Featured Books
  • ശിവനിധി - 2

    ശിവനിധിPart-2ഇന്നാണ് ആ  കല്യാണംരാവിലെ ഏട്ടന്റെ വിളി കേട്ടാണ്...

  • നെഞ്ചോരം - 5

    ️നെഞ്ചോരം ️5പെട്ടന്നാണ് അവൾക്ക് പിന്നിൽ ആരോ നിക്കും പോലെ തോന...

  • നീ തൊട്ടുണർത്തുമ്പോൾ.. ?

    ക്രിസ്മസ് പരീക്ഷയുടെ പ്രോഗ്രസ്സ് കാർഡ് കിട്ടിയിട്ടുണ്ട്...""...

  • വിലയം - 4

    അവന്റെ വാക്കുകൾ കേട്ട ഉടൻ മുറ്റത്ത് ഇരുന്നവരിൽ കുറച്ചു പേർ എ...

  • വിലയം - 3

    രാത്രി മെല്ലെ പകലിന് വഴിമാറിയിരുന്നു.ആ പകലിന്റെ കടന്നു വരവിൽ...

വിഭാഗങ്ങൾ
പങ്കിട്ടു

നെഞ്ചോരം - 5

❤️നെഞ്ചോരം ❤️5

പെട്ടന്നാണ് അവൾക്ക് പിന്നിൽ ആരോ നിക്കും പോലെ തോന്നിയത് തിരിഞ്ഞുനോക്കിയ അവൾ ശില കണക്കെ നിന്നു

🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️



ഏട്ടാ........
അവൾ അൽപ്പം പരിഭ്രാമത്തോടെ വിളിച്ചു 


മോളെന്താ ഇവിടെ നിക്കുന്നെ


ഒന്നുല്ലേട്ടാ.......
ഞാൻ അത് പിന്നെ.....



പിന്നേ.... നിനക്കെന്താഒരു പരിഭ്രമം നീയെന്താ ഇങ്ങനെനിന്ന് പരുങ്ങുന്നേ


ഒന്നുല്ലേട്ടാ നീയിത് എങ്ങോട്ടാ ഇങ്ങോട്ട് വന്നതാണോ




പിന്നല്ലാതെ രണ്ടുദിവസമായില്ലേ നീയൊന്ന് അങ്ങോട്ട് വന്നിട്ട്


സോറിഡിയർഅത് പിന്നേ ഞാൻ ചെറിയടെൻഷനിലായിപ്പോയി അതോണ്ടാ


അയ്യോ 17വയസ്സുള്ള നിനക്ക് എവിടുന്നാടിഇത്രേംടെൻഷൻ


ഈ........



ഇളിക്കണ്ട നീവാ അച്ഛനും അമ്മേം കാത്തിരിക്കുവാ അവിടെ

എന്ന് പറഞ്ഞുകൊണ്ട് അയാൾ അവളെയും കൂട്ടി നടന്നുനീങ്ങി


അതേ ആരാ വന്നെന്ന് മനസിലായില്ലല്ലേ
പറഞ്ഞുതരാം

എന്റെ അച്ചാച്ചനും അച്ഛമ്മയ്ക്കും അഞ്ചുമക്കളാണ് നാലാണും ഒരു പെണ്ണും


മൂത്തയാൾ ഹരിദേവ് ഭാര്യ കമല മക്കൾ ആരതി ആൻഡ് ആരവ്
ചേച്ചി എന്നേക്കാളും 11വയസ്സിന്റെ മൂത്തതാണ് ചേട്ടൻ എന്റെ 9വയസ്സിനും
ചേച്ചിടെകല്യാണം കഴിഞ്ഞു ചേട്ടന്റെ പേര് രാഹുൽ ഒരുമോനുണ്ട് ആദിദേവ് എന്ന എന്റെ ആദി മോൻ



അടുത്തയാൾ മഹാദേവൻ ഭാര്യ കല്യാണി രണ്ട് മക്കൾ മൂത്തയാൾ വിനീത രണ്ടാമത്തെ ആള് വിനിത് ചേച്ചീടേം കല്യാണംകഴിഞ്ഞു  വിനുന്നാണ്ഏട്ടന്റെ പേര് ചേച്ചിടെ കസിൻ തന്നെയാണ് ട്ടോ ആള്.
അവർക്ക് ഒരുമോളുണ്ട് ലിയോന


പിന്നേ മാലിനി ഭർത്താവ് സുരേഷ് മക്കൾ മനീഷ മനേഷ് മഹേഷ്‌
ചേച്ചീടേം ചേട്ടന്റേം കല്യാണം കഴിഞ്ഞു ചേച്ചിക്ക് രണ്ട് മക്കൾ രണ്ടും പെൺകുട്ടികൾ ചേട്ടന് ഒരുമോൾ ആമേയ എന്ന ആമി


നാലാമനാണ് എന്റെ അച്ഛൻ


അഞ്ചാമൻ ഹരി ദേവ് ഭാര്യ വിനിജ ഒരേഒരു മകൾ റാനിയ എന്ന കുഞ്ഞാറ്റ എന്നെക്കാൾ 10വയസ്സിന്റെ ഇളയതാട്ടോ ആള് ആൾക്കിപ്പോ 7വയസ്സ്


ഇപ്പോ ന്റെ കുടുംബത്തെ മനസിലായല്ലോ എല്ലാരും അടുത്തടുത്തു വീടുവച്ചാണ് താമസം ഇതിൽമൂത്തമ്മ മാത്രം മൂത്തച്ഛന്റെ വീട്ടിലാണ് താമസം

പിന്നേ ഒരു രഹസ്യം പറഞ്ഞുതരാട്ടോ ഞങ്ങടെ വല്യച്ഛനും പാപ്പനും രണ്ടാമത്തെ മൂത്തച്ഛനും തമ്മിൽമിണ്ടുല എന്താ പ്രശ്നംഎന്നറിയില്ലഞാനൊക്കെ ഓർമ്മയായകാലം മുതൽക്കേ അവർപരസ്പരം മിണ്ടാറില്ലഎന്നാൽ എന്തെങ്കിലും ആപത്തുവന്നാൽഎല്ലാരും ഒറ്റകേട്ടാണ് ട്ടോ


ആ.....  ഇപ്പോ നിങ്ങൽകണ്ടതാണ് വിനിയേട്ടൻ കിരണിന്റെ ഇഷ്യു കാരണം രണ്ട് ദിവസായി ഞാൻ എവിടേം പോകാറില്ലെന്ന് നിങ്ങക്കറിയാല്ലോ എന്തായാലുംഒന്ന് പോയി നോക്കട്ടെ


ഏട്ടന്റെ കയ്യിൽതൂങ്ങി അവന്റെ വീട്ടിലെത്തിയപ്പോൾ ദോ.... നിരന്നിരിക്കുന്നു പാപ്പാൻപാപ്പി അച്ഛൻഅമ്മ വല്യച്ഛൻവല്യമ്മ കെട്ടിച്ചുവിട്ടഇളയ ചേച്ചി വിത്ത്‌ ഭർത്താവ്മകൾ പിന്നേ ന്റെ പുന്നാര മഹിയേട്ടനും



അല്ല ഇതാര് മഹി മോനോ മോനെന്തേ ഇങ് എഴുന്നേള്ളിയെ അല്ലാതെ വിളിച്ചു വരുത്തിയാൽ പോലും തിരിഞ്ഞുനോക്കാത്തതാണല്ലോ

ഈ......


ഇളിക്കാതെ കാര്യം പറമോനെ.... എന്താണ് പെട്ടന്നൊരു കെട്ടിയെടുക്കൽ

ഹരി അവന്റെ തോളിൽ കയ്യിട്ടുകൊണ്ട് ചോദിച്ചു 


അതേ എനിക്ക് ജോലികിട്ടിയെടി


നീ ജനിച്ചപ്പോ നിന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ കുടുംബക്കാർക്കും ആണെല്ലോ പണികിട്ടിയേയ്ക്കുന്നത്

ഡീ... സത്യാഡീ പറഞ്ഞത് എനിയ്ക്ക് ജോലികിട്ടി


ഒന്ന് പോയെടാ നിനക്ക് ജോലി ആളേ ചിരിപ്പിക്കല്ലേ


സത്യമാടി കോഴിക്കോട് ഇന്ത്യൻ കോഫി ഹൌസ്സിൽ ഷെഫ് ആയിട്ട്


ശരിക്കും


ഹാ......



ആണോ വിനിയേച്ചി


ആ...മോളെ അതു പറയാനാ ഇവൻ വന്നത്


എന്നാ പിന്നെ എട് മോനേ ചെലവ്



അതിന് ഞാൻ ജോയിൻ ചെയ്തില്ലെടി നിനക്ക് ആ ജോലി ഇഷ്ട്ടാണോ


അതെന്താ ഞാനാണോ ജോലിക്ക് പോകുന്നെ നീയല്ലേ പിന്നെന്താ അങ്ങനൊരു ചോദ്യം?
ഹരി സംശയത്തിടെ അവനേ നോക്കി 


അത്.... ഞാൻ ഷെഫ് ആണെന്ന് പറയാൻ നിനക്ക് നാണക്കേടൊന്നും ഇല്ലേ.


എനിക്കെന്തിനാ നാണക്കേട് ജോലി ഇല്ലാതെ തെണ്ടി തിരിഞ്ഞു നടന്നാലല്ലേ ഞങ്ങൾക്കൊക്കെ നാണക്കേട് 
ഇത് നല്ലൊരു ജോലിയല്ല നീ ജോയിൻ  ചെയ്യെടാ മുത്തേ



എന്ന ok മൺഡേ ഞാൻ ജോയിൻ ചെയ്യാം അല്ലേ മാമ



ഉം......
അച്ഛനും പാപ്പനും മൂത്തച്ഛനും ഒന്നിച്ച് മൂളി


ഞാനെന്തായാലും വല്യമ്മാമനോടും കൂടെ ഒന്ന് പറയട്ടെ
എന്നും പറഞ്ഞുകൊണ്ട് അവൻ ഇരുന്നിടത്തുനിന്നും എഴുനേറ്റു

ഹരി നീയും വാടാ


ഞാനില്ലെടാ നീപോയിട്ട് വാ
പാത്രത്തിൽ ഇരുന്ന അച്ചപ്പം എടുത്തുകൊണ്ട് ഹരി പറഞ്ഞു


ദേ... ഹരി ന്നേ ദേഷ്യം പിടിപ്പിക്കല്ലേ നീ കൂടെ വന്നേ


ചെല്ല് മോളേ അവൻ വിളിക്കുന്നെ കേട്ടില്ലേ

ഹരി കയ്യിലിരുന്ന അച്ചപ്പവും പാത്രത്തിൽ ഉള്ള മിച്ചറും പഴവും മാറി മാറി നോക്കി


ഡീ പോത്തേ അതൊക്കെ അവിടെ തന്നെ കാണും തല്ക്കാലം നീ വാ.....


അമ്മേ ഇത് മാറ്റി വയ്ക്കണേ പാറ്റയ്ക്കും ലിയുനും കൊടുക്കല്ലേ


ഇല്ല തല്ക്കാലം നീ പോയി വാ ബാക്കിയുള്ളവർ എന്റെ വിഷമം കണ്ട് പറഞ്ഞു 

ഉം.....
അങ്ങനെ മനസില്ല  മനസോടെ ഹരി അവനൊപ്പം നടന്നു


അവിടെ എത്തിയപ്പോൾ ദോ ഇരിക്കുന്നു ടേബിളിൽ കുക്കറപ്പം വിത്ത്‌ പഴം പൊരി

പിന്നൊന്നും നോക്കില്ല അവര് സംസാരിക്കുന്നെന് ഇടെകൂടെ ഞാനും ആദി മോനും കൂടെ പാത്രം കാലിയാക്കി


ന്റെ ഹരി നിനക്കിപ്പഴും പലഹാരം തീറ്റി നിർത്താറായില്ലേ


ഈ...... ണോ.... എന്നേ കൊന്നാലും നിർത്തൂല...........


ഇളിക്കണ്ട ഇവളെവല്ല പാചക കാരനും കെട്ടിച്ചു കൊടുക്കേണ്ടി വരുന്ന തോന്നുന്നേ അല്ലേ അച്ഛാ

അത് ശരിയാ ചേച്ചി പറഞ്ഞേ

ടാ... മഹി നിന്റെ കൂടെ ജോലി ചെയ്യുന്ന ആരേലും ഉണ്ടേൽ പറയണേ ഇവളെ കെട്ടിച്ചു കൊടുക്കാനാ


എന്തിനാ ആരവ് അവന്റെ ജീവിതം തൊലയ്ക്കുന്നെ


ദേ... രണ്ട് പഴംപൊരീം നാല് കഷ്ണം കുക്കർ ആപ്പോം കഴിച്ചെനാണോ ഇങ്ങനെ അപമാനിക്കുന്നെ 😠


അച്ചോടാ..... ഏട്ടന്റെ മോൾക്ക് ദേഷ്യം വന്നോ
ദേ... ആരവ് ആരതി രണ്ടാളും മിണ്ടാതെ നിന്നെ മതി അതിനെ കളിയാക്കിയേ
അവരുടെ കളിയാക്കൽ കേട്ടുകൊണ്ട് റൂമിലേക്ക് കടന്നുവന്നരാഹുൽ പറഞ്ഞു 


അതാണ് അല്ലെങ്കിലും ന്റെ രാഹുലേട്ടന് മാത്രേ ന്നോട് സ്നേഹള്ളു
എന്ന് പറഞ്ഞുകൊണ്ട് അവൾ അയാൾക്ക് മേലേക്ക് ചാഞ്ഞു

ഇത് കണ്ട മഹി വല്ലായ്മയോടെ മുഖം തിരിച്ചു

ഹരി നീ വന്നേ നമുക്ക് ചെറിയ പരിപാടി ഉണ്ട്
എന്ന് പറഞ്ഞുകൊണ്ട് അവൻ അവളുടെ കയ്യും പിടിച്ചുകൊണ്ട് അവരോട് യാത്ര പറഞ്ഞിറങ്ങി


മഹിയേട്ടാ എനിക്കെ ഒരിടം വരെ പോകാനുണ്ട്


ലൈബ്രറിയിൽ അല്ലേ

ഈ.......എങ്ങനെ മനസിലായി


പൊന്നു മോളേ കുഞ്ഞിലേ മുതൽ എനിക്കറിയാവുന്നതല്ലേ നിന്നെ


ചിരിയോടെ പറയുന്നവന്റെ മുഖത്തു നോക്കി കൊഞ്ഞനം കുത്തികൊണ്ട് അവൾ ഓടി അകന്നു അതു കണ്ട് അവനിൽ പ്രതീക്ഷയുടെ പുതു നാമ്പുകൾ വിടർന്നു



വൈകുന്നേരം ചിന്നു വന്നതിന് ശേഷമാണ് അവർ ലൈബ്രറിയിൽ പോയത് ബുക്കും എടുത്തു തിരികെ വന്ന രണ്ടുപേരും ഒപ്പമിരുന്ന് ഭക്ഷണവും കഴിച്ചു റൂമിലേക്ക് പോയി. റൂമിലെത്തി ബെഡിലേക്ക് കിടക്കാൻ ആഞ്ഞപ്പോഴാണ് ഫോൺ അവളുടെ ശ്രെദ്ധയിൽ പെട്ടത്.
പെട്ടന്ന് തന്നെ അത് എടുത്തു അവൾ രാഹുലിന്റെ നമ്പർ ഡയൽ ചെയ്തു


ഹെലോ......


പറ ഹരി......
താനെന്താ പെട്ടന്ന് ഫോൺ കട്ടാക്കിയേ


അത് ഏട്ടൻ വന്നതോണ്ട് കട്ടാക്കിയതാ


ആണോ....


ഉം....


തിരിച്ചെത്തിയോ



ഉം.... എത്തി


അല്ല അവന്റെ ഫോൺ എങ്ങനെ


നിന്റെ നമ്പർ കണ്ടപ്പോ ഞാൻ വാങ്ങിച്ചതാ...



ആണോ....


ഉം......
അല്ല നാളെ സൺഡേ അല്ലേ


അതേ



എന്താ..... പരിപാടി


അത്..... അമ്പലത്തിൽ പോണം


എവിടെ പിഷാരി കാവിലാണോ


അല്ല ഇവിടടുത്തു തന്നേ.....


ആ... ഞാനവിടൊക്കെ വന്നിട്ടുണ്ട്



ആണോ....
അവിടെ ഒരു ശിവക്ഷേത്രം ഉണ്ട്
പുതിയത്രീക്കോവിൽ
എല്ലാ സൺഡേയും ഞാനും അനിയത്തീം അവിടെ പോകാറുണ്ട്.


ആ... ഞാൻ ബോർഡ് കണ്ടിട്ടുണ്ട്അവിടാണോ പോകുന്നെ.

ഹാ....എന്നഈആഴ്ച ഞാനും രാഹുലും വരാം


Ok..... വന്നോളൂ


പിന്നേ.......


ഉം......



ഞാൻ തന്റെനമ്പർഒന്ന് വാങ്ങിച്ചോട്ടെ രാഹുൽന്റെ കയ്യിന്ന്    



ഉം...... വാങ്ങിച്ചോളൂ
ന്ന ഞാൻ വച്ചോട്ടെ


എന്തേത്രതിരക്ക്


അത്.... ഇന്ന്മുഴുവൻഏട്ടന്മാരുടെ കൂടെ ഇരിക്കണംഎന്ന് പറഞ്ഞിരിക്കുവാ അവർ 



ന്നാ ശരി ഞാൻ രാത്രി വിളിക്കാം


ഉം..... ശരി



രാത്രി



ഡാ... പൊട്ടാ നീ ഏത് കാർഡ് ആണ് ഇട്ടേ


ഡയമോൻഡ് കിങ്


ബെസ്റ്റ് ഇത് എത്രമത്തെ റൗണ്ട് ആണ്



അഞ്ചാമത്തെ


ആണല്ലേ ഇതൊക്കെ ഫസ്റ്റ് ഒഴുവാക്കണ്ടകാർഡ്സ് അല്ലേ 


ഈൗ.......ചോറി



ദേ.... ഏട്ടൻ ആണെന്നൊന്നും ഞാൻ നോക്കുല നല്ല അടിവച്ചുതരും നോക്കിക്കോ നീ തന്നെ ഇപ്പോ കഴുത



ആർക്കും ഒന്നും മനസിലായില്ലല്ലേ
അതായത് രാത്രി ഞങ്ങൾ എല്ലാരും ഇരുന്ന് കൈത കളിക്കുവാണ് ഈ മണ്ടൻ മഹിയേട്ടൻ കാർഡ് പിടിച്ചുവച് കളിച്ചു ഇപ്പോ നല്ലൊരു വെട്ടും വാങ്ങി ഇരിക്കുന്നു അതാണ് കാര്യം


മുഖം വീർപ്പിച്ചിരിക്കുന്ന ഹരിയുടെ ഇരുകാലുകളിലും പിടിച്ചു നിവർത്തി വച്ച് മടിയിൽ തല വച്ചു കിടക്കുകയാണ് മഹി അത് കണ്ട വിനിതും അവള്ടെ മടിയിൽ കിടന്നു


അതേ ഇതെന്റെ സ്വാന്തം കാലാണ് അല്ലാതെ തലയ്ക്കാണ (പില്ലോ )അല്ല
കേട്ടല്ലോ രണ്ടും


അത് കേട്ട രണ്ടും ദേ....😁 ഇതുപോലെ ഇളിച്ചു


ദേ പിള്ളേരെ സമയം ഇപ്പത്തന്നെ രാത്രി രണ്ട് മണിയായി എല്ലാരും വന്ന് കിടന്നേ


ന്റെ അമ്മേ ഞങ്ങൾ ഇവിടെത്തന്നെ കിടന്നോളാന്നേ....


ഈ നിലത്തോ


ആ..... അതിനെന്താ അമ്മായി ഞങ്ങളും കൂടെ ഇല്ലേ അമ്മായി പായും തലക്കനേം പുതപ്പും ഇങ് തന്നെ
എന്ന് പറഞ്ഞുകൊണ്ട് മഹി ഹരിയേം കൊണ്ട് എഴുനേറ്റു കയ്യും കാലും കഴുകി തിരിച്ചു വന്നു അപ്പഴേക്കും അമ്മമാർ കിടക്കാനുള്ള സ്ഥലം ഒരുക്കി ഇട്ടിരുന്നു ചുമ്മാരോട് ചേർന്ന് ചിന്നുവും അതിനിപ്പുറം വിനിതും അതിനിപ്പുറം മഹിയും തൊട്ടടുത്ത്‌ ചേച്ചിയും ചേട്ടനും വാവേം കിടന്നു ചിന്നുനരികിൽ കിടക്കാനായി പോയ ഹരിയെ മഹിയും വിനിയും ചേർന്ന് അവർക്ക് നടുവിൽ പിടിച്ചു കിടത്തി ഉറക്കത്തിനിടെ എപ്പഴോ ഹരി അറിയുന്നുണ്ടായിരുന്നു തന്റെ നെറ്റിയിൽ പതിക്കുന്ന കണ്ണുനീർ നനവ് അത് ആരുടെ താണെന്ന് അവൾക്ക് മനസിലായില്ല


പിറ്റേ ദിവസം രാവിലെ കുളിച്ചു ഡ്രെസ്സും മാറി ചിന്നുവും ഹരിയും അമ്പലത്തിലേക്ക് തിരിച്ചു വീട്ടിൽ നിന്നും അരമണിക്കൂർ നടക്കാനുണ്ട് അമ്പലത്തിലേക്ക് ആ ദൂരം ഒരിക്കലും അവൾക്കൊരു ദൂരമേ ആയിരുന്നില്ല കാരണംഅത്രയ്ക്കും മനോഹരമാണ് അവിടേക്കുള്ള യാത്ര ഇരുവശങ്ങളിലും വയൽ അതിന് നടുവിലൂടെ നീണ്ടുപോകുന്ന ടാറിട്ട റോഡ് ഇടയ്ക്കിടെ അവരെ കടന്നു പോകുന്ന ആമ്പൽ മണമുള്ള കാറ്റ് എന്തുകൊണ്ടോവല്ലാത്തൊരു ഇഷ്ട്ടമാണ് ഹരിക്ക് ആ....യാത്ര എന്നാൽ ഇന്നത്തെ യാത്ര എന്തുകൊണ്ടോ ഹരിയെ വല്ലാതെ തളർത്താൻ തുടങ്ങി






കാണാം