RUN 4 Love - 1 books and stories free download online pdf in Malayalam

RUN 4 Love - 1

PART 1

കിളികളുടെ കലപില ശബ്ദവും ...... സൂര്യ രക്ഷമികളുടെ കർട്ടനുകൾക്കിടയിലൂടെ ഉള്ള നുയഞ്ഞുകയറ്റവും..... എല്ലാം തന്നെ ബാധിക്കുന്ന ഒരു വിഷയമേ അല്ല എന്നാ രീതിയിൽ അവൾ നമ്മുടെ കഥനായികാ കിടന്നുറങ്ങുന്ന............

ആമി....... ഡീ....... ആമി....., നീ എഴുന്നേക്കുന്നുണ്ടോ.......... നേരത്രായി ന്ന് ഒന്ന് നോക്ക് പെണ്ണെ......... മൂട്ടിൽ വെയിലുധിച്ചിട്ടും എഴുന്നേൽക്കാനായില്ല പെണ്ണിന്........ അതെങ്ങനാ കൊഞ്ചിച്ച വഷളാക്കാൻ അവളുടെ ഡാഡ് ഉണ്ടല്ലോ...........

എന്തെല്ലാമോ പറഞ്ഞു പിറുപിറുക്കുകയാണ് നമ്മുടെ ആമിയുടെ ഗ്രേറ്റ്‌ പോരാളി ............. അപ്പുറത് ഹാളിൽ സെറ്റിയിൽ ഇരുന്ന് ഇതെല്ലാം കെട്ട് ഒരു പുഞ്ചിരിയോടെ ഇരുന്ന് പത്രം വായിക്കുന്നുണ്ട് അവളുടെ great ഡാഡ്...........

ആമി ഡീ പെണ്ണെ....

അവളുടെ പോരാളിയുടെ കലിപ്പ് വിളി കേട്ടതും........

ദാ എണീറ്റു ഗായു കൊച്ചെന്ന് വിളിച്ചു പറഞ്ഞു............ ബ്ലാങ്കെറ്റെല്ലാം മാറ്റി അഴിഞ്ഞുലഞ്ഞ മുടിയൊക്കെ വാരി കെട്ടി അവൾ ഒന്ന് ബ്രഷ് ചെയ്ത് വന്നു........ കുളിയും തേവരവുമൊന്നുമില്ല കുട്ടിക്ക്....😜

ഡീ മിച്ചു മതി പോയിക്കെ............. നിന്റെ ആവിശ്യം കഴിഞ്ഞു...... ഇത് ന്റെ കഥ ല്ലേ ഞാൻ പറഞ്ഞു കൊടുത്തോളം അവർക്ക്........

ഓഹ്........... വെറുതെ അല്ലേടി കോമി പണ്ടുള്ള ആൾക്കാർ പറഞ്ഞിരുന്നത് കാര്യം കാണും വരെ നാരായണ അത് കഴിഞ്ഞാൽ കൂരായണ ...... ന്ന് ....... ഹും......

ആഹ് കൂരായണ തന്നെ ഇജ്ജ് ഇനി ഞാൻ പറയുന്നത് ഇന്റെ ഖൽബൂസിനോട് പറഞ്ഞ മതി ....... ഇപ്പൊ ഇയ്യ് സ്ഥലം വിട്ടോ......

ഓഹ് പോവന്നെ ആണ്.....

ആഹ് അപ്പൊ guyz ....... ഇവള്ടെ സ്റ്റോറി യല്ലേ ഇവൾ പറയും ഇനി...... ഇടക്ക് മ്മളും വരാം 😁......... ഒക്കെ 😜

____________

അപ്പൊ മ്മൾ പരിചയപെട്ടില്ലല്ലോ അതിന് മുന്പേ ഞാൻ മ്മള്ടെ പോരാളിയെ ഒന്ന് നോക്കട്ടെ ഇല്ലേൽ ഇപ്പൊ വിളി എത്തും ..........

മ്മൾ സ്റ്റൈർ ഇറങ്ങി തായേ പോയി.......... അവിടെ ഹാളിൽ ഇരിക്കുന്ന ഡാഡ് ന്റെ അടുക്കെ പോയി ഇരുന്നു................ ഡാഡ് പത്രത്തിൽ അങ്ങ് ഊളിയിട്ടക്കുണു......... ഇതിന് മാത്രം ഇപ്പൊ അതിലെന്താ 🙄...... നോക്കിയിട്ട് തന്നെ കാര്യം................

മ്മൾ ഡാഡിന്റെ അടുത്ത് പോയി അതിലേക് തല യിട്ട് നോക്കി ............. ഓഹ് my ഇംഗ്ലീഷ് ദൈവമേ ഇത് ഇംഗ്ലീഷ് പത്രമാണ്............. മ്മൾക്കു അല്ലറ ചില്ലറ ഇംഗ്ലീഷ്യൊക്കെ സംസാരിക്കാൻ അറിയുമെങ്കിലും......... ഇംഗ്ലീഷ് പത്രം കണ്ണിൽ പിടിക്കില്ല...... Atha😁..... മെയിൻ പ്രോബ്ലെം ന്താന്ന് വെച്ചാൽ ഇംഗ്ലീഷ് പത്രത്തിലെ ചരമഗോളം മ്മള്ടെ മലയാളത്തിന്റെ അത്ര പോരാന്നെ...... അതാ.........

ഗായു കൊച്ചേ പൂമുഖത്തേക്ക് ഒരു ബ്ലാക്ക് അല്ല ഒരു white കോഫി പോന്നോട്ടെ .......

ഡീ പെണ്ണെ വേണേൽ ഇവിടെ വന്നു കുടിച്ചോ.........

ഈ ഗായു കൊച്ചു കണ്ടില്ലേ ഡാഡ്.......

അപ്പൊ തന്നെ ഡാഡ് മ്മളെ നോക്കി കണ്ണിറുമ്പി...........

മ്മൾ അപ്പോൾ തന്നെ കിച്ചണിൽ പോയി കോഫി എടുത്ത് ഗായു കൊച്ചിനെ പുച്ഛിച്ചു വിട്ടു........ ന്നിട്ട് സിറ്റൗട്ടിൽ പോയി ഇരുന്നു ........

ആഹ് മ്മൾ ആരാന്ന് അറിയോ..........

The famous Handsom actor AADITHYA KISHOR ന്റെയും ഒരു പാവം വീട്ടമ്മ..... (പണ്ട് ഫാഷൻ ഡിസൈനർ ആയിരുന്നു..... Ippo നിർത്തി )ആയ GAAYATHRI AADITHYA ന്റെയും ഒരേയൊരു അരുമ സന്തതി AATHMIKA LAKSHMI എന്ന എല്ലാരുടെയും ആമി..... മ്മൾ ഇപ്പൊ പേരിന് ഒരു ഡിഗ്രി ഒക്കെ എടുത്ത് അടിച്ചപൊളിച് നടക്കാണ്......

Unakkum enakkum എന്നതിലെ ബിജിഎം മ്മള്ടെ ഫോണിലെന്ന് കേട്ടപ്പോ മ്മൾ ഫോൺ നോക്കി അപ്പൊ അതിൽ vichuu 💖എന്ന പേരിന്റെ കൂടെ കണ്ട ഫോട്ടോ കണ്ടാപ്പോ അറിയാതെ എന്നിൽ ഒരു പുഞ്ചിരി വിടർന്നു......... അതെ ചിരിയോടെ ഫോൺ എടുത്തതും ചിരിയൊക്കെ മാഞ്ഞു..... എന്താന്ന് അറിയോ ദാ കേട്ടോളി...............

Dea കുരിപ്പേ അലവലാതി ചെറ്റേ മങ്കി ഡോങ്കി തെണ്ടി തവള..... അണ്ണാച്ചി......... Etc 🤯🤯............. നീയാരാന്നാ നിന്റെ വിചാരം നിന്നോട് ഒരായിരം പ്രാവിശ്യം പറഞ്ഞിട്ടുണ്ട് രാത്രി എന്നെ call ചെയ്യാതെ കിടക്കരുതെന്ന്.........

സോറി മുത്തേ ഞാൻ മറന്നതല്ലടാ.............. ഇന്നലെ കിടന്നപ്പോ ലേറ്റ് ആയി നിന്നെ വിളിക്കാൻ നോക്കിയപ്പോ ഫോണിൽ ചാർജില്ല പിന്നെ അത് ചാർജിനു വെച് അറിയാതെ ഉറങ്ങി പോയി അതാ......

നന്നായി....😏ഞാൻ വെക്കാ മോൾക് ഒഴിവുണ്ടെൽ മറന്നില്ലെങ്കിൽ ഇന്ന് റെഡി ആയി നിക്ക്........... ഞാൻ അങ്ങോട്ട്‌ വരാം..............

അവൾ ഫോൺ വെച്ചു നിങ്ങൾക്ക് കാര്യായിട്ട് ഒന്നും മനസിലായില്ലല്ലേ..... ഞാൻ പറഞ്ഞു തരാം....... എന്താ സംഭവന്ന വെച്ചാൽ......

നേരത്തെ വിളിച്ചില്ലേ അവളാണ്..... എന്റെ എല്ലാമെല്ലാമായ ANARGA VISHVA എന്നാ വിച്ചു ......... അവൾ എന്റെ ചെറിയച്ഛന്റെ ചെറിയമ്മേടേം ഒരേഒരു കണ്മണിയാണ്..........ഞങ്ങൾ രണ്ട് പേരും ഇരു മെയ്യാണേലും ഒരു മനസ്സാണ്........ ചെറുപ്പം മുതലേ ഞങ്ങൾ ഒപ്പമർന്നു എല്ലാത്തിനും......... പിന്നെ ഒരു fourthil ആയപ്പോ രണ്ട് പേരെയും വയനാഡിലേക്ക് ബോർഡിങ്ങിൽ പഠിക്കാൻ പറഞ്ഞയച്ചു പിന്നെ പ്ലസ് two വരെ അവിടെ അതിനിടെ ആണ് ഡാഡ് വേറെ veed വാങ്ങി മാറി താമസിച്ചതും എല്ലാം....... ബോർഡിങ്ങിൽ ആയതോണ്ട് ഞങ്ങള്ക്ക് പിരിയേണ്ടി വന്നിലായിരുന്നു............ പിന്നെ പ്ലസ് two കയിഞ്ഞ് വന്നപ്പോ 1 വീക്ക്‌ അവളുടെ വീട്ടിലാണ് രണ്ട് പേരുമെങ്കിൽ അടുത്ത one വീക്ക്‌ എന്റെ വീട്ടിലാർക്കും..... പിന്നെ കോളേജിലും ഹോസ്റ്റൽ ആർന്നു............. ഇതിപ്പോ ഫസ്റ്റ് ടൈം ആണ് അങ്ങോട്ടും ഇങ്ങോട്ടും മാറി താമസിക്കുന്നത്.........1 വീക്ക്‌ ആയി ഇപ്പൊ ഇങ്ങനെ ...........

പിന്നെ നേരത്തെ കണ്ട പ്രഹസനം അത് ഞങ്ങൾ എല്ലാ ദിവസവും കിടക്കാൻ നേരം call ചെയ്യാറുണ്ട്............. ഞാനാണ് അങ്ങോട്ട്‌ വിളിക്കാറ് ഇങ്ങോട്ട് വിളിക്കണ്ട എന്ന പറഞ്ഞിരുന്നു............. But ഇന്നലെ വിളിക്കാൻ മറന്നു അതിന്റെ പ്രഹസനമാ. ............. അങ്ങനെ തട്ടി മുട്ടി സമയം കഴിച്ചു ഒരു 8മണി ആയപ്പോ ഞങ്ങൾ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാനിരുന്നു ............. അപ്പോഴാണ്.......

"വല്യമ്മേ....."

ദാണ്ടേ അമ്മേ ഏതോ പിച്ചക്കാരി വന്നു നിങ്ങളെ വിളിക്കുന്നു..............

അത് കേട്ടോണ്ട് വന്ന വിച്ചു......

പിച്ചക്കാരി നിന്റെ കെട്ട്യോൻ 😏

മതി മതി നിർത്തിക്കെ............ അല്ല വിച്ചു മോളെ കൃഷ്ണൻ (ADARVVA KRISHNA എന്നാ വിചുവിന്റെ ഡാഡി യെ ആണ് )പോയോ

ഇല്ല വല്യച്ചാ...... അച്ഛൻ ഇന്ന് പോകുന്നില്ലന്ന പറഞ്ഞെ........ (ആഹ് അവളുടെ അച്ഛൻ ഞങ്ങളുടെ TK കൺസ്ട്രക്ഷൻ കമ്പനി നോക്കി നടത്താണ്.... ഡാഡ് ന് പിന്നെ അതൊന്നും ഇഷ്ടല്ല..... ഈ ബിസിനെസ്സ് ഒന്നും )

ആഹ് ന്നാൽ ഞാൻ വീട്ടിൽ പോകുന്നുണ്ട്...... അല്ല ഇന്ന് വിക്രമനും വേതാളവും എങ്ങോട്ടാ..........

പാതാളത്തിലേക്കാണ് പ്രഭോ....... എന്തെ അങ്ങ് കൂടെ പോരുന്നോ...... (മ്മൾ )

ഇല്ല അടിയൻ വെറുതെ ചോദിച്ചതാണ്........ അടിയൻ പ്രജകളുടെ കാര്യം നോക്കാനുണ്ട് 😅....

ആഹ് best മോൾക്കൊത ഡാഡ്.....🙄... കണ്ടോ വിച്ചു മോളെ.... ഇയ്യ്.....

എന്താ വല്യമ്മേ ഇതൊക്ക ഒരു രസല്ലേ.....

അങ്ങനെ പറഞ്ഞു കൊടുക്ക് വിച്ചു ....... എന്നാ ശെരി ഡാഡ് and ഗായു കൊച്ചേ ഞങ്ങൾ പോയി വരാട്ടോ.........

വോ വരണമെന്നില്ല ....... ഞങ്ങളൊന്ന് സമദാനായി ഇരിക്കട്ടെ മോളെ....😁(dad)

ഞാൻ വരും ന്ന് പറഞ്ഞു കൊഞ്ഞനം കുത്തി മ്മൾ മ്മള്ടെ മുത്തിൻറെ കീ എടുത്ത് ഓടി..........

ഏതാ മ്മള്ടെ മുത്ത് എന്ന് അറിയോ..... ഇല്ലല്ലോ........ ഒരു റേസിം മോഡൽ നേവി ബ്ലൂ കളർ കാർ ആണ്...... മ്മൾക്കു പിന്നെ കാറിൽ ഭയങ്കര വിവരയതോണ്ട് അതിന്റെ name ഒന്നും അറീല 🙈....... But ഡ്രൈവിംഗ് ഒക്കെ അറിയാട്ടോ...... സംഭവം ശോ ക്ക് വെച്ചത് മ്മൾക്കു ഇഷ്ടായപ്പോ വാങ്ങിയതാ........

അങ്ങനെ ഞങ്ങൾ അങ്ങ് വിട്ടു...... ആദ്യം ഷോപ്പിംഗിന് മാളിലേക്ക് പോയി........

*TK MALL *

─────────✺─────────

! May i come in sir...!

എന്ന വിളി കേട്ടതും അവൻ ഒന്ന് തല പൊക്കി നോക്കുക കൂടെ ചെയ്യാതെ...

. ഇടതു കൈ പൊക്കി ചൂണ്ടു വിരൽ കൊണ്ട് കയറാൻ ആംഗ്യം കാട്ടി.........

അപ്പോൾ തന്നെ അവന്റെ PA ആയ വരുണ് അകത്തു കയറി.......

Sir നമ്മുടെ ആ പുതിയ പ്രോഗ്രാം ന്റെ ഓൾമോസ്റ് എല്ലാം ഓക്കേ ആയി....... ഇനി അതിന് ഒരു name ഉം പിന്നെ ഒരു അവതാരകയും വേണം..............

ഹ്മ്മ്..... Name ഇടാൻ ഒരു contest വെച്ചോളൂ പിന്നെ അവതരിക അത് പിന്നെ തീരുമാനിക്കാം........ ഒക്കെ....

ഒക്കെ sir......

ഹേയ് varun.... One മിനുട്ട്........ ടൈം ഷെഡ്യൂൾ എപ്പോഴാ കൊടുത്തേ......

അത് sir night 7:30 to 9:30 ആണ് ..........

Aah.... ഒക്കെ.... You can go now.......

പിറ്റേന്ന് തന്നെ....

അങ്ങനെ naming contest ന്റെ poster തയ്യാറായി എല്ലായിടത്തും ഒട്ടിച്ചു ..........

─────────✺─────────

അങ്ങനെ ഞങ്ങൾ TK Mall ഇൽ കയറി...... ഇത് ഞങ്ങളുടെ തന്നെ mall ആണ് ട്ടോ ................ ഞങ്ങൾ ആദ്യം തന്നെ 4 തന്നെ ഫ്ലോറിലെ ethnic city ലേക്കാണ് പോയത് വേറെ ഒന്നുമല്ല അവിടെ അധികവും മാര്യേജ് റിലേറ്റഡ് ഡ്രെസ്സ് ആണ് ഉണ്ടവർ...... ഞങ്ങൾ രണ്ട് പേരും അധികവും ജീൻസ് ടോപ്പും ആണ് യൂസ് ചെയ്യാർ...... But ഇന്നലെ ലവൾ വിളിച്ചു പറയാ............. ദാ ഇങ്ങൾ തന്നെ കേട്ടോളി........

"ഹലോ....ഡീ നോക്ക് ആമി.......... എനിക്ക് ലഹങ്ക വാങ്ങിക്കണം......"

"ലഹങ്കയോ എന്തിന് 🙄നിന്റെ കല്യാണം ഉറപ്പിച്ചോ......"

"ആടി അന്നോട് പറയാണ്ട് ഇന്റെ കല്യാണം ഉറപ്പിച്ചു..... നാളെ രാത്രിയാണ്.... ഇയ്യ് മറക്കാതെ വരണേ..... അല്ല പിന്നെ 😏"

"Sorry ഖൽബെ ഇയ്യ് കാര്യം പറ....."

"ആഹ് അതില്ലേ ഈ നാട്ടിൽ ഒക്കെ പെൺകുട്ട്യോൾ ഹാഫ് സാരി ഒക്കെ ഉടുത്ത ചോങ്കായി നടക്കുന്നില്ലേ...... അപ്പൊ അവര്ടെ പോൽ ഏതേലും ഫങ്ക്ഷന് ഇടാനാ......😁"

"ഹ്മ്മ്.... ഹ്മ്മ്...... എല്ലാം മനസ്സിലാകുന്നുണ്ട് ..... നാളെ പോവാം...."

അങ്ങനെ അവൾക് ലഹങ്ക നോക്കാൻ കയറിയത ഇവിടെ.........

അങ്ങനെ ഒരു ബേബി പിങ്ക് കളറിൽ ചെറിയ സിൽവർ colour ത്രെഡ് ഡിസൈൻ ഉള്ള ഒരു ലഹങ്ക എടുത്ത്..... ഞങ്ങൾ ഫുഡ്‌ കോർട്ടിൽ പോയി.........

ഫുഡ്‌ മുഖ്യം ഭിഗിലെ 😜.......

അങ്ങനെ ഓർഡർ ചെയ്ത് wait ചെയ്തിരിക്കുമ്പോഴാണ് ഞങ്ങൾ ഇരിക്കുന്ന ടേബിൾ ഇൽ ഒരു നോട്ടീസ് കണ്ടത് ........... അതെടുത്തു വായിച്ചപ്പോ..... മ്മടെ കണ്ണുകൾ എന്തിനോ വേണ്ടി വിടർന്നു....😁

(തുടരും )