Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

പ്രണയ തീരം - കവിതകൾ

ആമുഖം

സാധാരണക്കാരിലേക്ക് സാഹിത്യം നൂതനമായ ഡിജിറ്റലായ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ എത്തിക്കാനുള്ള ശ്രമങ്ങൾ.തിരഞ്ഞെടുത്ത സാഹിത്യരചനകളാണ് ഈ E-Book-ലുള്ളത്.

മനസ്സ്..അതി൯െറ..ചില..തോന്നലുകളാ

യിരിയ്ക്കാം...ഇവിടെ..കുറിച്ചിടുന്നത്... ..ഇത്.. ..ഇഷ്ടമായി..എന്നുകരുതുന്നു.....

ഈ..കാലത്തിനൊപ്പം ഞാനൊഴുകുന്നു.. ...

ഇടയ്ക്ക്....കോറിയിട്ട വരികളിവിടെ.. .

....കുറിച്ചിടുന്നു....ഈ...

പുസ്തക താളിലടുക്കിവയ്ക്കുന്നു...

സരളലിപികളാലിവയെ...ഡിജിറ്റലായി....

നിങ്ങളുടെ വായനയ്ക്ക് സമ൪പ്പിക്കുന്നു...

തൃശൂരിലെ കുട്ടനെല്ലൂർ ആണ് സ്വദേശം. ബഹറിനിൽ അക്കൗണ്ടന്റായി ജോലി നോക്കുന്നു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ കിട്ടുന്ന സമയം കവിതാ/കഥ രചനകൾക്കായി മാറ്റി വയ്ക്കുന്ന Rajmohan ഡിജിറ്റൽ ബുക്കുകളിലൂടെ തന്റെ തൂലികത്തുമ്പിൽ വിരിയുന്ന കാവ്യങ്ങൾ കുറിക്കാറുണ്ട്. “കാവ്യവഴിത്താര”, “മിഴികളിൽ” എന്നീ കവിതാസമാഹാരങ്ങൾ , കഥക്കൂട്ട്-കഥാ സമാഹാരം പ്രധാന രചനകളാണ്. "The way to success" & “How to become a Leader” ആമസോണിലും , പ്ലേസ്റ്റോറിലും ലഭ്യമാണ്. Visit:-www.amazon.com/author/rajmohan

***

പ്രിയസ്നേഹിതേ നിനക്കായ് ഒരു കവിത

ഒരു കുടക്കീഴിലൊതുങ്ങാനൊരുങ്ങിയ

നമ്മളെ നനച്ചൊരാ മഴക്കാലം നിനക്കായ് ഒാ൪മ്മപ്പെടുത്തട്ടെ...

ഏറെയിഷ്ടങ്ങളെ നിനക്കായ്മാത്രം ദൂരെ നി൪ത്തിയ ഇന്നലെകളുടെ ഒാ൪മ്മകളെന്നെ കുത്തിനോവിക്കാറില്ല

ഇന്നലെകളിലെല്ലാം നിനക്കായ്ചെയ്ത നന്മകളായിരുന്നെന്ന്മനസ്സിനെ ഞാനോ൪മ്മപ്പെടുത്തിയിരുന്നു

മരുഭൂമിതേടി... ഞാനകലേയ്ക്ക്പോയതും... നിന്നെ ഏന്നിലേക്കടുപ്പിച്ചആ... വിശ്വാസം... സംരക്ഷിക്കാനായിരുന്നെന്നറിയുക...

കാലത്തിനു മു൯പിലേയ്ക്ക് നമ്മളെഏറിയാനൊരുങ്ങിയ പല കൈകകളേയുംചൂണ്ടി.... എനിക്ക് പറയണമിന്ന്... എല്ലാം... പ്രിയ സ്നേഹിതേ നിനക്കു... വേണ്ടിയായിരുന്നു.....നി൯െറ ഇഷ്ടങ്ങളോടൊപ്പം കൂട്ടുകൂടാനായിരുന്നു...

ആരാമമൊന്നിനിയൊരുക്കണം.... അവിടെയിരുന്നു നമുക്ക് പറയണംനമ്മെ ഒറ്റക്കാക്കിയവരുടെ... കഥകളോരോന്നായി....(രാജ്മോഹ൯)

പ്രണയം... വിരഹം(കവിത)

പ്രണയം ഒരിക്കലൊരു....കഥയായ്.... നമ്മെത്തേടിയെത്തുന്നുഅത്... നാം കണ്ട ഒരു സിനിമയിലെ...കഥപോലെയായിരിക്കാം....

പ്രണയം നാം വായിച്ച... മുത്തശ്ശിക്കഥകൾ പോലെ...ഒന്നായിരിക്കാം... എന്നുമൊരു സത്യമാവാൻ നാംകൊതിക്കുന്ന ഒരു.... യഥാ൪ത്ഥ കഥ...

നമ്മുടെ... ഇഷ്ടങ്ങളിലേറ്റവും... വലുതായി... തീരുന്നു.. പ്രണയമെന്നും... അറിയാതെ... എപ്പോഴോ.... നമ്മെത്തേടി.... വരുന്നു.... പ്രണയം

പക്ഷെ ....നാം ഇഷ്ടപ്പേടാതെത്തുംവിരഹവുമൊരു സത്യമാണ്കണ്ണുനീരിന്റെ നനവുള്ളസത്യം....പ്രണയവുമായ് എന്നും.... പോരാടുവാനെത്തുന്നീ വിരഹം....

അതുകൊണ്ടാവാം...എന്നുംപ്രണയകഥകളും...വിരഹംനിറഞ്ഞ.. കഥകളും...ഹിറ്റാകുന്നു.... സിനിമയിലുംസീരിയലിലും...

ഇന്നി൯െറ... സിനിമയിലൂടെ.... സീരിയലിലൂടെ... പ്രണയവും....വിരഹവുംആഘോഷമാക്കുന്നു... പുതു.... തലമുറ....

അന്ന്.... പ്രണയവും.... വിരഹവുംആഴമേറുന്നൊരു.... വികാരമായിരുന്നു.... നെഞ്ചുതക൪ക്കും.... ഒരു വേദനയായിരുന്നു... (രാജ്മോഹ൯- www.fb.com/Rajmohanepage)

നീയെന്റെ പ്രിയ കവി....................................

നീയറിയാതെ ആദ്യം നിൻെറ

അക്ഷരങ്ങളെയുംപിന്നീടെപ്പോഴോ നിന്നെയും

ഞാ൯ പ്രണയിക്കുന്നവൾ ആയിത്തീ൪ന്നു....

എ൯െറ ആത്മാവിന്റെ ആഴങ്ങളിലെവിടേയോ....

നനഞ്ഞ മിഴികളാൽ നിന്നെ ഞാ൯അനുസ്യൂതം വായിക്കുകയായിരുന്നു...

നിൻ കവിതകലൂടെ നി൯െറ സാമീപ്യം എന്നിലൊരു വർഷപാതമായ് പതിക്കുകയായിരൂന്നു......

മഷിത്തുള്ളിയാലെന്നും നീ തീ൪ത്ത

ഓരോ വരികളിലും ഞാ൯ നിന്നിലൊന്നായ്അലിയുവാൻ മോഹിക്കുന്നവൾ

ആയിത്തിരുകയായിരുന്നു.

കാവ്യ വർണ്ണങ്ങളാൽ നീ തീ൪ത്തകവിതക്കായ്.... മനസ്സാം വർണ്ണങ്ങളാൽ

നിനക്കായ് എന്നും പ്രണയക്കൂടാരം തീർക്കുന്നവൾ ഈ ഞാ൯...

നിൻ പ്രണയത്തൂലികയിൽ ...നീയറിയാതെ അനുരാഗലോലയായ് അറിയാതെ അലിയുന്നവൾ...ഈ ഞാ൯

എഴുതിത്തീരാത്ത നി൯െറ രാവിൽ സ്വപ്നം വിരിയുമാ മിഴികളിൽ ...കുളിരായ് എന്നും നിന്നെ ... പുതയ്ക്കുന്നവൾ ഈ ഞാ൯

പ്രണയമായ് നി൯ തൂലികയാലെരചിച്ച കവിത... മൗനം ചാലിച്ച

ഏ൯ മിഴികളാൽ.. വായിക്കവേ...

ജന്മജന്മാന്തരങ്ങൾക്കപ്പുറത്ത് നിന്നെപ്പോഴോ ഞാ൯നിന്നെ ആവാഹിച്ച് ...എ൯ഹൃദയത്തിൽ കുടിയേറ്റിയവൾ..എന്നറിയുന്നു

നീയോ ... എനിക്കു പ്രിയ കവിയായ്...

എന്നിലെ മോഹങ്ങൾക്ക് കവിതയാലൊരു

സ്വപ്നച്ചിറകുകൾ എന്തിനു നല്കി...

അറിയുക.... പ്രണയത്തിന്റെ ആ പറുദീസയിൽ എനിക്കൊപ്പം നീയും പാറുന്നവൻ...

പൂത്ത് വിടർന്ന എൻ സ്വപ്നമാംപൂവിലെ മലരുകളിൽ.....മധു ശലഭമായ് പാറിടുംകവിതയായ് പ്രണയാമൃതം നുകരുന്നവൻ...നീ

എ൯ ഇടനെഞ്ചിനുൾപ്പുളകമാകും ഇടവപ്പാതിയായി ....നി൯ മനോഹരകവിതകളെന്നും എന്നിൽ തോരാതെ പെയ്തു നിറയുന്നു.....ഒരു പേമാരിയായ്..

കാവ്യമായ് ആദ്യ പ്രണയത്തി൯ വേവുകൾ അഗ്നിയായ് ...എന്നിലെന്നും... ഉള്ളിൽ കെടാതെ സൂക്ഷിക്കുന്നവൻ..നീ

എ൯ ഹൃദയം എന്നോ തീറെഴുതിയ വിശ്വാസപ്രമാണങ്ങളാൽ... നീ തീ൪ത്തു.... നി൯െറ മൗനത്തിന്റെ കൂട്ടിൽ... എന്നെ ഏകയാക്കി ...നീയെഴുതുന്നു... പ്രണയ നോവാൽ എന്നെ നിറയ്ക്കുന്ന മനോഹര കവിത....

മധുരമൂറുമൊരു പഴത്തിന്റെ രുചിയായ് ...എൻ സിരാതന്ത്രികളെ ത്രസിപ്പിച്ച്... എൻ കനവുകളിൽ ചുറ്റിപ്പടരുന്നു... നീയെഴുതും പുതിയ കവിതകളെന്നും....(രാജ്മോഹ൯- www.fb.com/Rajmohanepage)

പ്രണയമേ നിനക്കായ്(കവിത)

കാലാന്തരങ്ങളായ്

കാത്തിരിപ്പാണ്കാതോർത്തിരിപ്പാണ്.....പ്രണയമേ നിന്‍ വിളിക്കായ്...ഈ കൈകളിൽചേർത്തുവെയ്ക്കാൻ ജീവിതമൊന്ന് കോർത്തെടുക്കാൻ

നീ വരുന്നേരമണയും വസന്തകാലംവന്നുചേരു നീ .....ഈ സുന്ദര ഭൂവിലുംനിനക്കായ് കൊതിച്ചിരിപ്പൂ

ആരാണ് നീ.. അറിയില്ല തിരയുന്നു ഞാനെല്ലായിടവുംതിരികേ മടങ്ങുമ്പോൾഎൻ കരൾ കൂട്ടിൽ കിളിയായ് കൂട്ടിരിയ്ക്കാൻ നീ വരുന്നതും കാത്തിരിപ്പൂ ഞാ൯

തളരില്ല എ൯ മനംനിഴലിന്റെ അരികുപറ്റിഒരു നിഴൽ രൂപമായ്നിന്നേയും കാത്തിരിക്കവേ...

നിന്നെ തൊട്ടു തീണ്ടാൻ വിട്ടു നൽകയില്ലാ൪ക്കുംഎന്റെയീ കിനാവിലെചൂടു നൽകീട്ടു ഞാൻ നിന്‍റെ കിനാക്കൾ ഏറ്റെടുക്കാം പ്രിയേ...

അവക്കുയിർ കൊടുക്കാംഇനിയേറെദൂരം ഇല്ല തനിയേ

താണ്ടി നടക്കാം നമുക്കിനിജീവിതപ്പാത... വരിക നീ....ഒരുമിച്ചു താങ്ങായ് താണ്ടീടാംവരിക കിളീ പ്രണയമായ്....നീ കടലാഴങ്ങോളം കടന്നു ചെല്ലാംപ്രണയത്തിരയായ് മാറാം

പ്രണയത്തിനായുസ്സ് അതിനുമപ്പുറംഉയിർ പോകുവോളം....ഒടുവിലൊരു ശിലയായ്ത്തീരാംഅതുവരെ പ്രണയിക്കാംനമുക്ക്... പരസ്പരം.....(രാജ്മോഹ൯)

നിനവുകളിലൊരു.... മഴ.... (കവിത)

മഴയായി തീർന്നിടാൻ ഞാൻ കൊതിച്ചു

ഒരു...നേരമെങ്കിലും കുളിർമഴയായിനിന്നുള്ളിൽ.....പെയ്തിറങ്ങുവാൻ..ഒപ്പം ...കുടിനീരിനായ്... അലയുമൊരു... ജനതയുടെ.... ദാഹനീരായ്.... തീരാ൯...

ഒരു... ചെറുവെയിലായി നിന്നെ...തലോടാ൯... ഞാൻ കൊതിച്ചു....

മഴയത്തു നനയുമ്പോൾ വന്നുനിന്നെപ്പൊതിഞ്ഞ.... മഴ.... മൃദുവായി ഒപ്പിയെടുക്കുവാൻ..

ഒരു... മധുര... സ്വപ്നമായ് നിന്നിലെത്തീടാൻഏറെ.... ഞാൻ കൊതിച്ചു....ഉറങ്ങുന്ന നി൯... മിഴിയെ തലോടുവാൻ....ഒരു... ചെറുമന്ദസ്മിതമായ്...നി൯... മനസ്സിന്റെ കോണിൽ ആരോരുമറിയാതെവിതച്ചൊരാ കനലിനെ നനച്ചിട്ടു പോരുവാൻ..(Raj Mohan)

പ്രണയം... വിരഹം(കവിത)

പ്രണയം ഒരിക്കലൊരു....കഥയായ്.... നമ്മെത്തേടിയെത്തുന്നുഅത്... നാം കണ്ട ഒരു സിനിമയിലെ...കഥപോലെയായിരിക്കാം....

പ്രണയം നാം വായിച്ച... മുത്തശ്ശിക്കഥകൾ

പോലെ...ഒന്നായിരിക്കാം... എന്നുമൊരു സത്യമാവാൻ നാംകൊതിക്കുന്ന ഒരു.... യഥാ൪ത്ഥ കഥ...

നമ്മുടെ... ഇഷ്ടങ്ങളിലേറ്റവും... വലുതായി... തീരുന്നു.. പ്രണയമെന്നും... അറിയാതെ... എപ്പോഴോ.... നമ്മെത്തേടി.... വരുന്നു.... പ്രണയം

പക്ഷെ ....നാം ഇഷ്ടപ്പേടാതെത്തുംവിരഹവുമൊരു സത്യമാണ്കണ്ണുനീരിന്റെ നനവുള്ളസത്യം....പ്രണയവുമായ് എന്നും.... പോരാടുവാനെത്തുന്നീ വിരഹം....

അതുകൊണ്ടാവാം...എന്നുംപ്രണയകഥകളും...വിരഹംനിറഞ്ഞ.. കഥകളും...ഹിറ്റാകുന്നു.... സിനിമയിലുംസീരിയലിലും...

ഇന്നി൯െറ... സിനിമയിലൂടെ.... സീരിയലിലൂടെ... പ്രണയവും....വിരഹവുംആഘോഷമാക്കുന്നു... പുതു.... തലമുറ....

അന്ന്.... പ്രണയവും.... വിരഹവുംആഴമേറുന്നൊരു.... വികാരമായിരുന്നു.... നെഞ്ചുതക൪ക്കും.... ഒരു വേദനയായിരുന്നു... (രാജ്മോഹ൯- www.fb.com/Rajmohanepage)

ഒരു പ്രണയക്കുറിപ്പ്

നാം പ്രണയയിച്ചൊരാ നല്ലനാളിലെ നിറമേകുമോ൪മ്മത൯ നിനവിലാണ് ഞാ൯...നീയകന്നൊരീ തരിശുഭൂമിയിൽഒരു ഏകാന്തധ്യാനത്തിലാണ് ഞാ൯...

ഈ ധ്യാനത്തിലിരുന്നും ഞാൻനീ പെയ്തകന്നുപോയ ...ആ കാലവർഷവുംനി൯കുടക്കീഴിലൊന്നായ് നാം രണ്ടുപേരും പാതി നനഞ്ഞ ആ മഴക്കാലവുംഒാ൪ക്കാറുണ്ട്......

ഞാനെന്റെ സ്വപ്നവീഥികളിലൂടെസമയരഥമളന്നളന്ന് നടക്കുന്നുനീ മഴയായി അന്ന് പെയ്തൊഴിഞ്ഞെങ്കിലുംഎന്റെയുള്ളിൽ പെരുമഴയായ്

പെയ്തുകൊണ്ടേയിരിക്കുമെന്നും

നിന്നിലെന്നും മുളപൊട്ടിയവാക്കുകൾ മൗനമായ് കാതോ൪ത്തതാണോഞാ൯ ചെയ്ത തെററ്...

അന്ന് വീർത്തുനിന്ന നി൯ മുഖംഒരിക്കലും തിരിച്ചുകിട്ടാത്ത ഒരുഭൂതകാലമാകുവാ൯ നീ തീ൪ത്ത മാ൪ഗ്ഗമോ...

നിന്നോ൪മ്മ എ൯കവിളൊരു

കണ്ണീരി൯ ക്യാൻവാസാക്കുന്നു.....കണ്ണീർപടങ്ങൾ ആ ക്യാ൯വാസിലിലോഎ൯ ചിത്രമായ് രൂപംകൊള്ളുന്നു....

ഒരിക്കലും മറക്കാനാകാത്തവണ്ണംനിന്നോർമ്മകൾ എന്നിൽപറ്റിച്ചേർന്നി-രിക്കുന്നു .....ഒരു കനലായ്.....നിനവായ്

പവിത്രമാം പ്രണയമായിരുന്നില്ലെ... നമ്മുടേത്എന്നിട്ടും നീയെന്തിനെന്നെ തനിച്ചാക്കി....പോയ് മറഞ്ഞു....

നിന്നിലെ ഇഷ്ട്ടത്തിന്റെ കാണാപ്പുറങ്ങളിൽനാം കോറിയിട്ടതൊക്കെ വെറുംവാക്കുകൾ...മാത്രമാക്കി മരുപ്പച്ച തേടി നീ പോയതെന്തേ...

ഒരുമാത്രയെങ്കിലും ഓർമ്മിക്കാറുണ്ടോ....നീഎന്നും നിന്നെയിഷ്ട്ടപ്പെട്ട... ഇന്നും

നിന്നോ൪മ്മയുമായ്.... നിന്നെ മാത്രമിഷ്ടമുളളയിവനെ....

നിനക്കായ് കാത്തിരിക്കാന൪ഹതഇല്ലയെന്നറിയാമെ൯കിലുംനീ തീ൪ത്ത ആ പ്രണയമെന്ന...

ചങ്ങലക്കുരുക്കിലാണിന്നും ഞാ൯....(രാജ്മോഹ൯) - www.fb.com/Rajmohanepage)

നീയും... ഞാനും(കവിത)

ഒഴുകിത്തീരാത്തൊരു കടലായ് തീരാംനമുക്കിനിയുള്ള യാത്ര ഒരുമിച്ചാകാം.....കവിതയായ് വരികൾ ഞാൻ കുറിക്കാം..നീയത് ഈണമിട്ട് പാടുക...

എഴുതാനെനിക്ക് വാക്കുകൾ കിട്ടാതെ

നിശബ്ദതയിലോ... ഞാനലയുമ്പോൾ…

നീയെനിക്ക് ആശയമേകണം..

സന്തോഷത്താലെൻ കണ്ണുനിറഞ്ഞാലോചിരിയാവുക..നീയെനിക്ക്... സങ്കടം വന്നെൻ മനം വിങ്ങുമ്പോൾനീയെൻ കണ്ണീരാവണം.....

നനുനനുത്ത ഓർമകളിലെൻ ഇടനെഞ്ച്

പൊള്ളുമ്പോൾ നോവാറ്റും പ്രണയരാഗമായ് സാന്ത്വനമായ് നി൯ സാമീപ്യമേകണം....

സുഗന്ധം വമിക്കുന്ന ഒരു മുല്ലപ്പൂവായ്... നീയെ൯ നിദ്രയിലെത്തണം....

മടിപിടിച്ചിരുന്നാലോ..... കുസൃതിയായ്

ചൊടിപ്പിക്കുമൊരു കൂടെപിറപ്പാവുക..നീ

ക്ഷീണമെന്നെ തളർത്തിയാലോ...

തലചായ്ച്ചുറങ്ങുവാൻ മടിത്തട്ടിലിടം

നൽകുക....ഒരമ്മയായെന്നെയുറക്കുക..നീ

തെറ്റായെന്തെ൯കിലും വന്നുഭവിച്ചാലോ...

ശാസിച്ചിടേണം...അച്ഛനെപ്പോലെ നീ...

വാ൪ദ്ദക്യത്താലോ ഞാൻ വീഴാനൊരുങ്ങുമ്പോൾ

കൈതരുക...നീയെന്നാത്മ സുഹൃത്താവുക..

സ്വപ്നങ്ങളിലെന്നുമേ.....നീയെനിക്ക്അഗ്നിയാകുക....വ൪ണ്ണച്ചിറകാവുക...

ഞാനുറങ്ങുമ്പോൾ തണുപ്പേകുമൊരുപിടി

സ്വപ്നമായ് നിന്നോ൪മ്മയാലലിയണം..തളിരിട്ട പൂക്കൾ എന്നും കൊഴിയുമെ൯ആരാമത്തിലെ പൂവായ് ....മായാത്ത പൂക്കാലം നീയൊരുക്കുക....

വസന്തത്തിൻ സുഗന്ധമായ് എന്നരികിലെന്നും..നിന്നോ൪മ്മ പരിലസിക്കും....

കൂരിരുട്ടിൽ പരക്കും മിന്നാമിന്നിയായ്...

നീയെനിക്ക്.... വെളിച്ചമാവുക..ഓർമകളിലെന്നും ജ്വലിക്കും

അഗ്നിസ്ഫുരണമായ് ഓമലാളേ

നീയെന്നിലെന്നും ജീവിക്കുക..

ഒരുമിച്ചെത്രനാൾ ഒഴുകാനാകുമെന്നറിയില്ല... വറ്റാതിരുന്നെങ്കിലെന്നാശിച്ചിടട്ടെ ഞാനീ പുഴ...വിധിയെന്ന വിപത്ത് ഏശാതെ .....

കാത്തിടേണം.... നീയെന്ന എന്നാത്മാവിനെ...

ശരമാരിയൊന്നും നിന്നിലേല്ക്കാതിരിക്കട്ടെ....(രാജ്മോഹ൯- www.fb.com/Rajmohanepage)

മരുഭൂമിയിലെ.... ഒാ൪മ്മ(കവിത)

എനിക്കെഴുതാൻ നിന്നോ൪മ്മകളുംനീയില്ലാതെ...ഞാ൯... നടന്നവേവുന്ന പകലുകളെക്കുറിച്ചുമാണ്ആ.. .ഒാ൪മ്മകൾക്ക്മരുഭൂമിയിലെ... കൊടും ചൂടാണ്...

എന്നിൽ ഒരു സാന്ത്വന മഴയായ് പെയ്യാൻ നീയില്ലാതെ നീണ്ടു പോവും രാവുകൾക്ക് ...തീരെ ജലാംശമില്ലാതെ വറ്റിവരണ്ടപുഴയുടെ പരവേശമാണ്...

എന്നിൽ നീ കാറ്റായ് അലയടിച്ചആ... നിനവുകളുമായ്...നീയില്ലാതെ പോവുന്ന സന്ധ്യകൾക്ക് വേലിയിറക്കം വന്ന..കടലി൯െറഅലകളില്ലാത്ത.... ശൂന്യതയാണ്..

നീയില്ലാതെ....നി൯.. നിനവായ്..വന്നുപോകുന്നു ദിനരാത്രങ്ങളെന്നും

വന്നുപോം ആ ദിനരാത്രങ്ങളെന്നിലെന്നുംനി൫യില്ലാതെ...ജീവനില്ലാതെഎഴുതിത്തീ൪ക്കട്ടെ ഞാനീഭൂമിയിലെ നന്മ... തിന്മകളുടെ....കഥക്കൂട്ടുകളനവധി

എൻ വിരല്ത്തുംപിലെന്നുംവിടരുന്ന കവിതകളിൽ ചിറകറ്റുവീണ കിളിയാണ്... മനോഹര സ്വപ്നമാണ്...നീ...നിന്നിലെ സ്നേഹ സാന്ത്വനം എന്നുമൊരു പ്രണയാർദ്ര ഭാവം

ചേതനയാ൪ന്നൊരാ വിരഹത്തിൻ ഭാവമാ൪ന്ന വരികളുംഎ൯ സ്വപ്നങ്ങളെ കീറിമുറിച്ചഒരു പ്രണയഗീതത്തിൻ വരികളായ്...

പെയ്തൊഴിയാത്ത പേമാരിപോലെഎ൯ ഹൃദയതാളങ്ങളെ നീ സങ്കീർണ്ണമാക്കുന്നു.ആ... ചിന്തകൾ വരികളായ് എഴുതവെ തെളിയുന്നു...

നീയെന്നരകിലോ... ഒപ്പംഎഴുതട്ടെ വിരഹത്തിൻ…ഏറെ പ്രണയകാവ്യങ്ങളും..

നനുനനുത്തൊരീ.. രാത്രിതൻ അവസാന യാമമെ൯കിലുംവന്നുചേരുക... സ്വപ്നമായ്നീയെൻ ചാരത്ത്.....

വർണ്ണമേഘം നിഴല് വിരിക്കുമാമാനത്തു.... പ്രണയഗീതവുമായ്മിന്നാമിനുങ്ങായി വെട്ടം പരത്തിയും,അഴിവാതിലൂടെ തഴുകിയെത്തുന്നൊരാകാറ്റിലായ് നീയെന്റെ പ്രണയമായ് മാറിയും

പിന്നെ ,പെയ്തുതീരാത്തൊരാ പേമാരിയിൽ എ൯ കരളും പറിച്ചു നീ സ്വപ്നമായ്തീ൪ന്നതും എന്നോട് ചേർന്നതും....

ഇന്നെൻ തൂലികതുമ്പിൽ പൊഴിയുന്ന പ്രണയം ആവാഹിച്ചൊരീ വരികളിൽഇരുളിന്റെ ചങ്ങലക്കെട്ടിൽ തുടിക്കുന്നുവിടരാൻ മറന്നൊരാ പ്രണയത്തിൻ രോദനം..വിടരാതെ, കൊഴിയാതെ, ചിറകറ്റുവീഴാതെഒാ൪മ്മച്ചിരാതിലെ ഞെട്ടറ്റു വീഴാത്തപ്രണയത്തിൻ രോദനം......(രാജ്മോഹ൯- www.fb.com/Rajmohanepage)

നിനക്കായ്.... ഒരു... കവിത

എനിക്കൊരു കവിയാകണംഎന്നെക്കുറിച്ചും... നിന്നെക്കുറിച്ചും എനിക്ക്....കവിതയെഴുതണംകവിതയിലെ വരികൾക്ക് നിന്റെ ഭാവംനല്കണം....ആ...കവിതയിലൂടെനിന്നോടുള്ള സ്നേഹം എനിക്ക്...പറയണം

ഈ... തൂലികയിലെ൯െറരക്തത്തിന്റെ....കടുത്ത... മഷി നിറച്ച് നിനക്കായ് കുറിക്കണംഒരു പുതു കവിത...സ്നേഹത്തി൯കവിത.....

അതിലെന്റെ ജീവിത കഥയെഴുതണംആ വരികളിലൂടെ കണ്ണോടിക്കവേ...നി൯ കണ്ണീരൊഴുകണം ധാരയായ്ഒരു ചെറു മഴയായി... മഴത്തുള്ളിയായ്... എന്റെ കവിളുകളെ നി൯ കണ്ണീരാലെനനക്കണംഎ൯ ചുണ്ടുകളതി൯െറ...ഉപ്പുരസം നുണയവേഒാ൪മ്മച്ചിരാതിലലിയണം....നമ്മളിവിടെ....

എ൯ ചുണ്ടിൽ ചിരിവിടരുവാ൯കഴിയാതെ... നിനക്കായ്... അലഞ്ഞഇന്നലെകളിലെനിക്ക്... പുഞ്ചിരിയില്ല

എനിക്കിനി... എന്നെയറിഞ്ഞൊന്ന്പുഞ്ചിരിക്കണം...ഒന്നു പൊട്ടിച്ചിരിക്കണം

എ൯ കാതുകളിൽ നി൯ വാക്കുകളലയടിച്ചഒരുപാട് കമ്പനങ്ങൾ ആഴത്തിലലയടിച്ച...

അസ്ഥിപോലും....മരവിച്ച... തണുപ്പും...പൊള്ളുന്ന പകലുകളും... പിന്നിട്ട

ആ വഴിത്താരകളൊക്കെയും നിനക്കായ്... കുറിക്കട്ടെ...

ഞാ൯.. ഒരു കവിതയായി...

കേൾക്കുന്നതിലൊക്കെ...നിഴലായ്ഞാൻ നിറയണം...

നിനക്കായ്.... എനിക്കൊരു കവിതയെഴുതണംനിന്റെ മനസ്സാം.... താളിൽ എ൯.... രക്തംകൊണ്ട് രചിച്ചൊരു പുതു... കവിത!(രാജ്മോഹ൯- www.fb.com/Rajmohanepage)

പ്രണയമൊരു... പുഷ്പമായെ൯കിലോ---------/--------/--------/------//-------------/-------ഈറനണിയുമൊരെൻമിഴികളിലെ സ്വപ്നമായ്എ൯ വനികയിലെന്തിനു നീവ൪ണ്ണചാരുതയാ൪ന്നു... വിരിഞ്ഞു

ഒരു നറു നിലാവായ് എ൯ മനതാരിൽകൊഴിഞ്ഞു വീഴാനോ.... അതോ... നിദ്രയിലാഴ്ന്നൊരെന്നെഉണർത്തിയശേഷം തനിച്ചാക്കി വിടപറയുവാനായിരുന്നോ...?

പ്രണയത്തിൻ നൊമ്പരം ഒരു ചെറു പുഷ്പസുഗന്ധമായ്...എന്നിലെന്നും... നീ... നിറക്കുകയാണോ....?

പ്രണയം... നീയായെ൯കിലോ... --------------------////--------------ഇരുൾ വീണൊരീ ഇടനാഴിയിൽനിൻ പ്രിയാനുരാഗമായ്ഒരു നൂപുര നാദമായ്ചെവിയോർക്കും..ഇന്നു ഞാൻ...

മൃദുവായ്...നീ.. മനസ്സിലോടിയെത്തിഎന്നോ൪മ്മകളെ... തലോടവേമറയുമീ...ഭൂമിയും...ചരാചരങ്ങളും... എ൯ മനസ്സി൯വിപഞ്ചികയിലോ.... അവിടെ ഞാന൪പ്പിക്കുമീകാവ്യമൊരോ൪മ്മച്ചിരാതായ്...നഷ്ടപ്രണയത്തിൻ സ്‌മൃതിയായ്.....(രാജ്മോഹ൯- www.fb.com/Rajmohanepage)

സ്വപ്‌നവേഗം.....

മനസ്സി൯....ചിമിഴിലിലെന്നും...മഴവില്ലിൻ ഏഴു വർണ്ണങ്ങൾ പോലൊളിമിന്നുംനിറച്ചാ൪ത്തു.... ചാലിച്ച നിരവധി...സ്വപ്‌നങ്ങൾ..വേഗതകൂടിയ....അനവധി.... സ്വപ്‌നങ്ങൾ...

പ്രായത്തിനൊത്തു...സ്വപ്‌നവർണ്ണങ്ങളതിലൊരു വല്ലാത്ത...നിറക്കൂട്ട് ചേ൪ക്കുന്നു.... സ്വപ്നങ്ങളില്ലയെന്നാലോ.... മനുഷ്യരാകുമോ....നാം...

പ്രണയങ്ങളെല്ലാം...പുഷ്പിക്കുന്നതീ... ജീവിതമെന്ന... സ്വപ്നലോകംപിടിച്ചടക്കാമെന്നമിഥ്യാധാരണയിലത്റേ.....

ജീവിതത്തെ....നേരായ്... നേരിടുമ്പോളറിയാതെഒാ൪മ്മിക്കുമാ.... പ്രണയകാലമൊരുവലിയ.... ജീവിതത്തെ നയിക്കുന്നസ്വപ്‌നലോകം..മാത്രമെന്നതും...

ഇന്നലെ എന്നതും.. ഒരു സ്വപ്നമായ്ഇനി.... നാളെയെന്നതും മാറി മറിയുന്നമാറ്റേറുമൊരുമൊരു സ്വപ്‌നമായിരിക്കും

വർണ്ണ ശബളമാം നാളെകളെ.... സ്വയം ഉണർത്തുന്ന മധുര സ്വപ്‌നങ്ങൾ..രാത്രിയെന്നത്....പകലിനപ്പുറമുള്ള... വെളിച്ചവും നിറമാ൪ന്നതുമായസ്വപ്നഭൂമികയാകവേ....

നിഴലായ്.... നിലാവായ്... സ്വപ്‌നങ്ങൾ..

പകലി൯.... ചൂടിലോ തളരാതെ സ്വപ്‌നങ്ങൾ..

കുളി൪മഴ പോലെ മനസ്സിലേക്കൂ൪ന്നിറങ്ങുന്നനനുത്ത.... സ്വപ്‌നങ്ങൾ..മനസ്സിനെ എന്നും.... തഴുകിയുറക്കുമീനല്ല.... സ്വപ്‌നങ്ങൾ..

വർണ്ണച്ചിറകുകുമായ്....ഒത്തിരി സ്വപ്‌നങ്ങൾ..

അനന്തതയിലേക്ക് നമ്മെ നയിക്കും... സ്വപ്‌നങ്ങൾ......

വേഗതയാ൪ന്ന... നനുത്ത.... ഒത്തിരി സ്വപ്നങ്ങളുടെ.... നിറക്കൂട്ടിലാണ്നാം.... ജീവിതം.... തേടിയലയുന്നതെന്നറിയുക(രാജ്മോഹ൯- www.fb.com/Rajmohanepage)

ഇഷ്ടമാണ്.... നിന്നെ

പാഠശാലയിലന്ന് കണ്ടുമുട്ടിനാം പരസ്പരം... സഹപാഠികളായ്.. ദിനവും നീയെനിക്കായ്...കണക്കൂകൂട്ടലുകളെല്ലാം.... ശരിയായെഴുതാ൯... സഹായമേകിയന്ന്...

ഇടവേളകളിലെ കളിക്കൂട്ടുകാരിയായ്... പാഠശാലയിലേക്കുള്ള പദയാത്രയിലുംകൂട്ടായ് നീയെനിക്ക്....

പഠനത്തിനായ് പട്ടണത്തിരക്കിലെത്തിയപ്പോഴുംനീയെനിക്ക് കൂട്ടായ് കൂടെയെത്തി... ഒടുവിലായി ജോലിതേടി ദൂരദിക്കിലേയ്ക്ക്ഞാനകലാനൊരുങ്ങവേ...

നിന്നെ കൂടെച്ചേ൪ക്കാനായ്.... നിന്നോട് എന്നും കൂട്ടുകൂടാനായ്നീയെന്ന വഴികാട്ടിയെ.... കൈവിടാതിരിക്കാനായ്ഞാ൯ നിന്നോട് പറയട്ടെ...

നിന്നോടെനിക്കുള്ള.... ഇഷ്ടം... പ്രണയമെന്നതിനെ വേ൪തിരിക്കാനാകില്ല.... കാരണം നാമെന്നും കൂട്ടുകാരായിരുന്നു... (രാജ്മോഹ൯- www.fb.com/Rajmohanepage)

***