♨️ വനവാസകാലത്ത് ഒരിക്കൽ ശ്രീരാമദേവൻ തനിച്ച് കാനനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു... സീതാദേവിയും ലക്ഷ്മണനും ഇല്ലാതെ വളരെ അപൂർവ്വമായിട്ട് മാത്രമേ ശ്രീരാമദേവൻ ഇങ്ങനെ തനിച്ച് സഞ്ചരിക്കാറുള്ളൂ... എന്നാൽ ഇന്ന് വെറുതെ ഒരു മോഹം ഒന്ന് ഏകനായി ഈ കാനനഭംഗി ഒക്കെ ആസ്വദിച്ച് ഇങ്ങനെ നടന്നു കളയാമെന്ന്.... എപ്പോഴും എല്ലാവരും കൂടെ ഉണ്ടാവുകയില്ലല്ലോ തനിച്ചു നടക്കണം എങ്കിലേ ഏകാന്തതയുടെ ഭാവം അത് ശരിക്കും അനുഭവിക്കാൻ കഴിയൂ... ഓരോന്ന് ചിന്തിച്ചുകൊണ്ട് ഭഗവാൻ കാട്ടിലൂടെ അങ്ങനെ സഞ്ചരിക്കുകയാണ്.... പർണ്ണശാലവിട്ട് അദ്ദേഹം ഇപ്പോൾ വളരെ ദൂരം പിന്നിട്ടു കഴിഞ്ഞു അങ്ങിനെ നടന്നു നടന്നു ശ്രീരാമദേവൻ ഒരു വലിയ തടാകത്തിന്റെ അരിയിൽ എത്തി... ഇനി എന്തായാലും ഇവിടെ കുറച്ചുസമയം വിശ്രമിക്കാം എന്ന് കരുതി ഭഗവാൻ തടാകത്തിന് സമീപമുള്ള ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ഇരുന്നു.... അല്പസമയം കഴിഞ്ഞപ്പോൾ മരത്തിന്റെ മുകളിൽ നിന്നും വലിയൊരു സീൽക്കാര ശബ്ദം ശ്രീരാമദേവൻ കേട്ടു അതെന്താണെന്ന് അറിയാൻ ഭഗവാൻ മരത്തിന്റെ മുകളിലേക്ക് നോക്കി അപ്പോഴതാ ഒരു കൂറ്റൻ കരിനാഗം മരത്തിനു മുകളിൽ നിന്നും താഴേക്ക് ഇറങ്ങി വരുന്നു... വലിയ സീൽക്കാര ശബ്ദം പുറപ്പെടുവിച്ചു കൊണ്ടാണ് ആ കരിനാഗത്തിന്റെ വരവ് കാരണമറിയാൻ ഭഗവാൻ അല്പസമയം കാത്തു നിന്നു.... മരത്തിന്റെ മുകളിൽ നിന്നും അതിവേഗം താഴെ എത്തിയ ആ കരിനാഗം പെട്ടെന്ന് തന്നെ ഒരു പർവ്വതരൂപനായ രാക്ഷസനായി മാറി അതിനുശേഷം ആ ഭീമാകരൻ ശ്രീരാമദേവനെ നോക്കി അലറിക്കൊണ്ട് പറഞ്ഞു ഈ കാടിന്റെ അധിപനായ നാഗാസുരനാണ് ഞാൻ.... ഈ ശതാവരിക്കാട് ഇതെന്റെ സ്വന്തമാണ് എന്റെ അനുവാദമില്ലാതെ ഇവിടെ ആര് കടന്നു വന്നാലും ആ വരുന്നവൻ എത്ര ശക്തനാണെങ്കിലും നാം അവനെ കൊന്ന് ഇവിടെ വച്ചുതന്നെ ചുട്ടു തിന്നുന്നതായിരിക്കും... അതാണ് എന്റെ രീതി അതുകൊണ്ട് നീ എത്രയും പെട്ടെന്ന് മരിക്കാൻ തയ്യാറായി കൊള്ളുക ഞാൻ നിന്നെ കൊല്ലാനും തയ്യാറാകട്ടെ.... അലറി കൊലവിളിച്ചു നിൽക്കുന്ന നാഗാസുരനെ നോക്കി ശ്രീരാമദേവൻ മന്ദഹസിച്ചുകൊണ്ട് വളരെ ശാന്തസ്വരത്തിൽ ഇങ്ങനെ പറഞ്ഞു.... നാഗാസുരാ നീ ഇപ്പോൾ സംസാരിക്കുന്നത് വിവേകത്തെ മറന്നുകൊണ്ടാണ് ഇപ്പോൾ നീ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് തീർത്തും അവിവേകമാണ്... ഇവിടെ ഈ ഭൂതലത്തിൽ ആർക്കും ഒന്നും സ്വന്തമായില്ല നമ്മുടെ ഈ ശരീരങ്ങൾ അല്ലാതെ എന്നാൽ ഒരുനാൾ അതും നമുക്ക് നഷ്ടമാകും അതുകൊണ്ട് നിന്റെ ക്രൂര സ്വഭാവം കൈവെടിഞ്ഞ് നീ നിന്റെ വഴിക്ക് പോവുക നിനക്ക് വായ കീറിയ ഈശ്വരൻ നിനക്കുള്ള ഇരയും കൽപ്പിച്ചിട്ടുണ്ടാകും... അത് ഭുജിച്ചുകൊണ്ട് ദുഷ്ടതകൾ മനസ്സിൽ നിന്നും എടുത്തു കളഞ്ഞ് ശാന്ത സ്വഭാവത്തോടെ ജീവിക്കുക... കർമ്മം കൊണ്ട് നമ്മൾ രണ്ട് തലങ്ങളിലാണ് ജീവിക്കുന്നത് നീ അസുരനും ഞാൻ മനുഷ്യനും എന്നാൽ നമ്മുടെ അർത്ഥതലങ്ങൾ ഒന്നുതന്നെയാണ് അത് നീ മറക്കാതിരിക്കുക... ശ്രീരാമദേവന്റെ ആ ഉപദേശങ്ങൾ ഒന്നും നാഗാസുരൻ ചെവി കൊണ്ടില്ല അല്ലെങ്കിലും കൊല്ലാൻ വരുന്ന പോത്തിന്റെ കാതിൽ വേദം ഓതിയിട്ട് എന്തുകാര്യം എന്ന് പറഞ്ഞതുപോലെ ശ്രീരാമദേവന്റെ ഉപദേശം കേട്ട് നാഗാസുരന് കോപം ഇരട്ടിയായി.... എന്നെ ഉപദേശിക്കാൻ നീയാര് ദേവേന്ദ്രനോ ഉം നീ വേഗം തന്നെ മരിക്കാൻ തയ്യാറായിക്കോ എനിക്കാണെങ്കിൽ വിശന്നിട്ടു വയ്യ എന്നലറി പറഞ്ഞുകൊണ്ട് നാഗാസുരൻ ഒരു വലിയ മരം പിഴുതെടുത്ത് ശ്രീരാമദേവനെ എറിഞ്ഞു എന്നാൽ ഭഗവാന്റെ മരണം മുന്നിൽ കണ്ട് അവിടേക്ക് ഓടിയെത്താൻ തുനിഞ്ഞ നാഗാസുരൻ ഞെട്ടി പുറകോട്ട് മാറി.... കാരണം നാഗാസുരൻ ശ്രീരാമദേവനെ കൊല്ലാൻ പിഴുതെടുത്ത് എറിഞ്ഞ ആ വൻമരം വെറും പൂക്കൾ ആയി മാറി ഭഗവാന്റെ തൃപ്പാദത്തിങ്കൽ അർച്ചനാ പുഷ്പങ്ങൾ ആയി കിടക്കുന്നു... പിന്നെ എങ്ങനെ നാഗാസുരൻ ഞെട്ടി പുറകോട്ട് മാറാതിരിക്കും.... അതുകണ്ട് ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട് നാഗാസുരനെ നോക്കി പറഞ്ഞു ഹേയ് നാഗാസുരാ നീ എന്നെ വധിക്കാൻ ഒരു വൻമരം തന്നെ ഉപയോഗിച്ചു എന്നാൽ അത് നിഷ്ഫലമായി പോയി ഇനി ഞാൻ നിന്നെ വധിക്കാൻ പോകുന്നത് എങ്ങനെയാണെന്ന് കണ്ടുകൊള്ളുക... അതും പറഞ്ഞ് ശ്രീരാമദേവൻ കുനിഞ്ഞ് നിലത്തുനിന്നും ഒരു ചുള്ളിക്കമ്പ് എടുത്ത് അത് നാഗാസുരന്റെ നേർക്ക് പ്രയോഗിച്ചു ശ്രീരാമദേവന്റെ വലതു കരത്തിൽ നിന്നും മുകളിലേക്ക് കുതിച്ച ആ ചുള്ളിക്കമ്പ് അവിടെ മൂന്നുവട്ടം കറങ്ങിത്തിരിഞ്ഞ ശേഷം ഞൊടിയിടയിൽ അത് ഒരു നാഗാസ്ത്രമായി രൂപം പ്രാപിച്ചുകൊണ്ട് നാഗാസുരനെ ലക്ഷ്യം വെച്ച് അവിടേക്ക് പാഞ്ഞു ഒടുവിൽ ആ നാഗാസ്ത്രം നാഗാസുരനെ വധിക്കുകയും ചെയ്തു... മരിച്ചുവീണ നാഗസുരൻ പെട്ടെന്ന് ഒരു സുന്ദരരൂപനായ രാജാവായി മാറി... ശ്രീരാമദേവനെ കൈക്കൂപ്പി വണങ്ങിക്കൊണ്ട് ആ സുന്ദരരൂപൻ പറയാൻ തുടങ്ങി... ഒരുപാട് നന്ദിയുണ്ട് മഹാപ്രഭോ അവിടുത്തെ ദിവ്യ ദർശനത്താൽ അടിയന് ശാപമോക്ഷം ഉണ്ടായി... ധർമ്മപുരിയിലെ രാജാവായ വിശ്വജിത്താണ് ഞാൻ എന്റെ അഹങ്കാരവും ക്രൂരതയും കാരണം എനിക്ക് ഒരിക്കൽ ഒരു ബ്രാഹ്മണ ശാപം ഏൽക്കേണ്ടിവന്നു.... അങ്ങിനെ ഒരു അസുര ജന്മം കൈക്കൊണ്ട ഞാൻ ഇതുവരെ ഈ ശതാവരിക്കാട് അടക്കിഭരിച്ച് അവിടുത്തെ വരവും കാത്ത് ഇങ്ങനെ കഴിയുകയായിരുന്നു... ശ്രീരാമദേവനാൽ നിനക്ക് ശാപമോക്ഷം എന്ന ആ ബ്രാഹ്മണവാക്യം അങ്ങിനെ അർത്ഥവത്തായി... ശ്രീരാമദേവന്റെ കാൽക്കൽ വീണു മാപ്പപേക്ഷിച്ച വിശ്വജിത്തിനെ നോക്കി ഭഗവാൻ ഇങ്ങനെ പറഞ്ഞു... കുറ്റം ഏറ്റുപറഞ്ഞ് കരുണയ്ക്കായി കേഴുന്നവനെ ഒരിക്കലും വിട്ടുകളയുവാൻ നമുക്ക് കഴിയില്ല... അതാണ് ജഗദീശ്വരൻ... ആ ഈശ്വരൻ ഇതുവരെ നിന്റെ പുറകിൽ ഉണ്ടായിരുന്നു... നിന്നെ ശരിയായ മാർഗത്തിലേക്ക് കൊണ്ടെത്തിക്കുവാൻ... ഇപ്പോൾ നീ സന്തോഷിക്കുന്നതിലും വളരെയധികം ആനന്ദം അനുഭവിക്കുന്നത് ഈ ഞാനാണ് നിന്നെ നീയാക്കി മാറ്റിയതിലുള്ള പരമാനന്ദമാണ് ഇപ്പോൾ എന്റെയുള്ളിൽ അലയടിക്കുന്നത്... അതുകൊണ്ട് ഇനി ദുഷ്ടതകൾ വെടിഞ്ഞ് സദ്ഭരണം കാഴ്ചവച്ച് നല്ലവനായി ജീവിക്കുക... ഭഗവാന്റെ വാക്കുകൾ അക്ഷരംപ്രതി മനസ്സിൽ ഉൾക്കൊണ്ട ശേഷം വിശ്വജിത്ത് ശ്രീരാമദേവന്റെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങിയ ശേഷം ധർമ്മപുരിയിലേക്ക് യാത്ര തിരിച്ചു.....!!! ♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️ശുഭം ♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️