Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (2)

♨️ വളരെ പ്രസിദ്ധമായ കലിംഗ ദേശത്തെ രാജാവായിരുന്നു മേഘവർണ്ണൻ ഇദ്ദേഹത്തിന്റെ ഭരണകാലം കലിംഗ ദേശത്തിന് സുവർണ്ണകാലം തന്നെയായിരുന്നു...മേഘവർണ്ണ മഹാരാജാവ് നീണാൾ വാഴട്ടെ !... ഓരോ പ്രജകളും കൊട്ടാര നിവാസികളും എന്നുവേണ്ട സകലരും മേഘവർണ്ണ മഹാ രാജാവിനെ വാനോളം പുകഴ്ത്തി പാടി നടന്നു... മേഘവർണ്ണന് രണ്ട് പെൺ സന്താനങ്ങൾ ആയിരുന്നു... മൂത്ത പുത്രി മേഘവതി രണ്ടാമത്തെ പുത്രി സൂര്യവതി  രണ്ട് രാജകുമാരിമാരും അതീവ സുന്ദരികൾ ആയിരുന്നു  .... മേഘവർണ്ണ മഹാരാജാവിന്റെ പട്ടമഹിഷിയായിരുന്നു കുന്തള അതി സുന്ദരനായിരുന്ന മേഘ വർണ്ണ മഹാരാജാവിന്റെ അതിസുന്ദരിയായ ഭാര്യ... മേഘ വർണ്ണ മഹാരാജാവ്  സന്തോഷത്തോടെ അങ്ങിനെ നാട് ഭരിച്ചിരുന്ന കാലത്താണ്  കാലാസുരൻ എന്ന അതിക്രൂരനും ഭീമാകരനുമായ ഒരു കൊടും രാക്ഷസൻ കലിംഗ ദേശത്ത് എത്തിയത് മേഘവർണ്ണ മഹാരാജാവിന്റെ മൂത്ത പുത്രി മേഘവതിയെ കണ്ടു കാലാസുരൻ കാമ പരവശനായി എങ്ങിനെയും അവളെ സ്വന്തമാക്കണമെന്ന് മനസ്സിൽ നിനച്ച് ആ  രാക്ഷസൻ അതിനായുള്ള തന്ത്രങ്ങൾ മെനഞ്ഞു...  ഒടുവിൽ മേഘവർണ്ണ മഹാരാജാവുമായി ഒരു യുദ്ധം തന്നെ നടത്തി കളയാമെന്ന് രാക്ഷസൻ തീരുമാനിച്ചു അതിൻ പ്രകാരം രാജകൊട്ടാരത്തിൽ നേരിട്ട് ചെന്ന് കാലാസുരൻ മേഘ വർണ്ണ മഹാരാജാവിനെ പോരുവിളിച്ചു... ഹേയ്... മേഘവർണ്ണാ ധൈര്യമുണ്ടെങ്കിൽ നമ്മോട് പൊരുതാൻ വരിക ഇല്ലെങ്കിൽ നിന്റെ രാജ്യവും നിന്റെ ഭാര്യയെയും മക്കളെയും എനിക്ക് വിട്ടു തന്ന് തോൽവി സമ്മതിച്ചു എത്രയും പെട്ടെന്ന് ഈ കലിംഗ ദേശം വിട്ടുപോവുക... കാലാസുരന്റെ പോർവിളി കേട്ട് അന്തപുരത്തിൽ നിന്നും പുറത്തുവന്ന മേഘവർണ്ണൻ കണ്ടു.. രാജകൊട്ടാരത്തിന്റെ പൂമുഖത്ത് അതാ മലപോലെ ഭീകരനായ ഒരു രാക്ഷസൻ നമ്മോട് യുദ്ധത്തിനായി പോർവിളി നടത്തുന്നു മേഘവർണ്ണ മഹാരാജാവ് അലറി  ആരവിടെ ഈ അസുരനെ പിടിച്ചു കെട്ടി തുറുങ്കിലടയ്ക്കു   ഉം  വേഗം   മേഘ വർണ്ണന്റെ ഉത്തരവ് കേട്ട കാലാസുരൻ ഇടി മുഴങ്ങും പോലെ അട്ടഹാസം മുഴക്കി വലിയ വായിൽ ചിരിക്കാൻ തുടങ്ങി... ഹേയ്   മഹാരാജൻ   നിങ്ങൾക്കു തെറ്റി രാക്ഷസരാജാവായ രാവണന്റെ കുലത്തിൽ പിറന്ന നമ്മെ പിടിച്ചു കെട്ടി തുറുങ്കിൽ അടയ്ക്കാൻ മാത്രം കരുത്തുള്ള ഒരു രാജഭടനും നിങ്ങളുടെ പക്ഷത്തില്ല കാരണം മായാവിയായ എന്നെ പിടിച്ചു കെട്ടണമെങ്കിൽ നിങ്ങളുടെ രാജഭടന്മാർ മന്ത്രിമാർ സേനാനായകന്മാർ ഇവരെല്ലാം ഇനി ഒരു നൂറു ജന്മം കൂടി പിറവിയെടുക്കേണ്ടി വരും കാലാസുരൻ വീണ്ടും ചിരിച്ചു എന്നാൽ ആ ചിരി പെട്ടെന്ന് അവസാനിച്ചു അതിനു കാരണം മേഘവർണ്ണമഹാരാജാവിന്റെ സേനയുടെ യുദ്ധ സന്നാഹത്തോടെയുള്ള കുതിച്ചു വരവായിരുന്നു... കാലാസുരൻ പെട്ടെന്ന് തന്നെ അവരുമായി യുദ്ധം ആരംഭിച്ചു യുദ്ധ കോലാഹലത്തിന്റെ അലയൊലികൾ കലിംഗ ദേശത്തെ നടുക്കി അതി ഘോരമായ ആ യുദ്ധം ദിവസങ്ങളോളം നീണ്ടുനിന്നു എന്നാൽ മായാവിയായ കാലാസുരനെ പിടിച്ചുകെട്ടുക അത്ര എളുപ്പമായിരുന്നില്ല അതുകൊണ്ടുതന്നെ കാലാസുരനെ വധിച്ചുകൊള്ളുവാൻ മേഘ വർണ്ണ മഹാരാജാവ്ഉത്തരവിട്ടു... എന്നാൽ അതും ഒട്ടും പ്രായോഗികമായില്ല... കാലാസുരനാല്‍ നിരവധി  പേർ കൊല്ലപ്പെട്ടു ഇതിൽ ദുഃഖിതനായ മേഘ വർണ്ണ മഹാ രാജാവ് യുദ്ധം മതിയാക്കാൻ സേനാ നായകന് ഉത്തരവ് നൽകി... മതി ഇനി യുദ്ധം ഞാനും കാലാസുരനും നേർക്കുനേർ... പക്ഷേ ഒരു ഉടമ്പടിയുണ്ട് അതിൻ പ്രകാരമേ ഇനി യുദ്ധം നടക്കൂ രാജാവ് കാലാസുരനെ അറിയിച്ചു... നിങ്ങളുടെ എന്ത് ഉടമ്പടിക്കും നാം തയ്യാറാണ് എന്താണ് ഉടമ്പടി എന്നറിയിച്ചുകൊള്ളുക  കാലാസുരൻ പറഞ്ഞു... മേഘ വർണ്ണമഹാരാജാവ് ഉടമ്പടി അറിയിച്ചു  നമ്മൾ തമ്മിലുള്ള ഈ യുദ്ധത്തിൽ നാം പരാജയപ്പെടുകയാണെങ്കിൽ നമ്മുടെ മകൾ മേഘവതിയെ യഥാവിധി പ്രകാരം നിങ്ങൾക്ക് വിവാഹം ചെയ്തു തരുന്നതായിരിക്കും   അതല്ല പകരം നിങ്ങളാണ് പരാജയപ്പെടുന്നതെങ്കിൽ പിന്നെ ഒരു നിമിഷം പോലും ഈ കലിംഗ ദേശത്ത് നിങ്ങൾ ഉണ്ടാവാൻ പാടില്ല പിന്നീടൊരിക്കലും ഇവിടേക്ക് വരാനും പാടുള്ളതല്ല... എന്താ ഈ ഉടമ്പടിക്ക് കാലാസുരൻ വിധേയനാണോ...!  സമ്മതം എനിക്ക് പരിപൂർണ്ണ സമ്മതം കാലാസുരൻ അറിയിച്ചു  പിതാവിന്റെ ഉടമ്പടി കേട്ട് മേഘവതി രാജകുമാരി ബോധ ശൂന്യയായി കൊട്ടാരത്തിന്റെ അകത്തളത്തിൽ വീണുപോയി.... എല്ലാവരും മഹാരാജാവിന്റെ വിജയത്തിനായി പ്രാർത്ഥിച്ചു  കാലാസുരന്റെ ഭാര്യയാകുന്നതിലും ഭേദം മരണമാണെന്ന് രാജകുമാരി തീരുമാനിച്ചു... ഒരുപക്ഷേ ഈ യുദ്ധത്തിൽ നമ്മുടെ പിതാവ് പരാജിതനാവുകയാണെങ്കിൽ  താൻ ഉടമ്പടി പ്രകാരം കാലാസുരന്റെ പത്നി ആകേണ്ടിവരും അങ്ങിനെ സംഭവിച്ചാൽ അതിൽ നിന്നും രക്ഷപ്പെടുവാനുള്ള ഒരു തന്ത്രം തനിക്ക് ബോധ്യപ്പെടുത്തി തരുവാൻ രാജകുമാരി കൊട്ടാരം വിദൂഷകനും അതി ബുദ്ധിമാനും തന്ത്രശാലിയുമായ സുരകനോട് അപേക്ഷിച്ചു.... രാജകുമാരിയുടെ അപേക്ഷ സുരകൻ സ്വീകരിച്ചു അതിനുള്ള ഉപായം നിമിഷങ്ങൾക്കകം തന്നെ അദ്ദേഹം കണ്ടുപിടിക്കുകയും ചെയ്തു   കാലാസുരൻ ഇവിടെ നിന്നും സ്വന്തം ഇഷ്ടപ്രകാരം തിരിച്ചു പോകാനുള്ള ഒരു ഗൂഢ തന്ത്രംതന്നെ യായിരുന്നു സുരകൻ നിമിഷനേരം കൊണ്ട് സ്വന്തം ബോധമണ്ഡലത്തിൽ നിന്നും ആവിഷ്കരിച്ചെടുത്തത് ആ തന്ത്രം ഒട്ടും മാറ്റ് നഷ്ടപ്പെടുത്താതെ തന്നെ രാജകുമാരിക്ക് വളരെ രഹസ്യമായിത്തന്നെ സുരകൻ വിവരിച്ചു കൊടുക്കുകയും ചെയ്തു... അതു കേട്ട് രാജകുമാരിയുടെ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടി... മേഘവർണ്ണ മഹാരാജാവും കാലാസുരനും തമ്മിൽ അതി ഘോരമായ യുദ്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു... ആദ്യം ഗദായുദ്ധമാണ് തുടങ്ങിവച്ചത്  രണ്ടു നാൾ നീണ്ടുനിന്ന ഗദായുദ്ധം അവസാനിക്കുമ്പോൾ മേഘ വർണ്ണാ മഹാരാജാവിന് ആയിരുന്നു വിജയം   അതുകണ്ട് കലിംഗ ദേശം ആഹ്ലാദം കൊണ്ട് മതിമറന്നു എവിടെയും ആർപ്പുവിളികൾ മുഴങ്ങി... മഹാറാണി കുന്തളയും രാജകുമാരിമാരും വളരെയധികം സന്തോഷിച്ചു... ഏറ്റവും സന്തോഷം മേഘവതിക്കായിരുന്നു എന്നാൽ ആ സന്തോഷത്തിന് ആയുസ്സ് വളരെ കുറവായിരുന്നു അതിനു കാരണം ഇതായിരുന്നു തുടർന്ന് നടന്ന മുഷ്ടി യുദ്ധത്തിൽ മേഘവർണ്ണ മഹാരാജാവ് തോറ്റ് തുന്നംപാടി ആർപ്പുവിളികളും ആഘോഷങ്ങളും എല്ലാം നിമിഷനേരം കൊണ്ട് കെട്ടടങ്ങി എല്ലാവരുടെയും മുഖത്ത് വല്ലാത്തൊരു ദുഃഖഭാരം തളം കെട്ടിനിന്നു... യുദ്ധം വീണ്ടും തുടർന്നു  വാൾപയറ്റും അതേത്തുടർന്ന് അമ്പും വില്ലുമെടുത്ത് അതി ഘോരമായ അസ്ത്രയുദ്ധവും ഈ യുദ്ധം ദിവസങ്ങളോളം നീണ്ടുനിന്നു ഓരോ ദിനരാത്രങ്ങളിലും കലിംഗ ദേശം നടുങ്ങി വിറച്ചു നിന്നു... മായാവിയായ കാലാസുരൻ ഒടുവിൽ മായ യുദ്ധം തുടങ്ങി എന്നാൽ ഈ യുദ്ധത്തിൽ ഏറെ നേരം പിടിച്ചു നിൽക്കാൻ മേഘ വർണ്ണ മഹാരാജാവിന് ആയില്ല... ഒടുവിൽ അദ്ദേഹം പരാജിതനായി പോർക്കളത്തിൽ വീണുപോയി  ... അതു കണ്ട് കാലാസുരൻ ആർത്തട്ടഹസിച്ച് ചിരിച്ചു...അങ്ങനെ ഒടുവിൽനാം വിജയിച്ചിരിക്കുന്നു ഇനി ഉടമ്പടി പ്രകാരം എന്റെയും മേഘവതിയുടെയും മംഗല്യം... പിറ്റേദിവസം തന്നെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കാലാസുരൻ തന്റെ മായാശക്തിയാൽ ഒരു പുതുമണവാളനായി അണിഞ്ഞൊരുങ്ങി വന്നു... രാജകൊട്ടാരത്തിൽ പ്രത്യേകം സജ്ജമാക്കിയ വിവാഹ വേദിയിലേക്ക് കാലാസുരൻ ആനയിക്കപ്പെട്ടു മേഘവതി രാജകുമാരിയും പുത്തൻ വസ്ത്രങ്ങളും ആടയാഭരങ്ങളും അണിഞ്ഞുകൊണ്ട് വിവാഹ വേദിയിൽ തോഴിമാർക്കൊപ്പം ആഗതമായി... എന്നാൽ രാജകുമാരിയെ കണ്ട് കാലാസുരൻ ഞെട്ടിപ്പോയി ഇതുവരെ കണ്ട അതി സുന്ദരിയായ രാജകുമാരി അല്ല മുന്നിൽ നിൽക്കുന്നത് പകരം തീർത്തും വിരൂപയായ ഒരു വികൃത രൂപി ... അതുകണ്ട് കാലാസുരൻ അറപ്പോടെ ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് അലറി... എന്താണ് ഇവിടെ സംഭവിച്ചത്  ഉം   വേഗം പറയു  എങ്ങനെ രാജകുമാരി വിരൂപയായി  അതിന് മറുപടി മേഘവതി തന്നെ കാലാസുരന്റെ മുഖത്ത് നോക്കി പറഞ്ഞു... അല്ലയോ  ... മഹാനായ അസുര കുലജാതനായ മഹാനുഭവാ  അങ്ങ് ക്ഷമിച്ചാലും   ഉടമ്പടി സമയത്ത് നമ്മുടെ പിതാവ് മേഘ വർണ്ണ മഹാരാജൻ അങ്ങയോട് നമ്മുടെ ഈ ദുർവിധിയെക്കുറിച്ച് പറയാൻ മറന്നു പോയി അതുകൊണ്ട് നാം തന്നെ അതേക്കുറിച്ച് പറയാം ഒരു മുനിയുടെ ഉഗ്രശാപമാണ് എന്നെ ഈവിധമാക്കി മാറ്റിയത്  തിരിച്ചറിവില്ലാത്ത പ്രായത്തിൽ ഞാൻ ചെയ്ത ഒരു വലിയ തെറ്റിന് എനിക്ക് കിട്ടിയ തീരാ ശാപം... ജീവിതകാലം മുഴുവൻ വിരൂപയായി നീ ഈ കലിംഗ ദേശത്ത് കൊടും ദുഃഖിതയായി കഴിയാൻ ഇട വരട്ടെ എന്നായിരുന്നു ശാപം... എന്നാൽ കണ്ണീരും കയ്യുമായി ശാപമോചനത്തിന് അപേക്ഷിച്ച എനിക്ക് ആ മഹാമുനി ശാപമോക്ഷം നൽകിയത് ഇങ്ങനെയാണ്... ആറുമാസം നീ അതി സുന്ദരിയും  അതിനുശേഷം ആറുമാസം ആരാലും അതി ക്രൂരമായി വെറുക്കപ്പെടുന്ന വിരൂപയും വികൃതരൂപിയുമായി നീ ഇവിടെ വസിക്കും അതായിരുന്നു അദ്ദേഹം എനിക്ക് തന്ന ശാപമോക്ഷം ഇന്നലെ അതി സുന്ദരിയായുള്ള എന്റെ രൂപം അവസാനിക്കുന്ന ദിവസമായിരുന്നു ഇനി ആറുമാസം ഞാൻ വിരൂപയും ഇതുപോലെ വസൂരി പിടിച്ച വികൃത രൂപിയും ആയിരിക്കും മുഖത്തുനിന്നും ഈ വിധം രക്തം കിനിഞ്ഞുവന്നുകൊണ്ടുമിരിക്കും... രാജകുമാരി പറഞ്ഞതു കേട്ട് സത്യം ബോധ്യപ്പെട്ട കാലാസുരൻ മുഖംവക്രിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു ... ഹും  ആർക്കുവേണം ഇങ്ങിനെയൊരു വികൃതരൂപിയെ ഒരു രാജകുമാരി വന്നിരിക്കുന്നു കൊണ്ടുപോ  ഈ നാശത്തിനെ എന്റെ മുന്നിൽ നിന്നും... എന്ന് ആക്രോശിച്ചുകൊണ്ട് കാലാസുരൻ കോപാകുലനായി രാജകൊട്ടാരം വിട്ടു ദൂരേക്ക് നടന്നു മറഞ്ഞു... പിന്നീടൊരിക്കലും ആ രാക്ഷസൻ കലിംഗ ദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല... അങ്ങിനെ സുരകന്റെ തന്ത്രം ഫലിച്ചു.. രാജകുമാരിയെ വികൃതരൂപിയും വിരൂപയുമാക്കി മാറ്റാൻ തോഴിമാർ നന്നായി പരിശ്രമിച്ചു  എങ്ങിനെയായാലും അവരുടെ ആ   ശ്രമം വിജയിച്ചു... കൊട്ടാരം വിദൂഷകനായസുരകന്റെ ബുദ്ധിയെ ഏവരും അകമഴിഞ്ഞ് പ്രശംസിച്ചു... മേഘ വർണ്ണ മഹാരാജാവ് സുരകനെ നിരവധി പാരിതോഷികങ്ങളും സമ്മാനങ്ങളും നൽകി ആദരിച്ചു ... കൊട്ടാരത്തിലെ അതി ബുദ്ധിമാൻ എന്ന  അംഗീകാരവും അങ്ങിനെ  സുരകന് സ്വന്തമായി....!!!  ഈ കഥയിൽ നിന്നും നമുക്ക് ഒരു കാര്യം മനസ്സിലാക്കാം എത്ര വലിയ പ്രതിസന്ധികളും തരണം ചെയ്യാൻ ബുദ്ധി എന്നരണ്ടക്ഷരം വേണ്ടുന്ന സമയത്ത് വേണ്ടപോലെ ഉപയോഗിക്കുക ഏത് വൈതരണികളേയും മറികടക്കാൻ ഇത് കൊണ്ട് സാധിക്കും തീർച്ച   ..... ♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️  ശുഭo   ♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️