ഡെയ്ഞ്ചർ പോയിന്റ്

(7)
  • 7.3k
  • 0
  • 2.4k

അസുരൻ മലയിൽ പകൽ എരിഞ്ഞ ടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം... വന്യ തയുടെ മുഖം മൂടി യണിഞ്ഞ് കുറുപ്പിന്റെ കരിമ്പടം വാരി പുതച്ച് രാത്രിയെത്തുമ്പോൾ ഭയാ ന കതയുടെ നിഴൽ വിരിച്ച ഈ പ്രദേശം കൂടുതൽ ഭീകരമാകും...ഡ്രാക്കുള പക്ഷികൾ അതിവസിക്കുന്ന ഇടം കൂടിയാണ് ഈ അസുരൻമല... ഡ്രാക്കുളയുടെ മുഖ ഭാവവും അതേ പെരുമാറ്റ രീതികളും ഉള്ളതുകൊണ്ടാണ് ഇവ ഡ്രാക്കുള പക്ഷി എന്നറിയപ്പെടാൻ തുടങ്ങിയത്.... നരഭോജി കളാണ് ഇവറ്റകൾ മനുഷ്യമാംസത്തോടാണ് ഏറെ പ്രിയം... പകൽ പരിപൂർണ്ണ വിശ്രമത്തിൽ കഴിയുന്ന ഈ പക്ഷികൾ രാത്രി കാലങ്ങളിലാണ് ഇരതേടി യിറങ്ങുക... കൊച്ചു കുട്ടികളാണ് ഇവരുടെ ഉന്നം... മുതിർന്നവരെ പലപ്പോഴും ഈ പക്ഷികൾ ഒഴിവാക്കും...

1

ഡെയ്ഞ്ചർ പോയിന്റ് - 1

അസുരൻ മലയിൽ പകൽ എരിഞ്ഞ ടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം... വന്യ തയുടെ മുഖം മൂടി യണിഞ്ഞ് കുറുപ്പിന്റെ കരിമ്പടം വാരി പുതച്ച് രാത്രിയെത്തുമ്പോൾ ഭയാ കതയുടെ നിഴൽ വിരിച്ച ഈ പ്രദേശം കൂടുതൽ ഭീകരമാകും...ഡ്രാക്കുള പക്ഷികൾ അതിവസിക്കുന്ന ഇടം കൂടിയാണ് ഈ അസുരൻമല... ഡ്രാക്കുളയുടെ മുഖ ഭാവവും അതേ പെരുമാറ്റ രീതികളും ഉള്ളതുകൊണ്ടാണ് ഇവ ഡ്രാക്കുള പക്ഷി എന്നറിയപ്പെടാൻ തുടങ്ങിയത്.... നരഭോജി കളാണ് ഇവറ്റകൾ മനുഷ്യമാംസത്തോടാണ് ഏറെ പ്രിയം... പകൽ പരിപൂർണ്ണ വിശ്രമത്തിൽ കഴിയുന്ന ഈ പക്ഷികൾ രാത്രി കാലങ്ങളിലാണ് ഇരതേടി യിറങ്ങുക... കൊച്ചു കുട്ടികളാണ് ഇവരുടെ ഉന്നം... മുതിർന്നവരെ പലപ്പോഴും ഈ പക്ഷികൾ ഒഴിവാക്കും... ചില സന്ദർഭങ്ങളിൽ മാത്രം ഇവ കൂട്ടത്തോടെ മുതിർന്നവരെ ആക്രമിച്ചു കൊലപ്പെടുത്താറുണ്ട്... കൊടും വിഷം പ്രവഹിക്കുന്ന ഈ ഡ്രാക്കുള പക്ഷികളുടെ തേ റ്റ പല്ലുകൾ മനുഷ്യന്റെ ശരീരത്തിൽ ആഴ്ന്ന് ഇറങ്ങുമ്പോൾ തന്നെ പകുതി ജീവൻ പോയിരിക്കും... പിന്നെ ബാക്കിയുള്ള ജീവന്റെ തുടിപ്പുകൾ അരമണിക്കൂറിനകം ...കൂടുതൽ വായിക്കുക

2

ഡെയ്ഞ്ചർ പോയിന്റ് - 2

️ പാലക്കാട് ജില്ലയിലെ കൊല്ലംകോട് ഗ്രാമത്തിലെ ഏറ്റവും വലിയ കോടീശ്വരനായിരുന്നു ഐവർ മഠത്തിൽ സൂര്യദത്തൻ തമ്പുരാൻ പേരുകേട്ട ബ്രാഹ്മണ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത് ഭാര്യ ഹൈമാവതി തമ്പുരാട്ടി... ഒരേയൊരു മകൾ ആയിരുന്നു കർണ്ണിഹാര... ഒരു അപ്സരസുന്ദരിയായിരുന്നു അവൾ ആരും കണ്ണുവെച്ചു പോകുന്ന ലാവണ്യ ദേവത... നിതംബം മറിഞ്ഞു കിടക്കുന്ന ചുരുണ്ട് ഇടതൂർന്ന കാർകൂന്തൽ... കലമാന്റെ മിഴിയഴക്... സ്വർണ്ണ വർണ്ണമാർന്ന ശരീരകാന്തി ചെമ്പരത്തിപ്പൂ പോലെ ചുവന്നു തുടുത്ത അധരങ്ങൾ ഉള്ള കർണ്ണിഹാരയ്ക്ക് ലിപ്സ്റ്റിക്കിന്റെ ആവശ്യം ഒട്ടും വേണ്ടായിരുന്നു... മാതളം പോലെ തുടുത്ത കവിളുകൾ... വയനാടൻ മഞ്ഞൾ മുറിച്ചത് പോലെയുള്ള മുഖഭംഗി... ഉയരം അഞ്ചടി ഏഴ് ഇഞ്ച്... കടഞ്ഞെടുത്തത് പോലെയുള്ള ബോഡി ഷേപ്പ്... വെണ്ണക്കൽ ശില്പം പോലെ നയനാമൃതം... ഇപ്പോൾ കർണിഹാരയുടെ പ്രായം 20 വയസ്സ്.. സിറ്റിയിലെ മുന്തിയ കോളേജിൽ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥിനി.. ഡിഗ്രി കഴിഞ്ഞ് IAS ന് ചേരാനാണ് പ്ലാൻ... കർണിഹാരയെ സ്വന്തമാക്കാനും അവളെ പ്രണയിക്കുവാനും യുവാക്കൾ മത്സരിച്ചു... അവളുടെ ...കൂടുതൽ വായിക്കുക

3

ഡെയ്ഞ്ചർ പോയിന്റ് - 3

️ അസുരൻ മലയുടെ കിഴക്കേ അറ്റത്ത് ഒരു മൺകുടിലിലാണ് ജഡാമഞ്ചിയുടെ താമസം... തീർത്തും ഒറ്റയാൻ ഏതോ ആദിവാസി പെണ്ണ് അസുരൻ മലയിൽ പെറ്റിട്ടിട്ടു പോയതാ ഇയാളെ കൂനിമൂപ്പത്തിയാണ് ജഡാമഞ്ചിയെ വളർത്തി വലുതാക്കിയത് പള്ളിക്കൂടത്തിന്റെ പടിപോലും ഇയാൾ കണ്ടിട്ടില്ല അസുരൻ മലയിലെ തേനും പച്ചമരുന്നുകളും വിറ്റിട്ടാ ഇവർ ജീവിച്ചിരുന്നത്... കൂനിമൂപ്പത്തി മരിക്കുമ്പോൾ 90 വയസ്സായിരുന്നു പ്രായം ജഡാമഞ്ചിക്ക് 31... എവിടെനിന്നോ ഈ അസുരൻ മലയിൽ എത്തിപ്പെട്ടതാണ് ധൂമ മർദ്ദിനി ഊരും വീടുമൊന്നും ആർക്കും അറിയില്ല... ആവശ്യത്തിലധികം പണവും ആയിട്ടായിരുന്നു ധൂമ മർദ്ദിനിയുടെ രംഗപ്രവേശം കാമവും ക്രോധവും വളരെ കൂടുതലായിരുന്നു ഇവർക്ക്... അസുരൻ മലയിലെത്തി ജഡാമഞ്ചിയെ കണ്ടപ്പോൾ ധൂമമർദ്ദിനിക്ക് ആശ്വാസമായി തന്റെ കാമം ശമിപ്പിക്കാൻ ഇവൻ ധാരാളമാണെന്ന് അവർ കണക്കുകൂട്ടി... ദുർ മന്ത്രവാദത്തിന്റെ അവസാന വാക്കായിരുന്നു ധൂമ മർദ്ദിനി ഒന്നിനെയും ഭയമില്ലാത്ത മനുഷ്യ വർഗ്ഗത്തിൽ പിറന്ന താടക... വളരെ പെട്ടെന്ന് തന്നെ ജഡാമഞ്ചി ധൂമ മർദ്ദിനിയുമായി ചങ്ങാത്തത്തിലായി അയാൾക്കും കാണുമല്ലോ മനസ്സിൽ ഓരോ ...കൂടുതൽ വായിക്കുക

4

ഡെയ്ഞ്ചർ പോയിന്റ് - 4

️ വിശക്കുമ്പോൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ അല്ലാതെ അവൾക്ക് വച്ചു വിളമ്പി കൊടുക്കാൻ ആ മാതാപിതാക്കൾക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു...സമയവും... വിഷ്ണു മാധwവിനോട് എല്ലാ ദുഃഖങ്ങളും അവൾ പങ്കുവച്ചിരുന്നത് അവനായിരുന്നു കർണ്ണിഹാരയുടെ ഏക ആശ്വാസം... ഒരിക്കൽ ഒരു ദിവസം ഈശ്വരമംഗലത്ത് ഇല്ലത്തു നിന്നും വിക്രമൻപോറ്റിയെന്ന മഹാമാന്ത്രികൻ ഐവർമഠത്തിൽ എത്തി സൂര്യ ദത്തൻ തമ്പുരാന്റെ ക്ഷണപ്രകാരമാണ് വിക്രമൻ പോറ്റി ഐവർ മഠത്തിൽ എത്തിയത് സൂര്യദത്തൻ തമ്പുരാന്റെയും ഹൈമാവതി തമ്പുരാട്ടിയുടെയും കർണ്ണിഹാരയുടെയും ജാതകങ്ങൾ അവിടെ പുനപരിശോധിക്കപ്പെട്ടു... സൂര്യ ദത്തൻ തമ്പുരാനും ഹൈമാവതി തമ്പുരാട്ടിയും ഒരിക്കലും ഒത്തുപോകില്ലെന്നും അവരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ രണ്ടുപേരും വിവാഹബന്ധം വേർപെടുത്തേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു... ഒരു പ്രശ്നപരിഹാരവുമില്ല ഈ ബന്ധം വേർപ്പെടുത്താനാണ് എന്റെ തീരുമാനം ... ഹൈമാവതി തമ്പുരാട്ടി ഉറഞ്ഞുതുള്ളി ചവിട്ടി കുലുക്കി അകത്തേക്ക് പോയി.... നോം പറഞ്ഞത് സൂര്യദത്തന് മനസ്സിലായി കാണുമല്ലോ ഇല്ലെങ്കിൽ വിശദമായി തന്നെ പറയാം.... ശിവക്ഷേത്രത്തിൽ പോയി 11 ...കൂടുതൽ വായിക്കുക

5

ഡെയ്ഞ്ചർ പോയിന്റ് - 5

️ അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധരാത്രിയോടടുക്കുന്നു... അസുരൻ മലയുടെ നേരെ എതിർവശത്ത് കാണുന്നതാണ് മലയൻ കാട് അവിടേക്ക് പ്രത്യേകിച്ച് വഴികൾ കൊടുങ്കാടിനകത്തു കൂടി കടന്നു പോകണമെങ്കിൽ പോകുന്നതാരോ അവർ തന്നെ സ്വയം വഴിയുണ്ടാക്കി കടന്നുപോകണം.. മലയൻ കാട് എന്നെഴുതിയ വലിയ നെയിം ബോർഡ് ഇവിടെയുണ്ട് അതുപോലെതന്നെ അസുരൻ മല എന്നെഴുതിയ നെയിം ബോർഡ് മലയടിവാരത്ത് സ്ഥാപിച്ചിട്ടുണ്ട്.... മലയാളം ഹിന്ദി തമിഴ് തുടങ്ങി മറ്റ് ഇതര ഭാഷകൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ട് .... ഇവിടേക്കുള്ള യാത്രകൾ നിയമം മൂലം നിരോധിച്ചിരിക്കുന്നു എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്.... ഇവിടെയെല്ലാം ഡെയിഞ്ചർ പോയിന്റുകളാണ് ചാവുകുഴിയെന്ന ഏറ്റവും അപകടകരമായ മേഖലയും ഇവിടെ തന്നെയാണ് ഉള്ളത് അതും കുറിഞ്ഞി പുഴയിൽ... ചാവുകുഴിയിൽ നിറയെ ഭീകരങ്ങളായ ചുഴികളാണുള്ളത് ഇവിടെ ഈ ചുഴികളിൽ പെട്ട് നിരവധി ടൂറിസ്റ്റുകൾ മരണം വരിച്ചിട്ടുണ്ട്... മരണം സംഹാരതാണ്ഡവമാടുന്ന ചാവുകുഴി ഇതുവരെ ശാന്തമായിരുന്നുവെങ്കിൽ നിമിഷങ്ങൾ നീങ്ങവേ ജലനിരപ്പിൽ ഒരു ചെറു ചലനം കാണപ്പെടുന്നു ...കൂടുതൽ വായിക്കുക