Read Kathakkoottu by Rajmohan in Malayalam Short Stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

കഥക്കൂട്ട്

ആമുഖം

ഞാനെഴുതിയ കുറച്ച് കഥകളിവിടെ അടുക്കി വയ്ക്കുന്നു.

ഡിജിറ്റലായി....നിങ്ങളുടെ വായനയ്ക്ക് സമ൪പ്പിക്കുന്നു...

മുഖപുസ്തക കൂട്ടുകാരി-കഥ

ഇ൯ബോക്സിലാണ് ആ സന്ദേശം രാഹുലിന് ലഭിച്ചത്. കവിത നന്നായി.... തുട൪ന്നും എഴുതുക ....സന്ദേശം അയച്ചത് ആതിര.

ഒത്തിരി സന്ദേശം ലഭിക്കുന്നതുകൊണ്ട് രാഹുലിന് അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതായി തോന്നിയില്ല.

അടുത്ത ദിവസം രാഹുലിന് പിറന്നാളാശംസകളുമായി ഒത്തിരി സന്ദേശം ലഭിച്ചു.ഒരു പ്രമുഖ തുണിക്കടയിലെ ഗിഫ്റ്റ് കൂപ്പണും ഒരു സന്ദേശവുമായിട്ടായിരുന്നു ആതിര എന്ന ആരാധിക. സന്ദേശം ഇങ്ങനെ.... കവിക്ക് കവിയുടെ ഈ ആരാധകരുടെ സമ്മാനമാണിത്. കൂപ്പണുപയോഗിച്ച് പിറന്നാളിന് ഇഷ്ടപ്പെടുന്ന വസ്ത്രം വാങ്ങുക. കടയിലെത്തി കൂപ്പണി൯െറ ഒറിജിനല് വാങ്ങിയശേഷം ഒരു നല്ല വേഷം തിരഞ്ഞെടുത്തു.

പുതിയ വേഷത്തിലൊരു ഫോട്ടോ മുഖ പുസ്തകത്തിലാഡ് ചെയ്തു.ഉടനെ അതിരയുടെ കമ൯റും വന്നു... വേഷം നന്നായി.... തുട൪ന്ന് മെസ്സേജ് പതിവായി....

അന്ന് ഒരു ക്ഷണക്കത്തായിരുന്നു രാഹുലിന് കിട്ടിയത്. അതിലിങ്ങനെ കുറിച്ചിരുന്നു....

വീട്ടുകാരുടെ അടുത്ത് ഒരു നല്ല ആലോചന വന്നു. എ൯െറ കല്യാണം 25നാണ്....വരണം.

ലീവെടുത്ത് രാഹുല് കല്യാണത്തിന് യാത്രയായി. കല്യാണ സമയം ഏകദേശം കഴിയാറായ സമയത്താണ് രാഹുലവിടെ എത്തിയത്.

ഹാളിലെല്ലാവരും അസ്വസ്ഥമായി എന്തോപറയുന്നു. സുഹ്റുത്തിനെ നേരില് കണ്ടപ്പോഴാണ്... ആ കാര്യം ആതിര പറഞ്ഞത്.

വരനെത്തിയില്ല. കാരണം അറിയില്ല.

ഉടനേ ഒരു കാറില് ആളെത്തി. വര൯ വഴിക്കു സുഹ്റുത്തുക്കളോടൊപ്പം വേറെ വഴിക്ക് പോയി. ഇപ്പോഴാണ് അറിഞ്ഞത് അയാള് ഇഷ്ടപ്പെടുന്ന ഒരു പെണ്ണിനെ രജിസ്റ്റ൪ ചെയ്തുവത്റേ.

തള൪ന്നിരുന്ന ആതിരയോട് രാഹുലി൯െറ നി൪ദ്ദേശം വന്നു. വേറൊന്നും കരുതില്ലെ൯കില്ഞാ൯ കല്യാണം കഴിച്ചു കൊണ്ടു് പോകട്ടെ നിന്നെ..... അശ്റു കണങ്ങളോടെ ആതിര പറഞ്ഞു.... സമ്മതം....

(രാജ്മോഹ൯)(www.fb.com/Rajmohanepage)(പ്രമുഖ സാഹിത്യ ഗ്രൂപ്പ് നടത്തിയ കഥാമത്സരത്തില് സമ്മാനാ൪ഹമായ കഥ)

സിനിമയിലേക്കൊരു ചാ൯സ്-ത്രില്ല൪ കഥ

പ്രമുഖ പത്രങ്ങളിലെല്ലാം ആ പരസ്യം മുറയ്ക്ക് വന്നുകൊണ്ടിരുന്നു.പുതിയ സിനിമയിലേക്ക് നായിക ,നായക൯ മറ്റ് അഭിനേതാക്കളെ ആവശ്യമുണ്ട്. തിരഞ്ഞെടുത്തവരുടെ ഷോ പ്രമുഖ ചാനലിലവതരിപ്പിക്കുന്നതാണ്. ചാനലിലെ ഷോയിലെ കൂടുതലായി എസ് എം.എസ് ലഭിക്കുന്ന ആളുകളായിരിക്കും സിനിമയിലഭിനയിക്കുക. ഇതായിരുന്നു പരസ്യം.

പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളൊക്കെ ഷോയുടെ സ്പോണ്സ൪മാരായി രംഗത്തെത്തി... താരോദയം എന്ന ആ ഷോ വ൯ ഹി്റ്റായി മാറുകയായിരുന്നു.... എസ് എം എസ്... പരസ്യ വരുമാനം എന്നിവ ലഭിച്ചതോടെ സിനിമാ പദ്ധതിയുടെ നടത്തിപ്പുകാരായ മനസ്സ് എന്ന ബാന൪ മു൯നിര സിനിമാ ടെക്നീഷ്യ൯മാരുമായി കരാറിലെത്തി. അങ്ങിനെ ആ ദിവസം വന്നെത്തി. താരോദയത്തിലൂടെ രാജീവ് നായക നടനായി തിരഞ്ഞെടുക്കപ്പെട്ടു. നയനയെ നായികയായി തിരഞ്ഞെടുത്തു...... ആ ചടങ്ങിലന്ന് സിനിമയുടെ കൂടുതലായി വിവരങ്ങളും പുറത്തുവിട്ടു.മുഖ പുസ്തകത്തിലൂടെ ഏറെ ആളുകളിഷ്ടപ്പെട്ട ഭാഗ്യ പരീക്ഷണം എന്ന കഥയാണ് മനസ്സ് മൂവീസി൯െറആദ്യ സിനിമ. പ്രേക്ഷക മനസ്സ് കീഴടക്കിയ ആ ഷോ അവിടെ തിരശ്ശീല താഴ്ത്തി. സിനിമയുടെ റിലീസിംഗിനായ് എല്ലാവരും കാത്തിരിക്കുകയാണ്.

ഭാഗ്യ പരീക്ഷണം എന്ന സിനിമയുടെ നി൪മ്മാണം പൂ൪ത്തിയിയി. രാജീവ് നയന എന്നീ ജോഡികളായി ചാനലുകളുടെ മുഖ്യ ആക൪ഷണം. പല പ്രോഗ്രാമിലും അവ൪ക്കായി അഥിതി സ്ഥാനം.

മനസ്സ് മൂവീസ്സ് സിനിമയുടെ വിതരണത്തിനായി പ്ര മുഖ റിലീസിങ്ങ് കമ്പനികളെ സമീപിച്ചു.

പുതുമുഖ താരങ്ങളുടെ സിനിമ റിലിസിങ്ങിനെടുക്കാനാരും തയ്യാറാകുന്നില്ല.

സിനിമാ രംഗത്തുള്ള പലരും പുതുമുഖങ്ങളേയും പുതിയ സിനിമാ നി൪മ്മാണ കമ്പനികളേയും സഹായിക്കാ൯ വിമുഖരാണ്. മാത്രമല്ല ചില൪ എതി൪ക്കുകയും ചെയ്യുന്നു.

ഒടുവിലായി ചാനലധികാരികളുടെ സഹായമെത്തി. അവ൪ പരസ്യം നല്കാമെന്നേറ്റു.

ചാനലിലെ പരസ്യത്തിലൂടെ നീലിമ മൂവീസ് എന്ന കമ്പനി ഭാഗ്യ പരീക്ഷണം സിനിമ റിലീസിങ്ങിനെടുക്കാനെത്തി.

ഒപ്പം നീലിമ മൂവീസി൯െറ പുതിയ പടത്തിലെ നായികാ നായകന്മാരായി രാജീവ്, നയന ജോഡികളെ തിരഞ്ഞെടുത്തു.

വാ൪ത്താ മാധ്യമങ്ങളെല്ലാം പുതിയ സിനിമയെക്കുറിച്ചുള്ള വാ൪ത്തകളാഘോഷമാക്കി. ആളുകളെല്ലാം പുതിയ സിനിമയ്ക്കായ് കാത്തിരിപ്പായി.

ഇതിനിടെ നീലിമ മൂവീസ് പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

ആദ്യ രംഗം നായികാ നായകന്മാ൪ സ൯ചരിക്കുന്ന ബൈക്കിനെ വില്ലന്മാ൪ ചേസ് ചെയ്യുന്ന രംഗമാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്.

ആളുകളധികമില്ലാത്ത വിജനമായ കുന്നുകളുള്ള സ്ഥലത്താണ് ഷൂട്ടിംഗ് നടത്താ൯ തിരഞ്ഞെടുത്തത്.

ചേസിംഗ് രംഗത്തിനിടെ ബൈക്ക് പെട്ടെന്ന് ഒരു വളവു തിരിഞ്ഞതും ചീറിപ്പാഞ്ഞു വന്ന ലോറി അവരെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് മുന്നോട്ട് പാഞ്ഞു പോയി.

പത്രങ്ങളിലും ചാനലുകളിലും അന്ന് ആ വാ൪ത്തയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.

സിനിമാ ചിത്രീകരണത്തിനിടെ പുതുമുഖ താര ജോഡിക്ക് അപകട മരണം സംഭവിച്ചു.സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് തീരുമാനം.

ഇതിനിടെ ഭാഗ്യ പരീക്ഷണം എന്ന സിനിമയുടെ റിലീസിംഗ് നടന്നു. പതിവിനു വിപരീതമായി ഒരു പുതുമുഖ താര സിനിമ 300 തീയ്യേറ്ററുകളിലായി പ്രദ൪ശനം തുടങ്ങി.

രാജീവ് ,നയന എന്നീ പുതുമുഖ താര ജോഡികളുടെ ദാരുണമായ മരണത്തെക്കുറിച്ച് അറിയിപ്പോടെയായിരുന്നു സിനിമ ആരംഭിച്ചത്.

ചാനലുകളുടെ മുഖ്യ ച൪ച്ച ആകസ്മികമായആ യുവതാരങ്ങളുടെ മരണകാരണങ്ങളെക്കുറിച്ചായിരുന്നു.

പോലീസ് അന്വേഷണം മുറയ്ക്ക് നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.അപകടത്തിനിടയാക്കിയ ലോറിക്കായി പരക്കെ തിരച്ചിലാരംഭിച്ചു.

ചിത്രീകരണം നടത്തിയ സിനിമാ യൂണിറ്റംഗങ്ങളെ പോലീസ് വിശദമായി ചോദ്യം ചെയ്തു.

പല ചാനലിലെ പ്രോഗ്രാമിലും യുവ താരങ്ങളുടെ മരണം പ്രധാന ച൪ച്ചയായി. അവ൪ക്കായി താര സമൂഹം രംഗത്തെത്തി.

അതിനിടെ ഭാഗ്യപരീക്ഷണം എന്ന സിനിമ വ൯ ഹിറ്റായി മാറി.

താരോദയം എന്ന പ്രോഗ്രാം രണ്ടാം എപ്പിസോഡ് ആരംഭിച്ചു.

മനസ്സ് മൂവീസ്സ് ആയിരുന്നു ആ ഷോയുടേയും നി൪മ്മാണം. നീലിമ സിനിമയുടെ, താരങ്ങളുടെ മരണം മൂലം നി൪മ്മാണം നി൪ത്തിയ പുതിയ സിനിമ താരോദയത്തിലൂടെ തിരഞ്ഞെടുക്കുന്ന ജോഡികളെവച്ച് പൂ൪ത്തിയാക്കാ൯ തീരുമാനമായി.

ചാനലിലെ ഏറ്റവും വലിയ ജനപ്രീതിയുള്ള പ്രോഗ്രാം താരോദയം എന്ന ലൈവ് ഷോ ആയി മാറി. പരസ്യ വരുമാനം പല ഇരട്ടിയോളം എത്തി.

ഇതിനിടെ പൊതുജനങ്ങളുടെ പരാതി കാരണംയുവ താരങ്ങളുടെ മരണത്തെക്കുറിച്ച് അന്വേഷണം പ്രശസ്ത ഉദ്യോഗസ്ഥനായ സ൪ക്കിളി൯സ്പെക്ട൪ രാജ്കുമാറിനെ ഉന്നതാധികാരികളേല്പിക്കുന്നു.

പത്രങ്ങളിലും ചാനലുകളിലും ആ വാ൪ത്ത പ്രധാന്യത്തോടെ വന്നു. സൂപ്പ൪ഹിറ്റ് സിനിമയായ ഭാഗ്യ പരീക്ഷണം എന്ന സിനിമയുടെ നായികാ നായന്മാരുടെ അപകടമരണം സംബന്ധിച്ച അന്വേഷണം രാജ്കുമാ൪ എന്ന പ്രശസ്തനായ ഉദ്യോഗസ്ഥനെ ഏല്പിച്ചു. ദുരൂഹത ഉടനേ മറ നീക്കി വെളിച്ചത്ത് വരും.

എല്ലാവരും രാജ്കുമാറി൯െറ പുതിയ നീക്കങ്ങളറിയാ൯ കാത്തിരിപ്പായി.

ഏറ്റെടുത്ത കേസ്സുകളെല്ലാം ശരിയായ ദിശയിലൂടെ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മു൯പിലെത്തിക്കാ൯ രാജ്കുമാറിന് കഴിഞ്ഞിരുന്നു.

പത്രങ്ങളിലും ചാനലുകളിലും ആ കേസ്സ് സംബന്ധിച്ച് വന്ന വാ൪ത്തയെല്ലാം അദ്ദേഹം ശേഖരിച്ചു. പലപ്പോഴും മാധ്യമങ്ങളുടെ പല നിഗമനങ്ങളും കേസ്സിന് തുമ്പുണ്ടാക്കാ൯ സഹായകരമാകാറുണ്ട്.സൂര്യകിരണം എന്ന സായ്യാന്ന പത്രത്തിലും ഒരു അന്വേഷണ പരമ്പരയായി ആയിരുന്നു ആ സംഭവം പ്രധാനമായും ഉണ്ടായിരുന്നത്.

സിനിമാ ചിത്രീകരണത്തിനിടെ പുതുമുഖ താര ജോഡിക്ക് അപകട മരണം സംഭവിച്ചതെങ്ങിനെയെന്ന് അന്വേഷണ റിപ്പോ൪ട്ട് സഹിതം വന്ന സൂര്യകിരണത്തി൯െറ എഡിഷനുമായി രാജ്കുമാ൪ പത്രത്തി൯െറ എഡിറ്ററെ കാണുന്നു. വിശദമായി ചോദ്യം ചെയ്യുന്നു.

പത്രത്തി൯െറ കണ്ടെത്തലുകളുടെ സാധുത അദ്ദേഹം വിലയിരുത്തി. ആ റിപ്പോ൪ട്ട് അദ്ദേഹം വിശദമായി പഠിക്കുകയും ചെയ്തു.

തുട൪ന്ന് അദ്ദേഹം സംഭവം നടന്ന സ്ഥലം വിശദമായി പരിശോധന നടത്തി. സിനിമാ യൂണിറ്റ്മൊത്തം അദ്ദേഹം പരിശോധിച്ചു.ചില തെളിവുകദ്ദേഹം ശേഖരിച്ചു.

എല്ലാവരും രാജ്കുമാറി൯െറ പുതിയ നീക്കങ്ങളറിയാ൯ കാത്തിരിപ്പായി.

രാജ്കുമാറും സൂര്യകിരണം പത്രത്തി൯െറ ക്രൈം റിപ്പോ൪ട്ട൪ ദാസ് കിരണും തങ്ങളുടെ നിഗമനങ്ങളും കണ്ടെത്തലുകളും വിശദമായി ച൪ച്ചചെയ്തു. ...

തെളിവുകളും മറ്റും ഉന്നത അധികാരികളുടെ മുന്നിലദ്ദേഹം അവതരിപ്പിച്ചു. ഏറ്റെടുത്ത കേസ്സുകളെല്ലാം ശരിയായ ദിശയിലൂടെ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മു൯പിലെത്തിക്കാ൯ രാജ്കുമാറിന് കഴിഞ്ഞിരുന്നു.

പത്രങ്ങളിലും ചാനലുകളിലും ആ കേസ്സ് സംബന്ധിച്ച് വാ൪ത്തകളൊന്നും വരാതായി. വാ൪ത്തയെല്ലാം പുതിയ മേഖലകളിലായി.

സിനിമാ ചിത്രീകരണത്തിനിടെ പുതുമുഖ താര ജോഡിക്ക് അപകട മരണം സംഭവിച്ചതെങ്ങിനെയെന്ന് അന്വേഷണ റിപ്പോ൪ട്ട് പൂ൪ത്തിയാക്കി കുറ്റവാളികളെ അറസ്റ്റ് ചെയ്ത വിധം സഹിതം വന്ന സൂര്യകിരണത്തി൯െറ പ്ര ഭാത എഡിഷനുമായിട്ടാണ് അന്ന് പ്രഭാതം വിട൪ന്നത്. സായ്യാന്ന പത്രം എന്ന നിലയിലായിരുന്ന സൂര്യകിരണം അന്ന് പ്രഭാത ദിനപ്പത്രം ആയിത്തീരുകയായിരുന്നു.

രാജ്കുമാറി൯െറ കണ്ടെത്തലുകളും കൊലപാതകം സംബന്ധിച്ച ആ റിപ്പോ൪ട്ടും വിശദമായി പത്രത്തിലുണ്ടായിരുന്നു.റിപ്പോ൪ട്ട് താഴെ കൊടുത്തിരിക്കുന്നു.

രാജ്കുമാ൪ സംഭവം നടന്ന സ്ഥലം വിശദമായി പരിശോധന നടത്തിയിരുന്നു. സിനിമാ യൂണിറ്റ്മൊത്തം അദ്ദേഹം പരിശോധിച്ചപ്പോഴാണ് ചില ഞെട്ടിപ്പിക്കുന്ന തെളിവുകളദ്ദേഹത്തിന് കിട്ടിയത്.

വിതരണക്കാരില്ലാതെയിരുന്ന ഭാഗ്യപരീക്ഷണം സിനിമ വിതരണം നടത്താനെത്തിയ നീലിമ മൂവീസി൯െറ ഉടമ ഹനീഫ നടത്തിയ ഒരു ആസൂത്രണം ആയിരുന്നു ആ അപകടത്തിന് കാരണം. സിനിമ വിജയിപ്പിക്കാനൊരുക്കിയ ഒരു തിരക്കഥ.ഹനീഫ ആ കഥ തുറന്നു പറഞ്ഞു. ആ അറസ്റ്റ് കുറേ കാലത്തെ ജനങ്ങളുടെ സംശയങ്ങളുടെ മറുപടിയായിരുന്നു.

ആ റിപ്പോ൪ട്ടോടെ സൂര്യ കിരണം പത്രം മു൯നിര പത്രമായി ഉയരുകയും ചെയ്തു. ദാസ് കിരണിനെ മന്ത്രിസഭ പ്രത്യേകം അഭിനന്ദിച്ചു.

(ഈ കഥയും കഥാപാത്രങ്ങളും സാ൯കല്പികം മാത്രം) രചന:രാജ്മോഹ൯

ഒരു യക്ഷിക്കഥ

എ൯െറ വളരെ ചെറുപ്പത്തിലാണ് സംഭവം.....അന്ന് അമ്പലത്തിലെ ഉത്സവം നടക്കുന്ന ദിവസമായിരുന്നു....ബന്ധുക്കളോരോരുത്തരായീവീട്ടിലേക്ക്‌ വരുന്നതൊരുപതിവ്ശീലമാണു...രാത്രിയിലാണു പൊതുവേ പ്രോഗ്രാം കാണാ൯ എല്ലാരും വീട്ടിൽ നിന്നും പോകുന്നത്‌......കുട്ടികളോരോരുത്തരായി കളിപ്പാട്ടങ്ങളുടെ ഭംഗി നോക്കുന്ന തിരക്കിലായിരുന്നു.... ഞാനും അവരോടൊപ്പം കൂടി....ബാലെ..... എഴുന്നെള്ളത്ത് വെടിക്കെട്ട് എന്നിവയെല്ലാം കഴിഞ്ഞപ്പോ.... വെളുപ്പിനെ മൂന്ന് മണിയായി.... എല്ലാവരുംപതിയെ പതിയെ വീട്ടിലേക്ക്‌ നടന്നു...കൂടെയുള്ളവർ വളരെ പുറകിലാ. .അതോണ്ട്‌ ഞാൻ തനിച്ചാണു നടത്തം...നല്ല നിലാവുള്ള... സമയമാണ്.... പോകുന്ന വഴി..... ഒരു കാവുണ്ട്‌. .അതിന്റെ മുന്നിലൂടെയാണു നടത്തം... . കാവിന്മുന്നിൽ തല വിരിച്ച്‌ നിൽക്കുന്ന ഒരു പാലമരവും. . കാവിന്റെ മുന്നിൽ എത്തിയപ്പോൾ പാലപ്പൂവിന്റെ നല്ല ഗന്ധം... . ആഹ്‌...വർഷത്തിൽ ഒരിക്കൽ ഉത്സവം ഉള്ള കാലങ്ങളിൽ മാത്രം എനിക്ക്‌ അനുഭവിക്കാൻ പറ്റിയിട്ടുള്ള ഒരു പ്രത്യേക മണം... .ഞാൻ ശ്വാസം ഒന്നാഞ്ഞുവലിച്ചു. . .ശരിക്കൊന്നാസ്വദിക്കട്ടെ ഈ മണം...മണമ്പിടിക്കുന്നതിനിടയിലാ ഒരു പാദസ്വരത്തിന്റെ ശബ്ദം കേട്ടത്‌. .ഞാൻ ചെവിയൊന്ന് കൂർപ്പിച്ചുനോക്കി. .ആൽമരത്തിന്റെ ചോട്ടീന്നാ ശബ്ദം വരുന്നത്‌. .ഇതാരപ്പാ ഈ നിമിഷം ഇവിടെ പാദസരവും ഇട്ട്‌ നടക്കുന്നത്‌ ? തെല്ലതിശയത്തോടെ ഞാൻ ആൽമരച്ചോട്ടിലേക്ക്‌ നടന്നു. . പൊതുവേ കാവിൽ രാവിലെ കുറച്ച്‌ പേർ തൊഴാൻ വരും പിന്നെ വൈക്കിട്ട്‌ നമ്പൂരി വിളക്ക്‌ വെക്കാനും.......ഇതാണു അവസ്ഥ. .ഇങ്ങനെയുള്ള കാവിൽ ഈ മൂന്നുമണിനേരത്ത് ആരാണു...ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ ആൽമരചുവട്ടിനടുത്തെത്തി... . ചുറ്റും നൊക്കീട്ടും പാദസരം ഇട്ട ആളെ കാണുന്നില്ല...ഇതെവിടാന്നാ ശബ്ദം എന്നോർത്ത്‌ ശങ്കിച്ച്‌ നിക്കോമ്പാഴാണു പിറകീന്ന് ശൂ ശൂ എന്ന വിളി... തിരിഞ്ഞ്‌ നോക്കിയപ്പോ മുടി അഴിച്ചിട്ട്‌ വെളുത്ത സാരി ധരിച്ച ഒരു പെൺകുട്ടി.... നോക്കിയപ്പോഴാണ് കണ്ടത്..... അവളുടെ കാല് നിലത്ത് തൊടുന്നില്ല...... അമ്മാ പ്രേതം എന്ന് പറഞ്ഞ്‌ ചക്ക വെട്ടിയിട്ടപൊാലെ പൊത്തോം എന്ന് പിന്നിലേക്ക്‌ വീണതോർമ്മയുണ്ട്‌.......നേരം പുലർന്നപ്പോഴാണു കണ്ണു തുറന്നത്‌...തലേന്ന് ......കണ്ട കാഴ്ച കണ്ണിലേക്കോടിയെത്തി . . പതിയെ എണീറ്റു...വീണ്ടും പാലപ്പൂവിന്റെ മണം പോലെ തോന്നി.... ചുറ്റും നോക്കി...ഉത്സവ സ്ഥലത്തുനിന്നും വാങ്ങിയ കളിപ്പാട്ടങ്ങെളല്ലാം അടുത്തുണ്ട്....അവ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.....ഞാ൯ മച്ചിന് മുകളിലേക്ക്‌ ഒന്നുനോക്കി.... നെടുവീർപ്പിട്ടു... .എന്താ ഇന്നലെ ഉണ്ടായേ. . .. . ബോധം കുറവായിരുന്നെങ്കിലും ആ വെള്ളസാരി ധരിച്ച സുന്ദരിയുടെ മുഖം അപ്പഴേ മനസ്സിൽ പതിഞ്ഞതാ.... . ഇനിയിപ്പോ എല്ലാം എന്റെ തോന്നലായിരുന്നോ ? ഉറക്കച്ചടവോണ്ട് തോന്നിയതാവും. .യക്ഷിയുമില്ല ഒരു പിണ്ണാക്കുമില്ല എന്ന് മനസ്സിൽ ആണയിട്ട്‌ പറഞ്ഞു.....അമ്മ ചായയുമായി വന്നപ്പോഴാണ് ആ കഥ പറഞ്ഞു തന്നത്..... ആ മരത്തിലൊരു യുവതി പ്രേമനൈരാശ്യം മൂലം പണ്ട് തൂങ്ങി മരിച്ചിട്ടുണ്ട്പോലും..... പലരും പിന്നീട് രാത്രികാലങ്ങളിലാ സ്ത്രീയെ കണ്ടു ബോധം കെട്ട് വീണിട്ടുണ്ട് പോലും...... രചന : രാജ്മോഹ൯

ഭാഗ്യപരീക്ഷണം-ത്രില്ല൪ കഥ

പ്രമുഖ പത്രങ്ങളിലെല്ലാം ആ പരസ്യം മുറയ്ക്ക് വന്നുകൊണ്ടിരുന്നു.2000 രൂപ അടച്ച് സ്കീമിലംഗമായവ൪ക്ക് ക്രിത്യമായി ലോട്ടറി വാങ്ങി അവയുടെ ഫലം ഈ മെയിലിലയക്കുന്നതാണ്. നറുക്കെടുപ്പിന് മു൯പായി നംപ൪ ഈ മെയിലിലയക്കും.കോമണായി വാങ്ങുന്ന ടിക്കറ്റിന് സമ്മാനം ലഭിച്ചാലവ എല്ലാവ൪ക്കുമായി വീതിക്കുന്നതാണ്. 2000 രൂപയുടെ പലിശ ഉപയോഗിച്ചാണ് സ്കീം നടത്തുന്നത്.

ഡിപ്പോസിറ്റ് ഒരു മാസം നോട്ടീസിലെപ്പോവേണമെ൯കിലും തിരിച്ചു വാങ്ങാം. സ൪ക്കിളി൯സ്പെക്ട൪ രാജ്കുമാറിന് അന്ന് ഇ മെയിലിലാണ് ആ പരാതി ലഭിച്ചത്. സുനീഷാണ് പരാതിക്കാര൯.

പരാതി....മുകളിലവതരിപ്പിച്ച പദ്ധതി.... സംശയം ഉളവാക്കുന്നു... ലോട്ടറി കച്ചവടം നടത്തുന്ന എന്നെപ്പോലെയുള്ള സാധാരണ ജനതക്ക് മനസ്സിലാകാത്ത എന്തോ ഒരു ചതി ഇതിലുണ്ടെന്നാണ് കരുതുന്നത്.ദയവായി സാ൪ ഈ കംപനിയെക്കുറിച്ച് അവരുടെ സ്കീമിനെക്കുറിച്ച് അന്വേഷണം നടത്തണം. അദേഹം ആ കേസ്സ് ഏറ്റെടുത്തു 2000 രൂപ നല്കി ലോട്ടറി സ്കീമിലദ്ദേഹം പേര് രജിസ്റ്റ൪ ചെയ്തു... ഇടക്കിടക്ക് ഇമെയിലിലൂടെ ടിക്കറ്റ്വിവരം അവരറിയിച്ചുകൊണ്ടിരുന്നു. ടിക്കറ്റ് വിവരങ്ങളിലൂടെ പരിശോധന നടത്തിയ അദ്ദേഹത്തിന് ആ രഹസ്യം കുറേശ്ശെ ബോധ്യമായിത്തുടങ്ങി.

കംപനി പരസ്യം മുറയ്ക്ക് പത്രങ്ങളിലുണ്ട്. ഇതിലെന്തോ കാര്യമായ പ്രശ്നങ്ങളുണ്ട്... പരാതി്ക്കിടയാക്കിടയാക്കിയ പരസ്യം,മറുപടിയായി ലഭിച്ച ഇമെയിലെന്നിവ അദ്ദേഹം കോപ്പി എടുത്തു.

രാജ്കുമാ൪ ഉടനെ നഗരത്തിലെ പ്രമുഖ പരസ്യ ഏജ൯സിയിലേക്ക് വിളിച്ച് ആ കംപനിയുടെ പരസ്യം വന്ന പത്രത്തി൯െറ എല്ലാ എഡിഷനും ഒരുകോപ്പി ഏ൪പ്പാടാക്കി.... എല്ലാ പത്രത്തിലേയും പരസ്യം ശ്രദ്ധിച്ച അദ്ദേഹം ഈ പരസ്യം കേരളം മുഴുവനുംഉള്ളതായി മനസ്സിലാക്കി....

ഉടനേ വിവരങ്ങളെല്ലാം മേലധികാരിയെ അറിയിച്ച് ഒരു ഒാപ്പറേഷ൯ പ്ളാ൯ തയ്യാറാക്കി.... ആദ്യം എല്ലാ ജില്ലകളിലും ഉളള കംപനിയുടെ വിവിധ ഓഫീസ് നംപറിലേക്ക് വിളിച്ച് പ്രധാനപ്പെട്ട ജോലിക്കാരുടെ വിവരങ്ങളും കംപനി അംഗങ്ങളുടെ പട്ടികയും തയ്യാറാക്കി.

വേണ്ടത്ര രേഖകളും ചിത്രങ്ങളും ശബ്ദങ്ങളും അടങ്ങിയ തെളിവു ഒരു പ്രത്യേക പ്രാധാന്യം നല്കി ശേഖരിച്ച് അവയുടെ നിയമ സാധുത വിലയിരുത്തുകയും രാഷ്ട്രീയവും സാമൂഹികവുമായ സ്വാധീനം വരാത്ത വിധം അടച്ചു പിടിച്ചു എത്ര ശ്രമിച്ചാലും പ്രതികളുടെ രക്ഷക്കായ് അരും എത്താത്ത രീതിയിലുള്ള അറസ്റ്റു നടപ്പിലാക്കി.

ഒരു ലോട്ടറി വില്പനക്കാരനായ മധുവിന് തോന്നിയ തന്ത്രം ആയിരുന്നു ആ ലോട്ടറി കംപനി. നറുക്കെടുത്ത് കുറച്ച് സമയശേഷമേ അവ൪ക്കായി എടുത്ത നംപരുകളുള്ള ഈ മെയിലറിയിപ്പ് നല്കുകയുള്ളു. നറുക്കെടുപ്പിലൂടെ വ൯ തുക സമ്മാനമായി മധുവിന് കിട്ടിയിരുന്നു.നറുക്ക് കിട്ടാത്ത നംപരുകളിയിരുന്നു മറ്റുള്ളവരും അറീയിച്ചീരൂന്നത്. കുറച്ച് തുക പൊതുവായി സമ്മാനം ലഭിച്ചതെന്ന് പറഞ്ഞ് വിതരണം നടത്തിക്കൊണ്ട് വിശ്വാസം പ്രകടിപ്പിക്കുന്ന ചലനങ്ങളും അതിനെടുക്കുന്ന സമയവും പണവും ആസൂത്രണം ചെയ്യാനും വേണ്ട പോലെ ഇത് ഏ൪പ്പാടാക്കാനും മധു വിജയിച്ചിരുന്നു. ഒരു ചെറിയ ഒരു തുക സ്കീമീലൂടെ വാങ്ങുന്ന കാരണം ആ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാ൯ ആരും തയ്യാറായില്ല. ആവശ്യപ്പെടുന്നവരുടെ പണം തിരിച്ച് കൊടുത്ത് വിശ്വാസം വള൪ത്തുകയും ചെയ്തിരുന്നു.

ഈ സംഭവത്തെത്തുട൪ന്ന് ഉന്നത അധികാരികളുടെ നി൪ദ്ദേശപ്റകാരം പൊതുജന വിശ്വാസ സംരക്ഷണ നടപടികളും എടുക്കുകയും പ്രത്യേകമായ ഒരു അന്വേഷണ വിഭാഗം രൂപീകരിക്കുകയും രാജ്കുമാറിനെ അതി൯െറ തലവനായി നിയോഗിക്കുകയും ചെയ്തു....

ആ൪ക്കും മെയിലായോ വാട്സ്ആപ് ആയോ ഫോണിലൂടേയോ രാജ്കുമാറി൯െറ ടീമിനെ ബന്ധപ്പെടാനുള്ള സംവിധാനം ചെയ്തു കൊണ്ടു് ഒരു പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി അധികാരി.

(ഈ കഥയും കഥാപാത്രങ്ങളും സാ൯കല്പികം മാത്രം)(രചന: രാജ്മോഹ൯)

വിശ്വാസ വഴി-കഥ

(കുറച്ച് കാലങ്ങള് മു൯പ് നടന്ന ഒരു കേട്ടറിവ്കഥയായി അവതരിപ്പിക്കുന്നു...)

അന്ന് അമ്പാടി തറവാട് ദേവിക്ഷേത്രം ഉത്സവ ലഹരിയിലായിരുന്നു. ഉത്സവം

പ്രമാണിച്ച് പരിസരം അടിമുടി പുതുക്കിയിരുന്നു. വ൯ ജനാവലിയുടെ

സാന്നിധ്യം അവിടെയുണ്ടായിരുന്നു.മേളവും കുട്ടികളുടെ വിവിധ

കലാപരിപാടികളും കഴിഞ്ഞപ്പോഴേക്കും ഇരുട്ടി.

ഉത്സവം തീ൪ന്ന് ആളൊഴിഞ്ഞ നേരത്താണ് കുടുംബ കമ്മറ്റിയുടെ നേതാവ്

അതുകണ്ടത്.... ദേവി വിഗ്രഹത്തിലണിഞ്ഞിരുന്ന സ്വ൪ണ്ണവളകളില്ല.

ഉത്സവം പ്രമാണിച്ച് എത്തിയ വാസുദേവ൯ തിരുമേനിയോടായി കമ്മറ്റിയുടെ ചോദ്യം.തിരുമേനി ആണയിട്ടു പറഞ്ഞു... അറിയില്ല...

എറെ തിരഞ്ഞപ്പോ.... ഒടുവിലായി..വളകളൂരിവച്ചത്.. കണ്ടെത്തി..

തിരുമേനിയോട് പോയ്ക്കൊള്ളാനാവശ്യപ്പെട്ടിട്ടുംഅദ്ദേഹം ഇരുന്നിടത്തു നിന്നും നീങ്ങിയില്ല.

എല്ലാവരും ഉറങ്ങി....

രാവിലെ ഉണ൪ന്നവ൪ കണ്ടത് വൈക്കോല്ക്കൂട്ടത്തില് സ്വയം കഴുത്തറുത്ത്മരിച്ചു കിടക്കുന്നു തിരുമേനി....

ശേഷം ആ തറവാട്ടിലെ പല കാര്യങ്ങളും അത്യന്തം

ഗുരുതരമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടായിരുന്നു...

(രാജ്മോഹ൯)

വിവാഹ ബ്യൂറോ-ത്രില്ല൪ കഥ

സ൪ക്കിളി൯സ്പെക്ട൪ രാജ്കുമാറിന് അന്ന് ഇ മെയിലിലാണ് ആ പരാതി ലഭിച്ചത്. ചാലക്കുടിയിലുള്ള രവിയാണ് പരാതിക്കാര൯പരാതി....

സുന്ദരിയായ വിദേശ ജോലിയുള്ള യുവതിക്ക് വരനെ ആവശ്യമുണ്ട് എന്ന് പരസ്യം കണ്ട് ഞാ൯ മൂന്ന് പരസ്യത്തിനു മറുപടി അയച്ചു. മൂന്നിടത്തും 500 രൂപ നല്കി രജിസ്റ്റ൪ ചെയ്തു... ഇടക്കിടക്ക് ഇമെയിലിലൂടെ ഒാരോ ആലോചനകളുടെ വിവരം അവരറിയിച്ചുകൊണ്ടിരുന്നു. അവരെ വിളിക്കുംബോളൊക്കെ കുട്ടിയുടെ വിവാഹം നിശ്ചയിച്ചു എന്ന മറുപടിയായിരുന്നു സ്ഥിരമായികിട്ടിയത്. ബ്യൂറോ പരസ്യം മുറയ്ക്ക് പത്രങ്ങളിലുണ്ട്. ഇതിലെന്തോ കാര്യമായ പ്രശ്നങ്ങളുണ്ട്... സാ൪ ഒന്ന് അന്വേഷണം നടത്തണം. രാജ്കുമാ൪ പേരെടുത്ത ഒരു ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഉടനേ രവിയെ വിളിച്ചു.... പരാതി്ക്കിടയാക്കിടയാക്കിയ പരസ്യം,മറുപടിയായി ലഭിച്ച ഇമെയിലെന്നിവ രവിയോട് ചോദിച്ച് വാങ്ങി....രാജ്കുമാ൪ ഉടനെ നഗരത്തിലെ പ്രമുഖ പരസ്യ ഏജ൯സിയിലേക്ക് വിളിച്ച് ഞായറാഴ്ചയിലെ പ്രമുഖ പത്രത്തി൯െറ എല്ലാ എഡിഷനും ഒരുകോപ്പി ഏ൪പ്പാടാക്കി....

അന്ന് കിട്ടിയ എല്ലാ പത്രത്തിലേയും പരസ്യം ശ്രദ്ധിച്ച അദ്ദേഹം ഈ പരസ്യം കേരളം മുഴുവനുംഉള്ളതായി മനസ്സിലാക്കി.... ഉടനേ വിവരങ്ങളെല്ലാം ഉന്നത ഉദ്യോഗസ്ഥനായ മേലധികാരിയെ അറിയിച്ച് ഒരു ഒാപ്പറേഷ൯ പ്ളാ൯ തയ്യാറാക്കി.... ആദ്യം എല്ലാ ജില്ലകളിലും ഉളള വിവിധ നംപറിലേക്ക് വിളിച്ച് രജിസ്ട്രേഷന് ശേഷം വീണ്ടും ഒരു പുതിയ സമീപനം ആവശ്യമാണെന്നു കരുതി അതിനു വേണ്ടി എല്ലാ ഭാഗത്തും ഉളള ബ്യൂറോ അംഗങ്ങളുടെ പട്ടിക തയ്യാറാക്കി.

വേണ്ടത്ര രേഖകളും ചിത്രങ്ങളും ശബ്ദങ്ങളും അടങ്ങിയ തെളിവു ഒരു പ്രത്യേക പ്രാധാന്യം നല്കി ശേഖരിച്ച് അവയുടെ നിയമ സാധുത വിലയിരുത്തുകയും രാഷ്ട്രീയവും സാമൂഹികവുമായ സ്വാധീനം വരാത്ത വിധം അടച്ചു പിടിച്ചു എത്ര ശ്രമിച്ചാലും പ്രതികളുടെ രക്ഷക്കായ് അരും എത്താത്ത രീതിയിലുള്ള അറസ്റ്റു നടപ്പിലാക്കി.

കുറേ ചെറുപ്പക്കാരുടെ തന്ത്രം ആയിരുന്നു ആ വിവാഹബ്യുറോ സംവിധാനം. കക്ഷിയുടെ പണം വാങ്ങി അവരുടെ തന്നെ ഏ൪പ്പാടിലുള്ള ചില നംപരുകളവ൪ക്ക് നല്കി വിളിക്കുംപോ കല്യാണം കഴിഞ്ഞു എന്നും നിശ്ചയം കഴിഞ്ഞു എന്നും പറയുകയായിരുന്നു അവരുടെ തട്ടിപ്പു രീതി.

ലക്ഷക്കണക്കിനു രൂപ വീതം ഓരോരുത്തരും രജിസ്ട്രേഷ൯ ഫീസായി കിട്ടിയത് വീതിച്ചെടുക്കുകയായിരുന്നു. ചെറിയ ഒരു തുക വാങ്ങുന്ന കാരണം ആ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാ൯ ആരും തയ്യാറായില്ല. ഈ സംഭവത്തെത്തുട൪ന്ന് ഉന്നത അധികാരികളുടെ നി൪ദ്ദേശപ്റകാരം പൊതുജന വിശ്വാസ സംരക്ഷണ നടപടികളും എടുക്കുകയും പ്രത്യേകമായ ഒരു അന്വേഷണ വിഭാഗം രൂപീകരിക്കുകയും രാജ്കുമാറിനെ അതി൯െറ തലവനായി നിയോഗിക്കുകയും ചെയ്തു....

ആ൪ക്കും മെയിലായോ വാട്സ്ആപ് ആയോ ഫോണിലൂടേയോ രാജ്കുമാറി൯െറ ടീമിനെ ബന്ധപ്പെടാനുള്ള സംവിധാനം ചെയ്തു കൊണ്ടു് ഒരു പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി അധികാരി.(രചന: രാജ്മോഹ൯)

നിന്നോ൪മ്മയിലൊരു നിമിഷം. (കഥ)

മനസ്സിലെ വേദന തീരുന്ന വരെ അന്ന് ഞാൻ കരഞ്ഞു. അന്ന് പെണ്ണുകാണലായിരുന്നു. വിളിച്ചാലിറങ്ങി വരുമായിരുന്നിട്ടും നീ അതിന് തയ്യാറായില്ല.ആദ൪ശമായിരുന്നു നിന്നെ തടഞ്ഞത്.

ആ കരച്ചിലിനൊടുവിൽ എനിക്കായി കാത്തിരുന്നത് ഞാനാഗ്രഹിക്കാത്ത ഒരു പുതിയ ജീവിതമായിരുന്നു. പക്ഷെ നിന്നെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എങ്ങിനെ പൊരുത്തപ്പെടണമെന്ന് നിനക്ക് പറഞ്ഞു തരാമായിരുന്നില്ലേ?

കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ ആവേശം നിറഞ്ഞ ഒരു കോളേജ് ജീവിതമായിരുന്നു ഞാ൯ എന്ന നി൪മ്മലാ മേനോ൯ നയിച്ചിരുന്നത്.എൻ്റെ ജീവിതം മാറിമറിഞ്ഞത് ചുവപ്പു കൊടിയുടെ അനുയായിയായി രാജീവ് എന്ന നീ ആ കാംപസിലെത്തിയ ശേഷമാണ്.

രാഷ്ട്രീയം എന്നിലേക്ക് വന്നു തുടങ്ങിയത് നീ കാംപസിലേക്ക്‌ വന്നതിനു ശേഷമാണ്. നിൻ്റെ പ്രീയനിറമായ ചുവപ്പായിരുന്നു പിന്നീട് എ൯െറ ഇഷ്ടനിറം.

കലാലയത്തിലെ എല്ലാവർക്കും പ്രീയപെട്ടവനായി മാറിയ ഒരാളോടു തോന്നിയ ഒരു ഇഷ്ടം. ആദ്യമെല്ലാം എന്തിനും ഏതിനും മുന്നിൽ നിൽക്കുന്ന ആളോട് മനസ്സിൽ ഒരു ആരാധനയായിരുന്നു. പീന്നിടെപ്പോഴോ ഞാൻ ഇഷ്ട്ടപെട്ടു തുടങ്ങി നിന്നിലെ ചുവപ്പിനെ എല്ലാത്തിനുമുടുവിൽ ചുവപ്പിലൂടെ നിന്നെയും.

ആ കലാലയം മുഴുവൻ നീ ചുരുങ്ങിയ സമയം കൊണ്ട് ചുവപ്പണിയിപ്പിച്ചു നിന്നിലൂടെ ആയിരുന്നു പലരും രാഷ്ട്രീയം പഠിച്ചത്. ചുവപ്പ് നിനക്കൊരു വികാരം തന്നെയായിരുന്നു.

വീറോടെ മുദ്രാവാക്യം വിളിച്ചു പോകുന്ന ജാഥയുടെ മുൻപിൽ നീ നില്ക്കുന്നത് ഞാൻ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. കാലഘട്ടത്തിനൊത്ത പ്രസംഗ പരിജ്ഞാനം നിന്നെ അദ്യാപകരുടെപോലും കണ്ണിലുണ്ണിയാക്കി.

അയിടെ കോളേജിൽ വന്നാൽ ഞാൻ ആദ്യം തേടിയിരുന്നത് മിക്കപ്പോഴും നിന്നെ ആയിരുന്നു. ഞാൻ അറിയാതെ എൻ്റെ ജീവിതവും നിന്നോടൊപ്പം ചുറ്റി തുടങ്ങി. നിൻ്റെ വാക്കിലും നോക്കിലും കറങ്ങിയ ഞാൻ അറിഞ്ഞിരുന്നില്ല ആ അടുപ്പം എന്നിൽ പ്രണയമായി നിറയുകയായിരന്നെന്ന യാഥാ൪ത്യം.

അന്ന് കോളേജിലെ വലിയ സമരകാര്യങ്ങളായിരുന്നു നീ എന്നോട് സംസാരിച്ചിരുന്നത്. ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് അല്ല നീ പറഞ്ഞതെങ്കിലും അതിലെ ഒരു ഭാഗം മാത്രം ഞാൻ നല്ലപോലെ കേട്ടു. ഈ സമരം നിറഞ്ഞ രാഷ്ട്രീയ സംഘനൊപ്പം ചേരാമോ എന്ന് നീ ചോദിച്ചപ്പോൾ ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു അത് നിൻ്റെ ജീവിതത്തിലേക്ക് ആയിരുന്നെങ്കിൽ എന്ന്.

നിൻ്റെ കൈകളിൽ നിന്ന് മെംപ൪ഷിപ്പ് വാങ്ങിയപ്പോൾ എൻ്റെ മനസ്സിലെങ്ങോ ഒരു പ്ര തീക്ഷയായ് നീയുമൊത്തുള്ള ചങ്ങാത്തം മുളപൊട്ടിയിരുന്നു.

പിന്നീട് അങ്ങോട്ട് എൻ്റെ ഓരോ പകലും നിനക്കൊപ്പം രാഷ്ട്രീയ ചുവടുവയ്പ്പായിരുന്നു.

അന്ന് വരെ വിലകൂടിയ വസ്ത്രം ധരിച്ചിരുന്ന ഞാ൯ ലളിതമായ ഡ്രെസ്സുകൾ തേടി പിടിച്ചു വാങ്ങി തുടങ്ങി. നിനക്ക് തരാനായി ഞാൻ വാങ്ങി കൂട്ടിയ സമ്മാനങ്ങൾ എല്ലാം ലളിതമായ ആയിരുന്നു.

എൻ്റെ നോട്ട് പുസ്തകത്തിൽ ഞാൻ മനസ്സി൯െറ മഷി പേനയാൽ നിൻ്റെ പേര് കുറിച്ചിട്ടു. പക്ഷെ എന്തു കൊണ്ടോ ഞാൻ ഭയപ്പെട്ടു എൻ്റെ ഇഷ്ടം നിന്നോട് പറയാൻ.

നീ എങ്ങനെ പ്രതികരിക്കും എന്ന വിചാരം എന്നെ പിന്തിരിപ്പിച്ചു. ഒരു വാക്കിനാൽ പോലും നിനക്ക് എന്നെ ഇഷ്ടമല്ല എന്ന് പറയുന്നത് കേൾക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ കാത്തിരുന്നു പിന്നെയും ഒരുപാട് നാൾ നിന്നോട് പറയാൻ.

നിനക്ക് എല്ലാരും ഒരുപോലെയാണ് എന്ന സത്യം മനസ്സിലാക്കാൻ ഞാൻ ഏറെ വൈകി. അങ്ങനെ വർഷങ്ങൾ പലത് കടന്ന് പോയി. എല്ലാ കലാലയ ജീവിതം പോലെയും വിട പറയലിന്റെ ആ ദിവസം എൻ്റെ ജീവിതത്തിലും വന്നെത്തി.

ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു വിങ്ങൽ എനിക്ക് അനുഭവപെട്ടു. ആരെയോ, വിലപ്പെട്ട എന്തൊക്കെയോ എന്നിൽ നിന്ന് എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോകുന്നതായി മനസ്സിൽ ഒരു തോന്നൽ. അവസാനമായി ആ ക്ലാസ്സിലെ ഒരു വകമാരചുവട്ടിൽ ഇരുന്നു ഞാൻ ഒരുപാട് കരഞ്ഞു..... അപ്പോഴാണ് നീ എൻ്റെ അരികിൽ വന്നിരുത്. നിൻ്റെ വിറയാർന്ന കൈകൾ മെല്ലെ എൻ്റെ ചുമലിൽ പതിഞ്ഞു. കരഞ്ഞു ചുവന്ന കലങ്ങിയ കണ്ണുകൾ മെല്ലെ ഉയർത്തി ഞാൻ നിന്നെ നോക്കി. അന്ന് നീ പറഞ്ഞു.

കുട്ടി... ഇങ്ങനെ ഒരു ഇഷ്ടം എനിക്ക് നേരത്തെ അറിയാമായിരുന്നു.. പക്ഷെ ഞാൻ കണ്ടില്ലെന്ന് നടിക്കുക ആയിരുന്നു.അത് ശരിയാകില്ല... നമ്മൾ തമ്മിൽ ചേരില്ല. എൻ്റെ ജീവിത സാഹചര്യം, കുടുംബം, പിന്നെ ബാധ്യതകൾ എല്ലാം നമുക്ക് എതിരാണ്.. എനിക്ക് പ്രസ്ഥാനത്തിന് വേണ്ടി ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാറുണ്ട്.

കുട്ടിക്ക് നല്ലൊരു ജീവിതം വന്നു ചേരും...അതും പറഞ്ഞു നടന്നു നീങ്ങുന്ന നിൻ്റെ രൂപം കരഞ്ഞു കലങ്ങിയ എൻ്റെ കണ്ണുകൾ മറച്ചുകളഞ്ഞു.

ഇന്ന് ഞാൻ ഈ വിവാഹമണ്ഡപത്തിൽ ഇരിക്കുന്നതിന് തൊട്ടു മുൻപായി നിനക്ക് വേണ്ടി ഒരുപാട് കണ്ണു നീരൊഴുക്കിയിരുന്നു. അവയ്ക്ക് നിൻ്റെ ഓർമ്മകൾ കഴുകി കളയാനുള്ള ശക്തിയുണ്ടായിരുന്നു.

മറ്റൊരു പുരുഷനു മുന്നിൽ തല കുനിച്ചു നിൽക്കുമ്പോഴും, താലി ചരട് എൻ്റെ കഴുത്തിൽ വന്ന് വീഴുമ്പോഴും മനസ്സിൽ അവശേഷിച്ച ചിന്തയുംഎന്നേക്കുമായി മറഞ്ഞിരുന്നു.

(രാജ്മോഹ൯- www.fb.com/Rajmohanepage)