മുന്നിലെ എഞ്ചിൻ ബോഗിയിൽ നിന്നും ചൂളം വിളി ഉയർന്നുകഴിഞ്ഞു. ഇരുമ്പു ചക്രങ്ങൾ പതിയെ ചലിച്ചുത്തുടങ്ങുന്നു. അവളുടെ കണ്ണുകളിപ്പോഴും എന്റെ നേർക്ക് നീളാതിരിക്കാൻ പാടുപെടുകയാണ്. എന്നാലും ഒരു സാധാരണ യാത്രയയപ്പുപോലെ ജനൽ കമ്പികൾ പിടിച്ച്, കുറച്ചുദൂരം മുന്നോട്ടു നടന്ന്, അവസാന ഗുഡ്ബൈയും പറഞ്ഞ് പിരിയണമെന്നുണ്ട്. പക്ഷേ ഇല്ല, മുകളിൽ എന്തോ വലിയ ഭാരം കയറ്റിവച്ചതുപോലെ കാലുകൾ ഇവിടെ ഉറച്ചിരിക്കുകയാണ്.
പുതിയത് എപ്പിസോഡുകൾ : : Every Thursday
ഇന്നലെകൾ - 1
മുന്നിലെ എഞ്ചിൻ ബോഗിയിൽ നിന്നും ചൂളം വിളി ഉയർന്നുകഴിഞ്ഞു. ഇരുമ്പു ചക്രങ്ങൾ പതിയെ ചലിച്ചുത്തുടങ്ങുന്നു. അവളുടെ കണ്ണുകളിപ്പോഴും എന്റെ നേർക്ക് നീളാതിരിക്കാൻ പാടുപെടുകയാണ്. എന്നാലും ഒരു യാത്രയയപ്പുപോലെ ജനൽ കമ്പികൾ പിടിച്ച്, കുറച്ചുദൂരം മുന്നോട്ടു നടന്ന്, അവസാന ഗുഡ്ബൈയും പറഞ്ഞ് പിരിയണമെന്നുണ്ട്. പക്ഷേ ഇല്ല, മുകളിൽ എന്തോ വലിയ ഭാരം കയറ്റിവച്ചതുപോലെ കാലുകൾ ഇവിടെ ഉറച്ചിരിക്കുകയാണ്. എങ്കിലും കണ്ണിൽനിന്നും മായുന്നതുവരെ ഞാൻ അവളെ നോക്കിനിന്നു..... ...കൂടുതൽ വായിക്കുക
ഇന്നലെകൾ - 2
പ്രിയപ്പെട്ട വിശ്വന്, അവസാനമായി ഒരിക്കൽക്കൂടി അങ്ങനെ വിളിക്കാമല്ലോ. ഈ കത്ത് നിന്റെ കയ്യിൽ എത്തുമോയെന്നോ, നീയിത് വായിക്കുമോയെന്നോ ഇപ്പോഴെനിക്ക് അറിയില്ല. എഴുതട്ടെ. ശരീരങ്ങൾ തമ്മിൽ ഒരു ചുമർ അകലമേ നമുക്കിടയിലുള്ളു, അറിയാം. പക്ഷേ മനസ്സുകൊണ്ട് ഇനി ഒരിക്കലും എത്തിപ്പിടിക്കാൻ വയ്യാത്തത്ര അകലത്തിലായിക്കഴിഞ്ഞു നമ്മൾ എന്നുഞാൻ തിരിച്ചറിയുന്നു. ഒരിക്കൽക്കൂടി ആ കണ്ണുകളിലേക്ക് നോക്കാൻ മനസ്സനുവദിക്കുന്നില്ല. അതുകൊണ്ട് ഇങ്ങനെ അല്ലാതെ ഒരു വിട പറച്ചിലിന് എനിക്ക് വയ്യ. ...കൂടുതൽ വായിക്കുക