Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

പ്രിയ കൂട്ടുകാരി.....









"ചാരു....... " താഴെ പാൽ ഗ്ലാസുമായി പേടിച്ച് നിൽക്കുമ്പോൾ ആണ് പെട്ടെന്ന് അവന്റെ ശബ്ദം കേട്ടത് ..... അൽപ്പം പേടിയോടെ ആണെങ്കിലും അവള് മുകളിലേക്ക് ചെന്നു.....

വാതിലിൽ മുട്ടി വിളിക്കാൻ എന്തോ ബുദ്ധിമുട്ട് തോന്നിയത് കാരണം അവള് അവിടെ തന്നെ നിന്നു...... മുറിയിൽ നിന്നും കളിയും ചിരിയും കേൾക്കുന്നുണ്ടായിരുന്നു..... അതവൾക്ക്‌ അസഹ്യമായി തോന്നി.... ഒരു കൈകൊണ്ട് അവള് ചെവി പൊത്തി പിടിച്ചു....... അപ്പോഴേക്കും ആ കതക് തുറക്കപ്പെട്ടിരുന്നു.......

" നീയിവിടെ എന്ത് കണ്ട് നിൽക്കാ നിന്നോട് വരാൻ പറഞ്ഞിട്ട് എത്ര നേരമായി......." അവൻ അവളുടെ മുടികുത്തിൽ പിടിച്ചു.... അവളുടെ തല ചുമരിൽ ആഞ്ഞിടിച്ചു........ വേദന കൊണ്ട് പുളഞ്ഞപ്പൊഴും അവള് അവനെ എതിർത്ത് ഒരക്ഷരം പോലും മിണ്ടിയില്ല......

" അതിനു എങ്ങനെയാ...... ഒരു ദിവസം അധികാരവും പറഞ്ഞ് കയറി കൂടിയതല്ലെ.... ഞാൻ ആയത് കൊണ്ട് പണ്ടെക്ക്‌ പണ്ടെ ഇറക്കി വിട്ടില്ല ...... " അവൻ അവളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി..... എന്നിട്ട് പാൽ ഗ്ലാസും വാങ്ങി വാതിൽ ഉറക്കെ അടച്ചു.......

" എന്തായിരുന്നു അവിടെ ഒരു ബഹളം.... ആ നാശം പിടിച്ച ചാരു ആയിരുന്നോ......"

" അതേ അവള് തന്നെ ചാരു..... ഞാൻ നോക്കിയപ്പോൾ പുറത്ത് നിൽക്കയിരുന്നു..... അവൾക്ക് അറിയില്ലല്ലോ ഞാൻ അവളെ കാണിക്കാൻ വേണ്ടി മാത്രമാണ് ഇൗ അഭിനയിക്കുന്നത് എന്ന്......" എന്തുകൊണ്ടോ അവന്റെ ആ വാക്കുകൾ അവളെ പൊള്ളിച്ചു..... ദേഷ്യത്തോടെ അവള് മുഖം തിരിച്ചു ......

" എന്തുപറ്റി നിമി...... എന്താ നിനക്ക്....."

" ഒന്നുമില്ല നിഖിയേട്ടാ...... അല്ല ശെരിക്കും ഏട്ടൻ അവളെ സ്നേഹിച്ചിരുന്നോ......."

" അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല നിമ്മി..... കാരണം അവളോട് തോന്നിയ ഇഷ്ട്ടം അത് എന്താണ് എന്ന് എനിക്കറിയില്ല.... പക്ഷേ അവളെ കാണുമ്പോ എനിക്ക് തോന്നുന്ന ആ വികാരം അത് മറ്റാരെയും കാണുമ്പോ തോന്നാറില്ല......... "

" അതൊക്കെ വെറുതെ തോന്നുന്നതാണ്..... അവളെ സ്നേഹിക്കാൻ നിന്റെ മനസ്സിന് ഒരിക്കലും കഴിയില്ല ......"

" എന്തോ അറിയില്ല..... നീ നിന്റെ മുറിയിൽ പോയി കിടക്കാൻ നോക്ക്......"

" അല്ല ഞാനിന്ന് ഇവിടെ കിടന്നോളം......"

" അതെന്താ...... അങ്ങനൊരു പതിവ് ഇവിടെ ഇല്ല ...... അവളെ കാണിക്കാൻ വേണ്ടി മാത്രമാണ് നിന്നെ ഞാനിന്ന് മുറിയിൽ കയറ്റിയത് അല്ലാതെ മറ്റ് യാതൊരു വിധ ഉദ്ദേശവും എനിക്കില്ല..... വേഗം പോവാൻ നോക്ക്....."

💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

"എന്തിനാണ് പിന്നെ ഇഷ്ട്ടം ഭാവിച്ച് എന്റെ പുറകെ നടന്നത്..... ഇങ്ങോട്ട് വലിഞ്ഞ് കയറി വന്നതല്ലല്ലോ ഞാൻ പോയ്ക്കോളം എന്ന് പറഞ്ഞതാണ് ഒരുപാട് വട്ടം അച്ഛനോടും അമ്മയോടും..... എന്നാല് അനാഥയായ എന്നോട് അവർക്ക് തോന്നിയ അമിതമായ വാത്സല്യം ....... അവരെ എതിർക്കാൻ എനിക്ക് തോന്നിയില്ല .... " മുട്ടിൽ മുഖം പൊത്തി അവള് പൊട്ടിക്കരഞ്ഞു......

" ഇനി എനിക്ക് പോവാൻ മറ്റൊരിടം ഇല്ല നിഖിയെട്ടാ ...... ഉണ്ടായിരുന്നെങ്കിൽ ഞാൻ പോയി തന്നെനെ....... പണ്ടും എന്റെ കൂട്ടുകാരിക്ക് വേണ്ടി പകുത്ത് നൽകിയതാണ് എന്റെ ജീവനെ.... ഇന്നും അവള് അത് ആസ്വദിക്കുന്നു..... എന്നാല് ഞാനോ ഒന്നും തുറന്ന് പറയാൻ പോലും സാധിക്കാതെ നീറുന്നു.... മടുത്തു എനിക്കീ ജന്മം എന്തിനോ വേണ്ടി ആർക്കോ വേണ്ടി ഉരുകി തീരുന്നു .... എങ്കിലും ഞാൻ സന്തോഷവധിയാണ് എന്റെ തൊട്ടരികിൽ എന്റെ ജീവന്റെ പാതിയുണ്ട്..... ആ ഒരൊറ്റ കാര്യം മതി ഇൗ ചാരുവിന് ജീവിക്കാൻ......." എന്നത്തേയും പോലെ വേദനയോടെ അന്നും അവള് നിദ്രയെ പുൽകി.........

💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

" ചാരു........ " അടുക്കളയിൽ പണി ചെയ്തുകൊണ്ടിരുന്ന സമയത്താണ് അവന്റെ അലർച്ച കാതിൽ മൂർച്ച കൊണ്ടത്..... അവള് മുകളിലേക്ക് ഓടി......

" എന്താ ..... എന്താ നിഖിയേട്ടാ......" വാതിൽക്കൽ കിതച്ച് കൊണ്ട് നിൽക്കുന്ന അവളെ കണ്ട് അവനിൽ എന്തോ ഒരു വികാരം ഉടലെടുത്തു....... തെന്നി മാറി കിടക്കുന്ന അവളുടെ സാരിയിൽ അവന്റെ കണ്ണുകൾ പതിഞ്ഞു...... അവൻ അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു .......

" നിഖിയേട്ടാ........." വിറക്കുന്ന ചുണ്ടുകളോട് കൂടെ അതിലുപരി ദയനീയമായി അവള് വിളിച്ചു.......

അവന്റെ കാതിൽ ആ സ്വരം പതിഞ്ഞില്ല..... അവന്റെ ശ്രദ്ധ മുഴുവൻ അവളുടെ മേനിയിൽ ആയിരുന്നു.......

അവന്റെ കാമം തീരുന്നത് വരെ അവൻ അവളുടെ ശരീരത്തിൽ ഒഴുകി നടന്നു..... ഒന്നെത്തിർക്കനോ മറുത് പറയാനൊ ആവാതെ അവള് അവന്റെ പിടിയിൽ മുറുകി.....

അവസാനം ഒരുപാട് വേദന നൽകി അവൻ അടർന്നു മാറുമ്പോൾ അവൾക്ക് നഷ്ടമായത് അവളിലെ പെണ്ണിനെ ആയിരുന്നു......

" നിഖിൽ.........." അവള് ഉറച്ച സ്വരതോടെ പതറാതെ അവനെ വിളിച്ചു...... അവളുടെ ആ വിളി അവന് പരിചിതമായിരുന്ണില്ല...... അപ്പോഴാണ് ശെരിക്കും അവന് ബോധം വന്നത്......

" ചാരു...ഞാൻ....."

" മിണ്ടി പോകരുത് നിങ്ങള്......ഇത്രയും നാളും താൻ ചെയ്ത ക്രൂരതകൾ സഹിച്ച് ഞാനിവിടെ കഴിഞ്ഞു...... എനിക്ക് വേണമെങ്കിൽ പോവാമായിരുന്നു....... ഞാൻ പൂവത്തിരുന്നത് പോവാൻ ഒരിടമില്ലഞ്ഞിട്ടണ് അത് സത്യവും ആണ്..... എന്നാല് എനിക്ക് മരിക്കമായിരുന്നു...
എന്നെ ഓർത്ത് കരയാനോ വേധനിക്കനോ ആരുമില്ല..... " വാക്കുകൾ ഇടറി അവളൊന്നു തേങ്ങി......

" ഞാൻ എന്തുകൊണ്ട് അത് ചെയ്തില്ല എന്ന് നിങ്ങള് ചിധിച്ചിട്ടുണ്ടോ...... ഇല്ല.... ഞാൻ അങ്ങനെ ചെയ്യാതിരുന്നത് ഒറ്റക്കല്ല എന്ന തോന്നൽ ഇല്ലാതിരുന്നത് കൊണ്ടാണ്..... നിങ്ങളെ അത്രക്ക് ഞാൻ സ്നേഹിച്ചിരുന്നു നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ജീവിച്ചത് പോലും.... നിങ്ങൾക്ക് അറിയുമോ പണ്ട് എന്റെ പുറകെ നടന്നത്.... ഓർമ കാണില്ല എന്നാല് എനിക്ക് നല്ല ഓർമ്മയുണ്ട്..... അന്ന് എന്റെ പ്രിയ കൂട്ടുകാരിക്ക് വേണ്ടി എന്റെ ഇഷ്ട്ടത്തെ എന്നിൽ നിന്നും പറിച്ച് ഏറിഞ്ഞപ്ലോൾ ഞാൻ അനുഭവിച്ച നീറ്റൽ അത് നിങ്ങൾക്ക് അറിയുമോ........ നിങ്ങൾക്ക് ഒന്നും അറിയില്ല നിഖിൽ .... ഇത്രയും കാലം ഒരു പട്ടിയെ പോലെ നിങ്ങളുടെ ആവശ്യങ്ങൾ ചെയ്തത് തന്ന എന്റെ മനസ്സ് പോലും നിങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടില്ല..... എന്റെ ആ കൂട്ടുകാരി ആരാണെന്ന് അറിയണോ.......?" നിഖിൽ വേണം എന്ന രീതിയിൽ തലയാട്ടി അപ്പോഴേക്കും അവന്റെ കണ്ണ് കലങ്ങിയിരുന്നു.......

" നിങ്ങളുടെ നിമ്മി..... അവള് ആണ് എന്റെ പ്രിയ കൂട്ടുകാരി..... എന്നാല് ഞാൻ അറിഞ്ഞിരുന്നില്ല അവളിലെ വിഷത്തെ..... ഇവിടെ വന്നതിനു ശേഷം അവലെനിക്ക്‌ തന്ന വേദന അതെന്റെ മനസ്സിനെ പാടെ തകർത്തിരുന്നു...... ഒരിക്കൽ അച്ഛനും അമ്മയും ഒറ്റക്കാക്ക്കി പോയപ്പോൾ ഇൗ ചാരി തകർന്നതാണ്.... അന്നെനിക്ക് കൂട്ടയത് ഇവിടുത്തെ അച്ഛനും അമ്മയും ആയിരുന്നു..... എന്നാല് എന്റെ നിമ്മിയിൽ നിന്നും കൂടെ ഒരു ചതി ഉണ്ടായപ്പോൾ തങ്ങനായില്ല എനിക്ക്...... " തലേനയിൽ മുഖം പൂഴ്ത്തി പൊട്ടി പൊട്ടി അവള് കരഞ്ഞു.......

" ചാരു...... മോളെ ഇതൊന്നും ഞാനറിയാതെ പോയല്ലോ.... ഇത്രയും നാൾ എന്റെ താങ്ങായി തണലായി നീ ഉണ്ടായിട്ടും എന്റെ വിഷം നിറഞ്ഞ മനസ്സിന് നിന്നെ മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ........"

" സാരമില്ല നിഖിൽ ...... ഒന്നിക്കേണ്ടവർ അല്ലേ ഒന്നവേണ്ടത് അതിനിടയിൽ കടിച്ച് തൂങ്ങി നിന്നത് ഞാനല്ലേ.... ഒഴിഞ്ഞ് തന്നേക്കാം ഇന്നു തന്നെ......"

".നീ എന്താണ് ചാരു പറയിന്നെ.... ഒരിക്കൽ നഷ്ടപ്പെട്ടതാണ് എനിക്ക് നിന്നെ പിന്നീട് കുറേ അന്വേഷിച്ചു എങ്കിലും കണ്ടെത്താൻ സാധിച്ചില്ല....... പെട്ടെന്ന് ഒരു ദിവസം അച്ഛനും അമ്മയും നിന്നെ കൂട്ടികൊണ്ട് വന്നപ്പോൾ എനിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല എന്നത് സത്യമാണ് എന്നാല് ഇപ്പൊ എനിക്ക് ഇൗ ലോകത്ത് സ്വന്തമെന്ന് പറയാൻ ഉള്ളത് നീ മാത്രമാണ്.... ആ നീ കൂടെ എന്നെ വിട്ട് പോയാൽ പിന്നെ ഇൗ നിഖിൽ ഉണ്ടാവില്ല ചാരു..... " അവൻ അവളെ പുണർന്നു..... അവന്റെ കണ്ണീർ അവളുടെ ചേന്നിയിൽ തങ്ങി നിന്നപ്പോൾ അവളിലെ പെണ്ണിന് അത് സഹിച്ചില്ല...... അവനെ അവർ ഒന്നുകൂടെ ചേർത്ത് പിടിച്ചു.........

പുറത്ത് ഇതെല്ലാം കണ്ട് നിന്ന നിമിഷ നീറി പുകയുന്ന മനസ്സോടെ അവളിലെ വിഷത്തെ ഇറക്കി വച്ച് ചാരുവിന്റെ കാൽ പാതത്തിൽ അഭയം പ്രാപിച്ചു.........

"ക്ഷമിക്കൂ ചാരു ഇൗ പാപിയെ....... നിന്റെ പ്രണയത്തെ നീ എനിക്ക് വച്ച് നീട്ടിയപ്പോൾ ഞാനറിഞ്ഞില്ല അത് നിന്റെ ജീവൻ തന്നെ ആയിരുന്നെന്ന്...... എന്നോട് ക്ഷമിക്കണം..... ഇനിയന്നും ഞാൻ നിന്റെ പ്രിയ കൂട്ടുകാരി ആയിരിക്കും ......"

നന്മയേറിയ ചാരുവിൻെറ മനസ്സിന് തന്നെ കൂട്ടുകാരിയുടെ വേദന കാണാതിരിക്കാൻ ആയില്ല......... അവള് നിമ്മിയെ കെട്ടിപിടിച്ചു...... അവരുടെ സ്നേഹം കണ്ട് നിഖിയുടെ ചുണ്ടിൽ അൽപ്പം കുശുമ്പ് തങ്ങി നിന്നു......

💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

നീഖിയേട്ടാ.......

മ്മംമ്മ്...... എന്താണ് ചാരു പെണ്ണെ....

എന്തിനാ ഇങ്ങനെ പുറത്ത് നിൽക്കുന്നത് തണുപ്പ് അടിക്കും വന്നെ ഉള്ളിൽ പോയി കിടക്കാം.........

നീ ഇങ്ങോട്ട് വാ പെണ്ണെ.... കുറച്ച് തണുപ്പ് കൊണ്ടെന്ന് വച്ച് ഒന്നും വരില്ല..... ഇൗ തണുപ്പിന് വല്ലാത്തൊരു സുഖം ഉണ്ട് ........

എന്താണ് ചെക്കാ.... ഇന്ന് വല്ലാത്ത മൂഡിൽ ആണല്ലോ.....

അത് പിന്നെ പറയാണോ...... അവൻ അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു.....

ഇനിയെന്നും എന്റെ ജീവന്റെ പാതിയായ്‌ കാണുമോ കൂടെ....... നിഖിൽ ചെറിയ കുറുമ്പോടെ അവളുടെ ചുണ്ടിൽ കടിച്ചു....

ഇൗ ചാരുവിന്റ്‌ ശ്വാസം നിലയ്ക്കുന്നത് വരെ ഇൗ നെഞ്ചിലെ ചൂടും പറ്റി ദെ ഇവിടെ എന്റെ നിഖിയുടെ ഹൃദയത്തോട് ചേർന്ന് കിടക്കും ഞാൻ......

ആണോ .....

ആന്നെ.....

ഇനി വാ നമുക്ക് കിടക്കാം.....

ഓ ശെരി ഇനി അതിനു എന്റെ പെണ്ണിന്റെ മുഖം വാടണ്ട.......

തന്റെ ജീവന്റെ പാതിയുടെ ഹൃദയതാളത്തിൽ ലയിച്ച് വരാൻ ഇരിക്കുന്ന നല്ലൊരു നാളെയെ വരവേൽക്കാനായി ചാരു മയങ്ങി......



അവസാനിച്ചു......,😊


എന്റെ ആദ്യത്തെ ചെറുകഥ ആണ് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.......💕