Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഡെയ്ഞ്ചർ പോയിന്റ് - 9

☠️ ഇവിടെ വരുന്നവരൊക്കെ ടൂറിസ്റ്റുകൾ ആയതുകൊണ്ട് ഞാൻ അവരോടൊന്നും പ്രത്യേകിച്ച് ചോദിക്കാറില്ല അവർ ഒന്നും പറയാറുമില്ല പക്ഷേ നിങ്ങളെ കണ്ടപ്പോൾ എനിക്ക് എന്തോ അങ്ങനെ ചോദിക്കണം എന്ന് തോന്നി... വിഷ്ണു മാധവ് ആണ് അതിനു മറുപടി പറഞ്ഞത് ഞങ്ങൾ ഒത്തിരി ദൂരെനിന്നാ ഇവിടെ അസുരൻ മലയും മലയും കാടും ഒന്നും കണ്ടിട്ടു പോകാം എന്ന് കരുതി വന്നതാ പക്ഷേ ഇവിടെ വന്നപ്പോഴാണ് മനസ്സിലായത് ഇതൊന്നും ഞങ്ങൾക്ക് കാണാൻ പറ്റിയ സ്ഥലങ്ങൾ അല്ലായെന്ന്... ( കുഞ്ഞിറ്റ ) നിങ്ങൾക്ക് നല്ല ബുദ്ധി തോന്നിച്ചതിന് ഈശ്വരനോട് നന്ദി പറയുക 6 45 ന് ഇതുവഴി ഒരു സൂപ്പർഫാസ്റ്റ് വരും അത് എവിടേക്കാണ് പോകുന്നതെന്ന് അത്ര നിശ്ചയം പോര ഞാൻ കടയടച്ചു പോകുമ്പോൾ വഴിക്ക് വച്ച് ആ ബസ് കാണാറുണ്ട്... ( കർണ്ണിഹാര ) അപ്പോ കുഞ്ഞിറ്റയങ്കിളിന്റെ വീട് എവിടെയാ (കുഞ്ഞിറ്റ ) എന്റെ വീട് ഇവിടെ അടുത്താ ഏറിയാൽ ഒരു മുക്കാൽ മണിക്കൂർ കൊണ്ട് അവിടെ എത്താം ആറര മണിക്ക് മകൻ വണ്ടിയുമായി വന്ന് എന്നെ കൂട്ടിക്കൊണ്ടുപോകും... ( വിഷ്ണു മാധവ് ) അപ്പൂപ്പാ എനിക്ക് ഒരു പാക്കറ്റ് വിൽസ് വേണം വിഷ്ണു മാധവ് വീണ്ടും കുഞ്ഞിറ്റയുടെ കടയിലേക്ക് കയറി വിൽസ് വാങ്ങി വീണ്ടും പുറത്തേക്ക് വന്നു അയാളോടൊപ്പംകുഞ്ഞിറ്റയും പുറത്തേക്ക് വന്നു പിന്നെ പതിയെ അവരോട് പറയാൻ തുടങ്ങി... (കുഞ്ഞിറ്റ ) അസുരൻ മലയെക്കുറിച്ചും മലയൻ കാടിനെക്കുറിച്ചും നിങ്ങൾക്ക് ഒന്നും അറിയില്ല അറിയുമായിരുന്നെങ്കിൽ നിങ്ങൾ ഒരിക്കലും ഇങ്ങോട്ട് വരുമായിരുന്നില്ല... അതും മാലാഖയെ പോലിരിക്കുന്ന ഈ പെൺകൊച്ചിനെയും കൊണ്ട് ശരിക്കും മരണം ഇരന്നു വാങ്ങാൻ വന്നവരാണ് നിങ്ങൾ അതുകൊണ്ടാ ഞാൻ പറയുന്നത് അടുത്ത വണ്ടിക്ക് തന്നെ നിങ്ങൾ വന്ന വഴിക്ക് തന്നെ തിരിച്ചു പൊയ്ക്കോ... വിഷ്ണു മാധവ് ഒരു  വിൽസ് ഫിൽറ്റർ എടുത്ത് കത്തിച്ചു പുകയെടുത്ത ശേഷം പറഞ്ഞു അല്ലെങ്കിലും ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു എത്രയും പെട്ടെന്ന് ഇവിടെ നിന്നും തിരിച്ചു പോകുന്ന കാര്യം... അവർ അങ്ങനെ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് അയാൾ അവിടെ എത്തിയത് ആറടിയിൽ അധികം ഉയരം വരുന്ന ഒരു ആരോഗദൃഢഗാത്രൻ കർണ്ണിഹാരയും വിഷ്ണു മാധവും അയാളെ തന്നെ അത്ഭുതത്തോടെ അങ്ങനെ നോക്കി നിന്നു...അതിന് കാരണവുമുണ്ട് അയാൾ വന്നത് അസുരൻ മലയിലേക്ക് പോകുന്ന ആ വന്യമായ പ്രദേശത്തു കൂടിയാണ് അയാൾ ചില്ലറക്കാരനല്ല എന്ന് ഒറ്റനോട്ടത്തിൽ തന്നെ അവർക്ക് മനസ്സിലായി... അടുത്തു വന്നപ്പോഴാണ് അവർ ശരിക്കും അയാളെ കണ്ടത്... കറുത്ത ഒരു കൈലിമുണ്ട് മാത്രമാണ് അയാൾ ധരിച്ചിരുന്നത്... കഴുത്തിൽ പുലി നഖമാല വലതുകൈയിൽ നാഗപടം ആലേഖനം ചെയ്ത പിച്ചളയിൽ തീർത്ത വീതിയുള്ള ഹാൻഡ് റിങ് കൈകളിലെ 10 വിരലുകളിലും വിവിധതരത്തിലുള്ള മോതിരങ്ങളും അയാൾ അണിഞ്ഞിരുന്നു... കറുത്ത് തടിച്ച ശരീരത്തിൽ ആകമാനം അപ്പൂപ്പൻ താടി പോലെ വെളുത്ത് ഇടതൂർന്ന് വളർന്ന് നിൽക്കുന്ന വെള്ളി രോമ കാടുകൾ.... നല്ല കരുത്തുള്ള ശരീരമായിരുന്നു അയാളുടേത് ആ മനുഷ്യൻ നടക്കുമ്പോൾ പോലും അയാളുടെ ശരീരത്തിലെയും കൈകാലുകളിലെയും കട്ട മസിലുകൾ ഉരുണ്ടു കളിക്കുന്നത് കാണാം.... കാട്ടുകള്ളൻ വീരപ്പന്റേതു പോലെയുള്ള കൊമ്പൻമീശയും താഴേക്ക് വളർന്നു തൂങ്ങിക്കിടക്കുന്ന താടി രോമങ്ങളും... സ്ത്രീകളുടേതുപോലെ ഇടതൂർന്ന് വളർന്ന് പുറകിലേക്ക് വീണു കിടക്കുന്ന ചുരുണ്ട മുടിയിഴകൾ അവിടെ മാത്രം പൂർണമായും നര ബാധിച്ചിട്ടില്ല അവ കറുപ്പും വെളുപ്പും ഇടകലർന്നതാണ്... കൂട്ടുപുരികങ്ങളും തീഷ്ണമായ കണ്ണുകളും... ആ കണ്ണുകളിൽ നിന്നും അഗ്നി ചിതറിത്തെറിക്കുന്നതുപോലെ തോന്നി വിഷ്ണു മാധവിനും  കർണ്ണിഹാരയ്ക്കും... എങ്ങിനെ നോക്കിയാലും പത്തെഴുപത് വയസ്സ് പ്രായം വരും... പക്ഷേ ആ ശരീരത്തിന് ഇപ്പോഴും ഒരു 30കാരന്റെ ദൃഢതയാണ് ഉരുക്കുപോലെ ഉറച്ചബോഡി ശരിക്കും ഒരു ഉരുക്കുമനുഷ്യൻ തന്നെ വിഷ്ണു മാധവ് മനസ്സിൽ പറഞ്ഞു... ഇയാൾ ആരാണ് എന്തിനാണ് ഇപ്പോൾ ഇവിടേക്ക് വന്നത്  അവർ ആലോചിച്ചുനിൽക്കെ കുഞ്ഞിറ്റ കടയിൽ നിന്നും പുറത്തേക്കിറങ്ങി വന്നു അല്ലാ ആരാ ഈ വന്നിരിക്കുന്നത് അപ്പാമൂർത്തിയോ രണ്ടുമൂന്നു ദിവസമായല്ലോ ഇതുവഴി കണ്ടിട്ട് കുഞ്ഞിറ്റ ചിരിച്ചു ( അപ്പാമൂർത്തി ) അതായിരുന്നു അയാളുടെ പേര് കുറച്ച് തിരക്കിലായിരുന്നുകുഞ്ഞിറ്റാ  എന്തായാലും ഒരു പാക്കറ്റ് ഗോൾഡ് താ ഒരു ലൈറ്ററും അപ്പാമൂർത്തി ഗോൾഡും ലൈറ്ററും വാങ്ങി കുറച്ചുകഴിഞ്ഞതും ഒരു ആക്ടീവ സ്കൂട്ടർ കുഞ്ഞിറ്റയുടെ തട്ടുകടയ്ക്ക് മുൻപിൽ വന്നു നിന്നു അപ്പോൾ തന്നെ കുഞ്ഞിറ്റ കട അടയ്ക്കുകയും ചെയ്തു... അപ്പോൾ സമയം ആറര  പറഞ്ഞതുപോലെ കൃത്യം ആറര മണിക്ക് തന്നെ  കുഞ്ഞിറ്റ തട്ടുകട അടച്ചു... ആ വന്നത് അയാളുടെ മകൻ ആയിരിക്കും കട അടച്ച് കുഞ്ഞിറ്റ അയാൾക്കൊപ്പം പോവുകയും ചെയ്തു... പോകുന്നതിനു മുമ്പ് വിഷ്ണു മാധവിനോടും  കർണ്ണിഹാരയോടും യാത്ര പറയുവാനും അയാൾ മറന്നില്ല... ഒപ്പം അപ്പാമൂർത്തിയോടും... ചെമ്പകം നീ എന്തു തീരുമാനിച്ചു നമുക്ക് ഇവിടെ നിന്നും മടങ്ങി പോകാം അല്ലേ വിഷ്ണു മാധവ് കർണ്ണിഹാരയെ നോക്കി ചോദിച്ചു... മുഖത്തേക്ക് പാറി വീണ ചുരുണ്ട മുടിയിഴകൾ മാടിയൊതുക്കികൊണ്ട് കർണ്ണിഹാര ചുരിദാറിന്റെ ഷോൾ എടുത്തു നേരെ ഇട്ടു പിന്നെ എന്തോ ആലോചിച്ച ശേഷംപറഞ്ഞു.... ഞാൻ എന്തായാലും ഇനി നാട്ടിലേക്ക് ഇല്ല  മരിക്കാൻ ആണെങ്കിലും ജീവിക്കാൻ ആണെങ്കിലും മലയൻകാട് വിട്ട് ഞാൻ എങ്ങോട്ടുമില്ല പിന്നെ എല്ലാം വിധി പോലെ നടക്കട്ടെ... അവരുടെ സംഭാഷണം ശ്രദ്ധിച്ച് അപ്പാമൂർത്തി തൊട്ടടുത്തുതന്നെ നിൽപ്പുണ്ടായിരുന്നു... ഒരു ഗോൾഡ് ഫ്ലേഗ് സിഗരറ്റ് എടുത്ത് കത്തിച്ച ശേഷം അപ്പാമൂർത്തി അവരോട് ചോദിച്ചു... നിങ്ങൾ എവിടുന്നാ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ  ... അയാളെ വിഷ്ണു മാധവിന് അത്ര പിടിച്ചില്ല അതുകൊണ്ടുതന്നെ അയാൾ മറുപടി പറയാതെ മാറിനിന്നു...!!! ..☠️☠️☠️☠️☠️ ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️തുടരും☠️☠️☠️☠️☠️ ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️