Read Morality by Anoop Anu in Malayalam Short Stories | മാതൃഭാരതി

സദാചാരം

അവൾ സ്വപ്ന..

നഗരത്തിലെ വലിയൊരു telecome കമ്പനിയിലെ ഉദ്യോഗസ്ഥ.

അത്യാവശ്യം നല്ല അറിവും തന്റേടവും ഉള്ള പെൺകുട്ടി..

സമൂഹത്തിൽ നടക്കുന്ന അനാചാരങ്ങളെ കുറിച്ച് അവളുടേതായ രീതിയിൽ പ്രതികരിക്കുന്ന ഒരു പ്രകൃതം..

അവൻ ജയൻ.

ഒരു സ്വകാര്യ വാർത്താചാനലിൽ പത്രപ്രവർത്തകനായി ജോലി ചെയ്യുന്നു..

നല്ലൊരു സൗഹൃദവലയം ഉള്ള ആളും കൂടിയാണ് ജയൻ..

നല്ലൊരു മനുഷ്യനും...

ഇനി ഇവര് തമ്മിൽ എന്താണ് എന്നല്ലേ...?

ജയനും സ്വപ്നയും വർഷങ്ങളായി അടുപ്പമുള്ളവർ..

ചുരുക്കിപ്പറഞ്ഞാൽ നല്ല കട്ട പ്രണയം...

ജയനെക്കുറിച്ചു എല്ലാം തന്നെ സ്വപ്നയ്ക്കു നന്നായി അറിയാം..

തിരിച്ചു അവളെക്കുറിച്ചു അവനും...

അവന്റെ എല്ലാ വീക്നെസ്സും അറിഞ്ഞു കൂടെ കൂടിയ ഒരു പെണ്ണ്..

രണ്ടുപേർക്കും ഒന്നിച്ചിരിക്കാൻ പോയിട്ടു ഒന്നു സംസാരിക്കാൻ പോലും സമയം കിട്ടാറില്ല...

കാരണം ജോലിത്തിരക്ക് തന്നെ..

കാണുന്നത് പോലും വല്ലപ്പോഴും..

അവനു ചെറിയ ദുശീലങ്ങളും ഉണ്ട്..

ഇടയ്ക് കൂട്ടുകാരോടൊത്തു മദ്യപാനം..

സിഗെരെറ്റ് വലിയും ഉണ്ട്..

അതൊക്കെ തന്നെ സ്വപ്നയ്ക്കു അറിയാവുന്നതും ആണു..

പക്ഷെ അതേക്കുറിച്ചു അവനെ ഉപേദശിക്കും എന്നല്ലാതെ അവൾക്കു ഒരു കാര്യത്തിലും പരാതിയും പരിഭവവും അവനോടില്ല..

കാരണം അവൻ നല്ലൊരു കാമുകൻ ആയിരുന്നു..

സാധാരണ ആളുകളുടെ പോലുള്ള ഒരു റിലേഷൻ അല്ല അവരുടേത്..

വളരെ practical ആരുന്നു രണ്ടുപേരും..

അങ്ങനെ ഒരു ദിവസം..

സ്വപ്നയുടെ കാൾ..

ടാ നീ എവിടാ..

ഞാൻ ഓഫീസിൽ ആണെടി..

ടാ ഇന്നു കുറച്ചു നേരത്തെ free ആകുമോ evening..

എന്താടി..

ഒരു കാര്യം ഉണ്ട്..

(അന്നു അവന്റെ birthday ആയിരുന്നു..

അവൻ പോലും മറന്ന ദിവസം.. )

ശെരി നോക്കട്ടെ..

ജയൻ മറുപടി കൊടുത്തു...

കുറച്ചു സമയത്തിനുശേഷം അവൻ അവളെ വിളിച്ചു..

Evening ഞാൻ നേരത്തെ വരാം..

എന്താ പരിപാടി.. പ്ലാൻ ചെയ്തോ നീ?

അവൾ പറഞ്ഞു :

ഇന്നു നമുക്കു സ്വസ്ഥമായി ഒരു സ്ഥലത്തു പോയി കുറച്ചു നേരം എനിക്ക് നിന്റെ കൂടെ ഇരിക്കണം..

ആയിക്കോട്ടെ മോളു..

അവൾ happy ആയി...

Evening അവൻ അവളെ ബൈക്കിൽ വന്നു പിക്ക് ചെയ്തു.

എങ്ങോട്ടടി പോകണ്ടേ..

നീ വണ്ടിയെടുക്കു..

എന്നിട്ടു നമ്മൾ ഇടയ്ക്കൊക്കെ പോകുന്ന ആ പുഴയുടെ തീരത്തു..

അവിടേയ്ക്കു..

ശെരി..

അവൾ അവനോടു ചേർന്നിരുന്നു..

അങ്ങനെ വീണുകിട്ടിയ ആ സായാഹ്നം അവർ ആഘോഷിക്കാൻ തീരുമാനിച്ചു..

ആരുമില്ലാത്ത ഒരു ഒഴിഞ്ഞ സ്ഥലം നോക്കി അവർ ആ പുഴയുടെ തീരത്തെ ഒരു ബെഞ്ചിൽ പോയിരുന്നു..

നല്ല തണുത്ത ഇളംകാറ്റ് വീശുന്ന മനോഹര സായാഹ്‌നം..

കുറച്ചു മാറി രണ്ടുമൂന്നു ചെറുപ്പക്കാർ അവിടെ ഉണ്ടായിരുന്നു..

ജയനും സ്വപ്നയും അതൊന്നും ശ്രദ്ധിക്കാതെ അവരുടെ ലോകത്തിലേക്കു മെല്ലെ പോയിക്കൊണ്ടിരുന്നു..

ഇടയ്ക് അവൾ ബാഗ് തുറന്നു ഒരു ചെറിയ box അവനു കൊടുത്തു കൊണ്ട് പറഞ്ഞു..

Happy 'B' Day my dear...

അവൻ ആശ്ചര്യത്തോടെ അവളെ നോക്കി..

നീ മറന്നു എന്നെനിക്കറിയാം..

പക്ഷെ എനിക്ക് മറക്കാൻ പറ്റുമോടാ താന്തോന്നി..

അവൻ അത് വാങ്ങി..

അവളുടെ കയ്യിൽ ചേർത്തു പിടിച്ചു..

അവൾ അവന്റെ തോളിലേയ്ക് ചാഞ്ഞു..

ദൂരെ അവിടെ നിന്ന സദാചാരപോലീസുകാർ ഇതൊന്നും സഹിക്കുന്നുണ്ടായില്ല..

അവർ എന്തൊക്കെയോ ഇവരെക്കുറിച്ചു പറയുന്നുണ്ടായിരുന്നു..

അതിൽ ഒരുത്തൻ അവരുടെ അടുത്തേയ്ക്കു വന്നിട്ടു..

ഒരു സിഗെരെറ്റ് എടുത്തു ചുണ്ടിൽ വച്ചിട്ട്..

അവനോടു ചോദിച്ചു

ലൈറ്റർ ഉണ്ടോ ചേട്ടാ..

ജയൻ പറഞ്ഞു :

ഇല്ല..

താൻ ഒന്നു പോയെ.. (ദേഷ്യത്തിൽ )

അയാൾ വിട്ടില്ല..

കാണും താൻ പോക്കെറ്റിൽ ഒന്നു നോക്കു

ഒരു കളിയാക്കുന്ന പോലെ ജയനോട് പറഞ്ഞു..

സാഹചര്യം മോശമാകും എന്ന് കണ്ടപ്പോൾ അവർ അവിടെ നിന്നും എഴുന്നേറ്റു..

ജയൻ വീണ്ടും ചോദിച്ചു..

തനിയ്ക്ക് എന്താ വേണ്ടത്..

പുച്ഛത്തോടെ അയാൾ പറഞ്ഞു..

എവിടുന്നു പൊക്കിയെട ഇവളെ.?

നിന്റെ ചുണ്ടും പല്ലും കണ്ടാലേ അറിയാല്ലോ നീ വലിയ്ക്കുന്നവൻ ആണെന്ന്..

ഇവളുടെ മുന്നിൽ മാന്യൻ ആകാൻ നോക്കുവാണോ.. നീ

അയാൾ അവരെ വിടാതെ ഒന്നും രണ്ടും പറഞ്ഞു വഴക്കിടാൻ തുടങ്ങി..

ദൂരെ അയാളുടെ കൂടെയുള്ള രണ്ടുപേർ അങ്ങോട്ട്‌ വന്നില്ല.. അവർ അവിടെ നിന്നു ചിരിച്ചുകൊണ്ടിരുന്നു..

ഇടയ്ക് അയാൾ അവരെയും നോക്കി ചിരിക്കുന്നുണ്ട്..

എന്തോ വലിയ കാര്യം ചെയ്തപോലെ.

കാര്യങ്ങൾ മോശമാകും എന്ന തോന്നൽ ജയനിൽ ഉണ്ടായപ്പോൾ..

ഒട്ടും പതറാതെ തന്നെ അവൻ..

അയാളുടെ ചുണ്ടിൽ ഇരുന്ന സിഗെരെറ്റ് എടുത്തു അവന്റെ ചുണ്ടിലേയ്ക് വച്ചു..

എന്നിട്ട് പോക്കെറ്റിൽ നിന്നും ലൈറ്റർ എടുത്തു കത്തിച്ചു..

ആദ്യത്തെ പുക അവന്റെ മുഖത്തേക്ക് തന്നെ ഊതി..

ഒട്ടും കൂസാതെ തന്നെ..

സദാചാരം ചമഞ്ഞു വന്ന അവൻ ഒന്നു പകച്ചുപോയി..

പെട്ടെന്ന് സൈഡിൽ നിന്ന സ്വപ്ന

അവന്റെ മിന്നിലേയ്ക് നീങ്ങി നിന്നു,

എന്നിട്ടു കൈരണ്ടും കെട്ടി അവന്റെ മുഖത്ത് നോക്കി ഒന്നു പുച്ഛിച്ചു ചിരിച്ചു..

അതും കൂടി ആയപ്പോൾ സദാചാര police ആയിവന്ന അയാളിൽ സകല ധൈര്യവും ചോർന്നു പോയി..

ഒട്ടും പ്രതീക്ഷിക്കാതെ

അവളുടെ കൈകൾ അവന്റെ മുഖത്ത് ശക്തമായി പതിഞ്ഞതും ഒന്നിച്ചായിരുന്നു..

അവൻ മുഖം പൊത്തി നിന്നതല്ലാതെ ഒന്നും ചെയ്യാൻ പറ്റാതെ അന്തം വിട്ടുപോയി..

അവന്റെ കൂടെ ഉള്ളവർ അത് കണ്ടതും സ്ഥലം വിട്ടു..

അപ്പോളും ജയന്റെ ചുണ്ടിൽ ആ സിഗെരെറ്റ് എരിഞ്ഞുകൊണ്ടിരുന്നു..

ഒരു ചെറു ചിരിയോടെ...

സദാചാരത്തിന്റെ ആണത്തം അവിടെ ഒന്നുമില്ലാതെ ആയി..

പെട്ടെന്ന് ഒരു police jeep വന്നതും ഒന്നിച്ചായിരുന്നു.

അപ്പോളേക്കും സദാചാരക്കാരൻ അവിടെ നിന്നും പോയിരുന്നു..

അനു..

വിലയിരുത്തലും അവലോകനവും

HabeebRahman C

HabeebRahman C 8 മാസം മുമ്പ്

കൊള്ളാം Contact Me whatsapp 9746090001