Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഞാനും എന്റെ ഐഷുവും....













ഐഷൂ..... ദേ കളി വിട് പെണ്ണെ സത്യം പറ ......

എന്താടാ കള്ളതാടി......

വിട്ടെ വിട്ടേ..... എനിക്കിനി ഒന്നും കേൾക്കണ്ടേ അല്ലെങ്കിലും എന്നെ പറഞാൽ മതിയല്ലോ.... ക്രിസ്ത്യാനി ആയ ഞാൻ നിന്നെ പോലൊരു നായർ കുട്ടിയെ ആഗ്രഹിക്കാൻ പാടില്ലാർന്നു.......

ഓ..... തുടങ്ങിയോ പതിവ് പല്ലവി എന്തൊന്നടാ ചെക്കാ.... നിനക്ക് തോന്നുന്നുണ്ടോ ഇൗ ഐശ്വര്യയ്ക്ക് ഇൗ കള്ളതാടിയെ വിട്ട് പോവാൻ പറ്റുമെന്ന് ...... മ്മംമ്മ്.....

അതില്ല ...... എന്നാലും നീ കല്യാണം ഉറപ്പിച്ചു പെണ്ണ് കാണാൻ വന്നു എന്നൊക്കെ പറയുമ്പോ എന്റെ ഉള്ള് പോട്ടുവാ പെണ്ണെ..... വെറുതെ പോലും നിന്നെ വിട്ട് കളയാൻ എനിക്ക് വയ്യാ......

ആണോടാ ചക്കരെ..... അതെനിക്ക് അറിയത്തില്ലയോ എന്റെ മുത്തിന് എന്നെ വിട്ട് കളയാൻ വയ്യെന്ന് ...... അതുകൊണ്ടല്ലെ ഞാനിങ്ങനെ നിന്നെ ചൂടാക്കാൻ ഓരോന്ന് പറയുന്നത്........

ആണോ.... എന്നാല് ഇനി തൊട്ട് ഞാനും തമാശക്ക് മറ്റു പെണ്ണുങ്ങളെ വായിനോക്കാം.... അതെങ്ങനെണ്ട് കൊള്ളാം ല്ലേ.....

ഐഷു പരിഭവത്തോടെ മുഖം തിരിച്ചു..... അവളുടെ കുട്ടികുറുമ്പോടെ ഉള്ള മുഖം അവനിൽ ആവേശം നിറച്ചു..... ഒരു ദീർഗ ചുമ്പനത്തോടെ പിണക്കം എല്ലാം മാറ്റി രണ്ടുപേരും വീട്ടിലേക്ക് തിരിച്ചു......

ബൈക്കിൽ ഇരിക്കുമ്പോഴും അവളുടെ മുടിയിഴകൾ കാറ്റിൽ അവന്റെ മുഖത്തെ മാറ്റൊലി കൊള്ളിച്ചു.... അതിൽ നിന്നും വരുന്ന സുഗന്ധം അവനും ആവോളം ആസ്വദിച്ചു..... നല്ല നാടൻ കുട്ടി ആയിരുന്നു ഐഷു.... അതുകൊണ്ട് തന്നെ അവള് അടുത്ത് വരുമ്പോൾ തുളസിയുടെയും രാസ്നാധിയുടെയും മണം മൂക്കിലേക്ക് തുളച്ച് കയറും .......

💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

ജോഷി മോനെ ഇന്ന് ഡ്യൂട്ടി നേരത്തെ കഴിഞ്ഞോ.... അല്ലെങ്കിൽ ആ കൊച്ചിനെ കാണാൻ പോയോ.....


പോയി മമ്മി..... കുറച്ചായിലെ അവളെ ഒന്ന് കണ്ടിട്ട് എന്തോ പോലെ.....

ആണോ എന്നിട്ട് എന്നതാ കോച്ച് പറഞ്ഞെ.... ഇങ്ങോട്ട് വരുവോ ......

പിന്നെ വരാതെ അവളുടെ അച്ഛനെ കണ്ടൊന്ന് സംസാരിക്കണം ഇല്ലെങ്കിൽ ശേരിയാവില്ല.......

ആ മോൻ ഒന്ന് പോയി സംസാരിച്ച് നോക്ക്.... ഓകെ ആണെങ്കിൽ നമ്മുക്ക് പപ്പയെയും കൂട്ടി ഒന്നവിടെ വരെ പോവാം.......

ശെരി ഞാനേ പോയി കുളിച്ചിട്ട് ഓടി വരാം എന്റെ ആലിസ് കോച്ച് പോയി ഫുഡ് എടുത്ത് വയ്ക്ക്‌ വിശക്കുന്നു......

ശെരി ഓടി വായോ.......

💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

ഐഷൂ...... ഇന്നത്തെ ക്ലാസ്സ് എങ്ങനെ ഉണ്ടായിരുന്നു.......

കുഴപ്പമില്ല അച്ഛാ.... നന്നായിരുന്നു....

നല്ലോണം പഠിക്കണം ട്ടോ.....

ശെരി അച്ഛാ.....

മോൾ അച്ഛനോട് എന്തെങ്കിലും മറക്കുന്നുണ്ടോ......

ഇല്ലല്ലോ......

ആ ശെരി എന്നാല് മോൾ പോയി ഉറങ്ങിക്കോ നാളെ ക്ലാസ് ഉള്ളതല്ലേ......

അവള് തിരിഞ്ഞ് നടന്നു......

പിന്നെ അച്ഛന് മോളോട് ഒന്നേ പറയാനുള്ളു......മോളുടെ പയ്യനെ മോൾ തന്നെ കണ്ടുപിടിക്കണം അതാണ് അച്ഛന് ഇഷ്ട്ടം.... ആരും അടിച്ചേൽപ്പിക്കുന്ന ഒരാളെ അല്ല എന്റെ മോൾ കേട്ടേണ്ടത്........

അച്ഛൻ പോയ വഴിയേ ചിരിയോടെ അവള് നോക്കി....... ഇത്രയും തന്നെ മനസ്സിലാക്കുന്ന ഒരച്ഛന്റെ കിട്ടിയതിൽ അവള് അഭിമാനം കൊണ്ടു.......


അമ്പിളി.......

എന്താ മഹിയെട്ടാ.....

അത് ഒന്നുമില്ല... കുറച്ചായി ഞാൻ ഐഷുവിനെ ശ്രദ്ധിക്കുന്നു.... എന്തൊക്കെയോ ഒരു മാറ്റം ......

അതൊക്കെ തോന്നുന്നതാണ്.... അവള് ഇപ്പോളും നമ്മുടെ ക്കുഞ്ഞു ഐഷൂ അല്ലേ... ഇപ്പോഴും കുട്ടികളി മാറിട്ടില്ല........

അല്ല അമ്പിളി എന്തോ അവൾക്ക് എന്തോ ഒരു മാറ്റമുണ്ട് ...... എന്റെ നെഞ്ചിലെ ചൂടേറ്റ് വളർന്ന കുട്ടി അല്ലേ അപ്പോ അവളിലെ മാറ്റം ആരെക്കാളും നന്നായി എനിക്കറിയാം.....

ഇനി ഉണ്ടെന്ന് തന്നെ വയ്ക്ക്.... അത് അവളോട് ചോദിച്ചാൽ അറിയില്ലേ.... അതിനു ഇങ്ങനെ ഇവിടിരുന്ന് ടെൻഷൻ അടിക്കാണോ...
..

ഞാൻ ചോദിച്ചു എന്തോ മോളൊന്നും പറയുന്നില്ല..... ഇനിയിപ്പോ നാളെ ചോദിക്കാം വാ നമുക്ക് കിടക്കാം.......

💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

നോക്ക് ഇന്ന് അച്ഛൻ എന്നോട് ചോദിച്ചു.......

എന്ത്.....

എന്തെങ്കിലും അച്ഛനോട് പറയാതെ ഉണ്ടൊന്ന്....

എന്നിട്ട് ......

ഞാൻ പറഞ്ഞു ഇല്ലാന്ന്....

അതെന്തിനാ ഐഷു....അച്ഛനോട് നീ ഇന്നുവരെ നുണ പറഞ്ഞിട്ടില്ലല്ലോ....ഇന്നെന്തിനാ അങ്ങനെ ചെയ്തേ.... നിന്റെ അച്ഛൻ എന്തൊരു പാവമാണ്..... എന്റെ കാര്യം പറഞാൽ പോലും ചീത്ത പറയും എന്നല്ലാതെ വേറൊന്നും സംഭവിക്കില്ല.......

ശെരിയാണ് എങ്കിലും എനിക്ക് എന്തോ ഒരു പേടി പോലെ.......

അതെന്തിനാ പെണ്ണെ..... നിന്റെ കൂടെ എന്നും ഞാനില്ലെ പിന്നെന്തിനാ എന്റെ പെണ്ണിന് പേടി......

അതറിഞ്ഞൂടാ......

ആണോ എന്നാലേ...... എന്റെ ഐഷു പോയി കിടന്നോ...... നന്നായിട്ട് ഉറങ്ങണം ട്ടോ.... നാളെ ഇന്ന് കണ്ട അതേ സ്ഥലത്ത് വച്ച് നമുക്ക് കാണാം.....

സത്യം.....

ആന്നേ.... സത്യം.... പോയി ഉറങ് പെണ്ണെ....

ശെരി കള്ളതാടി......

💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

ആരാ.......

ഞാൻ മഹാദേവൻ... ജോഷി ഇല്ലെ ഇവിടെ.....

ഉണ്ട് ഞാൻ വിളിക്കാം....

ജോഷിയുടെ പപ്പാ ........

അലക്‌സിച്ചായൻ ഇവിടെ ഇല്ല..... അനിയന്റെ ഭാര്യക്ക് സുഖമില്ല അതുകൊണ്ട് അവരെ കാണാൻ പോയതാണ്......

ശെരി........

ജോഷി മോനേ ഒന്നിങ് വന്നെ...... ദേ ഒരാള് കാണാൻ വന്നേക്കുന്നൂ.......

അവനിപ്പോ വരും ഞാൻ ചായ എടുക്കാം.....

അയ്യോ വേണ്ട...... ഞാൻ കുടിച്ചാ ഇറങ്ങിയത്....

എന്നാലും ഇവിടെ ആദ്യമായി വരുവല്ലെ കുടിച്ചിട്ട് പോയ മതി......

എന്നാല് എടുത്തോളൂ.....

ജോഷി താഴേക്ക് ഇറങ്ങി വന്നു.... അവനെയും കാത്ത് സോഫയിൽ ഇരിക്കുന്ന മഹാദേവനെ കണ്ട് അവന്റെ കണ്ണുകൾ വിടർന്നു......

അച്ഛനോ........

അവന്റെ ആ വിളി മഹാദേവന്റെ കാതിൽ പിന്നെയും പിന്നെയും മുഴങ്ങി കേട്ടു......

ഞാൻ മോനെ ഒന്ന് കാണാൻ വന്നതാണ്.....

അതിനെന്താ അച്ഛൻ ഇരിക്ക്....

അവർ ഇരുന്നു..... ജോഷി മഹാദേവന് അഭിമുഖമായി ഇരുന്നു.......

എനിക്ക് ഒറ്റ മോളാണ് അറിയാലോ..... ഐഷൂ.... എനിക്കും അമ്പിളിക്കും അവള് മാത്രമേ ഉള്ളൂ........

അറിയാം.......

ആ അപ്പോ.... ഞാൻ വന്നത് എന്തിനാണെന്ന് മോന് മനസ്സിലായി കാണുമല്ലോ.....

അങ്ങോട്ട് വരാൻ ഇരിക്കായിരുന്നൂ ഞാൻ അപ്പോഴേക്കും അച്ഛൻ വന്നു..... അച്ഛൻ വരുമെന്ന് ഞാൻ കരുതിയില്ല........

എനിക്ക് എല്ലാം അറിയാം മോളുടെ കൂട്ടുകാരി വഴി ഞാൻ ഒരു മാസം മുമ്പ് എല്ലാം അറിഞ്ഞിരുന്നു ...... എന്നാല് അവളുടെ സന്തോഷം മാത്രം ഇഷ്ടപ്പെടുന്ന എനിക്ക് ഇതൊന്നും അവളോട് ചോദിക്കാനോ അമ്പിളിയോട് പറയാനോ തോന്നിയില്ല........

ജോഷി എഴുനേറ്റു മഹാദേവന്റെ അരികിൽ വന്നിരുന്നു.... അയാളുടെ കരങ്ങൾ കവർന്നു......

അച്ഛാ..... ഞാനും ഒരച്ഛന്റെ മകനാണ് എനിക്ക് മനസ്സിലാവും അച്ഛന്റെ വേദന..... ഞാൻ അവളെ മറന്നോളാം ..... അല്ലെങ്കിലും എനിക്കൊന്നും കിട്ടേണ്ട കുട്ടിയല്ല അവള് ..... എവിടെ ആണെങ്കിലും ആരുടെ കൂടെ ആണെങ്കിലും അവള് ഹാപ്പി ആണെങ്കിൽ ഞാനും ഹാപ്പി ആണ്..... പിന്നെ മറക്കാൻ പറ്റില്ല അതൊന്നും സാരമില്ല അച്ഛാ..... ഞങ്ങളുടെ എട്ട് വർഷത്തെ പ്രണയത്തേക്കളും ഒരുപാട് വലുതാണ് നിങ്ങള് അച്ഛനും മകളും തമ്മിലുള്ള ബന്ധം..... അച്ഛൻ ധൈര്യമായി പൊയ്ക്കോളൂ ഇനിയൊരു ശല്യതിന് ഇൗ ജോഷി വരില്ല.......

ജോഷി എഴുനേറ്റു തിരിഞ്ഞ് നടക്കാൻ ഒരുങ്ങി.......

മോൻ ഒന്ന് അവിടെ നിന്നെ..... നീ എന്നോട് വാശി പിടിച്ച് എന്റെ മകളെ വേണം എന്ന് പറഞ്ഞിരുന്നു എങ്കിൽ ചിലപ്പോ ഞാൻ നിന്നെ വിട്ട് കളഞ്ഞെന്നെ..... എന്നാല് നീ നിന്റെ പെണ്ണിനെ അവളുടെ അച്ഛനും അമ്മക്കും വേണ്ടി മറക്കാൻ വരെ തെയ്യറായി..... ഇൗ മനസ്സിന് മുന്നിൽ അച്ഛൻ തോറ്റു പോയി മോനേ..... ഇതിനേക്കാൾ നല്ലോരളെ എന്റെ മോൾക്ക് ഇനി കിട്ടാനില്ല..... അവളുടെ സെലക്ഷൻ ഒന്നിനൊന്ന് മെച്ചമാണ്.......

മഹാദേവന്റെ വാക്കുകൾ കേട്ട് ജോഷി നിറഞ്ഞു വന്ന കണ്ണീർ തുടച്ച് അയാളെ മുറുകെ പുണർന്നു...... ഇതെല്ലാം കണ്ട് കൊണ്ട് നിന്ന ആലീസും അലക്സും ഒരുപോലെ അഭിമാനം കൊണ്ട് തന്റെ മോനെ ഓർത്ത്.......

💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

ഐഷൂ........

എന്താ അച്ഛാ...... രണ്ടുപേർക്കും ഫുഡ് കഴിക്കാൻ ഇരുന്നപ്പോ തൊട്ടേ ഒരു കള്ളകളി ഉണ്ടല്ലോ .... എന്താണ്

അത് ഒന്നുമില്ല മോളെ ..... നാളെ നിന്നെ ഒരുക്കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട് ......

ഐഷൂ ഞെട്ടി അവരെ നോക്കി.....

ഇപ്പൊ അതൊന്നും വേണ്ടാ അച്ഛാ......അത് മാത്രമല്ല എനിക്ക് വേറെ ഒരാളെ ഇഷ്ട്ടമാണ്.....

ആരെ ......

ജോഷി എന്നാണ് പേര് ക്രിസ്ത്യൻ ആണ്.....

എന്നിട്ട് എന്തുകൊണ്ട് ഇത്രയും നാൾ ഞങ്ങളോട് അത് മറച്ചു വെച്ചു......

അത് അച്ഛാ ഞാൻ......

ഒന്നും പറയണ്ട..... നാളെ അവർ വരുന്നു നിന്നേ കാണുന്നു പറ്റുമെങ്കിൽ നമ്മൾ ഇത് നടത്തുന്നു..... ഇനി ഇതിനെ പറ്റിയൊരു ചർച്ച ഇൗ വീട്ടിൽ ഉണ്ടാവരുത് അമ്പിളിയോട് കൂടെ ആണ് ഞാൻ പറയുന്നത്......

ശെരി മഹിയെട്ട........


ഐശ്വര്യ ഭക്ഷണം കഴിക്കാതെ എഴുനേറ്റു പോയി.... ഒരു ചെറു ചിരിയോടെ അമ്പിളിയും മഹാദേവനും അത് നോക്കി നിന്നു......

ജോഷി ....... എന്നെ നാളെ പെണ്ണ് കാണാൻ വരുന്നുണ്ട് ......

അതിനെന്താ പെണ്ണ് കാണാൻ വരട്ടെ.....

അപ്പോ നമ്മുടെ കാര്യമോ.....

നമ്മുടെ എന്ത് കാര്യം ......

നമ്മുടെ പ്രണയം.....

ആ അതോ അതൊക്കെ നീ കാര്യമായി എടുത്തോ.... എനിക്ക് അതെല്ലാം ഒരു തമാശ ആയിരുന്നു ......

എന്താ ജോഷി നീ പറയുന്നത് തമാശയോ...... ഇൗ എട്ട് വർഷം നിനക്ക് തമാശ ആയിരുന്നോ..... കളി പറയല്ലേ.....

കളി അല്ല ഐശ്വര്യ..... ഞാൻ പറഞ്ഞത് സത്യമാണ് എനിക്ക് എല്ലാം ഒരു തമാശ ആയിരുന്നു.... നീ പോയാൽ വേറൊന്ന് അത്രയേ എനിക്കുള്ളൂ.......

ശെരി ...... നീ ഇട്ടിട്ട് പോയി എന്ന് കരുതി ഇൗ ഐശ്വര്യ മരിക്കാൻ ഒന്നും പോണില്ല..... ജീവിക്കും ഞാൻ നിന്റെ മുന്നിൽ തന്നെ പൊരുതി ജീവിക്കും......

ഓ നീ എന്തെങ്കിലും കാണിക്ക്‌ .......

💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

ആർക്കോ വേണ്ടി സാരി ഞൊരിഞ്ഞുടുത്‌..... മുഖത്ത് ഒരു വർണങ്ങളും ഇല്ലാതെ അവള് ചായ കപ്പുമായി പുറത്തേക്ക് വന്നു......

അല്ല മോളെ..... നിനക്ക് ചെക്കനെ ഒന്നും കാണണ്ടേ...

വേണ്ടാ എല്ലാം അച്ഛന്റെ ഇഷ്ട്ടം പോലെ.....

അങ്ങനെ പറഞാൽ എങ്ങനെയാ.... ഒന്ന് നോക്ക്......

അച്ഛൻ പറഞ്ഞത് കേട്ട് അവള് തല പൊക്കി ചെക്കനെ നോക്കി...... മുന്നിൽ ഇളിച്ച് കൊണ്ടിരിക്കുന്ന ജോഷിയെ കണ്ട് അവൾക്ക് ഒരേ സമയം ദേഷ്യവും സന്തോഷവും ഒരുമിച്ച് വന്നു......

പരിസരം മറന്ന് അവന്റെ നെഞ്ഞിനിട്ട്‌ ഇടിക്കുമ്പോഴും അവള് ചുറ്റുമുള്ളവരെ ശ്രദ്ധിച്ചില്ല ........

കഴിഞ്ഞോ അച്ഛന്റെ കുട്ടിടെ വാശി..... മ്മംമ്മ്.......

അച്ഛനോടും ഞാൻ കൂട്ടില്ല..... എന്നോട് പറഞ്ഞില്ലല്ലോ.....

നീയും മറച്ചു വച്ചില്ലെ ഇൗ അച്ഛനോട്.... നിന്റെ ഇഷ്ട്ടം അല്ലേ മോളെ അച്ഛന് വലുത് ...... നീ അത് മറന്നല്ലോ.....

മഹാദേവൻ നിറഞ്ഞ് വന്ന കണ്ണീർ മറച്ചു....

അച്ഛാ എന്നോട് ക്ഷേമിക്ക് ഞാൻ അങ്ങനെയല്ല..... അച്ഛനോട് എല്ലാം പറയണം എന്ന് വച്ചതാ പക്ഷേ എനിക്ക് അതിനുള്ള ധൈര്യം കിട്ടിയില്ല......

സരാമില്ല...... ഇപ്പൊ മോൾ ഹാപ്പി അല്ലെ.....

അതേ ......

അത് മതി ..... അപ്പോ നാളെ തന്നെ നമ്മുക്ക് ഇതങ് നടത്താം എന്തെയ്യ്‌......

അതേ നടത്താം..... അലക്സ് അതിനെ ശെരി വച്ചു.......

💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

അവളുടെ മടിയിൽ കിടന്ന് എല്ലാം ഓർത്ത് അവന് ചിരി വന്നു..... അവൻ ചിരിക്കുന്നത് കണ്ട് അവള് അവന്റെ കയ്ക്ക്‌ ഒരു നുള്ളു കൊടുത്തു.........

എന്താടി കുറുമ്പി......

ഒന്നു പോടാ കള്ളതാടി......

ഐഷൂ ..........

മ്മംമ്മ്.......

ഐഷുവേ........

എന്താടാ ചെക്കാ......

അതോ പറയട്ടെ......

പറയ്......

പറയും.........

പറയടാ ചെക്കാ.......

അത് എനിക്കൊരു ഉമ്മ തരുവോ......

ഉമ്മയോ അയ്യേ എന്തൊന്നട.... ഒന്ന് നന്നയികൂടെ.....

എന്തിനാ നന്നവുന്നെ.... നമുക്ക് നാലഞ്ച് കൊച്ചുങ്ങൾ ഒന്നുമില്ലല്ലോ.....

അത് നീ ഇപ്പൊ വേണ്ടാന്ന് പറഞ്ഞത് കൊണ്ടല്ലേ.....

ആണോ......

അന്നേ.....

അപ്പോ ചേച്ചിക്ക് ആഗ്രഹം ഉണ്ടായിരുന്നു ലേ.....

അയ്യട..... എനിക്കൊരു ആഗ്രഹവും ഇല്ല .....

അതെന്താ ഇല്ലാതെ.....

അല്ല നീ എന്താ ഇപ്പോ കുട്ടികൾ വേണ്ടെന്ന് പറഞ്ഞെ.....

അതോ നീയേ ഒരു കുട്ടി അല്ലേ.... എനിക്കിനി ഒരു കൊച്ചിനെ കൂടെ നോക്കാൻ വയ്യേ.....

ഡാ ചെക്കാ വേണ്ട ട്ടോ നീയി......

അതൊന്നുമല്ല എന്റെ പെണ്ണെ.....

പിന്നെന്താ അങ്ങനെ പറഞ്ഞെ....

അതോ നമുക്ക് ഇടയിൽ ആരും വേണ്ടാ.... ഞാനും എന്റെ ഐഷുവും മാത്രം മതി കുറച്ച് കാലത്തേക്ക്...... അത് പോരെ.....

ആ അത് മതി......

അതാണ്...... അപ്പോ നമുക്ക് ഒരു റൈഡിന് പോയാലോ.....

എന്നാ വാ പോവാം......

അങ്ങനെ അങ്ങ് പോയാലോ.... ഞാൻ ചോദിച്ചാ സാധനം കിട്ടിയില്ല.....

വേണോ.....

വേണം.....

നിർബന്ധമാണോ......

അതേ എന്നാ കവിൾ താ....

ജോഷി കവിൾ കാണിച്ച് കൊടുത്തു..... പെണ്ണ് കടിച്ചിട്ട്‌ ഒറ്റ ഓട്ടം..... ജോഷി അവൾക്ക് പിന്നാലെ ഓടി.......

ഇനിയും ഒരുപാട് രാവുകളും നിലാവുള്ള രാത്രിയും ഒരുമിച്ച് നുകരാൻ കൊതിച്ചു കൊണ്ട്...... പുതിയൊരു ജീവിതം തുടങ്ങാനായി അവർ ഒരുങ്ങി.......



അവസാനിച്ചു.........😍


വെറും പത്ത് മിനുട്ട് കൊണ്ട് ഇരുന്നു എഴുതിയതാണ് അതുകൊണ്ട് തന്നെ അതിന്റേതായ തെറ്റുകൾ ഉണ്ടാവും..... പിന്നെ ഒരുപാട് ചുരുക്കാന് ഒന്നും ഇൗ പാവം കൊച്ചിന് അറിയില്ല പിള്ളേരെ ... അങ്ങ് കണ്ണടച്ചേക്ക്😁😁😁😁