Featured Books
  • നെഞ്ചോരം - 6

    ️നെഞ്ചോരം️ 6എന്തുകൊണ്ടോവല്ലാത്തൊരു ഇഷ്ട്ടമാണ് ഹരിക്ക് ആയാത്ര...

  • പ്രാണബന്ധനം - 8

    പ്രാണബന്ധനം 8അഭി തന്റെ മനസ്സ് തുറക്കാൻ തുടങ്ങിയെന്ന് കണ്ട അന...

  • ശിവനിധി - 3

    ശിവനിധി Part-3രാവിലെ നിധി കണ്ണു തുറന്നു നോക്കിയപ്പോഴാണ് താൻ...

  • വിലയം - 5

    അതേ സമയം അജയ്‌യും നിഖിലും ബൈക്കിൽ ദേവികുളം ലക്ഷ്യമാക്കി പോകു...

  • ശിവനിധി - 2

    ശിവനിധിPart-2ഇന്നാണ് ആ  കല്യാണംരാവിലെ ഏട്ടന്റെ വിളി കേട്ടാണ്...

വിഭാഗങ്ങൾ
പങ്കിട്ടു

നെഞ്ചോരം - 6

❤️നെഞ്ചോരം❤️ 6



എന്തുകൊണ്ടോവല്ലാത്തൊരു ഇഷ്ട്ടമാണ് ഹരിക്ക് ആയാത്ര എന്നാൽ ഇന്നത്തെ യാത്ര എന്തുകൊണ്ടോ ഹരിയെ വല്ലാതെ തളർത്താൻ തുടങ്ങി


🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️



പതിവായി ഉള്ള കലപിലസംസാരമില്ലാതെ ചിന്നു പറയുന്നതിനെല്ലാം ഒരുമൂളലിലൂടെ മാത്രം മറുപടിപറഞ്ഞുകൊണ്ട് റോഡിന്റെ ഇടത് സൈഡ്ചേർന്ന് മറ്റേതോ ലോകത്തെന്നപോലെ നടന്നുവരുന്ന ഹരിയെ കണ്ട ചിന്നു അവളെ ചേർത്തുപിടിച്ചുകൊണ്ട് അവരുടെ സ്ഥിരം സ്ഥലമായ പൂമരത്തിന്റ ചുവട്ടിൽ നിന്നു



എന്താടാ?
എന്താ എന്റെ ചേച്ചിപെണ്ണിന് പറ്റിയെ


ഒന്നുല്ല മോളേ


അങ്ങനെ തോന്നുന്നില്ലല്ലോ എന്തോ പ്രശ്നം ഉള്ളത് പോലെ

ഹേയ് നിനക്ക് വെറുതെ തോന്നുന്നതാ ഞാൻ ഓക്കേ ആണ് 


അവളുടെ മുഖത്തുനോക്കാതെ മറ്റെവിടെയോ നോക്കി മറുപടിപറഞ്ഞ ഹരിയെ കണ്ട ചിന്നു വല്ലാതായി


എന്താടാ..... എന്താ പ്രശ്നം നിനക്കെന്തേലും പ്രശ്നം ഉണ്ടോ


ഏയ്... ഇല്ലല്ലോ

വരുത്തി കൂട്ടിയ പുഞ്ചിരിയോടെ മറുപടി പറയുന്ന ഹരിയുടെ മുഖം ഇരു കൈകളിലും കോരി എടുത്തുകൊണ്ട് ചിന്നു അവളുടെ കണ്ണുകളിലേക്ക്നോക്കി നിന്നു
അവൾക്കറിയാം തന്റെ ചേച്ചിക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും തന്നോട് അത് പറയില്ലെന്ന് എത്ര ശാഠ്യം പിടിച്ചാലും താനൊന്ന് സൂക്ഷിച്ചാ മുഖത്തേക്ക് നോക്കിയാൽ എല്ലാ കാര്യങ്ങളും ആപാവം തന്നോട് പറയും എന്ന്


മോളേ.........


ഉം..... എന്താ എന്റെ ചേച്ചികുട്ടീടെ മുഖംവാടിയിരിക്കുന്നെ എന്ത് കാര്യമാ നിന്റെ ഈ കുഞ്ഞി തലയിൽ പുകഞ്ഞോണ്ട് ഇരിക്കുന്നെ


അത് പിന്നേ ഇന്ന് അമ്പലത്തിൽ രാഹുലും കിച്ചേട്ടനും വരുന്നുണ്ട്


കിച്ചേട്ടൻ....അതാരാ
അവൾ നെറ്റി ചുളിച്ചുകൊണ്ട് ഹരിയെ നോക്കി


അത്...... അത് പിന്നെ കിരൺ....കിരണേട്ടനെയാ  ഞാൻ......ഞാൻ അങ്ങനെ വിളിച്ചത്



ഓ അത്രത്തോളം ആയി കാര്യങ്ങൾ എന്താണ് മോളേ......
ഒരു കള്ളച്ചിരിയോടെ ചിന്നു ഹരിയെ നോക്കിക്കൊണ്ട്  ചോദിച്ചു.



അങ്ങനെയല്ല മോളെ ഞങ്ങൾ നല്ല ഫ്രണ്ട്സ് അല്ലാതെ.....അല്ലാതെ വേറെ... വേറെ ഒന്നും ഇല്ല


അതിനു ഞാൻ എന്തെങ്കിലും ഉണ്ടെന്ന് പറഞ്ഞോ ചേച്ചി കുട്ടി.....
ഇല്ലല്ലോ പിന്നെ എന്തിനാ ഇങ്ങനെ ന്യായീകരണം നിരത്തുന്നത് അതീന്ന് തന്നെ മനസ്സിലാക്കാല്ലോ എന്റെ ചേച്ചിക്ക് ആ ചേട്ടനോട് എന്തോ ഉണ്ടെന്ന്
എന്താണ് ആ ചേട്ടൻ ഈ മനസ്സിൽ കൂട് കൂട്ടിയോ

ചിന്നു ഹരിയുടെ ഇടനെഞ്ചിൽ വലംകൈ വച്ചുകൊണ്ട് ചോദിച്ചു

ച്ചീ..... പോടീ 
ഹരി നാണത്തോടെ മുഖം താഴ്ത്തി

എന്താണ് മോളെപതിവില്ലാത്തൊരു നാണമൊക്കെ


ഒന്നുല്ല നീയൊന്ന് പെട്ടെന്ന് വന്നേ

എന്ന് പറഞ്ഞുകൊണ്ട് ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിമറച്ചുകൊണ്ട് ഹരി ചിന്നുവിന്റെ കൈയും പിടിച്ചു  വേഗത്തിൽ നടന്നു


ഒരു കുഞ്ഞ്  തോട് കഴിഞ്ഞ ശേഷാണ്  അമ്പലത്തിലേക്കുള്ള വഴി അതും ആമ്പൽ പൂക്കൾ നിറഞ്ഞ വയലിന് നടുവിലൂടെയുള്ള ചെമ്മണ്ണ് നിറഞ്ഞ കുഞ്ഞുവഴി
വയലിൽ വെള്ളം ഉള്ളത് കൊണ്ട് തന്നെ ആ വഴിയിൽ എപ്പോഴുംചെളി ഉണ്ടായിരിക്കും ആ ചെളിയിലൂടെ വേണം അമ്പലത്തിലേക്ക് നടന്നെത്താൻ 
ഗ്രാമത്തിന്റെതനിമ ഒട്ടും ചോർന്നു പോകാത്തഇടം.
ഒരിക്കൽവന്നവരാരും  ഒരിക്കലും മറക്കില്ലഇവിടം അത്രയ്ക്കും നയന മനോഹരമാണിവിടം ഇരുവരും നടന്ന് അമ്പലത്തിന് മുന്നിലെത്തി.

ചെരിപ്പഴിച്ച് അമ്പലത്തിന്റെ പടിയിലേക്ക് വലം കാൽ വയ്ക്കാൻ മുതിർന്നഹരിയുടെസാരിയുടെ മുന്താണീയിൽ പിടിച്ചുകൊണ്ട് ചിന്നുപിന്നിലേക്ക് വലിച്ചു



എന്താ മോളെ എന്തിനാന്നേപിന്നിലേക്ക്
വലിച്ചേ



എന്റെ ചേച്ചി നീ നിന്റെ പതിവുകൾ ഒക്കെ മറന്നോ?

അവൾ ഇടുപ്പിൽകൈകുത്തിക്കൊണ്ട് ഹരിയേനോക്കിചുണ്ട്കോട്ടി.



ഹരിഒന്നും മനസ്സിലാവാതെ അവളെതന്നേ നോക്കിനിന്നു 


നീ.....നിന്റെ ഉണ്ട കണ്ണുവെച്ച് നോക്കണ്ട
പുഴയിലിറങ്ങി കാല് നനയ്ക്കണ്ടേ


ഹരി അബധം പറ്റിയ പോലെ ചിന്നുനെ നോക്കി വിരൽകടിച്ചു.


പറയാൻ മറന്നു ഈ അമ്പലത്തിന് സൈഡിലൂടെ ആണ് നായാടാൻ പുഴ ഒഴുകുന്നത്


പെട്ടന്ന് തന്നെ രണ്ടുപേരും പുഴയിലിറങ്ങി കാല് നനച്ചു തിരിഞ്ഞ ഹരി കണ്ടത് തങ്ങളെ നോക്കി പുഴയിലേക്കിറങ്ങുന്നിടത് മുകളിലെ പടിയിൽ തങ്ങളെ നോക്കി നിക്കുന്ന കിരണിനെയാണ്

അവനേ കണ്ട അവളുടെ കണ്ണുകൾ നാണത്താൽ കൂമ്പി



അത് കണ്ട ചിന്നു  തോളുകൊണ്ട് ഹരിയുടെ തോളിൽ പതിയെ തട്ടി


ഹലോ...... രണ്ടാളും അവിടെ തന്നെ നിക്കുവാണോ അമ്പലത്തിൽ കേറുന്നില്ലേ



ചേച്ചി..... ദേ ചേച്ചിടെ കിച്ചേട്ടൻ വിളിക്കുന്നു
ചിന്നുഹരിയുടെതോളിൽ തോളുകൊണ്ട് പതിയേ തട്ടിക്കൊണ്ടുഅവൾക്ക് മാത്രംകേൾക്കാൻ പാകത്തിന്പറഞ്ഞു.


മിണ്ടാതിരിയെടി


നമ്പുതിരി എന്ന് കേട്ടിട്ടുണ്ട് ഏതാടി ചേച്ചി
ഈ മിണ്ടാതിരി

അവൾ ചുണ്ട്കൂട്ടിപിടിച്ചുകൊണ്ടു ഹരിയേ നോക്കിഒന്ന്ആക്കിചിരിച്ചു.


പൊന്നുമോളെ കയ്യെടുത്തു കുമ്പിടാം ചളിയടിക്കല്ലേ പ്ലീസ്.....


Okok നിന്റെ മൂഡ് ok ആയല്ലോ



ഉം......



ന്നാ ഭാ....

ഹരിയെ തന്റെ വലംകൈകൊണ്ട് ചുറ്റി പിടിച്ചുകൊണ്ട് ചിന്നു പതിയെ പടവുകൾ കയറി
കിരണിനടുത്തേക്ക് അടുക്കുംതോറും ഹരിയുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങിക്കൊണ്ടിരുന്നു 
അടുത്തെത്തിയിട്ടും ഹരിക്ക് അവന്റെ മുഖത്ത് നോക്കാൻ കഴിഞ്ഞില്ല

എന്തടോ.... താനെന്നെ  നോക്കില്ലേ 


അൽപ്പം കുനിഞ് അവള്ടെ മുഖത്തിന് നേരെ മുഖം കുനിച്ചുകൊണ്ട് അവൻപുഞ്ചിരിയോടെ ചോദിച്ചു


ന്റെ ഏട്ടാ രണ്ട് ദിവസായി ആളൊന്ന് ഉറങ്ങീട്ട് ആരോ ചെയ്ത തെറ്റിന് ചേട്ടനെ വഴക്ക് പറഞ്ഞെന്ന കക്ഷീടെ പരാതി
ചിരിയോടെ ചിന്നു പറഞ്ഞു 


ആണോ ഡോ...... ന്നേ വഴക്ക് പറഞ്ഞതോണ്ടാണോ താനെന്റെ  മുഖത്തു നോക്കത്തെ


അത്....... അത് പിന്നേ സോറി ഞാൻ..... ഞാനറിയാതെ

നിറഞ്ഞ കണ്ണുകൾ ഉയർത്തികൊണ്ട് അവൾ കിരണിന്റെ മുഖത്തേക്ക് നോക്കി


അയ്യേ...... എന്താടോ താനിങ്ങനെ ആദ്യം കണ്ടപ്പോ ഞാനോർത്തു ഭയങ്കര ധൈര്യ ശാലിയാണെന്ന് ഇതൊരുമാതിരി തൊട്ടാവാടി ആണല്ലോ


അപ്പോഴും നിലത്തേക്ക് നോക്കി നിൽക്കുന്ന ഹരിയുടെ ഇടം കയ്യിൽ പിടിച്ചുകൊണ്ട് ചിന്നു അവൾക്കടുത്തേക്ക് നീങ്ങി നിന്നു


അതേ ഏട്ടാ..... ഈ ജീൻസും ടോപ്പുംഇട്ട് മുടി പൊക്കിക്കെട്ടി കഴിഞ്ഞാലേ ന്റെ ചേച്ചിയങ്കര ദൈര്യശാലിയാ
എന്നാലേ സാരി ഉടുത്തുകഴിഞ്ഞാൽ ആള് പഞ്ച പാവവുംആവും ഒരു നാണം കുണുങ്ങി പെണ്ണ് അല്ലേടിച്ചേച്ചി
ചിന്നു ഹരിയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു

അല്ല ഹരിക്ക് ഇത്രേം മുടിയുണ്ടോ


അവളുടെ ആരവരെ നീണ്ടുകിടക്കുന്ന മുടിക്കണ്ട കിരൺ ചോദിച്ചു


കൊള്ളാം..... ഏട്ടൻ എന്തറിഞ്ഞിട്ട ന്റെ ചേച്ചിക്ക് നല്ല നീളൻ മുടിയാ ഇഷ്ട്ടം


ആണോ ഡോ......

നാണത്തോടെ തല താഴ്ത്തി നിൽക്കുന്ന ഹരിയെ നോക്കിക്കൊണ്ട് ചുണ്ടിലൊരു പുഞ്ചിരിയുമായി നിൽക്കുന്ന കിരണിന്റെ ചുമലിൽ പിടിച്ചുകൊണ്ട് രാഹുൽ പുഞ്ചിരിയോടെ അവരെ വിളിച്ചു

അതേ ചേച്ചീടേം അനിയത്തീടേം കൊഞ്ചിക്കൽ കഴിഞ്ഞെങ്കിൽ രണ്ടാളും വന്നേ തൊഴുത്തിറങ്ങാം....



അയ്യോ.... സോറി ഞാൻ മറന്നു വാ...ചേച്ചി എന്നുപറഞ്ഞുകൊണ്ട് ചിന്നു ഹരിയുടെ കയ്യ്പിടിച്ചുകൊണ്ട് മുന്നിൽ നടന്നു.


അമ്പലത്തിന്റെ പടികൾ കയറി മുറ്റത്തേക്ക് കയറി തിരിഞ്ഞു നോക്കിയ ഹരിക്കണ്ടത് പടികൾക്ക് താഴെ അവരെ നോക്കിനിൽക്കുന്ന രാഹുലിനെയാണ്


എന്താ രാഹുൽ നീവരുന്നില്ലേ?


ഇല്ലെടാ......


അതെന്ത് പറ്റി
ഹരി നെറ്റിച്ചുളിച്ചുകൊണ്ട് സംശയഭാവത്തിൽ അവനെനോക്കി

അത്... അതെന്റെ ഒരു ഫാമിലി മെമ്പർ മരിച്ചിരുന്നു അതിന്റെ വലായ്മഉണ്ട് അതോണ്ടാ



ഓ...... അതാണോ
എന്നാ ശരി നീവരേണ്ട

പതർച്ചയോടെയുള്ള അവന്റെ മറുപടികേട്ട് സംശയത്തോടെ ഹരി തിരിഞ്ഞു നടന്നു
അവളുടെ മുഖംകണ്ടചിന്നു അസ്വസ്ഥതയോടെ രാഹുലിനെ തിരിഞ്ഞുനോക്കി
അവളുടെനോട്ടംകണ്ടഅവൻ അവളെനോക്കി പരിഭ്രാമത്തോടെ ഒന്ന്ച്ചിരിചെന്ന് വരുത്തി
ചിന്നുവിനെ അടുത്തു കാണാതെ തിരിഞ്ഞുനോക്കിയ ഹരി വളരെ കൃത്യമായിഅത് കാണുകയും ചെയ്തു
പ്രസാദവും വാങ്ങി തിരിഞ്ഞുനടക്കാൻ തുടങ്ങിയ ഹരിയുടെ കൈമുട്ടിൽ പിടിച്ചു നിർത്തിക്കൊണ്ട് കിരൺ അവന്റെ മുഖം അവൾക്ക് നേരെ താഴ്ത്തി
കാര്യം മനസ്സിലാവാതെ അവനെനോക്കിയഹരിയെ കണ്ണുകൾക്കൊണ്ട് കയ്യിലെ ഇലചീന്തിലേക്ക് കണ്ണ് കാട്ടി കാര്യം മനസിലായഹരി അൽപ്പം ചന്ദനംവലം കയ്യിലെ മോതിരാവിരലിൽതൊട്ടെടുത് അവന്റെ നെറ്റിയിൽ ചാർത്തികൊടുത്തു
ഇരുവരും പുഞ്ചിരിയോടെ പരസ്പരം നോക്കി


ചേച്ചി..........


ആ..... ദേ വരുന്നു മോളേ
ദൃതിയിൽ കിരണിനരികിൽനിന്നും ഹരിചിന്നുനരികിലേക്ക് നടന്നു നീങ്ങി അവൾക്ക് പിന്നാലെ കിരണും.



മെയിൻറോഡിലെത്തിയഹരിയും ചിന്നുവും ഇരുവരോടും യാത്രപറഞ്ഞുകൊണ്ട് വീട്ടിലേക്ക് തിരിച്ചു



വീട്ടിലെത്തി ഡ്രസ്സ്‌ മാറ്റി ഇരുവരും ഫുഡ്‌ കഴിച് നേരെ tv യ്ക്ക് മുന്നിലായി ഇരുന്നു

ഇനി ഇപ്പോ രണ്ടിനേം നോക്കണ്ട tv കാണലും ഉറക്കവും ആയി രണ്ടൂടെ തകർക്കും അപ്പഴേക്കും ഞാനും ഒന്ന് റസ്റ്റ്‌ എടുക്കട്ടെ 

❤കാണാട്ടോ❤