Read REALIZATION by Ridhina V R in Malayalam കവിത | മാതൃഭാരതി

Featured Books
  • ജെന്നി - 3

    ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന്...

  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

വിഭാഗങ്ങൾ
പങ്കിട്ടു

തിരിച്ചറിവ്

ചിതറിയ ഓർമ്മകൾ

ഇനിയും തെളിയാത്ത ചിത്രങ്ങൾ

കണ്ണിനെ മറച്ച ചിത്രങ്ങൾ

ഹൃദയത്തെ തെളിയിച്ച ഓർമ്മകൾ

എൻ്റെ ബാല്യകാലം.

ഓർക്കാൻ നിനയ്ക്കുമ്പോഴെല്ലാം

അതിലേക്ക് ലയിക്കാൻ മാത്രമായി

നുറുങ്ങു നാളുകൾ തെളിയുന്നു.

കരഞ്ഞു കണ്ണു നിറഞ്ഞതെല്ലാം

ഓർമ്മയില്ലെങ്കില്ലും കുപ്പായം

കണ്ണുനീരുകൊണ്ട് നനഞ്ഞതിന്നുമോർക്കുന്നു.

ചിരിച്ച നാളുകളെല്ലാം ഓർമ്മയില്ലെങ്കില്ലും

സ്നേഹം ചിരിപ്പിച്ചതെല്ലാം ഓർക്കുന്നു.

കഴിഞ്ഞു പോയ പാതയിലേക്ക്

കണ്ണെത്തുമ്പോഴെല്ലാം ഒരു വട്ടം മനസ്സു നിനയ്ക്കുന്നു

മെയ്യേ നിനക്കുമെത്താൻ കഴിയുമോയെന്ന്.

ഒന്നേയുള്ളു അതിന് കാരണം

ചെന്നായ ചെന്നായയായും അജമജമായും

കൺമുന്നിൽ വന്നതന്നായിരുന്നുവല്ലോ-

തിരിച്ചറിയാൻ പറ്റാത്ത കാലത്ത്.

കാലം പറ്റിച്ച് കടന്നു പോകുമ്പോൾ

മുന്നിലെത്തുന്നതെല്ലാം സത്യമല്ലെന്നൊരു തിരിച്ചറിവ്.

മുന്നോട്ട് പോകുവാൻ വഴികളേറയുണ്ടെങ്കില്ലും-

തിരിച്ചറിയിക്കുന്നില്ലാരും ഞാൻ പോകേണ്ട വഴി.

മുന്നിൽ ആരോ തെളിച്ചു വിട്ട വഴി വൃത്തിയുള്ളതാണ്

എത്താൻ തിരക്കു കൂടുതലും ആ വഴിയിലാണ്.

തെളിച്ച വഴിയെ എത്തിയാലോ ഞാനേറ്റവും പിൻപൻ.

ആരും തെളിച്ചിടാത്തൊരു വഴിയെ പോകാൻ

ആശയുണ്ടായിരുന്നു,എന്നാലോ

ഒറ്റക്കു പോകാനൊട്ടുമേ ഇല്ല ധൈര്യം.

അതെങ്ങാനാ, ഭയചകിതനാക്കി നിർത്തിയിരിക്കുകയായിരുന്നില്ലേ.

പുതുവഴി തേടിയാൽ വീണില്ലാണ്ടാകുമെന്നല്ലാരും ഏറ്റു ചൊല്ലി.

തിരക്കുള്ള വഴിയിൽ നിൽക്കുന്നോരുടെയെല്ലാം

ലക്ഷ്യസ്ഥാനമൊന്നും ഒന്നല്ലതാനും.

പലതായ്കിലും ഒന്നാണെന്നു വിശ്വസിച്ചു നിൽക്കുന്നെല്ലാരും.

എൻ്റെ വഴിയും വേറേതാണെന്നുള്ളതൊരു സത്യം.

അതുകൊണ്ടു തന്നെ തിരുമാനിക്കാമിന്നു തന്നെയൊരു കാര്യം.

ഭയചകിതനാക്കി എന്നെ തടഞ്ഞ

ആ വഴിയൊന്നു വെട്ടി തെളിക്കാം.

ഒന്നുമായില്ലെങ്കില്ലും വൃത്തിയുള്ള വഴിയിലെ

തിരക്കൊന്ന് കുറയുമല്ലൊ.

അങ്ങനെ ഒന്നുരണ്ടായുധവുമെടുത്ത്

വഴിക്കു മുന്നിലെത്തി നിന്നു.

വെട്ടി തെളിച്ച് പുതിയ വഴി

തെളിക്കാൻ തന്നെ തിരുമാനിച്ചു.

വെട്ടിതെളിച്ച് വെട്ടിതെളിച്ച്,മണ്ണിൽ

കാലുറപ്പിച്ച് കാലുറപ്പിച്ച് നടന്നു.

നെഞ്ചാദ്യമിടറിയെങ്കില്ലും പതറരുതെന്ന്

മറ്റു വഴികൾ പഠിപ്പിച്ചിരുന്നു.

പതറാതെ മുന്നോട്ട് നീങ്ങി.

മുന്നോട്ട് നീങ്ങിയപ്പോഴോ എനിക്കറിയാത്തൊരു

ഭീകരജീവി മുന്നിൽ ചാടി.

വരേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി അന്നേരം.

ഞാനിതുവരെ കണ്ടിട്ടില്ലാത്ത കണ്ണും,

കാതുമുള്ളൊരു ജീവി.

നടപ്പൊന്നൊട്ടും ഞങ്ങളുടേതു പോലെയല്ല.

മാന്യനല്ലാത്തൊരു ഭീകരജീവിതന്നെയതെന്നുറപ്പിച്ചു.

ജീവിയെ നേരിടാനൊരുങ്ങി നിൽക്കേ.

അതുപോലരു പത്തുപന്ത്രണ്ടെണ്ണം മുന്നിലേക്കാഞ്ഞു.

ആഞ്ഞവരെന്നെ കൊന്നില്ല.

എൻ്റെ കണ്ണു പിഴുതു മാറ്റി

മറ്റൊരു കണ്ണ് തന്നു-എല്ലാം കാണുന്ന കണ്ണ്.

എൻ്റെ കാതു പറിച്ചെടുത്ത്

പുതിയതൊരെണ്ണം വച്ചു തന്നു

അങ്ങനെ എന്നെയുമാകെമാറ്റി.

അപരിചിതമായിരുന്നു എല്ലാം

ഇപ്പോഴാണ് എല്ലാം ശരിയായി കണ്ടത്.

എല്ലാം ശരിയായി കേട്ടത്.

ഇനിയുള്ള വഴിയല്ലാം അറിയാത്തവയാണ്

പക്ഷെ അറിയേണ്ടവയാണ് കാരണം

ഇത്രനാൾ തിരിച്ചറിവില്ലാത്തവനായിരുന്നു ഞാനും.

അപരിചിതമായതെല്ലാം ഭീകരമല്ല.

അതിനെ പേടിക്കേണ്ടതുമില്ല.

അറിവിനെ തടയുന്ന നാവുകൾ

അതായിരുന്നു എന്നെയും തടഞ്ഞത്.

തിരിച്ചറിവിൽ നിന്നു തടഞ്ഞത്.

തിരിച്ചറിവലേക്കുള്ള പാത ഭീകരമാക്കി

മൂടി വച്ചിരിക്കുകയായിരുന്നു.

ഒന്നു രണ്ടായുധമെടുത്ത് ആ

പാതയൊരുക്കിയപ്പോൾ കാണാൻ കഴിഞ്ഞു

ചിലർ എന്നെ ഭയപ്പെട്ടത്.

അവർ ഭയക്കുന്ന ഭീകരത എന്നിലും രൂപപ്പെട്ടു

തിരിച്ചറിയാത്ത ഭീകരത.

ഇപ്പോൾ ചില വഴിയിലെ തിരക്കു ശമിക്കുന്നു.

എനിക്കും എനിക്കു പുറകെപോന്നവർക്കും

എത്രയെന്നില്ലാത്ത വഴികളുണ്ട്.

അറിവു തരുന്ന വഴികൾ.

ഖേദിക്കുന്നു ഇത്രനാൾ ഭയന്നിരുന്നതിന്-

തിരിച്ചറിവിനെ

- 'തിരിച്ചറിവ്'

ലോകം പുതിയ വഴികൾ കാട്ടി തരുമ്പോൾ അത് എല്ലായിപ്പോഴും തെറ്റാകണമന്നില്ല.ചില ജീവിതചര്യകളെല്ലാം തെറ്റിക്കാൻ എല്ലാവർക്കും മടിയായിരിക്കും.കാരണം പിൽക്കാലം മുതൽക്കേ ഒരു ഭയം കാലം നൽകി പോന്നു....

******* ******* ****** ****** ****** ***** ***** *****