☠️ അസുരൻ മലയുടെ കിഴക്കേ അറ്റത്ത് ഒരു മൺകുടിലിലാണ് ജഡാമഞ്ചിയുടെ താമസം... തീർത്തും ഒറ്റയാൻ ഏതോ ആദിവാസി പെണ്ണ് അസുരൻ മലയിൽ പെറ്റിട്ടിട്ടു പോയതാ ഇയാളെ മലയത്തിയായ കൂനിമൂപ്പത്തിയാണ് ജഡാമഞ്ചിയെ വളർത്തി വലുതാക്കിയത് പള്ളിക്കൂടത്തിന്റെ പടിപോലും ഇയാൾ കണ്ടിട്ടില്ല അസുരൻ മലയിലെ തേനും പച്ചമരുന്നുകളും വിറ്റിട്ടാ ഇവർ ജീവിച്ചിരുന്നത്... കൂനിമൂപ്പത്തി മരിക്കുമ്പോൾ 90 വയസ്സായിരുന്നു പ്രായം ജഡാമഞ്ചിക്ക് 31... എവിടെനിന്നോ ഈ അസുരൻ മലയിൽ എത്തിപ്പെട്ടതാണ് ധൂമ മർദ്ദിനി ഊരും വീടുമൊന്നും ആർക്കും അറിയില്ല... ആവശ്യത്തിലധികം പണവും ആയിട്ടായിരുന്നു ധൂമ മർദ്ദിനിയുടെ രംഗപ്രവേശം കാമവും ക്രോധവും വളരെ കൂടുതലായിരുന്നു ഇവർക്ക്... അസുരൻ മലയിലെത്തി ജഡാമഞ്ചിയെ കണ്ടപ്പോൾ ധൂമമർദ്ദിനിക്ക് ആശ്വാസമായി തന്റെ കാമം ശമിപ്പിക്കാൻ ഇവൻ ധാരാളമാണെന്ന് അവർ കണക്കുകൂട്ടി... ദുർ മന്ത്രവാദത്തിന്റെ അവസാന വാക്കായിരുന്നു ധൂമ മർദ്ദിനി ഒന്നിനെയും ഭയമില്ലാത്ത മനുഷ്യ വർഗ്ഗത്തിൽ പിറന്ന താടക... വളരെ പെട്ടെന്ന് തന്നെ ജഡാമഞ്ചി ധൂമ മർദ്ദിനിയുമായി ചങ്ങാത്തത്തിലായി അയാൾക്കും കാണുമല്ലോ മനസ്സിൽ ഓരോ മോഹങ്ങൾ രണ്ടു പേരും അപ്പോൾ മുറിച്ചിട്ടാൽ തെറിക്കുന്ന പ്രായക്കാരും... ദുർമൂർത്തി ഗുഹാക്ഷേത്രം മഷി നോട്ടത്തിലൂടെ കണ്ടുപിടിച്ചാണ് ധൂമ മർദ്ദിനി ഇവിടെ എത്തിയത് ഇവിടെ എത്തുമ്പോൾ ധൂമ മർദ്ദനിയുടെ പ്രായം 30 ജഡാമഞ്ചിയേക്കാൾ ഒരു വയസ്സിന് താഴെ...കറുത്ത് തടിച്ച ഉയരം കുറഞ്ഞ പെണ്ണ് ജഡാമഞ്ചിയുമായി ഒത്തു നോക്കുമ്പോൾ രണ്ടു പേരും നല്ല മാച്ച്... എന്നാൽ വിരൂപനായ ജഡാമഞ്ചിയെ പോലെ ആയിരുന്നില്ല ധൂമ മർദ്ദിനി... കറുപ്പിൽ തീർത്ത ഒരു അഴക് റാണി തന്നെയായിരുന്നു അവൾ... പല രാത്രികളിലും അവരിരുവരും സംഗമിച്ചു രതിയുടെ കാണാപുറങ്ങൾ തേടി അവർ സഞ്ചരിച്ചു... അത് ഇരുവർക്കും നല്ല ഹരമായി... ഇന്നും ആ സംഗമം തുടർന്നു കൊണ്ടിരിക്കുന്നു... പ്രത്യക്ഷത്തിൽ ധൂമ മർദ്ദിനി യജമാനത്തിയാണ് ജഡാമഞ്ചി അംഗരക്ഷകനുംഎന്നാൽ സംഗമ വേളയിൽ യജമാനൻ ജഡാമഞ്ചിയും ധൂമ മർദ്ദിനി അടിമയും ആണ് അതാണ് കാമത്തിന് കണ്ണില്ല എന്നും രതി കേളികൾക്ക് പ്രായഭേദമില്ല എന്നും പറയുന്നത്...!!! ( മലയൻ കാട് ) ഒട്ടനവധി നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ഭയാനകത ഏറെയുള്ള കൊടുംകാട്... ക്രൂര മൃഗങ്ങൾ വിഹരിക്കുന്ന മലയൻ കാട്ടിൽ എത്തിച്ചേരണമെങ്കിൽ കടമ്പകൾ ഏറെയുണ്ട് എത്തിപ്പെട്ടാൽ തന്നെ ജീവനോടെ തിരിച്ചുപോരുന്ന കാര്യം കണ്ടറിയണം... കാട്ടിലാകമാനം ചിന്നം വിളിച്ച് പാഞ്ഞു നടക്കുന്ന ഒറ്റയാൾ ജംബുവിന്റെ കണ്ണിലെങ്ങാനും പെട്ടാൽ കഥതീരാൻ പിന്നെ അധികസമയം ഒന്നും വേണ്ടി വരില്ല... ചരിത്ര ഗ്രന്ഥങ്ങളിൽ നിരവധി പേർ മലയൻ കാട്ടിൽ എത്തിപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാൽ അവരൊക്കെ എവിടെ പോയെന്ന് ഈ ഗ്രന്ഥങ്ങളിൽ കാണുന്നില്ല... ഏഴിലം പാലകൾ തിങ്ങി നിറഞ്ഞ ഒരിടമുണ്ട് മലയൻ കാട്ടിൽ യക്ഷിയമ്പലം എന്നാണ് ഇവിടെ അറിയപ്പെടുന്നത് തകർന്നു വീഴാറായ ഒരു ക്ഷേത്രവും ഇവിടെ കാണാം.... പാല മരങ്ങൾക്കു താഴെ മനുഷ്യ തലയോട്ടികളും പല്ലും നഖങ്ങളും മുടിയും!!! അപ്പോൾ ഇവിടെ യക്ഷികൾ ഉണ്ട് എന്ന് ഉറപ്പാണ്.... വർഷങ്ങൾക്കു മുൻപ് ഈ മലയൻ കാട്ടിൽ ഉപ്പള എന്ന സ്ഥലത്ത് ഒരു ഫോറസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നു അന്ന് 5 ഫോറസ്റ്റ് ഹാർഡുകളും ഇവിടെ ഡ്യൂട്ടി ചെയ്തിരുന്നു... കൂടാതെ ഒരു റെയിഞ്ച് ഓഫീസറും ! ഒരു ദിവസം നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഫോറസ്റ്റ് ഗാർഡിനെ നേരം പുലർന്നപ്പോൾ കാണാനില്ല ഗോത്രവർഗ്ഗ ഊരിലെ ആദിവാസികളുടെ സഹായത്തോടെ അന്വേഷണം നടത്തിയ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ആ നടുക്കുന്ന സത്യമറിഞ്ഞ് ഞെട്ടിത്തരിച്ചു നിന്നു... യക്ഷിയമ്പലത്തിന്റെ അടുത്തുള്ള ഒരു വലിയ ഏഴിലം പാല മരത്തിനു താഴെ അതാ കാണാതായ ഫോറസ്റ്റ്ഗാർഡിന്റെ യൂണിഫോമും ക്യാപ്പും അതെല്ലാം രക്തത്തിൽ കുളിച്ചു കിടക്കുന്നു എന്നാൽ കാണാതായ ഫോറസ്റ്റ് ഗാർഡിന്റെ ബോഡി മാത്രം ആർക്കും കണ്ടെത്താനായില്ല... അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന കാര്യം ദുരൂഹമായി തന്നെ അവശേഷിച്ചു... അന്നേ പ്രവർത്തനം നിലച്ചതാണ് ഈ ഫോറസ്റ്റ് ഓഫീസിന്റെ ഇവിടുത്തെ ഫോറസ്റ്റ് ഗാർഡുകളെ സർക്കാർ പിൻവലിച്ചു ഫോറസ്റ്റ് ഓഫീസ് പൂട്ടി സീല് വച്ചു....!!! പാലക്കാട് കൊല്ലംങ്കോടുള്ള കർണ്ണിഹാരയുടെ ഐവർ മഠത്തിൽ വീട് എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉള്ള ഒരു ആഡംബര ബംഗ്ലാവ് തന്നെയായിരുന്നു... എന്നാൽ ആ ബ്രാഹ്മണ കുടുംബത്തിൽ ശാന്തിയും സമാധാനവും സന്തോഷവും ഒട്ടും ഇല്ലായിരുന്നു യഥാസമയവും ഒരു ശ്മശാന മൂകത അവിടെ തളം തളം കെട്ടി നിന്നു കർണ്ണിഹാരയുടെ മാതാപിതാക്കൾ പാമ്പും കീരിയും പോലെയായിരുന്നു തൊട്ടതിനും പിടിച്ചതിനും ഒക്കെ യഥാസമയവും വഴക്കോട് വഴക്ക് തന്നെ.... ചില സമയങ്ങളിൽ അടിപിടിയും കരച്ചിലും... ഇതിനിടയിൽ കിടന്നു കർണ്ണിഹാര വീർപ്പുമുട്ടി... എങ്ങോട്ട് പോകണം എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ സ്വന്തം ജീവൻ തന്നെ അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചതാണ് എന്നാൽകർണ്ണിഹാരയ്ക്ക് മരിക്കാൻ വല്ലാത്ത ഭയമായിരുന്നു... ഗവൺമെന്റ് സർവീസിൽ ഭാരിച്ച ശമ്പളം പറ്റുന്ന ഉയർന്ന ഉദ്യോഗസ്ഥന്മാരായിരുന്നു കർണ്ണിഹാരയുടെ മാതാപിതാക്കൾ... പണം എത്ര ഉണ്ടായിട്ട് എന്താ കാര്യം അത് അനുഭവിക്കുന്നിടത്ത് സന്തോഷം ഇല്ല എന്നു വച്ചാൽ... അതെ പിന്നെ ആ ജീവിതം തന്നെ നരക തുല്യമായിരിക്കും....!!! വിശാഖപട്ടണത്തു നിന്നും പാലക്കാട് എത്തിച്ചേർന്നവരാണ് സൂര്യദത്തൻ തമ്പുരാനും ഹൈമാവതി തമ്പുരാട്ടിയും പ്രണയ വിവാഹമായിരുന്നു ഇവരുടേത്.... വിശാഖപട്ടണത്തിൽ ഇവർക്ക് കാര്യമായിട്ടൊന്നും ബന്ധുമിത്രാദികൾ ഒന്നുമില്ല അങ്ങിനെ ആരും ഇവിടേക്ക് വരാറുമില്ല... ഇവർ പിന്നെ വിശാഖപട്ടണത്തേക്ക് ഒരിക്കലും തിരിച്ചു പോയിട്ടുമില്ല... സ്വന്തം മകളോട് ഒരു തരിപോലും സ്നേഹമില്ലാത്തവരായിരുന്നു സൂര്യ ദത്തനും ഹൈമാവതിയും പരസ്പരം അങ്കം കൂടുവാൻ ആയിരുന്നു ഇവർക്ക് ഏറെ താൽപര്യം... തീർത്തും ഒറ്റപ്പെട്ട ഒരു ജീവിതമായിരുന്നു കർണ്ണിഹാരയുടേത് മാതാപിതാക്കളുടെ ഈഗോ കാരണം ഒരു സർവെന്റ് പോലും ഐവർ മഠത്തിൽ ഉണ്ടായിരുന്നില്ല ..... ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️തുടരും ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️