Mischief of God books and stories free download online pdf in Malayalam

ദൈവത്തിന്റെ വികൃതികൾ

ആണായിട്ട് ജനിച്ചിട്ട് ശിഖണ്ഡിആയി ജീവിക്കേണ്ടിവന്നവന്റെ കഥ. കഥ തുടങ്ങുന്നത് പാലക്കാട് ഗ്രാമത്തിൽ. ഇത്രയും ഹതഭാഗ്യനായ ഒരാൾ ലോകത്ത് ഉണ്ടാവില്ല. നല്ലതുമാത്രം ചെയ്യുന്നു നല്ലത് മാത്രം ചിന്തിക്കുന്ന അയാൾക്ക് ജീവിതത്തിൽ സന്തോഷം / സുഖം ഒന്നും അറിഞ്ഞിട്ടില്ല. അവനും മറ്റുള്ളവരെ മാതിരി ചെറിയ ചെറിയ ആഗ്രഹങ്ങളായിരുന്നു മനസ്സിൽ. അവൻ പഠിക്കുന്ന കാലം മുതൽ തുടങ്ങിയിട്ട് എപ്പോ 33 വയസ്സ് വരെ ദുരിതങ്ങൾ താങ്ങിയിരുന്നു ജീവിതം. ഒരു ദുരിതം കഴിയുമ്പോഴേക്കും അടുത്ത് ദുരന്തം. ചുരുക്കി പറഞ്ഞാൽ ദുരന്തങ്ങളുടെ ഘോഷയാത്ര അവന്റെ ജീവിതം. ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ . കേട്ടവർ നല്ലപോലെ ചിരിക്കും. കഷ്ടപ്പാടും ദുരിതവും മാത്രം പറയുന്ന അവന്റെ ഭാഗ്യമില്ലാത്ത അമ്മ. കോമാളിയായ അച്ഛൻ മറ്റുള്ളവരുടെ മുമ്പിൽ സ്വയം പരിഹാസ കഥാപാത്രം ആവുന്ന അച്ഛൻ. പക്ഷേ അവന്റെ അച്ഛൻ കൂടുതൽ കാലം കോമാളി വേഷം കട്ടേണ്ടി വന്നില്ല. അതിനുമുമ്പ് കിഡ്നി പ്രവർത്തിക്കാത്തത് കൊണ്ട് അച്ഛൻ മരിച്ചുപോയി. അവന്റെ അച്ഛനും അമ്പലവാസിയായിരുന്നു . നല്ലത് മാത്രം ചെയ്തിട്ടുള്ളൂ പക്ഷേ ദുരിതങ്ങൾ ഒഴിഞ്ഞു ജീവിതം ഉണ്ടായിരുന്നില്ല. പക്ഷേ കോമാളി ചിരിച്ച് അഭിനയിക്കും . അവന്റെ അച്ഛൻ മരിച്ചു കിടക്കുമ്പോഴും മുഖത്ത് ചെറിയൊരു മന്ദഹാസമുണ്ടായിരുന്നു . കോമാളി മരിച്ചാലും പണക്കാരായ ബന്ധുക്കൾക്ക് അയാൾ ഒരു കോമാളി തന്നെ. കുറച്ച് കാലങ്ങൾക്ക് പുറകിലേക്ക് പോകാം . അവന്റെ അച്ഛന് അവൻനിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ കോമാളിക്ക് ഉണ്ടായത് ശിഖണ്ഡി. എന്ത് ചെയ്യാം അവന്റെ അച്ഛന്റെ പ്രതീക്ഷകളൊക്കെ താളം തെറ്റി. ഇപ്പോഴത്തെ കാര്യത്തെക്കുറിച്ച് പറയാം. ശിഖണ്ഡിക്കും തന്റെ കൂട്ടുകാർ ഓരോ പെണ്ണുങ്ങളെയും പ്രേമിച്ച് രസിച്ചു നടക്കുമ്പോൾ. അവനും ബല്ലാത്ത ആഗ്രഹം. പക്ഷേ അവൻ എന്തറിയുന്നു. ഒരാണിന്റെ ജന്മവും ശിഖണ്ഡിയുടെ ജീവിതമാണ് ജീവിക്കുന്നത് എന്ന. ഇതിൽ ഏറ്റവും രസകരം അവൻ ആണായി ജനിച്ച കാരണം പെണ്ണുങ്ങളെ കാണുമ്പോൾ ആകർഷണം തോന്നും. പക്ഷേ അവൻ ശിഖണ്ഡി ആയത് കൊണ്ട് ഇവനോട് പ്രേമമോ ഒന്നും തോന്നില്ല. തോന്നും വെറുപ്പും അറപ്പും . അവന് ഭയങ്കര ആഗ്രഹമാണ് പെണ്ണുങ്ങളോട് സംസാരിക്കണം സ്നേഹിക്കുന്ന പെണ്ണ് അവന്റെ കൂടെ നടക്കണം. അവർക്ക് ഇവനെ കാണുമ്പോൾ വെറുപ്പ് അറപ്പ് ചിരിയും ആണ് വരുന്നത്
അവരെ പറഞ്ഞിട്ടെന്ത് കാര്യം ലോകത്തിലെ ഏതെങ്കിലും പെണ്ണുങ്ങൾ ഒരു ശിഖണ്ഡിയാ പ്രേമിക്കുമോ? പക്ഷേ ഇത് അവന് മനസ്സിലാവാൻ മൂന്നു പ്രേമങ്ങൾ വേണ്ടിവന്നു അതായത് രണ്ടര വർഷം മൂന്നുമാസം. ഏതെങ്കിലും പെണ്ണുങ്ങളെ കണ്ട് അവൻ ആകർഷിക്കപ്പെടും അവളെ കിട്ടാൻ ദൈവത്തോട് ഭിക്ഷ യാചിക്കും പ്രാർത്ഥിക്കും. ഇതിൽ ദൈവത്തിന് എന്ത് ചെയ്യാൻ പറ്റും. ഒരാണും പെണ്ണും കൂടിയല്ലേ ചേരേണ്ടത്. ശിഖണ്ഡിയും പെണ്ണും കൂടി എങ്ങനെ ചേരും. അവന്റെ ഏറ്റവും വലിയ സങ്കടം. അങ്ങനെ അവന്റെ അമ്മയോട് അവൻഒരു ശിഖണ്ഡി എന്ന് പറയും. ഒരു വലിയ ചോദ്യചിഹ്നമാണ്. ഇതൊന്നുമറിയാതെ അവന്റെ അമ്മ അവനുവേണ്ടി തകൃതിയായി പെണ്ണ് ആലോചിക്കുന്നു. പെണ്ണു വീട്ടുകാർക്ക് പെണ്ണിനും അവനെ വേണ്ട.. അവന്റെ ജന്മത്തെ ഓർത്ത് കരയാൻ തുടങ്ങി. അതും പോരാണ്ട്. അവന്‍റെ കൂട്ടുകാരുടെ കളിയാക്കലുകൾ. ശിഖണ്ഡി ആണെന്ന് ഒറ്റ കാരണം കൊണ്ട് എന്തെങ്കിലും അസുഖം വന്നാൽ പോലും ബന്ധുക്കളോ/ കൂട്ടുകാരോ തിരിഞ്ഞു നോക്കാറില്ല. നല്ലവരായ ആൾക്കാർ മാത്രം സഹായിക്കും. അവനുണ്ടോ അറിയുന്നു ദൈവങ്ങൾ ഒരിക്കലും ശിഖണ്ഡിയുടെ പ്രാർത്ഥന കേൾക്കാറില്ല. ശിഖണ്ഡികൾ മരിച്ചാലും ശവം കുഴിച്ചിടാൻ പോലും ആളല്ല. അവനോട് ദൈവങ്ങൾക്കു പോലും അയിത്തമാണ്. ശിഖണ്ഡി എന്ന് ഒറ്റ കാരണം കൊണ്ട് അവന്റെ ജോലി ചെയ്യുന്നവടെ പോലും ശമ്പളം കൃത്യസമയത്ത് കിട്ടില്ല. അവൻ ദൈവത്തോട് നിരന്തരമായി പ്രാർത്ഥിച്ചു ആണായി ജനിപ്പിച്ചതിന് പകരം ശിഖണ്ഡി ആയ ജനിപ്പിച്ച പോരായിരുന്നില്ലേ. പക്ഷേ ദൈവം ഉണ്ടോ പ്രാർത്ഥന കേൾക്കാൻ. ശമ്പളം കൂടിയ പല ജോലിക്കും ശ്രമിച്ചു ശിഖണ്ഡിക്ക് ആരാ പണി കൊടുക്കാൻ. ബന്ധുക്കളുടെയും നാട്ടുകാരുടെയും കൂട്ടുകാരുടെയും അവൻ ഇഷ്ടപ്പെടുന്ന പെണ്ണിന്റെയും ( അവൻ ഇഷ്ടപ്പെടുന്ന അവർക്ക് അവനോട് ഒന്നുമില്ല ) പരിഹാസവും വെറുപ്പും നിറഞ്ഞ സംഭാഷണങ്ങൾ കേട്ട് മടുത്ത അവൻ അവന്റെ ജീവിതം അവസാനിപ്പിച്ചു. മരിക്കുന്നതിനു മുമ്പ് അവനൊരു സന്തോഷം ഉണ്ടായിരുന്നു സ്വന്തം അമ്മക് അവരുടെ മകൻ ശിഖണ്ഡി ആണെന്ന് പെണ്ണുങ്ങളെ ആകർഷിക്കാനുള്ള യാതൊരു കഴിവും കഴിവുമില്ലാത്ത ശിഖണ്ഡിയാണെന്ന് എന്ന സത്യം അവർക്ക് ഒരിക്കലും അറിയേണ്ടി വന്നില്ല. അവൻ ശിഖണ്ഡി ആണെന്ന് അറിഞ്ഞു നാൾ മുതൽ അവന്റെ പേരിൽ. ഇൻഷുറൻസ് എടുത്തിട്ടുണ്ടായിരുന്നു നോമിനീ അവന്റെ അമ്മായും. പ്രീമിയം മുടങ്ങാതെ അവൻ അടക്കുമായിരുന്നു. അവൻ മരിച്ചു കഴിഞ്ഞാൽ അമ്മയ്ക്ക് കാശ് കിട്ടും. കോമാളിയായി അവന്റെ അച്ഛൻ കാശ് ഒന്നും കരുതിവെക്കാതെയാണ് മരിച്ചു പോയത്.ഏത് കൊണ്ട് ഈ നല്ല കാര്യം ചെയ്ത് അവന്റെ അപമാനം നിറഞ്ഞ ജീവിതാവസാനിപ്പിച്ചു.ഒരു കണക്കിന് നന്നായി എങ്ങനെ അപമാനം സഹിച്ച് ജീവിതം ജീവിക്കുന്നതിനെ കാട്ടിലും ഭേദം മരണം തന്നെ നല്ലത്. സമൂഹവും ദൈവവും അംഗീകരിക്കാത്ത ഇവർ ജീവിച്ചിരുന്നിട്ട് ആർക്കെന്തു ഗുണം? സമൂഹത്തിന്റെ ശരങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ജന്മങ്ങൾ. ദുരിതം വിടാതെ പിന്തുടരുന്ന ജീവിതങ്ങൾ. ഭിക്ഷക്കാരെ കാട്ടിലും ജീവിക്കാൻ ബുദ്ധിമുട്ടായോ ജീവിതങ്ങൾ. പൊതു ചടങ്ങുകളിലെ പരിഹാസ കഥാപാത്രങ്ങൾ. മാരകമായ അസുഖങ്ങൾ വന്നാൽ പോലും സഹായം കിട്ടാത്ത ജന്മങ്ങൾ. മരിച്ചു കഴിഞ്ഞാൽ ശവം മറവ് ചെയ്യാൻ പോലും ആളെ കിട്ടില്ല. സമൂഹവും ദൈവവും ഒരുമിച്ച് അയിത്തം കല്പിച്ചിട്ടുള്ള ജന്മങ്ങൾ.
പങ്കിട്ടു

NEW REALESED