Read Light Lightning by Ameer Suhail tk in Malayalam Fiction stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഇളം തെന്നൽ

ചെറിയമ്മേ.... അവളെന്തേ ഐഷു.,



അവളവിടെ മുകളിലെ റൂമിലുണ്ട്
മോനെ.....മോനെ നീ അവളുടെ
അടുത്തേക് ആണ് പോവുന്നു
എങ്കിൽ ഈ ഫോൺ ഒന്ന് അവൾക്
കൊടുത്തേക്ക് ട്ടോ ...,,



" ശരി ചെറിയമ്മേ...



മോനെ നീ എപ്പോഴാ എത്തിയത്...
മുകളിലേക്കു പോവുന്ന വഴി അവന്റെ
അടുത്ത് മറ്റൊരാൾ ചോദിച്ചു,,



ആ.. ഞാൻ ഇന്നലെ...,,



അവൻ മുകളിലെ റൂമിലേക്ക്‌ എത്തി...
"ഹലോ ഐഷു നീ എന്താ ഇവിടെ
വന്ന് നിൽക്കുന്നത് അങ്ങോട്ട് താഴേക്ക്
വാ അവിടെ നിന്നെ എല്ലാവരും
അന്വേഷിക്കുന്നുണ്ട് കല്യാണപ്പെണ്ണ്
എവിടെ എന്ന് ചോദിച്ച്. നീ അങ്ങോട്ട്
വന്നെ...അതും പറഞ്ഞ് അവൻ
ഐഷുവിന്റെ കൈ പിടിച്ചു അവിടെ
നിന്നും താഴേക്ക് കൊണ്ടുപോവാൻ
നിന്നു....



അഭി... എനിക്ക് നിന്നോട് ഒരു കാര്യം
പറയാനുണ്ട് അതിനിടയിൽ ഐഷു
അവന്റെ കയ്യിൽ നിന്നും പിടി വിട്ടില്ല
അവിടെ അവളുടെ മുൻപിൽ പിടിച്ചു
നിർത്തി ചോദിച്ചു...,,



ആ പറ ഐഷു എന്താ കാര്യം..." അഭി "



അഭി.... ഞാൻ പറയുന്നത് നിനക്ക്
അറിയുമോ എന്ന് എനിക്ക് അറിയില്ല..,
അല്ലെങ്കിൽ നീ അറിഞ്ഞിട്ടും എന്നോട്
അറിയാത്ത ഭാവം നടിക്കാണോ എന്നും
എനിക്ക് അറിയില്ല... "ഐഷു "



എന്താ ഐഷു... നീ കാര്യം എന്താ വെച്ച
പറ എന്നാലല്ലേ എനിക്ക് അറിയൂ...



അഭി... എനിക്ക് ഈ കല്യാണത്തിന്
ഒട്ടും താല്പര്യമില്ല..,



അതെന്താ ഐഷു ഇപ്പോ നീ ഇങ്ങനെ
ഓക്കേ പറയുന്നത്...എന്തു പറ്റി.."അഭി "



അത് പിന്നെ... ഐഷു അത് പറഞ്ഞ്
അവിടെ നിർത്തി..,,



പറ ഐഷു എന്താ കാര്യം പറ...
നീ ഇപ്പോ ഇങ്ങനെ ഓക്കേ പറയാൻ
ന്താ കാരണം...,



"' അത് പിന്നെ അഭി... ഞാൻ,,



എന്താ ഐഷു നീ വേറെ ആരെങ്കിലും
ആയിട്ട് ഇഷ്ടത്തിലാണോ.."അഭി "



അത്... അഭി... ഞാൻ.... എനിക്ക്.,
അങ്ങനെ വിട്ട് വിട്ട് അവൾ അവനിക്
മുന്നിൽ പറയാൻ ഒരുങ്ങി..,



നീ എന്താ വെച്ച തെളിച്ചു പറ ഐഷു..
നീ വേറെ ആരെങ്കിലും ഇഷ്ട്ടപെടുന്ന്
ഉണ്ടോ... "അഭി "




അഭി... ഞാൻ ഇപ്പോ പറയാൻ പോവുന്ന
കാര്യം അഭി നിനക്ക് അറിയില്ലേ,,


എനിക്ക് ഒന്നും മനസ്സിലാവുന്നില്ല...
നീ കാര്യം ഇപ്പോഴും പറഞ്ഞില്ല.. "അഭി "



അഭി... എനിക്ക് ഒരാളെ ഇഷ്ട്ടാണ്..,,



ആരാണ് അത്... എന്നിട്ട് നീ ഇതൊക്കെ
ഇപ്പോഴാണോ പറയുന്ന് ഐഷു..നിനക്ക്
ഇത് എന്നോട് പറയാമായിരുന്നില്ലേ...
ആരാണ് ആൾ എവിടെ ഉള്ളതാണ്...
ഇനി നിനക്ക് ഈ കല്യാണത്തിന്
ഇഷ്ടമില്ല എന്ന് ചെറിയച്ഛനും
ചെറിയമ്മയും അറിഞ്ഞാൽ പിന്നെ..,,




ആ... ആൾ ഇവിടെ ഉണ്ട്... "ഐഷു "



ഇവിടെ... ഇവിടെ എവിടെയാണ്... "അഭി "


അതെ ഇപ്പോ അയാൾ എനിക്ക് മുന്നിൽ
നിന്ന് സംസാരിക്കുകയാണ് എന്നോട്...
"ഐഷുന്റെ ആ പറച്ചിൽ കേട്ട് അഭി
അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി..,,



എന്താ ഐഷു നീ ഈ പറയുന്നത്...
എന്നെ....നീ....എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..,



അതെ അഭി എനിക്ക് നിന്നോട്
ആണ് ഇഷ്ടം ഞാൻ വിചാരിച്ചത്
എന്നെ നിനക്കും ഇഷ്ട്ടമാണ് എന്നാ...
അഭി.... എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ട,,




ഐഷു... ഞാൻ നിന്നെ അങ്ങനെ ഒന്നും
കണ്ടിട്ട് പോലുമില്ല പിന്നെ എനിക്ക്
നിന്നെ അങ്ങനെ ഒന്നും കാണാനും
പറ്റില്ല നീ എന്റെ അച്ചുനെ പോലെയാണ്
ഞാൻ നിന്നെയും കണ്ടത്..." അഭി "




പക്ഷേ അഭി.... ഞാൻ നിന്നെ ഒരുപാട്
ഇഷ്ട്ടപെട്ടു..,,



ഐഷു.... നീ തമാശ കളിക്കല്ലേ,,
ഇപ്പോ ഇവിടെ എല്ലാവരും ഒരുപാട്
സന്തോഷത്തിലാണ് അത് നീ കാരണം
ഇല്ലാതാവല്ലേ നീ വാ താഴോട്ട് അവിടെ
നിന്നെ എല്ലാവരും തിരക്കുന്നുണ്ട്...
അതും പറഞ്ഞ് അഭി അവളുടെ
മുൻപിൽ നിന്നും താഴേക്ക് പോവാൻ
സ്റ്റെയർകേസ് ഇറങ്ങി...,



അഭി...ഞാൻ വരില്ല ഞാൻ പറഞ്ഞല്ലോ
എനിക്ക് ഈ കല്യാണത്തിന് ഒട്ടും
താല്പര്യം ഇല്ലാന്ന്... "ഐഷു "


ഐഷു...നീ തമാശ കളിക്കല്ലേ....
ഇതാ അവിടെ താഴെ എല്ലാവരുമുണ്ട്
നീ അങ്ങോട്ട് വരാൻ നോക്,,


അഭി നീ എന്തു പറഞ്ഞാലും എനിക്ക്
ഈ കല്യാണത്തിന് ഒട്ടും ഇഷ്ടമില്ല...
ഇനിയെങ്ങാനും ഈ കല്യാണം
നടന്നാൽ ഞാൻ പിന്നെ ഉണ്ടാവില്ല..,



എന്താടി ഐഷു നീ ഈ പറയുന്നത്
നിനക്ക് എന്താ ഭ്രാന്തായോ.. "അഭി "



ആ... അതെ നിന്റെ മേൽ നീ എന്താ അഭി
എന്റെ ഇഷ്ടം കാണാതെ പോവുന്നത്
ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ...



ഐഷു... നീ ഞാൻ പറയുന്നത് ഒന്ന്
കേൾക്ക്,,... "അഭി "



വേണ്ടാ അഭി... നീ ഇനിയും എന്നെ
ഈ കല്യാണത്തിന് നിർബന്ധിക്കണ്ട...,



ഡി... നിന്നോട് അല്ലെ ഞാൻ പറയുന്ന്
നിനക്ക് എന്താ ഞാൻ പറയുന്നത് നിന്റെ
തലയിൽ കേറുന്നില്ലേ.. അത് പറഞ്ഞ്
അഭി... ഐഷുവിനെ അടിച്ചു,,


"അടി കൊണ്ട് ഐഷു... അവളുടെ
കവിളിൽ കൈ വെച്ച് അഭിയെ
സങ്കടത്തോടെ നോക്കിനിന്നു...,


സോറി ഐഷു... നീ ഞാൻ പറയുന്നത്
കേൾക് പ്ലീസ് ഞാൻ നിന്നെ അങ്ങനെ
ഒന്നും കണ്ടിട്ടില്ല നീ ഈ കല്യാണത്തിന്
സമ്മതിക്കണം നിന്റെ അച്ഛനെയും
അമ്മയെയും ഓർത്തെങ്കിലും.. ഇനി
നിനക്ക് ആലോചിക്കാം എന്തു
വേണമെങ്കിലും നീ ചെയ്യ് അത്
പറഞ്ഞ് വേഗത്തിൽ തന്നെ അഭി
മുകളിൽ നിന്നു താഴേക്ക് ഇറങ്ങി വന്നു..



" അപ്പോഴാണ് ഐഷുവിന്റെ കൂട്ടുകാരി
ആമി താഴെ നിന്നും ഐഷുവിന്റ
അടുത്തേക്ക് വരുന്നത്... "



അഭി... സ്റ്റെയർകേസ് ഇറങ്ങി
തിരിഞ്ഞതും ആമിയുമായി കൂടിയിടിച്ചു..


എന്താ കുട്ടി നിനക്ക് എന്താ കണ്ണ്
കാണില്ലേ അഭി അവന്റെ നെറ്റിയിൽ
തടവികൊണ്ട് ചോദിച്ചു..,



സോറി... ചേട്ടാ ഞാൻ കണ്ടില്ല...
ആമിയുടെ കണ്ണുകൾ അവനെ നോക്കി
പറഞ്ഞു... കൺമഷിയാൽ കണ്ണെഴുതി
ചെറിയ മുക്കും അതിന് താഴെയായി
ഇളം ചുവപ്പായി തുടിച്ചുനിൽക്കുന്ന
ചുണ്ടും,,

"അഭി... അവളെ തന്നെ നോക്കി നിന്നു,,
നീ ആരാ നിന്നെ ഇതുവരെ ഇവിടെ
ഞാൻ കണ്ടിട്ടില്ലല്ലോ..,



അത് ചേട്ടാ... ഞാൻ ഐഷുവിന്റെ
കൂട്ടുകാരി ആമി...,,



ആമായോ... അഭി അവളെ നോക്കി
കളിയാക്കി കൊണ്ട് ചോദിച്ചു,..


ചേട്ടാ...ആമയല്ല🤨 എന്റെ പേരാ ഞാൻ
പറഞ്ഞ് അഭിരാമി അവൾ ചെറിയ
ദേഷ്യത്തോടെ അവനോട് പറഞ്ഞു...
പക്ഷേ ഞാൻ ചേട്ടനെ അറിയും
എന്നോട് ഐഷു ചേട്ടനെ കുറിച്ച്
പറഞ്ഞിട്ടുണ്ട് ഞാൻ ഇവിടെ ഇടക്
വരാറുണ്ട് അപ്പോ ചേട്ടൻ ഇവിടെ
ഉണ്ടാവാറില്ല..



ഓ... ഓക്കേ അവൾ അവിടെ മുകളിൽ
ഉണ്ട് അത് പറഞ്ഞ് ആമിയുടെ അടുത്ത്
നിന്നും മറിച്ച് ഒന്നും പറയാതെ അഭി
പോയി...




ശോ... ഐഷു പറഞ്ഞപ്പോൾ ഞാൻ
വിചാരിച്ചു ഈ ചേട്ടൻ ഒരു പാവമാണ്
എന്ന് ഇപ്പോഴല്ലേ മനസ്സിലായത്...
എന്തൊരു ജാടയാണ്..ആ എന്തേലും
ആവട്ടെ... ഐഷു എന്ന് വിളിച്ച് ആമി
മുകളിലേക്കു കേറി...,,














( വായിച്ചിട്ട് അഭിപ്രായം പറയണേ...)


തുടരും...


✍️Ameer Suhail tk