oneirataxia PDF free in Short Stories in Malayalam

ഒനീറാടാക്സിയ

"ഡാ വിഷ്ണു ഇത് വേണോ എനിക്കെന്തോ ഇപ്പഴും ഒരു കോൺഫിഡൻസ് തോന്നുന്നില്ല"

"ഒരു കൊഴപ്പുവുല്ല. നമ്മൾ ഇതാദ്യയിട്ടൊന്നുവല്ലല്ലോ, നീ വാ..."

"അതെ പക്ഷേ, മുമ്പത്തെപ്പോലെയല്ലല്ലോ ഇത് ഹൈ റിസ്‌ക്കാണ്"

"അതെ റിസ്‌ക്കുണ്ട്, അതുകൊണ്ടാണല്ലോ നമ്മൾ ഇത് ചെയ്യാൻ തീരുമാനിച്ചതും, This is our last, ഇതോടെ നമ്മൾ എല്ലാം അവസാനിപ്പിക്കും. ലൈഫ് സെറ്റ് ആവാനുള്ളത് ഇതിൽനിന്നും കിട്ടും..."

"I know but..."

"നമ്മളിത് പലതവണ സംസാരിച്ച് കഴിഞ്ഞതാണ്, നീയീ അവസാന നിമിഷം കാലുമാറരുത്."

"അതല്ലടാ..."

"See, we have a plan and I am damn sure that, it will work. ഏതായാലും എനിക്കിത് ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ല. അതുകൊണ്ട് അവസാനമായിട്ട് ചോദിക്കുകയാണ് നമ്മൾ ഇത് ചെയ്യുന്നുണ്ടോ ഇല്ലയോ? "

"OK. Let's do it"

-------------
"CUT IT."
-------------

"Good job Riswan"

"Thank you sir"

"ആഹ് ഇയാളുടെ പേരെന്തായിരുന്നു?"

"സർ, മാത്യു"

"താൻ കൊള്ളാഡോ, ഫസ്റ്റ് ടൈമല്ലേ?"

"അതെ സർ"

"I'm sure, after this you will have a lot of opportunities, But choose them wisely"

"Thank you so much sir, I feel like a dejavu"

"Why? "

"അറിയില്ല ചിലപ്പോൾ സിനിമയെ അത്രത്തോളം ആഗ്രഹിച്ചിരുന്നത് കൊണ്ടാകാം, ഈ നിമിഷങ്ങൾ ഒക്കെ എപ്പഴോ സ്വപ്‌നത്തിൽ കണ്ടതുപോലെ"

"Keep dreaming young man...
നമുക്കപ്പോ ഇതിന്റെ ബാക്കി നാളെ രാത്രി എടുക്കാം, താൻ എങ്ങനെയാ പോകുന്നേ? വണ്ടിയുണ്ടോ?"

"ഉവ്വ സർ, എന്റെയൊരു ഫ്രണ്ട് പിക്ക് ചെയ്യാൻ വരാന്ന് പറഞ്ഞിട്ടുണ്ട്"

"Ok then"

*-*-*-*-*-*

"ഹലോ, ഡാ നീ എത്തിയോ?"

"എപ്പഴേ, നീ അവിടന്ന് ഇറങ്ങുമ്പോ ലെഫ്റ്റ് സൈഡിൽ ഒരു തട്ടുകട കാണാം അങ്ങോട്ട് വാ"

"ആ ശരി ഞാനിതാ വരുന്നു"

-------
"നിന്നെ കാത്തിരുന്ന് വിശന്നു വയറു കത്തി, നീ എന്തേലും പറ"

"ഏയ്‌ വേണ്ടടാ, സെറ്റിൽ ഉണ്ടായിരുന്നു ഞാൻ കഴിച്ചില്ല. ആദ്യം റൂമിൽ പോയൊന്നു ഫ്രഷ് ആവണം, പാർസൽ എന്തേലും വാങ്ങിക്കാം"

"എന്നാപ്പിന്നെ അതുപറഞ്ഞോ, ഞാനിതാ കഴിച്ചു കഴിഞ്ഞു"

------
"വിട്ടോ"

"ആ ഞാൻ പറയാൻ മറന്നു, അവൾ വിളിച്ചിരുന്നു... നിന്നെ വിളിച്ചിട്ട് നീ ഫോൺ എടുക്കുന്നില്ലാന്നു പറഞ്ഞു..."

"നീ വണ്ടി എടുക്ക് "

"എടുക്കാലോ... എന്താ പുതിയ പ്രശ്നം?"

"അവളോട് തന്നെ ചോയ്ക്കാരുന്നില്ലേ?"

"ചോദിച്ചല്ലോ, പക്ഷേ പറയണ്ടേ"

"അവക്ക് വട്ടാണ് "

"അതിപ്പോ നിനക്കും ആവശ്യത്തിനുണ്ടല്ലോ, അതുകൊണ്ട് അതുവിട്, നീ കാര്യം പറ"

"നിനക്കറിയാല്ലോ... എത്ര ഓഡിഷൻസ് കയറി ഇറങ്ങിയിട്ടാ അവസാനം ഇതെങ്കിലും ഒന്ന് കിട്ടിയതെന്ന്. കഴിഞ്ഞ മൂന്നാല് മാസായിട്ട് ഇതിന്റെ പുറകേയാ, അതിന്റെ ഇടയിലാ അവളുടെ മെസ്സേജിന് റിപ്ലേ കൊടുത്തില്ല, ബേർത്ഡേക്ക് വിഷ് ചെയ്തില്ലാ എന്നൊക്കെ പറഞ്ഞോണ്ട്..."

"ആഹ് ബെസ്റ്റ്... നീയവളെ വിളിച്ചേ, ഒന്ന് തുറന്നു സംസാരിച്ചാൽ തീരാവുന്നതല്ലേയുള്ളു"

"വിളിക്കാം, പക്ഷേ കുറച്ചു ദിവസം കഴിയട്ടെ"

"അതെന്തിന്, നീ വിളിച്ചേ"

"ഞാൻ വിളിച്ചോളാടാ... അല്ല ഇതെന്താ ഈ ബ്ലോക്ക്‌? എന്തെങ്കിലും പരിപാടി നടക്കുന്നുണ്ടോ, സൗണ്ട് കേൾക്കുന്നു"

"ആ കലാസന്ധ്യയോ അങ്ങനെന്തോ, വരുമ്പഴും ഇതെന്നെയായിരുന്നു അവസ്ഥ. ഒന്ന് നോക്കിട്ട് പോണോ? "

"ഏയ്‌ വേണ്ട, നല്ല ക്ഷീണം... പോയി കിടന്നുറങ്ങണം"

### "ഹലോ മിസ്റ്റർ..."

"ആരാടാ അത്, നിന്നെയാണോ വിളിക്കുന്നത്? "

"ആരാത്...?"

### "സുഹൃത്തേ നിങ്ങളുടെ ഫോണടിക്കുന്നു..."

അടുത്ത സീറ്റുകളിലെ യാത്രക്കാർ ശബ്ദമുയർത്താൻ തുടങ്ങി..
## "എടൊ താനാ ഫോൺ ഒന്നെടുക്ക് അല്ലെങ്കിൽ സ്വിച്ച് ഓഫ്‌ ചെയ്തു വെക്ക്, ഇവിടെ ബാക്കിയുള്ളവർക്ക് കിടന്നുറങ്ങണം..."
# "ഓരോരുത്തന്മാർ വന്നുകേറിക്കോളും.."

"സോറി... ഞാൻ... "

(ഫോണിൽ അഞ്ജലി)

"ഹലോ, ട്രെയിൻ കേറിയോ?"

"നീ ഇത് ചോദിക്കാനാണോ പാതിരാത്രിക്ക് വിളിച്ചത്"

"നിനക്കിത് എന്തുപറ്റി.."

"ഒന്നുല്ല... ഒരു സ്വപ്നം..."

"ആ ഞാനും വിചാരിച്ചു... ആട്ടെ എന്തായിരുന്നു സ്വപ്നം? ഞാൻ ഇണ്ടായിരുന്നോ"

"അത് ഞാൻ വിശദായിട്ട് പിന്നെ പറഞ്ഞുതന്നാ പോരെ"

അവന്റെ മൂഡ് ശരിയല്ലെന്ന് അഞ്ജലിക്ക് മനസ്സിലായി
"സോറി... നീ കിടന്നോ, ചെന്നൈ എത്തുമ്പോൾ എന്തായാലും രാവിലെ ആവില്ലേ... ഇന്റർവ്യൂ കഴിഞ്ഞിറങ്ങീട്ട് വിളിക്ക്"

"ആ ശരി, വച്ചോ"

അതെ എന്തായിരുന്നു ആ സ്വപ്നം? അവനും അത് പൂർണമായി ഓർത്തെടുക്കാൻ പറ്റുന്നില്ല, ചിതറിയ കുറേ ചിത്രങ്ങൾ മാത്രം. പക്ഷേ മനസ്സിൽ അടക്കിവച്ച ചില ആഗ്രഹങ്ങളായിരുന്നു അവയെന്ന് അതിൽനിന്നും വായിച്ചെടുക്കാം.
ഫോൺ സ്വിച്ച്ഓഫ്‌ ചെയതുവച്ച് വീണ്ടും ഉറങ്ങാൻ കിടന്നു, മറ്റൊരു സ്വപ്നത്തിനായി....
ആളുകളുടെ ബഹളം കേട്ടാണ് അവൻ ഉണരുന്നത്. വണ്ടി അവസാന സ്റ്റേഷനായ ചെന്നൈ സെൻട്രലിൽ എത്തിയിരിക്കുന്നു. എല്ലാവരും ഇറങ്ങികഴിഞ്ഞിരുന്നു, പ്ലാറ്റ്ഫോം യാത്രക്കാരാൽ നിറഞ്ഞു.
ഇറങ്ങാനായി തന്റെ ബാഗ് എടുക്കാൻ നോക്കിയപ്പോഴാണ് അവൻ ഞെട്ടിയത്, അതവിടെ കാണാനില്ല, അടുത്തുള്ള സീറ്റുകളിലും ചുറ്റും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ചോദിക്കാൻ കംപാർട്മെന്റിൽതന്നെ ആരുമില്ല.
സർട്ടിഫിക്കറ്റുകളടങ്ങിയ ഫയലും, പേഴ്സും എല്ലാം അതിനകത്താണ്. എന്ത് ചെയ്യണമെന്നറിയാതെ അവൻ അവിടെ തളർന്നിരുന്നുപോയി...
---------------------

"സർ ഇവിടെയാണ് നമ്മുടെ ഇന്റർവെൽ പ്ലാൻ ചെയ്തിരിക്കുന്നത് "

"കഥ തരക്കേടില്ല, ബട്ട്‌ ഒരു സിനിമയാക്കാനുള്ള എലെമെന്റ്സ് ഇതിലുണ്ടോയെന്നത് സംശയമാണ് "

"സർ ബാക്കികൂടി കേട്ടിട്ട്..."

"താൻ ഒരു കാര്യം ചെയ് ബാക്കി വൺലൈനും ഫുൾ സ്ക്രിപ്റ്റും എനിക്ക് മെയിൽ ചെയ്യ്, ഞാൻ സമയം കിട്ടുമ്പോൾ വായിച്ചിട്ട് തന്നെ കോൺടാക്ട് ചെയ്തോളാം. നമ്പർ ഓഫീസിൽ കൊടുത്താൽ മതി"

"സർ, അത്..."

"നമുക്ക് നോക്കാടോ... ധൈര്യായിട്ട് പോ.."
.
.
.
.
"പക്ഷേ ആറുമാസം കഴിഞ്ഞിട്ടും എന്നെത്തേടി ഒരു കോളും വന്നില്ല. ഇതിനിടയിൽ പലതവണ അയാളെ അങ്ങോട്ട് കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. അയാളെന്നെ ഒഴിവാക്കിയതാണെന്ന് എനിക്ക് ബോധ്യമായി.
ഞാൻ വീണ്ടും സ്ക്രിപ്റ്റുമായി അലച്ചിൽ തുടങ്ങി. അങ്ങനെയിരിക്കെ സിനിമയിലെ ഒരു സുഹൃത്ത് വഴിയാണ് ആ വാർത്ത ഞാൻ അറിയുന്നത്, എന്റെ കഥ അയാൾ സ്വന്തം പേരിലാക്കി സിനിമയാക്കിയിരിക്കുന്നു. പടത്തിന്റെ പോസ്റ്ററും ടീസറുമെല്ലാം വേഗത്തിൽതന്നെ ഇറങ്ങി. എനിക്ക് എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയും കിട്ടിയില്ല...."

"Wait.. ബാക്കി ഞാൻ പറയാം. നീ നേരെ പോലീസ് സ്റ്റേഷനിൽ പോയി കംപ്ലയിന്റ് കൊടുക്കുന്നു, അവിടുന്ന് കോടതി... കേസ്... ഒന്ന് രണ്ടു വർഷം കോടതി കയറിയിറങ്ങി അവസാനം നീ കേസ് തോൽക്കുന്നു."

"ഒരു ചെറിയ വ്യത്യാസുണ്ട്, തോൽക്കുന്നതിന് മുൻപേ തന്നെ ഞാൻ കീഴങ്ങിയിരുന്നു... നീതി ആരുടെ ഭാഗത്തായാലും അത് വാങ്ങിച്ചെടുക്കാൻ കുറച്ച് കാശുചിലവുള്ള നാടാണ് നമ്മുടേത്. അതില്ലാത്തോണ്ട് ആ വഴിക്ക് പോയില്ല..."

"ഓഹോ, ഏതായാലും കഥ കൊള്ളാം... ഇതുപോലെ ഇന്റെറെസ്റ്റിങ് ഒന്നും അല്ലെങ്കിലും എനിക്കും ഉണ്ടൊരു ഭൂതകാലം, പിന്നെ പറയാം... നമ്മൾ സ്പോട്ടിലെത്തി.... വണ്ടി ഇവിടെവെക്കാം ഇവിടുന്ന് ജസ്റ്റ്‌ അര കിലോമീറ്ററെ ഉള്ളൂ..."

"ഡാ വിഷ്ണു ഇത് വേണോ എനിക്കെന്തോ ഇപ്പഴും ഒരു കോൺഫിഡൻസ് തോന്നുന്നില്ല"

"ഒരു കൊഴപ്പുവുല്ല. നമ്മൾ ഇതാദ്യയിട്ടൊന്നുവല്ലല്ലോ, നീ വാ..."

"അതല്ലടാ, മുമ്പത്തെപ്പോലെയല്ല ഇത് ഹൈ റിസ്‌ക്കാണ്"

"അതെ റിസ്‌ക്കുണ്ട്, അതുകൊണ്ടാണല്ലോ നമ്മൾ ഇത് ചെയ്യാൻ തീരുമാനിച്ചതും, This is our last, ഇതോടെ നമ്മൾ എല്ലാം അവസാനിപ്പിക്കും. ലൈഫ് സെറ്റ് ആവാനുള്ളത് ഇതിൽനിന്നും കിട്ടും..."

"I know but..."

"നമ്മളിത് പലതവണ സംസാരിച്ച് കഴിഞ്ഞതാണ്, നീയീ അവസാന നിമിഷം കാലുമാറരുത്."

"അതല്ലടാ..."

"See, we have a plan and I am damn sure that, it will work. ഏതായാലും എനിക്കിത് ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ല. അതുകൊണ്ട് അവസാനമായിട്ട് ചോദിക്കുകയാണ് നമ്മൾ ഇത് ചെയ്യുന്നുണ്ടോ ഇല്ലയോ? "

"OK Let's do it"

-------------
"CUT IT."
-------------

വിലയിരുത്തലും അവലോകനവും

Ridhina V R

Ridhina V R മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു 3 വർഷം മുമ്പ്

പങ്കിട്ടു

NEW REALESED