അപകടമാണ് നിങ്ങളെ കാത്തിരിക്കുന്നത്.വായിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ നിങ്ങൾക്കു കൊള്ളാം.
ഇതൊരു കഥയല്ല ചില അനുഭവങ്ങളാണ്.
ഇന്നലെ ഞാനും എൻ്റെ സഹോദരനും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കാര്യം പറഞ്ഞു.സ്ത്രികൾ ശാക്തീകരിക്കാത്തതിൻ്റെ പൂർണ കാരണം അവർ തന്നെയാണ് എന്ന്.അത് സമർത്ഥിക്കനായി അവൻ ചില ഉദാഹരണങ്ങളും പറഞ്ഞു.സ്ത്രീകൾ പറയാതെ തന്നെ മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യുന്നു.വീട് അടിച്ച് വൃത്തിയാക്കുന്നു അലക്കുന്നു.അങ്ങനെ അങ്ങനെ കൂറെ ജോലികൾ ചെയ്യുന്നു.എന്തിനുവേണ്ടിയാണ് അമ്മ ഈ ജോലിയെല്ലാം എന്നെ പഠിപ്പിക്കാതെ ചെച്ചിയെ മാത്രം നിർബന്ധിച്ച് പഠിപ്പിക്കുന്നത്,കാരണം ചെച്ചി ഒരു പെണ്ണായതുകൊണ്ടാണ്.
സഹോദരങ്ങളെ ഇതൊരു അനുഭവമാണ്.പക്ഷെ ഞാനിന്ന് പെണ്ണുങ്ങൾക്ക് ലഭിച്ചിടുള്ള ചില ഭാഗ്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.
അതിനു മുൻപ് ഞാൻ എന്നെ കുറിച്ച് ഒരു കാര്യം പറയാം.ഞാൻ ഏറെ മടിയുള്ള ഒരു പെൺകുട്ടിയാണ്.എല്ലാത്തിനും മടി.ഉറങ്ങാൻ ഉറക്കമുണരാൻ വീട്ടിലെ ജോലികൾ ചെയ്യാൻ പഠിക്കാൻ അങ്ങനെ അങ്ങനെ.എനിക്ക് മടിയില്ലാത്ത ഒരു കാര്യം എഴുതുക എന്നതു മാത്രമാണ്.ഞാൻ ഇഷ്ടത്തോടെ ചെയ്യുന്ന ഒരു കാര്യം എഴുത്ത് മാത്രമാണ്.ബാക്കിയെല്ലാം എൻ്റെ ഉത്തരവാദിത്വമാണെന്ന് കണ്ട് ചെയ്യുന്ന ജോലികളാണ്.അങ്ങനെ സ്വന്തം വസ്ത്രം പോലും കഴുകാൻ മടിയുള്ള ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട് ഞാനൊരു ആണായിരന്നേങ്കിൽ എൻ്റെ വസ്ത്രം മറ്റൊരു സ്ത്രി കഴുകി തരുമായിരുന്നു എന്നെല്ലാം.പക്ഷെ അതൊന്നും നടക്കുന്ന കാര്യമല്ല പെണ്ണാണേൽ ജോലികൾ ചെയ്തിരിക്കണം എന്ന് പിന്നെയാണ് ആരൊക്കെയോ എന്നെ പഠിപ്പിക്കാൻ തുടങ്ങിയത്.എഴുതുന്നതല്ല വലിയകാര്യം വീട്ടിലെ ജോലി ചെയ്യുന്നതാണ് നല്ലതെന്ന് എന്നെ അറിവുള്ള സ്ത്രീകൾ തന്നെ മനസ്സിലാക്കി തന്നു.അതിൽ ഞാൻ ഏറെ സന്തുഷ്ടയാണ്.
അറിവുള്ളവർ സ്ത്രീകളുടെ ഭാഗ്യങ്ങളെ കുറിച്ച് പറഞ്ഞത് നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
1.സന്ധ്യ മയങ്ങിയാൽ എന്നെ തനിച്ചൊന്നും അങ്ങനെ പുറത്തോട്ട് വിടില്ല.ആരുടെയെങ്കിലും കൂടെ മാത്രമേ വിടു.രാത്രി തനിച്ചിറങ്ങാൻ കഴിയാത്തത്ര പുരോഗമനചിന്തഗതിയുള്ള ആളുകൾ തങ്ങുന്ന നഗരമാണിതെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി.പിന്നെ എൻ്റെ സമൂഹത്തിന് എന്നോടുള്ള കരുതലിൽ ഞാൻ അഭിമാനം കൊണ്ടു.സ്ത്രികളെ ഇത്ര കെയർ ചെയ്യുന്ന നാട് നമ്മുടെ മാത്രമായിരിക്കും.
2.രണ്ടാമത്തെ ഭാഗ്യം അത്യപൂർവമാണ്.നമ്മുടെ സമൂഹത്തിലെ ആങ്ങളമാർ സ്വഭാവത്തിൽ മാറ്റം വരുത്തത്തവരായതുകൊണ്ടും സഹോദരിമാരോട് എറെ കെയർ ഉള്ളതുകൊണ്ടും അവരുടെ കെയറിങും ഉപദേശവും ഫ്രീയായി കിട്ടുന്നു.അവർ പറയുന്നത് അനുസരിക്കാതിരിക്കുമ്പോഴാണ് വേറെ ആങ്ങളമാരുടെ കമൻ്റുകൾക്ക് സ്ത്രീകൾ ഇരയാവുക.അതുകൊണ്ട് എല്ലാ സ്ത്രീകളും പുരുഷൻമാർ പറയുന്നതു പോലെ ജീവിക്കുക.പട്ടികൾ പട്ടികളെ തിരിച്ചറിയുന്നതു പോലെ കമൻ്റ് അടിക്കുന്നവരുടെയും സ്ത്രീകളെ അപകീർത്തീകരിക്കുകയും ചെയ്യുന്നവരുടെ സ്വഭാവം ഉപദേശി ആങ്ങളമാർക്ക് കൃത്യമായി അറിയാൻ കഴിയുന്നു.അത്ര നല്ല ആങ്ങളമാർ ഉള്ള നാട്ടിൽ ജീവിക്കുന്ന ഞാൻ എത്ര ഭാഗ്യവതിയാണ്.
3.പിന്നെ മറ്റുചിലർക്ക് ചില ഭാഗ്യങ്ങളുണ്ട്,എനിക്ക് ആ ഭാഗ്യം ഉണ്ടാകുമോ എന്നറിയില്ല.വീട്ടുക്കാർ ലോൺ എടുത്തായാലും പഠിപ്പിക്കും.പിന്നെ ഭാഗ്യവതിയായ മക്കൾ പഠിപ്പിച്ച മാതാപിതാക്കളോട് ഒരു കടപ്പാടും കാണിക്കേണ്ടതില്ല.അവരെ മറ്റൊരു വീട്ടിലേക്ക് മാതാപിതാക്കാൾ കെട്ടിച്ചയക്കും.ഈ ഭാഗ്യം ലഭിച്ച ചിലരെ എനിക്ക് നന്നായി അറിയാം.ഇതിൻ്റെ മുന്നിൽ ഇരിക്കുന്ന നിങ്ങൾക്കും ചിലപ്പോ ഈ ഭാഗ്യം ലഭിച്ചിട്ടുണ്ടാകും.പതിവൃതയായ ഭാര്യയായി കുടുംബത്തിലെ പണികൾ മാത്രം നോക്കി ജീവിക്കാൻ.അതങ്ങനെ അധികമാർക്കും ലഭിക്കുന്ന ഭാഗ്യമല്ല.
ഇത്രയധികം ഭാഗ്യവദികളായ സ്ത്രികൾക്ക് ഇനി ശാക്തീകരണത്തിൻ്റെ ആവിശ്യമില്ലെന്നാണ് അറിവുള്ളവർ പറയുന്നത്.ഇത്ര ഭാഗ്യവതികളായ സ്തീകൾക്ക് ഇനിയെന്താണ് വേണ്ടത്.
ചില അപകടത്തിൽ പെണ്ണ് ചാടാതിരിക്കാനല്ലെ ചില പുരോഗമനചിനതഗതിയുള്ള ചട്ടങ്ങൾ.അല്ലാതെ പെണ്ണുങ്ങളെ താഴ്ത്തി കെട്ടാനൊന്നുമല്ലല്ലോ.സ്ത്രീകൾക്ക് പുരുഷൻമാരെ പോലെ ചിന്തിക്കാൻ കഴിവില്ലാത്തതു കൊണ്ട് ആണുങ്ങൾ വേണ്ടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാൻ...ചിന്തശക്തിയുള്ള ആണുങ്ങൾ തിരുമാനങ്ങൾ എടുക്കട്ടെ പെണ്ണുങ്ങൾ അതെല്ലാം അംഗീകരിക്കുക മാത്രം ചെയ്യു.
ആണുങ്ങളെ നന്നാക്കാൻ ഉദ്ധേശ്യമില്ലാത്ത, പെണ്ണുങ്ങളെ അടിച്ചമർത്തുന്ന സമൂഹത്തിന് പെണ്ണിൻ്റെ പ്രണാമം.നന്ദി നന്ദി പുരോഗമനചിന്താഗതിയും അറിവും ഉള്ള മഹാത്മാരുള്ള സമൂഹത്തിൽ ഇനിയും തുടരട്ടെ ഈ പ്രതിഭാസം.
ഇനിയും നാട്ടുകാരെ എന്നെ തല്ലണ്ടമ്മവാ ഞാൻ നന്നാവുല്ല എന്ന നിലപാടിലാണെങ്കി മനുഷ്യ ശരീരം മാത്രമാണ് പുരോഗമിച്ചിട്ടുള്ളത് എന്നതായിരിക്കും വാസ്ത്ഥാവം.
വീട്ടിലെ പെണ്ണുങ്ങളെ മാത്രം ശ്രദ്ധിച്ച് വളർത്തുന്ന എല്ലാ കുടുംബാംഗങ്ങൾക്കും എൻ്റെ ഈ എളിയ അറിവുകൾ സമർപ്പിക്കുന്നു.
ഈ അറിവ് എല്ലാവരിലേക്കും എത്തപ്പെടാൻ നിങ്ങളുടെ പൂർണ പിന്തുണ വേണം.
(അടുത്ത ഭാഗം
എങ്ങനെ വീട്ടിൽ പുരുഷ മേൽകൊയ്മ കൊണ്ടു വരാം.ഈസിയായി എങ്ങനെ പുരുഷൻമാർക്ക് ആളാകാം.)
സംപൂർണം.
നന്ദി. . .