Featured Books
  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

  • ഡെയ്ഞ്ചർ പോയിന്റ് - 4

    ️ വിശക്കുമ്പോൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ...

വിഭാഗങ്ങൾ
പങ്കിട്ടു

ജോൺ ചാക്കോയുടെ 4ആം ചരമദിനം

കൂട്ടുകാരുടെ നിർബന്ധം ഒന്നുകൊണ്ടാണ് അരവിന്ദൻ ഒരു സെക്കൻഡ് ഷോ സിനിമക്ക് പോയത് .അതും നല്ല ഒന്നാന്തരം ഒരു പ്രേത പടം. സിനിമ ഒന്ന് തീരാൻ അരവിന്ദൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല അത്രക്ക് പേടിപ്പെടുത്തുന്ന ഒരു ഇംഗ്ലീഷ് ഹൊറർ സിനിമ .തിരികെ വീട്ടിലേക്ക് നടക്കുമ്പോളും അരവിന്ദന്റെ മനസ്സിൽ ആ സിനിമാ രംഗങ്ങൾ തെളിഞ്ഞു വന്നു .സിനിമ കഴിഞ്ഞിട്ടും അ സിനിമ ഉണ്ടാക്കിയ പിരിമുറുക്കം അരവിന്ദനെയും കൂട്ടുകാരെയും ബാധിച്ചിരുന്ന.അവർ പരസ്പരം ഒന്നും മിണ്ടിയില്ല എല്ലാവരുടെയും മനസ്സിൽ ആ സിനിമ അത്രകണ്ട് ഭയം ജനിപ്പിച്ചിരുന്നു.അവർക്കിടയിൽ ഉണ്ടായിരുന്ന നിശബ്ദതയെ ഇല്ലാതാക്കികൊണ്ട് പ്രായത്തിൽ മൂത്തവനായ നിഖിൽ അരവിന്ദനോടായി പറഞ്ഞു ഡാ വായനശാല വരെ ഞങ്ങളോള്ളൂ നീ തന്നെ പോകുവോ? ഞാൻ കൊണ്ടു വിടണൊ?
അപ്പോൾ കൂട്ടത്തിലൊരുത്തൻ അരവിന്ദനെ കളിയക്കികൊണ്ട് പറഞ്ഞുപിന്നെ അവന്റെ ധൈര്യത്തിന്റെ നനവ് അവന്റെ പാന്റിൽ ഒണ്ട് ആ സിനിമ കണ്ടുകഴിഞ്ഞപ്പോൾ ചോർന്നതാ
ഇതു കേട്ട് എല്ലാവരും ചിരിച്ചു
ഉടനെ അരവിന്ദൻ പറഞ്ഞു പിന്നെ ..പിന്നെ ഒന്ന് പോടാ ഞാൻ തന്നെ പോക്കൊളാം നിഖിലേട്ടാ
മനസ്സിൽ കൊണ്ടു വിടണം എന്നാരുന്നു എങ്കിലും തന്റെ കൂട്ടുകാരുടെ മുന്നിൽ തന്റെ അഭിമാനം സംരക്ഷിക്കാൻ അരവിന്ദൻ ദൈര്യം കാണിച്ചു.


വായനശാല എത്തിയപ്പോൾ നിഖിൽ വീണ്ടും ചോദിച്ചു...ഡാ അരവിന്ദെ കൊണ്ടുവിണോടാ
വീണ്ടും അരവിന്ദൻ മനസ്സില്ലാ മസ്സോടെ പറഞ്ഞു ..വേണ്ട ചേട്ടാ ഞാൻ പോക്കൊളാം
പള്ളി പറമ്പു കഴിഞ്ഞാൽ എന്റെ വീടല്ലെ ഞാൻ പൊക്കൊളാം
അപ്പോ വന്നു ഒരുത്തന്റെ കമന്റ് ഡാ പള്ളി സെമിത്തേരീന്ന് വല്ല യക്ഷിയും വഴീക്കാണും നിന്റെ കോഴി സ്വഭാവത്തിന് അവരെ പോയി കമന്റ് അടിച്ച് അവർക്ക് പേരുദോഷം ഉണ്ടാക്കരുത്
അരവിന്ദൻ...ഒന്ന് പോടാ
എല്ലാവരും ഗുഡ് നൈറ്റ് പറഞ്ഞു പിരിഞ്ഞു
മനസ്സിൽ നിറഞ്ഞുനിന്ന ഭയവുമയി അരവിന്ദൻ വീട്ടിലേക്ക് നടന്നു. എങ്ങും നിറഞ്ഞുനിക്കുന്ന ഇരുട്ട് അവന്റെ ഉള്ളിലെ ഭയത്തിന്റെ അളവ് വർധിപ്പിച്ചു മെല്ലെ അവൻ നടന്നു .വഴിയിൽ നിലാവിന്റെ നേർത്ത വെളിച്ചമല്ലാതെ ഒന്നുമില്ല. പള്ളിയുടെ പരിസരമെത്തിയതും കാതടപ്പിക്കുന്ന ശബ്ദത്തോടെ ഒരു ഇടിവെട്ടി പയ്യെ മഴ ചറാനും തുടങ്ങി അരവിന്ദൻ പള്ളിയുടെ ഓരത്തേക്ക്‌ കയറിന്നിന്നു ഭയം കൊണ്ടരവിന്ദൻ വിറക്കാനും തുടങ്ങി. അരവിന്ദൻ കണ്ടൂ ഇത്രയും നേരം തന്നെ ആഗമിച്ച ചദ്രനെ കർമേഘങ്ങൾ തടവിലാക്കിയിരിക്കുന്നു ഒണ്ടായിരുന്ന വെളിച്ചവും പോയി പള്ളിയുടെ മുകളിൽ സ്ഥാപിച്ചിരുന്ന ലൈറ്റിന്റെ നേർത്ത വെളിച്ചത്തിൽ അരവിന്ദൻ അഭയം പ്രാപിച്ചു .അവൻ ചുറ്റും കണ്ണോടിച്ചു പെടുന്നനെ അവൻ അതുകണ്ടു. കുറച്ച് അകലെ മാറി പള്ളിയുടെ സെമിത്തേരി ഒരു മിന്നലിന്റെ തെളിച്ചതിൽ അവൻ വ്യക്തമായ കണ്ടൂ. കല്ലറകൾ വരിവരിയായി നിരന്നു കിടക്കുന്നു മുൻപ് പലതവണ ഇത് കണ്ടിട്ടുണ്ടെങ്കിലും ഇന്നവ അവന്റെ മനസ്സിൽ ഭയം ജനിപ്പിച്ചു.കൂടുതൽ നേരം തനിക്ക് ഇവിടെ നിൽകാൻ സാതിക്കില്ലയെന്നവനു തോന്നി ഭയതാലുള്ള സമ്മർദ്ദത്താൽ അവൻ ആ മഴയത്തു കൂടി വീട്ടിലേക്ക്‌ ഓടാൻ തന്നെ തീരുമാനിച്ചു .അവൻ പള്ളി മുറ്റത്തേക്ക് ചാടി പെടുന്നനെ ആ ഇരുട്ടിൽ നിന്നും ഒരു മുരളിച്ചയൊടെ ഒരു പൂച്ച അരവിന്ദന്റെ നേരെ ചാടി വന്നു അയ്യോ.അരവിന്ദൻ പിന്നോട്ട് ചാടി. പാവം പൂച്ച അരവിന്ദന്റെ ആലർച്ച പൂചയെ പേടിപ്പിച്ചു അത് ജീവനും കൊണ്ട് എങ്ങോട്ടോ ഓടിപോയി.
അരവിന്ദനും ആകെ പേടിയായി എന്തുചെയ്യണം എന്നറിയാതെ അവൻ നിന്ന് വിയർത്തു ദൈവമെ ആരെങ്കിലും ഈവഴി ഒന്ന് വന്നെങ്കിൽ അവൻ മനസ്സാൽ പ്രാർഥിച്ചു പക്ഷേ ഒരു ദൈവവും അവന്റെ പ്രാർത്ഥനയ്ക്ക് ചെവികൊടുത്തില്ല അവൻ വീണ്ടും ഒരു മാരതോണിന് തയാറെടുത്തു .ഇനി എന്തുവന്നാലും വീട്ടിലെത്തിയെ നിക്കൂ. അവൻ മനസ്സിൽ ഉറപ്പിച്ചു ഇനി ഇവിടെ നിന്നാൽ താൻ മരിച്ചു പോകുമെന്ന് അവനു തോന്നി ചുറ്റും ഒന്ന് കണ്ണോടിച്ചു ഇനി വല്ലോ മാരണവും വന്നു ചാടുന്നൊണ്ടോ എന്നാരുന്നു അവൻ നോക്കിയത്. അപ്പോളാണ് അരവിന്ദന്റെ കണ്ണിൽ ആ കാഴ്ച്ച പെട്ടത് പള്ളിപറമ്പിന്റേ ഓരത് ഓരാൾ സിഗരറ്റ് വലിച്ചു നിൽക്കുന്നു കുടപിടിച്ചു നിൽക്കുന്നകാരണം മുഖം വ്യക്തമല്ല എന്തായാലും രക്ഷപ്പെട്ടു അരവിന്ദൻ മനസ്സുകൊണ്ട് എല്ലാ ദൈവങ്ങൾക്കും നന്ദിപറഞ്ഞു അവൻ സിഗരറ്റ് വലിച്ചു നിൽക്കുന്നു ആളുടെ അടുത്തെത്തി അവൻ അയാളോട് ചോദിച്ചു ചേട്ടാ ചേട്ടാ..
അയാൾമെല്ലെ മുഖമുയർത്തി അരവിന്ദനെ നോക്കി .എങ്ങുനിന്നോ അപ്പോൾ ഒരു മിന്നൽ ഭൂമിയിൽ വന്നു അതിന്റെ തിളക്കത്തിൽ അവർ പരസ്പരം മുഖം വ്യക്തമായി കണ്ടൂ .അരവിന്ദൻ മുമ്പെങ്ങും അയാളെ കണ്ടിട്ടില്ല . ആയാളാകട്ടെ അരവിന്ദനെ അടിമുടി സൂക്ഷിച്ചുനോക്കിയ ശേഷം എന്താ എന്നഭാവത്തിൽ നിൽക്കുന്നു.
അരവിന്ദൻ മെല്ലെ അയാളോട് ചോദിച്ചു .ചേട്ടാ ഒരു ഉപകാരം ചെയ്യാമോ എന്നെ വീട്ടിൽ ഒന്നാക്കാമോ
അയാൾ അവനോട് ഉടനെ ചോദിച്ചു എന്തെ നിനക്ക് വീട്ടിൽ പോകാൻ വഴി അറിയില്ലേ
അവൻ തലതാഷ്തി മെല്ലെ പറഞ്ഞു ...എനിക്ക് പേടിയാ
അയൾ ചിരിച്ചുകൊണ്ട് ചോദിച്ചു..ആരെ പേടി
അരവിന്ദൻ...പ്രേതത്തെ
അയാൾ.പ്രേതമോ എവിടെ..
അരവിന്ദൻ ഒന്നും മിണ്ടിയില്ല 
മഴനനയാതെ കൊടെലോട്ട്‌ കയറിനില്ല് ഞാൻ കൊണ്ടുവിടാം അയാൾ പറഞ്ഞു
അരവിന്ദന് സമാധാനമായി അവൻ മെല്ലെ കുടെലോട്ട്‌ കയറിനിന്നു അയൾ അവനെ ചേർത്തുനിർത്തി
എവടാ നിന്റെ വീട്..നടത്തത്തിനിടെ അയൾ അവനോട് ചോദിച്ചു
പള്ളിപ്പറമ്പ് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാൽ 2ആം മത്തെ വീട് എന്റെയാ അവൻ പറഞ്ഞു.
അയാളുമായി മുന്നോട്ടുനടക്കുമ്പോൾ അയാളുടെ ശരീരത്തിൽ നിന്നും ഏതോ വിലകൂടിയ സുഗന്ധദ്രവ്യതിൻെറ മണം അരവിന്ദനെ വീർപ്പുമുട്ടിച്ചു.
പള്ളിപ്പറമ്പു തീരാറായപ്പോൾ അങ്ങകലെ അരവിന്ദൻ തന്റെ വീട്ടിലെ വെട്ടം കണ്ടൂ അമ്മ തന്നെ കരുതി ഇട്ടതാവണം അവൻ ഓർത്തു
വഴിതീർന്നപ്പോൾ അയൾ പറഞ്ഞു ..ഞാനിവിടം വരെ ഒള്ളു 
അരവിന്ദൻ ഉടനെ പറഞ്ഞു .. സാരമില്ല ചേട്ടാ അതാ അതാണെന്റെ വീട് ഇനി ഞാൻ പോക്കോളം താങ്ക്സ്
അവൻ പോകാൻഭവിച്ചു..ഉടനെ അവൻതിരിഞ്ഞ് അയാളോട് പറഞ്ഞു ചേട്ടാ ഞാൻ വീട്ടിച്ചെന്നിട്ടെ പോകാവൊള്ളെ
അയാൾ ചിരിച്ചുകൊണ്ട് ഒരു സിഗരറ്റ് കൊളുത്തി എന്നിട്ട് അവനോടു പറഞ്ഞു നീ വീട്ടിചെന്നിട്ടെ ഞാൻ പോകു ...അവൻ വീണ്ടും നന്ദി പറഞ്ഞിട്ട്‌ ഒറ്റ ഓട്ടം വച്ചു കൊടുത്തു. വീട്ടുമുറ്റത്ത് എത്തിയപ്പോൾ അവൻ തിരിഞ്ഞു നോക്കി അവനെ നോക്കി അയാൾ സിഗരറ്റ് വലിച്ചുകൊണ്ട് ആവിടെ നിൽക്കുന്നു. സിഗരറ്റിന്റെ നേരിപ്പോട് അപ്പോളും അവനു കാണാം. അവൻമെല്ലെ കൈ വീശി പെട്ടെന്ന് ആ സിഗരറ്റ് അണഞ്ഞു അയാൾ പോയെന്ന് മനസ്സിലായ അവൻ അമ്മയെ വിളിച്ചു
അമ്മ കതക് തുറന്നു കൊടുത്തു .റൂമിലെത്തി അവൻ നനഞ്ഞ തുണിയെല്ലാം മാറി തലത്തോർത്തി ഉറങ്ങാൻ കിടന്നു
അമ്മയുടെ വഴക്കുകെട്ടാണ് രാവിലെ എഴുന്നേറ്റത് മണി 10 ആയിരിക്കുന്നു. അമ്മയുടെ കൈയിൽ നിന്നും ഒരു കട്ടനുമയി ഉമ്മറത്ത് പത്രം വയിക്കാനിരുന്നൂ ഒരോതാളും മറിച്ച ശേഷം സ്പോർട്സ് പേജും നോക്കി പത്രം മടക്കാൻ ഭാവിച്ചപ്പോൾ എവിടെയോമുബ്‌കണ്ട ഒരു മുഖം പത്രത്തിൽ കണ്ടതായി അവനു തോന്നി അവൻ ഒന്നുകൂടി പത്രം കയിൽ എടുത്തു. പത്രത്തിൽ ഒരു ഓർമ്മ പരസ്യം കണ്ട് അവൻ ഞെട്ടി
ജോൺ ചാക്കോ
4ആം ചരമവാർഷികം
കുടുംബാംഗങ്ങൾ
ഒരുനിമിഷം അരവിന്ദന്റെ ഹൃദയം ഇടിക്കാൻ മറന്നു പോയി ആ പരസ്യത്തിലെ ഫോട്ടോ കണ്ട് .
അതെ അത് ഇന്നലെ രാത്രി തന്നെ ഇവിടെ കൊണ്ടാക്കിയ ആളാണെന്ന് മനസ്സിലായപ്പോൾ അരവിന്ദന് സമനില തെറ്റുന്നതുപോലെ തോന്നി.
അവന്റെ തല കറങ്ങുന്നതപോലെതോന്നി അവന്റെ കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നി.
ഇരുട്ട്.ഇരുട്ട്.ഇരുട്ട്
കൈയിൽ എന്തോ തരിപ്പനുഭവപ്പെട്ട്‌തുകൊണ്ടാണ് അരവിന്ദൻ കണ്ണു തുറന്നത്.നോക്കിയപ്പോൾ ഒരു നേഴ്സ് ഇൻജക്ഷൻ എടുക്കുന്നൂ .അമ്മയും പെങ്ങളും അടുത്തുണ്ട് അച്ഛൻ ഡോക്ടറോട് എന്തോ സംസാരിക്കുന്നു..താൻ ഹോസ്പിറ്റലിൽ അണെന്ന് അരവിന്ദന് മനസ്സിലായി. അമ്മ അവനോട് ദേഷ്യപ്പെട്ടു ഒള്ള മഴയും നനഞ്ഞ് വന്നു കിടന്ന് പനിയുംപിടിപ്പിച്ച് നടന്നോ ബാക്കി ഒള്ളവർക്ക്‌ പണി ഒണ്ടാക്കാൻ .പനി മൂലമാണ് താൻ ഹോസ്പിറ്റലിൽ അയതെന്ന് അരവിന്ദന് മനസ്സിലായി എന്നാൽ പനിക്ക് കാരണം മഴ അല്ല എന്നകാര്യം അവൻ എന്തുകൊണ്ടോ ആരോടും പറഞ്ഞില്ല.
 ഇന്നും ജോൺ ചാക്കോ സിഗരറ്റ് വലിച്ചുകൊണ്ട് ആ വഴിയിൽ വരാറുണ്ട്. എന്നാൽ ആരും അയാളെ കണ്ടതായി പറഞ്ഞില്ല ഇനി അരവിന്ദനെ പോലെ കണ്ടിട്ടും മിണ്ടാത്തതാണൊ അറിയില്ലാ......                                          

                                                                                                                                                            ~നന്ദി😊✨