ആമി ... ആമി ... എഴുന്നേൽക്ക് മോളെ.... നേരം ഒരുപാടായി...ഇന്നത്തെ ദിവസം മോള് മറന്നോ..?. ☺️
പുതപ്പിനുള്ളിൽ നിന്ന് തലമാത്രം പുറത്തേക്ക് ഇട്ട് കൊണ്ട് അവൾ ഉപ്പയെയൊന്നു നോക്കി ചിരിച്ചു....😁
"എന്താ ഉപ്പാ.. കുറച്ചൂടെ ഉറങ്ങട്ടെ.. ഇന്നല്ലേ ഇങ്ങനെ
പേടിക്കാതെ ഉറങ്ങാൻ പറ്റുള്ളൂ.. 😁നാളെ മുതൽ ഞാനൊരു കുടുംബിനിയല്ലേ "...
"എന്റെ മോള് പറയുന്നെ കേട്ടാൽ തോന്നും ഇത് ഇന്ന് മാത്രം ആണെന്ന്... ഇതെന്നും ഇങ്ങനെ തന്നെയല്ലേ"..😄
"അത് പിന്നെ എന്റെ ഉപ്പിച്ചിയെ നിങ്ങൾക്കറിയാഞ്ഞിട്ട ഈ ഉറക്കിന്റെ സുഖം..". 😁
"ഹാ.. മതി ഉറക്കിന്റെ മഹത്വം വിളമ്പിയത്... പോയി
ഫ്രഷാവാൻ നോക്ക്..."
ഉപ്പാനോട് കോക്രി കാണിച്ചു കൊണ്ട് അവൾ ഫ്രഷാവൻ
പോയി...തന്റെ മകളുടെ പോക്ക് കണ്ട് ഒരുനിമിഷം അയാളുടെ ചുണ്ടിൽ പുഞ്ചിരി തൂകി.. അതേ സമയം തന്നെ കണ്ണിൽ കണ്ണു നീർ ഉറഞ്ഞു കൂടി.. ആ കണ്ണുനീരിന് ഒരുപാട് നൊമ്പരങ്ങളുടെ കഥ പറയാനുണ്ടായിരുന്നു...
,,, ഇത് ആമി എന്ന അമീറയുടെ കഥയാണ്... ഹസ്സൻ അലവിക്ക് മൂന്നു മക്കളാണ്. ഒരു പെണ്ണും രണ്ട് ആണും. മൂത്തത് ശഹ്‌സാൻ(ഷാഹി )ഇളയത് അഹ്‌സാൻ(ആഹി ). ഏറ്റവും ചെറുതാണ് അമീറ....
അമീറ 10ൽ പഠിക്കുന്ന സമയം അവളുടെ ഉമ്മ മരിച്ചു...
അതിനുശേഷം ഉമ്മയും ഉപ്പയും എല്ലാം അവൾക്ക് ഉപ്പയാണ്..ഇക്കാക്കമാരുടെ ഓമന മോളായിരുന്നു അവൾ... എന്നാൽ പ്ലസ്‌വണ്ണിൽ പഠിക്കുന്ന സമയം
ഷാഹി കല്യാണം കഴിച്ചു.. ആതിക്ക എന്ന ആത്തി ഇത്ത.. ഇത്തൂസ് എന്നാണ് ആമി അവളെ വിളിക്കാർ.
എന്നാൽ ആതിക്ക് ആമിയെ ഇഷ്ട്ടമില്ലായിരുന്നു..
. ഇക്കാക്കമാർക്ക് അവളോടുള്ള ഇഷ്ട്ടമായിരുന്നു കാരണം... ആതിയുടെ സമർത്തമായ ഇടപെടൽ മൂലം
ഷാഹിയും ആമിയും തമ്മിലുള്ള അടുപ്പം കുറഞ്ഞു.
അത് ആമിയിൽ ഒരുപാട് സങ്കടം വരുത്തി.. എന്നാൽ
അതൊന്നും അവളെ ബാധിക്കൂല എന്ന മട്ടിലായിരുന്നു
അവളുടെ ഭാവം....
അങ്ങനെ പോയികൊണ്ടിരിക്കുന്ന അവരുടെ ജീവിത്തിലേക്ക് ഒരു സങ്കടം കൂടി വന്നു.. അവളുടെ
ഉപ്പാക്ക് ഹാർട്ടിന് പ്രോബ്ലം ഉണ്ടായി... അത്കൊണ്ട് തന്നെ ആമിയുടെ കല്യാണം പെട്ടൊന്ന് നടത്തണം എന്നായി ഉപ്പാക്ക്... പഠിക്കാൻ ഇഷ്ടമായിരുന്ന ആമി അതിനെ എതിർത്തു... എന്നാൽ ഉപ്പാടെ ഇമോഷണൽ
ബ്ലാക്‌മെയ്ലോടെ അവൾക്ക് സമ്മതിക്കേണ്ടിവന്നു..
ആമിയുടെ ഇതൂസിനും ഷാഹിക്കും ഇപ്പൊ ഒരു കുഞ്ഞുണ്ട്... ജയ്ഷ എന്ന ഇഷമോള്... എല്ലാവരുടെയും ചെല്ലക്കുട്ടി...,,,,
ഇപ്പൊ എല്ലാവരും കല്യാണത്തിനുള്ള തയ്യാറെടുപ്പിലാണ്..
ആമി പെണ്ണ് കാണാൻ വന്ന അന്ന് കണ്ടതാണ് ചെക്കനെ... പേര് ഷംസീർ ഷാൻ. ആള് അക്കൗണ്ടന്റാണ് ഏതോ കമ്പനിയിൽ... ഉപ്പാന്റെ നിർബന്ധം കൊണ്ടുള്ള വിവാഹം ആണെങ്കിലും, ഇനി മുന്നോട്ട് തന്റെ പാതിക്ക് ഒപ്പം ആയിരിക്കും എന്ന്
അവൾ ഉറപ്പിച്ചിരുന്നു...
ബന്ധുക്കളെല്ലാരും എത്തിയിട്ടുണ്ട്.. ആമി വരുന്നവരോട് സംസാരിക്കുകയാണ്... പെട്ടൊന്ന്
ആഹി അവളുടെ അടുത്ത് വന്ന് പറഞ്ഞു നികാഹ് കഴിഞ്ഞെന്ന്. അത് വരെ ഇല്ലാത്ത പേടിയും വെപ്രാളവും ആയിരുന്നു അവൾക്കപ്പോൾ..
പിന്നീട് എല്ലാം പെട്ടൊന്നായിരുന്നു... മഹറിടലും കൂട്ടികൊണ്ട് പോവാലും എല്ലാം...
,, രാത്രി കിടക്കാൻ പോവുമ്പോൾ ഷാനുന്റെ (ഷംസീർ )
സഹോദരി ഷാഹിന എന്ന ഇനുത്ത ഒരു ഗ്ലാസ് പാലും
കയ്യിൽ തന്നു.. ഒരു ഓൾ ദി ബെസ്റ്റും തന്നു 😜ഷാനുക്കന്റെ റൂമിലേക്ക് പറഞ്ഞു വിട്ടു..
''ന്റെ റബ്ബേ ന്റെ കയ്യൊക്കെ എന്താ ഇങ്ങനെ വെർക്കണേ.. ഹോ ന്റെ ഗോഡ് ഇന്ന് ന്റെ ഫസ്റ്റ് നൈറ്റ് ആണല്ലോ.... എന്താണ് ആമി നീ ഇത്രേ ഉള്ളൂ.. ആമി അവളെ തന്നെ മോട്ടിവേറ്റ് ചെയ്ത് റൂമിലേക്ക് പോയി...
വാതിൽ തുറക്കുന്ന ശബ്ദം കേട്ടോണ്ടാണോ അറിയില്ല
ഞാൻ റൂമിലേക്ക് കയറിയപ്പൊത്തന്നെ ഷാനുക്ക എന്നെ നോക്കി... വളരെ മനോഹരമായൊന്നു ചിരിച്ചു...
ഞാനും അത്പോലെ ചിരിച്ചു കൊടുത്തു അതിനു മൊടക്കില്ലല്ലോ...
"ഹായ് ആമി "😍
"ഹലോ ഷാനുക്ക "😁
"എന്താടോ നീ വല്ല ഇന്റർവ്യൂക്കും വന്നപോലെ നിൽക്കുന്നെ... ഇവിടെ വന്നിരി "...
"ഹാ ".
"ഷാനുക്കനോട് ഞാനൊരുകാര്യം ചോയിക്കട്ടെ.."?
"ചോയിച്ചെടോ അതിനെന്തിനാ നിനക്കൊരു മുഖവുര "😍
"അത്പിന്നെ ഷാനുക്കക്ക് എന്നെ ഇഷ്ടായിട്ടാണോ കല്യാണത്തിന് സമ്മയിച്ചേ.?. ഒന്നും വിചാരിക്കരുത്..
പെണ്ണുകാണാൻ വന്നതിന് ശേഷം എന്നെ കാണുകയോ,
ഒന്നു ഫോൺ ച്യ്തതും ഇല്ല.. അതാ ചോയിച്ചേ 😁."
ഹ... ഹ.. ഹ 😆...
"ശരിക്കും എനിക്ക് നിന്നെ ഇഷ്ടായിട്ട കല്യാണം കഴിച്ചത് "😍.
"ശരിക്കും"!!!☺️.
"ഹ ടോ ".. പിന്നെ നിക്കാഹോന്നും കഴിഞ്ഞീല്ലല്ലോ അതാ ഞാൻ വരാതെ നിന്നത്...". 😜....
,, പിന്നീട് അങ്ങോട്ട് അവരുടെ ജീവിതമായിരുന്നു.
പരസ്പരം സ്നേഹിച്ചും വഴക്ക് കൂടിയും അവർ ജീവിച്ചു... അങ്ങനെ അവരുടെ സ്നേഹവും വിശ്വാസവും ഒന്നൂടെ ഊട്ടി ഉറപ്പിക്കാൻ അവരുടെ ജീവിതത്തിലേക്കെ
രണ്ട് ജീവന്റെ തുടിപ്പുകളും വന്നു.
ഇരട്ട മക്കൾ ആണെന്ന് അറിഞ്ഞ നിമിഷം മുതൽ ഷാനു ആമിയെ നിലത്തും തലയിലും വെക്കാതെ നടക്കുകയായിരുന്നു.. അവളെ കെയർ ചെയ്ത് അവളുടെ കൂടെ തന്നെ നിൽക്കുകയാണ് അവൻ...
അങ്ങനെ കാത്തിരുപ്പിന് വിരാമം വരുത്തി കൊണ്ട് ആ ദിവസം വന്നു..
ആമിയെ പൈൻ വന്നു ലാബർ റൂമിൽ കയറ്റിയതാണ്..
ഷാനു അതിനു മുന്നിൽ.. ഒരു സമാധാനവും ഇല്ലാതെ വെരുകിനെ പോലെ നടക്കുകയാണ്...
ഏതാനും സമയങ്ങൾക്ക് ശേഷം ഒരു നെയ്സ് പുറത്തേക്ക് വന്നു പറഞ്ഞു.... ആമി പ്രസവിച്ചു
രണ്ടു പെൺകുഞ്ഞാണെന്ന്.... ❤️
വല്ലാത്ത ഒരനുഭൂതിയായിരുന്നു ഷാനുവിന് അപ്പോൾ ...
സമയം കടന്നുപോയി.........
രണ്ടു പേരേയും റൂമിലേക്ക് മാറ്റി...
ഷാനു മൂന്നു പെരേയും വാത്സല്യത്തോടെ നോക്കി... 😍
അവന് ആ സമയം തന്റെ പ്രാണനോട് അടങ്ങാത്ത പ്രണയമായിരുന്നു... അവനത് അവിടെ പ്രകടിപ്പിക്കുകയും ചെയ്തു...
അവളും അറിയുകയായിരുന്നു തന്റെ പ്രാണനിൽ ഞാൻ
പൂർണ അവകാശി ആയെന്ന്.. ❤️
താഹി ❤️ലാഹി എന്ന് രണ്ടു പിഞ്ഞോമനകൾക്കും അവർ പേര് നൽകി...
പിന്നീട് ഡിസ്ചാർജ് ചെയ്തു..അവളുടെ വീട്ടിലേക്ക് കൊണ്ട് പോവാൻ ഷാനു സമ്മതിച്ചില്ല.. അവളെയുംകുഞ്ഞുങ്ങളെയും അവനുതന്നെ നോക്കണം എന്ന് വാശിയായിരുന്നു... ❤️❤️❤️
ദിവസങ്ങൾ കടന്നു പോയി... ഇന്ന് രണ്ടു പേരുടെയും
ആറു മാസം തികയുകയാണ്... ഷാനുന് രണ്ടുപേരുടെയും ഹാഫ് ബർത്ഡേ കഴിക്കണം എന്നാണ്.. അത് കൊണ്ടെന്നെ ഇന്ന് അവരുടെ വീട്ടിൽ ഒരു ഫങ്ഷൻ നടക്കുകയാണ്... ഒരുപാട് ആളുകളില്ല എങ്കിലും കുറച്ചു ഫ്രണ്ട്സും അടുത്ത ബന്ധുക്കളും മാത്രം...
ആമി ഒരു പിംഗ് കളർ സാരിയാണ്.. അവൾ ഡ്രെസ്സെല്ലാം ധരിച്ചു കണ്ണാടിക്ക് മുമ്പിൽ ചെന്ന് സ്‌കാഫ് ചുറ്റുകയാണ്.. ആ സമയം അവളുടെ ഇടുപ്പിലൂടെ രണ്ടു കൈകൾ അവളെ വരിഞ്ഞമുറുകി.. അതിന്റെ ഉടമ ഷാനു ആണെന്ന് അറിഞ്ഞ അവളുടെ ചൊടികൾ ഒന്നു മന്ദഹസിച്ചു... 😍
"എന്താണ് ഫാര്യേ ഒരു ചിരി..?. നീ എന്റെ വല്ല രോധനവും അറിയുന്നുണ്ടോ 😪.?. ഞാൻ പട്ടിണി കിടന്നിട്ട് മാസം കൊറേ ആയി 😪.. ആരോട് പറയാൻ... ഇങ്ങനെ പോയാൽ ഒന്നൂടെ കെട്ടണ്ടി വരും... എന്ന തോന്നുന്നേ "...അതും പറഞ്ഞു ഷാനു ആമിയെ ഇടം കണ്ണിട്ട് ഒന്നു നോക്കി.. അവളുടെ മുഖം ചുവക്കുന്നതും, ചുണ്ട് കൂർക്കുന്നതും കണ്ട് അവന് ചിരി വന്നു... 🤭എന്നാൽ
ചിരി ആ സമയം തടിക്ക് ഹാനികരം ആയത്കൊണ്ട് അവൻ ചിരി കടിച്ചു പിടിച്ചു..
"തേ മനുഷ്യ ഇങ്ങക്ക് വേറെ കെട്ടണോ ".. 😡
`തൊ ലെവൾ നാഗവല്ലി ആവുന്നുണ്ട് റൂട്ട് മാറ്റിപിടിക്കാം ´ഷാനുന്റെ ആത്മ...😁
"എന്റെ ആമിക്കുട്ടിനെ അല്ലാതെ വേറെ ആരെയും എനിക്ക് വേണ്ട 😘❤️"... ഷാനു അവളെ ഒന്നു തണുപ്പിച്ചു...
"ഹാ അങ്ങനെയാണേ നിങ്ങക്ക് നന്ന് "... ❤️😍
"ഹാ ആണോ ഭാര്യേ.."എന്നും പറഞ്ഞു ഷാനു അവളെ ഒന്നൂടെ ഇറുക്കേ പുണർന്നു..
"ദേ ഷാനുക്ക വിട്ടേ മക്കൾ രണ്ടും തായത്താ.. അവർ കരയുന്നുണ്ടാവും "...
"ഒന്നു പോ പെണ്ണെ.. അവരെ എടുക്കാൻ ഇന്ന് ഒരുപാടാളുണ്ടാവും... നിന്നെ എനിക്ക് ഇപ്പോഴല്ലേ ഒന്നു ഫ്രീയായി കിട്ടിയത്... ഇനി ഇടക്ക് ഇങ്ങനെ ഓരോ ഫഗ്‌ഷൻ വെക്കേണ്ടി വരുമോ ആമി നിന്നെ ഒന്ന് എനിക്ക് കിട്ടാൻ 😍😜....എന്റെ ഓരോ വിധിയെ..."
"പോ ഷാനുക്ക "...😍
"പെണ്ണ് ചുവന്നല്ലോ "..😍
"ദേ ഷാനുക്ക മാറ്.. അവിടെ എല്ലാരും വന്നിട്ടുണ്ടാവും "...
"ഹാ ഒന്നടങ്ങിരി പെണ്ണെ "..
ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് ആമിക്ക് മനസ്സിലായി...
"ഹാ ഷാനുക്ക ഞാൻ പറഞ്ഞ കാര്യം എന്തായി...? ഞാൻ ചേരട്ടെ..? പ്ലീസ്.."..
"എന്റെ ആമി നിനക്കും എനിക്കും മക്കൾക്കും ഉള്ളത് ഞാനുണ്ടാക്കുന്നില്ലേ പിന്നെന്തിനാ.. മാത്രവും അല്ല അതൊക്ക ഫേക്ക് ആയിരിക്കും.. അല്ലെങ്കി പൈസതട്ടിപ്പായിരിക്കും...".
"അത് പിന്നെ...."
"മതി ആമി.. "ആമിയെ മുഴുവനക്കാൻ സമ്മതിക്കാതെ
അതും പറഞ്ഞുകൊണ്ട് അവൻ റൂം വിട്ടു പോയി..
ആമിക്ക് സങ്കടം വന്നു. അവളല്പനേരം അവിടെ ഇരുന്ന് ഇന്നലെ നടന്നതൊക്കെ ഒന്നാലോചിച്ചു.....
തുടരും...
####################################