Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

തിരിച്ചറിയാത്ത പ്രണയം

ആയതിനാൽ 18 വയസ്സ് തികഞ്ഞ ഷബാന അഹമ്മദ് കുട്ടിക്ക് സ്വന്തം തീരുമാനം പ്രകാരം ഹരിനാരായണന്റെ കൂടെ പോകുവാൻ ഈ കോടതി അനുമതി നൽകുന്നു........
കോടതി വിധി കേട്ടയുടനെ അഹമ്മദ് കുട്ടി കോടതിക്ക് പുറത്തേക്ക് ഇറങ്ങി നടന്നു... അപ്പോഴും ഷബാന ചോദികാറുള്ള ആ ചോദ്യം മുഴച്ച് നിന്നു ".ഉപ്പാക്ക് മക്കളുടെ കൂട്ടത്തിൽ ഏറ്റവും ഇഷ്ടം ആരോടാണ്.'?
എപ്പോഴുമുള്ള ഉത്തരം പോലെ തന്നെ ഇപ്പോഴും
"നീ ചോദിക്കാതെ തന്നെ അതിനുള്ള മറുപടി മകളെ നീ എന്ന് തന്നെ മാത്രമാണ്...'....
.അപ്പോൾ കുറച്ച് അകലെ ഹരി നാരായണനും സംഘവും ഷബാനയേയും കൂട്ടി തന്റെ വീട്ടിലേക്ക് പുറപ്പെടാനുള്ള വാഹനത്തിൽ ഇരിക്കുകയായിരിന്നു.. ഹരി ആലോചിക്കുകയായിരുന്നു ..ഹിന്ദു രക്ഷാ സംഘത്തിത്തിന്റെ നേതാവായ അച്ചൻ കൃഷ്ണ കുമാറിന് ഇതിൽ പരം എന്ത് സന്തോഷമാണ് ഉണ്ടാകുക.. ഒരു മുസ്ലീം കുട്ടിയെ ആണ് ഞാൻ കല്യാണം കഴിക്കാൻ പോകുന്നത് ..ഷബാനയോടത്ത് ഉള്ള ജീവിതം വളരെ സുന്ദരമായിരിക്കും... വീട്ടിൽ യാതൊരുവിധ എതിർപ്പും ഉണ്ടാകില്ല..
ഷബാനയെ സ്നേഹിക്കുമ്പോൾ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാൻ വിളിച്ചാൽ അവൾ ഇറങ്ങി വരുമോ എന്ന് ..എല്ലാ ചിന്തകളെയും തകിടം മറിച്ച് കൊണ്ട് അവൾ ഇറങ്ങി വന്നു കോടതിയിൽ എൻറ കുടെ ജീവിക്കാൻ ആണ് താൽപര്യം എന്നും പറഞ്ഞു....
സ്നേഹിക്കുന്ന പെൺകുട്ടിയിൽ നിന്ന് ഇതിൽ പരം എന്താണ് കിട്ടാനുള്ളത്....ഹരിനാരായണന്റെ ചിന്തകൾക്ക് വിരാമം ഇട്ട് കൊണ്ട് വാഹനം കൃഷണനിലയത്തിന്റെ മുന്നിൽ വന്ന് നിന്നു... ഷബാനയുടെ കൈ പടിച്ച് ഹരിനാരായണൻ ഇറങ്ങി. ഉമ്മറത്തെ ചവിട്ട് പടിയിലേക്ക് കാലെട്ത്ത് വെച്ചതും ആ ശബ്ദം അവിടെ മുഴങ്ങി നിന്നു .. "നിൽക്കവിടെ " ഹരി നാരായണനും ഷബാനയും ഉമ്മറത്തേക്ക് നോക്കി.... അവിടെ ഉമ്മറത്തെ തൂണിൽ ഒരു കൈ ചേർത്ത് വെച്ച് മറു കൈ അരക്ക് കൊടുത്ത് പ്രൗഢഗംഭീരനായ് കൃഷണ കുമാർ...
"ഹരിനാരായണാ നീ എന്റെ മകനാണെങ്കിൽ ആ കുട്ടിയെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടിട്ട് ഇങ്ങോട് കയറിയാൽ മതി ..നിനക്ക് എങ്ങന തോന്നി ആ കുട്ടിയെ അവളുടെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവരാൻ " "അച്ചാ ഇവൾ ഒരു മുസ്ലീം കുട്ടിയാണ് " ".അതു കൊണ്ട് ആ വീട്ട്കാർക്ക് മാനവും മര്യാദയും ഇല്ല എന്നുണ്ടോ "? കൃഷ്ണ കുമാർ ചോദിച്ചു....
"ഹിന്ദു രക്ഷാ സംഘത്തിന്റെ നേതാവായ അച്ചനാണോ ഇങ്ങനെ പറയുന്നത്?
സ്വന്തം മകനായപ്പോൾ അച്ചൻ അച്ചന്റെ ആദർശം മറന്നോ "? ഹരി നാരായണന്റെ ചോദ്യത്തിന് കവിളടച്ച് ഒരു അടിയായിരുന്നു ഉത്തരം....

ഹിന്ദു രക്ഷാ സംഘത്തിന്റെ നേതാവായ ഞാൻ എപ്പോഴാണ് മുസ്ലീം പെൺകുട്ടിയെ തട്ടിക്കൊണ്ട് വരാൻ പറഞ്ഞത് .? ..അല്ലെങ്കിൽ ഒരു മുസ്ലിം വിരോധി ആയത്? ..ഒരിക്കലും ഞാൻ മറ്റ് മത വിരോധിയല്ല.
ഹിന്ദുക്കളുടെ ഉന്നമനത്തിന് വേണ്ടിയാണ് ഞാൻ നേതാവായത് ...മുസ്ലിമും കൃസ്ത്യനും യുറോപ്പിലും ഗൾഫിലും പോയി പണം ഉണ്ടാകുന്നു എന്ന് പറഞ്ഞത് അവരോടുള്ള അസൂയയോ വെറുപ്പോ അല്ല ....നമ്മുടെ യുവാക്കൾ വായനശാലയിലും പാർട്ടി ക്ലബിലും സമയം ചിലവഴിക്കുന്നത് കൊണ്ട് അവരെ ഉത്തേജിപ്പിക്കാൻ പറഞ്ഞതാണ്...
അല്ലാതെ ഒരു വർഗീയ വാദിയായ മനുഷ്യനല്ല ഞാൻ... യഥാർത്ത ഹിന്ദുവാണ് ..ഹിന്ദു എന്ന് പറഞ്ഞാൽ എന്താണ് എന്ന് ഹരി നാരായണന് അറിയോ "? ..... ..അഛന്റെ ചോദ്യത്തിന് തല താഴ്ത്തലായിരുന്നു ഹരിയുടെ ഉത്തരം... "എങ്കിൽ ഞാൻ പറയാം".. കൃഷണ കുമാർ വാക്കുകൾക്ക് ഹരി കാതോർത്തു
"ഹിന്ദു മതത്തെ സനാതന ധര്‍മ്മമെന്നാണ് വിളിക്കുന്നത്. സനാതനമെന്നു പറഞ്ഞാല്‍ 'അനാദ്യന്തമായ' എന്ന അര്‍ത്ഥമാണ് ധ്വാനിക്കുന്നത്. ആദിയും അന്തവുമില്ലാത്ത നിത്യതയുടെ ബ്രഹ്മനാണ് സനാതനം. സര്‍വ്വ സൃഷ്ടി ജാലങ്ങള്‍ക്കും അഖില സ്രഷ്ടാവായ ബ്രഹ്മത്തില്‍ ചില കടമകള്‍ നിഷിപ്തമായിട്ടുണ്ട്.അതായത് അനന്ത കാലത്തേയ്ക്കുള്ള ധര്‍മ്മം. ഹിന്ദു മതത്തിലെ അടിസ്ഥാന തത്ത്വം തന്നെ സനാതന ധര്‍മ്മത്തില്‍ അധിഷ്ടിതമാണ്. സത്യത്തില്‍ ഭൂരിഭാഗം ഹിന്ദുക്കള്‍ക്കും എന്താണ് ധര്‍മ്മം അല്ലെങ്കില്‍ എന്താണ് സനാതനം, എന്തുകൊണ്ട് ഹിന്ദുമതത്തെ സനാതനം എന്ന് വിളിക്കുന്നതെന്ന് അറിയില്ലന്നുള്ളതാണ് സത്യം. സനാതന ധര്‍മ്മത്തിന് ഒരു നിര്‍വചനം കൊടുക്കുക എളുപ്പമല്ല. ദൈവത്തോടുള്ള കടപ്പാടായി അല്ലെങ്കില്‍ പ്രകൃതി കല്‍പ്പിച്ച 'നിശ്ചിതമായി' സനാതനത്തെ ദര്‍ശിക്കാന്‍ സാധിക്കും. ഓരോ ജീവജാലങ്ങള്‍ക്കും ദൈവവുമായുള്ള ധര്‍മ്മം വ്യത്യസ്തമായി വിഭജിച്ചിരിക്കുന്നു. ആ ധര്‍മ്മം ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ല, സകല സൃഷ്ടി ജീവജാലങ്ങള്‍ക്കും ഒരു പോലെ അത് ബാധകമാണ്. "

"ആരാണ് ഹിന്ദു? അമ്പലത്തില്‍ നിത്യം പൂജകളുമായി പോവുന്നവര്‍ ഹിന്ദുക്കളാണ്. സനാതനിയായ ഹിന്ദുവാകണമെന്നില്ല. സമ ജീവജാലങ്ങളെ സ്‌നേഹിക്കാതെ പശുക്കളെയും ബിംബങ്ങളെയും മാത്രം പൂജിക്കുന്നവനും സനാതനിയാകണമെന്നില്ല. ദൈവം കല്‍പ്പിച്ച ധര്‍മ്മങ്ങള്‍ പാലിക്കുന്നവനും സ്വന്തം ജീവിതം ബ്രഹ്മത്തിനു അര്‍പ്പിക്കുന്നവനും സനാതനത്തിന്റെ നിര്‍വചനത്തില്‍ വരുന്നു.
നീ സ്വാര്‍ഥതയില്ലാതെ ജീവിക്കുന്നുവെങ്കില്‍ നിന്റെ പ്രവര്‍ത്തനങ്ങളിലും സ്വാര്‍ത്ഥതയില്ലെങ്കില്‍ സനാതന ഹിന്ദുവായി കരുതാം. നീ മറ്റുള്ളവരെ സഹായിക്കുന്നതും കര്‍മ്മാനുഷ്ഠാനങ്ങളോടെ ദൈവത്തിനുള്ള സേവനങ്ങളില്‍ മുഴുകിയിരിക്കുന്നതും സനാതനിയായ ഒരു ഹിന്ദുവിന്റെ നിര്‍വചനത്തില്‍ വരും. ദൈവത്തിന്റെ സൃഷ്ടികളുടെ സമ സ്‌നേഹത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കാളിയാകുന്നവനും ഹിന്ദുവാണ്, സനാതനിയാണ്.
സനാതനത്തില്‍ ജാതിയില്ല, മതമില്ല. മനുഷ്യനെ ഒന്നായി കാണുന്നു. ഒരു മനുഷ്യനുള്ളതുപോലെ ഇഴഞ്ഞു നടക്കുന്ന ജീവികള്‍ക്കും തുല്യമായ അവകാശങ്ങളുണ്ട്. എനിക്കു മാത്രം സുഖിക്കാനുള്ളതെന്ന ചിന്ത വരുന്നുവെങ്കില്‍ അത് സ്വാര്‍ത്ഥതയാണ്. അസുരമാണ്. സ്വാര്‍ത്ഥത കൈവെടിഞ്ഞുള്ള അനുഭവ ജ്ഞാനവും സനാതന ധര്‍മ്മമാണ്. ജീവനും ജീവനില്ലാത്ത വസ്തുക്കളിലും ദൈവത്തിന്റെ അംശമുണ്ട്. ചേതനകളും അചേതനങ്ങളുമായ സകലതും സൃഷ്ടിയുടെ പൂര്‍ത്തികരണമാണ്. ദൈവത്തിന്റെ നിത്യമായ ധര്‍മ്മം പുഴുക്കള്‍ തൊട്ടു മനുഷ്യര്‍ വരെ മുറിയാതെ തുടര്‍ന്നുകൊണ്ടിരിക്കും. കാലഭേദങ്ങളെയും അതിക്രമിച്ച് ധര്‍മ്മം നിലനിര്‍ത്തിക്കൊണ്ടു പോകുന്നവനുമാണ്.ഹിന്ദു.....

അല്ലാതെ മുസ്ലീം പെൺകുട്ടികളെയും കൃസ്ത്യൻ പെൺകുട്ടി കളേയും തട്ടി കൊണ്ട് വന്ന് കല്യാണം കഴിക്കുന്നവനല്ല ഹിന്ദു. മനസ്സിലായോ ...? ... കൃഷ്ണകുമാർ പറഞ്ഞ് നിർത്തി ...ഹരിനാരാണനും ഷബാനയും അന്ധാളിച്ച് നിൽക്കുമ്പോഴാണ് കൃഷണ കുമാറിന്റെ ശബ്ദം വീണ്ടും മുഴങ്ങിയത്...
"രണ്ട് പേരും വണ്ടിയിൽ കയറ് ഞാൻ വരാം അഹമ്മദ് കുട്ടിയുടെ വീട്ടിൽ " മനസ്സില്ലാ മനസ്സോടെ ഷബാനയും ഹരി നാരാണനും വണ്ടിയിൽ കയറി ...വണ്ടി അഹമ്മദ് കുട്ടിയുടെ വീട് ലക്ഷ്യമാക്കി ഓടാൻ തുടങ്ങി.. അവർ കയറിയ വാഹനം കളപുരയ്ക്കൽ വീടിന്റെ മുന്നിൽ വന്നു നിന്നു. ഉമ്മറത്തെ ചാരുകസേരയിൽ ക്ഷീണിതന്നായി ഇരുന്ന അഹമ്മദ് കുട്ടി മെല്ലെ തല ഉയർത്തി വന്നവർ ആരാണ് എന്ന് നോക്കി .. വണ്ടിയിൽ നിന്ന്‌ ഇറങ്ങുന്ന കൃഷണകുമാറിന്നെ കണ്ടപ്പോൾ അഹമ്മദ് കുട്ടി എഴുന്നേറ്റു തന്റെ പഴയ സഹപാഠിയെ സ്വീകരിക്കാൻ കാത്തു നിന്നു...
അപ്പോൾ അകത്ത് നിന്നും അഹമ്മദ് കുട്ടിയുടെ പെങ്ങളുടെ മകൻ നൗഫലും അഹമ്മദ് കുട്ടിയുടെ മൂന്ന് ആൺമക്കൾ റഫീക്ക് ഇസ്മായിൽ ഷഫീക്ക് എന്നിവരും ഇറങ്ങി വന്നു . വണ്ടിയിൽ നിന്ന് ഹരി നാരായണനും ഷബാനയും കൂടി തല കുനിച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങി

ഉടനെ റഫീക്ക് തല്ലിക്കൊല്ലണം രണ്ടിനേയും എന്ന് പറഞ്ഞ് കൊണ്ട് മുന്നോട്ട് ആഞ്ഞു.. ഉടനെ അഹമ്മദ് കുട്ടി അവരെ തടഞ്ഞ് കൊണ്ട് പറഞ്ഞു.. "ഞാൻ പറയാതെ ഒരടി മുന്നോട്ട് വെക്കരുത്"
തങ്ങളുടെ ഉപ്പ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ച് അർ അമർഷം ഒതുക്കി നിന്നു.....
അഹമ്മദ് കുട്ടി കൃഷ്ണ കുമാറിനെ നോക്കി കൊണ്ട് പറഞ്ഞു. "കൃഷ്ണകുമാർ നിങ്ങൾക്ക് എന്റെ വീട്ടിലേക്ക് കയറി വരാം മറ്റ് രണ്ട് പേരും ഈ ഉമ്മറത്തേക്ക് കാലെടുത്തു വെക്കാൻ പാടില്ല "കൃഷ്ണകുമാർ അഹമ്മദ് കുട്ടിയുടെ കൈപിടിച്ച് കുലുക്കി ഉമ്മറത്തേക്ക് കയറി ..അടുത്ത് കണ്ട കസേരയിൽ ഇരുന്നു....
"അഹമ്മദ് കുട്ടി നടക്കാൻ പാടില്ലാത്ത് നടന്നു.. എനിക്ക് മനസാ വാചാ കർമണ ഒരു പങ്കും ഇല്ല
ഇതിന് ഒരു പരിഹാരം വേണം അത്.. പറയാനാണ് ഞാൻ വന്നത് .നീ നിന്റെ മകളെ സ്വീകരിക്കില്ലെങ്കിൽ എനിക്കും അങ്ങനെ ഒരു മകൻ ഇല്ല .എവിടെ വേണമെങ്കിലും പോയി ജീവിക്കട്ടെ എന്താന്ന് നിന്റെ അഭിപ്രായം " ---
അഹമ്മദ് കുട്ടി ഒരു ദീർഘശ്വാസം എടുത്ത് നിവർന്ന് ഇരുന്ന് കൊണ്ട് പറഞ്ഞു....
''കൃഷ്ണകുമാർ ഒരു ഉപ്പ എന്ന രീതിയിൽ അവളെ തിരിച്ച് വിളിക്കാൻ തന്നെയാണ് എനിക്ക് ഇഷ്ടം .
പക്ഷേഒരു രക്ഷിതാവ് എന്ന നിലയിൽ അവളെ തിരിച്ച് വിളിക്കാതിരിക്കാനാണ് ഞാൻ ശ്രമിക്കുക. കാരണം വലിയ ഒരു സമൂഹത്തിലാണ് നാമിപ്പേൾ ജീവിക്കന്നത് ഹിന്ദുവായാലും മുസ്ലീം ആയാലും ഒരുത്തന്റെ കൂടെ ഇറങ്ങി പോയ ഒരു പെൺകുട്ടി തിരിച്ച് വന്നാൽ സമൂഹം എങ്ങനയാണ് വീക്ഷിക്കുക എന്ന് കൃഷണ കുമാറിന് അറിയാമല്ലോ.? ഒരു അന്യമതസ്തന്റെ കുടെ ഇറങ്ങി പോയ ഒരു പെൺകുട്ടിക്ക് പിന്നീട് തന്റെ മതത്തിൽ നിന്ന് ഒരു നല്ല വിവാഹബന്ധം കിട്ടുമോ; ഒരിക്കലുമില്ല -ഒരു പക്ഷേ വല്ലതും ഒത്ത് വന്നാൽ പിന്നീട് ഏതെങ്കിലും ഒരു മോശം സമയത്ത് അത് പറഞ്ഞ് അവൻ അവളെ കുത്തിനോവിക്കില്ലെ.? അല്ലെങ്കിൽ എല്ലാം മനസ്സിലാക്കി ആ കുട്ടിക്ക് ഒരു തെറ്റ് പറ്റി പോയി നമ്മുടെ സമുദായത്തിന് വേണ്ടി അല്ലെങ്കിൽ സമൂഹത്തിന് മാതൃകയാകാൻ വേണ്ടി ആ കുട്ടിക്ക് തെറ്റ് തിരുത്താൻ ഒരു അവസരം കൊടുക്കണം എന്ന് പറഞ്ഞ് ആരെങ്കിലും മുന്നോട്ട് വരണം .അങ്ങനെ മുന്നോട്ട് വരാൻ ആരാണ് ഉണ്ടാകുക .ആരും ഇല്ല .അത് കൊണ്ട് കൃഷണ കുമാർ പറഞ്ഞത് പോലെ എവിടെയെങ്കിലും പോയി ജീവിക്കട്ടെ.
എനിക്ക് ഒരു പരാതിയും പരിഭവവും ഇല്ല. പക്ഷെ ഒരു കാര്യം അവർ ചെയ്യണം രണ്ട് പേരും ഏതങ്കിലും ഒരു മതത്തിൽ ജീവിക്കണം.
കാരണം നാളെ ഇവർക്ക് ഉണ്ടാകുന്ന കുട്ടികൾക്ക് പ്രശ്ന രഹിതമായ ഒരു ജീവിതം നയിക്കണമെങ്കിൽ എതങ്കിലും ഒരു മതത്തിന്റെ പിൻബലം വേണം.... ഏതെങ്കിലും ഒരു ഫോറം പൂരിപ്പിക്കണമെങ്കിൽ അതിൽ മതം ഏത് എന്ന് ചോദിക്കുന്ന മഹാരാജ്യമാണ് ഇന്ത്യാമഹാരാജ്യം.. നാളെ അവർ വളർന്ന് വന്നാൽ ഒരു ഹരി നാരണയനെയോ ഒരു ഷബാനയെയോ അവർക്ക് കിട്ടിയില്ലെങ്കിൽ ഏത് മതത്തിൽ നിന്നാണ് ഒരു ജീവിത പങ്കാളിയെ അവർക്ക് കിട്ടുക .അത് കൊണ്ട് ഏതങ്കിലും ഒരു മതത്തിൽ ചേർന്ന് രണ്ട് പേരും ഞങ്ങളുടെ കൺ വെട്ടത്ത് വരാതെ എവിടെയെങ്കിലും പോയി ജീവിക്കുക .നാളെ നിങ്ങൾക്ക് ഉണ്ടാകുന്ന മക്കൾ ഇത് പോലെ ഒരു അബദ്ധം ചെയ്യാതിരിക്കട്ടെ. കാരണം ആ വിഷമം ഞങ്ങളുടെ മക്കളായ നിങ്ങൾ അനുഭവിക്കതിരിക്കട്ടെ .നിങ്ങൾ അറിയാത പോയ ഒരു കാര്യം ഉണ്ട് .എതൊരു അച്ചനും അമ്മയ്ക്കും ഉപ്പയ്ക്കും ഉമ്മയ്ക്കും ഒരു മകനോ മകളോ പിറന്നാൽ. അന്നു മുതൽ സ്വപനം കാണുന്ന ഒരു കാര്യമുണ്ട് എന്താണ് എന്ന് അറിയുമോ? മകന്റെയോ മകളുടേയോ കല്ല്യാണം .ആ സ്വപനമാണ് നിങ്ങൾ രണ്ട് പേരും ഇന്നിവിടെ എറിഞ് ഉടച്ചത്.
പതിനെട്ട് വർഷകാലം ഞാൻ കൊണ്ട് നടന്ന സ്വപ്നം .
കാൽ വളരുന്നുണ്ടോ കൈവളരുന്നുണ്ടോ എന്ന് നോക്കി ഞാനും നിന്റെ ഉമ്മയും ഞങ്ങളുടെ എല്ലാ വിഷമങ്ങളും. സുഖ സൗകര്യങ്ങളും. മറ്റ് സന്തോഷവും .സമാധാനാവും. ഞങ്ങളുടെ ജീവനും. ജീവിതവും ആത്മാവും .ഭൂമിയിലെ ഞങ്ങളുടെ സ്വർഗവും .എല്ലാം നിന്നിലായിരുന്നു' ഞങ്ങൾ കേന്ദ്രീകരിച്ചത്. അതെല്ലാം ഒറ്റനിമിഷംകൊണ്ട് നി തകർത്തു കൊണ്ട് പോയപ്പോൾ .ഞങ്ങളുടെ പകുതി മരണം കഴിഞ്ഞു. കാരണം നീ ആയിരുന്നു. ഞങ്ങൾക്ക് എല്ലാം... ഇനി ചത്തതിന് ഒക്കുമേ ജീവിച്ചതും ...എന്നച്ചൊല്ല് അർത്ഥമാക്കി രണ്ട് ജീവിതം ഇവിടെ ജീവിച്ച് തീർക്കും. "പെട്ടന്ന് ഹരി നാരായണനെ തള്ളി മാറ്റി " ഉപ്പാ " എന്ന് വിളിച്ച് കൊണ്ട് ഷബാന അഹമ്മദ് കുട്ടിയുടെ കാലിലേക്ക് വീണ് പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു "പറ്റിപ്പോയി ഉപ്പാ എനിക്ക് ഒന്നും വേണ്ട ഉപ്പാന്റെ മകളായി ജീവിച്ചാൽ മാത്രം മതി എന്നെ വിട്ട് കളയല്ലെ ഉപ്പ; " "പാടില്ല മോളെ ഇനി നീ ഇവിടെ നിന്നാൽ പാതി മരിച്ച ഞങ്ങൾക്ക് ഒരു കാലത്തും ഒരു സ്വസ്തഥ ഉണ്ടാകില്ല ഒരു വിധവയെ പോലെ
സമുദായവും സമൂഹവും കുറ്റവാളിയ പോലെ നിന്നെ കാണുമ്പോൾ അത് കണ്ട് നിൽക്കാനുള്ള ശക്തി ഞങ്ങൾക്കില്ല അത് കൊണ്ട് ദൂരെ എവിടെയെങ്കിലും പോയി ജീവിക്കുക "
അഹമ്മദ്‌ കുട്ടിയുടെ വാക്കുകൾ ഉറച്ചതായിരുന്നു "എന്താ കൃഷ്ണ കുമാറെ " "അഹമ്മദ് കുട്ടി നീ പറഞ്ഞതാണ് ശരി നിന്നോട് എന്റെ മകൻ ചെയ്ത തെറ്റിന് ഞാൻ നിനോട് മാപ്പ് ചോദിക്കുന്നു. ഇനി മുതൽ എനിക്കും ഇങ്ങനെ ഒരു മകൻ ഇല്ല " അതും പറഞ്ഞ് കൃഷ്ണ കുമാർ എഴുന്നേറ്റു..... അപ്പോഴാണ് നൗഫൽ (അഹമ്മദ് കുട്ടിയുടെ പെങ്ങളുടെ മകൻ) മുന്നോട്ട് വന്നത് മാമാ എനിക്ക് പറയാനുള്ളതും കുടി നിങ്ങൾ കേൾക്കണം. മാമ പറഞ്ഞ് പോലെ തെറ്റ് ചെയ്തവരെ ശിക്ഷിക്കുകയും .പരിഹസിക്കു കയും .അല്ലാതെ തിരുത്താൻ ഒരു അവസരം നാം കൊടുക്കാറില്ല .അത് കൊണ്ട് ഇവിടെ ഇന്ന്.
ആ തീരുമാനങ്ങൾക്ക് ഇവിടെ തിരശ്ശീല വീഴുകയാണ്. മാമാക്ക് .സമ്മതമാണെങ്കിൽ അവൾക്ക് ഒരു ജീവിതം. കൊടുക്കാൻ ഞാൻ തയ്യാറാണ് .മാമ അവളോട് അകത്ത് കയറി പോകാൻ പറയു- നൗഫലിന്റെ വാക്കുകൾ കുളിർ മഴ പോലെ അഹമ്മദ് കുട്ടിയുടെ കാതിൽ പെയ്തിറങ്ങി -ഷബാനയെ നോക്കി അകത്തേക്ക് നോക്കി കൈ ചൂണ്ടാനേ അഹമ്മദ് .കുട്ടിക്ക് കഴിഞ്ഞ്ള്ളു സന്തോഷം കൊണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി അപ്പോൾ ഹരിനാരായണന്റെ കൈ പിടിച്ച് കണ്ണുകൾ തുടച്ച് കൃഷ്ണകുമാർ ആ വീടിന്റെ ഉമ്മറപ്പടി ഇറങ്ങുകയായിരുന്നു
: ശുഭം