Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (3)

♨️ ഗംഗാനദിയുടെ തീരത്തെ ഒരു പഴയ ആശ്രമത്തിലാണ് മധുപനും പത്നി ജഗദയും താമസിച്ചിരുന്നത് മധുപൻ തികഞ്ഞ ശിവ ഭക്തനായിരുന്നു എന്നാൽ ഈ ദമ്പതികൾക്ക് കാലമേറെ ചെന്നിട്ടും സന്താന സൗഭാഗ്യം ഉണ്ടായില്ല ഇതിന്റെ കാരണം അറിയാൻ ഉഗ്രതപം ചെയ്ത മധുപൻ ഒടുവിൽ ആ നടുക്കുന്ന സത്യം മനസ്സിലാക്കി തന്റെ പത്നി ജഗദ കഴിഞ്ഞ ജന്മത്തിൽ ഒരു രാക്ഷസി ആയിരുന്നു അവളുടെ ക്രൂരതയും കടുത്ത പാപവും മൂലമാണ് സന്താന സൗഭാഗ്യം ജഗദയ്ക്കും തനിക്കും ഇല്ലാതെ പോയതെന്ന് മധുപൻ അറിഞ്ഞു... തനിക്ക് ഒരു പുത്ര സൗഭാഗ്യത്തിന് യോഗം ഉണ്ട് പക്ഷേ തന്റെ ജീവിതസഖിയായ  ജഗദയെ അഗ്നിയിൽ സമർപ്പിക്കണം... അതിങ്ങനെ സാധിക്കുമെന്ന്  മധുപൻ ചിന്തിച്ചു താൻ ജീവനെപ്പോലെ സ്നേഹിക്കുന്ന തന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന ജഗദയെ തന്റെ ഈ സ്വന്തം കൈകൾ കൊണ്ട് അഗ്നിയിൽ എടുത്തറിഞ്ഞ് വധിക്കുക എന്നുവച്ചാൽ അതിൽ പരം ഒരു കൊടും പാപം ഈ ഭൂമിയിൽ മറ്റൊരു ഭർത്താവിനും ഉണ്ടായെന്നു വരില്ല... ശിവ ശിവ... ഇതെന്തൊരു പരീക്ഷണം ദയവായി അവിടുന്ന് തന്നെ ഇതിനൊരു പ്രതിവിധി അടിയന് നൽകണേ... അങ്ങിനെ ഭഗവാനിൽ മനസർപ്പിച്ചുകൊണ്ട് മധുപൻ ആശ്രമത്തിലെത്തി ഉഗ്ര തപം ചെയ്യാൻ ഗിരിശൃo ഖത്തിൽ പോയ തന്റെ പ്രിയതമൻ മടങ്ങിയെത്തിയ സന്തോഷത്തിൽ അദ്ദേഹത്തെ വരവേൽക്കാൻ ജഗദ ഓടിയെത്തി പിന്നെ ഭർതൃപാദങ്ങളിൽ ആദരപൂർവ്വം പുഷ്പങ്ങൾ അർപ്പിച്ചു നമസ്കരിച്ചു ജഗദയുടെ ആ നിഷ്കളങ്ക സ്നേഹത്തിനു മുന്നിൽ മധുപന് നിയന്ത്രണം വിട്ടു ജഗദയെ നെറുകയിൽ കൈ വച്ച് അനുഗ്രഹിച്ച ശേഷം അവരെ പിടിച്ചെഴുന്നേൽപ്പിച്ച് നെഞ്ചോട് ചേർക്കുമ്പോൾ മധുപന്റെ ഹൃദയം പിടഞ്ഞു... അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു അവിടെനിന്നും ഒഴുകിപ്പടർന്ന കണ്ണീർ കണങ്ങൾ ജഗദയുടെ അളകങ്ങളിൽ വീണു ചിതറിത്തെറിച്ചു... അതിന്റെ കാരണമറിയാൻ  മധുപന്റെ മുഖത്തേക്ക് നോക്കിയ ജഗദ കണ്ടു തന്റെ പ്രിയതമൻ പൊട്ടിക്കരയുന്നു ജഗദ അതിന്റെ കാരണം തിരക്കിയെങ്കിലും മധുപൻ സത്യം തുറന്നു പറഞ്ഞില്ല പകരം അദ്ദേഹം ഇപ്രകാരമാണ് ജഗദയോട് പറഞ്ഞത്... സന്തോഷം കൊണ്ടാണ് പ്രിയതമേ ഞാൻ കരഞ്ഞു പോയത് ഭവതിയുടെ സ്നേഹത്തിനു മുന്നിൽ ഞാൻ പ്രണമിക്കുന്നു... മധുപൻ പറഞ്ഞത് ജഗദ അക്ഷരംപ്രതി വിശ്വസിക്കുകയും ചെയ്തു എന്നാൽ മധുപൻ മനസ്സുകൊണ്ട് ചില തീരുമാനങ്ങൾ കൈക്കൊണ്ടു കഴിഞ്ഞിരുന്നു... പിറ്റേദിവസം അദ്ദേഹം ആശ്രമത്തിനു മുന്നിൽ വലിയൊരു ഹോമകുണ്ഡം തയ്യാറാക്കി ചമതയും മറ്റ് ധൂപവസ്തുക്കളും ഹോമകുണ്ഡത്തിൽ നിറഞ്ഞു അതു കണ്ട് ജഗദ ചോദിച്ചു പ്രിയതമാ ഇപ്പോൾ ഇവിടെ എന്തിനാണ് ഇങ്ങനെയൊരു ഹോമത്തിന്റെ ആവശ്യകത മധുപൻ അതിന് മറുപടിയും പറഞ്ഞു.. ആവശ്യകത ഉണ്ട് പ്രിയതമേ ഇത് നമ്മുടെ സന്താന ലെബ്ധിക്കു വേണ്ടിയുള്ള ഹോമമാണ് ഭവതിയും നമ്മോട് സഹകരിക്കണം ആയതിനാൽ നാം രണ്ടുപേരും കണ്ണുകൾ അടച്ചു നിന്ന് സന്താനസൗഭാഗ്യത്തിനായി ഭഗവാനോട് പ്രാർത്ഥിക്കാം... മധുപൻ പറഞ്ഞതുപ്രകാരം ജഗദയും മധുപനോടൊപ്പം ചേർന്നുനിന്ന് കണ്ണുകൾ പൂർണമായും അടച്ചുകൊണ്ട് പ്രാർത്ഥനയിൽ മുഴുകി... ഈ സമയം മധുപൻ ജഗദയെ എടുത്ത് ഹോമകുണ്ഡത്തിലേക്ക് എറിഞ്ഞു ആളിക്കത്തുന്ന ഹോമകുണ്ഡത്തിൽ കിടന്ന് ജഗദ വെന്തുരുകാൻ തുടങ്ങി... ഒരു കാരണവശാലും അവർ ഹോമകുണ്ഡത്തിൽ നിന്നും രക്ഷപ്പെടാതിരിക്കാൻ വേണ്ടി  മധുപൻ ഹോമകുണ്ഡത്തിന് മുകളിൽ ഒരു കവചം കൊണ്ടു വച്ചു... ഈ കവചത്തിന് ധാരാളം ദ്വാരങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഹോമകുണ്ഡത്തിലെ അഗ്നി ഒരിക്കലും അണഞ്ഞു പോകാതെ കത്തിപ്പടർന്നങ്ങിനെ നിന്നു... ജഗദയുടെ ആർത്തനാദങ്ങൾ നിലച്ചു ഒടുവിൽ അവർ ആ ഹോമകുണ്ഡത്തിൽ വെന്ത് വെണ്ണീറായി.... പ്രകൃതി പോലും വിറച്ച് വിറങ്ങലിച്ചു നിന്ന നിമിഷങ്ങൾ ആയിരുന്നു അത്.... അൽപ്പ സമയത്തിനകം ആ ഹോമാഗ്നിയിൽ നിന്നും അതി സുന്ദരനായ ഒരു കൊച്ചു ബാലകൻ പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്ന് മധുപനെ പുണർന്നുകൊണ്ട് പറഞ്ഞു... പിതാവേ അങ്ങേയ്ക്ക് സന്തോഷമായില്ലേ ഇനി സന്താന ദുഃഖം അങ്ങയെ നൊമ്പരപ്പെടുത്തുകയില്ല... വരൂ പിതാവേ നമുക്ക് ആശ്രമത്തിലേക്ക് പോകാം നമ്മുടെ മാതാവ് നമുക്കുവേണ്ടി അവിടെ ഇഷ്ട വിഭവങ്ങൾ ഒരുക്കി കാത്തിരിക്കുന്നുണ്ടാവും... പുത്രന്റെ ആ വാക്കുകൾ കേട്ട്  മധുപൻ നടുങ്ങി... ആശ്രമത്തിൽ ചെല്ലുമ്പോൾ അവിടെ നമ്മുടെ പുത്രൻ ആഗ്രഹിച്ചതുപോലെ മാതാവിനെ കാണാതെ വന്നാൽ  മധുപൻ എന്തായാലും പുത്രനോട് സത്യം തുറന്നു പറയുവാൻ തന്നെ തീരുമാനിച്ചു... അങ്ങിനെ അദ്ദേഹം ആ സത്യം വെളിപ്പെടുത്തി പിതാവിൽ നിന്നും കേട്ട വാക്കുകൾ അത് ആ മകന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു എന്താണ് പിതാവേ അങ്ങ് പറയുന്നത് നമ്മുടെ മാതാവിനെ അവിടുന്ന് ഹോമാഗ്നിയിൽ എറിഞ്ഞു കൊന്നുവെന്നോ നമുക്കിത് വിശ്വസിക്കുവാൻ കഴിയുന്നില്ല ഇത്രയും കൊടും പാപിയായ ഒരു പിതാവിനോടൊപ്പം നാം എങ്ങിനെ സമാധാനത്തോടെ ജീവിക്കും .. വേണ്ട അങ്ങനെയൊരു ജീവിതം നമുക്കു വേണ്ട എന്റെ മാതാവ് എരിഞ്ഞടങ്ങിയ അതേ ഹോമാഗ്നിയിൽ ചാടി ഞാനും എന്റെ ജീവിതം അവസാനിപ്പിക്കുവാൻ പോവുകയാണ്... ഇങ്ങിനെ പിതാവിന് നേരെ ആക്രോശിച്ചുകൊണ്ട് ആ  ബാലകൻ അപ്പോഴും അണയാത്ത ഹോമകുണ്ഡം ലക്ഷ്യമാക്കി നടന്നു... ആറ്റുനോറ്റ് കിട്ടിയ പുത്രന്റെ മരണം മുന്നിൽ കാണാൻ തനിക്കാവില്ല എന്ന് ചിന്തിച്ചുകൊണ്ട് മധുപൻ ആ ബാലകനോട് ഇങ്ങിനെ പറഞ്ഞു... നമ്മുടെ പ്രിയപുത്രാ അരുത് എത്രയും പെട്ടെന്ന് തന്നെ നാം നിന്റെ മാതാവിനെ തിരികെ കൊണ്ടുവരുന്നതായിരിക്കും അതുവരെ ക്ഷമയോടെ കാത്തിരിക്കുക... ഇപ്രകാരം പുത്രനോട് പറഞ്ഞിട്ട് മധുപൻ ഘോരവനത്തിലേക്ക് തപം അനുഷ്ഠിക്കുവാനായി യാത്രതിരിച്ചു... മധുപൻ തപസ് ആരംഭിച്ചപ്പോൾ തന്നെ ഭഗവാൻ അദ്ദേഹത്തിന്റെ ഉപബോധമനസ്സിൽ ഇങ്ങിനെ മന്ത്രിച്ചു മധുപൻ ഇനി നീ തപം തുടരേണ്ടതില്ല ഹോമാഗ്നിയിലേയ്ക്ക് നീ എടുത്തെറിഞ്ഞത് നിന്റെ പത്നി ജഗദയെ അല്ല പകരം അതേ രൂപസാദൃശ്യത്തോടെ ഞാൻ സൃഷ്ടിച്ച ഒരു മായാ രൂപത്തെ ആയിരുന്നു മധുപാ നിന്റെ പത്നി ജഗദ നിങ്ങൾ വസിക്കുന്ന ആശ്രമത്തിൽ തന്നെയുണ്ട് സന്തോഷത്തോടെ അങ്ങോട്ട് ചെല്ലുക നിനക്ക് ഹോമാഗ്നിയിൽ നിന്നു കിട്ടിയ പുത്രനോടൊപ്പം ഇനിയുള്ള കാലം സുഖമായി ജീവിക്കുക.... എന്നാൽ ഒരു കാര്യം നാം നിന്നെ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു ഒന്നിനെയും അമിതമായി ആഗ്രഹിക്കരുത് അത് സന്താനഭാഗ്യത്തിനായാലും മറ്റേതു കാര്യത്തിനായാലും കാലം തരുന്നത് ഇരു കയ്യും നീട്ടി സ്വീകരിക്കുക എന്നതു മാത്രമാണ് ഉത്തമനായ ഒരു വ്യക്തിയുടെ കർത്തവ്യ ബോധം അത് ഹോമിച്ചുകൊണ്ട് മഹാപാപം ചോദിച്ചു വാങ്ങി തലയിൽ വയ്ക്കുന്നത് ശാശ്വതമല്ല എന്ന് നീ തിരിച്ചറിയുക നീ ചെയ്യുന്ന പാപത്തിന്റെ ശമ്പളം നിനക്കു മാത്രമുള്ളതാണ് അതിന് മറ്റൊരാൾക്കും അവകാശം ഉണ്ടായിരിക്കുന്നതല്ല.... ഭഗവാന്റെ നിർദ്ദേശപ്രകാരം തപം അവസാനിപ്പിച്ച് സ്വന്തം ആശ്രമത്തിലേക്ക് സന്തോഷപൂർവ്വം യാത്രതിരിക്കുമ്പോൾ മധുപന്റെ മനസ് ഇങ്ങിനെ മന്ത്രിച്ചു ഇനി മുതൽ  ജഗദ എനിക്ക് പത്നിയല്ല പകരം അവർ എനിക്ക് കൺകണ്ട ദൈവമായിരിക്കും.. സന്താന മോഹത്താൽ അന്ധൻ ആയിപ്പോയ എന്റെ കണ്ണുതുറപ്പിച്ച ഈശ്വരൻ... ലോകം മുഴുവൻ വെട്ടിപ്പിടിച്ച് കാൽകീഴിൽ കൊണ്ടുവന്നാലും അവിടെ സ്നേഹമാകുന്ന ഈശ്വരൻഇല്ലെങ്കിൽ അതുകൊണ്ട് എന്ത് പ്രയോജനം.....!!!  ♨️♨️♨️♨️♨️♨️♨️♨️♨️♨️♨️ശുഭo♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️