Read KANIHA by Ridhina V R in Malayalam Short Stories | മാതൃഭാരതി

കനിഹ

വേണമെങ്കിൽ ഇതും ഒരു സാധാരണ സംഭവമായി നിങ്ങൾക്ക് തള്ളി കളയാം.എന്നാൽ അവൾക്ക് അത് അങ്ങനെ തള്ളി കളയാൻ കഴിയില്ല.എനിക്കും...കാരണം ഇവിടെ അസാധ്യമായി ഒന്നുമില്ല.എന്ന് സാധ്യമാകുമെന്ന ചോദ്യത്തിന് ഉത്തരം അത് നിങ്ങളുടെ പക്കലുള്ളിടത്തോളം.

അവളുടെ പേര് കനിഹ.വയസ്സ് പതൊൻപത്.അമ്മയുടെയും അച്ഛൻ്റെയും സ്നേഹമയിയായ മകൾ.അവളും എല്ലാവരെ പോലെ തന്നെ ജീവിതം ജീവിച്ചു പോന്നു.എല്ലാവരും കനിയെ പോലെയാണോ എന്ന് അറിയില്ല.അവൾക്ക് ഒരു പ്രത്യേകതയുണ്ട്,അവൾക്ക് ജീവിതത്തോട് ഇതുവരെ മടുപ്പ് തോന്നിയിട്ടില്ല.എന്നേ മടുത്ത് പുറത്ത് പോകേണ്ട ജീവിതമായിരുന്നു അവളുടേത്.അങ്ങനെ ജീവിതം മടുക്കാൻ അവളുടെ ജീവിതത്തിൽ ഇത്ര പെരുത്ത് എന്താ സംഭവിക്കുന്നേ.കനി ആരാ.അവൾക്ക് എന്തു പറ്റി.എന്താ അവൾക്ക് വേണ്ടേ..ഞാൻ പറയാം അത്.

അവളുടെ വീട്ടിൽ അച്ഛൻ അമ്മ അനിയത്തി അനിയൻ അവരായിരുന്നു അവളുടെ ലോകം.ഇപ്പോൾ അവർ മാത്രമല്ല കുറേ കുറേയധികം പേർ കനിയുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുന്നു.അവളുടെ വീട് കരീങ്കാടെന്ന കൊച്ചുഗ്രാമത്തിലാണ്.എല്ലാ ഗ്രാമ പ്രദേശത്തെയും പോലെ തന്നെ അവിടെയും പുഴയും കാടും അരുവിയും നിഷ്കളങ്കതയുള്ള ജനങ്ങളും ഉണ്ട്.നിഷ്കളങ്കതയെന്നു പറഞ്ഞാൽ അറിയാലോ നിങ്ങളുടെ നാട്ടിലെ പോലെ തന്നെയായിരുന്നു അവിടയും.പല തരത്തിൽ സ്വഭാവമുള്ള ജനങ്ങൾ.

അങ്ങനെ പലതരത്തിലുള്ള ജനങ്ങൾ വാഴ്ന്നു പോകുന്ന ആ നാട്ടിൽ അവളെ ഏറെ സന്തോഷവദിയായാണ് എല്ലാവരും കണ്ടത്.ഈ സമയം കനി കോളേജിലേക്ക് പോകാണ്.ഒത്തിരി ദൂരമുള്ളതു കൊണ്ട് അവൾ വീട്ടിൽ നിന്നു നേരത്തെ ഇറങ്ങി.രണ്ടു വർഷമായി അവൾ അവിടെ പഠിക്കുന്നു.എല്ലാ അധ്യാപകർക്കും കുട്ടികൾക്കും അവളെ വലിയ കാര്യമാണ്.അവിടെ അവൾക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു.ആ സ്വാതന്ത്ര്യം അവൾക്ക് കിട്ടുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല.പക്ഷെ അവൾ അവിടെയെത്തി സ്വാതന്ത്ര്യത്തിൽ.ഈ സമയം അവൾ കോളേജിൽ എത്തിയിട്ടുണ്ടാകും.

കനി വാരന്തയിലൂടെ നടന്ന് ക്ലാസ്സിലേക്ക് പോകും വഴി എത്രപേരെ നോക്കിയാണ് അവൾ ചിരിച്ചത്.ആദ്യമായി അവൾക്കും കൂട്ടുക്കാർക്കും പ്രീയപ്പെട്ട നീന മിസ്സ്.പിന്നെ അവളോടപ്പം പത്താം ക്ലാസ്സിൽ പഠിച്ച വീണ.അവൾ പക്ഷെ തിരിച്ച് ഒന്നും പറഞ്ഞില്ല.ചിലപ്പോൾ കണ്ടിട്ടുണ്ടാവില്ല എന്ന് അവൾ സ്വയം ആശ്വസിച്ചു.പിന്നെ ജൂനിയേഴ്സ് ഇവരെയെല്ലാം കടന്ന് ക്ലാസ്സ്റൂമിൽ എത്തുന്നതിന് മുൻപ് വരാന്തയിൽ തന്നെ ആബീയും ശ്രീയും നിൽപ്പുണ്ടായിരുന്നു.അവരോട് ഒരാഴ്ച്ചത്തെ വിശേഷങ്ങൾ അവൾക്ക് പറയാനുണ്ടായിരുന്നു.

ആബി ശ്രീന്നും പറഞ്ഞാൽ ആബിദ് റഹ്മാനും ശ്രീദേവിയും.അവരെപ്പോലെ അവർ മാത്രമുള്ളു അതുങ്ങൾട ജീവിതം ഇനി എങ്ങനാന്ന് ആർക്കും അറിയില്ല.അവരെ പോലെ പരസ്പരം ഇത്ര സ്നേഹിക്കാൻ പ്രണയിക്കാൻ അവർ മാത്രമെയുള്ളു.ആർക്കും അസൂയ തോന്നും അവര കണ്ടാൽ.ആബിയും ശ്രീയും കനിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കാളാണ്.

എല്ലാവർക്കും ജീവിതത്തിൽ ഓരൊ സ്വപ്നങ്ങളുണ്ട്,ഈ കുട്ടൂകാർ സ്വപ്നം കാണുന്നത് ഒന്നിച്ചാണ്.എവിടെ നിന്നാണ് ഈ ഒരു ആഗ്രഹം അവർക്കിടയിൽ വന്നതെന്നറിയില്ല.ഒരു വർഷം കൊണ്ട് മനസ്സിൽ കേറി കൂടിയതാണത്.ആ സ്വപ്നം എന്താണെന്ന് എനിക്കു പോലും ഇപ്പോൾ അറിയില്ലായിരുന്നു.വളരെ വൈകിയാണ് ഞാനും അറിയുന്നത്.അറിഞ്ഞപ്പോൾ എല്ലാവരോടും ബഹുമാനം ഒന്നു കൂടി എന്നു തന്നെ പറയല്ലോ.എന്താണ് അവരുടെ ലക്ഷ്യമെന്ന് നിങ്ങളും വഴിയെ തന്നെ അറിയും.അങ്ങനെ സംസാരിച്ചിരിക്കുന്നതിനിടയിലാണ് നീന മിസ് ക്ലാസ്സിലേക്ക് എത്തിയത്.മിസിനെ കണ്ടതും എല്ലാരും ക്ലാസ്സിലോട്ട് ഏറി.നീന മിസ്സ് എല്ലാവർക്കും പ്രീയങ്കരിയാണെന്ന് പറഞ്ഞല്ലോ മറ്റേത് ക്ലാസ്സിലേക്കാൾ പിള്ളേർ നീന മിസ്സുള്ളപ്പോൾ അവിടെ ഉണ്ടാകും.അങ്ങനെ ക്ലാസ്സും കുട്ട്യോളും ടീച്ചർമാരും ആയിട്ട് അടി പൊളിയായി പോന്നു.ഈ ക്ലാസ്സിലില്ലാത്ത ഒരാളു കൂടി കനിഹയുടെ ജീവിതത്തിൽ ഉണ്ട് ആനന്ദ്,അവന് കനിഹയെ ഒത്തിരി ഇഷ്ടമാണെന്ന് എനിക്കറിയാമായിരുന്നു.ശ്രീയെ കൊണ്ടു പോകാൻ വരുമ്പോഴെല്ലാം അവൻ അവളെ കാണാറുണ്ടായിരുന്നു.കനിയാണങ്കിൽ അവനെ ഒന്നു നോക്കുക പോലും ചെയ്യിലായിരുന്നു.ആനന്ദ് ശ്രീയുടെ ഒരേയൊരു സഹോദരനായിരുന്നു.ശ്രീക്കാണങ്കിൽ ആനന്ദ് അവളെ കൊണ്ടു പോകാൻ വരുന്നത് ഇഷ്ടമല്ല.എനിക്കറിയില്ല അവളെന്താ ഇങ്ങനെയെന്ന്.ചിലപ്പോൾ ആബി ഉള്ളതു കൊണ്ടാവും.അവൻ്റെം അവൾടേം കാര്യം വീട്ടിൽ അറിയില്ലാല്ലോ.

ഇനി ഞാൻ കനിയുടെ ഒരു രഹസ്യം പറയാം.ഇപ്പോൾ എനിക്കത് അറിയില്ലായിരുന്നു.കനിക്ക്... അവൾക്ക് എന്നെ... ഒത്തിരി ഇഷ്ടമായിരുന്നു.അവൾക്ക് എൻ്റെ ജീവിതത്തിൽ സ്ഥാനം ലഭിച്ചത് ഇപ്പോഴാണ്.പക്ഷെ ഞാനറിയാതെ...എനിക്കാറിയില്ല.എന്തിനാണവൾ എന്നെ ഇത്രയേറെ സ്നേഹിച്ചത്.ഇപ്പോൾ അവളുടെ ആ സ്നേഹമാണ് എന്നെ വീർപ്പുമുട്ടിക്കുന്നത് മരണത്തിനും അതീതമായ പ്രണയമെന്ന് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു.അവൾ എൻ്റെ ജീവിതത്തിൽ എത്തിയ ശേഷം ഞാനത് അനുഭവിക്കുന്നു.മരിക്കാത്ത പ്രണയം....

ഇത്രയും വായിക്കാനേ മോൾക്ക് കഴിഞ്ഞുള്ളു അവളെ അമ്മ വിളിക്കായിരുന്നു അവൾ ഡയറി അടച്ചു വച്ച് അമ്മയുടെ അടുത്തേക്ക് ചെന്നു.അമ്മയോട് എന്താ വിളിച്ചതെന്ന് തിരക്കി അമ്മ അവളോട് കിടന്നുറങ്ങാനും നാളെ അമ്മയുടെ വീട്ടിൽ പോകണമെന്നുമുള്ള കാര്യം ഓർമ്മിപ്പിച്ചു.നേരത്തെ തന്നെ കിടന്നുറങ്ങണമെന്നുള്ളതു കൊണ്ട് അമ്മ വീട്ടുജോലിയെല്ലാം നേരത്തെ കഴിച്ചിരുന്നു.കുറേ നേരം വായിച്ചതുകൊണ്ട് മോളെ വേഗം ഉറക്കം പിടിച്ചിരുന്നു.

അതിരാവിലെ നേരത്തെ മോളും എഴുന്നേറ്റു.അവളുടെ മനസ്സുമുഴുവനും കനിഹയായിരുന്നു.ഡയറി വായിക്കാനുള്ള സമയം അവൾക്ക് ആരും നൽകിയില്ല.അവൾ അമ്മയോടോപ്പം പോകാൻ വേഗം തന്നെ റെഡിയായി.ആകാശത്തിൻ്റെ നിറമുള്ള ബാഗായിരുന്നു അവളുടേത്.അതിലായിരുന്നു ചിറകില്ലാതിരുന്ന ആ ഡയറി അവൾ സൂക്ഷിച്ച് വച്ചത്.

അമ്മയുടെ വീട് ഇവിടെ അടുത്ത് തന്നെയാണ്.പക്ഷെ മോൾക്ക് അമ്മയോടൊപ്പം അവിടേക്ക് ഒത്തിരി തവണ പോകാൻ കഴിഞ്ഞിട്ടില്ല.അവൾക്ക് അവിടേക്ക് പോകാൻ ഒത്തിരി ഇഷ്ടാണ്.പക്ഷെ ഓരോ ബാധ്യതകൾ എല്ലാവർക്കും അയച്ചു കൊടുത്തിട്ടുണ്ടല്ലോ.അതിൻ്റെ ഭാരം പേറി അമ്മക്കും മകൾക്കും എത്താൻ കഴിഞ്ഞിരുന്നില്ലവിടേക്ക്.എന്നാൽ ഇപ്പോ അവൾ അവിടെയെത്തി.അമ്മ അവളെ അവിടെ തനിച്ച് നിർത്തി വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.കാരണം അവളെ അവിടെ ആക്കിയതിനു ശേഷം വേണം ഇനിമുതൽ ജോലിക്ക് പോകാൻ.അമ്മ അവളെ അവിടാക്കിട്ട് തിരിച്ച് ജോലിക്ക് പോയി.അവിടെ നിന്നാണ് മോള് എൻ്റെ ഡയറി എടുത്തത്.ചെച്ചി പോയാ പിന്നെ ഞാനും അമ്മയും ഇവിടെ തനിച്ചാണ്.അച്ഛൻ എൻ്റ ചെറുപ്പത്തിൽ തന്നെ ഞങ്ങളെ വിട്ട് പോയിരുന്നു.എന്നെയും ചെച്ചിയെയും വളർത്തി വലുതാക്കീത് അമ്മയാണ്.മോൾക്ക് ഇവിടെ ഒത്തിരി ഇഷ്ടാന്ന് പറഞ്ഞല്ലോ.മോള് ഇവിടെ വരുമ്പോഴാണ് ഇത് ശൂന്യതയില്ലാത്ത ആകാശമാകുന്നത്.ഇന്ന് മോൾ എന്നെ നോക്കി ഒന്നു ചിരിച്ചു.എന്നിട്ട് എൻ്റെ കനിഹയുടെ കഥ വായിക്കാനായി അവൾ മുറിയിലേക്ക് പോയി ആകാംഷയോടെ അവൾ ആ പുസ്തകമെടുത്ത് താളുകൾ മറിച്ചു.

മരിക്കാത്ത പ്രണയം...അവൾ മറച്ചു വച്ചില്ലായിരുന്നെങ്കിൽ...ഇനിയും അവളുടെ പ്രണയം ആസ്വദിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിരിക്കില്ല.പക്ഷെ അവളുടെ ജീവിതം എൻ്റേതാണ്.എൻ്റെ കൂട്ടൂക്കാരുടെ സ്വപ്നവും.എനിക്കൊരിക്കലും അവർ ചെയ്തത് തെറ്റായി തോന്നിയിട്ടില്ല.ആർക്കും തോന്നാനും പാടില്ല.കാരണം അവർ ചെയ്തതാണ് ഏറ്റവും വലിയ ശരി.കനിഹയെ കൊന്നു കളഞ്ഞാൽ ഞങ്ങളുടെ ലക്ഷ്യം ഇല്ലാതാകുമെന്നായിരിക്കണം അവർ ധരിച്ചത്.പക്ഷെ ഇപ്പോൾ ഉത്തരവാദിത്വം ഞങ്ങൾക്ക് കൂടി.ഞങ്ങളുടെ സ്വപ്നങ്ങളോട്.

മലയാളികൾക്കെല്ലാം തലകുനിച്ച് നിൽക്കേണ്ട വർഷമായിരുന്നു അത്.പാറി പറക്കേണ്ട ചിത്രശലഭങ്ങളെ പോലുള്ള മക്കളെ അവരുടെ ചിറക്കുകൾ അരിഞ്ഞ് ചരടിൽ കെട്ടി തൂക്കി.എന്നിട്ട് എൻ്റെ ആ മക്കളെ കൊന്നിട്ട് എനിക്ക്...ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.മനുഷ്ത്വം ആവോളമുള്ള കോടതി അവരെ വെറുതേ വിട്ടു.എനിക്ക് ദേഷ്യവും സങ്കടവും വന്നു.എന്നോട് തന്നെ പുഛം തോന്നി.പക്ഷെ കനിഹ,ആബി,ശ്രീ അവർ ചെയ്തത് ശരിയാണ് അവരുടെ ആഗ്രഹം ശരിയാണ്.അവൻമാരെ പോലുള്ളവർ മരിക്കണം.ഞാൻ പറഞ്ഞില്ലേ എനിക്ക് അവരുടെ സ്വപ്നം എന്തെന്ന് അറിഞ്ഞപ്പോൾ ആരാദന കൂടിയെന്ന്.അവരോടൊപ്പം ഇപ്പോൾ ഞാനുമുണ്ട്.കൂട്ടായിട്ട്..

പിന്നെ ഒരു കാര്യം പറയാം.ആബി ശ്രീയെ സ്വന്തമാക്കി അവളുടെ വീട്ടുക്കാരെല്ലാം സമ്മതിച്ചു.പിന്നെ എതിർക്കുമായിരുന്ന ആനന്ദ്.. അവൻ...അവൻ ഇപ്പോൾ ഞങ്ങളോടൊപ്പം ഇല്ല.കൂടെ നിന്ന് സ്നേഹിച്ച് എൻ്റ കനിഹയെ ചതിച്ച് കൊല്ലപ്പെടേണ്ടവരുടെ മുന്നിലേക്ക് അവൻ അയച്ചു...അതുകൊണ്ടാ അവൻ ഇപ്പോൾ ഇല്ലാത്തത്.ഇനിയും ഞങ്ങൾക്ക് തീർക്കാൻ ഒത്തിരി ഉത്തരവാദിത്വങ്ങളും ഉണ്ട്.ഇത്ര വർഷങ്ങൾകൊണ്ട് ഞാൻ കുറേ പാഠങ്ങൾ പഠിച്ചു.ഈ ലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കണമെങ്കിൽ സ്വയം തെറ്റുക്കാരനാകണം ഞാനുമായി...തെറ്റുക്കാരൻ... തെറ്റുചെയ്യാത്ത തെറ്റുക്കാരൻ...

മോള് പുസ്തകം അടച്ചുവച്ചു.ഇതിൻ്റെ ബാക്കി വീണ്ടും അവൾ എഴുതി തുടങ്ങുമെന്നെനിക്കുറപ്പായിരുന്നു.കാരണം ആ ചിത്രശലഭത്തിൻ്റെ ചിറകുകളും മുറിച്ചുമാറ്റി അവൻ തൂക്കിലേറ്റാൻ ശ്രമിച്ചതായിരുന്നു മോളെയും.ഭാഗ്യകൊണ്ടാണ് എൻ്റെ മോള് രക്ഷപ്പെട്ടത്.മോള് തന്നെ പ്രതികാരം ചെയ്യട്ടെ.താങ്ങായി ഞാനും എൻ്റെ കൂട്ടുക്കാരും ഉണ്ടാകും.ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറിയിട്ടില്ല.പ്രതികരിക്കാൻ ശക്തിനഷ്ടമാകുന്നിടത്തെല്ലാം ഞാൻ എത്തും.

എൻ്റെ മോൾ ഒരിക്കൽ ഏറ്റവും ഔന്നത്യത്തിലേക്ക് പുഞ്ചിരിയോടെ പറന്നെത്തണം അതാണ് എൻ്റ സ്വപ്നം.എനിക്കറിയാം.കുറ്റങ്ങളുടെ ശിഖിരങ്ങളും ചില്ലകളും മുറിച്ചു മാറ്റിയിട്ട് കാര്യമില്ലായെന്ന്.വേരാണ് മുറിച്ചു മാറ്റേണ്ടത്.അതിന് ശക്തിവേണം വലിയശക്തിയല്ല ചിന്തിക്കാനുള്ള ശക്തി മാത്രം മതി.

ഇന്ന് ഈ പുസ്തകം പ്രകാശനം ചെയ്യാൻ പോകുന്നു.ആദ്യ പതിപ്പ് എല്ലാവരും വായിക്കുന്നതിനു മുൻപ് എൻ്റെ മോള് വായിക്കണം.ഞാൻ സ്വപ്നം കാണാറുണ്ട് എൻ്റെ വാക്കുകൾ മോള് വലിയ സദസ്സിൽ വലിയ ജനക്കുട്ടത്തിൽ പ്രസംഗിക്കുന്നത്.

“ഞാൻ അത്ര ബലഹീനയൊന്നുമല്ല ബലശാലിയുമല്ല.ഞാൻ അത്ര വലുതായി ഒന്നും ചെയ്തിട്ടുമില്ല.പിന്നെ എന്തിനാണ് എനിക്കി അംഗികാരമെല്ലാം എന്ന് എനിക്കറിയില്ല.നമുക്ക് പരിചിതമില്ലാത്ത ഒന്നു സംഭവിച്ചു

അത് കൊണ്ട് എല്ലാവരും എന്നെ വ്യത്യസ്ത്ഥമായി കാണുന്നു.പക്ഷെ ഇതൊന്നുമല്ല ഞാൻ ആഗ്രഹിക്കുന്നത്.എനിക്ക് ഈ അൽഭുത നേട്ടത്തിനുള്ള അംഗികാരം വേണ്ട.എന്തിനാണ് നിങ്ങൾ സ്ത്രികളുടെ നേട്ടങ്ങളെ ആശ്ചര്യത്തോടെ കാണുന്നത്.അവർക്കെന്ത കൊമ്പുണ്ടോ എന്ന് വേണേൽ ചോദിക്കാം.സ്ത്രീകൾ അകതളത്തിനു പുറത്ത് കാര്യമായി ജോലി ചെയ്ത് സമ്പാദിച്ചാൽ അത് ഏറെ പ്രശംസ അർഹിക്കുന്ന കാര്യമാണ്.പുരുഷൻമാർ വീടിനകത്തെ പണിയെടുക്കുന്നതും പ്രശംസ അർഹിക്കുന്ന കാര്യമാണ്.അത് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്.കാരണം നമ്മുടെ നാട്ടിൽ നേരത്തെ തന്നെ ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ടല്ലോ.അല്ലെ.അതെ.നൂറു വർഷങ്ങൾക്കു മുൻപ് വരെ ജാതിയുടെ പേരിൽ തൊഴിലുകൾ എല്ലാവർക്കും വീതിച്ചു കൊടുത്തിരുന്നു.ഇപ്പോഴും വീതിച്ചു നൽകിയിട്ടുണ്ട് ആണിനും പെണ്ണിനും കറുത്തവനും വെളുത്തവനും തടിച്ചവനും മെലിഞ്ഞവനും അങ്ങനെ അങ്ങനെ..

ഇതു മാറണം.എന്നാണ് ഞാനിപ്പോൾ നേടിയ പോലുള്ള നേട്ടങ്ങളെ..ജോലിയെ ഇത്ര അൽഭുതത്തോടെ ആശ്ചര്യത്തോടെ കാണാതെ സാധാരണമായി ലോകം മുഴുവനും കാണുന്നത് ആ ദിവസത്തിനായാണ് ഞാനിപ്പോൾ കാത്തിരിക്കുന്നത്.” അവൾ പറഞ്ഞുനിർത്തി.

ഇത്രയും പറഞ്ഞു കൊണ്ട് അവൾ ഉണർന്നു.സ്ക്കുളിൽ നിന്നു പറക്കാൻ അവൾ യൂണിഫോം എടുത്തിട്ടു.അമ്മ അവൾക്ക് ചായ കൊണ്ടുവന്ന് കൊടുത്തു.അച്ഛൻ പുറത്തു നിന്ന് പത്രം വായിച്ചു കൊണ്ടിരുന്നു.

**************************************************

പ്രീയവായനക്കാരെ...നിങ്ങൾക്ക് ഈ കഥയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തണേ...

നന്ദി.

വിലയിരുത്തലും അവലോകനവും

Jibi

Jibi 2 വർഷം മുമ്പ്

Bhadra krishnakumar

Bhadra krishnakumar 2 വർഷം മുമ്പ്

Ridhina V R

Ridhina V R മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു 2 വർഷം മുമ്പ്

Fidha

Fidha 2 വർഷം മുമ്പ്