മീനുവിന്റെ കൊലയാളി ആര്

(45)
  • 384.6k
  • 22
  • 213.8k

"എടി കുരിപ്പേ നീ എഴുന്നേറ്റില്ലെ അടുക്കളയിൽ നിന്നും ദേവകി മുറിയിലേക്ക് എത്തി നോക്കി പുതപ്പിലെ നനവ് കണ്ടതും നാശം ഇന്നും കിടക്കയിൽ മൂത്രം ഒഴിച്ചോ നീ... ദേഷ്യത്തിൽ അമ്മ ദേവകി അടുത്തുണ്ടായിരുന്ന ചൂലും കട്ട കൊണ്ട് അവളുടെ ദേഹത്തേക്ക് എടുത്തു എറിഞ്ഞു അടി കൊണ്ട ഉടനെ മീനു പെട്ടന്ന് ചാടി എഴുന്നേറ്റു..." "എന്താ.. അമ്മേ അവൾ ചിണുങ്ങി.." "എന്താ എന്നോ ദേ വരുന്നു ഞാൻ നിനക്ക് വിശദമാക്കാൻ..."അതും പറഞ്ഞു ദോശ മറിച്ചു ഇട്ട ശേഷം ഗ്യാസ് ഓഫ്‌ ചെയ്തു നേരെ മീനുവിന്റെ മുറിയിൽ പോയി..അമ്മയെ കണ്ടതും മീനു കട്ടിലിന്റെ ഒരു വശത്തേക്ക് മാറി നിന്നു... "അമ്മേ പ്ലീസ് അടിക്കല്ലെ ഞാൻ വേണച്ചിട്ടല്ല.. ഉറക്കത്തിലാ.. അപ്പുറത്തെ വീട്ടിലെ അമ്മിണിഅമ്മ രാത്രി ഞങ്ങൾക്ക് ഒരു പ്രേതത്തിന്റെ കഥ പറഞ്ഞു തന്നു... അതായിരുന്നു ഉറങ്ങാൻ കിടന്നപ്പോ മനസ് മുഴുവനും..."

പുതിയത് എപ്പിസോഡുകൾ : : Every Tuesday, Thursday & Saturday

1

മീനുവിന്റെ കൊലയാളി ആര് - 1

"എടി കുരിപ്പേ നീ എഴുന്നേറ്റില്ലെ അടുക്കളയിൽ നിന്നും ദേവകി മുറിയിലേക്ക് എത്തി നോക്കി പുതപ്പിലെ നനവ് കണ്ടതും നാശം ഇന്നും കിടക്കയിൽ മൂത്രം ഒഴിച്ചോ നീ... അമ്മ ദേവകി അടുത്തുണ്ടായിരുന്ന ചൂലും കട്ട കൊണ്ട് അവളുടെ ദേഹത്തേക്ക് എടുത്തു എറിഞ്ഞു അടി കൊണ്ട ഉടനെ മീനു പെട്ടന്ന് ചാടി എഴുന്നേറ്റു..." "എന്താ.. അമ്മേ അവൾ ചിണുങ്ങി.." "എന്താ എന്നോ ദേ വരുന്നു ഞാൻ നിനക്ക് വിശദമാക്കാൻ..."അതും പറഞ്ഞു ദോശ മറിച്ചു ഇട്ട ശേഷം ഗ്യാസ് ഓഫ്‌ ചെയ്തു നേരെ മീനുവിന്റെ മുറിയിൽ പോയി..അമ്മയെ കണ്ടതും മീനു കട്ടിലിന്റെ ഒരു വശത് ...കൂടുതൽ വായിക്കുക

2

മീനുവിന്റെ കൊലയാളി ആര് - 2

പിറ്റേന്ന് മീനു രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പുറത്തു ആളുകളുടെ ബഹളം കേട്ടാണ്.. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു അമ്മയെ ചുറ്റും നോക്കി.. എന്നാൽ അമ്മയെ എങ്ങും കാണാനില്ല.. കണ്ണുകൾ തിരുമ്മിക്കൊണ്ട് അവൾ പുറത്തേക്കു നടന്നു.. ഒരു വലിയ വെളുത്ത കാർ അവരുടെ ചേരിയുടെ നടുവിൽ നിൽക്കുന്നു.. അതിനു ചുറ്റും കൊച്ചുകുട്ടികൾ എന്തോ അത്ഭുതം കാണും പോലെ നോക്കി നിൽക്കുന്നു.. അതിനടുത്തായി ഒരു വെള്ളവേഷത്തിൽ കാർ ഡ്രൈവരും ഒരു കോട്ടിട്ട ആളും നിൽപ്പുണ്ടായിരുന്നു... "അപ്പോൾ ഞാൻ പറഞ്ഞതുപോലെ നാളെ മുതൽ ജോലിക്ക് ...കൂടുതൽ വായിക്കുക

3

മീനുവിന്റെ കൊലയാളി ആര് - 3

തനിക്കു ചുറ്റും എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ വീണ്ടും ഉറക്കത്തിൽ വഴുതിവീഴുകയാണ് മീനു.. പിറ്റേന്ന് നേരം പുലർന്നതും... മീനു കട്ടിലിൽ നിന്നും എഴുന്നേറ്റു... എന്നിട്ടു അമ്മ ഒരു ചട്ടിയിൽ സൂക്ഷിച്ചിരുന്ന ഉമികരി കൈയിൽ എടുത്തു.. വീടിനു പുറത്തുപോയി ചുറ്റും നോക്കികൊണ്ട്‌ കാലത്തുണ്ടാകുന്ന ഇളം തണുപ്പുള്ളക്കാറ്റ് അവളെ തഴുകുന്ന സുഖത്തിൽ പല്ലുതേക്കുന്ന അവളുടെ അരികിൽ ഓടി കിതച്ചു വന്നു നില്പ്പാണ് അപ്പു.. "മം.. എന്തെ ടാ.." മീനു ചോദിച്ചു " അതേയ് അമൃതചേച്ചി ഇന്ന് നമ്മളെ കുറച്ചു നേരത്തെ സ്കൂളിലേക്ക് തയ്യാറാക്കാൻ പറഞ്ഞു.... " "എന്തെ.." മീനു ചോദിച്ചു " അതോ ചേച്ചിക്ക് കുറച്ചു ലീവ് ദിവസങ്ങളിലെ നോട്ട്സ് എഴുതാൻ ഉണ്ട് പോലും.. പിന്നെ എന്തോ ഒരു പ്രൊജക്റ്റ്‌ വർക്കും ഉണ്ടെന്നു.. ചേച്ചിയുടെ കൂട്ടുക്കാരി നിഷചേച്ചിയും നേരത്തെ വരും അപ്പോ...നിഷ ചേച്ചിയുടെ പുസ്തകം നോക്കി എഴുതാൻ ആണ്..അത്‌ കൊണ്ടു നമ്മളും നേരത്തെ പോകാം... " അപ്പു പറഞ്ഞു "മം.. ശെരി.. ഞാൻ ...കൂടുതൽ വായിക്കുക

4

മീനുവിന്റെ കൊലയാളി ആര് - 5

എല്ലാവരും സ്കൂളിൽ പോയി.... അമ്മ ദേവകി മകൾക്കായി അവൾക്കു ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചു മോളെ നിനക്കു ഇഷ്ടമുള്ള തക്കാളി ചോറ് അമ്മ ഉണ്ടാക്കി ഉരുളക്കിഴങ് വറുത്തതും ഉണ്ട്‌... കുറച്ചു കഴിഞ്ഞാൽ എടുത്തു കഴിക്കണം... തിന്ന പ്ലെയ്റ്റ് കഴുകി വെയ്ക്കാൻ മറക്കരുത് അമ്മ ജോലിക്ക് പോവാണ് ട്ടാ... അമ്മ ഉച്ചക്കുള്ളത് കൈയിൽ എടുത്തു അതുകൊണ്ട് ഉച്ചക്ക് ഞാൻ വരില്ല നീ വാതിൽ അടച്ചു കിടന്നോ.. ദേവകി മകളോട് പറഞ്ഞു ശെരി അമ്മേ... മീനു അമ്മക്ക് ഒരു മറുപടിയായി പറഞ്ഞു ദേവകി തന്റെ ജോലി സ്ഥലത്തേക്ക് വീട്ടിൽ നിന്നും പോയി... ഇതേ സമയം സ്കൂളിന്റെ മുന്നിൽ ഓട്ടോ സ്റ്റാൻഡിൽ ഉള്ള ഉല്ലാസ് ചേരിയിൽ നിന്നും വരുന്നവരുടെ കൂട്ടത്തിൽ മീനുവിനെ നോക്കി എന്നാൽ അവനു അതിൽ അവളെ കാണാൻ സാധിച്ചില്ല... എന്താ നിങ്ങളുടെ കൂട്ടത്തിലെ ആ കൊമ്പത്തി വന്നില്ലെ...അവളെ ഒന്ന് കാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു ഞാൻ.. ഉല്ലാസ് അവർ അടുത്തു വന്നതും പറഞ്ഞു എന്നാൽ ...കൂടുതൽ വായിക്കുക

5

മീനുവിന്റെ കൊലയാളി ആര് - 4

അന്ന് ഒരു ഭയത്തോടെ തന്നെ ആരോടും ഒന്നും മിണ്ടാതെ മീനു തള്ളി നീക്കി... സ്കൂളിൽ ഉള്ളപ്പോ എങ്ങനെയോ ആ സുമേഷിന്റെ കണ്ണിൽ പെടാതെ അവൾ രക്ഷപെട്ടു താൻ രാവിലെ കണ്ട കാഴ്ച അവൾക്കു അപ്പോഴും മറക്കാൻ കഴിഞ്ഞില്ല... മറ്റാരോടെങ്കിലും പറയാനും അവൾക്കു പേടിയായിരുന്നു... അന്ന് വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലേക്കു വരുന്ന വഴി മീനു ആരോടും ഒന്ന് സംസാരിക്കുക പോലും ചെയ്തില്ല "ടി എന്തുപറ്റി നിനക്കു.."അമൃത ചോദിച്ചു "ഏയ്യ് ഒന്നുമില്ല..." മീനു ഉള്ളിൽ ഉള്ള രഹസ്യവും ഭയവും മറച്ചുകൊണ്ട് പറഞ്ഞു എല്ലാവരും പതിയെ അവിടെ നിന്നും നടന്നു അവരുടെ ചേരിയിൽ എത്തി..എല്ലാവരും വീട്ടിൽ എത്തിയതും തോളിൽ ഉണ്ടായിരുന്ന ബാഗ് അഴിച്ചു ശേഷം കൈയും കാലും കഴുകി അകത്തേക്ക് കയറി... മീനു അപ്പോഴും വല്ലാത്ത ഭയത്തോടെ തന്നെയായിരുന്നു.. അവൾ നേരെ അടുക്കളയിൽ പോയി... അവിടെ ഉണ്ടായിരുന്ന കുടത്തിൽ നിന്നും വെള്ളം എടുത്തു കുടിച്ചു ശേഷം കട്ടിലിൽ പോയി കിടന്നു... കുറച്ചു കഴിഞതും ...കൂടുതൽ വായിക്കുക

6

മീനുവിന്റെ കൊലയാളി ആര് - 6

ഈ സമയം വാസു ദേവകിയുടെ കുടിലിനു മുന്നിൽ വന്നു നിന്നു... അയാൾ വാതിൽ തള്ളി എന്നാൽ വാതിൽ തുറക്കാൻ സാധിച്ചില്ല.... "അപ്പോ അകത്തു ആരോ ഉണ്ടെന്നു "വാസു മനസ്സിൽ വിചാരിച്ചു "ദേവകി... ദേവകിയെ, മീനുവോ.. "വാസു മാറി മാറി വിളിച്ചു... പുറത്ത് ആരോ വിളിക്കുന്ന ശബ്ദം കേട്ടതും മീനു പതിയെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു... " ആരോ വിളിക്കുന്നല്ലോ... ആരാണാവോ.. " മീനു വിചാരിച്ചു അവൾ പതിയെ വാതിലിന്റെ അരികിൽ വന്നു... വാതിൽ തുറന്നതും പുറത്ത് നിൽക്കുന്ന വാസുവിനെ കണ്ടു ഞെട്ടി "മോളെ... മീനു മോളു ഇന്ന് സ്കൂളിൽ പോയില്ലേ.." വാസു ചോദിച്ചു കൊണ്ട് വീടിനകത്തു കയറി "ഇല്ല എനിക്ക് തീരെ സുഖമില്ല... ചെറിയൊരു തലവേദന.." മീനു പറഞ്ഞു "ആണോ... എന്നിട്ട് മോളു ഡോക്ടറെ കണ്ടോ, ഗുളിക കഴിച്ചോ.." വാസു പിന്നെയും ചോദിച്ചു "ഇല്ല, അമ്മ ജോലിക്ക് പോയി... ഞാൻ വിക്സ് മാത്രം തേച്ചു കിടന്നു.." " ശോ... ഇവൾക്ക് ...കൂടുതൽ വായിക്കുക

7

മീനുവിന്റെ കൊലയാളി ആര് - 7

താഴേക്കു നിലം പതിയുന്ന സമയം തന്റെ ജീവൻ ഇനി നിമിഷനേരം കൊണ്ടു തന്റെ ശരീരത്തിൽ നിന്നും അടർന്നു മാറും... ആരാണ് ആരാണ് എന്നെ തള്ളി വിട്ടത് ഈ ചോദ്യത്തിന് ഉത്തരം അറിയാതെ ഞാൻ ഈ ഭൂമിയിൽ നിന്നും പോകില്ല... മീനു മനസ്സിൽ വിചാരിച്ച സമയം അവൾ താഴെ നിലം പതിച്ചു.... ഉയരം ഉള്ള കെട്ടിടത്തിൽ നിന്നും വീണ മീനു താഴെ വലിയ ശബ്ദത്തോടെ വീണു അവളുടെ പിഞ്ചു ശരീരം നിലത്തു പതിഞ്ഞതും ഒന്ന് ഉയർന്നു പിന്നെ വീണ്ടും താഴെ വീണു.... ഈ സമയം മീനുവിന്റെ പിന്നാലെ ഓടി വന്ന വാസു മീനു മുകളിൽ നിന്നും വീഴുന്നത് കണ്ടതും പേടിയോടെ ഉടനെ തന്നെ അവിടെ നിന്നും താഴേക്കു ഓടി... അത് പോലെ തന്നെ നടന്ന സംഭവം മുഴുവനും പേടിയോടെ സുമേഷ് കാണുകയും അയാൾ ഉടനെ തന്നെ തിരിച്ചു ഓടി വരുകയും ചെയ്തു... അപ്പോഴേക്കും സുമേഷിന്റെ പിന്നാലെ പോകുന്ന ഉല്ലാസ് ദൂരെ നിന്നും ...കൂടുതൽ വായിക്കുക

8

മീനുവിന്റെ കൊലയാളി ആര് - 8

"ടാ... നമ്മുക്ക് ഇന്ന് അവിടെ ആ മീനു എന്നൊരു കുട്ടി മരിച്ച ആ അപ്പാർട്ട്മെന്റിലേക്കു പോകണം...നി മറന്നോ...." ശരത് രാഹുലിനോട് ചോദിച്ചു "ആ പോകാം സുധിയും കൂടെ വരുന്നു എന്ന്.." "ആണോ ഇപ്പോൾ തന്നെ സമയം ഒൻപത് കഴിഞ്ഞു... അവൻ എവിടെ..എപ്പോൾ വരും എന്നാണ് പറഞ്ഞത് നിന്നോട്..." രാഹുൽ ചോദിച്ചു "ഓ നി ഒന്ന് ക്ഷമിക്കു അവൻ വരും... കുറച്ചു സാധനങ്ങൾ വാങ്ങിച്ചു വന്നു കൊണ്ടിരിക്കുന്നു എന്നാണ് ഞാൻ വിളിച്ചപ്പോ അവൻ പറഞ്ഞത്..." ശരത്തും രാഹുലും സുധിക്കു വേണ്ടി കാത്തിരുന്നു... കുറച് സമയത്തിന് ശേഷം സുധി വീട്ടിലേക്കു എത്തി.. "ഹായ്...ടാ എന്നാൽ നമ്മുക്ക് പോയാലോ.."സുധി കൈയിൽ ഉണ്ടായിരുന്ന സാധങ്ങൾ മുറിയിൽ ഉള്ള ടേബിളിന്റെ മേൽ വെച്ച ശേഷം പറഞ്ഞു "മം.. നി ഇത്ര നേരം എവിടെയായിരുന്നു സുധിയെ..." രാഹുൽ ചോദിച്ചു "ഓ ഒന്നും പറയണ്ട വരുന്ന വഴി ട്ടയർ പഞ്ചറായടോ അതാണ്‌... എന്നിട്ടു പഞ്ചർ ഒട്ടിച്ചിട്ടു ഇങ്ങോട്ട് വരുന്ന സമയം ...കൂടുതൽ വായിക്കുക

9

മീനുവിന്റെ കൊലയാളി ആര് - 9

അങ്ങനെ അവർ മൂന്ന് പേരും അധികം താമസിയാതെ തന്നെ മീനു മരണപെട്ട ആ കെട്ടിടത്തിനു അരികിലേക്ക് ചെറിയ പേടിയോടെ തന്നെ വന്നു... "ടാ ഇവിടെ കുറച്ചു ആളുകൾ ഇപ്പോഴും താമസം ഉണ്ട്‌ അതുകൊണ്ട് കൂടുതൽ ഒച്ചയും ബഹളവും ഉണ്ടാകരുത്... മാത്രമല്ല ലൈറ്റും നമ്മുക്ക് കൂടുതൽ സമയം ഉപയോഗിക്കാൻ കഴിയില്ല..." രാഹുൽ പറഞ്ഞു "ഉവ്വ്..." സുധിയും ശരത്തും ഒന്ന് മൂളി... "നമ്മൾ കൂടുതൽ നൈറ്റ്‌ വിഷനിൽ ആയിരിക്കും ഷൂട്ട് ചെയുന്നത് വീണ്ടും പറയുന്നു എന്തു സംഭവിച്ചാലും ഫുൾ എക്സ്പ്ലോർ ചെയ്യണം മറക്കണ്ട നമ്മൾ പെർമിഷൻ വാങ്ങാതെയാണ് ഇങ്ങോട്ട് വന്നിരിക്കുന്നത് അതുകൊണ്ട് പ്ലീസ്... ഇനിയിപ്പോ നിർഭാഗ്യവശാൽ ആരെങ്കിലും കാണുകയാണ് എങ്കിൽ പോലും നമ്മുടെ ഫുടേജ് സൂക്ഷിക്കണം...." രാഹുൽ വീണ്ടും പറഞ്ഞു "ഓ ശെരി..."രണ്ടുപേരും ഒരുപോലെ പറഞ്ഞു അങ്ങനെ അവർ ആ കെട്ടിടത്തിനു അടുത്തേക്ക് എത്തിയതും ക്യാമറ ഓൺ ചെയ്തു "ഹെലോ ഗയ്‌സ് വെൽക്കം ബാക്ക് ഖോസ്റ്റ് വീഡിയോ...ഇന്ന് നമ്മൾ ദേ ഈ കാണുന്ന ...കൂടുതൽ വായിക്കുക

10

മീനുവിന്റെ കൊലയാളി ആര് - 10

പിന്നെയും അവർ മുന്നോട്ടു പോകാൻ തന്നെ തുടങ്ങി... വീണ്ടും അവർ മുന്നോട്ടു പോകും തോറും ആ കുട്ടിയുടെ അലർച്ച വീണ്ടും കേൾക്കാൻ തുടങ്ങി എങ്കിലും തന്റെ എല്ലാം പകർത്താൻ വേണ്ടി തന്നെ അവർ മുന്നോട്ടു നടന്നു... പതിയെ അവർ ഓരോ ഫ്ലോറും കയറി... അങ്ങനെ അവർ മീനു താഴെ വീണ ആ മൂന്നാമത്തെ ഫ്ലോറിൽ എത്തി അവിടെ എത്തിയതും അവക്ക് തന്റെ കൂടെ തന്നെ ആരോ വരുന്നത് പോലെ തോന്നി ... അവർ പിന്നോട്ടും മുന്നോട്ടും നോക്കി എങ്കിലും ഒന്നും കാണാൻ സാധിച്ചില്ല.. കുറച്ചു ദൂരം മുന്നോട്ടു പോയതും വീണ്ടും കരച്ചിൽ ശബ്ദം അവർ കേട്ടു...പെട്ടെന്നു അവർക്കു മുന്നിൽ ഉള്ള ഒരു ടേബിൾ ഇളക്കാൻ തുടങ്ങി... "ടാ അത് കണ്ടോ.." സുധി പേടിയോടെ പറഞ്ഞു "മം... മിണ്ടല്ലെ..."രാഹുൽ പറഞ്ഞു "മോളെ മീനു നി ഇവിടെ ഉണ്ടോ... നിയാണ് ഇവിടെ ഉള്ളത് എങ്കിൽ ഞങ്ങൾക്ക് ഒരു ശബ്ദം ഉണ്ടാക്കി കാണിക്കുമോ അതും ...കൂടുതൽ വായിക്കുക

11

മീനുവിന്റെ കൊലയാളി ആര് - 11

അവർ പെട്ടെന്നു തന്നെ തങ്ങളുടെ ക്യാമറ എല്ലാം എടുത്തു കൊണ്ടു ആ കെട്ടിടത്തിനു താഴേക്കു വന്നു... "ടാ നീ എന്തൊക്കയാ പറയുന്നത്... പത്തു കൊല്ലം മുൻപ് കെട്ടിടത്തിൽ നിന്നും വീണ ആ കുട്ടി ശെരിക്കും വീണതാണോ ആരെങ്കിലും തള്ളി വിട്ടതാണോ എന്ന് അന്ന് ഇവിടം ജോലി ചെയ്ത ആർക്കും അറിയില്ല... അത് തന്നെ സംശയമാണ് പിന്നെ നീ ഇതു എങ്ങനെ തെളിയിക്കും..." സുധി ചോദിച്ചു "വെറുതെ വേണ്ടാത്ത പണിക്കു നിൽക്കണ്ട എന്ന് മാത്രമേ എനിക്കും പറയാൻ ഉള്ളു..." രാഹുൽ അവന്റെ പക്ഷം പറഞ്ഞു "ടാ എന്തോ ആ കുട്ടിയുടെ അമ്മ എന്ന വിളിയും കണ്ണുനീരും എനിക്ക് എന്തോ വല്ലാത്ത അറ്റാച്ച്മെന്റ്റ് തോന്നിയത് പോലെ..."ശരത് പറഞ്ഞു "ഹും കഷ്ടം... ടാ നീ ഹെല്പ് ചെയാൻ അത് പ്രേതമാണ്, ആത്മാവ് അല്ലാതെ മനുഷ്യൻ അല്ല അതിനു സ്നേഹമോ അറ്റാച്ച്മെന്റ്റ്,ഇമോഷണൽ അങ്ങനെ ഒന്നുമില്ലാത്ത ഒന്നാണ് അതിനാണോ നീ ഹെല്പ് ചെയാൻ പറയുന്നത് നിനക്ക് വട്ടാ ...കൂടുതൽ വായിക്കുക

12

മീനുവിന്റെ കൊലയാളി ആര് - 12

അവർ മൂന്നുപേരും ഒത്തിരി നേരം അവിടെ നിന്നു എന്നാൽ അകത്തു നിന്നും ഒരു ശബ്ദം പോലും ഉണ്ടായില്ല.. "ടാ സമയം കടന്നു പോയി ഇനിയും ഇവിടെ ഒരു അർത്ഥവുമില്ല... "സുധി പറഞ്ഞു "ശെരിയാ നമ്മുക്ക് പോകാം.. "ശരത്തും മനസിലാ മനസോടെ പറഞ്ഞു മൂന്നുപേരും ആ കെട്ടിടത്തിന്റെ മുകളിലേക്കു ഒന്നൂടെ നോക്കി... ഇല്ല ഒന്നും കാണാൻ കഴിയുന്നില്ല അവർ അവിടെ നിന്നും പോകാൻ വേണ്ടി തിരിഞ്ഞു നടക്കാൻ ശ്രെമിച്ചതും പെട്ടെന്നു മുകളിൽ നിന്നും വലിയൊരു കല്ല് താഴേക്കു വീഴുന്ന ശബ്ദം കേട്ടു... നിശബ്ദം മാത്രം തളം കെട്ടി നിന്ന ആ രാത്രിയുടെ യാമത്തിൽ ഉച്ചത്തിൽ ഉള്ള ആ ശബ്ദം കേട്ടതും മൂന്നുപേരും ഓരോ ദിക്കിലേക്കും പേടിച്ചു കൊണ്ടു ഓടി സുധി അടുത്തുള്ള ഒരു ചെറിയ കുറ്റിക്കാട്ടിലും രാഹുൽ നേരെയും ശരത് ഇടതു ഭാഗത്തേക്കുമായി ഓടി... " ടാ... വാ വാ ഒന്നുമില്ല കല്ലാണ് കല്ല്..." സുധി അതും പറഞ്ഞുകൊണ്ട് ആ കുറ്റിക്കാട്ടിൽ ...കൂടുതൽ വായിക്കുക

13

മീനുവിന്റെ കൊലയാളി ആര് - 13

പെട്ടെന്നു പ്രതീക്ഷിക്കാതെ ആ ദീപം അണഞ്ഞതും മൂന്ന് പേരും ഭയന്ന് വിറച്ചു... " ടാ എന്തുവാടാ ഇതു എനിക്ക് പേടിയാകുന്നു ലൈറ്റ് ഓൻ ചെയ്താലോ ..." കിടുകിടാ വിറച്ചു കൊണ്ട് ചോദിച്ചു "വേണ്ട ഒന്ന് മിണ്ടാതെ നില്ക്കു... "ശരത് അവന്റെ ഭയം ഉള്ളിൽ ഒതുക്കി കൊണ്ട് പറഞ്ഞു " ശ്.. ശ്... ഒരു ചെറിയ കാറ്റ് മൂന്ന് പേരുടെയും ചെവിയിൽ തഴുകി അതും കൂടി ആയതും സുധി അവിടെ നിന്നും ഡാൻസ് ചെയാൻ തുടങ്ങി.. "ആ... ടാ എനിക്ക് പേടിയാകുന്നു എന്റെ കാലുകൾ എന്റെ നിയന്ത്രണത്തിൽ അല്ല.. ഞാൻ എപ്പോൾ വേണേലും ഓടും ഉറപ്പാ..." "ടാ പ്ലീസ് ഓടരുത് നമ്മുടെ ഈ ചങ്ങല പൊട്ടിച്ചു ഓടിയാൽ പ്രേശ്നമാണ് ഇങ്ങിനെ നില്കുന്നതാണ് സേഫ്റ്റി..." രാഹുൽ പറഞ്ഞു "ദൈവമേ... എന്തായാലും ഒന്ന് ഉറപ്പായി ഞാൻ ഇവിടെ ചാകും നിങ്ങൾ വായോ ട്ടാ അപ്പോഴും ക്യാമറ തോളിൽ തൂക്കി കൊണ്ട്... ഞാൻ എങ്ങനെ ചത്തു ...കൂടുതൽ വായിക്കുക

14

മീനുവിന്റെ കൊലയാളി ആര് - 14

മീനുവിനെ കണ്ടതും മൂന്ന് പേരും ഞെട്ടി എങ്കിലും അവർ അവളുടെ അരികിലേക്ക് നടന്നു അവളെ തന്റെ ക്യാമെറയിൽ പകർത്തികൊണ്ട്... "മോളെ മീനു ഞങ്ങളെ ഒന്നും ചെയ്യരുത്..ഞങ്ങൾ അരികിലേക്ക് വരുകയാണ്..." രാഹുൽ പറഞ്ഞു അത് കേട്ടതും മൂലയിൽ ഇരിക്കുന്ന മീനു അവരെ നേരെ നോക്കി ഉച്ചത്തിൽ അലറി..പിന്നെ കരയാനും തുടങ്ങി... ഇതെല്ലാം കേട്ടതും തിരിഞ്ഞു ഓടാൻ ശ്രെമിച്ച സുധിയെ ശരത്തും രാഹുലും പിടിച്ചു "മീനു നിനക്ക് ഞങ്ങൾ ഉണ്ട്‌ നിന്നെ ഈ അവസ്ഥയിൽ ആക്കിയ ആളെ ഞങ്ങൾ വെറുതെ വിടില്ല വാക്ക് നിനക്ക് വിശ്വസിക്കാം... പൊതുവെ ആത്മാവ് ഒരു വാക്ക് നൽകിയാൽ അത് പാലിക്കും എന്ന് കേട്ടിട്ടുണ്ട് അതുപോലെ ഈ ആത്മാവിനു ഞങ്ങൾ നൽകുന്ന വാക്കും ഞങ്ങൾ മൂന്നുപേരും പാലിക്കും നിനക്ക് വിശ്വസിക്കാം..." ശരത് പറഞ്ഞു അത് കേട്ടതും മീനു അവരെ നോക്കി.... "ചേട്ടാ..... അമ്മ.... അമ്മേ..." മീനു കരയാൻ തുടങ്ങി അത് കേട്ടതും അവർക്കു സങ്കടമായി...എന്തു പറയണം എന്ന് അറിയാതെ ...കൂടുതൽ വായിക്കുക

15

മീനുവിന്റെ കൊലയാളി ആര് - 15

ശരത് ഓരോന്നും ആലോചിച്ചു കൊണ്ട് അങ്ങനെ നിന്നു... "ടാ നമ്മുക്ക് സമയം കളയാതെ വീഡിയോ എഡിറ്റ്‌ ചെയ്യാൻ ഇരുന്നലോ..." രാഹുൽ ചോദിച്ചു "മം... ദേ വരുന്നു..." പറഞ്ഞു അപ്പോഴേക്കും സുധിയും അങ്ങോട്ട്‌ വന്ന്...മൂന്ന് പേരും സമയം കളയാതെ ഉടനെ തന്നെ അവർ മീനുവിന്റെ അപ്പാർട്ട്മെന്റിൽ ഷൂട്ട്‌ ചെയ്ത വീഡിയോ ഉടനെ തന്നെ എഡിറ്റ്‌ ചെയാൻ ഇരുന്നു അങ്ങനെ അവർ അതിൽ മുഴുകി ഇരിക്കുന്ന സമയം പോലും ശരത്തിന്റെ മനസ്സിൽ മീനു മാത്രമായിരുന്നു... ഓരോ ഭാഗവും വളരെ സൂക്ഷിച്ചു അവർ നിരീക്ഷിക്കുവാൻ തുടങ്ങി... മീനുവിനെ അവർ കാണുന്ന സമയം റിപ്ലേ എന്ന് എഴുതി കാണിക്കുകയും സ്ലോ മോഷൻ ചെയുകയും മീനുവിനെ മാത്രം സൂം ചെയ്തു കാണിക്കുവാനും അവർ തുടങ്ങി.. " അയ്യോയ്.... "പെട്ടെന്നു ആ സമയം സുധി പറഞ്ഞു "എന്താടാ മനുഷ്യനെ പേടിപ്പിക്കാൻ ..." രാഹുൽ ചോദിച്ചു " ടാ നീ ഇതു നോക്കു... " സുധി വീഡിയോയിൽ ഉള്ളത് കാണിച്ചു ...കൂടുതൽ വായിക്കുക

16

മീനുവിന്റെ കൊലയാളി ആര് - 16

കൂടുതൽ ഒന്നും തന്നെ സംസാരിക്കാൻ നിൽക്കാതെ ബാലൻ അദേഹത്തിന്റെ വീടിനകത്തേക്ക് കയറി പോയി...അദ്ദേഹം ഉടനെ തന്നെ തന്റെ മുറിയിൽ പോയി അവിടെ ഉള്ള ബാത്റൂമിൽ കയറി ഓപ്പൺ ചെയ്തു അതിൽ നിന്നും വീഴുന്ന വെള്ളം അതിനു ചുവട്ടിൽ ഉള്ള നീല ബക്കറ്റിൽ ശേഖരിക്കാൻ തുടങ്ങി...ആ ശബ്ദത്തിൽ അന്നത്തെ സംഭവം അദ്ദേഹത്തിന്റെ മനസിലൂടെ ഒരു മിനായം പോലെ വന്നു... പിന്നെ അദ്ദേഹം പതിയെ ടാപ് ക്ലാസ് ചെയ്തു ബക്കറ്റിൽ ഉള്ള വെള്ളം കൈകളിൽ കോരിയെടുത്തു മുഖത്തു ഒഴിച്ച് സോപ് ഉപയോഗിച്ച് കൈയും കാലും കഴുകുന്ന സമയം.... "മക്കള് ഇവിടെ നിൽക്കുവാണോ വരു ചായ കുടിക്കാൻ ബാലന്റെ ഭാര്യ രമണി പുറത്ത് നിൽക്കുന്ന ശരത്തിനോടും കൂട്ടുകാരോടുമായി പറഞ്ഞു ഒന്നും മനസിലാക്കാതെ പരസ്പരം നോക്കിയ ശേഷം ശരത്തും സുധിയും രാഹുലും അകത്തേക്ക് കയറി... "ടാ അദ്ദേഹം നമ്മളോട് പോകാൻ പറഞ്ഞു ഇവർ അകത്തേക്ക് വരാനും അല്ല എന്തുവാ സംഭവം..." സുധി രാഹുലിനോട് ചോദിച്ചു " ...കൂടുതൽ വായിക്കുക

17

മീനുവിന്റെ കൊലയാളി ആര് - 17

" മീനു പഠിച്ചത് ഏതു സ്കൂൾ ആണ്..." തിരിഞ്ഞു പോകുന്ന സമയം രാഹുൽ ബാലനോട് ചോദിച്ചു "അത് അടുത്തുള്ള Gps ഗവണ്മെന്റ് സ്കൂൾ ആണ്... ഇവിടെ വലത്തോട്ട് പോയാൽ ഏകദേശം ഒരു കിലോമീറ്റർ.. മീനു മാത്രമല്ല ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാ കുട്ടികളും അവിടെ തന്നെയാണ് പഠിച്ചത്..." ബാലൻ പറഞ്ഞു "ശെരി...എന്നാൽ ഞങ്ങൾ അങ്ങോട്ട്‌..."ശരത് പറഞ്ഞു മൂന്നുപേരും തിരിഞ്ഞു നടക്കാൻ തുടങ്ങിയതും " അല്ല എന്തിനാ സ്കൂളിലേക്ക്... "ബാലൻ സംശയത്തോടെ ചോദിച്ചു "അത് പിന്നെ വെറുതെ മീനു സ്കൂളിൽ എങ്ങനെയായിരുന്നു എന്ന് എല്ലാം ഒന്ന് അറിയാൻ... "ശരത് ദീപ ടീച്ചറുടെ പേര് മറച്ചു കൊണ്ട് പറഞ്ഞു... അവർ കൂടുതൽ ഒന്നും സംസാരിക്കാതെ അവിടെ നിന്നും തങ്ങളുടെ ബൈക്കിന്റെ അരികിൽ നിന്നു... " ടാ മീനുവിനെ ക്കുറിച്ച് നമ്മൾ പെട്ടെന്നു കണ്ടെത്തും എന്നും തോന്നിയില്ല..." സുധി പറഞ്ഞു " അത് എന്താ നീ അങ്ങനെ പറഞ്ഞത്..." രാഹുൽ ചോദിച്ചു " അല്ല ഇതിൽ ...കൂടുതൽ വായിക്കുക

18

മീനുവിന്റെ കൊലയാളി ആര് - 18

ശരത് പുറത്തേക്കു വന്നതും അവിടെ സുധിയും രാഹുലും ഉണ്ടായിരുന്നു... "ടാ എന്തായി..."സുധി ശരത്തിനോട് ചോദിച്ചു "ടാ എനിക്ക് ദീപ ടീച്ചറുടെ അഡ്രെസ്സ് കിട്ടി അതും ഇവിടെ ഒരു മാഷിന്റെ കൂട്ടുക്കാരിയുടെ അമ്മയാണ് പോലും ആ ടീച്ചർ പക്ഷെ ആ സുമേഷ് അയാളുടെ കിട്ടിയില്ല... ആ പ്യൂൺ ഒരു പൊടിക്ക് സമ്മതിക്കുന്നില്ല ഒന്നിനും..." ശരത് പറഞ്ഞു "അല്ല നിങ്ങള്ക്ക് ഉല്ലാസിനെ കുറിച്ച് വല്ല തുമ്പ് കിട്ടിയോ..." ശരത് ചോദിച്ചു "മം.. എവിടെന്നു കിട്ടാൻ അയാൾ ഇപ്പോൾ ഇവിടെ ഇല്ല എന്ന്. എവിടെയോ കോയമ്പത്തൂർ ആണ് പോലും അയാളുടെ ഭാര്യ വീട്ടിൽ തന്നെ താമസമാക്കി എന്ന് അഡ്രെസ്സ് കിട്ടിയാൽ പറയണം എന്നും പറഞ്ഞു നമ്മുടെ നമ്പർ കൊടുത്തു..." രാഹുൽ പറഞ്ഞു "ശെരി.." "എന്നാൽ നമ്മുക്കു തിരിക്കാം.."സുധി ചോദിച്ചു "വരട്ടെ ഇവിടെ നിന്നും പോകാൻ വരട്ടെ.." രാഹുൽ പറഞ്ഞു "എന്തെ.." സുധി ചോദിച്ചു "എന്താ എന്നോ ആ സുമേഷിന്റെ അഡ്രെസ്സ് വേണം അത് കിട്ടാതെ ...കൂടുതൽ വായിക്കുക

19

മീനുവിന്റെ കൊലയാളി ആര് - 19

" സോറി ഞങ്ങൾക്ക് ഇങ്ങോട്ട് കയറാൻ ടീച്ചറെ കാണാൻ നിങ്ങളുടെ സ്റ്റുഡന്റസ് ആണ് എന്ന് കള്ളം പറയേണ്ടി വന്നു..." രാഹുൽ പറഞ്ഞു "നിങ്ങൾ ആരാണ് കടക്കു എന്റെ വീട്ടിൽ നിന്നും സെക്യുരിറ്റി... ദീപ ടീച്ചർ കുറച്ചു ഉറക്കെ വിളിക്കാൻ ആരംഭിച്ചതും.... "ടീച്ചർ പ്ലീസ് ഞങ്ങൾ പത്തുകൊല്ലം മുൻപ് മരിച്ചു പോയ മീനുവിനെ ക്കുറിച്ച് അറിയാൻ വന്നതാണ്..." ശരത് പറഞ്ഞു "എന്താണ് ആരാണ് മീനു അവളെ കുറിച്ചോ..""അതെ... അതെ അവളെ ക്കുറിച്ച്.." "പത്തു കൊല്ലം മുൻപ് മരിച്ചു പോയ അവളെ ക്കുറിച്ച് ഞാൻ എന്ത് പറയാൻ... "ദീപ ടീച്ചർ കോപത്തോടെ പറഞ്ഞു "പ്ലീസ് അറിയുന്ന എന്താണ് എങ്കിലും ഒന്നു പറയു ടീച്ചർ..."പ്ലീസ് അവർ മൂന്ന് പേരും അപേക്ഷിക്കാൻ തുടങ്ങി അപ്പോഴേക്കും അങ്ങോട്ട്‌ സെക്യുരിറ്റി ഓടി എത്തിയിരുന്നു... " ടീച്ചർ എന്താണ് ടീച്ചർ.. " "ഒന്നുമില്ല നിങ്ങൾ പൊയ്ക്കോളൂ അവിടെ ദാ റോസിന്റെ അടുത്തായി ഒരു പാമ്പിനെ കണ്ടത് പോലെ അത് പോയി ...കൂടുതൽ വായിക്കുക

20

മീനുവിന്റെ കൊലയാളി ആര് - 20

രാഹുൽ അവന്റെ മുറിയിലേക്ക് പോയി... മുഷിഞ്ഞ വസ്ത്രങ്ങൾ എല്ലാം ബാത്ത്റൂമിൽ മൂലയിലായി വെച്ചിട്ടുള്ള ബക്കറ്റിൽ നിന്നും എടുക്കാൻ അങ്ങോട്ട്‌ നടന്നു...ഈ സമയം രാഹുലിന്റെ വീട്ടിനകത്തേക്ക് മുഖം അണിഞ്ഞ ഒരാൾ കത്തിയുമായി വളരെ നിശബ്ദത പാലിച്ചുകൊണ്ട് വന്നു ... അയാൾ കൈയിലെ കത്തി മുറുകെ പിടിച്ചുകൊണ്ടു അയാൾ പതിയെ അകത്തു കയറി പെട്ടെന്നു ഒരു മുറിയിൽ ശബ്ദം കേട്ടതും ആ മുഖമൂടിക്കാരൻ അങ്ങോട്ട്‌ കയറി അയാൾ ചുറ്റും നോക്കി അന്നേരം ബാത്ത്റൂമിൽ നിന്നും ശബ്ദം കേട്ടതും അയാൾ അങ്ങോട്ട്‌ നടന്നു.... അന്നേരം ബക്കറ്റിൽ നിന്നും കുഞ്ഞിന് കൊണ്ട് തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ എടുക്കുന്ന രാഹുലിനെ കുത്താൻ അയാൾ കത്തി ഓങ്ങി കുത്താൻ ശ്രെമിച്ചതും ആ മുഖമൂടിക്കാരനെ ഒരാൾ പിന്നിൽ നിന്നും പിടിച്ചു... തന്റെ പിന്നിൽ ഉള്ള ബഹളം കേട്ടതും രാഹുൽ തിരിഞ്ഞു നോക്കി... ഒരാൾ കത്തി കൊണ്ട് കുത്താൻ ശ്രെമിക്കുന്നതും മറ്റൊരാൾ അത് തടുക്കുന്നതായും അവനു മനസിലായി... ആ രംഗം പെട്ടെന്നു ...കൂടുതൽ വായിക്കുക

21

മീനുവിന്റെ കൊലയാളി ആര് - 21

രാഹുലും സുധിയും അങ്ങനെ പറഞ്ഞതും ശരത്തിനു ഒത്തിരി സങ്കടം തോന്നി...അവൻ ഒന്നും പറയാതെ മൗനമായി നിന്നു... " നീ ഇനി ഇതിനു പിന്നാലെ പോകരുത് ശരത്തെ ഇതു ഇവിടെ വെച്ചു നിർത്താം അത്രതന്നെ..." രാഹുൽ അല്പം ദേഷ്യത്തോടെ പറഞ്ഞു " ടാ.. " "നീ ഒന്നും പറയണ്ട മരിച്ചു പോയ ആ പീറ ആത്മാവിനു വേണ്ടി നീ ഞങ്ങളെയും കുരുതി കൊടുക്കരുത് അതിനു ഇനി ഒരു ജീവിതമില്ല പക്ഷെ ഞങ്ങൾക്ക് ഉണ്ട്‌ അത് അവസാനിപ്പിക്കാൻ ആണോ നിന്റെ തീരുമാനം..." സുധിയും ശരത്തിനോട് ചോദിച്ചു "അങ്ങനെ പറയരുത് നിങ്ങൾ ആ കുട്ടിയെ വെറും ആത്മാവായി കാണുന്നു പക്ഷെ ഞാൻ എനിക്ക്... എനിക്ക് അറിയില്ല പക്ഷെ ഒന്ന് അറിയാം എന്തൊക്കെ സംഭവിച്ചാലും അവൾക്ക് ഞാൻ കൊടുത്ത വാക്ക് പാലിക്കും... ഞാൻ പറഞ്ഞാലും നിങ്ങൾ വിശ്വസിക്കുകയില്ല പക്ഷെ അതാണ്‌ സത്യം എനിക്ക് ഇന്ന് വരെ ആരോടും തോന്നത്ത ഒരു സ്നേഹം ഇഷ്ടം സഹതാപം എന്തോ ...കൂടുതൽ വായിക്കുക

22

മീനുവിന്റെ കൊലയാളി ആര് - 22

"പറയാം എല്ലാം പറയാം പക്ഷെ എനിക്ക് മീനുവിനെ അറിയാം എന്ന് നിങ്ങള്ക്ക് എങ്ങനെ മനസിലായി എന്ന്..." ഉല്ലാസ് ചോദിച്ചു അത് കേട്ടതും ശരത്തും സുധിയും രാഹുലും ഒന്ന് നോക്കി ശേഷം സുധി അവന്റെ പോക്കറ്റിൽ ഉള്ള ഫോൺ കൈയിൽ എടുത്തു...അതിന്റെ പാസ്സ്‌വേഡ്‌ ടൈപ്പ് ചെയ്ത് ലോക്ക് ഓപ്പൺ ചെയ്തു എന്നിട്ടു അതിൽ അവർ ഷൂട്ട്‌ ചെയ്ത മീനുവിന്റെ വീഡിയോ ഉല്ലാസിനു കാണിക്കുകയും ചെയ്തു.. മീനുവിന്റെ ആത്മാവ് തന്റെ പേര് എഴുതി കാണിച്ചത് കണ്ടതും ഉല്ലാസ് ഞെട്ടി... അയാളുടെ മിഴികൾ നിറയുകയും ചെയതു.. പറയാം ഒന്നും മറച്ചു വെക്കാതെ എല്ലാം പറയാം മീനു എന്റെ പേര് എഴുതാൻ ഉള്ള കാരണം ഞാൻ പറയാം...ഉല്ലാസ് അതും പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു... മുന്നിൽ വലിയ ശബ്ദത്തോടെ അലയടിക്കുന്ന കടൽ തിരമാല നോക്കി നിന്നുകൊണ്ട് അയാൾ പത്തു കൊല്ലം മുൻപ്പുള്ള ആ ജീവിത കാലത്തേക്ക് പതിയെ നടന്നു... അന്നേരം മീനുവിന്റെ മുഖം തെളിഞ്ഞ വെള്ളത്തിൽ കാണുന്നത് ...കൂടുതൽ വായിക്കുക

23

മീനുവിന്റെ കൊലയാളി ആര് - 23

ആ സംഘം പതിയെ അവരുടെ അടുത്തേക്ക് കത്തിയുമായി വന്നു...ഇതേ സമയം ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ സുധിയും ശരത്തും രാഹുലും പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി... അവരുടെ നെറ്റിയിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു.. " നിങ്ങൾ ആരാണ്! നിങ്ങള്ക്ക് ആള് മാറിയതാവും ഞങ്ങളെ ഒന്നും ചെയ്യരുത് പ്ലീസ്... "സുധി തനിക്കു മുന്നിൽ മുഖം മൂടി അണിഞ്ഞു നിൽക്കുന്നവരോടായി പറഞ്ഞു അങ്ങനെ വിടാൻ അല്ല ഈ ക്വാട്ടേഷൻ നിങ്ങളെ കൊല്ലാൻ ആണേ അത് ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും... അതും പറഞ്ഞുകൊണ്ട് അവർ ശരത്തിന്റെയും സുധിയുടെയും രാഹുലിന്റെയും അടുത്തേക്ക് വന്നു കൈയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്താൻ ശ്രെമിച്ചതും പെട്ടെന്നു മുഖം മൂടി അണിഞ്ഞ നാല് പേരിൽ ഒരാൾ തലയിൽ എന്തോ വന്നു വീണത് കൊണ്ട് മുന്നിലേക്ക്‌ തെറിച്ചു...അത് വലിയൊരു തേങ്ങ യായിരുന്നു അത് കണ്ടതും ബാക്കി മൂന്ന് പേരും പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും ഒരു കൂട്ടം ആളുകൾ അവരെ നോക്കി കല്ലും ...കൂടുതൽ വായിക്കുക

24

മീനുവിന്റെ കൊലയാളി ആര് - 24

കൂടുതൽ ഒന്നും സംസാരിക്കാതെ മൂന്നുപേരും അവിടെ നിന്നും യാത്രയായി... "ടാ കഴിക്കാൻ വാങ്ങിച്ചു പോകാം..." സുധി പറഞ്ഞു മൂന്നുപേരും കൂടി വീട്ടിലേക്കു പോകുന്ന വഴിയിൽ ഉണ്ടായിരുന്ന ഹോട്ടലിൽ കയറി അവർക്കു രാത്രി കഴിക്കാനുള്ള ഫുഡ് പാർസൽ വാങ്ങിച്ചു ശേഷം അവരുടെ വീട്ടിലേക്കു പോയി... വാങ്ങിച്ച് കൊണ്ടുവന്ന ഭക്ഷണ പാർസൽ ഓപ്പൺ ചെയ്തു കഴിക്കുകയും വേസ്റ്റ് എല്ലാം ബാസ്ക്കറ്റിൽ ഇട്ട ശേഷം അവരുടെ മുറിയിൽ പോയി കിടക്കുകയും ഉണ്ടായ സംഭവങ്ങൾ എല്ലാം ഓരൊന്നും ആലോചിച്ചു അറിയാതെ ഉറങ്ങുകയും ചെയ്തു...പിറ്റേന്ന് രാവിലെ "ടാ നമ്മുക്ക് ഇന്ന് ആ സുമേഷിന്റെ വീട്ടിലേക്കു പോകണ്ടേ..." ശരത് ചോദിച്ചു " എനിക്ക് വയ്യ എന്റെ കൈ നല്ല വേദനയുണ്ട് അതുകൊണ്ട് ഞാൻ ഇല്ല... അല്ല നമ്മുക്ക് നാളെ പോയാൽ പോരെ ഇന്ന് തന്നെ വേണോ..." സുധി ചോദിച്ചു "ടാ നമ്മുക്ക് അധികം സമയമില്ല നിനക്കു ഓർമ്മയില്ലേ ഞാൻ മീനുവിനോട് പത്തു ദിവസത്തിനുള്ളിൽ എല്ലാം കണ്ടെത്തും എന്ന് പറഞ്ഞത്... ...കൂടുതൽ വായിക്കുക

25

മീനുവിന്റെ കൊലയാളി ആര് - 25

ദേഷ്യത്തോടെ നിന്ന സുമേഷ് അവരെ എന്തെങ്കിലും ചെയാൻ നോക്കുന്നതിനു മുൻപ് അവർ മൂന്ന്പേരും അവിടെ നിന്നും പോയി...മൂന്ന്പേരും ഒന്നും സംസാരിക്കാതെ അവരുടെ വീട്ടിലേക്കു യാത്രയായി പോകുന്ന മുഴുവനും മുഖം അറിയാത്ത മീനുവിന്റെ വേദനയും അവൾടെ അവസ്ഥയും മാത്രമായിരുന്നു ശരത്തിന്റെ മനസ്സിൽ ... കുറച്ചു നേരത്തെ യാത്രക്ക് ശേഷം മൂന്നുപേരും അവരുടെ വീട്ടിൽ എത്തി ഗേറ്റ് തുറന്നു അകത്തേക്ക് കയറി... "ഹോ കൈയിലെ മുറിവും ഇത്ര ദൂരത്തെ യാത്രയും പോയി വന്ന ക്ഷീണവും പറയണ്ട ഞാൻ ഒന്ന് കിടക്കട്ടെ..." ബൈക്കിൽ നിന്നും ഇറങ്ങുന്ന സമയം സുധി പറഞ്ഞു "മം.. ശെരിയാ വയ്യ ഞങ്ങളും കിടക്കുകയാണ് എന്നിട്ട് നോക്കാം ബാക്കി കാര്യം..." ശരത്തും രാഹുലും പറഞ്ഞു മൂന്ന്പേരും മുറ്റത്തു ബൈക്ക് നിർത്തി ശേഷം വാതിൽ തുറന്നു അകത്തേക്ക് കയറി...അങ്ങനെ തന്നെ അവരുടെ മുറിയിലെ കട്ടിലിൽ കിടന്നു ഈ സമയം പെട്ടെന്നു അങ്ങോട്ട്‌ അടുത്ത വീട്ടിലെ വിഷ്ണു ഓടി വന്നു "ശരത്തേട്ടാ ... രാഹുലേട്ടാ... ...കൂടുതൽ വായിക്കുക

26

മീനുവിന്റെ കൊലയാളി ആര് - 26

ആ പേര് കേട്ടതും ദേഷ്യം വന്ന ശരത് അയാളുടെ ഷർട്ടിനു കയറി പിടിച്ചു... "എടാ നീ അല്ലെ മീനു! മീനുവിനെ തള്ളിയിട്ട് കൊന്നത് എനിക്കറിയാം മീനു എഴുതിയത് നിന്റെ പേരാണ് പറ നീയല്ലേ മീനുവിനെ കൊന്നത് ആ പാവം നിന്നോട് എന്തു തെറ്റ് ചെയ്തു അവൾ ഒരു കുട്ടിയാണ് എന്ന് പോലും നോക്കാതെ പറയടോ ആരാണ് നീ മീനുവിന്റെ അവളുടെ ജീവിതത്തിൽ നീ എങ്ങനെ ഒരു ഭാഗമായി..." ശരത് ദേഷ്യത്തോടെ ചോദിച്ചു "ച്ചി നീർത്തടാ...." വാസു ശരത്തിന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അല്പം ശബ്ദം ഉയർത്തി പറഞ്ഞു "ഞാൻ! ഞാൻ ആരാണ് എന്ന് നിനക്കറിയുമോ മീനു മീനുമോളുടെ അച്ഛൻ ആണ് ഞാൻ..." വാസു സങ്കടത്തോടെ പറഞ്ഞു അത് കേട്ടതും ശരത്തും രാഹുലും സുധിയും ഞെട്ടി പരസ്പരം നോക്കി "ഇദ്ദേഹം അച്ഛൻ ആണ് എങ്കിൽ എന്തിനായിരിക്കും ഇദ്ദേഹത്തിന്റെ പേര് മീനു എഴുതിയത് ഒരു പക്ഷെ ഇദ്ദേഹം അവൾ സ്നേഹിക്കുന്ന അല്ലെങ്കിൽ വെറുക്കാത്ത ...കൂടുതൽ വായിക്കുക

27

മീനുവിന്റെ കൊലയാളി ആര് - 27

മൂന്നുപേരും കൂടുതൽ ഒന്നും ചോദിക്കാതെ വാസു പറയുന്നതിൽ സത്യം ഉണ്ടെന്നു മനസിലാക്കി... ശേഷം വാസുവുമായി നേരെ അവരുടെ വീട്ടിലേക്കു പോയി.... വീട്ടിൽ എത്തിയതും എല്ലാവരും അകത്തേക്ക് "വരു... ഇനി ഇവിടെ ഞങ്ങളുടെ കൂടെ താമസിച്ചാൽ മതി.." ശരത് പറഞ്ഞു മം.. വാസു ഒന്ന് മൂളി "ടാ ഒരു ചായ..." രാഹുൽ സുധിയോട് പറഞ്ഞു "ആ ഉണ്ടാക്കി തരം അല്ലപിന്നെ ഈ വയ്യാത്തോടത്തു ഇതൊക്കെ ചെയ്യണം എന്നത് എന്റെ വിധി ... സുധി അല്പം ദേഷ്യത്തോടെ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി നല്ലൊരു കട്ടൻ ചായ ഉണ്ടാക്കി കൊണ്ട് വന്നു ....എല്ലാവരും ഒരുമിച്ച് ചായ കുടിച്ചു " മോളുവിനോട് നീ പറഞ്ഞത് പത്തു ദിവസം എന്നല്ലെ ഇന്ന് എത്ര ദിവസമായി... " വാസു ചോദിച്ചു "അതെ...6 ദിവസമായി..." "അതും കഴിഞ്ഞു ഈ രാത്രി കടന്നാൽ.." സുധി പറഞ്ഞു "വല്ല തുമ്പും കിട്ടിയോ...നിനക്കു തോന്നുണ്ടോ ഇനിയും നാല് ദിവസത്തിനുള്ളിൽ ആ കുറ്റവാളിയെ കണ്ടെത്താൻ ...കൂടുതൽ വായിക്കുക

28

മീനുവിന്റെ കൊലയാളി ആര് - 28

"സൊല്ല് നീങ്ങേ ആരാണ്.."പാണ്ടിരാജൻ തോക്കും ചൂണ്ടി ചോദിച്ചു "ഞങ്ങൾ ഞങ്ങൾ...." സുധി പതറി കൊണ്ട് നിന്നു.. "ദൈവമേ ഞാനിതാ ഈ ഭൂലോകത്തിൽ നിന്നും നിൻ പാദത്തിലേക്ക് സുധി മനസ്സിൽ വിചാരിച്ചു എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നിന്ന ശരത് ഉടനെ തന്നെ പുറത്തേക്കു നോക്കി... " അയ്യോ അണ്ണേ ഒന്നും ചെയ്യരുത്.."ശരത് പുറത്തേക്കു നോക്കി കൈകൾ കൊണ്ട് വേണ്ട എന്ന രീതിയിൽ ആഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു അത് കണ്ടതും തന്റെ ആളുകൾ വന്നു എന്ന രീതിയിൽ പാണ്ടിരാജൻ അങ്ങോട്ട്‌ നോക്കിയതും ആർക്കും കാണാതെ താൻ സൂക്ഷിച്ച വാസു തന്ന കത്തി ശരത് കൈയിൽ എടുത്തു ഞൊടിയിൽ തന്നെ അത് പാണ്ടിരാജൻ തങ്ങൾക്കു നേരെ തോക്ക് ചൂണ്ടി കാണിച്ച കൈ ലക്ഷ്യമാക്കി ചെറുതായി ഒന്ന് മുറിച്ചു...ചെറിയ രീതിയിൽ കൈ മുറിഞ്ഞതും ചോര പൊടിയുണ്ടായിരുന്നു... കോപം കൊണ്ട് അയാളുടെ മുഖം ചുകന്നു... പെട്ടന്നു കൈയിൽ ഉണ്ടായ മുറിവ് കാരണം കൈയിൽ ഉണ്ടായിരുന്ന ...കൂടുതൽ വായിക്കുക

29

മീനുവിന്റെ കൊലയാളി ആര് - 29

" തന്റെ കാർ ഇവിടെ തന്നെ ഉണ്ടാകും പിന്നെ ഈ തോക്ക് ഇതു തന്റെ പേരിൽ അല്ലെ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇതു എന്റെ കൈയിൽ ഇരിക്കട്ടെ വെച്ചു ഞാൻ മനുഷ്യനെ അല്ല ഒരു മയിലിനെ വെടി വെച്ചാലും നീ കുടുങ്ങും അതുകൊണ്ട് ഇനി ഞങ്ങളുടെ വഴിക്കു വരാതെ പോയിക്കോ... തന്റെ ജീവൻ ഞാൻ തനിക്കു വിട്ടു തരുകയാണ് ഞങ്ങൾ ആർക്കും ഒന്നും സംഭവിക്കാത്തതിനാൽ മറിച്ചു ഇനി ഞങ്ങൾക്കെതിരെ എന്തെങ്കിലും ചെയാൻ ശ്രെമിച്ചാൽ അങ്ങനെ വിചാരിക്കുന്നതിനു മുൻപ് ഞങ്ങൾ തന്നെ തട്ടും ഉറപ്പാ...പിന്നെ താൻ ഇതുവരെ പറഞ്ഞത് എല്ലാം ദേ ഞാൻ ഈ പെൻ ക്യാമെറയിൽ പകർത്തിയിട്ടുണ്ട്...ഇതു ഞാൻ പോലീസിൽ കൊണ്ട് പോയി കൊടുക്കും..." ശരത് പറഞ്ഞു "വേണ്ട സാർ അപ്പിടി സെയാത്തീങ്കെ.. "എന്നാൽ എനിക്ക് നിന്നിൽ നിന്നും ഇനിയും വല്ലതും അറിയാൻ ഉണ്ടെങ്കിൽ ഞാൻ നിന്നെ വിളിക്കുന്ന ദിവസം വിളിക്കുന്ന സമയം വിളിക്കുന്ന സ്ഥലത്തേക്ക് വരണം അല്ലെങ്കിൽ ദേ ഈ ...കൂടുതൽ വായിക്കുക

30

മീനുവിന്റെ കൊലയാളി ആര് - 30

ശരത് അവൻ അറിയാതെ തന്നെ ദേവകിയെ നോക്കി ഇരുന്നു... "നിങ്ങൾ എന്റെ മകളെ കൊന്നത് ആരാണ് എന്ന് കണ്ടെത്തും എന്നത് ഉറപ്പല്ലേ... "ദേവകി ഇരുവരെയും നോക്കി "അത് ഞങ്ങൾ കണ്ടെത്തിയിരിക്കും അമ്മ വിഷമിക്കണ്ട..."രാഹുൽ പറഞ്ഞു "എങ്ങനെ വിഷമത്തിരിക്കും മോനെ എന്റെ കുട്ടി ഈ ലോകത്തിൽ നിന്നും പോയിട്ട് 10 കൊല്ലം ആയി എങ്കിലും അവൾ ഇന്നും എന്റെ കൂടെ ഉണ്ട്‌... അവളുടെ മരണം ഒരു കൊലപാതകം ആണെന്ന് പോലും ബാലൻ പറഞ്ഞപ്പോൾ ആണ് എല്ലാവരും അറിഞ്ഞതും അത് ശ്രെദ്ധിക്കാൻ തുടങ്ങിയതും പക്ഷെ പിന്നീട് അത് ആരാണ് എന്നോ എന്തിനാണ് എന്നും കണ്ടെത്താൻ ശ്രെമിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോലും മോളു താഴെ വീണതാണ് എന്ന് പറഞ്ഞു കേസ് ക്ലോസ് ചെയ്തു പക്ഷെ ഞങ്ങൾ എല്ലാവർക്കും അറിയാം ന്റെ കുട്ടിയെ ആരോ കൊന്നതാണ്.... "ദേവകി കരയാൻ തുടങ്ങി "അമ്മ വിഷമിക്കരുത്... ഞങ്ങൾ കണ്ടെത്തും കണ്ടെത്തിയിരിക്കും മീനുവിന്റെ കൊലയാളി ആര് ...കൂടുതൽ വായിക്കുക

31

മീനുവിന്റെ കൊലയാളി ആര് - 31

അധികം താമസിയാതെ തന്നെ അവർ ഇരുവരും വിസിറ്റിംഗ് കാർഡിൽ ഉള്ള HRN കൺസ്ട്രക്ഷൻ കമ്പനിയുടെ അരികിൽ എത്തി...ബൈക്ക് ഗേറ്റിനു പുറത്ത് ഒരു ഭാഗത്തേക്ക്‌ പാർക്ക് ചെയ്തുകൊണ്ട് അകത്തേക്ക് നടന്നു... "ടാ നീ ചെല്ല് ഞാൻ ഇപ്പോൾ വരാം എനിക്ക് ഒന്ന് റെസ്റ്റ്റൂം പോകണം..." ശരത് പറഞ്ഞു "മം... "രാഹുൽ തലയാട്ടി കൊണ്ട് അകത്തേക്ക് നടന്നു... ശരത് അന്നേരം ആ കമ്പനിയുടെ ഇടതു വശത്തുകൂടി മുന്നോട്ടു നടന്നു...ഇതേ സമയം രാഹുൽ നേരെ റീസെപ്ഷനിൽ പോയി... "പറയു സാർ എന്തുവേണം.." റിസപ്ഷൻ പെൺകുട്ടി രാഹുലിനെ കണ്ടതും ചോദിച്ചു "എനിക്ക് നിങ്ങളുടെ M. D. മിസ്റ്റർ ഹരിഹർജിയെ കാണണം.." "സോറി ഹരിഹർജി അല്ല അദ്ദേഹം ഹരിഹരൻ ആണ്.." "എന്ത്... ഹരിഹരൻ ആണോ ആ എന്തെങ്കിലും ആവട്ടെ നിങ്ങളുടെ M. D എവിടെയാണ് ആളെ ഒന്ന് കാണണം.." രാഹുൽ പറഞ്ഞു "സോറി സാർ അദ്ദേഹം വന്നിട്ടില്ല താങ്കൾ അവിടെ ഇരുന്നോളു വന്നാൽ പറയാം..." "രാഹുൽ തലയാട്ടി ...കൂടുതൽ വായിക്കുക

32

മീനുവിന്റെ കൊലയാളി ആര് - 32

പിറ്റേന്ന് നേരം പുലർന്നതും... " ടാ ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു.. " സുധി ശരത്തിനോട്‌ ചോദിച്ചു "മം... എന്താ..." "അല്ല നമ്മൾ ആരെയൊക്കെയാ അതായത് മീനുവിന്റെ ആത്മാവ് ഉള്ള ആ കെട്ടിടത്തിലേക്കു കൊണ്ട് പോകുന്നത്.." "ആ ശെരിയാ ഞാനും ചോദിക്കാൻ മറന്നു... ഇന്ന് നമ്മൾ ആരെയെക്കയാ വിളിക്കുന്നത്‌..." "അത് ദീപ ടീച്ചർ, ഉല്ലാസ്, സുമേഷ്, ദേവകി അമ്മ, ദേവകിയമയുടെ ഇപ്പോഴത്തെ ഭർത്താവ്, പിന്നെ വാസു ചേട്ടൻ..." "എന്ത് അപ്പോൾ ഇപ്പോഴും എന്നെ നിങ്ങള്ക്ക് സംശയം ആണോ..." വാസു ഒരു ഞെട്ടലോടെ ചോദിച്ചു "ഇല്ല പക്ഷെ നിങ്ങളും ഈ ലിസ്റ്റിൽ ഉണ്ട്‌..." ശരത് പുഞ്ചിരിയോടെ പറഞ്ഞു "എന്നാൽ എല്ലാവർക്കും ഫോൺ ചെയ്യാം അല്ലെ.." രാഹുൽ പിന്നെയും ചോദിച്ചു "അതെ... ഇന്ന് രാത്രി ഒമ്പത് മണിക്ക് എല്ലാവരും ആ കെട്ടിടത്തിനടുത്തു വരണം എന്ന് പറ... ഒരുപക്ഷെ വരാൻ മടിച്ചാൽ കൈയിൽ ഉള്ള തെളിവ് അതായത് അവർ സംസാരിച്ചപ്പോൾ അവർ പോലും ...കൂടുതൽ വായിക്കുക

33

മീനുവിന്റെ കൊലയാളി ആര് - 33

ശരത് പറഞ്ഞത് കേട്ടതും ഹരിഹരൻ ഞെട്ടി "നീ എന്ത് മണ്ടത്തരമാണ് പറയുന്നത്... ഞാൻ! ഞാൻ എന്തിന് ഈ കുട്ടിയെ കൊല്ലണം... എനിക്ക് അതിന്റെ ആവശ്യമില്ല... ഞാൻ എന്നെ വിശ്വാസിക്ക്..." "ആവശ്യം ഉണ്ടല്ലോ...എന്തിന് എന്ന ചോദ്യത്തിന് ഉത്തരം ഇവരാണ് അതെ ദേവകിയമ്മയെ കിട്ടാൻ നിങ്ങൾ ആ പാവം കുഞ്ഞിനെ അതായത് ദേവകിയമ്മയുടെ മകളെ നിങ്ങൾ കൊന്നു..." "ഇല്ല ഞാൻ! ഞാൻ അല്ല... ദേവകി നീ വിശ്വാസിക്ക്... "ഹരിഹരൻ ദേവകിയുടെ കൈകൾ കണ്ണീരോടെ പിടിച്ചു "ഛെ! നിങ്ങൾ ഇത്രയും വലിയ നീചനായിരുന്നുവോ ഈ പത്തുകൊല്ലം ഞാൻ എന്റെ മോളുവിനെ ക്കുറിച്ച് ആലോചിച്ചു നീറി നീറി കഴിയുന്നത് കണ്ടിട്ടും എന്റെ കൂടെ ജീവിക്കാൻ നിങ്ങള്ക്ക് എങ്ങനെ കഴിഞ്ഞു... നിങ്ങളുടെ കൂടെ ഇത്രയും കൊല്ലം ജീവിതത്തിൽ എനിക്ക് അറപ്പു തോന്നുന്നു..." ദേവകി അത് കണ്ണീരോടെ പറഞ്ഞു ദേവകിയുടെ വാക്കുകൾ കേട്ടതും ഹരിഹരൻ ആകെ തകർന്നു... തന്റെ ശരീരത്തിലെ ഊർജം കുറഞ്ഞത് കൊണ്ടാവാം ദേവകിയുടെ കൈകളിൽ പിടിത്തം ...കൂടുതൽ വായിക്കുക

34

മീനുവിന്റെ കൊലയാളി ആര് - 34

ഇനി രക്ഷപെടാൻ ഒരു മാർഗവും ഇല്ല എന്ന് മനസിലാക്കിയ ദേവകി അവർക്കു മുന്നിൽ മുട്ട് കുത്തിഎന്നാൽ അപ്പോഴും തന്റെ അമ്മയെ സ്നേഹത്തോടെ ഒരു മൂലയിൽ ഇരുന്നു മീനു...അമ്മയാണ് തന്നെ കൊന്നത് എന്ന് വിശ്വസിക്കാൻ കഴിയാതെ നീറുകയറിയിരുന്നു മീനു അപ്പോഴും അമ്മേ... അമ്മേ... മീനു പതിഞ്ഞ സ്വരത്തിൽ വിളിച്ചു കരഞ്ഞു "ദേവകിയമ്മയാണ് മീനുവിനെ കൊന്നത് എന്ന് നീ എങ്ങനെ കണ്ടെത്തി... സ്വാമി എന്തിനാ ഇങ്ങോട്ട് വന്നത് അതും ഈ പാണ്ടിരാജനെയും കൂട്ടി... പറ ഞങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല..." രാഹുൽ ശരത്തിനോട് ചോദിച്ചു "പറയാം... നിനക്ക് ഓർമ്മയുണ്ടോ സുധി അന്ന് നമ്മളെ ഒരു കാർ ഇടിച്ചത്തും നമ്മൾ ചെറിയ പരിക്കോടെ രക്ഷപെട്ടതും .. അന്നെ ദിവസം രാഹുലിനെ ഒരാൾ കൊല്ലാൻ വന്നതും.." "ഉം.." "ആ വാഹനം അതിന്റെ നമ്പർ കളർ അന്ന് ഞാൻ ശ്രെദ്ധിച്ചിരുന്നു... ആ കാർ ഞാൻ ഹരിഹരൻ സാറിന്റെ കമ്പനിയുടെ പിന്നിലായി കാണുകയും ചെയ്തു..." "ഇതിൽ എന്തിരിക്കുന്നു... അങ്ങനെ ആ ...കൂടുതൽ വായിക്കുക

35

മീനുവിന്റെ കൊലയാളി ആര് - 35

" നിങ്ങൾ പറയുന്നത്... " എല്ലാവരും അമ്പരപ്പോടെ ചോദിച്ചു "അതെ സത്യം മീനു എന്റെ മകൾ അല്ല..." ദേവകി കണ്ണീരോടെ പറഞ്ഞു ദേവകിയുടെ വാക്കുകൾ മീനുവിനെ പോലെ തന്നെ വാസുവിനെയും വേദനിപ്പിച്ചിരുന്നു... "വളർത്തു മകൾ ആണെങ്കിലും കൊല്ലണം എന്നുണ്ടോ...." രാഹുൽ ദേഷ്യത്തോടെ ചോദിച്ചു "അയ്യോ... ഞാൻ.." ദേവകി തല തല്ലി കരഞ്ഞു "ടാ വിട് അവർ സംസാരിക്കട്ടെ... അവർ പറയട്ടെ എല്ലാം.." ശരത് പറഞ്ഞു തന്റെ കണ്ണുനീർ തുടച്ച ശേഷം ദേവകി എഴുന്നേറ്റു നിന്നു... പക്ഷെ എത്ര തവണ തുടച്ചപ്പോഴും ദേവകിയുടെ കണ്ണിൽ നിന്നും കണ്ണുനീർ നിന്നില്ല എങ്കിലും വേദനിക്കുന്ന മനസോടെ ദേവകി ആ സത്യം പറയാൻ തുടങ്ങി ഇനി കഥ എറണാംകുളം ജില്ലയിലെ കിന്നരിപ്പുഴയുടെ അടുത്തുള്ള ഒരു കൊച്ചു ഗ്രാമം... കവലയിൽ സ്വന്തമായി തന്നെ പച്ചക്കറി കട നടത്തുന്ന ഗോപാലന്റെ രണ്ടു പെൺകുട്ടികളിൽ ഇളയ മകൾ ആണ് ദേവകി.... ഗോപാലന്റെ അച്ഛൻ പട്ടാളത്തിൽ ജോലി ചെയ്ത വ്യക്തിയായിരുന്നതിനാൽ തന്നെ ...കൂടുതൽ വായിക്കുക

36

മീനുവിന്റെ കൊലയാളി ആര് - 36

ഒടുവിൽ പ്രകാശനോട്‌ ദേവകി തന്റെ ഇഷ്ടം ഒരു കത്തിൽ എഴുതി നൽക്കി...ബസ്സ് സ്റ്റാൻഡിൽ വെച്ചു അവനു നൽക്കി ആദ്യം അത് വാങ്ങിക്കാൻ പ്രകാശനും എതിർത്തു...എന്നാൽ ദേവകിയുടെ പ്രകാരം വാങ്ങിച്ചു വായിച്ചു "നിന്നെ പഠിക്കാൻ അല്ലെ വീട്ടിൽ നിന്നും വിടുന്നത് അപ്പോൾ അത് നോക്കുക അല്ലാതെ ഈ വേണ്ടാത്ത പണിക്കു നിൽക്കണ്ട..." പ്രകാശൻ ആ കത്ത് വലിച്ചു കീറികൊണ്ട് പറഞ്ഞു ദേവകി കണ്ണീരോടെ തിരിഞ്ഞു നടക്കാൻ തുടങ്ങി.. അവൾ വേദനയോടെ തന്നെ ബസ്സിൽ കയറി കുറച്ചു കഴിഞ്തും പ്രകാശനം ബസ്സിൽ കയറി ബസ്സ് മുന്നോട്ടു പോകുന്ന സമയം "എന്റെ ജീവിതം ഇനി നിങ്ങളുടെ കൂടെ തന്നെയാണ്... ഇനി ഞാൻ മുന്നോട്ടു പോകാൻ പ്രകാശേട്ടൻ കൂടെ വേണം അങ്ങനെ ഉണ്ടാകില്ല എങ്കിൽ ഞാൻ മരണത്തിനു കീഴടങ്ങും... "ദേവകി അതും അവന്റെ കണ്ണിൽ നോക്കി കണ്ണീരോടെ പറഞ്ഞു ബസ് അവളുടെ സ്റ്റോപ്പിൽ എത്തിയതും അവൾ ഇറങ്ങി..പിന്നീട് അവനും ഒത്തിരി ആലോചിച്ചു ശേഷം ദേവകിയെ തിരിച്ചു ...കൂടുതൽ വായിക്കുക

37

മീനുവിന്റെ കൊലയാളി ആര് - 37

"പിറ്റേന്ന് രാവിലെ... ബീന സന്തോഷത്തോടെ ഭർത്താവ് ഗോപാലാനും ദേവകിക്കും ചായയുമായി അവരുടെ മുറിയിലേക്ക് പോയി.. ആദ്യം ഗോപാലന് ചായ നൽക്കി ശേഷം നേരെ മകളുടെ മുറിയിലേക്ക് മുറിയുടെ ചാരി കിടക്കുന്ന വാതിൽ തുറന്നു അകത്തു കയറി അന്നേരം പുതപ്പ് കൊണ്ട് മൂടി പുതച്ചു കിടക്കുകയാണ് ദേവകി.. "ഹും... ഇതുവരെ എഴുന്നേറ്റില്ലെ ദേവകി നി നാളെ മറ്റൊരു വീട്ടിലേക്കു പോകേണ്ട കുട്ടിയാ എന്നിട്ടും ഇങ്ങനെയാണോ മൂടി പുതച്ചു കിടക്കുക..."അതും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിയ ബീന ചായ കട്ടിലിനോട് ചേർന്നുള്ള ടേബിളിന്റെ മേൽ വെച്ചു.... എന്നാൽ ദേവകിയിൽ നിന്നും ഒരു മറുപടിയും ബീനക്ക് ലഭിച്ചില്ല... "എടി... മോളെ എഴുന്നേൽക്ക്..." എന്നാൽ അപ്പോഴും ദേവകിയിൽ നിന്നും യാതൊരു മറുപടിയും ബീനക്ക് ലഭിച്ചില്ല അതുകൊണ്ട് തന്നെ ബീന ദേവകിയുടെ പുതപ്പ് തന്റെ കൈകൾ കൊണ്ട് എടുത്തു മാറ്റി.. പെട്ടെന്നു അത് കണ്ടതും ബീന ഞെട്ടി കാരണം അവിടെ ദേവകിക്ക് പകരം തലയണകൾ ആയിരുന്നു... മൂന്ന് തലയണ ...കൂടുതൽ വായിക്കുക

38

മീനുവിന്റെ കൊലയാളി ആര് - 38

ദേവകി പറഞ്ഞത് ഒരു ഞെട്ടലോടെ കേട്ടു നിൽക്കുകയാണ് സരോജിനി....അപ്പോഴേക്കും കുഞ്ഞുമായി അങ്ങോട്ട്‌ വന്ന മാലതി വീണ്ടും ഒന്നൂടെ അതെ ചോദ്യം ദേവകിയോട് തുടർന്ന് ചോദിച്ചു "നി പറഞ്ഞത്.."അത് പിന്നെ ചേച്ചി പ്രകാശേട്ടന്റെ ചേച്ചിയാണോ... ഞാൻ! ഞാനും പ്രകാശേട്ടനും തമ്മിൽ ഇഷ്ടത്തിലാണ് ഞാൻ എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോന്നു... കാരണം അച്ഛൻ എനിക്ക് മറ്റൊരു വിവാഹം നടത്താൻ തീരുമാനിച്ചു അതാണ്‌ ഞാൻ... പ്രകാശേട്ടൻ എവിടെ... " ഉമ്മറത്തേക്ക് കയറുന്ന സമയം ദേവകി ചോദിച്ചു അത് കേട്ടതും മാലതി പെട്ടെന്നു തന്നെ ദേഷ്യത്തോടെ അകത്തേക്ക് കയറി വാതിൽ കൊട്ടി അടച്ചു...അപ്പോഴേക്കും ദേവകി വീണ്ടും മുറ്റത്തേക്ക് തന്നെ ഇറങ്ങി...കുറച്ചു സമയത്തിനുള്ളിൽ തന്നെ ആ മുറിയിൽ നിന്നും മുണ്ട് മടക്കി കുത്തികൊണ്ട് മുഖത്തു ഒരു ഞെട്ടലോടെ പ്രകാശൻ പുറത്തേക്കു വന്നു... ദേവകി അവനെ കണ്ടതും സന്തോഷത്തിൽ തന്റെ കൈയിൽ ഉള്ള ബാഗ് നിലത്തു ഇട്ടു ശേഷം അവനെ പോയി കെട്ടി പുണർന്നു... അത് കണ്ടതും ...കൂടുതൽ വായിക്കുക

39

മീനുവിന്റെ കൊലയാളി ആര് - 39

" മാലതി... മോളെ അരുത് പെട്ടെന്നു ഒരു തീരുമാനത്തിൽ എത്തരുത് ഇതു നിങ്ങളുടെ ഭാവിയാണ് നി ഇപ്പോഴത്തെ ദേഷ്യത്തിൽ ഒരു തീരുമാനത്തിൽ എത്തിയാൽ അത് നിന്റെ തന്നെ തകർക്കും ...." സരോജിനി മരുമകളോട് വേദനയോടെ പറഞ്ഞു " എന്റെ ഭാവിയല്ല തള്ളേ നിങ്ങളുടെ മകന്റെ ഭാവിയാണ് തകരുക... " മാലതി കോപത്തോടെ പറഞ്ഞു "മോളെ... "സരോജിനി ഒരു നിമിഷം കണ്ണീരോടെ ആലോചിച്ചു നിന്നു... ഇന്നുവരെ മാലതി അമ്മ എന്നലാതെ തന്നെ വിളിച്ചിട്ടില്ല തന്നെ ധിക്കരിച്ചു സംസാരിച്ചിട്ട് പോലും ഇല്ല പക്ഷെ ഇന്ന്... സരോജിനിയുടെ മിഴികൾ നിറഞ്ഞൊഴുകി... ഒന്നും പറയാൻ കഴിയാതെ വേദനയോടെ മാലാതിയുടെ അടുത്തു നിൽപ്പാണ് മാലാതിയുടെ അമ്മ... ഒന്നും പറയാതെ സരോജിനി മുത്താണിയിൽ മുഖം പൊത്തി കരയാൻ തുടങ്ങി അതും മാലാതിയുടെ അമ്മയെ നോക്കികൊണ്ട്‌... " ഇന്ന് വരെ എന്റെ മോൾക്ക്‌ ഞാൻ എങ്ങനെയായിരുന്നോ അല്ലെങ്കിൽ എന്നോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ അവൾ നിങ്ങളെ സ്നേഹിച്ചിരുന്നു നിങ്ങള്ക്ക് നേരെ ഒന്ന് ...കൂടുതൽ വായിക്കുക

40

മീനുവിന്റെ കൊലയാളി ആര് - 40

പ്രകാശനുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കി കൊണ്ട് ആരും പറയുന്നത് ചെവി കൊള്ളാതെ മാലതി അവിടെ നിന്നും യാത്രയായി ... അവളെ ഒന്ന് തടയാൻ പോലും കഴിയാതെ പൊഴിക്കാൻ മാത്രമേ പ്രകാശന് കഴിഞ്ഞുള്ളു...തന്റെ മകന്റെ ജീവിതം തകരുന്നത് നോക്കി നിൽക്കാനേ സരോജിനിക്കും അന്നേരം കഴിഞ്ഞുള്ളു.... ഇതേ സമയം ദേവകിയെ അന്വേഷിച്ചു കൊണ്ട് അവളുടെ ഫാമിലി നേരെ കോളേജിൽ എത്തി... "നമ്മുക്ക് മോളുവിന്റെ ക്ലാസ്സിൽ പോകാം അവളുടെ കൂട്ടുകാരികളോട് വല്ലതും ചോദിച്ചാൽ കിട്ടും ഉത്തരം..." ദേവകിയുടെ ചിറ്റപ്പൻ കാർ കോളേജ് ഗേറ്റ് മുറിഞ്ഞു അകത്തു കടക്കുന്ന സമയം പറഞ്ഞു "മം..."എല്ലാവരും ഒന്ന് മൂളി കാർ കോളേജ് മുറ്റത്തുള്ള ഒരു മരത്തണലിൽ നിർത്തിയ ശേഷം എല്ലാവരും അതിൽ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു...അവർ നേരെ ദേവകിയുടെ ക്ലാസ്സ്‌ മുറി ലക്ഷ്യമാക്കി നടന്നു "ദേ ഇതാണ് മോളുവിന്റെ ക്ലാസ്സ്‌..."ബീന ഒരു വിറയലോടെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു ഒന്നും ആലോചിക്കാതെ വളരെ പെട്ടെന്നു തന്നെ എല്ലാവരും ...കൂടുതൽ വായിക്കുക

41

മീനുവിന്റെ കൊലയാളി ആര് - 41

മനസിലെ ഭയം മറന്നു കൊണ്ട് ചുണ്ടിൽ പുഞ്ചിരിയോടെ ആ അമ്മയുടെ കൈയും പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ ദേവകി ആ വീടിനകത്തേക്ക് കയറി... തന്റെ ജീവിതം ഈ വീട്ടിൽ ആണെന്ന് ഉറപ്പിച്ചു കൊണ്ട് "അമ്മ ഒന്ന് നിന്നെ ഇങ്ങള് എന്തിനുള്ള പുറപ്പാടാ ഇവളെ എന്തിനാ നമ്മുടെ വീടിനകത്തേക്ക് കൊണ്ടുപോകുന്നത്... ഇവൾ വീടിനകത്തേക്കു കയറിയാൽ പിന്നെ ഞാൻ ഇവിടെ നിന്നും പോകും എന്റെ കുഞ്ഞിനേയും കൂട്ടി എങ്ങോട്ടെങ്കിലും.." പ്രകാശൻ അത് വാശിയോട് പറഞ്ഞു " നീ ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ടാ മതി... " "വേണ്ട അമ്മ ഒന്നും പറയണ്ട ഇവൾ നമ്മുടെ വീടിനകത്തേക്ക് കയറാൻ പാടില്ല..." "അകത്തേക്ക് പോ ഇവനെ നോക്കണ്ട ...നീ പോ മോളെ.." എന്നാൽ അമ്മ പറയുന്നത് കേൾക്കാതെ ദേവകി പ്രകാശനെ നോക്കി നിന്നു "നീ അകത്തേക്ക് കയറിയാൽ ഞാൻ പറഞ്ഞത് ഞാൻ ചെയ്യും..." പ്രകാശൻ പിന്നെയും അത് പറഞ്ഞു "ടാ നീ ...കൂടുതൽ വായിക്കുക

42

മീനുവിന്റെ കൊലയാളി ആര് - 42

പ്രകാശൻ അങ്ങനെ പറഞ്ഞതും സന്തോഷത്തിൽ ദേവകി മതി മറന്നു... അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ധൈര്യം കടന്നു കൂടി... "എന്നെ വിട് വിടാൻ..." ദേവകി തന്റെ പിടിച്ചിരുന്നോ അമ്മയുടെ കൈകൾ കുതറി മാറ്റി കൊണ്ട് പറഞ്ഞു "എടി... നിന്നെ ഞാൻ... 'ബീന അവളെ അടിക്കാൻ കൈ ഓങ്ങിയതും ദേവകി അമ്മയുടെ കൈയിൽ കയറി പിടിച്ചു തടയുകയും ചെയ്തു... "വെറുതെ എന്നെ തല്ലണ്ട... തല്ലിയാൽ ഒരുപക്ഷെ ഞാനും തിരിച്ചു തല്ലും കാരണം ഞാൻ നിങ്ങളുടെ മകൾ അല്ല ഇപ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യയും ഈ വീടിന്റെ മരുമകളുമാണ് ... "ദേവകി അല്പം ദേഷ്യത്തോടെ ബീനയോടു പറഞ്ഞു "മകളുടെ നീച്ചമായ വാക്കുകൾ കേട്ടതും വന്നവർ എല്ലാവരും ഒരു നിമിഷം പകച്ചു... നമ്മുടെ ദേവകിയാണോ ഇവൾ തല കുഞ്ഞിന് നടക്കുന്ന ആരോടും അധികം സംസാറ്റിക്കാത്ത ദേവകിയാണോ ഇങ്ങിനെ..." എല്ലാവരും ഒരേ നിമിഷം ആലോചിച്ചു "എടി നിന്നെ... നിനക്ക് ഇത്രക്കും ധൈര്യമോ... "ദേവകിയുടെ മാമൻ അതും പറഞ്ഞുകൊണ്ട് ...കൂടുതൽ വായിക്കുക

43

മീനുവിന്റെ കൊലയാളി ആര് - 43

ഗോപാലനും ബീനയും കണ്ണീരോടെ തിരിഞ്ഞു പോകുന്ന സമയം ഭർത്താവിനെ കാറിൽ കയറ്റിയ ശേഷം ബീന വീണ്ടും ദേവകിയുടെ മുന്നിലേക്ക്‌ വന്നു... "നിനക്ക് ആ കിടക്കുന്ന മനുഷ്യനെ അദ്ദേഹം അദേഹത്തിന്റെ ജീവിതം നിങ്ങള്ക്ക് വേണ്ടി മാത്രം ജീവിച്ച മനുഷ്യനാണ് ... നീ രണ്ടാമത് പെൺകുട്ടിയായി പിറന്നപ്പോ ഞാൻ ഉൾപ്പെടെ എല്ലാവരും അത് വലിയ ശാപമായും വേദനയായും കണ്ടു എന്നാൽ നിന്നെ സ്നേഹത്തോടെ തന്റെ ഭാഗ്യമായി കണ്ടത് ദേ ആ മനുഷ്യനാണ് ആ മനുഷ്യന് ണി നൽകിയത് വെറും വേദനകൾ മാത്രം പക്ഷെ ഇപ്പോഴും അദ്ദേഹം നിന്നെ സ്നേഹിക്കുന്നു ആളുടെ ജീവനേക്കാൾ കൂടുതലായി... നി പറഞ്ഞല്ലോ ഒരു നല്ല ഫ്രണ്ട് ആയോ അച്ഛനായോ നിങ്ങൾ ജീവിച്ചിട്ടില്ല എന്ന് നിനക്കറിയുമോ ഈ നിമിഷം വരെ അദ്ദേഹം നല്ലൊരു അച്ഛനായി മാത്രമാണ് ജീവിച്ചത് അതൊന്നും നിനക്ക് മനസിലാവില്ല...നാട്ടുകാർ ആരും തന്നെ ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ നിങ്ങളെ കുറ്റം പറയാതിരിക്കാൻ ആണ് അദ്ദേഹം എന്നും ...കൂടുതൽ വായിക്കുക

44

മീനുവിന്റെ കൊലയാളി ആര് - 44

ദേവകിക്ക് പ്രകാശൻ പറഞ്ഞത് കേട്ടതും സങ്കടം തോന്നി...ഇതേ സമയം മകന്റെ വാക്കുകൾ കേട്ടു എന്ത് ചെയ്യണം എന്നറിയാതെ ചിന്തയിലായിരുന്നു സരോജിനി.. " അമ്മേ..." ദേവകി സരോജിനിയുടെ വന്നു വിളിച്ചു.. "ഇതൊക്കെ ഞാൻ കാരണമാണ്..എന്നോട് ക്ഷമിക്കണം..." അവൾ സങ്കടത്തോടെ പറഞ്ഞു " അതെ ഇതെല്ലാം നി ഒറ്റ ഒരുത്തി കാരണം സംഭവിച്ചതാണ് എന്റെ കുടുംബത്തിൽ നി കാലു വെച്ച് കയറിയത് മുതൽ എല്ലാം അർനഥങ്ങളും സംഭവിച്ചു ഇനി എന്തൊക്കെ സംഭവിക്കും എന്നും എനിക്കറിയില്ല... " സരോജിനി മനസ്സിൽ വിചാരിച്ചു "അമ്മേ... എന്താ ആലോചിക്കുന്നത്.." ദേവകി ഒന്നൂടെ ചോദിച്ചു "അല്ല ഞാൻ ആലോചിക്കുകയായിരുന്നു മോളുവിന്റെ ആ നല്ല മനസ്സിനെ ക്കുറിച്ച്...നി വിഷമിക്കണ്ട ഇത് ഒന്നും ഒരിക്കലും നി കാരണമല്ല ഇതെല്ലാം വിധിയാണ് മോളെ വിധി... അത് ആർക്കും മാറ്റാൻ കഴിയില്ല... നമുക്ക് പ്രകാശൻ പറഞ്ഞത് പോലെ ഇവിടെ നിന്നും പോകാം പട്ടണത്തിലേക്കു..." സരോജിനി പറഞ്ഞു അതും പറഞ്ഞുകൊണ്ട് സരോജിനി അകത്തേക്ക് പോയി.. അന്നേരം ...കൂടുതൽ വായിക്കുക

45

മീനുവിന്റെ കൊലയാളി ആര് - 45

ദേവകി വടുക്കോറത്തുള്ള വിറക് എല്ലാം ഓരോന്നും മഴു ഉപയോഗിച്ച് കീറാൻ തുടങ്ങി...കീറിയ വിറകെല്ലാം ഒരു ഭാഗത്തേക്ക്‌ അടുക്കി വെച്ചു...നെറ്റിയിൽ നിന്നും ഒഴുകി വന്ന വിയർപ്പിൻ തുള്ളികൾ കൊണ്ട് തുടച്ചു... എന്നിട്ട് അകത്തേക്ക് കയറി...അവൾ നേരെ സരോജിനിയെ അന്വേഷിച്ചു നടന്നു"അമ്മയോട് എപ്പോഴെങ്കിലും കാര്യം പറയാം.."ദേവകി മനസ്സിൽ വിചാരിച്ചു കൊണ്ട് നടന്നു... അന്നേരം മുറിയിൽ കുഞ്ഞിന്റെ കൂടെ കിടക്കുകയാണ് അമ്മ " അമ്മേ എനിക്ക് അമ്മയോട് ഒരു കാര്യം.."ദേവകി വാതിക്കൽ നിന്നുകൊണ്ട് പറഞ്ഞു " പതുക്കെ ദേ ഇവളെ ഇപ്പോ ഉറക്കിയേ ഉള്ളു...ആ ഞാൻ മോളെ കാണാനിരിക്കുകയായിരുന്നു... നല്ല തലവേദന കട്ടൻ വെച്ചു തരുമോ അമ്മക്ക് എന്നിട്ട് പറയാം... ""ശെരി അമ്മേ.."ദേവകി അടുക്കളയിലേക്ക് പോയി... "വേണ്ട അമ്മയോട് ആദ്യം പറയണ്ട ആളു വരട്ടെ പ്രകാശേട്ടനോട് ആദ്യം പറയാം അതെ അത് തന്നെയാ ശെരി അതുകൊണ്ടാ അമ്മയോട് പറയാൻ പോകുന്ന ഓരോ നിമിഷം എന്തോ ഒരു തടസ്സം പോലെ ... "ചായ തിളയ്ക്കുന്ന സമയം ...കൂടുതൽ വായിക്കുക

46

മീനുവിന്റെ കൊലയാളി ആര് - 46

കുറച്ചു നേരം കരഞ്ഞു തളർന്ന ദേവകി മൗനമായി താഴെ ഇരുന്നു...പിന്നെ ശരത്തിനെ നോക്കി... അന്ന് പ്രകാശേട്ടൻ എന്നെ അങ്ങോട്ട്‌ കൊണ്ട് പോയത് എന്റെ ഗർഭം കളയാൻ എനിക്കറിയില്ലായിരുന്നു... ചിരിക്കുന്ന അവരുടെ മുഖത്തിന് പിന്നിൽ മറ്റൊരു മുഖം ഉണ്ടെന്നു എനിക്ക് മനസിലായില്ല... അന്ന് ഞാൻ കഴിച്ചത് എന്റെ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാൻ അല്ല പകരം എന്റെ കുഞ്ഞിന്റെ ആയുസ് കളയാൻ ആയിരുന്നു.... ദേവകി പിന്നെയും പൊട്ടി കരഞ്ഞുഅമ്മയുടെ കണ്ണുനീർ സഹിക്കാൻ കഴിയാതെ മീനുവും കരഞ്ഞു... ഇങ്ങിനെ എന്റെ കുഞ്ഞ് എന്റെ വയറ്റിൽ തന്നെ മരിക്കുന്നതു പിന്നെയും തുർടന്നു...അതും എന്റെ കൈകൊണ്ടു തന്നെ അവർ അത് നടത്തി...ഇതിനിടയിൽ പ്രകാശന്റെ അച്ഛനും മരിച്ചു അന്ന് കൃത്യം പറഞ്ഞാൽ മീനുവിന് ഒന്നര വയസ്സുള്ളപ്പോ... ഞാൻ പിന്നെയും ഗർഭിണിയായി... എന്തോ ഇപ്രാവശ്യം ഞാൻ ഗർഭിണിയായ കാര്യം അവരെ അറിയിക്കരുത് എന്ന് തോന്നി... പ്രകാശനോട് കാര്യം പറയാൻ നോക്കുമ്പോൾ ആരോ എന്നെ തടയും പോലെ അതുകൊണ്ട് ഞാൻ ഒന്നും ...കൂടുതൽ വായിക്കുക

47

മീനുവിന്റെ കൊലയാളി ആര് - 47

പെട്ടന്ന് അത് കേട്ടതും ഒരു ഞെട്ടൽ ആയിരുന്നു പ്രകാശന്.... " ദേവകി അവളെ പ്രസവത്തിനു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു എന്നോ എന്നിട്ടും എനിക്ക് എങ്ങനെ ഈ അറിയാതിരുന്നത്.... ഇത്രയും ദിവസം അവളുടെ കൂടെ ഉണ്ടായിട്ടും അവൾ ഗർഭിണിയാണ് എന്ന് എന്തുകൊണ്ട് ഞാൻ അറിഞ്ഞില്ല..." പ്രകാശൻ മനസ്സിൽ പറഞ്ഞു അവൻ പെട്ടന്ന് തന്നെ ഹോട്ടൽ ജനറൽ മേനേജർ ആയ റീനയുടെ അടുത്തേക്ക് പോയി...അവരുടെ മുറിയിൽ എത്തിയതും അവൻ ചെറുതായി ഒന്ന് തട്ടി.. " അകത്തേക്ക് വരൂ... "റീന അകത്തു നിന്നും പറഞ്ഞു ഉടനെ പ്രകാശൻ അകത്തേക്ക് കയറി "എന്താ.. പ്രകാശാ എന്താ നിന്റെ മുഖം വല്ലാതിരുക്കുന്നത്..." പ്രകാശനെ കണ്ടതും റീന ചോദിച്ചു " അത് പിന്നെ..." അവൻ കൂടുതൽ ഒന്നും പറയാതെ അകത്തുള്ള വെള്ളം എടുത്തു കുടിച്ചു... എന്നിട്ട് നേരെ റീനയുടെ അഭിമുഖമായി ഉള്ള കസേരയിൽ ഇരുന്നു "എന്താ നീ കാര്യം പറ.." റീന പരിഭ്രമത്തോടെ ചോദിച്ചു " ഞാൻ എന്ത് ...കൂടുതൽ വായിക്കുക

48

മീനുവിന്റെ കൊലയാളി ആര് - 48

കൂടുതൽ സമയം കളയാതെ റീനയുടെ കാറിൽ തന്നെ ഇരുവരും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു... കുറച്ചു ദൂരം മുന്നോട്ടു പോയതും പെട്ടന്ന് റീനയുടെ ഫോൺ റിങ് ചെയ്തു... റീന കാർ റോഡിന്റെ ഒരു വശത്തായി നിർത്തി.. " ഹലോ... പറയു തേൻമൊഴി.." റീന ചോദിച്ചു "മാഡം.. ഇന്ന് ഒരു കുട്ടിയും പ്രസവത്തിൽ മരിച്ചിട്ടില്ല മാത്രമല്ല ഒരു കുഞ്ഞ് കുട്ടിയുടെ ബോഡി കിട്ടിയിട്ടുമില്ല ഇനിയിപ്പോ എന്ത് ചെയ്യും മാഡം...." തേൻമൊഴി ചോദിച്ചു "നോക്ക് തേൻമൊഴി എനിക്ക് അത് ഒന്നും കേൾക്കണ്ട ഞാൻ പറഞ്ഞത് പോലെ നവജാതശിശു അവളുടെ അരികിൽ വേണം അതും മരിച്ച കുട്ടി അവളുടെ കുട്ടി എന്റെ കൈയിൽ എത്തണം അത്രതന്നെ..." റീന ഒരു താക്കീതു പോലെ അത് പറഞ്ഞു " എങ്കിൽ അതിനു ഒരു ഐഡിയ മാത്രമേ ഉള്ളു ..." തേൻമൊഴി തിരിച്ചു പറഞ്ഞു "എന്താ അത്.." "അതിനു ഞാൻ മാത്രമല്ല നിങ്ങളുടെ പങ്കും വേണം.." "നീ ഐഡിയ പറ എന്നിട്ട് ...കൂടുതൽ വായിക്കുക

49

മീനുവിന്റെ കൊലയാളി ആര് - 49

പ്രകാശൻ അമ്മയുടെ അരികിൽ നിന്നും നടന്നു നീങ്ങി.. അവൻ ഉടനെ തന്നെ റീനക്ക് ഫോൺ ചെയ്തു... ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടതും ബാങ്കിൽ പണം പോയ റീന ഫോൺ അറ്റന്റ് ചെയ്തു.. "എന്താ പ്രകാശ ദേവകി പ്രസവിച്ചോ.." റീന ചോദിച്ചു "അറിയില്ല അവൾ അകത്താണ് ഒന്നും അറിഞിട്ടില്ല..അല്ല എവിടെ നീ പറഞ്ഞ ആ തേൻമൊഴി നേഴ്സ് അവരെ ഒന്ന് കാണണം..." പ്രകാശൻ ചോദിച്ചു " എന്തിന് അതിന്റെ ആവശ്യമില്ല ഞാൻ ഉടനെ ഹോസ്പിറ്റലിൽ എത്തും....അപ്പോൾ ഡോക്ടർ നിങ്ങളോട് കാര്യം പറയും അന്നേരം നീ അവിടെ നിന്റെ അമ്മയുടെ കൂടെ ഉണ്ടാകണം... അപ്പോഴേക്കും തേൻമൊഴി ഞാൻ വാങ്ങിച്ചു അവൾക്കു നൽകുന്ന ഒരു കുഞ്ഞിന്റെ പാവയെ നിന്റെ കൈയിൽ തരും ആ പാവയെയും കൊണ്ട് കണ്ണീരോടെ നീ പുറത്തേക്കു വരണം എന്നിട്ട് എന്റെ കാറിൽ കയറണം..."പ്രകാശൻ പറഞ്ഞു "അല്ല നീ ഇങ്ങോട്ട് വരുന്നതിനു മുൻപ് ദേവകി പ്രസവിച്ചാലോ..." "അവൾ പ്രസവിച്ചാലും അവർ ...കൂടുതൽ വായിക്കുക

50

മീനുവിന്റെ കൊലയാളി ആര് - 50

കാർ പതിയെ അവിടെ നിന്നും നീങ്ങി... താൻ സുരക്ഷിതമായ കൈകളിൽ ആണെന്ന ചിന്തയിലായിരിക്കാം പ്രകാശന്റെ കൈയിൽ ഉള്ള ആ കുഞ്ഞ് ഒന്നും അറിയാതെ സുഖമായി തന്റെ അടച്ചു ഉറങ്ങുകയാണ്... അപ്പോഴേക്കും സരോജിനിയുടെ മുഖത്തു വെള്ളം തെളിച്ചതും മയക്കത്തിൽ നിന്നും അവർ എഴുന്നേറ്റിരുന്നു... " ദൈവമേ ന്റെ കുട്ടി... ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ....ആ പിഞ്ചു കുഞ്ഞിനെ കൊണ്ട് പോയതിനു പകരം എന്നെ കൊണ്ട് പോകാമായിരുന്നില്ലേ ദൈവമേ... അവൾ! അവളോട്‌ ഞാൻ എന്ത് പറയും എങ്ങനെ സമാധാനിപ്പിക്കും ദൈവമേ... " സരോജിനി വലം കൈ ചുരുട്ടി പിടിച്ചു കൊണ്ട് മാറിൽ അടിച്ചു കരഞ്ഞു "അയ്യോ.. വേണ്ട അമ്മേ കരയാതിരിക്കു എന്ത് ചെയ്യാനാ എല്ലാം വിധി..." അടുത്തുള്ളവർ എല്ലാവരും സരോജിനിയെ സമാധാനിപ്പിച്ചു ഈ സമയം കാറിൽ "കുഞ്ഞിന്റെ മുഖം നന്നായി നോക്കിക്കോ ഇനി ഇവനെ നിനക്ക് കാണാൻ കഴിയില്ല.." റീന പരിഹാസത്തോടെ പറഞ്ഞു "ദേ നോക്ക്... പിന്നെ ഇത് എങ്ങനെയെങ്കിലും ജീവിതത്തിൽ നിന്നും ...കൂടുതൽ വായിക്കുക

51

മീനുവിന്റെ കൊലയാളി ആര് - 51

കുറച്ചു നേരത്തിനു ശേഷം പ്രകാശൻ ഹോസ്പിറ്റലിലേക്ക് ഓടി എത്തി..അവനെ കണ്ടതും "ഏട്ടാ നമ്മുടെ കുഞ്ഞ്..." ദേവകി പൊട്ടി കരഞ്ഞു "ദേവകി നമ്മുടെ മോൻ... "പ്രകാശനും പൊട്ടി ശേഷം അവളുടെ അരികിൽ കട്ടിലിൽ ഇരുന്നു "ഇല്ല അവനു ഒന്നും സംഭവിച്ചിട്ടില്ല എനിക്ക് ഉറപ്പാ എന്റെ കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല..." പ്രകാശന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ദേവകി പറഞ്ഞു ദേവകിയുടെ കരച്ചിൽ സഹിക്കാൻ കഴിയാതെ പ്രകാശൻ അവളെ തന്റെ മാറോടു ചേർത്ത് പിടിച്ചു "കരയണ്ട.. എല്ലാം വിധിയാണ്..." പ്രകാശൻ തന്റെ ഭാര്യയുടെ തലയിൽ തഴുകി വേദനയോടെ പറഞ്ഞു കണ്ണീരോടെ മാത്രമേ ആർക്കും അത് കാണാൻ സാധിക്കു അത്രയും വേദനയാകുന്ന നിമിഷം "ഏട്ടാ നമ്മുടെ കുഞ്ഞ് എവിടെ അവന്റെ മുഖം ഒരു നോക്ക് കാണാൻ..." ദേവകി കണ്ണീരോടെ പ്രകാശന്റെ മുഖത്തെക്ക് നോക്കി ചോദിച്ചു "എന്നോട് ക്ഷമിക്കണം ദേവകി ഞാൻ അവന് ചെയ്യണ്ട കർമങ്ങൾ ചെയ്തു.." പ്രകാശൻ ദേവകിയുടെ കൈകളിൽ പിടിച്ചു പറഞ്ഞു "എന്ത് എന്താ ...കൂടുതൽ വായിക്കുക

52

മീനുവിന്റെ കൊലയാളി ആര് - 52

"ആാാാ..."നെഞ്ചിൽ കൈ വെച്ചു കൊണ്ട് വേദനയോടെ സരോജിനി താഴെ വീണു തറയിൽ വീണ സരോജിനിയെ കണ്ടതും ദേവകി കണ്ണീരോടെ കണ്ണന്റെ വീട്ടിലേക്കു ഓടി... പ്രകാശൻ പോയതിനു ആ വീട്ടിലേക്കു ആകെ ഒരു സഹായമായി ഉണ്ടായിരുന്നത് കണ്ണനും കുടുംബവും ആയിരുന്നു... " എന്താ ദേവകി ചേച്ചി.." ഉമ്മറത്തിരുന്ന കണ്ണൻ ചോദിച്ചു... "അമ്മ... അമ്മക്ക് വയ്യ പെട്ടന്ന് താഴെ വീണു..." " ദൈവമേ.." കണ്ണൻ പെട്ടന്ന് തന്നെ ഉമ്മറത്ത് നിന്നും ചാടി എഴുന്നേറ്റു ശേഷം പെട്ടന്ന് തന്നെ അകത്തേക്ക് പോയി ഷർട്ട്‌ എടുത്തിട്ടു... "അമ്മേ ഞാൻ സരോജിനിയമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് വരാം..." കണ്ണൻ അതും പറഞ്ഞുകൊണ്ട് പുറത്തേക്കു ഇറങ്ങി ഇരുവരും പെട്ടന്ന് തന്നെ വീട്ടിലേക്ക് വന്നു..നിലത്തു ബോധരഹിതയായി കിടക്കുന്ന സരോജിനിയമ്മയെ കണ്ണൻ വാരിയെടുത്തു ദേവകി മീനുവിനെയും... വളരെ പെട്ടന്ന് തന്നെ ഓട്ടയിൽ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.. ഹോസ്പിറ്റലിൽ പോയതും സ്‌ട്രക്ച്ചറിൽ കിടത്തിയ സരോജിനിയെ അത്യാഹിത വിഭാഗത്തിൽ പ്രേവേശിപ്പിച്ചു അവർക്കു ...കൂടുതൽ വായിക്കുക

53

മീനുവിന്റെ കൊലയാളി ആര് - 53

തന്നെ നോക്കുന്ന സുധിയേയും രാഹുലിനെയും ശരത്തും നോക്കി...ഒന്നും! ഒന്നും പറയരുത് എന്ന രീതിയിൽ അവരെ നോക്കി അവൻ തലയാട്ടി ..."ആ കുട്ടി നിങ്ങള്ക്ക് ജനിച്ച ആ ഏതു തീയതിയിലാണ് ഗോകുലം ആശ്രമത്തിൽ എത്തിയത് എന്ന് അറിയുമോ..." സുധി ചോദിച്ചു "അറിയാം 11.03.1995... അന്നാണ് ഞാൻ എന്റെ മകനെ പ്രസവിച്ചതും അവൻ എന്നെ വിട്ടു പിരിഞ്ഞതും... "ദേവകി കണ്ണീരോടെ പറഞ്ഞു"എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ട്.." നിശബ്ദയായി നിന്ന ദേവകിയോട് രാഹുൽ ചോദിച്ചു ദേവകി അവനെ സംശയത്തോടെ നോക്കും പോലെ എല്ലാവരും രാഹുലിനെ നോക്കി... രാഹുൽ സത്യം പറയുമോ എന്ന ഭയവും ശരത്തിനു തോന്നി..." എന്താണ്... എന്താ നിനക്ക് ചോദിക്കാൻ ഉള്ളത്.. " ശരത് ചെറിയ വിറയലോടെ ചോദിച്ചു " അല്ല നിങ്ങൾ ഈ പറയുന്ന കഥയിൽ മീനു കുട്ടിയല്ലേ... അവൾ നിങ്ങള്ക്ക് ഒരു തെറ്റും ദ്രോഹവും ചെയ്തിട്ടില്ല നിങ്ങളെ ദ്രോഹിച്ച പ്രകാശനും പോയി പിന്നെ ആളുടെ അമ്മ അവരും മരിച്ചു എങ്കിൽ ...കൂടുതൽ വായിക്കുക

54

മീനുവിന്റെ കൊലയാളി ആര് - 54

കുറച്ചു സമയത്തിന് ശേഷം ജോൺസൺ അങ്ങോട്ട്‌ വന്നു... "ദേ ഇത് അവൾ അവിടെ ജോലി ചെയുമ്പോൾ ഉണ്ടായിരുന്ന ലെജ്ർ ആണ്... കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം എങ്കിൽ അത് ഇതിൽ ഉണ്ടാകും..." ദേവകി ഉടനെ തന്നെ ആ പുസ്തകം കൈയിൽ വാങ്ങിച്ചു... ഒരുപാട് നേരം ആ പുസ്തകം മറിച്ചു നോക്കി...അന്നേരം ആ മിഴികളിൽ വലിയൊരു പ്രതീക്ഷയും ചെറിയൊരു വേദനയും ഉണ്ടായിരുന്നു... അതിൽ ദേവകിക്ക് ആ ഉത്തരവും ലഭിച്ചു...ആ വിവരം ലഭിച്ചത് ദേവകിയുടെ മുഖം സന്തോഷത്തിൽ തുളുമ്പി... "കുട്ടിയെ ക്കുറിച്ച് എന്തെങ്കിലും കിട്ടിയോ..." ജോൺസൺ ദേവകിയുടെ മുഖം കണ്ടതും ആകാംഷയോടെ ചോദിച്ചു 11.03.1995 ആൺകുട്ടി കഴുത്തിനു പിന്നിൽ മറുക് ഉണ്ട്... അഡ്രെസ്സ് മാറി കൊടുത്താലും പേര് മാറ്റി എഴുതിയാലും പ്രകാശാന്റെ കൈയക്ഷരവും ദേവകി കണ്ടെത്തി അവളുടെ മിഴികൾ നിറഞ്ഞു... "എന്താ കിട്ടിയോ.."ജോൺസൺ ഒന്നൂടെ ചോദിച്ചു "ഉണ്ട് ഇതിൽ ഉണ്ട് പക്ഷെ അവനെ ഏതു ആശ്രമത്തിലേക്കാണ് വീണ്ടും മാറ്റിയത് എന്ന് ഇതിൽ ഇല്ല.." ...കൂടുതൽ വായിക്കുക

55

മീനുവിന്റെ കൊലയാളി ആര് - 55

താൻ എല്ലാ വിധത്തിലും ജീവിതൽ തോറ്റു പോയി എന്ന് മനസിലാക്കിയ ദേവകി ഒന്നും തന്നെ മറക്കാതെ എല്ലാ വിവരവും പറയുവാൻ തീരുമാനിച്ചു... "അന്ന്... അന്ന് പതിവ് ഞാൻ ജോലിക്ക് പുറപ്പെട്ടു... പനിയോ വയറുവേദനയോ എന്തോ അന്ന് മീനു സ്കൂളിൽ പോയില്ല... അവളുടെ മുഖത്ത് എന്തോ ഒരു ടെൻഷൻ ഉണ്ടായിരുന്നു പക്ഷെ ഞാൻ അത് ചോദിച്ചില്ല...ഞാൻ അവൾക്കു ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചു ഇങ്ങു പൊന്നു എന്നാൽ സത്യമായിട്ടും അന്ന് ഞാൻ അവളെ കൊല്ലണം എന്നോ കൊല്ലും എന്നോ കരുതിയിരുന്നില്ല... പക്ഷെ അന്ന്... "ദേവകി കണ്ണുനീർ പൊഴിച്ചു "ഈ കണ്ണുനീർ ഭൂമിയെ ചുട്ട് ഏരിക്കുന്ന ലാവയാണ് അതുകൊണ്ട് കരയരുത് ദേവകി കരയാൻ പോലും യോഗ്യത ഇല്ലാത്തവൾ ആണ് നീ..." വാസു പറഞ്ഞു" വാസുവേട്ടാ..." രാഹുൽ വിളിച്ചു "ശെരി ഞാൻ ഒന്നും പറയുന്നില്ല.." വാസു ദേഷ്യത്തോടെ പറഞ്ഞു "എന്റെ ഉള്ളിൽ അതിയായ പക ഉണ്ടെങ്കിലും അത് എന്നുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്നു പക്ഷെ അത് ...കൂടുതൽ വായിക്കുക