Read fake account..(part 4) by Afthab Anwar️️️️️️️️️️️️️️️️️️️️️️ in Malayalam Fiction stories | മാതൃഭാരതി

Featured Books
  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

  • ഡെയ്ഞ്ചർ പോയിന്റ് - 4

    ️ വിശക്കുമ്പോൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ...

വിഭാഗങ്ങൾ
പങ്കിട്ടു

ഫേക്ക് അകൗണ്ട്..(part 4)

ഫേക്ക് അക്കൗണ്ട്..
അവസാന ഭാഗം
Part 4..
Afthab anwar©️



എന്റെ സുഹൃത്തുക്കൾ അന്ന് വെൽ പ്ലാൻഡ് ആയിട്ടായിരുന്നു പോയിരുന്നത് .അവർ എന്റെ പേര് പറഞ്ഞില്ല. പകരം യുക്തികൂർമ്മത്തയോടെ ഒരു മറുപടി കൊടുത്തു .

ബെന്നി : അലീന കമ്മിറ്റഡാണോ ...?

കുമാരി : അല്ലല്ലോ ...?അലീന കമ്മിറ്റടല്ല .

ബെന്നി : സത്യം..?

കുമാരി : സത്യമാണ് ഗയ്സ്..
ബെന്നി : അവൾ കമ്മിറ്റഡല്ലെങ്കിൽ ഞമ്മളെ ഒരു കാര്യം പറഞ്ഞോട്ടെ...ഞങ്ങടെ അലന് അവളെ ഇഷ്ടാന്ന് പറയാൻ വേണ്ടി വന്നതാ...

ഇത് കേട്ടപ്പോൾ അവൾ ഒരു പുഞ്ചിരി വിടർത്തി നടന്നു നീങ്ങി എന്നാണ് സുഹൃക്കളെല്ലാവരും എന്നോട് പറഞ്ഞത് .സുഹൃത്തുക്കളുടെ അയ്ക്യാഭിപ്രായത്തെ മാനിച്ചുകൊണ്ട് ഞാൻ പിറ്റേ ദിവസം വിദ്യാലയത്തിലെ തടായി ഇറങ്ങുമ്പോൾ അവൾക്കു പിന്നിലായി നടന്നു നീങ്ങി .എന്നിട്ട് അവളോടായി ഞാൻ പറഞ്ഞുതുടങ്ങി...

അലൻ : അവരിന്നലെ പറഞ്ഞ കാര്യമെന്തായി ..?

അലീന : അലൻ ,നിനക്ക് എന്നെപ്പറ്റി അറിയില്ലേ ..?

അലൻ : ആ ഇൻക്ക് കുഴപ്പല്ല്യാ ...!

(അലൻ അലീന പറഞ്ഞത് തീർത്തും മനസ്സിലാക്കാതെയാണ് പറഞ്ഞത് ).

അലീന : അൻക്ക് ഇന്നെപ്പറ്റി അറിയില്ലേ....

(മുൻപ് പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു).

അലൻ :ഹാ ഇൻക്ക് കൊഴപ്പല്ല്യാന്നേ....

(അവൾ ഒരു ഫോർമാലിറ്റിക്ക് പറയാന്ന് വിചാരിച്ചാണ് അലനും ഒരു ഫിർമാലിറ്റിക്കെന്നോണം ഇത് പറയുന്നത്).


അലീന : അലൻ അൻക്ക് ജോർജിനെ അറിയില്ലേ ...?


അത് കേട്ടതോടുകൂടി അലന് ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല .അവൻ തെല്ലുറക്കെയൊന്ന് നെടുവീർപ്പിട്ടു മൗനിയായി തടായി ഇറങ്ങിക്കൊണ്ടിരിക്കുന്നു .അലൻ വിചാരിച്ചിരുന്നത് അത് കാലങ്ങളായി അലീനക്ക് മേൽ ചമയ്ക്കപ്പെട്ട കെട്ടുകഥയാണെന്നാണ് .

പക്ഷെ ഇന്ന് അതവളുടെ നാക്കിൽ നിന്ന് കേട്ടപ്പോൾ അലെൻ ആകെ തളർന്നു പോയി..

പക്ഷെ അലന് സംശയമാണ് .കാരണമെന്തെന്ന് വച്ചാൽ ഇന്നലെ തന്റെ സുഹൃത്തുക്കൾ അവളോട് പറഞ്ഞത് അലീന കമ്മിറ്റഡല്ലെങ്കിൽ ഒരു കാര്യം പറയാനുണ്ടെന്നായിരുന്നു .അതിന് അവരുടെ പക്കൽ നിന്നുള്ള ഉത്തരം കമ്മിറ്റഡല്ലാ എന്നു തന്നെയായിരുന്നു .
ഈ ഒരു അവസ്ഥ ഇല്ലാതിരിക്കാൻ വേണ്ടിയാണ് തന്റെ സുഹൃത്ത് ബെന്നി ഇത് ചോദിച്ചിരുന്നത് .

അലന് നിന്നെ ഇഷ്ട്ടാന്ന് പറഞ്ഞപ്പോൾ പുഞ്ചിരി വിടർത്തിക്കൊണ്ട് അവൾ നടന്നു നീങ്ങിയെന്നുമാണ് പറഞ്ഞത് .

എന്നിട്ടും ഇതെന്ത് സംഭവിച്ചു ?
എന്നുള്ള ചോദ്യ ചിഹ്നത്തിൽ അലൻ തടായി ഇറങ്ങുമ്പോൾ അലീനയും എന്തോ ആലോചിച്ചിരിക്കുകയായിരുന്നു .

അതുവരെ ഉണ്ടായിരുന്ന അലന്റെ നിശബ്ദതയിൽ അലീനക്ക് വല്ലാതെ വീർപ്പുമുട്ടിയിരിക്കണം .നിശബ്ദത തളം കെട്ടാൻ കരണക്കാരിയായ അലീന തന്നെ ആ നിശബ്ദതാന്തരീക്ഷത്തെ ഭേദിച്ചുകൊണ്ട് പറഞ്ഞു..

അലീന : ഇപ്പൊ ഇന്നെ തല്ലിക്കൊല്ലാനുള്ള ദേഷ്യം ഉണ്ടാകുലേ അലന്...??

അലൻ :ഹേ ...അതൊന്നും ഇല്ല(ഉണ്ടെങ്കിലും ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു തീർത്തു).

അലൻ എങ്ങനെയോ പ്രയാസപ്പെട്ടുകൊണ്ടാണ് അന്നേ ദിവസം തടായി ഇറങ്ങിയത് .അതുവരെ ഒരു കൈ അകലത്തിൽ നടന്ന അവർ അതിനുശേഷം റോഡിന്റെ രണ്ട് വശങ്ങളിലൂടെയാണ് നടന്നു നീങ്ങിയത് .

'''''''''''''''''''''''''''''''''''''''''"""""""""""""""""""""""""""""""""""""""""''''""""""


ഇതാണ് അലക്സ് അന്ന് നടന്നത് .പക്ഷെ ഞാൻ പോകുന്നതിന് മുമ്പ് തലേ ദിവസം സുഹൃത്തുക്കൾ അവൾ പറഞ്ഞൂന്ന് പറഞ്ഞ "കമ്മിറ്റഡല്ല"എന്നുള്ള പറച്ചിലിൽ വളരെയധികം പ്രതീക്ഷയുണ്ട് .
പിന്നീട് ഞാൻ അവളെ ഇൻസ്റ്റാഗ്രാമിൽ കാണാൻ ഇടയായി .ഞാൻ ഒരുപാട് തവണ ഫോള്ളോ റിക്വസ്റ്റ് അയച്ചു . അതൊക്കെയും അവൾ നിരാകരിച്ചു .
അവസാനമാണ് ഞാൻ എന്റെ പേരിനോട് സാമ്യതയുള്ള പേരും അവളുടെ പെരുമായ അലീന എന്ന പേരിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയത് .


അലൻ അവന്റെ കഥ പറഞ്ഞു തീർത്തു .ശേഷം അലക്സിന്റെ മെസ്സേജ് വന്നുതുടങ്ങി .

അലക്സ് : നിന്നെ ഞാൻ സമ്മതിച്ചു സുഹൃത്തേ ...പ്രതീക്ഷക്കു പുറത്തുള്ള നിന്റെ ഓട്ടത്തെ വിജയത്തിലെത്തിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു .നിങ്ങൾ പറഞ്ഞത് വച്ചു നോക്കുകയാണെങ്കിൽ പഠനത്തിന് വേണ്ടിയോ അല്ലെങ്കിൽ മറ്റെന്തെകിലും കാരണവശാലും ഒരു താൽക്കാലിക അകലം പാലിക്കുകയായിരിക്കും അവൾ .അവൾക്കിതൊന്നും അറിയാഞ്ഞിട്ടല്ലേ ...അവളുടെ ഇൻസ്റ്റാഗ്രാം ഐ ഡി ഒന്ന് തരാമോ..?

അലീന : അതിനെന്താ
alee__na എന്നാണ് അവളുടെ യൂസർനെയിം .

അലക്സ് : തീർച്ചയായും ഞാൻ വാക്കു തരുന്നു ,നിങ്ങൾ ജീവന് തുല്യമോ അല്ലെങ്കിൽ അതിൽ ഉപരിയായോ സ്നേഹിക്കുന്ന നിങ്ങളുടെ പ്രാണസഖി നാളെ അനിഷേധ്യമായി നിങ്ങളോട് ചാറ്റ് ചെയ്യും .ഇത് അലക്സിന്റെ വാക്ക് .

അലീന : ഹമ് ഓക്കേ...ഒരുപാട് നന്ദിയുണ്ട് അലക്സ്..bye..

'ഞാൻ എത്ര നോക്ക്യതാ..
എന്നിട്ടാണോ ഇപ്പൊ ഇവൻ വിചാരിച്ചിട്ട് നടക്കുന്നത് .
എന്തായാലും അവൻ ഒരു ശ്രമം നടത്തിക്കോട്ടെ..
ഇൻക്ക് മുടക്കൊന്നുമില്ല്യല്ലോ..?
ഇതു തന്നെയായിരുന്നല്ലോ എന്റെ fake account ഉണ്ടാക്കലിന്റെ പ്രഥമ ലക്ഷ്യവും..
അലൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഊറിച്ചിരിച്ചു..
😁😁😁'

അലക്സ് :bye...

###############

അതിന് ശേഷം പിറ്റേ ദിവസം രാവിലെ അലക്സ് പറഞ്ഞത് പോലെ തന്നെ അലീനയുടെ മെസ്സേജ്...
അതും വാട്സ്ആപ്പിൽ .....

അലൻ ഇത് കണ്ടപാടെ ഇൻസ്റ്റാഗ്രാമിൽ തന്റെ ഫേക്ക് അക്കൗണ്ട് ഉപയോഗിച്ച് അലക്സിന് മെസ്സേജ് ചെയ്തു.

അലീന : താങ്ക് യൂ വെരി മച്ച് അലക്സ് .നിങ്ങൾ എന്ത് മായാജാലം കാട്ടിയെന്നെനിക്കറിയില്ല .താങ്ക് യൂ വെരി സോ മച്ച് ...

അലക്സ് :അതൊന്നും വേണ്ട അലീ ...! അല്ല നിങ്ങളുടെ ശെരിക്കുമുള്ള പേരെന്താ ...??

അലീന : അലെൻ .മൈ നെയിം ഈസ്‌ അലെൻ .

അലക്സ് : അലെൻ ?വിച്ച് അലെൻ ??

അലീന : അതേടോ നിന്റെ ആത്മാർത്ഥമാം സുഹൃത്ത് അലെൻ തന്നെയെടോ ഞാൻ..

അലക്സിന് വിശ്വസിക്കാനായാതേ ഇല്ല .
താൻ ഇതു വരെ chat ചെയ്തിരുന്നത് തന്റെ ഉറ്റ സുഹൃത്തായ അലനിനോടായിരുന്നോ..?

എന്നിട്ടിതുവരെ ഈ പ്രണയത്തെപ്പറ്റി എന്നോടിതുവരെ പറഞ്ഞതേ ഇല്ലല്ലോ..
യെസ്..അവൻ പത്താം ക്ലാസ് വരെ ഒരു ഹോസ്റ്റലിൽ നിന്ന് പഠിച്ച കാര്യം അവൻ തന്നോട് പറഞ്ഞിരുന്നു .അപ്പോൾ ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു .അവളുടെ പേര് അലീന എന്നായിരുന്നോ ?
ഉത്തരം കിട്ടാത്ത ഒരു നൂറുകൂട്ടം ചോദ്യങ്ങൾക്ക് അവൻ ഉത്തരത്തെ പരതിക്കൊണ്ടിരുന്നു..
അലക്സിന് ഒന്നും തന്നെ മനസ്സിലായില്ല .
എന്നിരുന്നാലും അലക്സിന് ഒരു കാര്യം നന്നായി മനസ്സിലായി .
താൻ പറ്റിക്കപ്പെട്ടുവെന്നും ,പറ്റിച്ചത് തന്റെ ഉറ്റ സുഹൃത്ത് അലൻ ആണെന്നും .

എന്നിരുന്നാലും താൻ ഇത്രപോണം മണ്ടനായിരുന്നോ?
ഒരു പരിചയവുമില്ലാത്ത ഇൻസ്റാഗ്രാമിലെ സ്ത്രീകളുടെ പേരുള്ളവരോട് chat ചെയ്യുന്നു .love ആണെന്ന് പറയുന്നു .
അവർ തന്നെ കബളിപ്പിക്കുന്നു .
ഇതുവരെയും എത്രയെത്ര ആളുകൾ തന്നെ കബളിപ്പിച്ചിരിക്കുന്നു .

ഈ സമയം അലൻ വളരെയധികം സന്തോഷ ലഹരിയിൽ ആടിത്തിമിർക്കുകയായിരുന്നു .തന്റെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന തന്റെ പ്രാണസഖിയെ കിട്ടിയതിലുള്ളതും തന്റെ ഉറ്റ സുഹൃത്തിനെ പണി പറ്റിച്ചതിലുമുള്ള സന്തോഷത്തിനു അതിർത്തികളില്ലായിരുന്നു .

അലൻ തന്റെ പ്രണയിനിയായ അലീനയോട് chat ചെയ്യുന്ന അതെ സമയത്തുതന്നെ അലന് മറ്റൊരു ചാറ്റിൽ നിന്നും ഒരുപാട് തെറിവിളികൾ കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു .അത് അലനാൽ കബളിപ്പിക്കപ്പെട്ട പാവം അലക്സിന്റെ ചാറ്റിൽ നിന്നായിരുന്നു..


അലക്സ് : എടൊ ഒലക്കമ്മലെയാളെ ....!!!!


The End..
Thanks all..



Edit ചെയ്തിട്ടില്ല .
അക്ഷരത്തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണേ ...
ഇത് എനിക്കുണ്ടായ ഒരനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതീതാണ് .
Thanks to read my dear whole readers..
😍❤️😘😘
💙

Yes .ofcourse..
ഈ novel seriels തീർച്ചയായും എന്റെ life ൽ സംഭവിച്ചതാണ് .
ഞാൻ ഇതുവരെയുള്ള life ൽ ഏറ്റവും serious ആയിക്കണ്ട പ്രണയമാണ് ഈ കഥയായി ഞാൻ ആവിഷ്ക്കരിച്ചത് .
ബഷീർ പറഞ്ഞത് പോലെ "എന്റെ രചനകൾ വായിച്ച് ഏറ്റവും കൂടുതൽ ചിരിക്കാറും കരയാറുമൊക്കെയുള്ളത് ഞാൻ തന്നെയാണ് .കാരണം അത് എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് ".
ബഷീറിന്റെ ഈ വരികളാണ് ഈ കഥ എഴുതിക്കഴിഞ്ഞപ്പോൾ എനിക്ക് ഓർമ്മ വന്നത് .

ഇനി നിങ്ങളെല്ലാവരും ആകാംഷയോടെ പ്രതീക്ഷിച്ചിരുന്ന "fake account(ഫേക്ക് അക്കൗണ്ട്)" ന്റെ അവസാന ഭാഗമാണിത് .
ഇതുവരെ വായനക്കാരായ നിങ്ങളുടെ പക്കൽ നിന്ന് ലഭിച്ച support കൾക്ക് നന്ദി .
Fake account ന്റെ last part aaya part 4 അവസാനിച്ചിരിക്കുന്നു .

പിന്നെ അറിയാലോ..?
ഞാനൊരു young writer ആണ് .അപ്പൊ അതിനുള്ള പോരായ്മകളൊക്കെ സംഭവിക്കിച്ചേക്കാം..
വായനക്കാരായ നിങ്ങളാണ് അതിൽ നിന്നൊക്കെ എന്നെ ഉണർത്തേണ്ടത്.
അറിയാമെന്നു വിചാരിക്കുന്നു എന്നാലും അറിയാത്തവർ ഒന്നറിഞ്ഞോട്ടെ..😉
ഞാൻ ഒരു plus two സ്റ്റുഡന്റ് ആണ്..

ഇപ്പോൾ കോവിഡ് 19 കാരണം ക്ലാസ്സുകളൊക്കെ ഓണ്ലൈനിലാക്കിയത് കൊണ്ട് വല്ലാതെ എഴുതാനൊന്നും സമയം കിട്ടാറില്ല .
ഉള്ള സമയം കാര്യക്ഷമമായി ഉപയോഗിക്കുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനെയുള്ള സൃഷ്ട്ടികൾ ഉത്ഭവിക്കുന്നത് .

എല്ലാ ദിവസവും എഴുതാൻ ശ്രമിക്കാറുണ്ട് .കഴിയാറില്ലെന്നു മാത്രം .
എന്തു ചെയ്യാനാ തിരകക്കാണേ..
അതെ ഒരുപാട് ക്ലാസുകൾ കേൾക്കാനുണ്ട്..

ഇപ്പോൾ തന്നെ 6 days class pending ൽ ഉണ്ട് .

തുച്ഛമായ വായന മാത്രം നടന്നിരുന്ന എന്റെ രചനകളെ ഇത്രയധികം ഉയർത്തിയ പ്രിയ വായനക്കാർക്കിരിക്കട്ടെ എന്റെ ഹൃദയസമ്മാനം💖💖💖❣️