The Author STORY HUB പിന്തുടരുക Current Read പ്രവാസി By STORY HUB മലയാളം Short Stories Share Facebook Twitter Whatsapp Featured Books ജെന്നി - 3 ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന്... മണിയറ മണിയറ Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു... ഡ്രാക്കുള കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ... Sharlock Homes - 1 കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്... ഡെയ്ഞ്ചർ പോയിന്റ് - 5 ️ അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ... വിഭാഗങ്ങൾ Short Stories ആത്മീയ കഥ Fiction stories Motivational Stories Classic Stories Children Stories Comedy stories മാസിക കവിത യാത്രാ വിവരണം Women Focused നാടകം Love Stories Detective stories Moral Stories Adventure Stories Human Science സൈക്കോളജി ആരോഗ്യം ജീവചരിത്രം Cooking Recipe കത്ത് Horror Stories Film Reviews Mythological Stories Book Reviews ത്രില്ലർ Science-Fiction ബിസിനസ്സ് കായികം മൃഗങ്ങൾ ജ്യോതിഷം ശാസ്ത്രം എന്തും Crime stories പങ്കിട്ടു പ്രവാസി 15.6k 38.5k 1 Part 1❣M.A.P.K❣✈ *പ്രവാസി*✈തന്റെ ജീവിതത്തിൽ പ്രവാസി എന്ന് മുദ്രകുത്തി ജീവിച്ചു തീർക്കുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട്. ഈ കഥ അവർക്കായി സമർപ്പിക്കുന്നു."ഒരിക്കൽ ഒരു സ്ത്രീ ഒരു കത്തെഴുതി, ഇതിൽ പ്രധാനമായും പറഞ്ഞത് ഇങ്ങനെയായിരുന്നു, ജീവിക്കുന്നുവെങ്കിൽ ഒരു പ്രവാസിയുടെ ഭാര്യയായി ജീവിക്കണം.... ഇതിലൂടെ ആ സ്ത്രീ അർത്ഥമാക്കിയത് ഇങ്ങനെയായിരുന്നു. പ്രവാസികൾ എന്നും പണക്കാരാണ് അവരിൽനിന്ന് ധൂർത്തടിച്ചു ജീവിക്കാം എന്നതായിരുന്നു ആ സ്ത്രീ അർത്ഥമാക്കി പ്രധാന കാര്യം".ആ കത്തിലെ വാക്കുകൾ കുത്തി തറച്ചത് എന്റെ ഉപ്പ അടക്കമുള്ള പ്രവാസിയുടെ നെഞ്ചിൽ ആയിരുന്നു. പ്രവാസിയുടെ മനസ്സ് അറിയാതെ പോയ ആ സ്ത്രീ ഒന്ന് ചിന്തിച്ചു നോക്കണം എന്താണ് "പ്രവാസി എന്നത്"...?കുറേകാലത്തിനുശേഷം അറബിയുടെയും മാനേജരുടെയും കയ്യും കാലും പിടിച്ചു ഉണ്ടാക്കുന്ന ലീവിന് നാട്ടിലേക്ക് പുറപ്പെടുമ്പോൾ, എന്റെ ഭാര്യയുടേയും മക്കളുടേയും തിളങ്ങുന്ന ആ പവിത്രമായ കണ്ണുകൾ ഒന്ന് കാണാൻ എന്ന ആഗ്രഹത്തോടെ വിമാനം കയറുന്ന പ്രവാസികൾ. കയ്യിൽ പൈസ ഇല്ലെങ്കിലും കടം വാങ്ങിയിട്ട് ആണെങ്കിലും നാട്ടിൽ പോകുമ്പോൾ ഒന്നും കൊണ്ടുപോകില്ല എന്ന് ജാഡ പറയുന്ന പ്രവാസികൾ. കൊണ്ടുവരാൻ പറ്റുന്നതിലും കൂടുതൽ സാധനങ്ങൾ വാങ്ങി വരുന്നത്, നാട്ടിലെത്തിയാൽ വീടും തൊടിയും ചുറ്റിപ്പറ്റി നിൽക്കുന്നത്, അങ്ങാടിയിൽ പോയി നിരങ്ങാൻ അറിയാഞ്ഞിട്ടോ, ബൈക്ക് എടുത്ത് കറങ്ങാൻ അറിയാഞ്ഞിട്ടല്ല. നാളെ തിരിച്ചു പോയാൽ ഒറ്റ മുറികളിലെ ഇരുമ്പ് കട്ടിലിൽ കിടന്ന് ഭാര്യയുടെയും മക്കളുടെയും ഒപ്പമുള്ള ആ നിമിഷങ്ങൾ മനസ്സിന് സന്തോഷം നൽകും എന്ന് ഓർത്തിട്ടാണ്.ലീവ് തീരാറായി എന്ന് അറിയുന്ന ഭാര്യ അത് നീട്ടി കിട്ടുമോ എന്ന് ചോദിച്ചു കണ്ണു നിറക്കുമ്പോൾ, ആ പ്രവാസി ഒന്നും പറയാതെ മുറ്റത്തേക്ക് ഇറങ്ങി നടക്കുന്നത് തന്നെ കരയുന്നത് ഭാര്യ കാണാതിരിക്കാനാണ്.എന്നു വന്നു എന്നു പോകുമെന്ന് നാട്ടുകാരുടെ സ്ഥിരം ചോദ്യത്തിന് ചെറുപുഞ്ചിരി മറുപടി നൽകി വേദനകൾ അടക്കിപ്പിടിച്ച പ്രവാസി നടക്കുമ്പോൾ ആ പ്രവാസിയുടെ നെഞ്ചിനകത്ത് ആളിക്കത്തുന്ന ആ തീ മറ്റുള്ളവർ കാണാഞ്ഞിട്ട് ആണ്. നാട്ടുകാരുടെ ഇങ്ങനത്തെ ചോദ്യങ്ങൾ കേൾക്കുമ്പോൾ പ്രവാസിയുടെ ഉള്ളിലൊരു നീറ്റലാണ്.തിരിച്ചുപോകുമ്പോൾ അയച്ചു വച്ച് ഷർട്ട് ഓർമ്മക്കായി ഭാര്യ എടുത്തുവയ്ക്കുമ്പോൾ, പ്രവാസിയുടെ അകത്ത് കത്തുന്നത് തീജ്വാലകൾ ആണ്. കുടുംബത്തോട് ഒന്നിച്ച് ചിലവിട്ട ദിവസങ്ങളിലെ ഓർമ്മകളാണ് എല്ലാ പ്രവാസികളുടെയും മനസ്സിൽ കുളിര്. പടിയിറങ്ങുമ്പോൾ ഭാര്യയുടെ കവിളിൽ മുത്തം നൽകുന്നത് നാളെ ഒരുപക്ഷേ തിരിച്ചുവരുന്നത് മരിച്ചിട്ട് ആണെങ്കിൽ എന്ന ചിന്തയോടെയാണ്. പിന്നെ ഒരു മുത്തം തരാൻ ആ പ്രവാസിക്ക് കഴിഞ്ഞില്ല എന്ന് ഓർത്തിട്ടാണ്. പടിയിറങ്ങുമ്പോൾ ആ പ്രവാസിയുടെ കണ്ണുനീർ ആരും കാണില്ല. കാരണം അയാൾ കരയുന്നത് തന്റെ മനസ്സുകൊണ്ടാണ്. തിരിച്ചുവന്നാൽ തടി മെലിഞ്ഞു പോയി എന്ന് പറഞ്ഞ ആ കൈകൊണ്ട് വിളമ്പി തരുമ്പോൾ ആണ് മരുഭൂമിയിലെ ചൂടിൽ വെന്തുരുകുന്ന പ്രവാസിയുടെ ശരീരം ഒന്ന് നന്നാവുന്നത്. പ്രവാസിയുടെ ദുഃഖത്തിൽ ആ പ്രവാസിയുടെ കണ്ണ് നിറയാത്തത്, കരഞ്ഞു തീർക്കാൻ ആ കണ്ണിൽ കണ്ണുനീർ ഇല്ലാഞ്ഞിട്ടല്ല, പകരം കൂടെയുള്ളവരെ സങ്കടപെടുത്തേണ്ട എന്ന് കരുതിയിട്ടാണ്.എല്ലാ പ്രവാസികളും ഇങ്ങനെയാണ്, പ്രവാസ ലോകത്തു നിന്ന് ഇവിടെ വരുമ്പോൾ തന്റെ കുറവുകൾ മറ്റാരും കാണേണ്ട എന്ന് കരുതിയിട്ടാണ് നാട്ടിൽ അവർ പ്രമാണിമാരായി ജീവിക്കുന്നത്നിങ്ങൾ അറിയുന്ന പ്രവാസികൾ ഇങ്ങനെയാണോ...?*✍🏻MOHAMMED AFSAL PK*_*📲7994693459*Part 2❣️M.A.P.K❣️✈️*പ്രവാസി*✈️vol 2"ഈ പറയുന്ന കഥ യാഥാർത്ഥ്യമാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ്. ഇതൊരു പ്രവാസിയുടെ കഥയാണ്. സ്വന്തം കുടുംബത്തിനു വേണ്ടി പ്രവാസി എന്ന് മുദ്രകുത്തിയ ഒരു പ്രവാസിയുടെ കഥ."പെട്ടിയൊക്കെ കെട്ടിഇൻസുലേഷൻ ടാപ്പ് ഒട്ടിച്ചു,ഇനി എയർപോർട്ടിൽ ചെന്ന്തൂക്കി നോക്കിപ്ലാസ്റ്റിക് പൊതിഞ്ഞാൽ മതി.ടിക്കറ്റും പാസ്പോർട്ടും അടങ്ങിയകവർ എടുത്ത് പെട്ടിക്ക്മുകളിൽ വെച്ച് ഒന്നു കൂടിതുറന്ന് ഉറപ്പു വരുത്തി.കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും വർഷങ്ങൾക്ക് ശേഷം നേരിട്ട് കാണാനുള്ള അതിയായ ആഗ്രഹത്താൽ മനസ് വെമ്പൽ കൊള്ളുന്ന അസുലഭ മുഹൂർത്തം...വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അനുവദിച്ചു കിട്ടിയ അവധി ദിനങ്ങളെ മാറോട് ചേർക്കാൻ വെമ്പൽ കൊള്ളവേ ...വണ്ടിക്കാരനെ കാത്തുനിൽക്കുന്നതിനിടയിൽ വെള്ളം കുടിക്കാനെങ്ങാനും അകത്ത് പോയതാവാം..പിന്നെ ചേതനയറ്റ ശരീരമാണ്മറ്റുള്ളവർ കണ്ടത്.അതെ.. ആ സുഹൃത്ത് കുടുംബങ്ങളില്ലാത്ത ലോകത്തേക്ക് തനിച്ച് യാത്രയായി....അവസാനമായി തന്റെ കുട്ടികളെയും കുടുംബങ്ങളെയും കാണാൻ പോലും ദൈവം അനുവദിച്ചില്ല... നമ്മുടെ വീട്ടിലുള്ള നമ്മുടെ സഹോദരപ്രവാസികൾക്ക് വേണ്ടി ഒന്ന് കയ്യുയർത്തി പ്രാർത്ഥിക്കാം..ഇതാണ് ഏതൊരു പ്രവാസിയുടെയും ജീവിതം. ജീവിതത്തിന്റെ പകുതിയും പ്രവാസ ലോകത്ത് ജീവിച്ചും, തന്റെ കുടുംബങ്ങൾക്ക് വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മരുഭൂ മണ്ണിൽ എരിഞ്ഞു തീരുകയാണ് ഓരോ പ്രവാസികളും. കണ്ണടച്ചാൽ തന്റെ കുടുംബവും ബന്ധുക്കളും കണ്ണു തുറന്നാൽ മരുഭൂ മണ്ണിൽ ചൂടും അനുഭവിക്കുന്ന ഓരോ പ്രവാസികൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം, നമ്മുടെ ഓരോരുത്തരുടെയും പ്രാർത്ഥനയിൽ അവരെയും ഉൾപ്പെടുത്താം.✍️Mohammed afsal pk📲 917994693459Part 3❣️M.A.P.K❣️✈️*പ്രവാസി*✈️vol 3ഗൾഫുകാരൻ എന്നത് ഒരു അലങ്കാരമായി കണ്ട കാലമുണ്ടായിരുന്നു. ഒരു ഗൾഫുകാരൻ നാട്ടിൽ വന്നാൽ, അവരുടെ വീട്ടിൽ ചെന്ന് വിശേഷങ്ങൾ അറിയാനും അവർ സന്തോഷത്തോടെ സമ്മാനിക്കുന്നത് മനസ്സറിഞ്ഞ് ഇരുകൈകളും നീട്ടി വാങ്ങി വച്ച് അതിനെ പൊന്നുപോലെ കൊണ്ടുനടന്ന് ആരെങ്കിലും ചോദിച്ചാൽ ഗൾഫിൽനിന്ന് കൊണ്ടുവന്നതാണ് എന്ന ആവേശത്തോടെ പറഞ്ഞ് നടന്ന ഒരു കാലഘട്ടം.,ഇന്ന് ഒരു മഹാമാരി വന്ന് ലോകത്തെ തന്നെ വിഴുങ്ങുമ്പോൾ സ്വന്തം നാട്ടിൽ എത്താൻ കൊതിക്കുന്ന ഒരു പറ്റം പ്രവാസി സഹോദരങ്ങൾ ഉണ്ട് നമുക്കിടയിൽ, കൊറോണ വൈറസ് എന്ന മഹാമാരി നമ്മുടെ നാടിനെ വിഴുങ്ങുമ്പോൾ അതിനും പാവം പ്രവാസി സഹോദരങ്ങളെ ഇരയാകുന്ന നാം ഒന്നോർക്കുക, അവരും കൊതിക്കുന്നുണ്ട് തന്റെ കുടുംബത്തോടൊപ്പം സ്വന്തം മക്കളോടൊപ്പം ഒരു നിമിഷമെങ്കിലും സ്വസ്ഥമായി ജീവിക്കാൻ...നമ്മുടെ നാടിനെ നാടാക്കി മാറ്റിയവർ, അവരുടെ കരുണ കൊണ്ട് കിട്ടിയ ഒരുപാട് എണ്ണമറ്റ സേവന സഹായങ്ങൾ, ഒരു ദുരന്തം വന്നപ്പോൾ സ്വന്തം മനസ്സിനെ നാട്ടിലെത്തിച്ചവർ, ആ ദുരന്തത്തെ ചെറുത്തുതോൽപ്പിക്കാൻ മനസ്സുകൊണ്ടും പണം കൊണ്ടും നമ്മെ സഹായിച്ചവർ, ഈ നാടിന്റെ നട്ടെല്ലായവർ അവരാണ് പ്രവാസികൾപ്രവാസി സഹോദരങ്ങൾക്ക് വേണ്ടി നമുക്ക് കൈകോർക്കാം..... കണ്ണീരും പ്രാർത്ഥനയുമായി✍️MOHAMMED AFSAL PK📲7994693459The end........ Download Our App