On those nights..(part 2) books and stories free download online pdf in Malayalam

ആ രാത്രികളിൽ..(part 2)

_അന്നേ രാത്രികളിൽ_
Afthab anwar


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കൈൽ ഇത്രയും എഴുതിയ ശേഷം അവന്റെ ഡയറിയുടെ അടുത്ത പേജിൽ "ഓൺ ദോസ് നൈറ്റ്‌സ്" എന്നുള്ള ശീർഷകം എഴുതി . ഇതെഴുതിയപ്പോഴക്കും ജെന്നിനെ അവന്റെ റുബി ആന്റി എന്തോ ആവശ്യത്തിനായി വിളിക്കുകയും എഴുതി നിർത്തിയ ഇടത്ത് അടയാളത്തിനെന്നോണം പേന വച്ചുകൊണ്ട് അവൻ ആന്റിയുടെ അടുക്കലേക്ക് പോവുകയും ചെയ്തു .

ഇത്രയും നേരം ജെൻ എന്താണ് ചെയ്യുന്നതെന്നറിയാൻ സ്റ്റെയർ കേസിനടുത്തുള്ള എയർ ഹോൾസിലൂടെ നോക്കിയിരുന്ന നവാല
ഈ തക്കത്തിലാണ് കിടക്കാനായി ജെന്നിന് ഏർപ്പെടുത്തിയ മുറിയിലേക്ക് പ്രവേശിച്ചത് .അവൾ മുറിയാകെ ഒന്ന് കണ്ണോടിച്ചു .അപ്പോൾ അവൾ അയൺ ടേബിളിന് മുകളിലായിക്കൊണ്ട് ഒരു ഡയറിയും അതിനിടയിൽ ഒരു പേനയും കണ്ടു .അവൾ ദൃതിയിൽ അതെടുക്കുകയും ജെൻ എഴുതിയ വരികളിലൂടെ ഒന്ന് കണ്ണോടിക്കുകയും ചെയ്തു .അപ്പോൾ തന്നെ അവൾക്ക് ഇത് ഇപ്പോൾ എഴുതിയതാണെന്ന് മനസ്സിലായി .അവൾ വേഗം ആ ഡയറിയുമെടുത്ത് ജെന്നിന്റെ റൂമിൽ നിന്നും സ്ഥലം കാലിയാക്കി .

ജെന്നിന്റെ മുറിയിൽ നിന്ന് നവാല അവളുടെ മുറിയിലോട്ടാണ് നേരെ കടന്നത് .ജെൻ അവസാനം എഴുതിയ വാക്കുകളിലൂടെ ഒന്ന് കണ്ണോടിച്ചു .
"ഓൺ ദോസ് നൈറ്റ്‌സ്"എന്ന ഒരു ശീര്ഷകമാണ് എഴുതിയിരിക്കുന്നത് .അതെഴുതിയപ്പോഴേക്കും മമ്മ ജെന്നിനെ വിളിച്ചതുകൊണ്ടാകും അവിടെ നിർത്തിപ്പോയത് .സാരമില്ല മാഷേ ബാക്കി ഞാൻ എഴുതിക്കൊള്ളാം .നവാല മനസ്സിൽ പറഞ്ഞു .

ആ ശീർഷകം സൂക്ഷ്മമായി വിചിന്തനം നടത്തികൊണ്ടാണ് അവൾ വായിച്ചത് .ഓൺ ദോസ് നൈറ്റ്‌സ് എന്ന ശീർഷകത്തിനു താഴെയായി അവൾക്ക് വാക്കുകൾ കൊണ്ട് ഒരു തിരമാല പണിയണമെന്നുണ്ടായിരുന്നു .അവൾക്കത്രത്തോളം പറയാനുണ്ടായിരുന്നു .നവാല എഴുതിത്തുടങ്ങി .

••••••••••••••••••••••••••••••••••••••

അഞ്ചു വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു ദിവസം ആയിരുന്നു അത് .അന്ന് ജെന്നിന്റെ പത്താം ക്ലാസ്സ്‌ എക്സാമിന്റെ സമയത്ത് ആയിരുന്നു അത് .ജെന്നിന്റെ എന്നല്ല ഞങ്ങളുടെ എസ്.എസ്.എൽ.സി എക്‌സാമിന്റെ സമയത്ത് എന്ന് പറയുന്നതാണ് നല്ലത് .പഠനത്തിൽ ഞങ്ങൾ രണ്ടുപേരും ഏകദേശം ആവറേജിനും പിയേഴ്സ് ഗ്രൂപ്പിനും ആവശ്യമായി വേണ്ട മാർക്കിനിടയിലായിരുന്നു .എന്നു വച്ചാൽ രണ്ടുപേരും ബി പ്ലസ് ക്യാമ്പിലായിരുന്നു .പത്താം ക്ലാസ്സ്‌ മോഡൽ എക്‌സാമിന്റെ സമയത്ത് കുട്ടികളുടെ പഠനത്തെ ചൊല്ലി അങ്കിളും മോമും ഒരു ഡിസ്കഷൻ നടത്തിയിരുന്നു .ആ ചർച്ചയുടെ ഭാഗമായി അവർ രണ്ടുപേരും കുട്ട്യേളുടെ പഠനം എളുപ്പമായിക്കോട്ടേന്ന് കരുതി കമ്പെയർ സ്റ്റഡി എന്നുള്ള പഠനമാർഗം മുന്നോട്ടുവച്ചു .എന്നിട്ട് കമ്പെയർ സ്റ്റഡിയെക്കുറിച്ച് പഠിതാക്കളായ ഞങ്ങളുടെ അഭിപ്രായവും ചോദിച്ചു .അങ്കിളും മോമും അത് വെറും ഒരു ഫോർമാലിറ്റിക്കായി ചോദിച്ചതാണ് . ഞങ്ങളുടെ ഇളിഞ്ഞ മുഖം കാണുന്നതിന് വേണ്ടി മാത്രം .അവരാഗ്രഹിച്ചത് പോലെത്തന്നെ ഞങ്ങൾ ഇളിച്ചുകൊണ്ട് സമ്മതം മൂളി .

പിന്നീടുള്ള ദിവസങ്ങളിൽ ഞാനും ജെന്നും ഊണും ഉറക്കവും കളിയും ചിരിയും പഠിത്തവും എല്ലാം ഒപ്പമായിരുന്നുവെന്ന് പഴമക്കാർ പറയുന്നത് പോലെ ഞാൻ പറയുന്നില്ല .ഉറക്കം മാത്രമായിരുന്നു ഞങ്ങളെ തമ്മിൽ വേർപ്പെടുത്തിയത് .

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മോമിന് വല്ലാത്ത ഒരു പനി ബാധിച്ചിരുന്നു .അന്ന് മോമിനെക്കാണാനായി അങ്കിളിന്റെ ഒപ്പം ജെന്നും വന്നിരുന്നു .മോമിനോട് യാത്ര പിരിഞ്ഞു അങ്കിൾ പോകുന്നതിന് പിന്നാലെ ജെൻ പോകുമ്പോൾ മോം അവനെ വിളിച്ച് അവന്റെ ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു .അത് മിക്കവാറും മിസ്റ്റർ മരുമകൻ എന്ന ഫിലിമിൽ മല്ലിക മേഡം മിസ്റ്റർ മരുമകനോട്‌ പറഞ്ഞതുപോലെ
"ജെൻ മോനെ ,ആന്റിക്കിനി ഇത് സുഖമാകുമോ എന്നൊന്നും ഉറപ്പില്ല .മോൻ നവലയോടൊപ്പം ഇപ്പോൾ കൈ പിടിച്ചു കളിക്കുന്നതുപോലെ എപ്പോളും ആ കൈ വിടരുതേ ..."
എന്ന് പറഞ്ഞിരിക്കാനായിരിക്കും സാധ്യത .
കോഴിക്കോട് അങ്കിളിന്റെയും എന്റെയും വീടുകൾ അത്ര വല്ല്യ ദൂരമൊന്നുമില്ല .ഞാനും ജെന്നും ഒരേ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത് .അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അങ്കിളിന് ബിസിനസ്സിൽ വലിയ നഷ്ട്ടം സംഭവിക്കുകയും ശേഷം ബാങ്കിൽ നിന്ന് ലോണെടുക്കുകയുമായിരുന്നു .ലോണെടുത്ത് അങ്കിളിന്റെ ഉള്ള സമ്പത്തും നിലംപൊത്തി .അങ്ങനെ കോഴിക്കോട് മാനാഞ്ചിറയിലുള്ള വീട് വിൽക്കുകയും വാടക അന്വേഷിക്കുകയുമായിരുന്നു .ആ സമയത്താണ് എന്റെ ഡാഡിയുടെ കെയറോഫിൽ ഞങ്ങളുടെ വീടിന് തൊട്ടപ്പുറത്തായി ഒരു വീട് സംഘടിപ്പിച്ചത് .സാധാരണ ഡിഫ്രന്റ് ബസ്സുകളിലായി സ്കൂളിലെത്തിയിരുന്ന ഞങ്ങൾ അതോടെ സ്കൂളിലേക്ക് ഒരു ബസ്സിൽ തന്നെ പോകാൻ തുടങ്ങി .ബസ്സുകയറാനായി വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ അയൽവാസികളുടെ വീട്ടുമുറ്റത്തുകൂടിയും ഫുട്പാത്തിലൂടെയും പോകുമ്പോഴൊക്കെയും ഒരു നനുത്ത സ്പർശം എന്റെ കുഞ്ഞു കൈകൾക്കുമേൽ ആധിപത്യം ചാർത്തി .മോം കിടപ്പിലായ സമയത്ത് അവനെ വിളിച്ചു പറഞ്ഞു കൊടുത്ത സ്വകാര്യപ്പറച്ചിൽ ആ ആധിപത്യത്തിന് മൂർച്ച കൂട്ടി .ആ കൈ പിടിച്ചുള്ള നടത്തം ഒരു നാലുവർഷക്കാലം ഒരു തടസ്സവുമില്ലാതെ തുടർന്നു .അതെ ,ഞങ്ങൾ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് അവസാനമായി അത്തരത്തിൽ കൈ പിടിച്ചു നടന്നത് .അതിനു ശേഷം അവർക്ക് സ്വന്തമായി വീട് ശരിയാവുകയായിരുന്നു .അതൊരു കണക്കിന് നല്ല വാർത്തയായിരുന്നെങ്കിൽ പോലും അത് ഞങ്ങളെ വല്ലാതെ അലോസരപ്പെടുത്തി .അപ്പോഴായിരുന്നു ഞങ്ങൾ രണ്ടുപേരും ഞങ്ങൾക്കിടയിൽ പൂതുലഞ്ഞ പ്രണയം തിരിച്ചറിഞ്ഞത് .

പരസ്പരം പിരിഞ്ഞു കൊണ്ടുള്ള നടത്തം തുടങ്ങീട്ട് ഏതാണ്ട് എട്ട് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു .അപ്പോഴാണ് മോഡൽ എക്സാം സമയത്ത് കമ്പെയർ സ്റ്റഡി ഞങ്ങളെ തമ്മിൽ ഒരുമിപ്പിച്ചത് .നാലു വർഷത്തോളം കാലം ഒന്നിച്ചു നടക്കുകയും അതിനിടയിൽ എട്ടുമാസത്തോളം കാലമുണ്ടായ അകൽച്ചയും ഒട്ടും പ്രതീക്ഷിതമല്ലാതെയുള്ള ഒത്തുചേരലിന് ഒരു നവ അധ്യായം തന്നെ തുറന്നു വച്ചു .അത് ഞങ്ങൾക്കുണ്ടാക്കിയ സന്തോഷം അതിരറ്റതായിരുന്നു .പഠിച്ചും കളിച്ചുമൊക്കെ ദിവസങ്ങൾ കടന്നുപോകുന്നു .

ഒരു ദിവസം ഞങ്ങൾ കംപ്യൂട്ടറിൽ ഐ.ടി പ്രാക്ടിക്കൽ ചെയ്യുമ്പോൾ എനിക്ക് അമിതമായി ഞെട്ടലുണ്ടാക്കിയ ഒരു ചോദ്യം ഞാൻ ജെന്നിൽ നിന്ന് കേൾക്കുകയുണ്ടായി .

_______________________________


ജെൻ : നവാല ഞാനൊരു കാര്യം ചോദിച്ചോട്ടെ?

നവാല : ആ ചോദിക്ക് മാൻ..

ജെൻ : അതൊന്നുമില്ല..നമ്മൾ എല്ലാം ഒപ്പമാണല്ലോ ചെയ്യുന്നത് .അതായത് പഠനം ,കളി ,ഫുഡും അങ്ങനെയെല്ലാം .പിന്നെ നമ്മളെ തമ്മിൽ വിട്ടുപിരിക്കുന്ന ഒന്ന് ഉറക്കമേയുള്ളു .

ജെൻ പറയാൻ വന്നത് മനസ്സിലാക്കിയ ഞാൻ അവനെ മൊത്തമായി പറയാൻ അനുവദിക്കാതെ തമാശ രൂപത്തിൽ വേറൊരു മറുപടിപടിയാണ് അവന് നൽകിയത് .

നവാല : അപ്പൊ ,ബാത്റൂമും ടോയ്‌ലെറ്റുമൊക്കെയോ..?


തുടരും...
പങ്കിട്ടു

NEW REALESED