Read Shaadi Mubarak by Ameer Suhail tk in Malayalam Love Stories | മാതൃഭാരതി

Featured Books
  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

വിഭാഗങ്ങൾ
പങ്കിട്ടു

ശാദി മുബാറക്

എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങി
വന്നു. ബ്ലാക്ക് പാന്റും വൈറ്റ് ഷർട്ടുമാണ്
അവൻ ധരിച്ചിരിക്കുന്നത്, ഇൻ ചെയ്ത്
പക്കാ എക്സിക്യൂട്ടീവ് ലുക്കിൽ,
ചെറിയ ഒരു ബാഗും അവന്റെ
തോളിലുണ്ട് പാന്റ് പോക്കറ്റിൽ നിന്നും
ഫോൺ എടുത്ത് കൂത്തികൊണ്ട്
അവൻ വിളിച്ചു...

" ഹലോ അമ്മേ....
എവിടെ എയർപോർട്ടിലേക്ക് കാർ
അയച്ചിട്ടുണ്ട് പറഞ്ഞിട്ട് ഇവിടെ ഒന്നും
കാണുന്നില്ലല്ലോ.. "
ചെറിയ ദേഷ്യത്തോടെ അവൻ
ആ ഫോണിൽ പറഞ്ഞു....

" മോനെ സോമൻ അവിടെ ഉണ്ട്
മോൻ ഒന്ന് വെയിറ്റ് ചെയ്യ് അമ്മ
വിളിച്ചു നോക്കട്ടെ സോമന്...
" അതും പറഞ്ഞു കൊണ്ട് ഫോൺ
കട്ട്‌ ചെയ്തു അവന്റെ അമ്മ.... "


ഇവനാണ് നമ്മുടെ കഥയിലെ നായകൻ
" ആദിത്യ വർമ്മ " പേര് കേട്ട്
നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇവൻ
എന്താ ഇങ്ങനെ ഒരു പേര് എന്ന്...
ഇവനെ ഇങ്ങോട്ട് ഇപ്പോ വിളിച്ചു
വരുത്താൻ കാരണം വേറെ ഒന്നും
തന്നെ അല്ലാ... ആദിത്യന് കല്യാണ
പ്രായമായി അവനിക് വേണ്ടി അവന്റെ
അമ്മ ഏതോ ഒരു പണക്കാരന്റെ
മോളുമായി ഉറപ്പിച്ചു വെച്ചിട്ടാണ്
അവനോട് വരാൻ പറഞ്ഞിരിക്കുന്നത്...!

" അല്പസമയം കഴിഞ്ഞപ്പോഴേക്കും
കാറുമായി അവന്റെ ഡ്രൈവർ സോമൻ
ആദിത്യന്റെ മുൻപിലേക്ക് എത്തി... "
എന്റെ സോമൻ ചേട്ടാ എവിടെ ആയിരുന്നു
നിങ്ങൾ ഞാൻ ഇവിടെ എത്തിട്ട് സമയം
ഒരുപാട് ആയി...

ആയോ ക്ഷമിക്കണം കുഞ്ഞേ...
അവിടെ നിന്നും ഇങ്ങോട്ട് വരാൻ
ഒരു നിവർത്തിയും ഇല്ലായിരുന്നു
ഫുൾ ബ്ലോക്ക് ആയിരുന്നു.. " സോമൻ "

മം.. മം.. ശരി... സോമേട്ടൻ കാർ
എടുക് എന്നും പറഞ്ഞ് ആദിത്യ
കാറിന്റെ ഡോർ തുറന്നു അതിന്
അഗത്തേക് കേറി ഇരുന്നു...,

അല്ലാ... കുഞ്ഞേ,....
കുഞ്ഞിന്റെ മറ്റു ബാഗും ഒന്നും ഇല്ലേ..?
" കാറിൽ കേറുന്നതിനു മുൻപ് സോമൻ
ചോദിച്ചു... "

ഇല്ല... സോമേട്ട... ഞാൻ ഒരാഴ്ചയ്ക്ക്
വേണ്ടി വന്നതാ പെട്ടന്ന് തന്നെ തിരിച്ചു
പോവും.. " ആദിത്യ "

( ഇനി ഇത് ഇവിടെ നിൽക്കട്ടെ...
നമ്മുക്ക് അടുത്താളെ പരിചയപ്പെടാം..)



എന്റെ ലക്ഷ്മി.. നി ഒന്ന് പെട്ടന്ന് വരോ
ഇപ്പോ തന്നെ സമയം ഒരുപാട് ആയി..
" കയ്യിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക്
നോക്കി ആർഷ പറഞ്ഞു... "

ഇതാ... ഇതാ..., വന്നു ആർഷ,...
വാ.. കേറ് എന്നും പറഞ്ഞു ലക്ഷ്മി
സ്കൂട്ടറിൽ കയറി സ്റ്റാർട്ട് ചെയ്തു..,

വേണ്ടാ... നി ഇങ്ങോട്ട് ഇറങ്ങിയെ
ഞാൻ ഓടിക്കാം വണ്ടി എന്നും
പറഞ്ഞ് ആർഷ, ലക്ഷ്മിയെ മാറ്റി
ആർഷ ഓടിക്കാൻ തുടങ്ങി...,

എന്റെ പൊന്നു ആർഷ നി എന്തിനാ
ഇങ്ങനെ ടെൻഷൻ ആവുന്നത് നിന്റെ
അച്ഛന് ഒന്നും പറ്റില്ല നമ്മുക്ക് പെട്ടന്ന്
തന്നെ വീട്ടിലേക് പോവാം..
" അതിനിടയിൽ ആർഷയുടെ ഫോൺ
റിങ് ചെയ്‌തു ലക്ഷ്മി എന്റെ ഫോൺഒന്ന് എടുത്തെ വീട്ടിൽ നിന്ന് അമ്മയാവും
വിളിക്കുന്നത്.. " എന്നും പറഞ്ഞ്
ആർഷ അവളുടെ ഫോൺ ലക്ഷ്മിക്
കൈ മാറി... "

പെട്ടന്ന് തന്നെ എല്ലാ ടെൻഷനും കാരണം
അർഷായുടെ ബാലൻസ് തെറ്റി അവൾ
ഓടിച്ചിരുന്ന സ്കൂട്ടി അവിടെ നിർത്തിട്ടരുന്ന
ഒരു കാറിൽ പോയി തട്ടി...
" ആ കാർ ആദിത്യയുടേതായിരുന്നു,
അവൻ അതിൽ ഉണ്ടായിരുന്നു പെട്ടന്ന്
തന്നെ. അറിയാതെ ഒന്ന് ഉറങ്ങിപ്പോയി..
പെട്ടന്ന് തന്നെ അവൻ കണ്ണ് തുറന്നു
നോക്കി "

അയ്യോ... ഇനി ഇപ്പോ എന്താ ചെയ്യാ..
ലക്ഷ്മി ചോദിച്ചു ആർഷയോട്...,

നി ഒന്ന് മിണ്ടാതെ ഇരിക് ലക്ഷ്മി
നമ്മുക്ക് പോവാം ഇവിടെ നിന്ന്
മറ്റാരും ഇത് കണ്ടിട്ടില്ല...
" അവരുടെ സ്കൂട്ടി ആ കാറിൽ
തട്ടിയെങ്കിലും അവർക്ക് ഒന്നും തന്നെ
പറ്റിയില്ല.. "

വേഗത്തിൽ തന്നെ ആർഷ സ്കൂട്ടി
സ്റ്റാർട്ട് ചെയ്തു പോവാൻ വേണ്ടി നിന്നു.,
അപ്പോഴാണ് കാറിൽ നിന്നും ഡോർ തുറന്നു
ആദിത്യ പുറത്തേക് വന്നത്...,

അങ്ങനെ അങ്ങോട്ട് പോവാൻ വരട്ടെ..
എന്നും പറഞ്ഞ് ആദിത്യ അവന്റെ
കാറിലേക് നോക്കി നിങ്ങൾ ഇത് എന്താ
കാണിച്ചത്..! ഇത് പിന്നെ നേരാക്കാൻ
വേറെ ആരെങ്കിലും വരുമോ.. ഇതിന്
ഒരു സൊലൂഷൻ കണ്ടിട്ട് ഇവിടെ നിന്ന്
പോയ മതി.. ആരും കണ്ടില്ല വെച്ചു
നിങ്ങൾ ഇവിടെ നിന്നും മുങ്ങാം എന്ന്
വിചാരിച്ചോ..

അതിനൊന്നും പറ്റിയില്ലല്ലോ നിങ്ങളുടെ
കാറിന്.. " ആർഷ "

ഇത് പിന്നെ എന്താ.. നേരെ നോക്ക്
നിങ്ങളുടെ കണ്ണിന് എന്തെങ്കിലും
കുഴപ്പമുണ്ടോ...? നിങ്ങൾക് ഇത്
കാണുന്നില്ലേ എന്താ പറ്റിയത് എന്ന്..
" കുറച്ചൂടെ ദേഷ്യത്തോടെ ആദിത്യ
ആർഷയോട് ചോദിച്ചു... "

ഡാ... ഇപ്പോ തന്നെ ഒരുപാട് സമയം
ആയി അമ്മ ഇതാ വീണ്ടും വിളിക്കുന്നു
നീ ഒന്ന് മിണ്ടാതെ ഇരിക് ഞാൻ ഒന്ന്
സംസാരിച്ചു നോക്കാം എന്നും പറഞ്ഞ്
ലക്ഷ്മി സ്കൂട്ടിയിൽ നിന്നും ഇറങ്ങി
ആദിത്യന്റെ അടുത്തേക്ക് വന്നു...,

സാർ... ക്ഷമിക്കണം തെറ്റ് ഞങ്ങളുടെ
ഭാഗത്താണ് ഇപ്പോ ഞങ്ങൾ അർജന്റ്
ആയി ഒരു സ്ഥലത്തേക്ക് പോവുകയാണ്..
സാർ എത്ര ക്യാഷ് പറയു ഞങ്ങൾ തരാം..,

ഹെയ്... ലക്ഷ്മി നീ ഇങ്ങോട്ട് വന്നെ
പിന്നെ അവർക്ക് ക്യാഷ് കൊടുക്കുന്നും
വേണ്ടാ നീ വന്നെ ഇവിടെ പോലീസ്
നിയമങ്ങളും മറ്റും ഉണ്ട്...,
" അവിടെ നിന്നും ആർഷ പറഞ്ഞു... "

ഓ... മേഡം നിയമം പഠിപ്പിക്കുകയാണോ,
എന്നാ അങ്ങനെ ആവട്ടെ പോലീസ്
വരട്ടെ എന്നിട്ടാവാം ബാക്കി..,

അതു കണ്ട് സോമൻ വന്നു...
സോമൻ ആദിത്യ പറഞ്ഞിട്ട്
കാർ സൈഡ് ആക്കി എന്തോ
മേടിക്കാൻ വേണ്ടി കടയിൽ
കയറിയതാണ്..,
" എന്താ കുഞ്ഞേ.. എന്താണ് പ്രശ്നം..? "

സോമേട്ട... നമ്മുടെ കാറിലേക് വന്ന്
ഇടിച്ചതും പോരാ എന്നിട്ട് വലിയ
ന്യായം പറയുന്നു.. ഈ മേഡം
അതും പറഞ്ഞു വിരൽ ചൂണ്ടിക്കാണിച്ചു
ആദിത്യ ആർഷയുടെ നേർക്.,

സാർ.. പ്ലീസ് ഇപ്പോ ഇവിടെ നിന്നും
ഞങ്ങൾ പോയില്ലെങ്കിൽ അവളുടെ
അച്ഛൻ സീരിയസായി ഹോസ്പിറ്റൽ
അഡ്മിറ്റ് ആണ് നങ്ങൾക് ഇവിടെ
നിന്നും പെട്ടന്ന് പോണം പ്ലീസ് സാർ
ഇതൊരു പ്രശ്നമാക്കരുത്..!
" ലക്ഷ്മി വളരെ ദയയോടെ പറഞ്ഞു
ആദിത്യയുടെ അടുത്ത്...,
അത് കേട്ട ആദിത്യ പെട്ടന്ന് തന്നെ
ഒന്നും മിണ്ടാതെ നിന്നു..,

കുഞ്ഞേ.. അവർ പോയിക്കോട്ടെ..
ആ കുട്ടിയുടെ അച്ഛന് വയ്യ എന്നല്ലേ
പരഞ്ഞ്.. കുഞ്ഞ് വണ്ടിയുടെ മുന്നിൽ
നിന്നു മാറി നിൽക് അവർ പൊയ്ക്കോട്ടേ..,
" ഡ്രൈവർ സോമൻ അങ്ങനെ
പറഞ്ഞപ്പോൾ ആദിത്യ ഒന്നും മിണ്ടാതെ സ്കൂട്ടിയുടെ മുന്നിൽനിന്നും ഇപ്പുറത്തേക്ക് മാറിനിന്നു.. "

" ദേഷ്യത്തോടെ ആർഷ സ്‌കൂട്ടി വീണ്ടും
സ്റ്റാർട്ട് ചെയ്തു തുറിച്ചു നോക്കി നോക്കി
കൊണ്ട് അവിടെ നിന്നും പോയി...,,

വാ....കുഞ്ഞേ., നമ്മുക്ക് പോവാം
കുഞ്ഞ് കാറിൽ കേറ്.. " ഡ്രൈവർ സോമൻ "

എന്റെ സോമേട്ട.. എന്തൊരു പെൺ
കുട്ടിയാണ് അവൾ സാരല്ല അവർ
പൊയ്ക്കോട്ടേ എന്നു വിചാരിച്ചതാ
അപ്പോളിത ആ കൂട്ടി ദേഷ്യത്തോടെ
ഇങ്ങോട്ട് സംസാരിക്കുന്നു..!
" വീണ്ടും അത് പറഞ്ഞുകൊണ്ടിരുന്നു
ആദിത്യ.. "

അത് വിട്ടേക് കുഞ്ഞേ... ഇതുപ്പോ
ഒരുപാട് സമയം ആയില്ലേ അതും
രാത്രി...അയ്യോ കുഞ്ഞേ.. അവരെ
പോലീസ് കൈ കാട്ടി എന്നു തോന്നുന്നു..,
" ഡ്രൈവർ സോമൻ പറഞ്ഞു... "

ഒപ്പം അവരുടെ കാറും കൈ കാട്ടി
നിർത്തിച്ചു...,

കാറിൽ നിന്നും ഡ്രൈവർ സോമൻ
ഇറങ്ങി വന്നു അവിടെ ഉണ്ടായിരുന്ന
പോലീസിന്റെ അടുത്തേക്...

എവിടെ ഡോ തന്റെ വണ്ടിയുടെ
ബുക്കും പേപ്പറും.. കുറച്ചു
ചൂടൻ ആയിരുന്നു ആ പോലീസുകാരൻ..,

അപ്പോഴാണ് ആർഷയും, ലക്ഷ്മിയും
ഡ്രൈവർ സോമനെ കാണുന്നത്..
സോമന്റെ അടുത്ത് ഉള്ള പോലീസുകാരന്റെ
സംസാരം കണ്ട് ആദിത്യ കാറിൽ നിന്നും
പുറത്തേക്കിറങ്ങി..,

സാർ... നങ്ങൾക് പെട്ടന്ന് പോണം..,
ഒരു അത്യാവശ്യ കാര്യം ഉണ്ട് ആർഷ
പോലീസുകാരനോട് പറഞ്ഞു...,

നങ്ങൾക്കും പോണം.. നങ്ങൾക്കും
തിരക്ക് ഉള്ളതാ അങ്ങോട്ട് മാറി
നിൽക്കടി..
" പോലീസുകാരന്റെ സംസ്കാരം
ഇല്ലാത്ത പെരുമാറൽ ആർഷക്
ഒട്ടും ഇഷ്ട്ടമായില്ല.. "
ഹലോ സാർ.. കുറച്ചുകൂടി മാന്യമായി
സ്ത്രീകളുടെ പെരുമാറാം..
" ആർഷ കുറച്ച് ശബ്ദമുയർത്തി
പറഞ്ഞു അ പോലീസുകാരനോട്.. "

ഓ.. എന്താടി നീ എന്നെ മാന്യത
പഠിപ്പിക്കുകയാണോ..ഹ.. ഹാ അത്
കൊള്ളാലോ എന്നാ നീ സ്റ്റേഷനിലേക്ക്
വാ അവിടെ വന്ന് എനിക്ക് പഠിപ്പിച്ചു താ
മാന്യത " അതും പറഞ്ഞു കൊണ്ട്
ആ പോലീസുകാരൻ ആർഷക് നേരെ
വന്നു..അത് ആദിത്യന് ഒട്ടും പറ്റിയില്ല..,

' Excuse me Sir..' ഈ പെൺകുട്ടി
പറഞ്ഞതിൽ എന്താണ് തെറ്റ് സാറിന്
കുറച്ചുകൂടി മാന്യമായി സംസാരിച്ചൂടെ
അവരുടെ അടുത്ത്.. " ആദിത്യ "

അല്ലാ... ഇതാരാണ് ഓ നീയും എന്നെ
മാന്യത പഠിപ്പിക്കാനായി വന്നതാണോ..,
ഇപ്പോ രണ്ടുപേര് ആയല്ലോ പഠിപ്പിക്കാൻ
എന്നാ നീയും വാ നമ്മുക്ക് എല്ലാവർക്കും
സ്റ്റേഷനിലേക്ക് പോയി അവിടെ ഇരുന്ന്
എന്നെ മാന്യത പഠിപ്പിച്ച ശേഷം നിങ്ങൾക്
പോവാം.. എടോ ഇവരെ രണ്ടു പേരെയും
ജീപ്പിൽ കയറ്റാടോ..

സാർ... പ്ലീസ്.. സാർ വേണ്ടാ സാർ,
ഇവളുടെ അച്ഛൻ ഹോസ്പിറ്റൽ ആണ്
പെട്ടന്ന് നങ്ങൾക് അവിടെ എത്തണം
പ്ലീസ് സാർ... " പെട്ടന്ന് തന്നെ ലക്ഷ്മി
അവിടെ ഉള്ള പോലീസുകാരനോട് പറഞ്ഞു"

അയ്യോ... കുഞ്ഞേ..,
കൂടെ സോമനും പറയ്യാൻ വന്നു..,

"സാർ ഇപ്പോ എന്തിനാ ഞങ്ങളെ
ഒരു ആവശ്യമില്ലാതെ ഇവിടെ നിന്നും
സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്..
ഞങ്ങൾ ഇപ്പോൾ എന്ത് തെറ്റാണ്
ചെയ്തത് സാർ പറയണം.."
'" ആദിത്യ ചോദിച്ചു... "'

ഡോ അധികം ചിലക്കാതെ വന്ന്
വണ്ടിയിൽ കേറാടോ.. ഇപ്പോ ഇത്
ചെറിയ ഒരു കേസാണ് ഇനി ഇത്
വലിയ കേസ് അക്കിട്ട് നീ ഒക്കെ
ഉണ്ടാക്കു വെച്ച ഞാൻ അതിനും
മടിക്കില്ല എന്താ കാണാണോ..
" പോലീസുകാരൻ വളരെയധികം ദേഷ്യത്തോടെ ആദിത്യയുടെ
അടുത്ത് പറഞ്ഞു... "

അപ്പോഴേക്കും വീണ്ടും കാൾ വന്നു
ആർഷായുടെ അമ്മ വീണ്ടും വിളിച്ചു...
ലക്ഷ്മിയാണ് ഫോൺ എടുത്തത്...
" ഹലോ അമ്മ... പെട്ടന്ന് തന്നെ
ലക്ഷ്മിയുടെ മുഖ ഭാവം മാറി
ആർഷ ചോദിച്ചു എന്താ ലക്ഷ്മി
എന്താ അമ്മ പറഞ്ഞത്... "

ആർഷ... അത് പിന്നെ അച്ഛൻ..,
ലക്ഷ്മി ഒന്ന് പറയാൻ തുടങ്ങി...

എന്താടി... പറ ലക്ഷ്മി നീ കാര്യം പറ
വീണ്ടും ചോദിച്ചു ആർഷ...

ആർഷ.. അച്ഛൻ പോയി..,

ഒന്നും പറയ്യാൻ ആവാതെ ആർഷ
അവിടെ ഇരുന്നു...

അയ്യോ ആർഷ.. എന്തു പറ്റി
വേഗത്തിൽ ലക്ഷ്മി ചോദിച്ചു.,

അപ്പോഴേക്കും അവിടെ SP
ബാലസുബ്രഹ്മണ്യൻ സാർ വന്നു..
ജിപ്പിൽ നിന്നും ഇറങ്ങിയതും അവിടെ
കണ്ട കാഴ്ച ആർഷക് ചുറ്റും
നിൽക്കുന്ന എല്ലാവരെയും ആണ്...

എടോ അവിടെ എന്താണ് പ്രശ്നം...
SP ചോദിച്ചു...?

സാർ... ഞാൻ പറയാം..!
അവിടെ നിന്നും ആദിത്യ,
SP സാറിന്റെ അടുത്തേക് വന്നു...

ആദിത്യ വർമ്മ അല്ലെ...?
വർമ്മ ഗ്രുപ്പിലെ ദേവൻ വർമ്മയുടെ
മകൻ.. " ആദിത്യയെ കണ്ടതും
SP സാർ ചോദിച്ചു..?

അതെ സാർ.. സാറിന് അച്ഛനെ അറിയോ..
കൂടെ ആദിത്യ ചോദിച്ചു..!

കുഞ്ഞേ... കുഞ്ഞിന് SP സാറേ
മനസ്സിലായില്ലേ കുഞ്ഞിന്റെ അച്ഛന്റെ
അടുത്ത സുഹൃത്താണ് SP സാർ...

സാർ... പെട്ടന്ന് ഈ പെൺ കുട്ടിയെ
ആ കുട്ടിയുടെ വീട്ടിൽ എത്തിക്കണം
ആ കുട്ടിയുടെ അച്ഛൻ മരണ പെട്ടു...
സാർ ഞാൻ എല്ലാം ബാക്കി പിന്നെ
പറയാം.. ആദിത്യ അതും പറഞ്ഞ്
ആർഷയുടെ അടുത്തേക് ചെന്നു..,

ഒക്കെ ആദിത്യ.. എന്നാ പെട്ടന്ന് തന്നെ
ആ കുട്ടിയെ വീട്ടിലേക് അക്കു... ഞാൻ
വരണോ... SP സാർ ചോദിച്ചു..,

വേണ്ടാ സാർ... ഞങ്ങളുടെ കാറിൽ
കൊണ്ടു പോയിക്കൊള്ളാം സോമേട്ട
പെട്ടന്ന് ചെന്ന് കാർ എടുക്കു... അതും
പറഞ്ഞ് ആദിത്യയും, ലക്ഷ്മിയും ചേർന്ന്
ആർഷയെ അവിടെ നിന്നും പിടിച്ചു
എഴുനേൽപ്പിച്ചു ആദിത്യയുടെ കാറിൽ
കയറ്റി...,




(വായിച്ചിട്ട് അഭിപ്രായം പറയണേ...
ഇതൊരു തുടക്കം മാത്രം...)

തുടരും... __✍️Ameer Suhail tk__