ആരോ ഇന്ന് വീണ്ടും ചോദിച്ചു
-നിനക്കിപ്പോഴും അങ്ങോട്ടൊരു ചായ് വുണ്ടല്ലേ-എന്ന്
എനിക്ക് ദേഷ്യവും പരിഭവവും സ്നേഹവും വെറുപ്പും എല്ലാം ഇന്നും അയാളോട് മാത്രമേ ഉള്ളു എന്ന് ഇവരെ ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്.
അല്ല, തൊട്ടടുത്തുണ്ടായിട്ടും എന്റെ സ്നേഹം മുഴുവൻ പിടിച്ചു വാങ്ങിയ അയാൾക് അത് തിരിച്ചറിയാൻ കഴിഞിട്ടില്ല എന്നിട്ടല്ലേ...
* * * * * * * * * * * * * * * * * * *
"ഇക്കാ. ഇനിയും എത്രനാൾ കാത്തിരിക്കണം നമുക്ക് 'രജിസ്റ്റർ മാര്യേജ്' ചെയ്താലോ....?"
- നാളെ നേരം വെളുത്തിട്ടു പോരെ മാഡം
" നമ്മൾ കിളികളായിരുനെങ്കിലോ...."
- എങ്കിൽ..?
"ഞാനിങ്ങനെ പറന്നു പറന്നു പറന്നു..."
മതി മതി, അത്ര പറന്ന് മതി
"അതെന്താടി കോന്തി?"
-അതേയ്, അപ്പോഴേക്കും ഇവിടുന്നു പറന്നു ഞാനവിടെ എത്തിയിട്ടുണ്ടാകും.
"മൈ ബീവി... ഇങ്ങനെയൊക്കെ ആര്ർകാടോപറയാൻ പറ്റുവാ...പൊട്ടിക്കാളി.."
മരുതൻ കുന്നിൻറെ നെറുകിൽ സൂര്യന് മറപിടിച്ചുകൊണ്ട് അവനോട് ചേർന്നിരുന്ന് കണ്ണ് കലങ്ങികൊണ്ട് അവൾ വിതുമ്പ
"വീട്ടുകാർക്കിഷ്ടമില്ലെന്ന്.."
-നമുക്കിഷ്ടമാണല്ലോ...
"അവർ സമ്മതിക്കില്ല.."
-ഞാൻ വിട്ടു കൊടുത്തിട്ട് വേണ്ടേ,
അവളുടെ കണ്ണുനീര് പുഞ്ചിരിയായി തിളങ്ങി..
"ടോ,തന്റെ ഈ ചിരിയാണ് എനിക്ക് ഏറ്റവും ഇഷ്ടം..തന്റെ കുട്ടിത്തരം മുഴുവൻ ഇതിലുണ്ട്.... ലൗ യു സോ മാച്ച്.
ആ 'സോ മച്ചിന്റെ' നീളം ഒന്ന് കുറന്നാൽ മതി പെണ്ണിന്റെ മുഖം മാറാൻ
"എനിക്കറിയാം അല്ലേലും ഇക്കാക്കനോട് ആ പഴേ ഇഷ്ട്ടനുള്ള.."
പിന്നെ എന്ത് പറഞിട്ടും കാര്യമില്ല അതിനു പറ്റിയ മറുപടിയുമായി എത്ര നേരം പരിഭവിക്കാനും അവൾക്കറിയാം...
"തോറ്റു.. പൊരെ?"
-എനികാരേം തോൽപിക്കണ്ട..
"പിണങ്ങി സ്നേഹിക്കുന്നത് എനിക്കിഷ്ടല്ലട്ടോ"
-എന്റികനോട് പിണങ്ങില്ല
പൊട്ടൻ മരങ്ങോടൻ ആദ്യമായി മനസ്സ് പങ്കുവെച്ചപ്പോൾതന്നെ പറഞ്ഞത് - ഞാൻ എഴുപത്തഞ്ച് ശതമാനം 'അബ്നോർമൽ' ആന്നെന്നാണ്
"കെട്ടാൻ പോകുന്ന ചെക്കനോടാണോ ഈ പറയുന്നേ..!!"
-എന്നിട്ട് കെട്ടുമെങ്കിൽ മതി
സ്നേഹം എന്ന് പറയുന്നത് ഇത്രക്ക് ഭ്രാന്തമാണോ, നാളുകൾ ജീവിതത്തിൽ ആദ്യത്തെ പ്രണയം... അതിനുമാത്രം എന്താണ് ഈ പെണ്ണിന് പ്രേത്യേകത...
"തനിക്കൊരു കാര്യറിയോ..?"
-ഉം..
"എനികലോകത്തു ഏറ്റവും ഇഷ്ട്ടം ആരോടാ.."
-ആരോടാ
"തന്നോട്... തന്റെ അഹകരടോ.."
ഓരോതവണ അത് കേൾക്കുമ്പോഴും അവൾക്കുണ്ടാകുന്ന ആനന്ദം.. ഇത്ര ആഴത്തിൽ തനിക്കാരെയും ഇഷ്ടപ്പെടാൻ കഴിയുമെന്നു തോനിയതല്ല..
"ഇക്കക്കൊരു കാര്യറിയോ.."
-എന്താടോ..
"ഇക്കയെനിക്ക് സ്വാന്തമായില്ലെങ്കിൽ സത്യായിട്ടും എനിക്ക് ഭ്രാന്തവും ട്ടോ.."
അവളുടെ സംഭാഷണത്തെ തടഞ്ഞ്‌കൊണ്ട് അവന്റെ ശബ്ദമുയർന്നു.
"വേണ്ട, നമുക്കിടയിൽ അങ്ങനെയൊരു വാക്കുപോലും വേണ്ട.."
അവളുടെ കണ്ണ് നിറന്നു പുൽകൊടുക്കൽ മറച്ച മരച്ചുവട്ടിൽ അവൾ അവന്റെ തോളിൽ തലചേർത് വച്ചിരുന്നു...
"ഈ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും"
അവളുടെ നെറുകിൽ ചുണ്ട് ചേർക്കുമ്പോൾ അവൻ മനസ്സില് പറഞ്ഞ്--'കുറുമ്പി'
"താൻ സുന്ദരിയാടോ.."
- ഇകാടടുത്തു പോരോ..
"തനിക്കു തോന്നണതാ സ്നേഹം കൊണ്ട് .."
-ആയിക്കോട്ടെ ,എനിക്ക് എനിക്കറിയാ ഭംഗി..
കൽപടവിൽ ഒന്നിച്ചിരുന്നപ്പോൾ അവൾ അവന്റെ പാദങ്ങളിൽ അവളുടെ പാദങ്ങൾ ചേർത്തുവെച്ചു.
"എനിക്കൊന്നും ഭംഗിയില്ല.."
-ടോ, എനിക്ക് താനാ ഭംഗി...താൻ പോലും തന്നെ കുറ്റം പറയുന്നത് എനിക്ക് സഹിക്കില്ല..
അവന്റെ കൈകളിൽ ചുറ്റിപ്പിടിച് സുരക്ഷിതത്വ ബോധത്തോടെ നടക്കുമ്പോൾ അവൾക്ക് തെല്ലഹകാരം തോന്നി.
"നീ വെള്ളം കുടിക്കണില്ലട്ടോ.."
-ശ്ശൊ, അത് മാർക്കനാലോ..
"ഇത് മറക്കാൻ പാടില്ല"
സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി മനസ്സില്ലാ മനസോടെ സെക്കന്റ് ഷോ സിനിമ കാണാൻ പോയ അന്ന് ,പരിഭവിച്ചു ഫോൺ എടുക്കാതിരുന്നപ്പോൾ അവന്റെ മെസ്സേജ് പറഞ്ഞു
"താനെന്റെ ഇടുക്കി ഗോൾഡ് ആടോ.."
അവൾ ശ്വാസം കിട്ടാതെ ചിരിച്ചു...
അവളുടെ ഹൃദയമിടിപ് ആദ്യമായി ഹൃദയത്തിലേറ്റിയ അന്ന് അവളുടെ മുഖത്തെ നിഷ്കലഗതാ നാണത്തിനു വഴിമാറുന്നത് തിരിച്ചറിഞ്ഞ്‌പോൾ അവനോർത്തു...
-എന്റെ പെണ്ണാണ്..- ആ ഉറപ്പ് അവളെ വലയം ചെയ്യാനുള്ള ആത്മവിശ്വാസത്തെ കൈകളിലേക്ക് പടർത്തി...അവൾ കുസിർത്തിയായി പറയാറുള്ള വാക്കുകളുടെ ആഴം ആൺവന്ന് തിരിച്ചറിഞ്ഞു..
'ഞാൻ ഇക്കാടെയാ ..ഞാൻ മാത്രാ ഇക്കാടെ ..'
ഒരിക്കൽ അവൾക്കേറ്റവും ഇഷ്ട്ടമുള്ള കടൽക്കരയിൽ തിരക്കളേക്കാൾ ഭംഗി അവനാണെന് പറഞ്ഞ് അവൾ ചിരിച്ചപ്പോൾ അവൻ ചോദിച്ചു
"തനിക്കെന്നെ എത്രക്കിഷ്ടമുണ്ട്..?"
അവൾ ആകാശത്തേക് വിരൽ ചൂണ്ടി💖
എന്നെങ്കിലും ഈ കുട്ടികളിയൊക്കെ മടുത് എന്നോട് വെറുപ് തോനോ..?
-തന്നെ വെറുകെ....
അസഭവ്യമായ ഒനിനെയോർത് കണ്ണ്കലാകുന്ന അവളെ നോക്കി അവൻ നിർത്താതെ ചിരിച്ചു...
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
കൈകളിൽ മൈലാഞ്ചി ഉതിർന്നു വീണു തുടങ്ങി ചുവന്ന നിറം പടർന്ന കൈകളിൽ ഏച്ചുകെട്ടിയെപോലെ മറ്റാരുടെയോ പേര് വരച്ചു ചേർത്തിരിക്കുന്നത് നിർവികാരതയോടെ അവൾ നോക്കിയിരുന്നു.
.....പെണ്ണേ നിൻ പുതുമാരൻ കറുത്തിട്ടോ വെളുത്തിട്ടോ.....
ഒപ്പനപ്പാട്ടുകൾ പേടിപെടുത്തുന്ന അട്ടഹാസങ്ങളായി അവളുടെ കർണങ്ങളെ പൊത്തിനു .ഭീതിയോടെ അവൾ കൈകളിൽ മുഖം ഒളിപ്പിച്ചു ആർത്തുവരുന്ന കണ്ണീരിനെ അകറ്റാൻ അവൾ പാടുപെടുകയായിരുന്നു..
.....എന്തിനാടി പെണ്ണെ കള്ള നാണം.....
അവൾക് അവിടെ നിന്നും എഴുനേറ്റു ഓടണമെന് തോന്നി പക്ഷെ ചുവന്ന നിറമുള്ള വിവാഹ ക്ഷണത്തിലെ തിളഗുണ അക്ഷരങ്ങളിൽ അവളുടെ കാലുകൾ ചലനമറ്റു കിടന്നു...
വിധിക് മുൻപിൽ നിസ്സഹായായ മറ്റൊരു പുരുഷന് മുൻപിൽ തലതാഴ്ത്തി നിന്ന് കൊടുക്കേണ്ട സ്ത്രീ സമൂഹത്തിന്റെ നൊമ്പരങ്ങളുടെ പ്രീതിഫലം🙏💔
💖 FARHEEN PM💖