Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

മാതൃകാ കുടുംബം...(കഥ) - National Story Competition-Jan

മാതൃകാ കുടുംബം…

Model family ...

Rajmohan

എന്‍റെ പൊന്നു മക്കളെ നിങ്ങളെനിക്ക് ഇന്നലെ കൊടുത്തയച്ച മാങ്ങാ അച്ചാ൪ കിട്ടി, പക്ഷെ അതിലും രുചി തോന്നിയത് ആ അച്ചാ൪ പൊതിയുടെ കവറില്‍ നിങ്ങളെഴുതിയ ആ വാക്കുകള്‍ ആയിരുന്നു ” Daddy we miss you a lot" എന്ന ആ വാക്കുകള്‍ . എന്‍റെ മനസ്സിനും ഹൃദയത്തിനും ഒരേ സമയം രുചിയും അഭിമാനവും തന്നു മക്കളെ. നിങ്ങളെന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് ഞാന്‍ നിങ്ങളെ പിരിഞ്ഞ് നിന്നപ്പാഴാണ് മനസ്സിലായത്.

എന്‍റെ മക്കള്‍ കരുതുന്നുണ്ടോ... അച്ചന്നിങ്ങളോട് സ്നേഹം ഇല്ലാതത്ത് കൊണ്ടാണ് നിങ്ങളെ നാട്ടിലേക്ക് പറഞ്ഞയച്ചതെന്ന് ?

അല്ല ഒരിക്കലും അല്ല.....

നിങ്ങളോടുളള അമിതമായ സ്നേഹം.... അതായിരുന്നു നിങ്ങളെ പറഞ്ഞയക്കാന്‍ കാരണം.നി൪മ്മലേ....നീ കുഞ്ഞായിരികുമ്പോള്‍ ഈ ചുമരുകള്‍കിടയില്‍ നീ ഒറ്റക്കിരുന്ന് കളിക്കുന്നത് കണ്ട് ഞാന്‍ എതൃ വിഷമിച്ചിട്ടുണ്ടെന്ന് നിനക്കറിയുമോ....

നഷ്ടമായ നിന്‍റെ ആ കുട്ടികാലം.... കഥ പറഞ്ഞു നിന്നെ ഉറക്കുന്ന നിന്‍റെ അമ്മൂമ്മ,അമ്മാവന്മാ രുടെ കൈ വിരല്‍ തുമ്പില്‍ തൂങ്ങി പീടികയില്‍ പോകേണ്ട പ്രായത്തില്‍ ....നാട്ടിലെ കുട്ടികള്‍ മഴയത്തും ചളി വെളത്തിലും കളിച്ചു നടക്കുമ്പോള്‍ ഗള്‍ഫിലെ ശീതികരിച്ച ഈ നാലു ചുമരുകള്‍ക്കുളളില്‍ Tab-ല്‍ മിന്നിമറയുന്ന കാര്‍ട്ടൂണുകള്‍ ആയിരുന്നു നിന്‍റെ കൂട്ടുകാര്‍.അമ്മൂമ്മ,അമ്മ, അച്ച൯ ഇവരുമായി ഇടക്ക് പാര്‍ക്കിലേക്കുളള യാത്രകള്‍ ...ഇതെല്ലാം ആയുരുന്നു നിന്‍റെ ഗള്‍ഫ് ജീവിതംഅല്ലങ്കില്‍ നിന്‍റെ ഇതുവരെുളള ജീവിതം.....

പക്ഷെ ഇന്ന് നീ ഒരുപാടു മാറിയിരിക്കുന്നു നിന്‍റെ നാട്ടിലെ സ്ക്കുളിനെ കുറിച്ച് നിന്‍റെ പുതിയ കൂട്ടുകരെ കുറിച്ച് നീ പറഞ്ഞപ്പാള്‍ നിന്‍റെ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടിരുന്നു. നിനക്കിപ്പോള്‍ Tab വേണ്ട, സ്മാര്‍ട്ട് ഫോണ്‍ വേണ്ട, ടീവി വേണ്ട.....

നിനക്കിപ്പോള്‍ നമ്മുടെ അയല്‍വാസികളെ അറിയാം കുടുംബക്കാരെ അറിയാം, പീടിക ഭരണിയിലെ മിഠായികളുടെ പേരറിയാം.

നി൪മ്മലേ... നിന്‍റെ കുഞ്ഞനുജത്തിയെ പ്രസവിച്ചത് ഇവിടെയാണ് .... രണ്ട് മൂന്ന് മാസം നിങ്ങളെ പിരിഞ്ഞിരിക്കാന്‍ വയ്യാത്ത എന്‍റെ സ്വാര്‍ത്ഥത ആയിരുന്നു അതിനു കാരണം

നിങ്ങളുടെ ബാലൃം മണ്ണിലും മഴയത്തും കിടന്ന് വളരേണ്ടതാണ് എന്ന തിരിച്ചറിവും നിങ്ങളുടെ അമ്മക്ക് സഹായത്തിന് ആരും ഇവിടെ ഇല്ലാ എന്നതു മാത്രമല്ല നിങ്ങളുടെ അച്ച൯ നിങ്ങളെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ കാരണം....

കല്ലൃാണം കഴിഞ്ഞ് അധികം വൈകാതെത്തന്നെ നിന്‍റെ അമ്മയും ഒരു പ്രവാസി ആയി മാറിയിരുന്നു.... അന്ന് മുതല്‍ രണ്ട് മാസങ്ങള്‍ മുന്നെ വരെ ഒരു കാരൃത്തിനും നിങ്ങളുടെ ഉമ്മ ഒരു ബുദ്ധിമുട്ടും അനുഭവിച്ചിട്ടില്ല എന്തിനും ഏതിനും അച്ച൯ ഉണ്ടായിരുന്നു താങ്ങും തണലുമായി,

അമ്മക്കും വേണ്ട കാരൃങ്ങള്‍ പഠിക്കാനും ചെയ്യാനും ഒരു അവസരം കൊടുക്കുക.

നിങ്ങള്‍ നാട്ടില്‍ പോകുന്നത് നമ്മള്‍ ഒന്നിച്ച് തീരുമാനിച്ചപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് തന്ന.... നിങ്ങള്‍ എന്നില്‍ നിന്നും വാങ്ങിയ ഒരു വാക്ക് അച്ചന് പാലിക്കാന്‍ പറ്റിയില്ല ... എല്ലാ മാസവും എന്‍റെ മക്കളെ കാണാന്‍ ഞാന്‍ വരാം എന്ന് പറഞ്ഞിരുന്നു.ആദൃത്തെ രണ്ട് മാസം അച്ചാ വന്നില്ലെ ?

രണ്ടാമത്തെ വരവില്‍ അച൯െറ ഡ്രെസ്സ് പായ്ക്ക് ചെയ്തത് കണ്ട് ചിപ്പി പൊട്ടി കരഞ്ഞത് ഒാര്‍ത്താല്‍, ഒരാഴ്ച ചിപ്പി അച്ചനെകാണാന്‍ വേണ്ടി കരഞ്ഞത് ഒാര്‍ത്താല്‍ അച്ചന് എല്ലാ മാസവും വരാന്‍ തോന്നുന്നില്ല മക്കളെ, എന്‍റെ കുട്ടികള്‍ ചിരിക്കുന്നത് കാണാനാണ് ഞാന്‍ ഇഷ്ട പെടുന്നത്, എന്‍റെ മോള്‍ക്കറിയുമൊ നിന്‍റെ ടിസി മേടിച്ച് വരുമ്പോള്‍ അച്ച൯െറ കണ്ണ് നിറഞ്ഞത് കൊണ്ട് ഡ്രൈവ് ചെയ്യാന്‍ പററാതെ വണ്ടി കുറച്ച് നേരം നിര്‍ത്തിടേണ്ടി വന്നു നിന്‍റെ അച്ചന്.എന്‍റെ മക്കള്‍ വലുതായാല്‍ ഒരു സംശയവും ഇല്ലാതെ പറയും ഈ മരുഭൂമിയില്‍ നാലു ചുമരുകള്‍ക്കുളളില്‍ നഷ്ടപെ്പട്ട് പോകുമായിരുന്ന ഞങ്ങളുടെ കുട്ടികാലം സ്വന്തം സുഖം നോക്കാതെ തിരിച്ച്തന്ന ആളാണ് ഞങ്ങളുടെ അച്ച൯ എന്ന് അതിന്ന് പകരമായി സ്നേഹം മാത്രം മതി തിരിച്ച്നിങ്ങടെ അച്ചന് നിങ്ങളില്‍ നിന്ന്.(രാജ്മോഹ൯)