🔥ദക്ഷഗ്നി🔥
Part-3
അപ്പോ നീ പ്രൈവറ്റ് റൂമിൽ ഇരുന്നോ എനിക്ക് മീറ്റിങ് ഉണ്ട്...
ഓക്കേ...
അരുൺ പോയി കോഫി കൊണ്ട് വാ..
ഞാൻ നിന്റെ വേലക്കാരൻ അല്ല സ്വാതി ...
ഞങ്ങളുടെ കമ്പനിയിൽ എന്റെ ഏട്ടന്റെ കീഴിൽ വർക്ക് ചെയ്യുന്നവരൊക്കെ എനിക്ക് വേലക്കാരൻ ആണ് പിന്നെ ഇവിടുത്തെ നിന്റെ ജോലി പോയാൽ നിന്റെ കുടുംബം പട്ടിണി ആവും അത് വേണോ വേണ്ടെങ്കിൽ ഞാൻ പറഞ്ഞത് പോയി ചെയ് അല്ലങ്കിൽ അറിയാലോ എന്നെ...
അരുൺ ദേഷ്യം കടിച്ചു അമർത്തി കോഫി കൊണ്ട് കൊടുത്തതും അവൾ കാലിന്മേൽ കാൽ കയറ്റി വെച്ച് അവനെ പുച്ഛത്തോടെ നോക്കി.
പിന്നെ ആ ദിവസം മാറ്റങ്ങൾ ഇല്ലാതെ കഴിഞ്ഞു പോയി.
💥💥💥💥💥💥💥💥💥💥💥
പിറ്റേന്ന് ദച്ചുവും ആമിയും അമ്പലത്തിൽ കയറി തൊഴുത് നേരെ അഗ്നിശ്വർ കമ്പനിയിലേക്ക് പുറപ്പെട്ടു ഇനി തങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് എന്താണെന്ന് അറിയാതെ.
ഈ സമയം അഗ്നി ഓഫീസിലേക്ക് പോവാൻ ഇറങ്ങാൻ നിന്നതും സ്വാതി അവന്റെ അരികിലേക്ക് വന്നു.
ഏട്ടാ ഇറങ്ങാൻ പോവണോ...
അതെ മോളെ എന്താ കോളേജിൽ ഡ്രോപ്പ് ചെയ്യണോ ഇന്ന് ലൈറ്റ് ആണല്ലോ....
ഏട്ടന് ബിസി ആവില്ലേ അതുകൊണ്ട് അരുൺ എന്നെ കൊണ്ട് വിട്ടോളും....
അരുൺ നിന്റെ സർവെന്റ് അല്ല സ്വതി എന്റെ സ്റ്റാഫ് ആൻഡ് ബെസ്റ്റ് ഫ്രണ്ട് ആണ് കുറെ ആയി ഞാൻ ശ്രദ്ധിക്കുന്നു അവനെ നീ ഓരോ കാര്യങ്ങൾക്ക് വേണ്ടി ശല്യപ്പെടുത്തുന്നത് ഒന്നും ഞാൻ അറിയുന്നില്ലെന്ന് നീ കരുതണ്ട ...
ബെസ്റ്റ് ഫ്രണ്ട് അവൻ ആയത് ഓഫീസിൽ വന്നതിനു ശേഷം അല്ലെ
അരുണിനെ ഞാൻ സ്റ്റാഫ് ആയി കാണുള്ളൂ
പിന്നെ നമ്മുടെ കൂടെ നടക്കാൻ പോലും അവന് യോഗ്യത ഇല്ല
എന്നിട്ട ഏട്ടൻ അവനെ കൂടെ കൊണ്ട് നടക്കുന്നത്
അവൻ ഇവിടെ കാർ ഡ്രൈവർ ആയി വന്നത് അല്ലെ പിന്നെ ഏട്ടൻ അവന്റെ പഠിപ്പ് ചോദിച്ചു മനസിലാക്കി അവനെ കമ്പനിയിൽ ഹൈ പോസ്റ്റിലേക്ക് കയറ്റി
ഏട്ടന് അരുൺ ബെസ്റ്റ് ഫ്രണ്ട് ആണെങ്കിൽ എനിക്ക് ഒരു ഡ്രൈവർ സ്ഥനം മാത്രം അവനു കൊടുക്കാൻ പറ്റു അത് എന്നും
അവൻ എന്നെ കൊണ്ട് വിട്ടോളും...
നടക്കില്ല നിന്റെ താളത്തിനനുസരിച്ച് തുള്ളൻ ഞാനില്ല...
ഇനി നിനക്ക് കോളേജിൽ പോകണമെങ്കിൽ ബസ്സിൽ കയറി പോയിക്കോ അല്ലാതെ ഞാനോ അരുണോ കൊണ്ടുവിടും എന്ന് കരുതണ്ട....
അത്രയും പറഞ്ഞ് അഗ്നി തന്നെ കാത്ത് പുറത്ത് ഇരിക്കുന്ന അരുണിന്റെ അടുത്തേക്ക് നടന്നു അത് കണ്ടതും സ്വാതി ദേഷ്യത്തിൽ നിലത്ത് ആഞ്ഞു ചവിട്ടി.
ഒരു അരുൺ അവനെ ഞാൻ പുറത്താകും അവൻ വന്നതോടെ എന്നോട് ഉള്ള ഏട്ടന്റെ സ്നേഹം കുറഞ്ഞു അവന്റെ കൂടെയാ ഏത് സമയവും എങ്ങോട്ടു പോകുന്നുണ്ടങ്കിലും അവന്റെ കൂടെ ശെരിയാക്കി തരാം ഈ സ്വതിയെ ശെരിക്കും ആർക്കും അറിയില്ല പിന്നെ അവൾ ബസിൽ പോവണ്ടേ എന്ന് കരുതി ലീവ് ആക്കി.
ഈ സമയം ദച്ചുവും ആമിയും ഓഫീസിൽ എത്തിയതും റിസപ്ഷനിസ്റ്റ് ന്റെ അടുത്തേക്ക് നടന്നു
എസ്ക്യൂസ് മീ ...
യസ് എന്താ കാര്യം ...
ഞങ്ങൾ ന്യൂ അപ്പോയിൻമെന്റ്സ് ആണ്...
അതിന് ന്യൂ വാക്കൻസി ഇവിടെ ഇല്ലല്ലോ
നിങ്ങളെ എന്നാ ഇന്റർവ്യൂ ചെയ്തത്...
കഴിഞ്ഞ ആഴ്ച..
കഴിഞ്ഞ ആഴ്ച ഇന്റർവ്യൂ ചെയ്തവരെ എടുത്തു കഴിഞ്ഞു അവർ ഇന്നലെ മുതൽ ജോലിക്ക് കയറി .
ഞങ്ങൾക്ക് അപ്പോയിമെന്റ് ലെറ്റർ വന്നിട്ടാ ഞങ്ങൾ വന്നത് ദാ നോക്ക് ..
വൺ മിനിറ്റ് മാനേജറെ വിളിച്ചിട്ടുണ്ട് ...
എന്താ ഇവിടെ പ്രശ്നം...
സാർ ഇവർ...
നിങ്ങൾ അല്ലെ ന്യൂ അപ്പോയിമെന്റ്സ്..
ദക്ഷിതാ ആൻഡ് അനാമിക
യസ് സാർ...
വരും...
ഇന്ന് മുതൽ ജോയിൻ ചെയ്യല്ലേ...
അതെ സാർ...
എന്നാൽ ഇത് വായിച്ചു നോക്കി ബോണ്ട് സൈൻ ചെയ്തോളു...
അല്ലങ്കിൽ നിങ്ങൾക്ക് പോവാം ഇവിടെ ബോണ്ട് സൈൻ ചെയ്തു കയറ്റുന്നത് അല്ലങ്കിൽ ചിലർ മടുക്കുമ്പോൾ നിർത്തി പോവാ അത് കമ്പനിക്ക് നഷ്ടം വരുത്തിവയ്ക്കുന്നതുകൊണ്ടാ ബോണ്ട് വെച്ചിരിക്കുന്നത്....
ഞങ്ങൾക്ക് ഈ ജോലി വേണം അതുകൊണ്ട് സൈൻ ചെയ്യാൻ ഞങ്ങൾ തയാറാ
പിന്നെ കുറച്ചൊക്കെ വായിച്ചുനോക്കി രണ്ടുപേരും സൈൻ ചെയ്തു
എന്നാൽ ഇത് എല്ലാം ലൈവ് ആയി കണ്ടുകൊണ്ടിരുന്ന അഗ്നി പുച്ഛിച്ചു ചിരിച്ചു.
സാർ ഞങ്ങളുടെ പോസ്റ്റ് പറഞ്ഞില്ല...
അഗ്നി സാറിന്റെ പി എ ആയിട്ട് ദക്ഷയെയും
അരുൺ സാറിന്റെ പി എ ആയിട്ട് അനാമികയെയും വെച്ചിരിക്കുന്നത്...
സാർ പി എ പോസ്റ്റോ
ഞങ്ങൾക്ക് അത്രക്ക് ഉള്ള പഠിപ്പ് ഇല്ല കൂടാതെ എക്സ്പീരിയൻസും ഇല്ല
പി എ പോസ്റ്റിലേക്ക് ഉള്ളവർക്ക് എക്സ്പീരിയൻസ് വേണ്ടേ അത് എവിടെ ആണെങ്കിലും ഞങ്ങൾക്ക് അങ്ങനെയാ അറിവ് ...
നിങ്ങളെ പി എ പോസ്റ്റിലേക്ക് എംഡി തന്നെ നേരിട്ട് ആക്കിയതാ അതിന്റെ കാര്യം എനിക്ക് അറിയില്ല കൂടുതലൊന്നും
നിങ്ങൾ സൈൻ ചെയ്ത പേപ്പർ തന്നേക്ക് അവർ പേപ്പർ സംശയത്തോടെ കൊടുത്തതും അയാൾ അവരെ നോക്കി.
നിങ്ങൾ എന്നാൽ സാറെ പോയി കണ്ടോളൂ
സെക്കന്റ് ഫ്ലോറിൽ റൈറ്റ് സൈഡിൽ അഗ്നി സാറിന്റെ റൂം
അപ്പോ രണ്ട് പേർക്കും ഓൾ തെ ബെസ്റ്റ്....
താങ്ക്സ് സാർ...
ദച്ചു ഇവിടെ എന്താ നടക്കുന്നത്...
എനിക്കും ഒന്നും മനസ്സിലാവുന്നില്ല...
ചിലപ്പോൾ ഇവിടെ അങ്ങനെ ആവും നമുക്ക് എംഡിയോട് തന്നെ ചോദിക്കാം
പക്ഷേ ദച്ചു എനിക്ക് ഒരു സംശയം...
എന്താടി...
ഈ അഗ്നി അരുൺ എന്നാ പേര് എവിടെയൊക്കെ കേട്ട പോലെ...
നിനക്കും തോന്നിയോ എനിക്കും തോന്നി
ചിലപ്പോൾ വല്ല സീരിയൽ നിന്ന് ആവും കേട്ടത് നീ വാ...
പിന്നെ അവർ സെക്കന്റ് ഫ്ലോറിൽ എത്തിയതും
എംഡിയുടെ റൂം കണ്ട് രണ്ട് പേരും ഉള്ളിലേക്ക് കയറിയതും അവിടെ ഇരിക്കുന്ന അഗ്നിയെ കണ്ട് രണ്ട് പേരും ഞെട്ടി നിന്നു
അത് കണ്ടതും അഗ്നി അവരുടെ അരികിലേക്ക് നടന്നു
തുടരും....
🔥ദക്ഷഗ്നി🔥
ഡെയിലി തരുന്നുണ്ട് അതുകൊണ്ട് സപ്പോർട്ട് ഉണ്ടാവണം
അപ്പോൾ റിവ്യൂ റേറ്റിംഗ് പോന്നോട്ടെ 😍
എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ടോ