പള്ളിയിലെ മാർബിൽ പടികളിലൂടെ ഓടിക്കയറുമ്പോൾഇമ്പമാർന്ന സ്വരം അവളുടെ കാതുകളിൽ കുളിർമഴയായി പതിഞ്ഞു കൊണ്ടിരുന്നു...
പാടുന്ന ആളുടെ മുഖമൊന്ന് കാണാനുള്ള കൊതിയോടെ ആൾ തിരക്കിനിടയിലൂടെഎങ്ങനെയോ എത്തി വലിഞ്ഞു മുന്നിലെത്തിയതും എണ്ണക്കറുപ്പുള്ള മെലിഞ്ഞൊരു പയ്യൻ പാടുന്നത് കണ്ടതുംഅവന്റെ സ്വര മാധുര്യത്തിൽ മയങ്ങി കണ്ണ് ചിമ്മാതെ അവളവനെ നോക്കി ലയിച്ചു നിന്നു...
കണ്ണടച്ചു നിൽക്കുന്നവളുടെ കൈയ്യിൽ പിടിച്ചിട്ട് അമ്മച്ചി ചോദിച്ചു...
മരിയാ, മോളിത്രയും സമയം എവിടെയായിരുന്നു? കാറിൽ വരാതെ നടന്നുവരേണ്ട കാര്യമുണ്ടായിരുന്നോ? നോക്ക് ആകെ വിയർത്തു കുളിച്ചു പോയി...
കുഞ്ഞു ചിരിയോടെ അമ്മയുടെ നെഞ്ചിലേക്ക് ചേരുമ്പോഴും കുന്നേൽ വീട്ടിലെ ആൻമരിയയുടെ കണ്ണുകൾ ആരെയും ശ്രദ്ധിക്കാതെ ചിരിച്ച മുഖത്തോടെ പാട്ടുപാടുന്ന എണ്ണക്കറുപ്പുള്ള മെലിഞ്ഞ പയ്യനിലായിരുന്നു...
അമ്മാ... എനിക്കും പള്ളിയിലെ മ്യൂസിക് ബാന്റിൽ ചേരണം... ആ ചെറുക്കൻ പാടുന്നത് പോലെ എനിക്കും പാടണം...
മോളുടെ ഏതാഗ്രഹവും സാധിച്ചു കൊടുക്കുന്ന അമ്മ ആ ആഗ്രഹത്തിനും എതിര് പറയാതെ പറഞ്ഞു...
അച്ചാച്ചനോട് പറഞ്ഞിട്ട് മോളിന്ന് തന്നെ ചേർന്നോളൂ...
കുർബാന കഴിഞ്ഞ് ആളുകൾ പിരിയാൻ തുടങ്ങിയപ്പോൾ ആളുകൾക്കിടയിലൂടെ അവളുടെ കണ്ണുകൾ പിന്നെയും എണ്ണ കറുമ്പനെ തേടിപ്പോയതും അവളുടെ ചെവിയിൽ ചെറുതായി പിടിച്ചു തിരിച്ചു സിബി ചോദിച്ചു...
അൽഫോൻസാമ്മേ നീ കാറിൽ കയറാതെ എവിടേക്കാണ് ഓടിപ്പോയത്??നിന്നെ തേടി ഞാനും പുറകെ വന്നിട്ട് കണ്ടില്ലല്ലോ?? ഇനിമേലിൽ ഇങ്ങനെ ഓടിപ്പോകുമോ??
സിബിച്ചാ, എൻ്റെ ചെവിയിൽ നിന്ന് വിട്... എനിക്ക് നോവുന്നുണ്ടേ... എന്നെ നോവിച്ചാൽ ഞാൻ ദേവാച്ചനോട് പറഞ്ഞു കൊടുക്കും...
വെള്ളമുണ്ടിന്റെ തലപ്പ് പൊക്കിപ്പിടിച്ചു അച്ഛനോട് സംസാരിച്ചു നിൽക്കുന്ന ദേവാച്ചനെ കാണിച്ചവൾ പറഞ്ഞതുംപെട്ടെന്ന് തന്നെ സിബി അവളുടെ ചെവിയിൽ നിന്നും കൈയ്യെടുത്തു...
കുഞ്ഞനിയത്തിക്ക് വേദനിച്ചെന്നറിഞ്ഞാൽദേവാച്ചന് സഹിക്കാൻ കഴിയില്ല...ഞാൻ കുഞ്ഞനിയനാണെന്ന കരുണയൊന്നും പിന്നെ കാണിക്കില്ല...വെറുതെയെന്തിനാണ് ദേവാച്ചൻ്റെ കൈയ്യിൽ നിന്നും വാങ്ങി കൂട്ടുന്നത്??
അങ്ങനെയൊരു ചിന്തയോടെ അവളുടെ ചെവിയിൽ നിന്ന് കൈയ്യെടുത്തതിനു ശേഷം സിബി പറഞ്ഞു...
സിബിച്ചൻ്റെ മരിയമോളല്ലേ ദേവാച്ഛനോട്ഞാൻ ചെവിയിൽ പിടിച്ച കാര്യം പറയരുത്...
കണ്ണൊക്കെ ചുരുക്കി ദയനീയമായി പറയുന്ന സിബിച്ചനെ നോക്കി കുറുമ്പോടെയവൾ പറഞ്ഞു...ഞാൻ പറയും...
സിബിച്ചൻ മുട്ടായി വാങ്ങിത്തരാം...ആറ്റിൽ മീൻ പിടിച്ച് കളിക്കാൻ കൊണ്ടുപോകാം...പ്ലീസ് പറയല്ലേ???
ഉറപ്പായിട്ടും കൊണ്ടുപോകാമോ???
അപ്പോഴേക്കും അവിടേക്ക് കയറി വന്ന ഷിൻ്റോ ചോദിച്ചു...
എവിടേക്ക് കൊണ്ടുപോകുന്ന കാര്യമാണ് പറയുന്നത്??
ഷിൻ്റോയുടെ ചോദ്യം കേട്ടപ്പോൾ ചെറിയ പേടിയോടെ എന്തു പറയുമെന്ന ഭാവത്തോടെയവൾ സിബിയെ നോക്കിയതും സിബി പെട്ടെന്ന് പറഞ്ഞു...
കുഞ്ഞാൻ്റിയുടെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞതാണ്...മരിയ മോൾക്കിപ്പോൾ കുഞ്ഞാൻ്റിയെ കാണാതെ ഇരിക്കാൻ പറ്റില്ലെന്നായിട്ടുണ്ട്..
മോൾക്ക് പോകണമെങ്കിൽ മോളേന്തിനാണ് ഇവനോട് കെഞ്ചുന്നത് ഷിൻ്റോച്ചനോട് പറഞ്ഞാൽ പോരായിരുന്നോ?ഞാൻ കൊണ്ടുപോകുമായിരുന്നല്ലോ??
ഷിന്റോ അവളെ ചേർത്തുപിടിച്ചു പറഞ്ഞതും അവരുടെ അരികിലേക്ക് ലീനയും,വറീതും നടന്നുവന്നു...
അച്ചാച്ചനും , അമ്മയും മരിയമോളും, സിബിയും , ഷിന്റോയും ഒരുമിച്ച് നിൽക്കുന്നത് കണ്ടതും ദേവസിയും അവരുടെ അരികിലേക്ക് നടന്നു...
മൂത്ത മകനെ കണ്ടതും വറീത് ചോദിച്ചു...നിൻ്റെ കൂടെ നിന്ന ആന്റോ എവിടെ??
അൽഫോൻസാമ്മയ്ക്ക് മ്യൂസിക് ബാൻ്റിൽ ചേരണമെന്ന് അമ്മ പറഞ്ഞതിനാൽ അതിനെക്കുറിച്ച് തിരക്കാൻ പോയിരിക്കുകയാണ് ഇപ്പോൾ വരും...
ദേവാച്ചാ എന്നെയങ്ങനെ വിളിക്കാതെ.ആനിയെന്നോ? മരിയ എന്നോ വിളിച്ചൂടെ?
ചിണുങ്ങലോടെ ചോദിക്കുന്ന ആനിയെ ചുറ്റിപ്പിടിച്ച് ദേവസി പറഞ്ഞു...
പള്ളിയിൽ വെച്ചെങ്കിലും എൻ്റെ മരിയമോളുടെ പള്ളിയിലെ പേര് വിളിക്കേണ്ട?? അതുകൊണ്ടല്ലേ ചേട്ടായി അങ്ങനെ വിളിച്ചത്...
അപ്പോഴേക്കും ആന്റോയും അവിടെയെത്തിയിട്ട് പറഞ്ഞു...മോളുടെ കാര്യം ഞാൻ ഫാദറിനോട് സംസാരിച്ചു... ശനിയും , ഞായറും രാവിലെയും വൈകിട്ടും ക്ലാസുണ്ടാകും...ബാക്കിയൊക്കെ അച്ചാച്ഛനുമായി സംസാരിച്ചോളാമെന്ന് ഫാദർ പറഞ്ഞു...അടുത്തയാഴ്ച മുതൽ മരിയാമ്മയ്ക്ക്മ്യൂസിക് ബാൻ്റിൽ ജോയിൻ ചെയ്യാം...
സന്തോഷത്തോടെയവൾ ആന്റോയെ കെട്ടിപ്പിടിച്ചുമ്മ കൊടുത്തപ്പോൾ ബാക്കിയുള്ളവർ കെറുവോടെ പറഞ്ഞു...
ഞങ്ങളുടെ രാജകുമാരിയുടെ സന്തോഷം കാണാൻ വേണ്ടി മ്യൂസിക് ബാൻ്റിൽ ചേർത്തിട്ട് സന്തോഷവും സ്നേഹവും ആൻ്റോയ്ക്ക് മാത്രം കൊടുക്കുന്നത് ശരിയാണോ??
നാല് ചേട്ടായിമാർക്കും അച്ചാച്ചനും അമ്മയ്ക്കും ഉമ്മ കൊടുത്തതിനു ശേഷം പാറിപ്പറക്കുന്ന തുമ്പിയെ പോലെ നടുക്കവളും അപ്പുറവും , ഇപ്പുറവും ഈ രണ്ടു ചേട്ടായിമാരും വിധം അവർ പള്ളിയിലെ പടിയിറങ്ങിയപ്പോൾ പലരുടെയും കണ്ണുകൾ ഗാംഭീര്യത്തോടെ തലയുയർത്തിപ്പിടിച്ചു വരുന്ന കുന്നേൽ വീട്ടിലെ ഫിലിപ്പ് വർഗീസിലും അയാളുടെ സുന്ദരിയായ ഭാര്യ ലീനഫിലിപ്പിലും ,ഏറ്റവും അറ്റത്ത് നിൽക്കുന്ന സിബി ഫിലിപ്പ് വർഗ്ഗീസിലും, അതിനടുത്തു നിൽക്കുന്ന ആൻ്റോ ഫിലിപ്പിലും, നടുക്ക് നിൽക്കുന്ന ആൻമരിയ ഫിലിപ്പിലും, അതിനിപ്പുറം നിൽക്കുന്ന ദേവസി ഫിലിപ്പിലും, അവസാനം ഷിൻ്റോ ഫിലിപ്പിലും കണ്ണുകൾ പതിഞ്ഞു...
ആരും നോക്കി പോകുന്ന സുന്ദരമായൊരു കുടുംബചിത്രം കാണുന്നവർ കാണുന്നവർ മനസ്സിൽ പതിച്ചു...
പള്ളിയിൽനിന്നും താഴേക്കുള്ള പടികളിറങ്ങുന്നതിനിടയിൽ തങ്ങളെ ആരാധനയോടെ നോക്കി നിൽക്കുന്ന എണ്ണക്കറുമ്പനെ അവളുടെ കണ്ണുകൾ ആരാധനയോടെ നോക്കി...
ഇതൊന്നുമറിയാതവൻ കുന്നേൽ ബംഗ്ലാവിലുള്ളവരെ ആരാധനയോടെയും കൊതിയോടെയും നോക്കി നിൽക്കുകയായിരുന്നു....
പള്ളിയിൽ വരുമ്പോൾ മാത്രമേ അവരെ കാണാൻ കഴിയുകയുള്ളൂ . അല്ലാതെ കാണാൻ പറ്റില്ല.. അവിടെയുള്ളവർ പുറത്തിറങ്ങുന്നത് തന്നെ ജീപ്പിലും കാറിലുമൊക്കെയാണ് നടന്നിറങ്ങി വരുന്നത് ഒരിക്കൽ പോലും കണ്ടിട്ടില്ല...
അവരെ കണ്ണും തള്ളി നോക്കി നിൽക്കുന്നമൈക്കിളിനെ നോക്കിയിട്ട് സണ്ണി പറഞ്ഞു...
നാട്ടിലെ പ്രമാണിമാരാണ് കുന്നേൽ കുടുംബക്കാർ... ആരെങ്കിലും എന്തെങ്കിലും ആവശ്യവുമായി ആ വീടിൻ്റെ പടികടന്ന് ചെന്നാൽ ഉറപ്പായും അവരുടെ ആവശ്യം സാധിപ്പിച്ചു കൊടുക്കാൻ യാതൊരു മടിയുമില്ലാത്തവരാണവർ...ഇപ്പോൾ കുന്നേൽ വീട്ടിലെ താമസക്കാർ വറീതും , ഭാര്യയും മക്കളുമാണെങ്കിലും വിശേഷ ദിവസങ്ങളിൽ മറ്റുള്ള സഹോദരങ്ങളും ഭാര്യമാരും മക്കളും എല്ലാം ചേർന്ന് വലിയൊരു കൂട്ടുകുടുംബമാണത്...നടുക്കൂടെ നടന്നുവരുന്നത് അവിടുത്തെ രാജകുമാരിയാണ്... അവരുടെ കുടുംബത്തിലെ 13 ആൺകുട്ടികൾക്കും കൂടിയുള്ള ഒരേയൊരു സഹോദരിയാണവൾ...കുന്നേൽ വീട്ടിലെ ആൻമരിയ ഫിലിപ്പ് വർഗ്ഗീസ്..
നീ ആ പെണ്ണിനെ വായിനോക്കുവാണോ??
സണ്ണിയുടെ ചോദ്യം കേട്ടതും പകപ്പോടെ മൈക്കിൾ അവനെ നോക്കിയിട്ട് പറഞ്ഞു...
പോടാ.... ഞാനവർ പ്രൗഢിയോടെ ഇറങ്ങി വരുന്നത് നോക്കി നിന്നതാണ്...അല്ലേലും ആ പെൺകുട്ടിയെ നോക്കാനുള്ള പണവും , സൗന്ദര്യവുമെനിക്കില്ല ഞാനങ്ങനെ നോക്കുകയുമില്ല...
നോക്കാതിരുന്നാൽ നിനക്ക് കൊള്ളാം..ഈ നാട്ടിലുള്ള ഒരാൺപിള്ളാരും ആ പെണ്ണിനെ നോക്കില്ല... നോക്കിയാൽ അവളുടെ ആങ്ങളമാർ കൊത്തിയരിയുമെന്ന് എല്ലാവർക്കും അറിയാം... അവളുടെ തന്ത വറീത് മക്കളെക്കാൾ ടെററാണ്...
പടികളിറങ്ങി അവരുടെ തൊട്ടടുത്തെത്താറായപ്പോൾ ആൻമരിയമൈക്കിളിനെ നോക്കി മനോഹരമായി ചിരിച്ചിട്ട് കണ്ണ് ചിമ്മി കാണിച്ചു...
""""" കാത്തിരിക്കു""""" """""കാത്തിരിക്കണം""""
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥