Read Devi by Karthika in Malayalam Children Stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ദേവി - Devi

ചെറിയ ചാറ്റൽ മഴ ഉണ്ട് ഇപ്പോഴും.. ഇന്നലെ രാത്രിയിലും ഇന്നും മഴ നല്ല തകർത്തു പെയതത് കൊണ്ട് ആറ്റിൽ പടി പാലം വെള്ളത്തിൽ മുങ്ങി എന്ന് സ്വാതിയുടെ അച്ഛൻ പറഞ്ഞപ്പോൾ ആദ്യം സന്തോഷവും പിന്നെ ഓർത്തപ്പോ കുറച്ചു സങ്കടവുമാണ് തോന്നിയത്.. പാലത്തിൽ വെള്ളം കയറിയാൽ പുഴ മീനുകൾ കൂട്ടത്തോടെ അവിടെ എത്തും.. അവയെ തോർത്തിൽ പിടിക്കാനും കളിക്കാനും പിന്നെ കുറച്ചകഴിയുമ്പോ അവരുടെ അമ്മേം അച്ഛനെയും ഓർക്കുമ്പോൾ തിരികെ വെള്ളത്തിൽ വിടാനും.. അതൊക്കെ ഒരു രസാണ്.. കഴിഞ്ഞ തവണ ആയിരുന്നു.. സ്കൂളിൽ ഇടുന്ന ബെറ്റികൊട്ട് ഇട്ട് വെള്ളത്തിൽ കളിച്ചതിനു അമ്മയുടെ അടി കിട്ടിയത്. അപ്പോ സങ്കടം വന്നു.. ദേവി ശരിക്കും മറന്നു പോയിട്ടായിരുന്നു.. പാവം അമ്മ.. അമ്മ ക്കും അന്ന് സങ്കടായിരുന്നു.. എത്രനാൾ അച്ഛനോട് പറഞ്ഞിടാണ് ആ ബെറ്റികൊട്ട് തുണി വാങ്ങിയത്. അതിൽ അല്ലെ ദേവി ചെളിയാക്കിയത്..

പിന്നെ ഇന്ന് മീനാക്ഷി ടീച്ചർ കേട്ടെഴുത് പറഞ്ഞ വാക്കുകൾ എല്ലാം ദേവി 10 തവണ എഴുതി പഠിച്ചിരുന്നു.. ഇന്ന് സ്കൂളിൽ പോയില്ലെങ്കിൽ അതെല്ലാം വെറുതെയാവു ലോ.... അത് കൊണ്ട് കുറച്ചു സങ്കടം..

"എന്താ ദേവി ഇങ്ങനെ ഇരിക്കുന്നേ.. സ്കൂളിൽ പോകാൻ പറ്റില്ലാന്ന് വെച്ച് പല്ലും തേക്കാതെ കുളിക്കാതെ നടക്കാനാണോ "?

"ഇപ്പോഴേ എന്തിനാ കുളിക്കണെ..നല്ല തണുപ്പാമ്മേ.. "

"കുളിച്ചിട്ടു കാവിൽ പൊക്കുടേ ദേവി നിനക്ക്.. ഈശ്വരനെ ഉള്ളൂ നമുക്കൊക്കെ.. ഇപ്പൊ പിള്ളേർക്കൊന്നും അമ്പലോം വേണ്ട ദൈവോം വേണ്ട....... "

അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് മുറ്റമടിക്കുകയാനു..ചാറ്റൽ മഴ നനയാതിരിക്കാൻ ഒരു തോർത്ത്‌ കെട്ടിയിട്ടുണ്ട് തലയിൽ.. പക്ഷെ അതിന്റെ വലിയ തുളയാണ് തലയുടെ മുകളിൽ വന്നിരിക്കുന്നത്.. ദേവി ക് ചിരി വരുന്നുണ്ടായിരുന്നു.. അമ്മ നിർത്തിട്ടുണ്ടായിരുന്നില്ല.. പിന്നെയും കഷ്ടപ്പാടുകളും സങ്കടങ്ങളും പറഞ്ഞുകൊണ്ടെ ഇരിക്കുകയാണ്.. ഈ അമ്മ എന്താ ഇങ്ങനെ.. എന്തായാലും കുളിച്ചേക്കാം.. കാവിൽ പോകാം.ഇന്നതെ കേട്ടെഴുതിനു മുഴുവൻ മാർക്ക്‌ കിട്ടുവാണെങ്കിൽ വൈകിട്ട് കാവിൽ പോകാമെന്നു കാവിലെ ഭഗവതി ക് വാക്കു കൊടുത്തതാ..

"അമ്മേ തോർത്ത്‌ താ "

അമ്മ തലയിൽ കേട്ടിരുന്ന തോർത്ത്‌ അഴിച്ചു തന്നു.

"ഇത് നനഞ്ഞാലോ,?മുടിന്നു വെള്ളം പോകില്ല "

"അത് സാരമില്ല,ഇങ്ങു താ. ഞാൻ പിഴിഞ്ഞ് തരാം "

വേഗം കുളിച്ചു റെഡിയായി.നീല പാവാടയും യൂണിഫോം ഷർട്ട്ഉo ഇട്ട് വെലിയിലേക്കിറങ്ങി.

"അമ്മേ എന്റെ കുട കണ്ടോ "?

" അത് അച്ഛൻ ഇന്ന് കൊണ്ടുപോയി..നീ രമണി ചേച്ചിയുടെ കൈയിൽ നിന്നും ഒരു കുട വാങ്ങിച്ചോ. അമ്മ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ മതി "

" എനിക്ക് കുട വേണ്ടമ്മേ "...........

അത്രയും പറഞ്ഞുകൊണ്ട് ഞാൻ ഓടി. അമ്മ എന്താ പറയുന്നത് എന്ന് കേൾക്കാൻ നിന്നില്ല.. ഓടി ഓടി .. റബ്ബർ ചെറുപ്പയത് കൊണ്ട് ഇടയ്കിടയ്ക് വീഴാൻ തുടങ്ങി.. ദേവി അതൊന്നും ശ്രദ്ധികാതെ ഓടി തന്നെ വരമ്പിലൂടെ യുള്ള കുറുക്കു വഴിയിലൂടെ കാവിന്റെ പുറകിലുള്ള പടി കയറി കാവിലെത്തി..

അകത്തേക്ക് ഒന്ന് എത്തി നോക്കിയിട്ട് ഒരു കൂസലുമില്ലാതെ കാവിനുള്ളിൽ കയറി. ഉത്സവത്തോടനുബന്ധിച്ച പണി എല്ലാം കഴിഞ്ഞ കാവ് പുതിയത് പോലിരിക്കുന്നു. കുറച്ചു ഭാഗം തറ ടൈൽസ് ഇട്ടു മിനുക്കിയിട്ടുണ്ട്.. പുതിയ പെയിന്റ് അടിച്ചിത് ഇപ്പോഴും അത്പോലെ തന്നെ .

അകത്താരോ ഉണ്ടല്ലോ... നല്ല മുടി. അത് ഭംഗിയായി ചീകി കെട്ടിയിരിക്കുന്നു. നല്ലൊരു പൂമ്പാറ്റ യുടെ രൂപമുള്ള ക്ലിപ്പ് വെച്ചിട്ടുണ്ട്.. ആഹാ.. ഉടുപ്പും കൊള്ളാലോ. അച്ഛനോട് പറഞ്ഞു അടുത്ത ഓണത്തിന് തനിക്കും ഇതുപോലൊന്ന് വാങ്ങിക്കണം.. നല്ല മണം.. ഇതു സോപ്പ് ആണോ.. ആഹാ..

"എടി പെണ്ണെ നീ അമ്പലത്തിൽ തൊഴാൻ താനാണോ വന്നേ ??അങ്ങോട്ടുo ഇങ്ങോട്ടും നോക്കി നിൽക്കുവാനലോ "?

ഞാൻ ഒന്ന് ഞെട്ടി..നോക്കുന്നത് വേണു ചേട്ടൻ കണ്ടിരിക്കുന്നു.

ആ കുട്ടിയും തിരിഞ്ഞു നോക്കി.. ആരാണ് അവളുടെ പുറകിൽ എന്ന് അറിയാൻ. ഓ.. ഇത് വേണു ചേട്ടന്റെ ബന്ധു ആണ്.

കുട്ടി യുടെ മുന്നിൽ എന്നെ ഒന്ന് കളിയാക്കാനാവും കാവില്ലേ കാര്യക്കാരൻ വേണു ചേട്ടൻ അങ്ങനെ പറഞ്ഞത്..ഹും..

എവിടെനിന്നോ അതിനുള്ള ഉത്തരവുമായി അമ്പലത്തിൽ മാല കെട്ടുന്ന നാരായണി വല്യമ്മ കൂടെ അങ്ങോട്ടെത്തി.

"അത് വേണു.. . അമ്പലം വൃത്തികേടാക്കാൻ. നോക്ക്.. അവളുടെ കാലിൽ മുഴുവൻ ചെളിയാ.. കുളിച്ചിട്ടു തല പോലും തോർത്തിട്ടില്ല. വെള്ളം മുഴുവൻ തറയിൽ ആവുന്നു.. "

പൂക്കളുമായി ശ്രീകോവിലിൽ നിന്നിറങ്ങിയ ശാന്തി അവളെ ആകെപ്പാടെ ഒന്ന് നോക്കി..

വേണു ചേട്ടന്റെ ബന്ധു ആയ കുട്ടി തന്നെ നോക്കി കിറി കോട്ടി ചിരിക്കുന്നപോലെ തോന്നി..

ദേവി വിതുമ്പികൊണ്ട് പുറത്തേക്കോടി.. സങ്കടം സഹിക്കാൻ പറ്റുന്നില്ല.. ശ്വാസം കിട്ടാത്തപോലെ.. ഓടുകയാണ്... വഴി പോലും കാണാൻ വയ്യാ ..... അവരുടെ മുഖം മാത്രം.. ശാന്തി.. വേണു ചേട്ടൻ.. നാരായണി വല്യമ്മ.. കുട്ടി...

............................

കാവിനു പുറത്തൂടെ പ്രദിക്ഷിണം വെയ്ക്കുകയായിരുന്നു ദേവി..മഴപെയ്തത് കൊണ്ട് നടപ്പാതയിലെ കല്ലുകളിൽ പച്ച നിറത്തിൽ പായൽ പിടിച്ചിരിക്കുന്നു. തെന്നി വീഴാൻ സാധ്യതയുള്ള കൊണ്ട് ദേവി ശ്രദ്ധിച്ചു നടക്കുകയാണ്..ഇടയ്ക്ക് കല്ലു കൾക്കിടയിൽ ഒഴുകി പോകാനാവാതെ തങ്ങി നിൽക്കുന്ന വെള്ളം കാലു കൊണ്ട് ഒഴുകി വിട്ടു.. വീണ്ടും നടന്നു..

"ദേവി. ഇന്നെന്നെ നോക്കി പോലുല്ലട്ടോ "

ദേവി ശരവേഗത്തിൽ തിരിഞ്ഞു നോക്കി. ആരെയും കാണുന്നില്ല ; പിന്നെ.. ആ സ്വരം.. അത് പരിചയമുള്ള ആരുടെയോ പോലെ തോന്നി. എൽസ ടീച്ചർ ആണോ,, ഏയ്. ഇത് അമ്പലം അല്ലെ. ടീച്ചർ പള്ളിയിലാ പോകുന്നേ.. അപ്പോ. ഒന്നുകൂടെ സൂക്ഷിച്ചു നോക്കി. അമ്പലകുളത്തിന്റെ ഇടിഞ്ഞു പോകാറായ പടവിൽ ഇരിക്കുന്നു ഒരു ചേച്ചി.. അമ്മ യുടെ പ്രായമില്ല.. അപ്പുറത്തെ രമണി ചേച്ചിയുടെ അനിയത്തി രേഖ ചേച്ചിയോളം വരും..സെറ്റ് സാരി ആണ് വേഷം.. മുടി കുളി പിന്നൽ കെട്ടിയിട്ട് അഴിച്ചിട്ടി രിക്കുന്നു. ചേച്ചി ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നടന്നു വരികയാണ്. എന്നെപോലെ പാടത്തു കൂടെ ഓടി വന്നതാണെന്ന് തോനുന്നു.. കാലിലും സാരിയിലും ഒകെ ചെളിഉണ്ട്. എന്നെ പോലെ തന്നെ ആണ് ചേച്ചി.. എന്റെ മുഖം തന്നെ. വേഷം കുറച്ചു മാറ്റമുണ്ട്. അടുത്ത് വന്നു എന്റെ കൈയിൽ പിടിച്ചു.

ഞാൻ ചേച്ചിയോട് അമ്പലത്തിന്റെ അകത്തു പോകുമ്പോൾ കാൽ കഴുകണം എന്ന് പറയുന്നത്തിനു മുന്നേ.. ചേച്ചി എന്റെ കൈയിൽ പിടിച്ചു അമ്പലത്തിനു അകത്തേക്ക് പോകാൻ തുടങ്ങി. എനിക്ക് പേടിയായിരുന്നു. പിന്നെയും അവരുടെ വഴക്ക് കേൾക്കേണ്ടി വന്നാലോ എന്ന്.. പക്ഷെ ചേച്ചി എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോകുകയാണ്.. അമ്പലത്തിനു അകത്തു നിന്നും ശ്രീ കോവലിനു ഉള്ളിലേക്ക്.... ഹയ്യോ.. ഞാൻ അവിടെ കയറാൻ പാടില്ല എന്ന് കരഞ്ഞു പറഞ്ഞിട്ടും കൈ വിടുന്നില്ല...

എല്ലാവരും ആകെ അക്ഷമാരായി നോക്കുകയാണ്.. നാരായണി വല്യമ്മ. കുട്ടി. വേണു ചേട്ടൻ.. അടിച്ചു വരുന്ന പാറു..

"ഭഗവതി എഴുന്ല്ലുന്നേ " എന്ന് പറഞ്ഞു ശാന്തി നിന്നിടതു തന്നെ നമസ്കാരിച്ചു. അപ്പോഴാണ് ഞാൻ ചേച്ചിയെ ഒന്നുകൂടെ നോക്കുന്നത്.. ഭഗവതി ആണ്.. ഭഗവതി.

എനിക്ക് തല ചുറ്റുന്നത് പോലെ..

അമ്മേ... അമ്മേ... ദേവി വന്നു..... ദേവി.. ഭഗവതി യാ..

.....................

"മോളെ.. ദേവി.. മോളെ.. ഇപ്പോ വേദന യുണ്ടോ.. മോളെ.. "

"അമ്മേ... "

"അമ്മേ..ചേച്ചി.. അല്ല.. ദേവി എവടെ ??

"ആരാ കുഞ്ഞേ..എന്താ നീ സ്വപ്നം കണ്ടോ "?

"ഭഗവതി !!!"

"ദേവി നീ ഇന്ന തൊഴുതു വരുന്ന വഴി പാടതു ഒന്ന് വീണു. അത്രേ ഉള്ളൂ.കാവില മ്മ കാത്തു. ഒന്നു പറ്റില്ല. ഉച്ചയ്ക്ക് ഇങ്ങനെ കിടന്നുറങ്ങിയാൽ ദേവിയെ അല്ലാ യക്ഷിയെ വരെ സ്വപ്നം കാണും "..

ദേവി ക് സ്വപ്നവും സത്യവും തിരിച്ചറിയാൻ പറ്റാത്തത് പോലെ തോന്നി.. ഒന്നു ഓർമ കിട്ടുന്നില്ല.. ചേച്ചി.. !!അല്ല, ദേവി കൈയിൽ പിടിച്ചു വലിച്ചതിന്റെ വേദന ഇപ്പോഴും ഉണ്ട്.. അത് സ്വപ്നമായിരുന്നോ ???

കൊച്ചു ദേവി അതിലും അത്ഭുതപെട്ടത് പിറ്റേന്ന് രാവിലെ ആയിരുന്നു.

വേണു ചേട്ടൻ തന്നെ കാണാൻ വന്നിരിക്കുന്നു !!..ഒപ്പം നാരായണി വല്യമ്മ യും !..തന്നെ കാണാൻ....എനിക്ക് വീണിട്ടു കുഴപ്പമൊന്നും ഇല്ല എന്ന് അറിഞ്ഞപ്പോൾ വേഗന്ന് തിരികെ പോകാൻ ഇറങ്ങി.അമ്മയ്ക്ക് തീപ്പെട്ടി എടുത്തു കൊടുക്കാൻ ഞാൻ ഓടി വീടിന്റെ പുറകിലേക്ക് ചെന്നപ്പോൾ നടക്കാൻ ബുദ്ധിമുട്ട് ഉള്ള നാരായണി വല്യമ്മയെ പയ്യെ നടത്തി കൊണ്ട് പോകുകയാണ് വേണു ചേട്ടൻ. അവർ ഇവിടെ വരെയേ എത്തിയുള്ളു.ദേവി ക് ചിരി വന്നു. . അവർ എന്തൊക്കെയോ പറയുക ആയിരുന്നു... സ്വപ്നം എന്നോ ഭഗവതി എന്നോ മാപ്പ് എന്നോ ഒകെ ഉറക്കെ കേൾക്കാമായിരുന്നു.....