Featured Books
  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

വിഭാഗങ്ങൾ
പങ്കിട്ടു

സുവർണ്ണ മേഘങ്ങൾ - 5

"ആ മോളെ നിനക്കൊന്ന് ഇങ്ങോട്ട് വരാൻ കഴിയുമോ."

"എന്താ എന്തുപറ്റി."

"കണ്ണൻ പറഞ്ഞിട്ടാ,ദാ ഞാൻ അവന് കൊടുക്കാം."

അവൾക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു അതുകൊണ്ടാണെന്ന് തോന്നുന്നു അവൾ ഒരു നിമിഷം മൌനമായി നിന്നത്.കണ്ണൻ്റെ ശബ്ദം അവർക്കിടയിലെ മൌനത്തെ ഇല്ലാതാക്കി."ഹലോ ഞാൻ കണ്ണനാ ഇവിടെ നാളെ ഒരു വിശേഷമുണ്ട്,തനിക്ക് വരാൻ പറ്റുമോ.നാളെ എൻ്റെ പിറന്നാളാണ്.എൻ്റെ ഇവിടുത്തെ അമ്മമാരെല്ലാവരെയും കുട്ടികളെയും ഇവിടെ വന്ന് കണ്ട് അവർക്ക് ഒരുപാട് സ്നേഹം കൊടുക്കുന്ന മോളല്ലെ നീ നിന്നെ ഇതുവരെ ഞാൻ കണ്ടിട്ടില്ല നീ എന്നെയും കണ്ടിട്ടില്ല ,നാളെയാണ് അതിന് അനുയോജ്യമായ ദിവസം നീ വരോ.എൻ്റെ പിറന്നാൾ ദിവസം ഞാൻ തന്നെ ഒരു അവസരം നൽകുന്നു.നിനക്ക് നാളെ തിരക്കെന്നുമില്ലല്ലോ."

മുഖത്ത് ഒരു പുഞ്ചിരി നൽകി വരാം എന്ന് ഹൃദ്യ മറുപടി പറഞ്ഞു.

ഹൃദ്യയോട് കണ്ണൻ സംസാരിച്ചപ്പോൾ അവൻ സ്വപ്നകാണുകയായിരുന്നു നാളത്തെ ദിവസം.അവൻ്റെ പിറന്നാളിന് അവൻ ഹൃദ്യക്ക് കൊടുക്കുന്ന സമ്മാനത്തെ കുറിച്ചൊർത്ത്.

പക്ഷെ........

ഇന്നാണ് കണ്ണൻ്റെ പിറന്നാൾ.എല്ലാവരും ഉറക്കമുണർന്നു.കണ്ണൻ്റെ അമ്മയും.പക്ഷെ ആ അമ്മ ഉറക്കമുണർന്നത് മാഞ്ഞുപോയ ഓർമ്മകൾ നൽകിയ ഞെട്ടലിലൂടെയായിരുന്നു.വർഷങ്ങൾക്കു മുൻപുള്ളതായിരുന്നെങ്കിലും ആ രാത്രി അവളെ ഇന്നും കാർന്നു മുറിച്ചുകൊണ്ടിരിക്കുന്നു.എന്നാൽ അതൊന്നും പുറത്ത് കാണിക്കാതെ അവൾ ആഘോഷത്തിൽ ലയിക്കാൻ തയ്യാറെടുത്തു.കാരണം അവളുടെ മോനെ അത്രമാത്രം സ്നേഹിച്ചിരുന്നു.

കിളിവീടിലെ എല്ലാവരും തന്നെ ആഘോഷത്തിലാണ്.രാവിലെ പത്ത് മണിക്കാണ് കേക്ക് മുറിക്കുക.എല്ലാവരുടെ മുഖത്തും ഏറെ സന്തോഷമുണ്ട്.അങ്ങനെ പത്തു മണിയായിരിക്കുന്നു.ദിവ്യയെയും സുഭദ്രഅമ്മ ബെർത്ത് ഡേക്ക് വിളിച്ചിട്ടുണ്ട്.അവൾ അനിയനോടൊപ്പം ആ സന്നിദ്ധിയിലെത്തി ചെർന്നു.അവൾക്ക് സുഭദ്രയെ കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി.അമ്മയെ പോലെ അവൾ ആ അമ്മയെയും ചേർത്തു പിടിച്ചു.പിന്നെയാണ് അവളെ ആ അമ്മ കണ്ണനെ പരിചയപ്പെടുത്തിയത്.കണ്ണനെ കണ്ടതും അവൾ അമ്പരന്നു പോയിരുന്നു.വിജയ് തന്നെയാണ് കണ്ണനെന്ന് ഒട്ടും കരുതിയിലവൾ.കേക്കു മുറിക്കാൻ തയ്യാറാകുന്നതിനിടയിൽ സുഭദ്ര അമ്മ ഹൃദ്യയെ കുറിച്ച് ചോദിച്ചു.കണ്ണനും അവളെ പ്രതീക്ഷിക്കുന്നുണ്ട്.അവളുടെ അസാന്നിദ്ധ്യം അവനെ അസ്വസ്ത്ഥമാക്കിയിരുന്നു.അവളെ വിളിച്ചപ്പോഴെല്ലാം ഫോൺ സ്വിച് ഓഫായിരുന്നു.ദിവ്യയും കണ്ണനും അമ്മയും മാറി മാറി വിളിച്ചെങ്കിലും അവളെ കിട്ടിയില്ല.ദിവ്യ വീട്ടിലേക്ക് വിളിച്ചപ്പോൾ അവൾ പുറപ്പെട്ടു എന്നാണ് പറഞ്ഞത്.അവൾ മറ്റെന്തെങ്കില്ലും ആവിശ്യത്തിനുപോയതായിരിക്കും എന്ന് എല്ലാവരും സമാധാനിക്കാൻ ശ്രമിച്ചു.അവൾ വരുമെന്ന് പറഞ്ഞ് കൂറെ നേരം നോക്കി ഇരുന്നു.എന്നാൽ അത് കാത്തിരുപ്പ് മാത്രമായി അവസാനിച്ചു.സമയം ഏറെയായപ്പോൾ അമ്മ കണ്ണനോട് കേക്ക് മുറിക്കാൻ ആവിശ്യപ്പെട്ടു.കേക്കു മുറിച്ചു നേരം ഏറെ കഴിഞ്ഞു.

കണ്ണനോട് അമ്മ ഇന്ന് പ്രധാനപ്പട്ട ഒരു കാര്യം പറഞ്ഞു."ദിവ്യക്ക് അരുമില്ല അവൾ എൻ്റെ സഹോദരിയുടെ മോളല്ലെ , നീ അവളെ വിവാഹം കഴിക്കണമെന്നാണ് എൻ്റെ ആഗ്രഹം." അമ്മ അമ്മയുടെ ആഗ്രഹം തുറന്നു പറഞ്ഞപ്പോൾ മകനറിയാമായിരുന്നു ആ അഗ്രഹം ഒരിക്കലും നടകില്ല എന്ന്.അമ്മയോട് അവന് തുറന്ന് സംസാരിക്കണമായിരുന്നു,ഹൃദ്യയെകുറിച്ച്. അവൻ്റെ മനസ്സിൽ അവൾ പോലുമറിയാതെ പൂവിട്ട പ്രണയം,കണ്ണൻ്റെ മനസ്സിൽ ഹൃദ്യയോടുള്ള പ്രണയം അമ്മയോട് സൂചിപ്പിക്കാൻ തുടങ്ങവേയാണ് അവനെ അതിന് സമ്മതിക്കാത്ത വിധത്തിൽ വീട്ടിലെ ലാൻ്റ് ഫോൺ ഭയാനകമായി ശബ്ദിച്ചത്.പറയാൻ വന്നത് നിശ്ചലമാക്കി അവൻ ഫോൺ എടുത്തു.മറു വശത്ത് ആശങ്കയുടെ ശബ്ദമായിരുന്നു.അത് ഹൃദ്യയുടെ അമ്മയായിരുന്നു.അവർ വിളിച്ചത് അവളെ കുറിച്ച് അന്വേഷിക്കാനായിരുന്നു.എന്നാൽ തൻ്റെ വീട്ടിൽ ഇന്ന് എത്താതിരുന്ന പെൺകുട്ടിയെ കുറിച്ച് അവൻ ആ അമ്മയോട് എന്താണ് പറയുക.അവൻ ഒരു നിമിഷം ആലോചിച്ച് നിശബ്ദമായി ചിന്തിച്ചു.അതിനു ശേഷം അവളെ കുറിച്ച് വാചാലനായി സംസാരിച്ചു.അവൻ അമ്മയെ സമാധാനിപ്പിക്കാനും.സ്വയം സമാധാനിക്കാനും അവൾ ഏതെങ്കിലും സുഹൃത്തുകളുടെ വീട്ടിൽ ഉണ്ടാകുമെന്ന് പറഞ്ഞു.അവൻ ചോദിച്ചു

" അമ്മ ദിവ്യയെ വിളിച്ചോ. അവരെല്ലെ കൂട്ട്."

"ആ മോനെ വിളിച്ചു.അവളും ആകെ പരിഭ്രാന്തിയിലാണ്."

"അമ്മ പേടിക്കേണ്ട അവൾക്കൊന്നും ഉണ്ടാകില്ല " എന്നു പറഞ്ഞപ്പോൾ അമ്മയുടെ ശബ്ദവും ഇടറി.

കണ്ണൻ തിരക്കോടെ ഫോൺ വച്ച് പുറത്തേക്ക് പോകാനെരുങ്ങി.സുഭദ്രമ്മ അവനോട് കാര്യം തിരക്കി.

"അവളെ കാണാനില്ല ഹൃദ്യയെ" എന്നു മാത്രം പറഞ്ഞു അന്നേരം തൻ്റെ മകൻ അമ്മയോട് പറയാൻ ബാക്കി വച്ചത് എന്തെന്ന് ആ അമ്മക്ക് ഊഹിക്കമായിരുന്നു.ഇതുവരെ അവനെ ആ അമ്മ അങ്ങനെ കണ്ടിട്ടില്ല.കൈയിൽ നിന്ന വിലപ്പെട്ട എന്തോ നഷ്ടപ്പെട്ട കൊച്ചുകുട്ടിയെ പോലെയായിരുന്നു അവൻ.അവൻ വണ്ടിയെടുത്ത് പുറത്തേക്ക് പോയി.

പരിചയമുള്ളവരെയെല്ലാം വിളിച്ചു.അവളെ കുറിച്ച് അന്വേഷിച്ചു.എന്നാൽ ആരിൽ നിന്നും അവൻ ആഗ്രഹിച്ച ഉത്തരം ലഭിച്ചില്ല.കണ്ണൻ പോലിസ് സ്റ്റേഷനിലെത്തി.അവിടെയുണ്ടായിരുന്ന പി .സി.ക്ക് പരാതി കൊടുത്തു.അന്നേരം മറ്റൊരു പോലിസുക്കാരൻ പുറത്തു നിന്നു വന്നു.അയാൾ കണ്ണനെ തറപ്പിച്ചൊന്നു നോക്കി.അപ്പോൾ പോലീസ് കോൺസ്റ്റ്രബിൾ അവൻ പരാതി തരാൻ വന്നതാണെന്നും മറ്റുമുള്ള കാര്യങ്ങളെല്ലാം പറഞ്ഞു.ഇതുകേട്ടപ്പാടെ പുറത്തുനിന്നു വന്ന പോലിസുകാരൻ പിസിയെ മാറ്റി നിർത്തി സംസാരിച്ചു. കണ്ണനെ ഒഴിവാക്കി എന്തോ പറയാനായിരിക്കണം ആ മേലുദ്ധ്യോഗസ്ഥൻ മറഞ്ഞുനിന്ന് സംസാരിച്ചത്.എന്നാൽ സംസാരത്തിനിടയിൽ അവർ കണ്ണനെ നോക്കിയനോട്ടം അവന് ഇതുവരെ പരിചിതമില്ലാത്തതായിരുന്നു.അവർ കണ്ണനെ ഒരു റൂമിൽ വിളിപ്പിച്ചു.പുറത്ത് നിന്നു വന്ന എസ്.ഐ അവനോട് ഹൃദ്യയുടെ ഫോട്ടൊ ചോദിച്ചു.അവൻ കൊടുത്തു.ഫോട്ടോ കണ്ടപ്പോൾ തന്നെ അയാൾ എന്തോ ഉറപ്പിച്ച മട്ടിൽ മറ്റെ പോലിസുക്കാരനെ നോക്കി തലയാട്ടി.

വിജയ് അന്നേരം പിറന്നു വീണ കുഞ്ഞിൻ്റെ മനസ്സികാവസ്ത്ഥയില്ലായിരുന്നു.പുതിയകാര്യമെന്തോ അവൻ്റെ ജീവിതത്തിൽ നടക്കാൻ പോകുന്നു.എന്താണെന്ന് ഒരു നിശ്ചയവുമില്ല.

-തുടരും.........