Read Myth by vinod in Malayalam Fiction stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

മിഥ്യ

ശേ,, നാശം ഇന്നും ലാസ്റ്റ് ബസ് ആയിരിക്കും കിട്ടുന്നത്, ആൻ്റണി മനസ്സിൽ പറഞ്ഞു കൊണ്ട് സ്റ്റാൻഡിലേക്ക് ഓടി,, ഭാഗ്യം ലാസ്റ്റ് ബസ്സ് വന്നു കിടപ്പുണ്ട്,, അവൻ ഓടി ചെന്ന് ബസ്സിൽ കയറി ഇരുന്നു,,

"ഇന്നത്തെ ദിവസം മുഴുവൻ പ്രശ്നം ആയിരുന്നു, കടയിൽ ആണെങ്കിൽ മുടിഞ്ഞ തിരക്കും" അവൻ മനസ്സിൽ പറഞ്ഞു,,
സ്റ്റാൻഡിൽ നിന്ന് ബസ്സ് മുന്നോട്ട് എടുത്തു,. ലാസ്റ്റ് ബസ് ആയതു കൊണ്ട് അധികം ആളില്ല, conductor വന്നു,, അവൻ ഇറങ്ങേണ്ട സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുത്തു,, ചെറുതായി മഴയും പെയ്യുന്നുണ്ട്, അധികം വൈകാതെ തന്നെ ബസ്സ് അവനിറങ്ങേണ്ട സ്റ്റോപ്പിൽ എത്തി,, ആൻ്റണി വണ്ടിയിൽ നിന്ന് ഇറങ്ങി, ബസ്സ് നിരങ്ങി നീങ്ങി മുന്നോട്ട് പോയി, ആൻ്റണി ചുറ്റും നോക്കി, ആ കവലയിൽ എങ്ങും ആരും ഇല്ല,, സ്ട്രീട് ലൈറ്റ് പോലും ഇല്ലാത്ത ഒരു സ്ഥലം,, അവിടുത്തെ പഞ്ചായത്ത് പ്രസിഡൻ്റിനെ മനസ്സിൽ തെറി വിളിച്ചു അവൻ നടന്നു തുടങ്ങി,, വഴിയെല്ലാം വിജനമായി, പോകുന്ന വഴിക്ക് ഒരു അമ്മച്ചിയുടെ മുറുക്കാൻ കടയുണ്ട്,, പതിവില്ലാതെ ഇന്ന് അതും നേരത്തെ അടച്ചിരുന്നു,,കയ്യിലെ മൊബൈൽ ടോർച്ചിൻ്റെ വെട്ടത്തിൽ അവൻ നടന്നു,, ചെറുതായി മഴയും പെയ്യുന്നു,കുടയും ഇല്ല,, ഇനി കുറച്ചു ദൂരം നടക്കണം,, പോകുന്ന വഴിക്ക് ഒരു കൃഷിയൊന്നും ഇല്ലാതെ കിടക്കുന്ന ഒരു വയൽ ഉണ്ട്,അത് മുറിച്ച് കടന്നു വേണം ആൻ്റണിക്ക് വീട്ടിൽ ചെല്ലാൻ,, അവൻ വയലിലേക്ക് ഇറങ്ങി,, ദൂരെ എവിടെയോ പട്ടികൾ കുരയ്ക്കുന്ന ശബ്ദം കേൾക്കാം,, ആൻ്റണി പതിയെ നടന്നു,, അവനെ ആരോ പിന്തുടരുന്നത് പോലെ അവനു തോന്നി,, അവൻ പുറകിലേക്ക് നോക്കി,, ആരുമില്ല,, "തോന്നിയതാവും" എന്ന് പറഞ്ഞു അവൻ മുന്നോട്ട് നടന്നു, പോകുന്ന വഴിയിൽ ഇടിഞ്ഞ് പൊളിഞ്ഞ ഒരു പള്ളി ഉണ്ട്,, അവിടുത്തെ ശവക്കല്ലറ ഇപ്പോഴും അവിടെ ഉണ്ട്,,അതൊക്കെ ഓർത്തപ്പോൾ അവനു നല്ല രീതിയിൽ പേടി തോന്നി,, അവൻ നടത്തത്തിൻ്റെ സ്പീഡ് കൂട്ടി,,, പള്ളിയുടെ മുന്നിൽ ചെന്നപ്പോൾ ആൻ്റണി പെട്ടെന്ന് അവിടെ നിന്നു,, അവൻ ഒരു മായാലോകത്തിൽ എത്തപ്പെട്ടത് പോലെ ആയി,, പള്ളിയിൽ നിറയെ വെളിച്ചം അവൻ കണ്ടൂ,, അവൻ പള്ളിയിലേക്ക് നടന്നു,, പള്ളി മുറ്റത്ത് എത്തി,, അകത്തു എന്തോ ഫംഗ്ഷൻ നടക്കുന്നുണ്ട്,,അവൻ അകത്തേക്ക് കയറി, ബഞ്ചിലെല്ലാം ആളുകൾ ഇരിപ്പുണ്ട്,,എല്ലാവരും അവനെ നോക്കുന്നു,, അവിടെ ഒരു ശവസംസ്കാര ചടങ്ങാണ് നടക്കുന്നത്,,പള്ളിയുടെ അൾത്താരയുടെ മുന്നിൽ ഒരു ശവപ്പെട്ടി,, അവൻ അത് ലക്ഷ്യമാക്കി നടന്നു,,അവൻ പെട്ടിക്കുള്ളിലേക്ക് നോക്കി,,അത് ശൂന്യം ആയിരുന്നു,, അവൻ തല തിരിച്ചു പുറകിലേക്ക് നോക്കി,,അവിടെ ഇപ്പൊൾ ബെഞ്ചുകൾ ഒന്നുമില്ല,ആളുകളും ഇല്ല,,.... അവൻ മുന്നിലേക്ക് തിരിഞ്ഞു,,പെട്ടെന്ന് പെട്ടിയിൽ നിന്നും ഒരു കൈ ഉയർന്നു വന്നു അവൻ്റെ കഴുത്തിൽ പിടിച്ചു,, അപ്പൊൾ പള്ളി മണി അടിച്ചു,, അവന് ബോധം തിരിച്ചു കിട്ടി,, ഇടിഞ്ഞ് പൊളിഞ്ഞ പള്ളിയുടെ നടുക്കായി അവൻ നിക്കുകയാണ്,മുന്നിൽ ശവപ്പെട്ടി ഇല്ല,,വഴിയിൽ കൂടെ നടന്നു പോയ ഞാൻ എങ്ങനെ ഇവിടെ എത്തി,,അവൻ ഓർത്തു,, പിന്നെ അവൻ അവിടെ നിന്നില്ല,, അവിടുന്ന് അവൻ സർവശക്തിയും എടുത്ത് ഓടി,, അവൻ പിറകോട്ട് നോക്കിയില്ല,, അവസാനം ഓടി വീടിൻ്റെ മുന്നിൽ എത്തി,, വീട്ടിൽ ചെന്ന് ആരോടും ഒന്നും പറഞ്ഞില്ല,, ഭക്ഷണം കഴിച്ചിട്ട് അവൻ കിടന്നു,, 

" എടാ ആൻ്റണി എഴുന്നേൽക്കാൻ,, എത്ര നേരമായി വിളിക്കുന്നു" അമ്മയുടെ ശബ്ദം കേട്ടാണ് അവൻ എണീറ്റത്, കാപ്പിയും കയ്യിൽ പിടിച്ച് അമ്മ മുന്നിൽ നിൽക്കുന്നത് കണ്ടു,, അവൻ ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് കാപ്പി മേടിച്ചു,, 
"ദൈവമേ സമയം 10 മണി,,കടയിൽ പോകണം" ആൻ്റണി പറഞ്ഞു,
"കടയിലോ, ഏത് കടയിൽ" അമ്മ ചോദിച്ചു,,
ആൻ്റണി അമ്മയെ അത്ഭുതത്തോടെ നോക്കി!
"എടാ lockdown ആയതു കൊണ്ട് കഴിഞ്ഞ 2 ആഴ്ച ആയി കട തുറന്നിട്ടില്ലല്ലോ,പിന്നെ ഏത് കടയുടെ കാര്യം ആണ് നീ പറയുന്നത്" അമ്മ ചിരിച്ച് കൊണ്ട് ചോദിച്ചു,,
"അപ്പോ ഞാൻ ഇന്നലെ രാത്രിയിൽ വന്നിട്ട് അമ്മ ചോറ് എടുത്ത് തന്നത് ഒന്നും ഓർക്കുന്നില്ലേ" 
"അതിനു നീ ഇന്നലെ എങ്ങും പോയില്ലല്ലോ" അമ്മ ചോദിച്ചു...
"ഈ ചെറുക്കന് വട്ട് പിടിച്ചോ" അമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് നടന്നു," എടാ പിന്നെ നമ്മുടെ മുറുക്കാൻ കട നടത്തുന്ന അമ്മച്ചി ഇല്ലെ,, അവരു മരിച്ചു പോയി,, രാവിലെ നമ്മുടെ പഴയ പള്ളിയുടെ വാതിൽക്കൽ മരിച്ചു കിടക്കുന്നത് ആണ് കണ്ടത് എന്ന് പറയുന്നത് കേട്ടു... 

അമ്മ പറഞ്ഞത് കേട്ട് ആൻ്റണി ഞെട്ടി,, 

"അപ്പൊൾ ഞാനിന്നലെ കണ്ടത് സ്വപ്നം ആയിരുന്നോ,എന്ത് സ്വപ്നം ആണ് കണ്ടത്,, മുറുക്കാൻ കടയിലെ അമ്മച്ചി,പള്ളി, ഞാൻ കണ്ട പള്ളിയിലെ ശവപ്പെട്ടി?" ഒന്നും മനസ്സിലാകാതെ ആൻ്റണി കട്ടിലിൽ ഇരുന്നു,, പള്ളി മണിയുടെ മുഴക്കം അവൻ്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടെയിരുന്നു,,.…...

     "നിങ്ങൾ ഇപ്പൊ കേട്ടത് ആൻ്റണിയുടെ കഥയാണ്,, 2020 ൽ, ശെരിക്കും പറഞാൽ ഇന്നേക്ക് 20 വർഷം പുറകിൽ, അന്ന് നിങ്ങള് ഒക്കെ ചെറുതാണ്, എനിക്ക് അന്ന് 25 വയസ്സ് ഉണ്ട്,, ആ കാലത്ത് കൊറോണ എന്നൊരു വൈറസ് ലോകത്ത് പടർന്നു, ലോകരാജ്യങ്ങൾ മുഴുവൻ അതിൻ്റെ തരംഗത്തിൽ വിറങ്ങലിച്ച് നിന്നു,, ലോകം മുഴുവൻ lockdown ആയി,, അതൊരു 2023 വരെ ഉണ്ടായിരുന്നു,, പിന്നെ ഒരു 5 വർഷത്തോളം മാസ്ക് വെച്ചാണ് എല്ലാവരും നടന്നിരുന്നത്, അങ്ങനെ 2021 ലെ ഒരു lockdown സമയത്ത് ആൻ്റണി എന്ന യുവാവിന് ഉണ്ടായ മാനസിക സമ്മർദങ്ങൾ ആണ് നിങ്ങള് കേട്ടത്, ഇത് വെറും കഥയല്ല,ആൻ്റണി എന്ന വ്യക്തി ജീവിച്ചിരുന്നു" പ്രമുഖ psychologist ആയ dr. പീറ്റർ പറഞ്ഞു
  "ഈ വരുന്ന പരീക്ഷയോട് അനുബന്ധിച്ച് നിങ്ങൾക്ക് ഉള്ള മാനസിക സമ്മർദങ്ങൾ കുറയ്ക്കാൻ നിങ്ങൾക്ക് ഒരു സെഷൻ എടുക്കാൻ ആണ് എന്നെ ഈ കോളജിലേക്ക് വിളിപ്പിച്ചത്,, ഞാനിപ്പോ ഈ കഥ പറഞ്ഞത് എന്തെന്ന് വെച്ചാൽ അന്ന് ഉണ്ടായിരുന്ന സാഹചര്യം അല്ല ഇപ്പൊൾ,, ഇപ്പൊൾ ഈ ലോകം സാധാരണ നിലയിൽ ആണ്,,ഒരു പകർച്ച വ്യാധിയും ഇല്ല,, എല്ലാവരും safe ആണ്,, അപ്പൊൾ ഈ സമയത്ത് ഒരു മാനസിക സമ്മർദ്ദവും, ടെൻഷനും ഒന്നും വേണ്ട,, ധൈര്യമായി പരീക്ഷയെ നേരിടുക, ഇനി അർക്കേലും എന്തേലും ചോദിക്കാൻ ഉണ്ടോ"

"സാർ,, ഈ ആൻ്റണി എന്നയാൾ അന്ന് കണ്ടത് വെറും സ്വപ്നം ആയിരുന്നോ"

 "അതെ, അത് തികച്ചും ഒരു സ്വപനം ആണ്, ഞാൻ പറഞ്ഞല്ലോ ,വീട്ടിൽ തന്നെ കുറച്ചു നാൾ അടച്ചിരുന്നതിൻ്റെ ഒരു ഇഫക്ട് ആണ് അത്,, its just a dream"

 "അപ്പൊൾ സാർ അന്ന് ആൻ്റണി കണ്ട പള്ളിയുടെ സ്വപ്നവും,പിന്നെ ആ അമ്മച്ചിയുടെ ശവം പള്ളിയിൽ കണ്ട സംഭവവും?"

" അത് ഒരു കോ ഇൻസിടെൻസ് ആണ്,, ആ വൃദ്ധ മരിച്ചത് heart attack മൂലം ആണ്,, പള്ളിയുടെ മുന്നിലൂടെ അണ് അവരുടെ വീട്ടിലേക്ക് പോകുന്നത്, പോകുന്ന വഴിക്ക് അവർക്ക് അറ്റാക്ക് ഉണ്ടായത് ആണ്, അന്ന് രാത്രി തന്നെ ആൻ്റണി പള്ളിയുടെ സ്വപ്നം കണ്ടതും,ഇതും തമ്മിൽ ഒരു ബന്ധവും ഇല്ല"

"സാർ,ഒരു കാര്യം കൂടി, സാർ പറഞ്ഞ ഈ ആൻ്റണി ഇപ്പൊൾ ജീവിച്ചിരിപ്പുണ്ടോ, ആ പള്ളി ഇപ്പോഴും ഉണ്ടോ"

"പള്ളി ഇപ്പൊൾ ഉണ്ടോ എന്നുചോദിച്ചാൽ ഇപ്പൊൾ ഇല്ല,, ആ പള്ളി ഇരുന്ന സ്ഥലത്ത് ആണ് ഇപ്പൊൾ ഈ കോളേജ് ഉള്ളത്,,, പിന്നെ ആൻ്റണി അവൻ ഇപ്പോഴും ഉണ്ട് ബാംഗ്ലൂരിൽ ഫാമിലി ആയി താമസിക്കുന്നു,, പിന്നെ ഈ പറഞ്ഞ ആൻ്റണി എൻ്റെ അനിയൻ ആണ്" പീറ്റർ ഒരു ചിരിയോടെ പറഞ്ഞു.....
  
"അപ്പൊൾ എനിക്ക് തന്ന സമയം കഴിഞ്ഞിരിക്കുന്നു,,അപ്പൊൾ എല്ലാർക്കും all the best, പരീക്ഷ നന്നായി എഴുതുക" 

സ്റ്റുഡൻ്റ്സ് എല്ലാവരും എണീറ്റ് പീറ്ററിന് താങ്ക്സ് പറഞ്ഞു,,
   
   പീറ്റർ ആ ക്ലാസ്സിൽ നിന്നും ഇറങ്ങി,പീറ്ററിൻ്റെ മനസ്സിൽ പള്ളി മണികളും, ആ വൃദ്ധയും, പിന്നെ അവരോട് പറയാത്ത അതിൻ്റെ ഉത്തരങ്ങും മനസ്സിൽ ഇട്ട് ആ ഇടനാഴി വഴി നടന്നകന്നു...............