Read I Love U 2 - (Part 2) by വിച്ചു in Malayalam Love Stories | മാതൃഭാരതി

Featured Books
  • കൊലപാതകങ്ങൾ

    ഈ ഭൂഗോളം എത്ര വലുതാണ് അല്ലേ..?""നിങ്ങൾ എന്തിനെപ്പറ്റിയാണ് പറ...

  • ഡെയ്ഞ്ചർ പോയിന്റ് - 3

    ️ അസുരൻ മലയുടെ കിഴക്കേ അറ്റത്ത് ഒരു മൺകുടിലിലാണ് ജഡാമഞ്ചിയുട...

  • പുനർജ്ജനി - 8

    part -7                                   മഴ മിഴി      തന്റെ...

  • പാറു... ??

    *കഥ - പാറു*𝐒𝐄𝐑𝐈𝐄𝐒   1️⃣ *മഞ്ചാടി പെറുക്കൽ*__________________...

  • SEE YOU SOON - 3

    ആ വാർത്ത വായിച്ചതിനുശേഷം അന്ന തീർത്തും അസ്വസ്ഥയായിരുന്നു. ഉട...

വിഭാഗങ്ങൾ
പങ്കിട്ടു

I Love U 2 - (Part 2)






രാമചന്ദ്രൻ പൃഥിയ്ക്ക് പിന്നാലെ പോയി..
കൂടെ അകത്ത് നിന്ന് മറ്റുള്ള കുടുംബാംഗങ്ങളും കാര്യം തിരക്കി വന്നു.

രാമചന്ദ്രൻ പൃഥിയുടെ കതകിൽ തട്ടി വിളിച്ചു.

"മോനേ പൃഥി.. കതക് തുറക്ക്.. എടാ അവര് പറഞ്ഞത് നീ അറിഞ്ഞിരിക്കാൻ ഞാൻ നിന്നോട് പറഞ്ഞന്നേ ഉള്ളൂ.. കാര്യത്തിന്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.. നീ വിഷമിക്കണ്ട... "

ആത്മികയും നീരാജ്ഞനയും അവിടെ വന്നു..

"അപ്പുവേട്ടാ.. കതക് തുറക്ക്.. അവര് നുണ പറഞ്ഞ് വന്നതാകും..." നീരാജ്ഞന വിളിച്ചു പറഞ്ഞു.

ആത്മികയും പിന്നെ കാത്തു നിന്നില്ല..

"അപ്പുവേട്ടാ.. സത്യം ഞാൻ കണ്ടുപിടിക്കാം.. അവരേ ഞാൻ ഓടിക്കും.. കതക് തുറക്ക്.."

മറുപടിയെന്നുമില്ലാത്തപ്പോൾ രാമചന്ദ്രൻ പറഞ്ഞു.

"അവന് കുറച്ച് നേരം തനിച്ചിരിക്കാൻ കരുതിയിട്ടുണ്ടാകും.. ഇപ്പോൾ നമ്മൾ ശല്യം ചെയ്യാൻ നിൽക്കണ്ട.. നമുക്ക് പോകാം..."

"എല്ലാത്തിനും കാരണം അവരാ.. അവരെ ഞാൻ..." ആത്മിക ഉമ്മറത്തേക്ക് ദേഷ്യത്തിൽ പാഞ്ഞു.

ഉമ്മറത്തുണ്ടായിരുന്ന ആരും സെലിനോടോ സ്വാതിയോടെ ഒന്നു പറഞ്ഞില്ല.. പെട്ടെന്ന് അവിടെ എത്തിയ ആത്മിക വീണ്ടുവിചാരമില്ലാതെ അവർക്കു നേരെ ഒച്ചയെടുത്തു.

"നിയൊക്കെ ആരാടീ.. നിനക്കൊക്കെ എന്താ വേണ്ടേ.. പണമോ അതോ ഈ കാണുന്ന സ്വത്തും സമ്പത്തോ... ഓരോരോ കള്ളത്തരങ്ങൾ പറഞ്ഞ് വന്നാലുണ്ടല്ലോ.. " ആത്മമിക അവർക്കു നേരെ ചീറി.

സെലിൻ കണ്ണു തുടച്ചുകൊണ്ടെഴുന്നേറ്റു..

"നിയൊക്കെ ചോദിക്കുന്ന കാശ് ഞാൻ തരും.. ഇപ്പോ ഇറങ്ങിക്കോളണം ഇവിടുന്ന്.. " ആത്മിക ആജ്ഞാപിച്ചു.

"ഞാൻ വന്നത് നിങ്ങളുടെ കാശോ സമ്പത്തോ മോഹിച്ചിട്ടല്ല.. എനിക്കാതൊന്നും വേണ്ടതാനും.. ഞാൻ വന്നത് എന്റെ പൃഥിയ്ക്ക് വേണ്ടിയാണ്.. " സെലിൻ പറഞ്ഞു.

"എടീ നിന്നെ ഒക്കെ കണ്ടാൽ തന്നെ അറിയാ.. നിയൊക്കെ വെറും കള്ളിയാണെന്ന്.."

"ദേ... എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്.. ഞാൻ നിങ്ങളുടെയത്ര സമ്പത്തില്ലാത്തവൾ തന്നെയാണ്.. പണവും സമ്പത്തും ഞാൻ ആഗ്രഹിക്കുന്നുമില്ല.. എനിക്ക് നുണ പറയണ്ട ആവശ്യമില്ല.. പൃഥിയാണ് ആവശ്യമായ qualification ഇല്ലാതെ ഒരു interview പോലും ചെയിക്കാതെ PA ആയി എന്നെ കമ്പനിയിൽ അപ്പോയ്ന്റ് ചെയ്തത്.. സംശയമുണ്ടേൽ ഓഫീസിലെ HRMനോട് ചോദിച്ച് നോക്ക്... "

സെലിന്റെ മുൻപിൽ പിന്നെയൊന്നും പറയാൻ ആത്മികയ്ക്ക് കഴിഞ്ഞില്ല.. സെലിൻ വീണ്ടും പറഞ്ഞു.

"പൃഥി വീണ്ടും വീണ്ടും നിർബന്ധിച്ചാണ് ഞാൻ PA ആയി ഓഫീസിൽ വന്നത്.. സ്നേഹാലയം ഓർഫനേജിലെ ഫാദറിന് അറിയാം എല്ലാം.. അവൻ എന്റെ പിന്നാലെ ഇഷ്ടമാണെന്ന് പറഞ്ഞ് നടന്നതും നിർബന്ധിപ്പിച്ച് ജോലി വാങ്ങിച്ച് തന്നതും പിന്നെ എന്നെ അവനെ ഇഷ്ടമാണെന്ന് പറയിപ്പിച്ചതും എല്ലാം... ഞാൻ പറയുന്നതും മുൻപിൽ വച്ചു തരുന്ന തെളിവുകളും നിങ്ങൾക്ക് കള്ളമാണെന്ന് വാദിക്കാം.. ഫാദറിന് കള്ളം പറയേണ്ട ആവശ്യമുണ്ടോ? എല്ലാം അവിടെ നിൽക്കട്ടെ.. എന്നെ നിർബന്ധിച്ച് പൃഥി ഒരിക്കൽ ബീച്ചിൽ കൊണ്ടുപോയത് ഈ തറവാട്ടിലെ ഒരാൾ അന്ന് കണ്ടതാണ്... "

കുറച്ച് നേരത്തെ നിശബ്ദതയ്ക്കു ശേഷം ദേവരാജൻ പറഞ്ഞു.

"കണ്ടെന്നോ? ആരാണ് അത്.."

"പൃഥിയുടെ അനിയത്തി, ദാ.. ആ നിൽക്കുന്ന പ്രിയ.." സെലിൻ ചൂണ്ടിക്കാട്ടി.

രാമചന്ദ്രൻ പ്രിയയുടെ അടുത്തേയ്ക്ക് വന്നു ചോദിച്ചു..

"ഈ പറഞ്ഞത് ശരിയാണോ മോളോ? നീ ഇവരെ കണ്ടിരുന്നോ?"

പ്രിയ പരിഭ്രമിച്ചു കൊണ്ട് നിന്നപ്പോൾ ദേവരാജൻ അതേ ചോദ്യം ആവർത്തിച്ചു.. എല്ലാവരും അവളുടെ മറുപടിക്കായി കാത്തു നിന്നു..

"മ്മ്.. കണ്ടിരുന്നു.."

ആത്മികയുടെ മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി.. നീരാജ്ഞന സങ്കടത്തോടെ അവളുടെ ധാവണിയുടെ തലപ്പ് കൈയിൽ വച്ച് മുറുക്കി വേദന കടിച്ചു പിടിച്ചു.

"എന്നിട്ട് നീ എന്താ അതാരോടും പറയാതിരുന്നേ...??" ദേവരാജൻ ചോദിച്ചു.

പ്രിയ ഭയപ്പാടോടെ പറഞ്ഞു..

"അത്... അത് ഏട്ടൻ ആരോടും പറയരുതെന്ന് പറഞ്ഞതു കൊണ്ടാ.. ഞാൻ... "

സെലിൻ നിർത്തിയപ്പോൾ സ്വാതി പറഞ്ഞു തുടങ്ങി..

"പണത്തിനും സമ്പത്തിനും വന്നവർക്ക് അത് കൊടുത്തോളൂ.. ഞാൻ പൃഥിയ്ക്ക് വേണ്ടി വന്നതാണ്.. അതല്ലാതെ എനിക്ക് മറ്റൊന്നും വേണ്ട.. അവന്റെ സ്വത്തോ സമ്പത്തോ ഒന്നും... PA ആയി ജോയിൻ ചെയ്യാൻ പൃഥി എനിക്കും അപോയ്മെന്റ് ലെറ്റർ തന്നിരുന്നു.. എന്നെ ഒരുപാട് നിർബന്ധിച്ചതുമാണ്.. പക്ഷെ അരുതാത്തത് ഞാൻ ആഗ്രഹിച്ചിട്ടില്ല.. അതിപ്പോ അവൻ വെച്ചു നീട്ടിയ ജോലിയായാലും പൃഥിയുടെ സ്നേഹമായാലും... പക്ഷെ അവൻ എന്നെ കൊണ്ട് ഇഷ്ടപ്പെടുത്തി.. പാടില്ലെന്ന് അറിയാമായിരുന്നെങ്കിലും മനസ്സ് അറിയാതെ ഇഷ്ടപ്പെട്ടു പോയി.. അവന് എന്നോടുള്ള ഇഷ്ടം കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല... എനിക്ക് അത് തെളിയിക്കാൻ തെളിവുകളൊന്നുമില്ല.. ഹൃദയം തുറന്ന് കാണിക്കാൻ കഴിയില്ലല്ലോ? പക്ഷെ പൃഥിയ്ക്ക് എന്നോടുള്ള ഇഷ്ടത്തെക്കുറിച്ച് ഈ തറവാട്ടിലെ ഒരാൾക്ക് അറിയാം..."

വീണ്ടും അവിടെയുള്ള എല്ലാവരും ഒരു നിമിഷം അമ്പരന്നു..

"ആർക്കറിയാമെന്ന്..??"


*❣️_________________*💞*___________________❣️*


ദേവരാജൻ മുറിക്കകത്ത് ഇരിക്കുകയായിരുന്നു.. എന്തു ചെയ്യണമെന്നറിയാതെ തുറന്നിട്ട ജനലിലൂടെ അയാൾ പുറത്തേയ്ക്ക് നോക്കി..

"ഏട്ടാ.." രാമചന്ദ്രൻ മുറിയിലേയ്ക്ക് പ്രവേശിച്ചു..

"എന്താ ചെയ്യ്യാന്ന് ഒരു എത്തും പിടിയുമില്ല.. ഇതിപ്പോ ഈ കുട്ടികൾ പറയുന്നത് ശരിയല്ലെന്ന് പറയാൻ നമുക്ക് കഴിയില്ലല്ലോ.. നമ്മുടെ അപ്പു.. അവൻ ഇനി ഇങ്ങനെ വെല്ല ചീത്ത സ്വഭാവമുണ്ടായിരിക്ക്യോന്നാ..!!"

"ഏട്ടൻ എന്താ ഈ പറയണേ.. അവൻ എനിക്ക് സ്വന്തം മകനേ പോലെയാണ്.. അവന് ചീത്ത സ്വഭാവമുണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല.. ഇനിപ്പോ ഈ രണ്ടു കുട്ടികൾ പറയുന്നത് ശരിയാണേലും...!!"

"അപ്പോ നീ എന്താ പറയണേ.. അപ്പു ഒരേ സമയം ഇവരെ രണ്ടാളെയും ഇഷ്ടപ്പെട്ടിരുന്നുന്നോ??"

"അത് എനിക്ക് നിശ്ചയല്ല്യാ.. ഇപ്പോഴത്തെ കുട്ടികളുടെ കാര്യല്ലേ.. പക്ഷെ അപ്പു... എനിക്കറിയില്ലാ എട്ടാ.. എന്താ ഏതാന്ന്.. "

ദേവരാജൻ ഒന്നും പറഞ്ഞില്ല.. പറയാൻ കഴിഞ്ഞില്ല.

"ഞാനിപ്പോ ചിന്തിക്കണേ എന്താച്ചാൽ ഈ കുട്ടികളെ ഇപ്പോ ഇറക്കി വിട്ടാല്.. അവര് പോയി നാട്ടുകാരോടോ പോല്ലീസുകരോടോ ഒക്കെ ഇവിടെ പറഞ്ഞതെല്ലാം പറഞ്ഞാൽ.. "

"എന്റെ ഈശ്വരാ.. ഇതിനൊരു പ്രതിവിധിയില്ലേ.." ദേവരാജൻ നെഞ്ചിൽ കൈ വെച്ചു.

"ഏട്ടൻ വിഷമിക്കാതിരിക്കൂ.. എല്ലാത്തിനും പരിഹാരമുണ്ടാക്കാ.. ഇവരെ ഇപ്പോ ഇവിടെ താമസിപ്പിക്കാന്നാ ഞാൻ കരുതണേ.. കാര്യത്തിന്റെ സത്യാവസ്ഥ അറിഞ്ഞ് വേണ്ടതുപോലെ നമുക്ക് എന്താച്ചാൽ ചെയ്യാ.."

അതും പറഞ്ഞ് രാമചന്ദ്രൻ മുറിക്കകത്തു നിന്നിറങ്ങി..

ആത്മികയും നീരാജ്ഞനയും ഇതെല്ലാം അറിയുന്നുണ്ടായിരുന്നു.. അവർ സത്യമറിയുന്നതുവരെ കാത്തിരിക്കാൻ തയ്യാറായിരുന്നില്ല.. ഒരു പക്ഷെ സത്യം ഭയക്കുന്ന പോലെയെങ്കിൽ? അത് സഹിക്കാവുന്നതിലും അപ്പുറമാകും..

രാമചന്ദ്രൻ ലാൻഡ് ഫോണിൽ നിന്നും കോൾ ചെയ്തു.

"ഹലോ.. ബദ്രി"

"എന്തൊക്കെയുണ്ട് ആശാനേ.."

"നീ എവിടെയാ ഇപ്പോ..?"

"ഞാനൊരു കേസുമായി ബന്ധപ്പെട്ട് ഇപ്പോ മലപ്പുറമാണ്.. നാളെ അങ്ങോട്ട് തിരിക്കും.."

"എന്നാൽ നീ തറവാട്ടിലേയ്ക്ക് ഒന്ന് വരണം.."

"അവിടെ എന്താ വിശേഷം.."

"ഇവിടെ ചില പ്രശ്നങ്ങളുണ്ട്.. പുറമേ അറിയിക്കാതെ എല്ലാം ഒത്തുതീർപ്പാക്കണം.. എല്ലാം ഇവിടെ എത്തിയിട്ട് ഞാൻ പറയാം.."

"ആഹ് ശരി.. എല്ലാം നമുക്ക് ശരിയാക്കാം.."

"ശരി ഞാൻ വയ്ക്കുവാണ്.."

"ശരി.."

രാമചന്ദ്രൻ റിസീവർ വച്ചു കൊണ്ട് ദീർഘമായി നിശ്വസിച്ചു..



തുടരും..