ... ഒരു നുള്ള് ഭയം പോലും ആ കണ്ണുകളിൽ മിന്നിയില്ല..
"ആരാത്... ഈ രാത്രിയിൽ ന്ത് ചെയ്യാ അവിടെ...??
തിരുമേനി ഉറക്കെ ചോദിച്ചു...
അപ്പോഴും അതുപോലെ തന്നെ
ഇരിക്കുകയായിരുന്നു ആ രൂപം ....
"ആരായാലും പോവുക കുട്ടി.. ഈ രാത്രി ഇവിടെ ഇങ്ങനെ ഇരിക്കരുത്ട്ടോ..."
അത്രയും പറഞ്ഞു തിരുമേനി നടക്കാൻ നേരമാണ് ആ രൂപം പതിയെ തിരിഞ്ഞു നോക്കിയത്..
നിലാവിൽ ആ രൂപം വ്യക്തമായി തന്നെ തിരുമേനി കണ്ടു... അയാളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു...
" മേലെപാട്ടെ ശങ്കരൻ തമ്പുരാൻ..."
തിരുമേനിയുടെ നാവുകൾ മന്ത്രിച്ചു...
തിരുമേനി പതിയെ അയാളുടെ അരികിലേക്ക് നടന്നു...
ഒന്നു ശ്രദ്ധിച്ചു നോക്കിയപ്പോളാണ് തിരുമേനി കണ്ടത് ശങ്കരൻ മദ്യപിക്കുകയാരുന്നുവെന്നു..
" ദേവി... എന്താത് തമ്പുരാനേ ക്ഷേത്ര പരിസരത്തു മദ്യപിക്യെ...??
അല്പം അത്ഭുതത്തോടെയും ഭയത്തോടെയും തിരുമേനി ആരാഞ്ഞു..
അത് കേൾക്കെ അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..
ഒരു പുച്ഛചിരിയുമായി അയാൾ തറയിൽ നിന്നും എഴുനേറ്റ് തിരുമേനിക് അഭിമുഖമായി നിന്നു..
"അതെന്താ തിരുമേനി ഇവിടെ ഇരുന്ന് മദ്യപിക്കരുതെന്ന് ആരേലും ഉത്തരവ് ഇറക്കിയിട്ടുണ്ടോ "??
"അയ്യോ അങ്ങനെ അല്ല അങ്ങുന്നേ... അടുത്ത് ക്ഷേത്രമല്ലേ ഉള്ളത്... അതുകൊണ്ട് പറഞ്ഞേയ..
തിരുമേനി ഭാവ്യതയോടെ പറഞ്ഞു..
" ഹും... ആ കോവിലിൽ ഇരിക്കുന്ന ദേവി ഇല്ലെ... വേണമെങ്കിൽ ഈ ശങ്കരൻ അവളെ എന്റെ വേളിയാക്കും... കാണണോ തിരുമേനിക്ക്... "
അഹന്തയോടെ ആടി ആടി ശങ്കരൻ പറയവേ... തിരുമേനി തറഞ്ഞു നിന്നു പോയി...പെട്ടന്ന് ആകാശത്തൊരു ഇടി മുഴങ്ങി...
... " ദേവി ....
അറിയാതെ തുരുമേനിയുടെ നാവിൽ നിന്നും വിളി പുറത്തേക്ക് വന്നു പോയി..
"ആ തിരുമേനി പോയാട്ടെ... ഞാൻ പോകുന്നു...
തിരുമേനി നോക്കി നിൽക്കും നേരം ശങ്കരൻ ആടി ആടി നടന്നകന്നു...
ശങ്കരൻ പറഞ്ഞ പകപ്പ് മാറാതെ തിരുമേനി തിരിഞ്ഞു നടന്നു...
"ഇനി ന്തൊക്കെ കാണണ്ടി വരുവോ.. ന്റെ ദേവി..."
അത്രയും ആത്മഗതം പറഞ്ഞു തിരുമേനി നടന്നു മറഞ്ഞു...
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
രാത്രി അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നുകൊണ്ടേ ഇരിക്കുകയായിരുന്നു...
ഇരുട്ട് അതിന്റെ കറുപ്പിന് ശക്തി കൂട്ടന്നുവെന്ന് തോന്നും രീതിയിൽ പ്രകൃതി ആകെ ഇരുണ്ട് മൂടി...
എന്തോ സംഭവിക്കാൻ പോകുന്നുവെന്ന പോൽ ചുറ്റും കൂരാകൂരിരുട്ട്..
ആ ഇരുട്ടിലൂടെ ശങ്കരൻ ദിശയിറിയാതെ ആടി ആടി നടന്നു കൊണ്ടേ ഇരുന്നു...
സത്രകടവിന്റെ പാലത്തിലൂടെ ശങ്കരൻ അക്കരെ കടക്കാനായി നടന്നു കയറി..
പെട്ടന്ന് മൂടികെട്ടിയ മാനത്തു നിലാവ് പരന്നു..
പാലത്തിലൂടെ ദൂരേക്ക് നോക്കിയ ശങ്കരൻ പാതി ബോധത്തിൽ കണ്ടു പാലത്തിന്റെ നടുക്കായി ഒരു പെൺരൂപം നിൽക്കുന്നതായി...
കണ്ണൊന്നു കൂടി തിരുമ്മി അയാൾ നോക്കി...
അതെ അതൊരു പെണ്ണാണ്..
"ശെടാ ഇവൾ ഏതാ... ഇവൾക്ക് ഈ പാതിരാത്രി ഇവിടെന്താ കാര്യം..?
സ്വയം ആത്മഗതം പറഞ്ഞു അയാൾ മുന്നോട്ട് നടന്നു...
ആ പെൺ രൂപത്തിന് അടുത്തേക്ക് നടക്കുംതോറും അയാളുടെ കണ്ണുകൾ വികസിച്ചു..
അപ്സരസ്സ് തോൽക്കും മുഖകാന്തി ഉള്ളൊരു പെൺ ശില്പം..
മാറിലായി മുലക്കച്ച കെട്ടി...
കണ്ണുകൾ വാലിട്ടെഴുതി..
ശംഖ് തോൽക്കും കഴുത്തിനു അഴക് കൂട്ടും കാശിമാലയും..
ചെറിപ്പഴം തോൽക്കും ചെഞ്ചുണ്ടിൽ ആരെയും മയക്കും ചെറു പുഞ്ചിരി..
പനങ്കുല പോലെയുള്ള മുടി അഴിച്ചിട്ടിരിക്കുന്നു..
ഒരു കയ്യിൽ ഒരു വടിയും..
മറുകയ്യിൽ ഒരു ഒരു ചരട് പോലെയുള്ള സാധനവും...
അയാൾ ആ സൗന്ദര്യത്തിൽ മതിമറന്നു പോയിരുന്നു...
അയാൾ അടുത്തേക്ക് വരുന്ന സമയമെല്ലാം അവളിലെ പുഞ്ചിരിക്കു മാറ്റുകൂട്ടി...
അയാൾ പതിയെ അവൾക്കരുകിൽ എത്തി..
" ആരാ നീ... ഈ രാത്രിയിൽ ഇവിടെ എന്താ കാര്യം..
വേഗം വീട്ടിൽ പോ പെണ്ണെ..
ഇവിടെ അധികം നിക്കാണ്ട്.. "
താൻ അത്രയും പറഞ്ഞിട്ടും ഒരു കുലുക്കവുമില്ലാത്ത ആ പെണ്ണിന്റെ മുഖത്തേക്ക് അയാൾ അത്ഭുതത്തോടെ നോക്കി..
" നീയെന്താ പൊട്ടിയാണോ.. പറഞ്ഞത് കേട്ടില്ലേ പോകാൻ "
അയാളുടെ ശബ്ദം ഉയർന്നു...
അവൾ മെല്ലെ ഒന്നു പുഞ്ചിരിച്ചു..
"നിനക്ക് എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞില്ലേ...
അവളുടെ ആ ചോദ്യം അയാൾക് മനസ്സിലായില്ല എന്ന വണ്ണം അയാളുടെ പുരികകൊടികൾ വളഞ്ഞു...
"ഓർമയില്ലാന്നുണ്ടോ മേലെപാട്ടെ ശങ്കരൻ തമ്പുരാന്...
പുച്ഛത്തോടെ അവൾ ചോദിച്ചു...
" നീയേത പെണ്ണെ...
ഓരോന്ന് പിച്ചും പേയും പറയുന്നേ.. പോവാൻ നോക്കിയേ...
തിരിച്ചും അത്രയും പുച്ഛത്തോടെ പറഞ്ഞു അയാൾ അവളെ കടന്ന് നടക്കാൻ ആരംഭിച്ചു...
" നിൽക്കടാ അവിടെ..."
അതൊരു അലർച്ച ആയിരുന്നു..
അയാൾ സ്വല്പം പേടിയോടെ തിരിഞ്ഞു നോക്കി..
കണ്ണിൽ രൗദ്രഭാവവും ആവാഹിച്ചു അവൾ..
അയാളുടെ തൊണ്ട വരണ്ടു..
കണ്ണുകൾ പേടിയോടെ നാലുപാടും അലഞ്ഞു
"ഇന്ന് അമ്പലത്തിൽ വെച്ച്.. നീ വേണ്ടി വന്ന എന്നെ മംഗലം കഴിക്കുമെന്ന് പറഞ്ഞില്ലേ..
മംഗലം കഴിക്കണ്ടേ നിനക്ക്..."
""🔥കെട്ടെടാ.... കെട്ടെടാ ഇത്.🔥
തന്റെ കയ്യിലെ ചരട് ഉയർത്തിക്കാട്ടി അവൾ അലറി ..
അവളുടെ അലർച്ച അവിടമങ്ങും മുഴങ്ങി...
ആകാശത്തു ശക്തമായി ഇടി മുഴങ്ങി...
ശക്തിയിൽ കാറ്റ് വീശി..
അവളുടെ അലർച്ചയിൽ അയാൾ ശക്തിയിൽ വിറച്ചു... കണ്ണുചിമ്മി തുറക്കുന്ന നേരം അയാളുടെ കണ്മുന്നിൽ ഒരിഞ്ചു വ്യത്യാസത്തിൽ അവൾ വന്നിരുന്നു..
അയാളുടെ പാതി ജീവൻ അപ്പോഴേ പോയിരുന്നു..
പെട്ടെന്ന് കിട്ടിയ സ്വബോധത്തിൽ അയാൾ തിരിഞ്ഞോടാൻ തുടങ്ങി..
അപ്പോഴേ ആദ്യത്തെ അടി അയാളുടെ പുറത്ത് വീണിരുന്നു...
അവന്റെ പുറം പൊളിഞ്ഞ പോലെ തോന്നി
അയാൾ ജീവനും കൊണ്ട് ഓടാൻ തുടങ്ങി..
ഓടിയിട്ടും ഓടിയിട്ടും തീരാത്ത പോലെ അയാൾക് തോന്നി..
ഓടി ക്ഷീണിച്ചു കിതച്ചു കൊണ്ടു അയാൾ മുട്ടിന്മേൽ കൈകൾ ഊന്നി കിതപ്പകറ്റി..
മുന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നിയിട്ടാണ് മിഴികൾ ഉയർത്തി നോക്കിയത് അപ്പോളേക്കും അടുത്ത അടിയും വീണിരുന്നു....
""അമ്മേ....
എന്നറിയാതെ തന്നെ അയാൾ വിളിച്ചു പോയി...
അയാൾക്ക് മരിച്ചു പോകുന്നപോലെ തോന്നി...
എങ്കിലും ഓടികൊണ്ടേ ഇരുന്നു...
ഓരോ ഓട്ടത്തിലും ഓരോ അടി വീതം കിട്ടിക്കൊണ്ടേ ഇരുന്നു...
അവസാനം ഓടി ഓടി അയാൾ ക്ഷേത്രകാവിന് സമീപം ചെന്ന് വീണു..ആകെ അവശനായിരുന്നു അയാൾ..
കണ്ണിലേക്കു അടിക്കുന്ന പ്രകാശമാണ് അയാളെ കണ്ണുകൾ ചിമ്മി തുറക്കാൻ പ്രെയരിപ്പിച്ചത്..
കാവിനുള്ളിൽ നിന്നും വരുന്ന പ്രകാശത്തിൽ അയാൾ കണ്ടു
.. 🔥സർവാഭരണ വിഭൂഷിതയായ സാക്ഷാൽ
ഭദ്രയെ.. 🔥
..."അമ്മേ... എന്ന് വിളിച്ചയാൾ ആ പാദങ്ങളിൽ വീണുപോയിരുന്നു..
"ക്ഷമിക്കൂ അമ്മേ... അറിയാതെ ഈ മൂഢൻ ചെയ്‌ത തെറ്റുകൾ എല്ലാം ക്ഷമിക്കണേ ദേവി..."
ഭദ്രയുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
" ശങ്കര...
നാം ഈ ലോകത്തിന്റെ മാതാവാണ്... ഈ ലോകത്തെ കാക്കുന്നവൾ.. അമ്മ..
നിന്റെ നാവിൽ നിന്നു വീണ ആ വാക്കുകൾ അത്രയും നീചമാണ് പുത്രാ...
അതിനാൽ അതിനുള്ള ശിക്ഷയാണ് നീ ഇപ്പോൾ അനുഭവിച്ചത്..
എങ്കിലും നമുക്ക് നിന്നോട് വിരോധമില്ല പുത്രാ.. കാരണം.. നീയിന്നു ചെയ്ത തെറ്റിന് പശ്ചാതപിക്കുന്നു.. നമ്മുക്ക് അത് മനസ്സിലാവുന്നുണ്ട്..
നന്നായി വരും... "
അത്രയും പറഞ്ഞു ഭദ്ര അപ്രത്യക്ഷ ആയി... അതോടെ കാവിലെ വെളിച്ചവും അണഞ്ഞു...
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
പിറ്റേന്ന് നേരം പുലർന്നപ്പോൾ വേദപുരം ഗ്രാമം ഉണർന്നത് ഒരു അത്ഭുത വാർത്തയുമായായിരുന്നു...
" ദൈവവിരോധിയായിരുന്ന മേലെപാട്ടെ ശങ്കരൻ തമ്പുരാൻ ക്ഷേത്രത്തിൽ ദർശനത്തിനെതിയിരിക്കുന്നു.. "
ആ നാടിനെ തന്നെ അത്ഭുതത്തിൽ ആക്കിയ ഒരു വാർത്തയായിരുന്നു അത്..
ക്ഷേത്ര നടയിൽ തൊഴുകൈകളുമായി നിൽക്കുമ്പോൾ അടഞ്ഞ ശങ്കരന്റെ മിഴികളിൽ കൂടി മിഴിനീർ ഒഴുകി ...
ദീപാരാധന കഴിഞ്ഞ് ശ്രീകോവിൽ തുറന്നപ്പോൾ മിഴികൾ തുറന്ന ശങ്കരൻ കണ്ടു.. നിറദീപങ്ങൾക്കിടയിൽ നിറപുഞ്ചിരിക്കുമായിരിക്കുന്ന ദേവിയെ...
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂