tiger tail books and stories free download online pdf in Malayalam

പുലിവാൽ

പുലിവാൽ , ഈ കഥയിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ജീവിച്ചിരിക്കുന്നവരോ മരിച്ചവരവുമായോ സാദൃശ്യം തോന്നുകയാണെങ്കിൽ അത് തികച്ചും സാങ്കല്പികം മാത്രം . ഇതൊരു സാങ്കല്പിക കഥയാണ്. നായര് പിടിച്ച പുലിവാൽ എന്ന് കേട്ടിട്ടുണ്ട്. ഇത് വല്ലാത്തൊരു പുലിവാലാണ്. പിശുക്കൻ രമേശ്( അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത പിശുക്കൻ ) ഒരു രൂപ ചെലവാക്കാൻ 100 പ്രാവശ്യം ആലോചിക്കുന്ന മഹാൻ.
നല്ലപോലെ സ്പോക്കൺ ഇംഗ്ലീഷ് സ്ഥാപനം നടത്തിക്കൊണ്ടു വരികയായിരുന്നു. പെട്ടെന്നാണ് ഒരു സുപ്രഭാതത്തിൽ. പിശുക്കൻ രമേശും ആയി യുദ്ധം ചെയ്യാൻ കരുത്തനായ ഒരു എതിരാളി രംഗത്ത് വരുന്നത്. വേറെ ആരും അല്ല . പ്രകാശ് തട്ടിങ്കൽ ( യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ മാനേജർ ) കാണാൻ റൗഡി ലുക്കും വിനോദം പഞ്ചാര അടി .ഇപ്പോൾ സ്വന്തമായി സ്പോക്കൺ ഇംഗ്ലീഷ് സ്ഥാപനം വിജയകരമായി നടത്തിക്കൊണ്ടുപോകുന്നു. പ്രകാശ് തട്ടിങ്കലിന്റെ വരവോടുകൂടി പിശുക്കന്റെ രമേഷിന്റെ കച്ചവടം നഷ്ടത്തിലായി.. പിശുക്കനും അതിലുപരി ഭയങ്കര സൂത്രശാലിയായ പിശുക്കൻ രമേശ് കൈ നനയാതെ മീൻ പിടിക്കാനുള്ള വഴികൾ ആലോചിക്കുന്നു. അവസാനം അതിനുള്ള വഴി കണ്ടെത്തി.അതിനായി പത്രത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് എന്ന പരസ്യം . വലിയൊരു ശമ്പളവും വാഗ്ദാനം ചെയ്യുന്നു ആരെയും പെട്ടെന്ന് ആകർഷിക്കുന്ന രീതിയിലുള്ള പരസ്യം..
ആ പരസ്യം കണ്ട കുറെ പേർ ഇന്റർവ്യൂവിന് വന്നു. പക്ഷേ അതിൽ പിശുക്കൻ രമേശിന് ഇഷ്ടമായത്. ബഡായി രാമനെ . ആരാണ് ഈ ബഡായി രാമൻ? അസ്ഥികൂടം പോലെ മെലിഞ്ഞ രൂപം . സ്വയം പ്രശംസിക്കുന്ന സ്വഭാവം. അവൻ എന്നും പണക്കാരായ കൂട്ടുകാരുടെ കൂടെ നടക്കാനാണ് ഇഷ്ടം. പാവപ്പെട്ട കൂട്ടുകാരുമായി ചങ്ങാത്തം ഉണ്ടെങ്കിലും. അവരെ ഇവൻ ഉപയോഗിക്കുന്നത് ആപത്ത് ഘട്ടങ്ങളിൽ കാശ് കടം വാങ്ങാൻ . ആ പാവപ്പെട്ട കൂട്ടുകാരുടെ വ്യക്തിപരമായ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി . പണക്കാരായ കൂട്ടുകാരുമായി പങ്കുവെച്ച രസിക്കുക. അതാണ് അവന്റെ വിനോദം. ബഡായി രാമന് ഡ്രാക്കുള എന്ന ഇരട്ട. പേര് കൂടിയുണ്ട്. ഡ്രാക്കുള എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത് ഡ്രാക്കുള മനുഷ്യരക്തം കുടിക്കുന്നു. പക്ഷേ നമ്മുടെ ബഡായി രാമൻ ഡ്രാക്കുള നമ്മുടെ കൈയിലുള്ള കാശ് എല്ലാം ഊറ്റി എടുക്കും. അവസാനം പേഴ്സിൽ ഒരു രൂപ പോലും ഉണ്ടാവില്ല . പാവപ്പെട്ട കൂട്ടുകാരോട് എന്തെങ്കിലും കാര്യം സാധിപ്പിച്ചു തരാമെന്ന് പറഞ്ഞിട്ട് പറ്റിച്ചിട്ട് കമ്മീഷൻ അടിക്കും
ഇതൊക്കെയാണ് ബഡായി രാമന്റെ സ്വഭാവ സവിശേഷതകൾ. ജോലി കിട്ടിയ സന്തോഷത്തിൽ ബഡായി രാമൻ തന്റെ ആത്മസുഹൃത്ത് എച്ചി വിനോദ്നെ വിളിച്ചു. ആരാണ് എച്ചി വിനോദ് ? ഈ പേര് വരാൻ കാരണം? എല്ലാവരോടും എച്ചി കണക്ക് പറയും അതാണ് അവന്റെ വിനോദം
അത് അവന്റെ കുടുംബക്കാരുടെ അടുത്തായാലും സ്വന്തം അച്ഛന്റെ അടുത്തായാലും.. എച്ചി കണക്ക് പറയും.പാരമ്പര്യമായി വലിയ പണക്കാരാണ് അതിലുപരി ഇവനൊരു ഭൂലോക എച്ചിയാണ് അവന്റെ വേറൊരു മുഖം പിച്ചക്കാരന്റെ പിച്ചച്ചട്ടിയിൽ നിന്ന് കയ്യിട്ടുവാരി അതും സ്വന്തം പോക്കറ്റിൽ ആക്കി ചിരിക്കുന്ന അവനാണ് എച്ചി വിനോദ്.ഇവന്റെ കൂട്ടുകാർ ആരെയെങ്കിലും അപകടം സംഭവിച്ച ആശുപത്രിയിൽ ആയാൽ പോലും അവൻ അവരോട് ചെലവ് ചോദിക്കും . അവനിഷ്ടം പോലെ കൃഷിയുണ്ട് പക്ഷേ അവൻ കൊറിയറിൽ ജോലി ചെയ്തു വരുന്നു. അവനത് കേട്ടപ്പോൾ വല്ലാത്ത സന്തോഷമായി എച്ചി ബഡായി രാമനോട് ചിലവ് ചോദിച്ചു. അതിനുശേഷം ബഡായി രാമൻ തന്റെ ആത്മസുഹൃത്ത് നുണ വാസുവിനെ വിളിക്കുന്നു. ആരാണ് നുണ വാസു ? പൊക്കം കുറഞ്ഞ തടിച്ച ശരീരം നല്ല അസ്സൽ പേടിത്തൊണ്ടൻ
അവൻ സ്വന്തമായി റേഷൻ കടയും പലചരക്ക് കടയും നടത്തുന്നു. പോരാത്തതിന് പട്ടിണിപ്പാവങ്ങളായ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരായ യുവാക്കളെ നല്ലപോലെ പ്രകോപിപ്പിച്ച് ( ചൊറിഞ്ഞ് ) കുറഞ്ഞ ശമ്പളത്തിന് വിദേശത്തേക്ക് കയറ്റിവിടുന്നു. അതിന് അവന് നല്ല വിസ കമ്മീഷൻ കിട്ടും. പണക്കാരൻ ആണെങ്കിലും എത്ര വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചാലും മുഖത്തെ കള്ള ലക്ഷണവും പുച്ഛ ചിരിയും അവനെ വിട്ടു പോകില്ല. ചിരിച്ചുകൊണ്ട് കഴുത്തറുക്കാൻ പ്രത്യേക കഴിവുണ്ട് നുണ വാസുവിന്. അവനോട് ആരും കാശ് കടം ചോദിക്കാതിരിക്കാൻ അവൻ ഇല്ലാത്ത പ്രാരാബ്ദ കഥയും എച്ചി കണക്ക് പറയും. പട്ടിണി പാവങ്ങളെ നല്ലപോലെ ചൊറിഞ്ഞ കുഴിയിൽ ചാടിക്കും. ഇവന്റെ ചതിയിൽപ്പെട്ട് തിരിച്ചുവരുന്ന പാവങ്ങളോട് .. വാസു നമ്മൾ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്നൊരു മുഖഭാവമിട്ട് ഇങ്ങനെ പറയും എന്റെ ഇഷ്ടങ്ങൾ എന്റെ തീരുമാനങ്ങൾ . കൂടെ ഒരു പുച്ഛ ചിരി പാസാക്കും .ഇതൊക്കെയാണ് ഇദ്ദേഹത്തിന്റെ സ്വഭാവ സവിശേഷത
വാസു ബഡായി രാമന് അനുമോദിച്ചു. നിനക്ക് ജോലി കിട്ടിയല്ലോ സന്തോഷം വാസു പറഞ്ഞു ബഡായി രാമൻ തന്റെ ജോലികളിൽ വളരെ സംതൃപ്തനായിരുന്നു . നല്ലപോലെ ജോലി ചെയ്ത് ഇഷ്ടം പോലെ അഡ്മിഷൻ കൊണ്ടുവരുമായിരുന്നു . പക്ഷേ എന്ത് കാര്യം പിശുക്കൻ രമേശന്റെ പിശുക്കൻ സ്വഭാവം അറിഞ്ഞപ്പോൾ ബഡായി രാമന് അടി കിട്ടിയപോലത്തെ അവസ്ഥയായി. പിശുക്കൻ രമേശന് ബഡായി രാമന് ശമ്പളം കൊടുക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ശമ്പളം കുറച്ചു കുറച്ചായി കൊടുക്കും. പക്ഷേ സൂത്രശാലയായി ബഡായി രാമൻ രമേശിന്റെ എതിരാളിയായ പ്രകാശ് തട്ടിങ്കലിന്റെ സ്ഥാപനത്തിൽ കമ്മീഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. ഈ സംഭവം രമേശ് അറിയുന്നില്ല . രമേശ് അറിയാതെ ചുളുവിൽ ബഡായി രാമൻ ഒപ്പിക്കുന്ന വേലകളാണ് ഇതെല്ലാം.
അതായത് പിശുക്കൻ രമേശന് വരുന്ന അഡ്മിഷനുകളെല്ലാം ബഡായി രാമൻ ചാക്കിട്ട് പിടിച്ച് നേരെ പ്രകാശ് തട്ടിങ്കലിന്റെ സ്ഥാപനത്തിലേക്ക് വിടുന്നു. ( കഴിക്കുന്ന അന്നത്തിൽ മണ്ണ് വാരി ഇടുന്നതുപോലെ എന്ന് വേണമെങ്കിൽ പറയാം ) അങ്ങനെയാണ് ഒരു ദിവസം പ്രകാശ് തട്ടിങ്കൽ പത്രത്തിൽ ഒരു പരസ്യം കൊടുക്കുന്നു അയാളുടെ സ്ഥാപനത്തിന് ഒരു ഇൻവെസ്റ്റ്മെന്റ് പാർട്ട്ണറെ വേണം . സ്ഥാപനം വിപുലീകരിക്കാൻ പക്ഷേ കാശ് ഇറക്കി കളിക്കാൻ ആരും തയ്യാറായില്ല ഒരാൾ ഒഴിച്ച് ആരാണയാൾ? രാമകൃഷ്ണൻ കോയമ്പത്തൂർ ഇൻഷുറൻസ് കമ്പനിയിൽ അക്കൗണ്ട്സ് മാനേജർ ആണ് . ഇഷ്ടം പോലെ പണമുണ്ട് പക്ഷേ അത് എവിടെ ഇറക്കി എങ്ങനെ തിരിച്ചു പിടിക്കാം എന്ന് ചിന്തയിൽ ഇരിക്കുമ്പോഴാണ് രാമകൃഷ്ണൻ ഈ പരസ്യം കണ്ടത്. അങ്ങനെ രാമകൃഷ്ണൻ പ്രകാശ് തട്ടിങ്കലിന്റെ സ്ഥാപനത്തിലെ. പാർട്ണറായി. പ്രകാശ് തട്ടിങ്കൽ കല്യാണം കഴിഞ്ഞതാണെങ്കിലും വേറെ സുന്ദരിയായി കാമുകിയുമായി പ്രണയത്തിലാണ് ആശാൻ. അവർ ഇടക്കിടക്ക് കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോകും. അങ്ങനെ ഒരു ദിവസം പ്രകാശ് തട്ടിങ്കൽ കാമുകിയുമായി കൊടൈക്കനാലിലേക്ക് യാത്ര തിരിച്ചു
സ്പോക്കൺ ഇംഗ്ലീഷ് സ്ഥാപനത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം രാമകൃഷ്ണന് ഏൽപ്പിച്ചിട്ടാണ് ( രാമകൃഷ്ണന്റെ ജോലിയിൽനിന്ന് രണ്ടുമൂന്നാം ദിവസം അവധി എടുത്തിട്ടാണ് സ്ഥാപനത്തിൽ മേൽനോട്ടത്തിന് വന്നത് ) മൂപ്പർ പോയത്. കിട്ടിയ അവസരം രാമകൃഷ്ണൻ ഒരിക്കലും പാഴാക്കിയില്ല. രാമകൃഷ്ണൻ തന്റെ രണ്ട് കാമുകിമാരെ വിളിച്ചുവരുത്തി. ഉച്ചക്ക് ശേഷം.. ഡാൻസും കൂത്തുമായി. അടിച്ചു പൊളിച്ചു
ആ സമയത്താണ് ശശി അണ്ണന്റെ അപ്രതീക്ഷിതമായ വരവ് ( ക്വാർട്ടർ ശശി എന്നാണ് വിളിപ്പേര് ) കറുത്ത മെലിഞ്ഞ ശരീരം പൊക്കക്കുറവ് വാർദ്ധക്യത്തിലേക്ക് എത്തുന്ന രൂപം . കണ്ടാൽ ശുദ്ധനെ പോലെ തോന്നും യഥാർത്ഥത്തിൽ അങ്ങനെയല്ല. ഈ പേര് വരാൻ കാരണം? ശശി അണ്ണന്റെ പ്രധാന വിനോദം മദ്യപാനം
എല്ലാവരോടും നല്ലപോലെ കരഞ്ഞ് അഭിനയിക്കും എന്നിട്ട് കുടുംബ പ്രാരാബ്ദങ്ങൾ പറഞ്ഞ്. കാശ് കടം വാങ്ങിച്ചിട്ട്. നല്ലപോലെ വെള്ളമടിക്കുക .
മദ്യപാനം അദ്ദേഹത്തിന് ഒരു ലഹരിയാണ്. ശശി അണ്ണന്റെ നിഘണ്ടുവിൽ മദ്യപിക്കാത്ത ദിവസങ്ങൾ ഇല്ല. രാമകൃഷ്ണനോട് അവന്റെ കൂടിയുള്ള കാമുകിമാരോടും നല്ലപോലെ കരഞ്ഞ് കുടുംബ പ്രാരാബ്ധങ്ങൾ പറഞ്ഞ് കാശ് കടം വാങ്ങിച്ചിട്ട് ശശി അണ്ണൻ അവിടുന്ന് തടി തപ്പി പോയത് നേരെ ബാറിലേക്ക് . ( പ്രകാശ് തട്ടിങ്കലിനോട് കരഞ്ഞ് കുടുംബ പ്രാരാബ്ധങ്ങൾ പറഞ്ഞ് ശശി അണ്ണൻ കുറെ കടം വാങ്ങിച്ചിട്ടുണ്ട് വെള്ളമടിക്കാൻ. ശശി അണ്ണന്റെ അഭിനയം എന്ന ചതിക്കുഴിയിൽ വീഴാത്ത ആരുണ്ട് . ആരുടെയും കണ്ണ് നനയിപ്പിക്കുന്ന രീതിയിൽ ആയിരിക്കും അദ്ദേഹത്തിന്റെ അഭിനയം ) അവിടെ പിശുക്കൻ രമേശന്റെ ഓഫീസിൽ . പിശുക്കൻ രമേശ് നല്ല പോലെ ബഡായി രാമനെ ബിസിനസ് കൂട്ടാൻ പ്രകോപിപ്പിക്കുന്നു
. അത് കേട്ട് പുറത്തേക്ക് പോയ രാമന് പ്രകാശ് തട്ടിങ്കൾ കൊടയ്ക്കനാൽ നിന്ന് വിളിക്കുന്നു
അതും ഇതേ ആവശ്യം തന്നെ. രാമന് ആകെ കൺഫ്യൂഷനായി രണ്ടു സ്ഥലത്തും ഒരേപോലെ ബിസിനസ് കൂട്ടണം എന്നാലേ തനിക്ക്. ജോലിയുമായി മുന്നോട്ടു പോകാൻ പറ്റുള്ളൂ
അതേസമയം രമേശിനെ രാമൻ വന്ന പിന്നെ ശുക്രദശയാണ്. ചുമ്മാ സ്ഥാപനത്തിൽ എസി കാറ്റു കൊണ്ടിരുന്നാൽ മതി
ഇടയ്ക്ക് വിദ്യാർത്ഥികളെ പഠിപ്പിച്ചാൽ അയാളുടെ ജീവിതം അടിപൊളി
രാമന്റെ ആത്മാർത്ഥതയുള്ള ജോലി ചെയ്യൽ കാരണം ഇഷ്ടം പോലെ വിദ്യാർത്ഥികളുടെ അഡ്മിഷൻ കൂടി
പക്ഷേ രമേശ് ഇത് ഒരിക്കലും സമ്മതിച്ചു തരാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല.
ഇനിയും ഇനിയും അഡ്മിഷൻ കൂട്ടണം
രാമൻ ആകെ ചെകുത്താന്റെയും കടലിന്റെയും ഇടയിൽ ആയി
ചെകുത്താൻ ആകുന്ന. പിശുക്കൻ രമേശ്.
കടൽ ആകുന്ന. പ്രകാശ് തട്ടിങ്കൽ.
ബിസിനസ് ശത്രുക്കളായ. ഇവർക്ക് രണ്ടുപേർക്കും അഡ്മിഷൻ കൂട്ടുകയും വേണം. എന്നാൽ തന്റെ ജോലി പോവാനും പാടില്ല. രാമൻ തല പൊകഞ്ഞ് ആലോചിച്ചു.
വഴിയൊന്നും കിട്ടാതെ വന്നപ്പോൾ രാമൻ തന്റെ കൂട്ടുകാരായ വിനോദിനെയും നുണ വാസുവിനെയും വിളിക്കുന്നു. അങ്ങനെ അവരെല്ലാവരും കൂടി ബാറിൽ പോയി ആലോചിക്കാൻ തുടങ്ങുന്നു. എല്ലാവരും ബാറിൽ പോകുന്നത് മദ്യപിക്കാനാണ്. പക്ഷേ ഇവന്മാർ ബാറിൽ പോകുന്നത് ഓരോ കാര്യങ്ങൾ ചർച്ച ചെയ്ത് വഴി ഉണ്ടാക്കാൻ . പക്ഷേ സൂത്രശാലികളായ വാസുവും വിനോദും കുറച്ചു മാത്രം മദ്യപിച്ചിട്ട് നല്ലപോലെ പൂസായ ആയി പോലെ അഭിനയിച്ചു. എന്നിട്ട് രാമനെ നിർബന്ധിച്ചു കുടിപ്പിച്ചു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി ഇവരുടെ നിർബന്ധിച്ചുള്ള കുടിപ്പിക്കൽ കാരണം രാമൻ ഒരു മദ്യപാനിയായി മാറി. ഭക്ഷണം പോലും വേണ്ട രാമന്. മദ്യം കുടിച്ചു കൊണ്ടേയിരിക്കണം. ജോലി കഴിഞ്ഞിട്ട് വേഗം ബാറിൽ പോയി നല്ലപോലെ വെള്ളമടിക്കും ആശാൻ. അങ്ങനെയിരിക്കെ ഒരു ദിവസം രാമൻ പ്രകാശ് തട്ടിങ്കലിന്റെ സ്പോക്കൺ ഇംഗ്ലീഷ് സ്ഥാപനത്തിൽ പോയി. രാമനും തട്ടിങ്കലും അഡ്മിഷൻ കൂട്ടുന്ന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി. ചായ കുടിച്ചു പിരിഞ്ഞു. പക്ഷേ സ്ഥാപനത്തിന്റെ പുറത്ത് രാമനെ കാത്തിരുന്നത്? എന്താ? അപ്രതീക്ഷിതമായി ആരെയാണ് പുറത്ത് കണ്ടത്? ക്വാർട്ടർ ശശി അണ്ണനെ. രാമൻ ശശി അണ്ണനെ കണ്ട വഴിക്ക് അന്തംവിട്ട് നോക്കി നിന്നുപോയി. എന്നിട്ട് മനസ്സിൽ വിചാരിച്ചു മദ്യപാനത്തിൽ താൻ ഇയാളുടെ മുമ്പിൽ ഒന്നുമല്ല
ശശി അണ്ണൻ രാമനോട് കുടുംബ പ്രാരാബ്ദങ്ങൾ പറഞ്ഞ് ചുളിവിൽ വെള്ളമടിക്കാൻ ഉള്ള കാശ് തരപ്പെടുത്തി. രാമൻ പറഞ്ഞു നിങ്ങൾ ശരിക്കും ഇല നക്കിയായ എന്റെ ചിറി നക്കുന്ന ആളാണ് ഗുരുവേ അവിടുത്തെ മുമ്പിൽ ഞാൻ വെറുമൊരു ശിശു. ഇത് കേട്ട് ശശിയണ്ണൻ ചിരി പാസാക്കി സ്ഥലം വിട്ടു. അങ്ങനെ രണ്ടു സ്ഥാപനങ്ങളിൽ തമ്മിൽ കടുത്ത മത്സരം മുറുകുമ്പോഴാണ് മൂന്നാമതൊരു സ്ഥാപനം കൂടി വരുന്നത്. അത് വലിയ പ്രൈവറ്റ് കോളേജും കൂടെ സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുന്ന സ്ഥാപനമാണ് . ഈ രണ്ടു സ്ഥാപനങ്ങളെ കാട്ടിലും വലിയ ആഡംബരമായിട്ടാണ് ആ സ്ഥാപനം പണിതിരിക്കുന്നത്. ആ സ്ഥാപനത്തിന്റെ ഉടമ മാ തമിഴൻ സലീം അതെന്താ അയാളെ മാ തമിഴൻ എന്ന് വിളിക്കുന്നത്?വേറൊന്നും കൊണ്ടല്ല പാതി മലയാളി പാതി തമിഴൻ . സ്വദേശം കോഴിക്കോട് ആണെങ്കിലും ഭാര്യവീട് തമിഴ്നാട് വളർന്നതും ജോലി ചെയ്തതും തമിഴ്നാട്ടിൽ. ഇപ്പോൾ ദുബായിൽ ആരോഗ്യ മന്ത്രാലയത്തിൽ ലാബ് ടെക്നീഷ്യൻ ആണ്. ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം എന്ന് പറഞ്ഞ മാതിരിയാണ് സലീമിന്റെ കാര്യം . ദുബായിലെ സമ്പാദ്യം മുഴുവൻ ഈ സ്ഥാപനത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നു. തന്റെ വലം കൈയായ കത്തി മൊയ്തീനെ സ്ഥാപനത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏൽപ്പിക്കുന്നു. സലീം ഇപ്പോൾ അവധിയിലാണ് രണ്ടുമാസത്തെ. ആരാണ് കത്തി മൊയ്തീൻ.തടിച്ച ശരീരം ഉരുണ്ട മുഖം മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാവും. മൊയ്തീൻ കത്തിവെക്കാൻ തുടങ്ങി കഴിഞ്ഞാൽ കത്തി കേട്ടവൻ ഒരു കത്തിയെടുത്ത് സ്വയം കുത്തി ചാവും . മൊയ്തീന്റെ ജോലി ലാബ് ടെക്നീഷ്യൻ ആണെങ്കിലും ആശാന്റെ വിനോദം കത്തി വെക്കലാണ്.അത്രയ്ക്കും വലിയ ഭൂലോക കത്തിയാണ് കത്തി മൊയ്തീൻ. കത്തി മൊയ്തീന്റെ കത്തികൾ ഇങ്ങനെ അവൻ ഒരേ സമയം ആശുപത്രിയിൽ ലാബിലെ ജോലികൾ ചെയ്യുന്നു അതിന്റെ കൂടെ തന്നെ എക്സ്-റേ ക്ലിനിക്കിലും അനസ്തേഷ്യ വിഭാഗത്തിലും ഓപ്പറേഷൻ തീയേറ്ററിൽ റിസപ്ഷനിലും മൊയ്തീന്റെ സാന്നിധ്യം ഉണ്ടാവും. നമ്മൾ വിചാരിക്കും ഇങ്ങനെ ഒരാൾക്ക് ഒരേസമയം 5 സ്ഥലത്ത് പ്രത്യക്ഷപ്പെടാൻ പറ്റും. ഇയാളെന്താ സൂപ്പർമാൻ . അപ്പോൾ മൊയ്തീന് ഒരു ചിരി പാസാക്കും. പ്രകാശ് തട്ടിങ്കലിനും പിശുക്കൻ രമേശനും ഒരു എതിരാളി കൂടി വന്നു വേറെ ആരുമല്ല മാ തമിഴൻ സലീം പൊക്കം കുറഞ്ഞ ആള് പക്ഷേ മുഖം എലി കുഞ്ഞിനെ പോലെ ഇരിക്കുമെങ്കിലും ആശാൻ പുലിയാണ്. രണ്ടു സ്ഥാപനത്തിലേക്കും വന്നുകൊണ്ടിരുന്ന അഡ്മിഷൻ എല്ലാം സലീമിന്റെ സ്ഥാപനത്തിലേക്ക് പോയി. രണ്ടുപേരുടെയും കച്ചവടം ക്രമാതീതമായി കുറഞ്ഞു. ഇത് കാരണം രാമനാണ് പണി കിട്ടിയത്. രണ്ട് സ്ഥാപനത്തിലേക്ക് അഡ്മിഷൻ നല്ലപോലെ കൂട്ടണം. അതിന് ചാരപ്പണി വരെ ചെയ്യണം. അങ്ങനെ സൂത്രശാലിയായ രാമൻ ചാരപ്പണി ചെയ്യാൻ സലീമിന്റെ സ്ഥാപനത്തിലേക്ക് പോയി. ചാരപ്പണി എന്ന് ഉദ്ദേശിക്കുന്നത് ? (അഡ്മിഷൻ എൻക്വയറി എന്ന് പറഞ്ഞിട്ട് വരും ഫീസ് വിവരങ്ങളും കോഴ്സ് വിവരങ്ങൾ എല്ലാം മനസ്സിലാക്കിയശേഷം അത് തന്റെ സ്ഥാപനവുമായി ചർച്ച ചെയ്തിട്ട് ഫീസ് കുറയ്ക്കും എന്നിട്ട് അഡ്മിഷൻ കൂട്ടും ഇതാണ് ഒരു ബിസിനസ് രീതി ) ചെന്ന് പെട്ടത് സലീമിന്റെ മുമ്പിൽ . എല്ലാം അന്വേഷിച്ചു രാമൻ പോകുന്ന നേരം രാമന്റെ പുറകിൽ സലീമിന്റെ കണ്ണുണ്ടായിരുന്നു. സലിം ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു എന്താടാ നായെ നീ ആരുടെ അടുത്താണ് കളിക്കുന്നത് നീ ഒരു ഒരൊറ്റകാരൻ ചാരൻ അല്ലേടാ . ഇവിടുത്തെ വിവരങ്ങൾ എല്ലാം നിന്റെ സ്ഥാപനത്തിലേക്ക് ചോർത്തി കൊടുക്കുന്ന ഒരു ചാരൻ അല്ലേ നീ . നിന്നെ കണ്ടപ്പോൾ ഞാൻ പേടിച്ചു പോയെടാ നായേ എന്നും പറഞ്ഞ് സലീമിന്റെ വക തല്ല് നല്ലപോലെ രാമന് കിട്ടി സലിം പറഞ്ഞു എടാ മൊയ്തീനെ ഈ നായയെ പിടിച്ചതല്ലെടാ നമ്മുടെ വിവരങ്ങൾ ചോർത്താൻ വന്ന ചാരനാണ് ഇവൻ . അടുത്ത ഊഴം മൊയ്തീൻ ആയിരുന്നു. പക്ഷേ മൊയ്തീൻ ചിരിച്ചുകൊണ്ട് രാമനോട് സംസാരിച്ചു. രാമൻ പറഞ്ഞു എനിക്ക് മാർക്കറ്റിംഗ്ൽ 14 വർഷത്തെ പരിചയമുണ്ട്. ഞാൻ മുമ്പ് ജോലി ചെയ്ത കമ്പനിയിൽ ആന്ധ്ര, തമിഴ്നാട്, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളുടെ മേധാവിയായിരുന്നു ഞാൻ. എനിക്കറിയാത്ത വഴികൾ ഇല്ല എനിക്കറിയാത്ത ആൾക്കാർ ഇല്ല . ഇതുകൂടാതെ. കേരള ഹെഡ് കൂടിയാണ് ഞാൻ. അത് കേട്ട് മൊയ്തീൻ മൊയ്തീന്റെ കത്തി ആരംഭിച്ചു അളിയാ ഞാൻമുൻപ് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ ജോലി ചെയ്യുമ്പോൾ തന്നെ, എക്സറേ ക്ലിനിക്കിലും, മെഡിക്കൽ ഷോപ്പിലും, അനസ്തേഷ്യ ക്ലിനിക്കിലും, ഓപ്പറേഷൻ തീയേറ്ററിലും, റിസപ്ഷനിലും ഒരേ സമയത്ത് പല ഭാഗത്തും ഞാൻ പ്രത്യക്ഷപ്പെടും. അതാണ് മൊയ്തീൻ എന്നുപറഞ്ഞ് മൊയ്തീൻ ചിരി പാസാക്കി. അതുകേട്ട വഴിക്ക് രാമൻ തന്റെ ചെരിപ്പൂര് തന്നെത്തന്നെ അടിക്കാൻ തുടങ്ങി. രാമൻ പറഞ്ഞു ഇത്രയും കാലം ഞാൻ വിചാരിച്ചത് ഞാനാണ് ഏറ്റവും വലിയ ബഡായി പറയുന്ന ആൾ എന്നാണ്. മൊയ്തീൻജി അവിടുത്തെ മുമ്പിൽ ഞാൻ ഒന്നുമല്ല. എന്നെ പോകാൻ അനുവദിക്കണം എനിക്ക് എന്റെ ജീവൻ വലുതാണ് എന്നും പറഞ്ഞ് രാമൻ അവിടുന്ന് ഓടിയ ഓട്ടം ചെന്നെത്തിയത് സ്വന്തം വീട്ടിലും .( അത് ഓട്ട മത്സരത്തിൽ ആണെങ്കിൽ രാമൻ ഒന്നാം സ്ഥാനം കിട്ടിയേനെ ) . അങ്ങനെ ഒരു ദിവസം മൂന്നു സ്ഥാപനങ്ങളുടെ മേധാവിമാരും ജോലിക്കാരും. ഒരു വലിയ ഓഡിറ്റോറിയത്തിൽ വച്ച് പരസ്പരമുള്ള ശത്രുത മറന്ന് ഒരുമിച്ചു
ആ സംഗമത്തിന് വഴി വച്ചത് രാമനാണ്. ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ല . കാരണം വേറൊന്നുമല്ല ക്ഷണിക്കാതെ വന്ന ഒരു അതിഥി. ആരാണ് അതിഥി? നുണ വാസു സന്തോഷത്തിലായിരുന്ന എല്ലാവരെയും തമ്മിൽ തല്ലിപ്പിച്ചു എന്നിട്ട് ഒന്നുമറിയാത്ത പോലെ ചിരിച്ചു . പിന്നെ അവിടെ അരങ്ങേറിയത് കൂട്ടത്തല്ലായിരുന്നു. പിശുക്കൻ രമേശും പ്രകാശ് തട്ടിങ്കലും തമ്മിൽ കൂട്ടയടി അതിന്റെ ഇടയിൽ കൂടെ നുഴഞ്ഞ കേറിയ സലീമിന്റെ ഡയലോഗ് എന്താടാ നായ്ക്കളെ നിങ്ങൾ ചെയ്യുന്നത് ഞാൻ നിങ്ങളെ കാട്ടിലെ മുതിർന്നവനാടാ എന്നെ ബഹുമാനിക്കേടെ നായ്ക്കളെ ഇതും കൂടി ആയപ്പോൾ പ്രകാശ് തട്ടിങ്കലും പിശുക്കൻ രമേശും കൂടി സലീമിനെ തല്ലാൻ തുടങ്ങി. പിന്നെ അവിടെ രാമനും രാമകൃഷ്ണനും മൊയ്തീനും കൂടി പൊരിഞ്ഞടി. ഇത് കണ്ടുനിന്ന് നുണ വാസു ചിരിക്കാൻ തുടങ്ങി. മൂന്നു മുട്ടനാട്ടുകളെ തമ്മിൽ തല്ലിപ്പിച്ചിട്ട് ചോര കുടിക്കുന്ന ചെന്നായ ആണ് നുണവാസു . നുണ വാസുവിന്റെ സന്തോഷത്തിൽ അവന്റെ ബന്ധുവും ചങ്ങാതിയും ആയ എച്ചി വിനോദും സന്തോഷപൂർവ്വം പങ്കുചേർന്നു. ശരിക്ക് പറഞ്ഞാൽ രാമൻ പിടിച്ച പുലിവാല് എന്ന് വേണമെങ്കിൽ പറയാം . തന്റെ രണ്ടു മുതലാളിമാരും തമ്മിൽ കൂട്ടത്തല്ലും വഴക്കും. അതിനിടയിൽ തല്ലുകൊണ്ട് അവശനായ സലീമിനെ മൊയ്തീൻ പൊക്കിക്കൊണ്ട് പോയി . അങ്ങനെ തല്ല് തുടർന്നുകൊണ്ടേയിരുന്നു.
പങ്കിട്ടു

NEW REALESED