അസുരൻ മലയിൽ പകൽ എരിഞ്ഞ ടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം... വന്യ തയുടെ മുഖം മൂടി യണിഞ്ഞ് കുറുപ്പിന്റെ കരിമ്പടം വാരി പുതച്ച് രാത്രിയെത്തുമ്പോൾ ഭയാ ന കതയുടെ നിഴൽ വിരിച്ച ഈ പ്രദേശം കൂടുതൽ ഭീകരമാകും...ഡ്രാക്കുള പക്ഷികൾ അതിവസിക്കുന്ന ഇടം കൂടിയാണ് ഈ അസുരൻമല... ഡ്രാക്കുളയുടെ മുഖ ഭാവവും അതേ പെരുമാറ്റ രീതികളും ഉള്ളതുകൊണ്ടാണ് ഇവ ഡ്രാക്കുള പക്ഷി എന്നറിയപ്പെടാൻ തുടങ്ങിയത്.... നരഭോജി കളാണ് ഇവറ്റകൾ മനുഷ്യമാംസത്തോടാണ് ഏറെ പ്രിയം... പകൽ പരിപൂർണ്ണ വിശ്രമത്തിൽ കഴിയുന്ന ഈ പക്ഷികൾ രാത്രി കാലങ്ങളിലാണ് ഇരതേടി യിറങ്ങുക... കൊച്ചു കുട്ടികളാണ് ഇവരുടെ ഉന്നം... മുതിർന്നവരെ പലപ്പോഴും ഈ പക്ഷികൾ ഒഴിവാക്കും...
ഡെയ്ഞ്ചർ പോയിന്റ് - 1
അസുരൻ മലയിൽ പകൽ എരിഞ്ഞ ടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം... വന്യ തയുടെ മുഖം മൂടി യണിഞ്ഞ് കുറുപ്പിന്റെ കരിമ്പടം വാരി പുതച്ച് രാത്രിയെത്തുമ്പോൾ ഭയാ കതയുടെ നിഴൽ വിരിച്ച ഈ പ്രദേശം കൂടുതൽ ഭീകരമാകും...ഡ്രാക്കുള പക്ഷികൾ അതിവസിക്കുന്ന ഇടം കൂടിയാണ് ഈ അസുരൻമല... ഡ്രാക്കുളയുടെ മുഖ ഭാവവും അതേ പെരുമാറ്റ രീതികളും ഉള്ളതുകൊണ്ടാണ് ഇവ ഡ്രാക്കുള പക്ഷി എന്നറിയപ്പെടാൻ തുടങ്ങിയത്.... നരഭോജി കളാണ് ഇവറ്റകൾ മനുഷ്യമാംസത്തോടാണ് ഏറെ പ്രിയം... പകൽ പരിപൂർണ്ണ വിശ്രമത്തിൽ കഴിയുന്ന ഈ പക്ഷികൾ രാത്രി കാലങ്ങളിലാണ് ഇരതേടി യിറങ്ങുക... കൊച്ചു കുട്ടികളാണ് ഇവരുടെ ഉന്നം... മുതിർന്നവരെ പലപ്പോഴും ഈ പക്ഷികൾ ഒഴിവാക്കും... ചില സന്ദർഭങ്ങളിൽ മാത്രം ഇവ കൂട്ടത്തോടെ മുതിർന്നവരെ ആക്രമിച്ചു കൊലപ്പെടുത്താറുണ്ട്... കൊടും വിഷം പ്രവഹിക്കുന്ന ഈ ഡ്രാക്കുള പക്ഷികളുടെ തേ റ്റ പല്ലുകൾ മനുഷ്യന്റെ ശരീരത്തിൽ ആഴ്ന്ന് ഇറങ്ങുമ്പോൾ തന്നെ പകുതി ജീവൻ പോയിരിക്കും... പിന്നെ ബാക്കിയുള്ള ജീവന്റെ തുടിപ്പുകൾ അരമണിക്കൂറിനകം ...കൂടുതൽ വായിക്കുക
ഡെയ്ഞ്ചർ പോയിന്റ് - 2
️ പാലക്കാട് ജില്ലയിലെ കൊല്ലംകോട് ഗ്രാമത്തിലെ ഏറ്റവും വലിയ കോടീശ്വരനായിരുന്നു ഐവർ മഠത്തിൽ സൂര്യദത്തൻ തമ്പുരാൻ പേരുകേട്ട ബ്രാഹ്മണ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത് ഭാര്യ ഹൈമാവതി തമ്പുരാട്ടി... ഒരേയൊരു മകൾ ആയിരുന്നു കർണ്ണിഹാര... ഒരു അപ്സരസുന്ദരിയായിരുന്നു അവൾ ആരും കണ്ണുവെച്ചു പോകുന്ന ലാവണ്യ ദേവത... നിതംബം മറിഞ്ഞു കിടക്കുന്ന ചുരുണ്ട് ഇടതൂർന്ന കാർകൂന്തൽ... കലമാന്റെ മിഴിയഴക്... സ്വർണ്ണ വർണ്ണമാർന്ന ശരീരകാന്തി ചെമ്പരത്തിപ്പൂ പോലെ ചുവന്നു തുടുത്ത അധരങ്ങൾ ഉള്ള കർണ്ണിഹാരയ്ക്ക് ലിപ്സ്റ്റിക്കിന്റെ ആവശ്യം ഒട്ടും വേണ്ടായിരുന്നു... മാതളം പോലെ തുടുത്ത കവിളുകൾ... വയനാടൻ മഞ്ഞൾ മുറിച്ചത് പോലെയുള്ള മുഖഭംഗി... ഉയരം അഞ്ചടി ഏഴ് ഇഞ്ച്... കടഞ്ഞെടുത്തത് പോലെയുള്ള ബോഡി ഷേപ്പ്... വെണ്ണക്കൽ ശില്പം പോലെ നയനാമൃതം... ഇപ്പോൾ കർണിഹാരയുടെ പ്രായം 20 വയസ്സ്.. സിറ്റിയിലെ മുന്തിയ കോളേജിൽ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥിനി.. ഡിഗ്രി കഴിഞ്ഞ് IAS ന് ചേരാനാണ് പ്ലാൻ... കർണിഹാരയെ സ്വന്തമാക്കാനും അവളെ പ്രണയിക്കുവാനും യുവാക്കൾ മത്സരിച്ചു... അവളുടെ ...കൂടുതൽ വായിക്കുക
ഡെയ്ഞ്ചർ പോയിന്റ് - 3
️ അസുരൻ മലയുടെ കിഴക്കേ അറ്റത്ത് ഒരു മൺകുടിലിലാണ് ജഡാമഞ്ചിയുടെ താമസം... തീർത്തും ഒറ്റയാൻ ഏതോ ആദിവാസി പെണ്ണ് അസുരൻ മലയിൽ പെറ്റിട്ടിട്ടു പോയതാ ഇയാളെ കൂനിമൂപ്പത്തിയാണ് ജഡാമഞ്ചിയെ വളർത്തി വലുതാക്കിയത് പള്ളിക്കൂടത്തിന്റെ പടിപോലും ഇയാൾ കണ്ടിട്ടില്ല അസുരൻ മലയിലെ തേനും പച്ചമരുന്നുകളും വിറ്റിട്ടാ ഇവർ ജീവിച്ചിരുന്നത്... കൂനിമൂപ്പത്തി മരിക്കുമ്പോൾ 90 വയസ്സായിരുന്നു പ്രായം ജഡാമഞ്ചിക്ക് 31... എവിടെനിന്നോ ഈ അസുരൻ മലയിൽ എത്തിപ്പെട്ടതാണ് ധൂമ മർദ്ദിനി ഊരും വീടുമൊന്നും ആർക്കും അറിയില്ല... ആവശ്യത്തിലധികം പണവും ആയിട്ടായിരുന്നു ധൂമ മർദ്ദിനിയുടെ രംഗപ്രവേശം കാമവും ക്രോധവും വളരെ കൂടുതലായിരുന്നു ഇവർക്ക്... അസുരൻ മലയിലെത്തി ജഡാമഞ്ചിയെ കണ്ടപ്പോൾ ധൂമമർദ്ദിനിക്ക് ആശ്വാസമായി തന്റെ കാമം ശമിപ്പിക്കാൻ ഇവൻ ധാരാളമാണെന്ന് അവർ കണക്കുകൂട്ടി... ദുർ മന്ത്രവാദത്തിന്റെ അവസാന വാക്കായിരുന്നു ധൂമ മർദ്ദിനി ഒന്നിനെയും ഭയമില്ലാത്ത മനുഷ്യ വർഗ്ഗത്തിൽ പിറന്ന താടക... വളരെ പെട്ടെന്ന് തന്നെ ജഡാമഞ്ചി ധൂമ മർദ്ദിനിയുമായി ചങ്ങാത്തത്തിലായി അയാൾക്കും കാണുമല്ലോ മനസ്സിൽ ഓരോ ...കൂടുതൽ വായിക്കുക
ഡെയ്ഞ്ചർ പോയിന്റ് - 4
️ വിശക്കുമ്പോൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ അല്ലാതെ അവൾക്ക് വച്ചു വിളമ്പി കൊടുക്കാൻ ആ മാതാപിതാക്കൾക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു...സമയവും... വിഷ്ണു മാധwവിനോട് എല്ലാ ദുഃഖങ്ങളും അവൾ പങ്കുവച്ചിരുന്നത് അവനായിരുന്നു കർണ്ണിഹാരയുടെ ഏക ആശ്വാസം... ഒരിക്കൽ ഒരു ദിവസം ഈശ്വരമംഗലത്ത് ഇല്ലത്തു നിന്നും വിക്രമൻപോറ്റിയെന്ന മഹാമാന്ത്രികൻ ഐവർമഠത്തിൽ എത്തി സൂര്യ ദത്തൻ തമ്പുരാന്റെ ക്ഷണപ്രകാരമാണ് വിക്രമൻ പോറ്റി ഐവർ മഠത്തിൽ എത്തിയത് സൂര്യദത്തൻ തമ്പുരാന്റെയും ഹൈമാവതി തമ്പുരാട്ടിയുടെയും കർണ്ണിഹാരയുടെയും ജാതകങ്ങൾ അവിടെ പുനപരിശോധിക്കപ്പെട്ടു... സൂര്യ ദത്തൻ തമ്പുരാനും ഹൈമാവതി തമ്പുരാട്ടിയും ഒരിക്കലും ഒത്തുപോകില്ലെന്നും അവരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ രണ്ടുപേരും വിവാഹബന്ധം വേർപെടുത്തേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു... ഒരു പ്രശ്നപരിഹാരവുമില്ല ഈ ബന്ധം വേർപ്പെടുത്താനാണ് എന്റെ തീരുമാനം ... ഹൈമാവതി തമ്പുരാട്ടി ഉറഞ്ഞുതുള്ളി ചവിട്ടി കുലുക്കി അകത്തേക്ക് പോയി.... നോം പറഞ്ഞത് സൂര്യദത്തന് മനസ്സിലായി കാണുമല്ലോ ഇല്ലെങ്കിൽ വിശദമായി തന്നെ പറയാം.... ശിവക്ഷേത്രത്തിൽ പോയി 11 ...കൂടുതൽ വായിക്കുക
ഡെയ്ഞ്ചർ പോയിന്റ് - 5
️ അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധരാത്രിയോടടുക്കുന്നു... അസുരൻ മലയുടെ നേരെ എതിർവശത്ത് കാണുന്നതാണ് മലയൻ കാട് അവിടേക്ക് പ്രത്യേകിച്ച് വഴികൾ കൊടുങ്കാടിനകത്തു കൂടി കടന്നു പോകണമെങ്കിൽ പോകുന്നതാരോ അവർ തന്നെ സ്വയം വഴിയുണ്ടാക്കി കടന്നുപോകണം.. മലയൻ കാട് എന്നെഴുതിയ വലിയ നെയിം ബോർഡ് ഇവിടെയുണ്ട് അതുപോലെതന്നെ അസുരൻ മല എന്നെഴുതിയ നെയിം ബോർഡ് മലയടിവാരത്ത് സ്ഥാപിച്ചിട്ടുണ്ട്.... മലയാളം ഹിന്ദി തമിഴ് തുടങ്ങി മറ്റ് ഇതര ഭാഷകൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ട് .... ഇവിടേക്കുള്ള യാത്രകൾ നിയമം മൂലം നിരോധിച്ചിരിക്കുന്നു എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്.... ഇവിടെയെല്ലാം ഡെയിഞ്ചർ പോയിന്റുകളാണ് ചാവുകുഴിയെന്ന ഏറ്റവും അപകടകരമായ മേഖലയും ഇവിടെ തന്നെയാണ് ഉള്ളത് അതും കുറിഞ്ഞി പുഴയിൽ... ചാവുകുഴിയിൽ നിറയെ ഭീകരങ്ങളായ ചുഴികളാണുള്ളത് ഇവിടെ ഈ ചുഴികളിൽ പെട്ട് നിരവധി ടൂറിസ്റ്റുകൾ മരണം വരിച്ചിട്ടുണ്ട്... മരണം സംഹാരതാണ്ഡവമാടുന്ന ചാവുകുഴി ഇതുവരെ ശാന്തമായിരുന്നുവെങ്കിൽ നിമിഷങ്ങൾ നീങ്ങവേ ജലനിരപ്പിൽ ഒരു ചെറു ചലനം കാണപ്പെടുന്നു ...കൂടുതൽ വായിക്കുക
ഡെയ്ഞ്ചർ പോയിന്റ് - 6
️ ഇച്ചിരി ചുണ്ണാമ്പ് തര്വോ പുറകിൽ നിന്ന് ചോദ്യവും ഉണ്ടായി... പുറകിൽ ഉള്ളത് അവൾ തന്നെ യക്ഷി ശരീരം പൂക്കുലപോലെ വിറയ്ക്കാൻ തുടങ്ങിയെങ്കിലും ചിത്ര വർമ്മൻ വിധത്തിൽ ഉത്തരം പറഞ്ഞു നമുക്ക് മുറുക്കുന്ന ശീലമില്ല പിന്നെ എന്റെ കയ്യിൽ എവിടുന്നാ ചുണ്ണാമ്പ്... തിരിഞ്ഞു നോക്കാതെ അങ്ങനെ പറഞ്ഞ് ചിത്രവർമ്മൻ അതിവേഗത്തിൽ നടക്കാൻ തുടങ്ങി... നിങ്ങളാരാ എന്തിനാണ് ഈ കാട്ടിൽ ഇങ്ങനെ തനിച്ചു നടക്കുന്നത് അതും ഒട്ടും ഭയമില്ലാതെ ഒരു ആണായ ഞാൻ പോലും പേടിച്ചു വിറച്ചാ ഇതുവഴി പോകുന്നത്... അപ്പോ ഒരു പെണ്ണായിട്ട് കൂടി നിങ്ങൾക്ക് എന്ത് ധൈര്യമാണ് നടക്കുന്നതിനിടയിൽ ചിത്രവർമ്മൻ പറഞ്ഞു... ആരു പറഞ്ഞു എനിക്ക് ഭയമില്ലെന്ന് നിങ്ങളെക്കാൾ ഭയമുണ്ട് സത്യത്തിൽ എനിക്ക് ഞാൻ വീട്ടിലേക്ക് പോകാൻ ഒരു കൂട്ടിനു വേണ്ടിയാ ഈ കാട്ടിൽ കാത്തു നിന്നത് അപ്പഴാ എന്റെ ഭാഗ്യത്തിന് നിങ്ങളെത്തിയത് തിരക്കുപിടിച്ചു പോന്നത് കാരണം റാന്തൽ വിളക്കെടുക്കാനും മറന്നുപോയി.... ആ പെണ്ണ് ഇപ്പോൾ തന്റെ പുറകിൽ ...കൂടുതൽ വായിക്കുക
ഡെയ്ഞ്ചർ പോയിന്റ് - 7
️ അസുരൻ മല കൂടി പഞ്ചവടിക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഞണ്ടു പാറ ബസ്റ്റോപ്പിൽ വന്നുനിന്നു... അതിൽ നിന്നും ആദ്യം ഇറങ്ങിയത് അവനായിരുന്നു വിഷ്ണു പുറകെ വിടർന്ന ചെമ്പക പൂ പോലെ മനോഹരിയായി കർണ്ണിഹാരയും... രണ്ടു പേരും നല്ല ചേർച്ചയുള്ള പ്രണയജോഡികളായിരുന്നു... കൃഷ്ണനും രാധയും പോലെ !.. അപ്പോ ഇതാണ് ഞണ്ടു പാറ ഇനി അസുരൻ മല എവിടെയാണാവോ കർണ്ണിഹാര വിഷ്ണു മാധവിനെ നോക്കി... ഈ വഴി പൊതുവേ വിജനമാണല്ലോ പിന്നെ നമ്മൾ ആരോട് ചോദിക്കും... വിഷ്ണു മാധവ് പരിസരം വീക്ഷിച്ചുകൊണ്ടു പറഞ്ഞു... രണ്ടുപേരുടെയും ഇരു കൈകളിലും നല്ല ഭാരമുള്ള ലഗേജുകൾ ഉണ്ടായിരുന്നു... ഇന്ന് തിങ്കളാഴ്ചയാണ് ഒക്ടോബറിലെ ആദ്യ മൺഡേ... വെയിൽ വീണ വീഥികളിൽ പൂമ്പാറ്റകൾ പറന്നു കളിക്കുന്നു !... അങ്ങിനെയാണ് ഈ യാത്ര ഇന്ന് തന്നെ ആകാമെന്ന് കർണ്ണിഹാര തീരുമാനിച്ചത് ഉടനെ തന്നെ അവൾ വിഷ്ണു മാധവിനെ വിളിച്ചു വിവരം പറഞ്ഞു ആദ്യം ഒന്നു വിസമ്മതിച്ചെങ്കിലും ഏറെ ...കൂടുതൽ വായിക്കുക
ഡെയ്ഞ്ചർ പോയിന്റ് - 8
️ ഓ ആശ്വാസമായി കർണ്ണിഹാരയും വിഷ്ണു മാധവും ഒരുപോലെ പറഞ്ഞു എന്നാൽ അവർ പറഞ്ഞത് ആ വൃദ്ധൻ കേട്ടില്ല... എന്താ അപ്പൂപ്പന്റെ പേര് വിഷ്ണു മാധവ് എന്റെ പേര് കുഞ്ഞിറ്റ എന്റെ സഹോദരൻ ഇറ്റാമൻ പേര് പറഞ്ഞു കുഞ്ഞിറ്റ ഒന്നു ചിരിച്ചു... നൈസ് തികച്ചും വ്യത്യസ്തമായ പേരുകൾകർണ്ണിഹാരക്ക് ആ പേരുകൾ വളരെ ഇഷ്ടമായി... അവൾ ആ പേരുകൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു... കുഞ്ഞിറ്റ... ഇറ്റാമൻ... നിങ്ങടെ പേര് പറഞ്ഞില്ല കുഞ്ഞിറ്റയുടെ ഓർമ്മപ്പെടുത്തൽ... ഓ സോറി ഞാൻ വിഷ്ണു മാധവ് ഇത് കർണ്ണിഹാര !... നിങ്ങൾ വൈഫ് ആന്റ് ഹസ്ബന്റ് ആണോ അതോ ഗേൾഫ്രണ്ട് ആന്റ് ബോയ്ഫ്രണ്ടോ ... ഓ ഐ സി അപ്പോൾ അപ്പൂപ്പന് ഇംഗ്ലീഷിൽ പരിജ്ഞാനം ഉണ്ട്... വിഷ്ണു മാധവും കർണ്ണിഹാരയും ഒരുമിച്ച് ചിരിച്ചു...ആ കുറച്ചൊക്കെ അറിയാം കുഞ്ഞിറ്റയുടെ മറുപടി... പിന്നെ ചോദിച്ചതിനു മറുപടി പറഞ്ഞില്ല.. ഒക്കെ പറയാം ഞങ്ങൾ രണ്ടുമാണ് അതായത് ഭാര്യ ഭർത്താവ് കാമുകി കാമുകൻ... ...കൂടുതൽ വായിക്കുക
ഡെയ്ഞ്ചർ പോയിന്റ് - 9
️ ഇവിടെ വരുന്നവരൊക്കെ ടൂറിസ്റ്റുകൾ ആയതുകൊണ്ട് ഞാൻ അവരോടൊന്നും പ്രത്യേകിച്ച് ചോദിക്കാറില്ല അവർ ഒന്നും പറയാറുമില്ല പക്ഷേ നിങ്ങളെ കണ്ടപ്പോൾ എനിക്ക് എന്തോ അങ്ങനെ ചോദിക്കണം തോന്നി... വിഷ്ണു മാധവ് ആണ് അതിനു മറുപടി പറഞ്ഞത് ഞങ്ങൾ ഒത്തിരി ദൂരെനിന്നാ ഇവിടെ അസുരൻ മലയും മലയും കാടും ഒന്നും കണ്ടിട്ടു പോകാം എന്ന് കരുതി വന്നതാ പക്ഷേ ഇവിടെ വന്നപ്പോഴാണ് മനസ്സിലായത് ഇതൊന്നും ഞങ്ങൾക്ക് കാണാൻ പറ്റിയ സ്ഥലങ്ങൾ അല്ലായെന്ന്... ( കുഞ്ഞിറ്റ ) നിങ്ങൾക്ക് നല്ല ബുദ്ധി തോന്നിച്ചതിന് ഈശ്വരനോട് നന്ദി പറയുക 6 45 ന് ഇതുവഴി ഒരു സൂപ്പർഫാസ്റ്റ് വരും അത് എവിടേക്കാണ് പോകുന്നതെന്ന് അത്ര നിശ്ചയം പോര ഞാൻ കടയടച്ചു പോകുമ്പോൾ വഴിക്ക് വച്ച് ആ ബസ് കാണാറുണ്ട്... ( കർണ്ണിഹാര ) അപ്പോ കുഞ്ഞിറ്റയങ്കിളിന്റെ വീട് എവിടെയാ (കുഞ്ഞിറ്റ ) എന്റെ വീട് ഇവിടെ അടുത്താ ഏറിയാൽ ഒരു മുക്കാൽ മണിക്കൂർ കൊണ്ട് ...കൂടുതൽ വായിക്കുക
ഡെയ്ഞ്ചർ പോയിന്റ് - 10
️ നല്ല മുഴക്കമുള്ള ഘനഗാംഭീര്യം നിറഞ്ഞ ശബ്ദമായിരുന്നു അപ്പാമൂർത്തിയുടേത് കർണ്ണിഹാരയ്ക്ക് അത് മനസ്സിലാവുകയും ചെയ്തു അതുകൊണ്ടുതന്നെ അവൾ മുന്നോട്ടുവന്നു പറഞ്ഞു... ഞങ്ങൾ പാലക്കാട് കൊല്ലംകോട് നിന്നാ അസുരൻമലയും കാണാൻ വന്നതാ പക്ഷേ ഇവിടെ വന്നപ്പോഴാണ് കുഞ്ഞിറ്റഅങ്കിൾ പറഞ്ഞത് ഇവിടുത്തെ സിറ്റുവേഷൻ വളരെ മോശമാണെന്ന്... അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് മടങ്ങിപ്പോവണം എന്നാണ് വിഷ്ണുമാധവ് പറയുന്നത്... ഞങ്ങൾ പ്രണയ ജോഡികളാണ് എത്രയും പെട്ടെന്ന് വിവാഹിതരാവാൻ കാത്തിരിക്കുന്നവരും... അപ്പാമൂർത്തി... മലയൻകാട് കാണാൻ അത്രയ്ക്ക് കൊതിയാണെങ്കിൽ നിങ്ങൾ രണ്ടുപേരും എന്നോടൊപ്പം പോന്നോളൂ അസുരൻ മലയും മലയൻകാടും കണ്ടു രണ്ടു നാൾ കഴിഞ്ഞ് നിങ്ങൾക്ക് നാട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്യാം ബീഡികറപിടിച്ച പല്ലുകൾ കാട്ടി അയാൾ ചിരിച്ചു... എന്നിട്ട് വീണ്ടും അപ്പാമൂർത്തി പറഞ്ഞു... അല്ലെങ്കിൽ നിങ്ങൾ രണ്ടുപേരും നാട്ടിലേക്ക് തന്നെ മടങ്ങി പോകുന്നതാണ് ബുദ്ധി... ഇപ്പോൾ 6.45-ന് കോയമ്പത്തൂർക്ക് പോകുന്ന ഒരു സൂപ്പർ ഫാസ്റ്റ് ബസ് ഇതുവഴി വരും... പിന്നെ കുഞ്ഞിറ്റ പറഞ്ഞത് ശരിയാ മരണം പതിയിരിക്കുന്ന വഴികളാണ് ...കൂടുതൽ വായിക്കുക
ഡെയ്ഞ്ചർ പോയിന്റ് - 11
️ കർണ്ണിഹാര.. നിങ്ങടെ പേര് എന്താ മോശാണോ അപ്പാമൂർത്തീ നല്ല പഞ്ചുള്ള പേര് എനിക്കാ പേര് വളരെ ഇഷ്ട്ടായി അതും പറഞ്ഞ് കർണ്ണിഹാര ചിരിച്ചു അവളുടെ ആ ചിരിയിൽ പവിഴമുത്തുകൾ പൊഴിയുന്നത് പോലെ അപ്പാമൂർത്തിക്ക് തോന്നി അവളുടെ ആ ചിരി ആസ്വദിച്ചുകൊണ്ട് അയാൾ ചോദിച്ചു... മോൾക്ക് എത്ര വയസായി... എനിക്ക് ഇത് ഇരുപതാമത്തെ വയസാ മകം പിറന്ന മങ്കയാ ഞാൻ ആട്ടെ നിങ്ങക്കെത്ര വയസായി... നമ്മളൊരു വയസൻ എനിക്കിത് എഴുപതാമത്തെ വയസാ എന്റെ നക്ഷത്രം പൂരുരുട്ടാതിയാ മകം പിറന്ന മങ്കയും പൂരുരുട്ടാതി പിറന്ന പുരുഷനും നല്ല ജോഡിയായിരിക്കും പക്ഷെ നമ്മള് ശരിയാകത്തില്ല ഇരുപതും എഴുപതും എങ്ങിനെ ചേരാനാ... കർണ്ണിഹാര അതിന് മറുപടി പറഞ്ഞില്ല പറഞ്ഞത് മറ്റൊന്ന്... നേരം ഇരുട്ടുംന്തോറും എനിക്ക് പേടിയാകുന്നു തണുപ്പും കൂടി കൂടി വരുന്നു ദേ ഞാൻ വിറയ്ക്കാൻ തുടങ്ങി എന്തായാലും ഇനി ഞാൻ മറ്റൊന്നും ചിന്തിക്കുന്നില്ല ഞാനും വരുന്നു നിങ്ങടെ കൂടെ മലയൻകാട്ടിലേയ്ക്ക്... അതുകേട്ട് അപ്പാമൂർത്തി ...കൂടുതൽ വായിക്കുക