അന്ന് രാത്രി ഉറങ്ങി എഴുന്നേറ്റ് രാവിലെ തന്നെ അവൾ കോളേജിൽ പോകാൻ റെഡിയായി. ബ്ലാക്ക് ആൻഡ് പിങ്ക് ചുരിദാറൊക്കെ ഇട്ട് അവൾ കണ്ണാടിയിൽ നോക്കി മുടി ഒതുക്കി വെച്ചു. അവളുടെ വീട് ഒരു കാടിനോട് ചേർന്നുള്ള പ്രകൃതിഭംഗിയുള്ള ഒരിടത്താണ് ഉള്ളത്.
ഇറങ്ങാൻ നേരം അവൾ അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു...
"അമ്മേ... ഞാൻ പോയിട്ട് വരാമേ..."
"സൂക്ഷിച്ചു പോണം കേട്ടോ മോളേ..."
"അമ്മ അടുക്കളയിൽ നിന്ന് ഓർമ്മിപ്പിച്ചു."
"ആഹ് അമ്മേ..."
"അവൾ മറുപടി നൽകി പടിയിറങ്ങി നടന്നു."
കോളേജിൽ എത്തണമെങ്കിൽ രണ്ട് ബസ്സുകൾ മാറി മാറി കേറി വേണം പോകാൻ.
അവൾ ആ രണ്ട് ബസ്സുകളും കേറി കൃത്യസമയത്ത് തന്നെ കോളേജിൽ എത്തി. ആരോടും അധികം സംസാരിക്കാൻ ഇഷ്ടമില്ലാത്ത കൂട്ടത്തിലായിരുന്നു അവൾ. അതുകൊണ്ടുതന്നെ കോളേജിൽ അവൾക്ക് കൂട്ടുകാരോ ഫ്രണ്ട്സോ ഒന്നും ഉണ്ടായിരുന്നില്ല.
തന്റെ പഠനവും കാര്യങ്ങളുമായി അവൾ ഒതുങ്ങിക്കൂടി. അന്ന് കോളേജിൽ പ്രോജക്റ്റ് ഒക്കെ സബ്മിറ്റ് ചെയ്തപ്പോൾ അധ്യാപകരിൽ നിന്ന് വളരെ നല്ല റെസ്പോൺസ് ആണ് അവൾക്ക് ലഭിച്ചത്.....
ആ സന്തോഷത്തോടെ അവൾ തിരിച്ച് വീട്ടിലേക്ക് വരികയായിരുന്നു നേരം വൈകി ഇരുന്നു...
വീടിനടുത്തുള്ള ആ വിജനമായ കാട്ടുപാതയിൽ എത്തിയപ്പോഴാണ് രണ്ട് സ്കൂട്ടറുകളിലായി വന്ന രണ്ട് പയ്യന്മാർ പെട്ടെന്ന് വണ്ടി തിരിച്ച് അവളുടെ വഴി മുടക്കി നിന്നത്...
ആര്യ ഒട്ടും ഭയപ്പെടാതെ ദേഷ്യത്തോടെ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു....
"നിങ്ങൾ ആരാണ്? വഴി മാറ് എനിക്ക് പോണം"
"ഓഹോ... വഴി മാറണോ? വഴി മാറാൻ ഞങ്ങൾ ഈ വഴി നിന്റെ തന്തയ്ക്ക് എഴുതി കൊടുത്തിട്ടൊന്നുമില്ലല്ലോടി"
അതിലൊരു പയ്യൻ വണ്ടിയിൽ ഇരുന്നുകൊണ്ട് പുച്ഛത്തോടെ ചിരിച്ചു.....
"എടാ, മര്യാദയ്ക്ക് സംസാരിക്കാൻ പഠിക്ക് വഴിയിൽ വന്ന് തെണ്ടിത്തരം കാണിക്കാതെ വണ്ടി അങ്ങോട്ട് മാറ്റ്.....എനിക്ക് പോണം."
ആര്യ വിരൽ ചൂണ്ടി കടുപ്പിച്ചു പറഞ്ഞു...
" കോളേജിൽ വലിയ ജാഡയിട്ട് നടന്നിട്ട് ഇപ്പോൾ ഇവിടെ വന്ന് ചൂടാവുന്നോ മോളേ....നീ വലിയ പഠിപ്പിസ്റ്റാണെന്നൊക്കെ ഞങ്ങൾക്കറിയാം. ഇന്ന് പ്രോജക്റ്റിന് നല്ല മാർക്ക് കിട്ടിയ സ്ഥിതിക്ക് നമുക്ക് അതൊന്ന് സെലിബ്രേറ്റ് ചെയ്താലോ? മിണ്ടാതെ വണ്ടിയിൽ കേറ് ഞങ്ങൾ വീട്ടിൽ കൊണ്ടാക്കാം... "
രണ്ടാമത്തെവൻ വണ്ടി ആക്സിലറേറ്റ് ചെയ്ത് ശബ്ദമുണ്ടാക്കിക്കൊണ്ട് പരിഹസിച്ചു...
"വഴിയിൽ കിടക്കുന്ന ലവന്മാരുടെ വണ്ടിയിൽ കേറാൻ എനിക്ക് വട്ടല്ല..... വഴിമാറണം എനിക്ക് പോണം..... എന്നെ കൊണ്ടാക്കാൻ എനിക്കറിയാം. നിന്റെയൊക്കെ വണ്ടിയിൽ കേറുന്നതിലും നല്ലത് ഈ കാട്ടുവഴിയിലൂടെ നടന്നു പോകുന്നതാ..... വഴിമാറൂന്നോ അതെ...."
അവൾ മുന്നോട്ട് ഒരു അടി വെച്ചുകൊണ്ട് പറഞ്ഞു.
"ആഹാ... ഒടുക്കത്തെ അഹങ്കാരവും തന്റേടവുമാണല്ലോടി നിനക്ക്...
ഈ കാട്ടു വഴിയിൽ നിന്നെ രക്ഷിക്കാൻ ഇപ്പോൾ ഇവിടെ ആര് വരാനാ ഞങ്ങൾ വിചാരിച്ചാൽ നിന്നെ ഇവിടുന്ന് ആരും കാണാതെ മാറ്റാൻ പറ്റും. അതുകൊണ്ട് മര്യാദയ്ക്ക് പറഞ്ഞാൽ കേട്ടോ മിണ്ടാതെ വണ്ടിയിൽ കേറിക്കോ...."
ഒന്നാമൻ വണ്ടിയിൽ നിന്നിറങ്ങി അവളുടെ മുന്നിലേക്ക് ആക്രോശിച്ചുകൊണ്ട് അടുത്തു വന്നു.
" അവൾ പറഞ്ഞു ഹോം ഭീഷണി അന്നോ...ഇവിടെ ഉള്ളപ്പെണ്ണുങ്ങളെ പോലെ അല്ല ഞാൻ.... നീ ഓകെ...ഇവിടെ....... ചോര തുപ്പി വീഴും... വഴിമാറ്. പറഞ്ഞേക്കാം.... "
"എന്താടി പറഞ്ഞത് ചോര തുപ്പി വീഴ്ത്തുമെന്നോ നിന്റെ ഈ കൊച്ചു കൈകൊണ്ട് നീ ഞങ്ങളെ എന്ത് ചെയ്യുമെടി..."
ഒന്നാമൻ ചിരിയോടെ അവളുടെ അടുത്തേക്ക് വീണ്ടും ഒരടി കൂടി മുന്നോട്ട് വെച്ചു.....അവനൊപ്പം രണ്ടാമനും സ്കൂട്ടർ സ്റ്റാൻഡിലിട്ട് ഇറങ്ങി അവൾക്ക് നേരെ നടന്നു വന്നു.....രണ്ട് പേരും ഇരുവശത്തുനിന്നുമായി അവളെ വളഞ്ഞു കഴിഞ്ഞിരുന്നു.... ആ വിജനമായ കാട്ടുപാതയിൽ ആര്യ തികച്ചും ഒറ്റയ്ക്കായിരുന്നു.....
"നിന്റെ തന്റേടം ഒക്കെ ഞങ്ങൾ ഇന്നത്തോടെ തീർത്തു തരാം..."
അവന്മാരുടെ കണ്ണുകളിൽ ക്രൂരമായൊരു ഭാവം മിന്നിമറഞ്ഞു. രണ്ടുപേരും ഒരേസമയം അവളെ ബലമായി പിടിക്കാൻ വേണ്ടി കൈകൾ നീട്ടി മുന്നോട്ട് ആഞ്ഞു......
പക്ഷേ ആ പാവം പെണ്ണുങ്ങൾ പേടിക്കുന്നതുപോലെ ആര്യ ഭയന്ന് പിന്നോട്ട് മാറിയില്ല കണ്ണുകൾ അടച്ച് കരഞ്ഞതുമില്ല. പകരം അവളുടെ മുഖത്ത് വല്ലാത്തൊരു ശാന്തതയായിരുന്നു. കാരണം അവന്മാർക്ക് അറിയാത്ത ആര്യ മാത്രം ഒളിപ്പിച്ചു വെച്ച ഒരു വലിയ രഹസ്യമുണ്ടായിരുന്നു. അവൾ ചെറുപ്പം മുതലേ ഒരു കാര്യം കൃത്യമായി പഠിച്ചു വെച്ചിട്ടുണ്ടായിരുന്നു ആ മൃഗം പുറത്തെടുക്കാനുള്ള കൃത്യമായ സമയമായിരുന്നു ഇത്....
അവന്മാരുടെ കൈകൾ തന്റെ ശരീരത്തിൽ തൊടുന്നതിന് തൊട്ടുമുമ്പ് ആര്യ തന്റെ ആ രഹസ്യ അടവ് പുറത്തെടുക്കാനായി ഒരടി പിന്നോട്ട് വെച്ച് പതുക്കെ നിലയുറപ്പിച്ചു.....
രണ്ടുപേരും ഒരേസമയം അവളെ ബലമായി പിടിക്കാൻ വേണ്ടി കൈകൾ നീട്ടി മുന്നോട്ട് വന്നു.
പക്ഷേ ആ പാവം പെൺകുട്ടികൾ പേടിക്കുന്നതുപോലെ ആര്യ ഭയന്ന് പിന്നോട്ട് മാറിയില്ല. കാരണം അവന്മാർക്ക് അറിയാത്ത അവളുടെ അമ്മക്ക് പോലും അറിയാത്ത ഒരു വലിയ രഹസ്യം അവൾക്കുണ്ടായിരുന്നു.
അവൾക്ക് 26 വയസ്സുള്ളപ്പോൾ മരിച്ചുപോയ അവളുടെ പ്രിയപ്പെട്ട മുത്തശ്ശൻ അവൾക്ക് മാത്രം രഹസ്യമായി പകർന്നു നൽകിയ കളരിയിലെ കഠിനമായ അടവുകൾ അവളുടെ ചോരയിൽ ഉണ്ടായിരുന്നു.....
"ഡീ _പു____ മോളേ... ഒടുക്കത്തെ ജാഡയാണല്ലൊടി നിനക്ക്. നീ വലിയ ആള് ആണ് എന്ന് വിചാരികണ്ട ഇന്നത്തെ കൊണ്ട് നിൻ്റെ അഹങ്കാരം ഇപ്പോ തീരും...."
ഒന്നാമൻ തെറിവിളിച്ചുകൊണ്ട് അവളുടെ നേരെ വന്നു...
അവൻ അത്രയും പറഞ്ഞ് അവളുടെ കൈകളിൽ കയറി പിടിച്ചതും ആര്യയുടെ കണ്ണുകൾ ചുവന്നു. അവനെ രൂക്ഷം ആയി അവനെ നോക്കി....
സെക്കൻഡുകൾക്കുള്ളിലാണ് എല്ലാം സംഭവിച്ചത്. അവൾ ഒരടി പിന്നോട്ട് വെച്ച് കളരിയിലെ തുടക്ക ചുവടായ വട്ടച്ചുവട് വെച്ച് നിലയുറപ്പിച്ചു. കൈകളിൽ കയറിപ്പിടിച്ച അവന്റെ കൈ തിരിച്ച് കൈമുട്ട് മുകളിലേക്ക് ഒടിച്ച് അവൾ ഒറ്റ വെട്ടുവെച്ചു...
"അഹ്ഹ അമ്മേ... ഉഫ്ഫ്... എന്റെ കൈ ഒടിഞ്ഞേ..."
അവൻ വേദനകൊണ്ട് നിലവിളിച്ചുകൊണ്ട് താഴേക്ക് വീണു.....
അപ്പോഴേക്കും തെറിവിളിച്ച മറ്റവൻ മുന്നോട്ട് വന്നു. ആര്യ ഒരു നിമിഷം പോലും കളയാതെ മുത്തശ്ശൻ പഠിപ്പിച്ച എതിരാളിയെ തറപറ്റിക്കുന്ന ആ കടുംകൈ പ്രയോഗം പുറത്തെടുത്തു പൂഴിക്കടകൻ... മണ്ണിൽ നിന്നും കാൽവിരലുകൾ കൊണ്ട് മൺതരികൾ വായുവിലേക്ക് തൊടുത്തുവിട്ട് അവളുടെ വലതുകാൽ വായുവിൽ ഉയർന്നു.
പക്ഷേ അവന്മാർ രണ്ടുപേരും നല്ല കട്ട തടിയന്മാർ ആയിരുന്നതുകൊണ്ട് പെട്ടെന്ന് വീണില്ല. അവളിലേക്ക് അവർ രണ്ടുപേരും ഒന്നിച്ച് പ്രതിരോധിക്കാൻ വന്നു.....
ഓഹോ... നീയൊരു കളരിക്കാരിയാണല്ലേടി നാറി. നിൻ്റെ പൊങ്ങച്ചം.. ഞങ്ങൾ തിറൂക്കുന്നുണ്ട്...."
രണ്ടാമൻ അലറിക്കൊണ്ട് അവളുടെ വയറിന് നോക്കി ഒരൊറ്റ ചവിട്ട് വെച്ചു...
"ഉഫ്ഫ്... ഹമ്മ്.." ആര്യയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. അവൾ രണ്ടടി പിന്നോട്ട് മാറിപ്പോയി....
അതിനിടയിൽ കൈ ഒടിഞ്ഞവൻ മറ്റേ കൈകൊണ്ട് അവളുടെ തോളിൽ പിടിച്ച് റോഡിലെ കല്ലിലേക്ക് തള്ളിയിട്ടു. അവളുടെ കൈമുട്ട് റോഡിൽ ഉരഞ്ഞ് ചോര പൊടിഞ്ഞു.
"ആഹ്ഹഹാ....."
വേദനകൊണ്ട് അവൾ പുളഞ്ഞു. ആ പയ്യന്മാരെ വീഴ്ത്താൻ അവൾക്ക് നന്നായി പരിക്കേൽക്കേണ്ടി വരുന്നുണ്ടായിരുന്നു...
"നിന്റെ കളരിയൊക്കെ ഇവിടെ തീർത്തുതരാമെടി.______മോളെ"
രണ്ടുപേരും കൂടി അവളെ നിലത്തിട്ട് ചവിട്ടാനായി വന്നു.....
പക്ഷേ മുത്തശ്ശൻ പഠിപ്പിച്ച ആ വാക്ക് അവളുടെ കാതിൽ മുഴങ്ങി...
"ചുവട് പിഴച്ചാലും മനസ്സ് പിഴയ്ക്കരുത് മോളേ.. മുറിവ് എറ്റലും..പോരാട്ടം.. അവസാനികരുത്....."
അവൾ ചോരയൊലിപ്പിച്ചു കൊണ്ട് തന്നെ നിലത്തുനിന്നും വായുവിൽ വട്ടംചുറ്റി എഴുന്നേറ്റു. കളരിയിലെ ഏറ്റവും മാരകമായ ഒറ്റച്ചുവട് വെച്ച് അവൾ മുന്നോട്ട് പാഞ്ഞു.....
തന്റെ നേരെ വന്നവന്റെ കാലുകൾക്കിടയിലേക്ക് കയറി അവൾ അങ്കച്ചുവടോടെ അവന്റെ രണ്ട് കാലുകളും കോർത്തുപിടിച്ച് ഒരൊറ്റ വലി വെച്ചുകൊടുത്തു. അവൻ നിലംപരീശായി റോഡിലേക്ക് മലർന്നടിച്ചു വീണു.....
അവൻ വീണതും ഒട്ടും സമയം കളയാതെ അവൾ തന്റെ കാൽപ്പാദം വായുവിൽ ഉയർത്തി നിലത്തുകിടന്നവന്റെ മോന്തയ്ക്ക് നോക്കി ഒരൊറ്റ ചവിട്ട് വെച്ചുകൊടുത്തു. ....
"ഫട്ടാ....."
അവന്റെ മൂക്കും വായയും തകർന്ന് ചോര തെറിച്ചു. അവൻ നിലവിളിക്കാൻ പോലും പറ്റാതെ മണ്ണിൽ കിടന്ന് ചോര തുപ്പി മലർന്നു കിടന്നു...
മറ്റവൻ പേടിയോടെ എഴുന്നേറ്റ് ഓടാൻ തുടങ്ങിയതും ആര്യ അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു. രണ്ടുപേരും ചോരയിൽ കുളിച്ച് നിലത്തു കിടന്ന് ജീവന് വേണ്ടി യാചിക്കാൻ തുടങ്ങി.....
ആര്യ തൻ്റെ മുറിവേറ്റ കൈമുട്ടിലെ ചോര പതുക്കെ തുടച്ചു മാറ്റി.
ആ കാട്ടുവഴിയിൽ അവളുടെ ശ്വാസം അപ്പോഴും വീഴുന്നുണ്ടായിരുന്നു. നിലത്തു കിടന്നു പിടയുന്ന അവന്മാരുടെ നേരെ അവൾ വിരൽ ചൂണ്ടി കിതച്ചുകൊണ്ട് ശരീരത്തിലെ വേദനകൾ സഹിച്ച് ആര്യ ഉറക്കെ അലറി...
"നീ ഒക്കെ ഇവിടെ പമ്പരം കറക്കി നടന്നപ്പോൾ.ഞാൻ കളരി ചുവട് പിടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു ഹമ്മ്മ്മ്.ആ എന്നോട് ഏറ്റുമുട്ടാൻ വന്നിരിക്കുന്നു എനിക്ക് ഉള്ള ഇര അല്ല നിങ്ങൾ.എഴുന്നേറ്റ് വീട്ടിൽ പോടാ...ഇനി... ഇനി ഈ വഴിക്ക് നിന്നെ കണ്ടു പോകരുത്... എഴുന്നേറ്റ് പോടാ നാറികളേ... ഉഫ്ഫ്."
അവളുടെ ആ വാക്കുകൾ അവരുടെ കാതുകളിൽ ഇടിത്തീ പോലെയാണ് വന്നു വീണത്. അഹങ്കാരം മൂത്ത് ഒരു പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തിയ അവന്മാർക്ക് ജീവിതത്തിൽ ഒരുകാലത്തും മറക്കാനാവാത്ത പാഠമാണ് കിട്ടിയത്....
ആര്യ റോഡിൽ വീണുകിടന്ന തന്റെ ബാഗും ഫോണും കൈയിലെടുത്തു. ശരീരത്തിലെ വേദന പുറത്തുകാണിക്കാതെ അവൾ പതുക്കെ വീടിന് നേരെ നടന്നു.....
അവൾ മുറ്റത്തേക്ക് കയറിയപ്പോൾ തന്നെ ജനലിലൂടെ അവളുടെ അനിയത്തി പുറത്തേക്ക് നോക്കി ഇരിപ്പുണ്ടായിരുന്നു. ചേച്ചിയെ കണ്ട സന്തോഷത്തിൽ അവൾ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു...
" അമ്മച്ചി... ആര്യ അക്ക വന്നു "
അനിയത്തി ഓടിച്ചെന്ന് നോക്കിയപ്പോഴാണ് ആര്യയുടെ കൈമുട്ടിലെയും കാലിലെയും ആ മുറിവുകൾ കണ്ടത്. അവൾ ആകെ പരിഭ്രമിച്ചുപോയി.
"അല്ല ചേച്ചി.ഇതെന്താണ് കൈയിലൊക്കെ മുറിവ് എന്താ പറ്റിയത്?"
അനിയത്തിയുടെ ചോദ്യത്തിന് ആര്യ ഒന്നും മറുപടി പറഞ്ഞില്ല. പകരം അവൾ തന്റെ ബാഗ് തുറന്ന് അനിയത്തിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് മഞ്ച് ചോക്ലേറ്റ് എടുത്ത് അവളുടെ കൈകളിൽ കൊടുത്തു. ചോക്ലേറ്റ് കിട്ടിയ സന്തോഷത്തിൽ അവൾ ചേച്ചിയുടെ മുറിവിന്റെ കാര്യം തൽക്കാലം മറന്ന് തുള്ളിച്ചാടി അടുക്കളയിലേക്ക് ഓടി അമ്മയോട് ചെന്ന് പറഞ്ഞു.....
മകളുടെ വരവും അനിയത്തിയുടെ പറച്ചിലും കേട്ടാണ് അമ്മ ഉമ്മറത്തേക്ക് വന്നത്. ആര്യയുടെ ദേഹത്തെ മുറിവുകൾ കണ്ടതും അമ്മയുടെ മുഖം മാറി. അമ്മ ചോദിച്ചു...
"എന്താണ് മോളേ പറ്റിയത്? കൈയൊക്കെ എങ്ങനെയാ മുറിഞ്ഞത്?"
അമ്മയോട് സത്യം പറയാൻ അവൾക്ക് കഴിയില്ലായിരുന്നു. കളരിപ്പയറ്റും വഴക്കുമൊക്കെ അറിഞ്ഞാൽ അമ്മ ആകെ പേടിക്കും. അതുകൊണ്ട് അവൾ ഒരു കള്ളം പടച്ചുണ്ടാക്കി പറഞ്ഞു.....
"അത്... ആ കാട്ടുവഴിയിൽ ചില ആൾക്കാരൊക്കെ അവിടെ ഉണ്ടായിരുന്നു അമ്മേ. നല്ല വെള്ളമടിയും ബഹളവുമൊക്കെയായിരുന്നു. അവരെ പേടിച്ചിട്ട് ഞാൻ മെയിൻ റോഡ് വിട്ട് കാട് കേറിയാണ് ഇങ്ങോട്ട് വന്നത്. അങ്ങനെ വേഗത്തിൽ നടന്നപ്പോൾ കാല് തെറ്റി പാറപ്പുറത്തേക്ക് വീണു. അതാ ഈ മുറിവ്..."
അത് കേട്ടതും അമ്മയ്ക്ക് ദേഷ്യവും വിഷമവും ഒന്നിച്ച് വന്നു. അമ്മ ദേഷ്യത്തോടെ പറഞ്ഞു...
"ഹമ്മ്... ഇവിടെയുള്ള പോലീസുകാരോട് എത്ര പ്രാവശ്യം പറഞ്ഞതാണ് അവിടെയുള്ള കുടിയന്മാരുടെ ശല്യത്തെക്കുറിച്ച് ഉത്തരവാദിത്തമില്ലാത്ത കുറെ എണ്ണം.അവന്മാരൊന്നും ഇതൊന്നും നോക്കില്ല. നീ പോയി വേഗം കുളിച്ചു വാ മോളേ, ഞാൻ ചായ ഇടാം."
അമ്മ അടുക്കളയിലേക്ക് നീങ്ങിയതും അനിയത്തി പതുക്കെ ആര്യയുടെ അരികിലേക്ക് വന്നു. അവൾ ചേച്ചിയുടെ കൈകളിൽ പതുക്കെ പിടിച്ചു. അവളുടെ കണ്ണുകളിൽ സ്നേഹവും സങ്കടവുമുണ്ടായിരുന്നു.
"ഞാൻ മരുന്ന് വെച്ചു തരാം ചേച്ചി..." അവൾ പതുക്കെ പറഞ്ഞു.
അനിയത്തിയുടെ ആ സ്നേഹം കണ്ടപ്പോൾ ആര്യയുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. ശരീരത്തിലെ വേദനകളെല്ലാം ആ നിമിഷം അലിഞ്ഞുപോയതുപോലെ അവൾക്ക് തോന്നി രണ്ടുപേരും അകത്ത് കയറി...
(തുടരും......🌸)