Featured Books
  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

  • സൈക്കോ part - 1

    "നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോ...

  • ഡെയ്ഞ്ചർ പോയിന്റ് - 4

    ️ വിശക്കുമ്പോൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥ...

വിഭാഗങ്ങൾ
പങ്കിട്ടു

ജീവിതമാകുന്ന ചക്രവ്യൂഹം

ജീവിതമാകുന്ന ചക്രവ്യൂഹം ഈ കഥയിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായി സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും സങ്കല്പികം മാത്രം. ഇത് തികച്ചും സങ്കല്പികമായ കഥയാണ്. പറയാൻ പോകുന്ന കഥ ഒരു സാധാരണക്കാരന്റെ കഥയാണ്. കഥാപാത്രത്തിന്റെ പേര് സത്യനാരായണൻ (പാലക്കാട് സ്വദേശി വയസ്സ് : 42 വെളുത്ത മെലിഞ്ഞ ശരീരം കുറച്ചു നരച്ച തലമുടി മുഖത്ത് ശാന്ത ഭാവം തളം കെട്ടി നിൽക്കുന്നു).വളരെ മുമ്പ് പാലക്കാട് അഗ്രഹാരത്തിൽ താമസവും . അതിന്റെ അടുത്ത് ചെറിയ ക്ഷേത്രത്തിൽ പൂജാരി ജോലി ചെയ്യുകയായിരുന്നു. എല്ലാവർക്കും അറിയാമല്ലോ ഈ ജോലിക്ക് തുച്ഛമായ ശമ്പളമാണ് കിട്ടുന്നത്. അതുകൊണ്ട് ജീവിക്കാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. സത്യനാരായണൻ ദിവസേന മനമുരുകി പൂജിക്കുന്ന വരദരാജ മൂർത്തിയുടെ അനുഗ്രഹം കിട്ടി എന്ന് വേണം കരുതാൻ. അപ്രതീക്ഷിതമായി സത്യനാരായണന്റെ കോഴിക്കോടുള്ള അടുത്ത ആത്മസുഹൃത്ത് സ്വന്തം സ്റ്റുഡിയോയിൽ ജോലി ശരിയാക്കി കൊടുത്തു. അങ്ങനെ പാലക്കാടിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. അങ്ങനെ ലക്ഷ്യസ്ഥാനം കോഴിക്കോട് ബാലുശ്ശേരിയിൽ എത്തിച്ചേർന്നു. സത്യനാരായണൻ ജോലിയുമായി പൊരുത്തപ്പെട്ട് തുടങ്ങി. സുഗമമായി ഒരു കൊല്ലം അങ്ങനെ കഴിഞ്ഞു പോയി. അതിനിടയിൽ സത്യനാരായണൻ അമ്മയെയും കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് തിരുവനന്തപുരത്തേക്കുള്ള കല്യാണ വർക്ക് കിട്ടുന്നത് . സത്യനാരായണൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നു. സ്റ്റേഷന് അടുത്തുള്ള സസ്യഭോജനശാലയിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച്. പ്ലാറ്റ്ഫോം നമ്പർ വണ്ണിൽ ട്രെയിൻ ആയി കാത്തുനിൽക്കുന്നു. കോഴിക്കോട് ടു തിരുവനന്തപുരം പോകുന്ന ട്രെയിനിന്റെ പേര് ജനശതാബ്ദി എക്സ്പ്രസ് . കുറെ നേരമായി കാത്തു നിൽക്കുന്നു പക്ഷേ ട്രെയിൻ എത്തിയില്ല. അടുത്തുള്ള യാത്രക്കാരനോട് കുശലം ചോദിച്ചു സത്യനാരായണൻ അന്വേഷിച്ചു . ട്രെയിൻ വൈക്കുന്നതിന് കുറിച്ച്. യാത്രക്കാരൻ പരിഹാസ രൂപേനെ മറുപടി പറഞ്ഞു റെയിൽവേ അല്ലെ ഒന്നും പറയാൻ പറ്റില്ല. അത് കേട്ട് സത്യനാരായണൻ പുഞ്ചിരിച്ചു. അങ്ങനെ കാത്തിരിപ്പിന് വിരാമമായി. ട്രെയിൻ വന്നു. സത്യനാരായണൻ മുൻകൂട്ടി ബുക്ക് ചെയ്ത എസി കമ്പാർട്ട്മെന്റിലെ സീറ്റിൽ പോയിരുന്നു. ചുട്ടുപൊള്ളുന്ന വെയിലത്താണ് ട്രെയിൻ കാത്തു നിന്നത് . ക്ഷീണിതനായിരിക്കുന്നു എസി കമ്പാർട്ട്മെന്റിൽ കയറിയപ്പോൾ തന്നെ വല്ലാത്ത ഒരു ആശ്വാസമായിരുന്നു. ട്രെയിൻ പതിയെ പതിയെ നീങ്ങാൻ തുടങ്ങി. അദ്ദേഹം കണ്ണുകൾ മെല്ലെ മെല്ലെ അടച്ച് മയക്കത്തിലേക്ക് വഴുതി പോയി. ആ സമയത്ത് സത്യനാരായണൻ തന്റെ ഓർമ്മകൾ പൊടിതട്ടിയെടുത്തു. ഫ്ലാഷ് ബാക്ക് ലേക്ക് പോയി. തന്റെ കഴിഞ്ഞുപോയ പഴയ കാലങ്ങളെ കുറിച്ചിട്ട് ഓർത്തുപോയി. അത്രയും ദുരിതം നിറഞ്ഞതായിരുന്നു പഴയകാല ജീവിതം. സത്യനാരായണന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛൻ കുടുംബം ഉപേക്ഷിച്ചു പോയി. വളരെ കഷ്ടപ്പെട്ടിട്ടാണ് ആ കുടുംബം ജീവിച്ചത്. പെട്ടെന്നുള്ള അച്ഛന്റെ പോക്ക് ആ കുടുംബത്തെ വല്ലാതെ തളർത്തി . അച്ഛന്റെ വരുമാനത്തെ ആശ്രയിച്ചായിരുന്നു ആ കുടുംബം പോയിക്കൊണ്ടിരുന്നത്. ഇനി എങ്ങനെ ജീവിക്കും എന്ന അവസ്ഥയിലായി അവർ. അച്ഛനെ അന്വേഷിച്ചു കണ്ടെത്താൻ ആയില്ല. പക്ഷേ ചില ബന്ധുക്കൾ അച്ഛനെ പല സ്ഥലത്ത് വച്ച് കണ്ടിട്ടുണ്ടെന്ന് പറയുന്നു. അത് സത്യമാണോ എന്ന് അറിയില്ല. സത്യനാരായണനും അമ്മയും സഹോദരിയും അമ്മയുടെ കുടുംബ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അമ്മ വളരെ കഷ്ടപ്പെട്ട് പല ജോലിക്കും പോയിട്ടാണ് കുടുംബം അല്ലേൽ ഇല്ലാണ്ട് കഴിഞ്ഞിരുന്നത്. അങ്ങനെ സത്യൻ പത്താം ക്ലാസ് നല്ല മാർക്കോടെ പാസായി. സത്യനാരായണൻ ഓർത്തെടുത്തു പത്താം ക്ലാസിൽ താൻ ചെയ്ത മോണോ ആക്ട് മിമിക്രി ഒന്നാം സ്ഥാനം കിട്ടിയതും . അത് പ്രകാരം ഉത്സവപ്പറമ്പുകളിൽ മിമിക്രി അവതരിപ്പിച്ചതും ജനങ്ങൾ ഹർഷാരവത്തോടെ സ്വീകരിച്ചതും. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർത്തെടുത്തു. കണ്ണുകൾ തുറന്നു മയക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നു. അപ്പോഴേക്കും സമയം ഉച്ചയ്ക്ക് 3 :20pm. ജനശതാബ്ദി എക്സ്പ്രസ് അരമണിക്കൂർ വൈകി ആണ് പുറപ്പെട്ടത് എങ്കിലും വളരെ വേഗത്തിൽ തന്നെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കൃത്യസമയത്ത് എത്തി. ട്രെയിനിന്റെ ഉള്ളിൽ നിന്ന് തന്നെ റെയിൽവേയുടെ ആൾക്കാർ കൊണ്ടുവന്ന ചായയും കടിയും കഴിച്ചു. അത്യാവശ്യം നല്ല വിശപ്പുണ്ടായിരുന്നു. അവിടെ വെച്ചാണ് ഒരു പോലീസുകാരനെ പരിചയപ്പെടുന്നത്. ആ പോലീസുകാരൻ സത്യനാരായണന്റെ കൂടെയുള്ള സീറ്റ് നേരത്തെ റിസർവ് ചെയ്തിരുന്നു സത്യനാരായണൻ പോലീസുകാരനെ പരിചയപ്പെട്ട് കുശലാന്വേഷണങ്ങൾ നടത്തുന്നു. പോലീസുകാരൻ തന്റെ പേര് വർഗീസ് ആന്റണിയൊന്നും തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ ജോലിക്കായി പോവുകയെന്നും . ഷോർണൂരാണ് വീടെന്നും സത്യനാരായണന് വിവരിച്ചു കൊടുക്കുന്നു. അങ്ങനെ സംഭാഷണങ്ങൾ അവസാനിക്കുന്നു. പതിവുപോലെ സത്യനാരായണൻ തന്റെ കണ്ണുകൾ മെല്ലെ.അടച്ച് മയക്കത്തിലേക്ക് വഴുതിപ്പോകുന്നു.സത്യനാരായണൻ വീണ്ടും ഓർമ്മകൾ പൊടിതട്ടിയെടുക്കുന്നു പഠനം ഉപേക്ഷിക്കുന്നതിന് മുമ്പ് പ്ലസ് വൺ എക്സാം എഴുതിയിരുന്നു. ആ രണ്ടുമാസ അവധിക്കാലത്ത് സത്യന്റെ ഏഴാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച നല്ല സുഹൃത്തുക്കൾ ആയ വേണുഗോപാലിനും രാജനെയും കാണുന്നു. ആ ഏഴാം ക്ലാസ് വരെയുള്ള ഓർമ്മകൾ അവർ സന്തോഷത്തോടെ പങ്കിടുന്നു. അതിനുശേഷം അവർ ലഘു ഭക്ഷണം കഴിച്ച് പിരിയുന്നു . പിന്നീട് ഒരിക്കലും അവരെ കണ്ടിട്ടില്ല. സത്യനാരായണൻ ഓർമ്മയ്ക്കുള്ളിൽ ഓർമ്മകളിലേക്ക് വഴുതിപ്പോകുന്നു . പ്ലസ് വണ്ണിൽ ചേർന്ന് മൂന്നാലഞ്ച് മാസം കഴിഞ്ഞതും പ്ലസ് വൺ യൂത്ത് ഫെസ്റ്റിവലിൽ സത്യന്റെ മിന്നുന്ന. മിമിക്രി പ്രകടനവും അതിന് ഒന്നാം സ്ഥാനം കിട്ടിയതും . ടീച്ചർമാരുടെയും കൂട്ടുകാരുടെയും അകമഴിഞ്ഞ പ്രോത്സാഹനവും വേണ്ടുവോളം കിട്ടിയ ദിവസം ഓർത്തെടുത്തു. വേനലവധി സമയത്ത് സത്യൻ തന്റെ വല്യച്ഛന്റെ( അച്ഛന്റെ ഏട്ടൻ ) വീടായ കൊല്ലം ശങ്കരമംഗലത്ത് പോയി ...അവിടെ ഇരിക്കുമ്പോഴാണ് അങ്ങനെ കാത്തിരിപ്പിന് വിരാമമായി പ്ലസ് വണ്ണിലെ പരീക്ഷാഫലം വന്നത് അപ്രതീക്ഷിതമായി സത്യൻ പരീക്ഷയിൽ തോൽക്കുന്നു. എന്തും ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ഇനി മുൻപോട്ടുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണ്. അപ്പോഴാണ് സത്യന്റെ വല്യച്ഛൻ സ്നേഹത്തോടെ ഉപദേശിച്ചു ഇനി നീ പഠിച്ച് കഷ്ടപ്പെടേണ്ട പഠനത്തിൽ നിനക്ക് താല്പര്യമില്ലെങ്കിൽ നിനക്ക് മന്ത്രവും പൂജയും പഠിക്കാം . അത് പഠിച്ചാൽ നിനക്ക് പൂജാരി ആയി. സുഖമായി ജീവിക്കാം. വേറെ വഴിയില്ലാണ്ട് സത്യൻ പാലക്കാട് വന്ന് അമ്മയുമായി ഇത് ചർച്ച ചെയ്തു. അമ്മയുടെ സമ്മതപ്രകാരം സത്യൻ പഠനം ഉപേക്ഷിച്ചു. മന്ത്രവും പൂജയും പഠിക്കാൻ സത്യന് ഭയങ്കര ആഗ്രഹമായിരുന്നു അതിനായി അമ്മയുടെ അനുഗ്രഹവും അനുവാദവും വാങ്ങിച്ച് കൊല്ലം ശങ്കരമംഗലതേക്ക് യാത്രതിരിച്ചു. അവിടെ സത്യന്റെ അകന്ന ബന്ധത്തിൽപ്പെട്ട തിരുമേനിയുടെ ശിഷ്യനായി കൂടി. പക്ഷേ മന്ത്രങ്ങൾ പഠിക്കുന്നതിന് മുമ്പ് തന്നെ അവിടുത്തെ ഒരു ദേവി ക്ഷേത്രത്തിൽ ( താഴ്ന്ന ജാതിക്കാരായ ചെമ്മാൻമാരുടെ ക്ഷേത്രമാണ്) ശാന്തിക്കാരൻ ആയി ജോലി കിട്ടി. ശാന്തി പണി ഒട്ടും വശമില്ലാത്ത സത്യനാരായണൻ അതെങ്ങനെയോ ഒപ്പിച്ച് ചെയ്യുകയായിരുന്നു. സാധുവും നിർഗുണനുമായ സത്യനെ അമ്പലത്തിലെ തൊഴാൻ വരുന്ന സ്ത്രീകളും മറ്റു ഭക്തജനങ്ങളും പരിഹസിച്ചു. പരിഹാസം സഹിക്കുന്നതിന് അപ്പുറമായിരുന്നു . പരിഹാസം മാത്രമല്ല കുത്തു വാക്കുകൾ .സത്യൻ ഈ പരാതി വലിയ തിരുമേനിയുമായിചർച്ച ചെയ്തു. വലിയ


തിരുമേനി അമ്പലത്തിൽ എത്തി. അമ്പല ഭാരവാഹികളോടും ഭക്തജനങ്ങളോടും അദ്ദേഹം സംസാരിച്ചു. അമ്പലം എന്ന് പറഞ്ഞാൽ പുണ്യവും വിശുദ്ധമായ സ്ഥലമാണ്. പൂജാരി എന്ന് പറഞ്ഞാൽ ദൈവത്തിന്റെ പ്രതീകമാണ്.അയാൾ കാണാൻ മോശമാണെങ്കിലും നല്ലതാണെങ്കിലും ഭക്തജനങ്ങൾ അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം. എല്ലാവരും അമ്പലത്തിലേക്ക് വരുന്നത് തെറ്റുകൾ തിരുത്താനാണ് അല്ലാണ്ട് തെറ്റുകൾ ചെയ്യാനല്ല. അമ്പലത്തിലെ അത്താഴപൂജക്ക് ശേഷം സത്യനും വലിയ തിരുമേനിയും അമ്പലത്തിൽ നിന്നും തിരിച്ചു. വലിയ തിരുമേനി സത്യ നോട് പറഞ്ഞു നിന്റെ ഭാഗത്തുനിന്ന് തെറ്റുകൾ ഒന്നും വരുത്താണ്ട് നല്ല രീതിയിൽ ജോലി ചെയ്യണം. സത്യൻ സമ്മതം മൂളി . തിരുമേനിയുടെയും അയാളുടെ ബന്ധുക്കളുടെയും പൂർണ്ണപിന്തുണ സത്യന് കിട്ടി. സത്യനാരായണൻ തന്റെ പരാതികൾ പറയാൻ തുടങ്ങി. മാസം 2000 രൂപയാണ് ശമ്പളം ഇതുകൊണ്ട് എങ്ങനെ ജീവിക്കും. വേറെ ഏതെങ്കിലും വലിയ അമ്പലത്തിൽ ജോലി ശരിയാക്കിത്തരാൻ സത്യൻ വലിയ തിരുമേനിയോട് അഭ്യർത്ഥിച്ചു. അദ്ദേഹം നോക്കാമെന്ന് സമ്മതിച്ചു. വലിയ തിരുമേനി വാക്ക് പാലിച്ചു. സത്യൻ നാടാന്മാരുടെ വലിയ ക്ഷേത്രത്തിൽ ശാന്തിപ്പണി ശരിയാക്കി കൊടുത്തു. അവിടെയും സത്യന്റെ അവസ്ഥ വളരെ ദുഃഖകരമായിരുന്നു. സത്യന്റെ ഭാഗത്തുനിന്ന് സംഭവിക്കുന്ന തെറ്റുകൾ സത്യനെ തന്നെ വല്ലാതെ അലട്ടി. ഒരു ദിവസം ക്ഷേത്ര ഭാരവാഹി വലിയ തിരുമേനിയെ കണ്ട് പരാതി പറഞ്ഞു ശാന്തിക്കാരൻ അത്ര പോരാ വലിയ തിരുമേനി ദേഷ്യത്തോടെ പറഞ്ഞു എന്താ ഈ പറയുന്നത് എന്താ അയാൾക്ക് കുറവ് ജപങ്ങളും ശ്ലോകങ്ങളും വേദങ്ങളും അയാൾക്ക് നല്ല പോലെ അറിയാം പൂജാ വിധികൾ. പഠിച്ചു വരുന്നതേയുള്ളൂ. സത്യനെ സംബന്ധിച്ചിടത്തോളം ക്ഷേത്ര ഭാരവാഹികളുമായി ദിവസം കൂടുന്തോറും പ്രശ്നങ്ങൾ കൂടിക്കൂടി വന്നു. അങ്ങനെ ഗതിയില്ലാതെ സത്യൻ വലിയ തിരുമേനിയെ കണ്ട് ഇനി മന്ത്രങ്ങളും പൂജകളും എല്ലാം സ്വന്തം നാടായ പാലക്കാട് പോയി പഠിക്കാം എന്ന് പറഞ്ഞ് തിരുമേനിയുടെ കാൽ തൊട്ടു വന്ദിച്ച് യാത്ര പറഞ്ഞ് അവിടുന്ന് തിരിച്ചു. നാട്ടിൽ തിരിച്ചെത്തി അമ്മയോട് പറഞ്ഞു ഞാൻ ആരുടെയും കീഴിൽ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നില്ല ഇനി ശിഷ്ടകാലം അമ്മയെ നോക്കി ഞാൻ ഇവിടെ നിന്നോളാം. അതിന്റെ ഇടയിലാണ് വീട്ടിനടുത്തുള്ള അമ്പലത്തിലെ പൂജാരിയുമായി സത്യൻ സൗഹൃദത്തിൽ ആവുന്നത് .അയാൾ സത്യന് മന്ത്രങ്ങളും പൂജാ വിധികളും പഠിപ്പിച്ചു കൊടുക്കുന്നു. അതിന്റെ ഇടയിൽ സത്യൻ കമ്പ്യൂട്ടർ കോഴ്സിന് ചേരുന്നു. കമ്പ്യൂട്ടർ കോഴ്സ് വിജയകരമായ പൂർത്തിയാക്കിയതിനുശേഷം . സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന് പോയി. പക്ഷേ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.


പെട്ടെന്ന് നിദ്രയിൽ നിന്ന് ഉണർന്ന് സത്യനാരായണൻ കണ്ണ് മെല്ലെ ചിമ്മി നോക്കിയപ്പോൾ. ട്രെയിൻ വളരെ വേഗത്തിൽ പോകുന്നതായി അനുഭവപ്പെട്ടു. ഇപ്പോൾ തൃശ്ശൂർ സ്റ്റേഷനിൽ എത്തി അടുത്തത് ആലുവ,എറണാകുളം ആണ്. നിദ്രയിലേക്ക് പോകേണ്ട ആവശ്യം വന്നില്ല. ട്രെയിനിന്റെ ജനലിലൂടെ പുറത്തെ ഭംഗി ആസ്വദിച്ചു. ട്രെയിനിന്റെ ജനലിലൂടെ നോക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് മനസ്സിന് കിട്ടുക. അടുത്ത് വർഗീസ് ആന്റണി എന്ന പോലീസുകാരൻ ഉണ്ടായിരുന്നു. അയാൾ നല്ല ഉറക്കത്തിലാണ് . അങ്കമാലി കഴിഞ്ഞ് ആലുവാപ്പുഴ കഴിഞ്ഞതും. സത്യനാരായണൻ വീണ്ടും കണ്ണുകൾ അടച്ച് നിദ്രയിലേക്ക് വഴുതിപ്പോയി. വീണ്ടും ഓർമ്മകൾ പൊടിതട്ടിയെടുത്തു പാലക്കാട് അഗ്രഹാരത്തിന് അടുത്തുള്ള പൂജാരി പൂജാ വിധികളും ശ്ലോകങ്ങളും പഠിപ്പിച്ചു കൊടുക്കുന്നു. ആ പൂജാരിയുടെ പേര് വിശ്വനാഥൻ ( മധ്യവയസ്കൻ ) നല്ല സ്വഭാവത്തിന് ഉടമ കൂടിയാണ് അദ്ദേഹം. മന്ത്രങ്ങളും ശ്ലോകങ്ങളും പൂജാ വിധികളും പെട്ടെന്ന് മനസ്സിലാക്കിയ സത്യൻ . പുറം പൂജയ്ക്കായി പോയി നല്ല പോലെ സമ്പാദിച്ചു . ആ സമ്പാദിച്ച കാശുകൊണ്ട് എല്ലാ സിനിമകളും കാണുന്നു. സത്യനാരായണൻ തന്റെ കാര്യമാലോചിച്ചു ചിരിച്ചു പോയി . ഇത്രയ്ക്കും സിനിമ ഭ്രാന്ത് ലോകത്തിൽ വേറെ ആർക്കും ഉണ്ടാവില്ല. ഒരൊറ്റ സിനിമ വിടാതെ കാണും . സത്യന്റെ വീട്ടിൽ പഠിക്കുന്ന പുസ്തകത്തിനേക്കാട്ടിലും കൂടുതൽ സിനിമാ വാരികകൾ ആയിരുന്നു. അദ്ദേഹത്തിന്റെ കസിനായ രതീഷ് കുമാറിനെ കുറിച്ച് ഓർത്തുപോയി രതീഷ് കുമാറിന്റെ വിവാഹനിശ്ചയവും അതിൽ സത്യൻ പങ്കെടുത്തതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നി. അത് ശരിക്കും വിവാഹനിശ്ചയം ആയിരുന്നില്ല ഒരു ആഘോഷമായിരുന്നു . എല്ലാ. കുടുംബാംഗങ്ങളും ഒരുമിക്കുന്ന ഒരു ആഘോഷം.( സംഗമം ). അതിനുശേഷം 2010 കാലഘട്ടത്തിലേക്ക് ഓർമ്മകൾ ഒഴുകിപോകുന്നു. അപ്രതീക്ഷിതമായി സത്യന്റെ മുത്തച്ഛന്റെ പെട്ടെന്നുള്ള മരണം വല്ലാതെ തളർത്തി. മുത്തച്ഛനും ആയിട്ട് അത്രയ്ക്കും നല്ല ആത്മബന്ധം ആയിരുന്നു. മുത്തച്ഛന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തതിനു ശേഷം . സത്യൻ തന്റെ പിതാവിനെ അന്വേഷിച്ച് യാത്ര തിരിക്കുന്നു. ആ യാത്ര ദീർഘമേറിയതും ദുർഘടം നിറഞ്ഞതും ആയിരുന്നു.കഷ്ടപ്പെട്ട് കുറെ അന്വേഷിച്ചു പക്ഷേ കണ്ടെത്താനായില്ല അങ്ങനെ വിഷമിച്ച് തകർന്നിരിക്കുമ്പോഴാണ്. അഗ്രഹാരത്തിലെ അമ്പലത്തിലെ പൂജാരി ആയ വിശ്വനാഥൻ


അയാൾ ജോലി ചെയ്യുന്ന അമ്പലത്തിൽ സഹായിയായിസത്യന് നിയമിക്കുന്നു.. അത് സത്യന് വല്ലാത്ത ഒരു ആശ്വാസമായിരുന്നു. അങ്ങനെയാണ് സത്യനെ ശബരിമലയിലേക്ക് പോകാനുള്ള ഭാഗ്യമുണ്ടായത് . പറയാൻ സത്യന്റെ ആദ്യത്തെ കന്നി കെട്ടാണത്. ശബരിമലയിലെ ദർശനം കഴിഞ്ഞ് എത്തിയതും . സാക്ഷാൽ ശ്രീ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട്. നല്ല വാർത്തയാണ് വന്നത്. കസിനായ രതീഷ്കുമാറിന്റെ ഏട്ടൻ സതീഷ് കുമാർ കോഴിക്കോട് ഒരു വലിയ എൻട്രൻസ് കോച്ചിംഗ് സെന്റർ തുടങ്ങി. സ്ഥാപനത്തിന്റെ പേര് കേരള ഇൻസ്റ്റ്യൂട്ട് ഓഫ് ബയോളജി& ലൈഫ് സയൻസ്. ആ സ്ഥാപനത്തിൽ ബയോളജി സുവോളജിയിൽ പിജി കഴിഞ്ഞ് വിദ്യാർഥികൾക്ക് നെറ്റ് എൻട്രൻസ്എക്സാമിന്റെ ട്രെയിനിങ് കൊടുക്കുന്ന സ്ഥാപനമാണ്.. അവിടേക്ക് സത്യനെ ഓഫീസ് ബോയ് ആയി നിയമിക്കുന്നു. ആ ജോലിയിൽ വല്ലാത്ത സന്തോഷം തോന്നി പോരാത്തതിന് സ്വന്തം ബന്ധുവിന്റെ സ്ഥാപനവും. സത്യനെ കൂടാതെ രണ്ടുമൂന്നു സ്ത്രീകളും അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരെ സത്യനെ പരിചയപ്പെടുത്തി സതീഷ് കുമാർ. പുതിയ ജോലിയുമായി പെട്ടെന്ന് പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്നു. ജോലി ഒഴിവുള്ള സമയത്ത് സത്യൻ ഇഷ്ട വിനോദമായ സിനിമ കാണൽ മുടങ്ങാതെ പോയിരുന്നു . ഇറങ്ങുന്ന എല്ലാ സിനിമകളും കാണുമായിരുന്നു. അതിനിടയിൽ സത്യൻ പി എസ് സി പരീക്ഷയെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ എങ്ങനെ അപേക്ഷികേണ്ടത് എന്ന് അറിയില്ലായിരുന്നു. . അവസാനം പി എസ് സിക് അപേക്ഷിച്ചു... അതിനുശേഷം പി എസ് സി പരീക്ഷയ്ക്കുള്ള എല്ലാ ക്വസ്റ്റ്യൻ ബാങ്കുകളും വാങ്ങി പരിശീലനം തുടങ്ങിയിരുന്നു. കിട്ടുന്ന ഒഴിവ് ദിവസത്തിൽ ഒരു വഴിക്ക് സിനിമ ഭ്രാന്തും മറ്റേ വഴിക്ക് പിഎസ്‌സി പരീക്ഷ തയ്യാറെടുപ്പുകളും ഒരുമിച്ചു കൊണ്ടുപോകുമായിരുന്നു. സത്യന് താമസിക്കാൻ സതീഷ് കുമാർ മുറി തരപ്പെടുത്തി കൊടുക്കുന്നു. വാടക സതീഷ് കുമാർ കൊടുക്കുമായിരുന്നു. പക്ഷേ ഭക്ഷണം സ്വയം പാചകം ചെയ്യാൻ അറിയാത്ത കൊണ്ട് സത്യൻ ഹോട്ടൽ ഭക്ഷണം കഴിച്ച് കുറെ പാടുപെട്ടു. ഓഫീസ്ബോയ് ജോലി മാത്രമല്ല ചെയ്തിരുന്നത്. ചിലപ്പോൾ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവിന്റെ ജോലിയും സത്യൻ ചെയ്യുമായിരുന്നു. സ്ഥാപനത്തിന് വലിയ ലൈബ്രറി ഉണ്ടായിരുന്നു. അത് നോക്കി നടത്തേണ്ട ഉത്തരവാദിത്വം സത്യന്റെ തലയിലായി . ലൈബ്രറി നോക്കി നടത്തണ്ട ജോലി ചെയ്തു വരുമ്പോൾ ലൈബ്രറിയിൽ ഉള്ള റഫറൻസ് ബുക്കുകളും സത്യൻ വായിച്ചു നോക്കുന്നു പുസ്തകത്തിന്റെയും വായനയുടെയും ലോകത്തേക്ക് സത്യൻ കാലെടുത്തുവെക്കുന്നു. കൂടുതൽ വായിക്കാൻ സമയം കണ്ടെത്തുന്നു.തന്റെ ജോലിയിൽ പൂർണ്ണ സംതൃപ്തനായി മുന്നോട്ടു പോയി. സത്യൻ താമസിക്കുന്ന മുറിയിൽ സതീഷ് കുമാർ അടക്കം പലരും വന്നു പോകുമായിരുന്നു ചിലപ്പോൾ താമസിക്കുമായിരുന്നു. ഈ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് കൊച്ചിയിലാണ്. ചില ആവശ്യങ്ങൾക്ക് കൊച്ചി ഹെഡ് ഓഫീസിലും പോകുമായിരുന്നു. സത്യന്റെ വേറൊരു പ്രത്യേകത ഒരു ഫലിതപ്രിയനാണ് , മിമിക്രി, മോൺ ആക്ട് നന്നായി അവതരിപ്പിക്കുമായിരുന്നു. സത്യന്റെ മനോഹരമായ ഫലിതങ്ങൾ സ്ഥാപനത്തിൽ പഠിക്കാൻ വരുന്ന വിദ്യാർഥിനികളും. ജോലി ചെയ്യുന്ന മൂന്നാല് ചേച്ചിമാരും ഇതിന്റെ ആരാധികന്മാരായിരുന്നു. സത്യൻന്റെ ഫലിതം പറയാനുള്ള കഴിവുകൊണ്ട് ജോലി ചെയ്യുന്ന ചേച്ചിമാരെയും, പഠിക്കാൻ വരുന്ന വിദ്യാർഥിനികളെയും പെട്ടെന്ന് കയ്യിലെടുക്കാൻ സത്യൻ കഴിഞ്ഞു. സത്യന് നല്ലപോലെ അറിയുമായിരുന്നു ജീവിതത്തിൽ നല്ലപോലെ ദുഃഖം അനുഭവിക്കുന്നവർക്കാണ് നല്ലപോലെ ഫലിതം അവതരിപ്പിക്കാൻ കഴിയുള്ളൂ. സത്യന്റെ മാസശമ്പളം 5000 രൂപയായിരുന്നു. സത്യന് പലപ്പോഴായി മാസശമ്പളം കിട്ടാൻ വൈകുമ്പോൾ നാട്ടിൽ പോകാൻ സഹായിച്ചത്.സത്യന്റെ കസിൻ ശ്രീജേഷ് ആയിരുന്നു ( ഒരു ഐടി കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് ) അത്രയും നല്ല മനുഷ്യനായിരുന്നു ശ്രീജേഷ്. ശമ്പളത്തുനിന്ന് നല്ലൊരു സംഖ്യ ഹോട്ടൽ ഭക്ഷണത്തിന് തന്നെ പോകും. . ഹോട്ടൽ ഭക്ഷണം നല്ല ചെലവ് എറിയതാണല്ലോ. അത് കഴിഞ്ഞിട്ടുള്ള കാശ് സത്യന്റെ പെങ്ങളുടെ പഠിപ്പിനായി അയക്കുമായിരുന്നു. സത്യന്റെ പെങ്ങളുടെ പേര് മഹാലക്ഷ്മി എന്നാണ്. പഠിക്കാൻ ഭയങ്കര മിടുക്കിയായിരുന്നു. പത്താം ക്ലാസിൽ ഡിസ്റ്റിങ്ഷൻ ഓടെയാണ് ജയിച്ചത്. തുടർന്നു പഠിക്കാൻ കുറെ സ്കോളർഷിപ്പുകൾ കിട്ടിയിരുന്നു അത്രയും ബുദ്ധിമതിയായിരുന്നു പെങ്ങൾ. സത്യന്റെ ജീവനായിരുന്നു പെങ്ങൾ മഹാലക്ഷ്മി. ബിരുദത്തിന് പഠിക്കുകയായിരുന്നു മഹാലക്ഷ്മി, സത്യന്റെ പ്രതീക്ഷകളും സ്വപ്നങ്ങളെല്ലാം മഹാലക്ഷ്മിയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സതീഷ് കുമാർ സത്യനോട് കുശലാന്വേഷണങ്ങൾ നടത്തുന്നു. സതീഷ് കുമാറിന്റെ മാമനാണ് സത്യന്റെ അച്ഛൻ ഹരിനാരായണൻ . സത്യന്റെ അച്ഛൻ കുടുംബം ഉപേക്ഷിച്ച് പോയതിനെ കുറച്ച് വിശദമായി സതീഷ് കുമാർ ചോദിക്കുന്നു . സത്യൻ വിശദമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നു. പെട്ടെന്ന് അച്ഛൻ കുടുംബം ഉപേക്ഷിച്ചു പോയത്. കുടുംബം അനാഥമായതും ഇവർ നടത്തിയ അന്വേഷണങ്ങളും . അന്വേഷിച്ച് കണ്ടെത്താനാവാതെ പരാജയപ്പെട്ടു പോയതും . കുറച്ചു ബന്ധുക്കൾ, സത്യന്റെ അച്ഛനെ പത്തനംതിട്ടയിൽ ഒരു സ്ഥാപനത്തിൽ കണ്ടതും പിന്നെ അന്വേഷിച്ച് പോയപ്പോൾ ആള് അവിടുന്ന് സ്ഥലം വിട്ടിരുന്നു. ബാംഗ്ലൂരിൽ ഉണ്ടെന്നും പിന്നീട് അവിടുന്ന് സ്ഥലം വിട്ടൊന്നും അറിയാൻ കഴിഞ്ഞു.എല്ലാം വിശദീകരിച്ച് പറഞ്ഞു കൊടുത്തു. ഇത് കേട്ട് സതീഷ് കുമാർ സത്യനെ ആശ്വസിപ്പിച്ചു. പിറ്റേ ദിവസം ആണ് സത്യൻ സതീഷ് കുമാർ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നത് കണ്ടത്. സത്യൻ മതിമറന്ന് ക്ലാസ്സ് ശ്രദ്ധിച്ചു . സത്യന് വല്ലാത്ത ആഗ്രഹമായി എന്തുകൊണ്ട് അധ്യാപകൻ ആയിക്കൂടാ. സത്യന്റെ ആഗ്രഹം വിദ്യാർത്ഥികൾക്ക് സതീഷ് കുമാറിനെ മാതിരി ക്ലാസ് എടുക്കണമെന്ന്.... അധ്യാപകൻ ആവണമെന്ന് സത്യന് ഒരു ലക്ഷ്യമായി കാണുന്നു. പ്ലസ് വൺപരീക്ഷയിൽ തോറ്റ പഠനം നിർത്തിയ സത്യൻ എങ്ങനെ അധ്യാപകൻ ആകാനാണ്? പക്ഷേ ആഗ്രഹം വലുതായിരുന്നു. അതുകൊണ്ട് ലൈബ്രറി റഫറൻസ് പുസ്തകങ്ങൾ കൂടാതെ. കോഴിക്കോട് ബുക്ക് സ്റ്റോറിലുള്ള എല്ലാവിധ പുസ്തകങ്ങളും വാങ്ങി വായിച്ച് അറിവ് നേടുന്നു. അങ്ങനെ വായനയുടെ / അറിവിന്റെ ലോകത്തിലേക്ക് വീണ്ടും കാലെടുത്തുവെക്കുന്നു. സതീഷ് കുമാറിനെ കൂടാതെ മറ്റു അധ്യാപകർ ക്ലാസ് എടുക്കുന്നതും സത്യൻ സൂക്ഷ്മപൂർവ്വം നിരീക്ഷിക്കുമായിരുന്നു. അതൊരു പ്രത്യേക സുഖമുള്ള അനുഭവമായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റില്ല. അങ്ങനെ ഒരു ദിവസം സത്യൻ സ്ഥാപനത്തിലെ ഒരു അധ്യാപകനായ സിദ്ധാർത്ഥ ചന്ദ്രനെ പരിചയപ്പെടുന്നു . സത്യനെ കൊടുത്ത മുറിയിൽ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു. അപ്പോഴാണ് സത്യൻ മനസ്സ് തുറന്ന് കഷ്ടപ്പാടും ദുരിതങ്ങളും നിറഞ്ഞ തന്റെ കഥ സിദ്ധാർത്ഥനോട് പറഞ്ഞത്. സിദ്ധാർത്ഥൻ സത്യനെ ഗുണദോഷിച്ചു. ഇക്കാര്യം എന്നോട് പറഞ്ഞതിരിക്കട്ടെ പുറമേ ഈ കാര്യം നിങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചാൽ . അവർ നിങ്ങളെ കളിയാക്കും വില കൽപ്പിക്കില്ല. അങ്ങനെ കാത്തിരിപ്പിന് വിരാമമായി സത്യന്റെ ആദ്യത്തെ പി എസ് സി പരീക്ഷ . പരീക്ഷ സ്ഥലം തൃശ്ശൂരിൽ പെരുമ്പലാവ് . സത്യന് ആദ്യമായിട്ട് പരീക്ഷ എഴുതുന്ന കാരണം വല്ലാത്ത വെപ്രാളവും പരിഭ്രാന്തി ഉണ്ടായിരുന്നു. പക്ഷേ അവിടുത്തെ പരീക്ഷ മേൽനോട്ടത്തിന് വരുന്ന അധ്യാപകൻ സത്യനെ സഹായിച്ചു എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞു കൊടുത്തു. ശേഷം സത്യൻ മുറിയിൽ എത്തി ഒറ്റയ്ക്കുള്ള മുറിയിലെ ജീവിതം വളരെ ദുഷ്കരമായിരുന്നു ജീവശാസ്ത്രപരമായ പുസ്തകങ്ങൾ വായിച്ചും ടിവി കണ്ടുമാണ് സമയം കളഞ്ഞിരുന്നത്. അത് വളരെ ദുരിത പൂർണ്ണമായ ജീവിതം. ഏകാന്തത എന്നും തളംകെട്ടി നിൽക്കുന്നു . ഒരു ദിവസം അപ്രതീക്ഷിതമായി സത്യന് കൈകാലുകൾ കുഴയുന്നു മനസ്സിനും ശരീരവും മരവിച്ച മാതിരി ആകുന്നു. ഒന്നിനും ഒരു ഉന്മേഷവും ഇല്ല. വല്ലാത്ത അസ്വസ്ഥത . അപ്പോഴാണ് സതീഷ് കുമാർ സത്യനെ വിളിക്കുന്നത് സത്യൻ കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു. സതീഷ് കുമാർ പറഞ്ഞു. തലച്ചോറിൽ കെമിക്കലിന്റെ അളവ് കുറയുന്നത് കൊണ്ടാണ് ഈ കാര്യങ്ങൾ സംഭവിക്കുന്നത് ഇത് വലിയ കാര്യമാക്കണ്ട നല്ലപോലെ വിശ്രമിച്ചാൽ മതി. എന്നും പറഞ്ഞ് സംഭാഷണം നിർത്തി. മെഡിക്കൽ സംബന്ധമായ എല്ലാ അറിവുകളും സതീഷ് കുമാറിന് ഉണ്ടായിരുന്നു. പോരാത്തതിന് അദ്ദേഹം അധ്യാപകൻ കൂടിയാണല്ലോ. അതിന്റെ അറിവ് ധാരാളമുണ്ട്. സിദ്ധാർത്ഥൻ വരുമ്പോൾ സത്യൻ റെയിൽവേ സ്റ്റേഷനിൽ പോയി സിദ്ധാർത്ഥനെ കൂട്ടിക്കൊണ്ടു വരുമായിരുന്നു. അത് സത്യനെ ജോലിക്കിടയിൽ നേരമ്പോക്കായിരുന്നു. അങ്ങനെ സത്യനും സിദ്ധാർത്ഥനും ആത്മ സുഹൃത്തുക്കളായി . അങ്ങനെയാണ് ഒരു ദിവസം സതീഷ് കുമാർ സത്യനോട് അമ്മയെക്കുറിച്ച് ചോദിച്ചത്. സത്യന്റെ അമ്മയുടെ പേര് വിജയലക്ഷ്മി അവര് വളരെ പാവമായിരുന്നു. സത്യൻ കുട്ടി ആയിരിക്കുമ്പോഴാണ് അച്ഛൻ കുടുംബം ഉപേക്ഷിച്ചു പോയത്. അതിനുശേഷം വളരെ കഷ്ടപ്പെട്ടിട്ടാണ് അമ്മ കുടുംബം നോക്കിയത്. അവർക്ക് സ്വന്തം മകനെ കുറിച്ച് വാനോളം പ്രതീക്ഷകൾ ആയിരുന്നു അവൻ വലുതായിട്ട് നല്ല നിലയിൽ എത്തിയിട്ട് വേണം അവർക്കൊന്ന് വിശ്രമിക്കാൻ.അവരുടെ ആഗ്രഹം എന്തായാലും നിറവേറി. ഒരു ദിവസം സതീഷ് കുമാർ സത്യനെ നോക്കിയപ്പോൾ സതീഷ് കുമാറിന്റെ മാമൻ ( ഹരിനാരായണൻ ) പോലെ തോന്നി. സത്യൻ മുടി ചീകിയപ്പോൾ സതീഷ് കുമാർ തന്റെ മാമന്റെ സ്റ്റൈലിൽ സത്യന് മുടി ചീകി കൊടുത്തു. സതീഷ് കുമാർ പറഞ്ഞു നിന്നെ നോക്കുമ്പോൾ എനിക്ക് എന്റെ മാമനെ ഓർമ്മ വരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി . നെറ്റ് എൻട്രൻസ് എക്സാമിന്റെ തീയതി പ്രഖ്യാപിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പരീക്ഷാ കേന്ദ്രം


വർഷത്തിൽജൂണിലും ഡിസംബറിലുമായി രണ്ടു പ്രാവശ്യമാണ് നെറ്റ്എൻട്രൻസ് എക്സാം വരുന്നത്. സത്യന് കൊച്ചിയിൽ എൻട്രൻസ് എക്സാം നടക്കുന്ന അവിടെയിരുന്നു ജോലി . അതിനായി കോഴിക്കോട് നിന്ന് ജനശതാബ്ദി എക്സ്പ്രസിൽ ആണ് കൊച്ചിയിലേക്ക് പോയത്. അതാവുമ്പോ പെട്ടെന്ന് കൊച്ചിയിൽ എത്തും. സത്യന്റെ അവിടത്തെ ജോലി പരീക്ഷ കഴിഞ്ഞ് വരുന്ന വിദ്യാർഥികൾക്ക് സ്ഥാപനത്തിന്റെ നോട്ടീസ് വിതരണം ചെയ്യുക സത്യൻ മാത്രമല്ല സത്യനെ സഹായിക്കാൻ സത്യന്റെ കൂടെയുള്ള സഹപ്രവർത്തകർ ഉണ്ടായിരുന്നു . സത്യൻ തന്റെ വേറൊരു വിനോദത്തെ കുറിച്ച് ആലോചിച്ചു മെല്ലെ ചിരിച്ചു . റെയിൽവേ സ്റ്റേഷനിൽ വരുന്ന ട്രെയിനുകൾ എത്തുന്ന സമയം പുറപ്പെടുന്ന സമയവും സത്യന് മനപ്പാഠമായിരുന്നു. ട്രെയിൻ യാത്രയും ട്രെയിനുകളുംസത്യന് ഒരു ഹരം ആയിരുന്നു.ട്രെയിനോട് വല്ലാത്ത ഭ്രാന്ത് ആയിരുന്നു. ട്രെയിൻ എൻക്വയറി ബുക്ക് ആവശ്യമില്ല കാരണം സത്യന്റെ തലച്ചോറിൽ ട്രെയിൻ സംബന്ധമായ എല്ലാ വിവരങ്ങളും സംഭരിച്ചു വച്ചിട്ടുണ്ടായിരുന്നു. സത്യന്റെ കൂടെ ജോലി ചെയ്യുന്ന ചേച്ചിമാരും സതീഷ് കുമാറും, കൊച്ചി ഓഫീസിലെ സഹപ്രവർത്തകരെല്ലാം സത്യനോടാണ് ട്രെയിൻ സംബന്ധമായ എല്ലാ കാര്യങ്ങളും ചോദിക്കുന്നത്. സത്യനാണ് അവർക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു കൊടുക്കുന്നത്. ട്രെയിൻ സംബന്ധമായ എല്ലാ അറിവുകളും സത്യന്റെ തലച്ചോറിൽ ഭദ്രം. അങ്ങനെ കാലങ്ങൾ കടന്നുപോയി. അങ്ങനെയിരിക്കൊ ഒരു ദിവസം രാത്രി സത്യന്റെ കൈകാലുകൾ കൊഴയുന്ന പോലെ വല്ലാത്തൊരു അവസ്ഥ അനുഭവപ്പെട്ടു ഇത് സതീഷ് കുമാറിനെ അറിയിക്കാൻ സത്യൻ തന്റെ മൊബൈൽ എടുത്തു വിളിക്കാൻ നോക്കുമ്പോൾ കഷ്ടകാലത്തിന് മൊബൈലിൽ ബാലൻസ് ഉണ്ടായിരുന്നില്ല. സത്യൻ ഉറക്കം കിട്ടാണ്ട് സത്യൻ സെക്യൂരിറ്റിയെ കണ്ടു അയാളുടെ മൊബൈൽ എടുത്ത്. സതീഷ് കുമാറിനെ വിളിക്കുന്നു പക്ഷേ രാത്രി ആയി കാരണം സതീഷ് കുമാർ കോൾ എടുത്തില്ല. പിറ്റേദിവസം സതീഷ് കുമാർ സെക്യൂരിറ്റിയെ തിരിച്ചു വിളിക്കുന്നു. എന്തിനാണ് നിങ്ങൾ രാത്രി വിളിച്ചതെന്ന് വിശദമായി ചോദിക്കുന്നു. സെക്യൂരിറ്റി കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു കൊടുത്തു സതീഷ് കുമാർ സത്യന് ഡോക്ടറെ കാണാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുന്നു.... സത്യൻ ഡോക്ടറെ കാണുന്നു. ഡോക്ടർ പറയുന്നു ഇത് വലിയ അസുഖം ഒന്നുമല്ല ഏകാന്തത അനുഭവിക്കുന്നവർക്ക് ഉണ്ടാവുന്ന അസ്വസ്ഥതയാണ് . എന്തായാലും 15 ദിവസത്തെ മരുന്ന് തരാം. അതിനുശേഷം എന്നെ വന്ന കാണൂ. ഇത് കഴിഞ്ഞതും സത്യൻ മുറിയിലേക്ക് പോയി . രണ്ടുദിവസം കഴിഞ്ഞാൽ സത്യന്റെ മുത്തച്ഛന്റെ ഷാർദ്ദം ആണ് അതിനുശേഷം കുടുംബ കൂട്ടായ്മ . സത്യൻ സ്ഥാപനത്തിൽ നിന്ന് അവധിയെടുത്ത് പെങ്ങളെയും അമ്മയും കൂട്ടി കൊല്ലം ശങ്കരമംഗലതേക്ക് പോയി . അവിടെയാണ് സത്യന്റെ വല്യച്ഛൻ അനന്തനാരായണന്റെ വീട് അതിന് അടുത്ത് തന്നെയാണ് ചെറിയച്ഛൻ ലക്ഷ്മി നാരായണന്റെ വീട് . വല്യച്ഛനും ചെറിയച്ഛനും കൂടിയാണ് മുത്തച്ഛന്റെഷാർദ്ദ കർമ്മങ്ങൾ ചെയ്തത്. പെട്ടെന്ന് സത്യൻ അറിയാതെ ആലോചിച്ചു പോയി തന്റെ അച്ഛൻ ഹരിനാരായണൻ ഉണ്ടായിരുന്നെങ്കിലോ. തന്റെ അച്ഛൻ ഇപ്പോൾ എവിടെയായിരിക്കും. വൈകുന്നേരം ആയപ്പോൾ വലിയ ഹോട്ടലിൽ കുടുംബ കൂട്ടായ്മ നടന്നു സതീഷ് കുമാറിന്റെ അനിയൻ രതീഷ് കുമാർ അമേരിക്കയിൽ നിന്നും വന്നിട്ടുണ്ടായിരുന്നു . മൂപ്പർ വന്നു കഴിഞ്ഞാൽ കുടുംബ കൂട്ടായ്മ വലിയ ആഘോഷമായിരിക്കും. അതും പോരാണ്ട് സത്യന്റെമോനാക്ട് മിമിക്രി ഉണ്ടായിരുന്നു . അത് കണ്ട് കുടുംബത്തിലുള്ളവർ ചിരിച്ച് കൈയ്യടിച്ചു. അവർ വല്ലാതെ ആസ്വദിച്ചു. സത്യനെ എല്ലാവരും അഭിനന്ദിച്ചു. അപ്രതീക്ഷിതമായി സതീഷ് കുമാറിന്റെ അമ്മ ലളിതാംബാൽ തലചുറ്റി വീണു . എല്ലാവരും കൂടി അവരെ ആശുപത്രിയിൽ കൊണ്ടുപോയി . അന്വേഷിച്ചപ്പോൾ ഡോക്ടർ പറഞ്ഞത്. പേടിക്കാൻ ഒന്നുമില്ല കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് തല ചുറ്റൽ വന്നത്. ഈ സംഭവങ്ങൾക്ക് ശേഷം . സത്യൻ അമ്മയും പെങ്ങളെയും കൂട്ടി നാട്ടിലേക്ക് പോയി അവരെ അവിടെ കൊണ്ടാക്കി. സത്യൻ ജോലിക്കായി കോഴിക്കോട്ടേക്ക് തിരിച്ചു. കോഴിക്കോട് മുറിയിലെത്തി വിശ്രമിക്ക് ശേഷം. പിറ്റേദിവസം ഓഫീസിൽ എത്തി എല്ലാവരോടും കുടുംബ കൂട്ടായ്മയെ കുറിച്ച് പറഞ്ഞു . അവരെ എല്ലാവർക്കുംഅത് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നി. സമയം കടന്നു പോയി സത്യനാരായണൻ കണ്ണ് മെല്ലെ തുറന്നു നിദ്രയിൽ നിന്ന് എണീറ്റു. നാലുപാടും നോക്കി കൂടെയുള്ള യാത്രക്കാരൻ പോലീസുകാരൻ വർഗീസ് ആന്റണി അയാൾ കയറിയ ഷോർണൂർ സ്റ്റേഷൻ മുതൽ ഇതുവരെ നല്ല ഉറക്കത്തിലാണ് ആശാൻ. ട്രെയിൻ അമ്പലപ്പുഴ പാസ് ചെയ്തു പോവുകയാണ്. അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ചും പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവുംഅതിന്റെ രുചിയെ കുറിച്ച് ആലോചിച്ചു.സത്യ നാരായണൻ ജനാലയിലൂടെ പുറം കാഴ്ച ആസ്വദിക്കാൻ തുടങ്ങി.ട്രെയിൻ വളരെ വേഗത്തിൽ പോയിക്കൊണ്ടിരിക്കുകയാണ് മെല്ലെ മെല്ലെ കണ്ണുകൾ അടയാൻ തുടങ്ങി വീണ്ടും നിദ്രയിലേക്ക് പോയി. ഓർമ്മകൾ പൊടിതട്ടിയെടുത്തു കോഴിക്കോട് ഓഫീസിലെ വൈകിട്ട് അടച്ചതിനു ശേഷം സത്യൻ മുറിയിലേക്ക് പോയില്ല പകരം കോഴിക്കോട് നഗരം മുഴുവൻ കറങ്ങി. മുറിയിൽ പോയാൽ അനാവശ്യ ചിന്തകൾ ഒക്കെ മനസ്സിൽ വരും.അത് സത്യന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കും. അതുകൊണ്ട് ഇനിമുതൽ എല്ലാ ദിവസവും ഓഫീസ് അടച്ചതിനു ശേഷം കോഴിക്കോട് നഗരം മൊത്തം കറങ്ങി രാത്രി ഭക്ഷണവും കഴിച്ച് മുറിയിൽ പോയാൽ മതി. അങ്ങനെ ഷോപ്പിംഗ് മാള് ബീച്ച്, പാർക്ക്‌കൾ ഈ പറഞ്ഞ സ്ഥലങ്ങളിൽ സ്ഥിരമായി കറങ്ങാൻ തുടങ്ങി. സത്യൻ ഒരു ഏകാന്തനാണ് കൂടെ ആരുമില്ലല്ലോ. എന്ന തോന്നൽ ഇടയ്ക്കിടക്ക് ഉണ്ടാകുമായിരുന്നു . സത്യൻ ജോലിചെയ്യുന്ന സ്ഥാപനത്തിൽ അധ്യാപകനായിരുന്നു സിബി രാജ് . പക്ഷേ സിബിരാജ് മായ സത്യൻ അടുത്ത് ഇടപഴകിയിട്ടില്ല. സിബി രാജ് സത്യന്റെ മുറിയിലേക്ക് വരുന്നു അവർ കൂടുതൽ സംസാരിച്ച പരിചയപ്പെട്ട ഇടപെടുന്നു. സത്യൻ തന്റെ മനസ്സിലുള്ള വിഷമങ്ങൾ സിബിരാജ്മായ ചർച്ച ചെയ്യുന്നു. ഇത് കേട്ട് സിബിരാജ് പറയുന്നു. ഇത് വലിയ കുഴപ്പമുള്ള കാര്യം ഒന്നുമല്ല . നിങ്ങൾ ഈ ചെറുപ്രായത്തിൽ എന്തിനാണ് ഇത്രയും കാര്യങ്ങൾ ആലോചിച്ചു കൂട്ടുന്നത്. അപ്പോൾ ഞങ്ങൾ എത്ര ആലോചിച്ചു കൂട്ടണം ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നു, കല്യാണം കഴിഞ്ഞിട്ടുള്ള പ്രാരാബ്ധങ്ങൾ വേറെ. നിങ്ങൾക്ക് ഇതൊന്നുമില്ല പിന്നെ നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത് . സിബിരാജ് അങ്ങനെ സത്യന്സമാധാനിപ്പിച്ചു. സത്യൻ ആലോചിച്ചു വെറുതെ ആലോചിക്കുന്നത് എങ്ങനെയെങ്കിലും കുറയ്ക്കണം അതിനായി ഓരോ വഴികളായി കണ്ടു പിടിക്കുന്നു. കോഴിക്കോടുള്ള കൗൺസിലിംഗ് സെന്റർൽ പോയി സൈക്കോളജിസ്റ്റുമായി തന്റെ വിഷമങ്ങൾ ചർച്ച ചെയ്യുന്നു. സൈക്കോളജിസ്റ്റ് സമാധാനിപ്പിച്ച് കൗൺസിലിംഗ് ചെയ്യുന്നു . പിന്നീട് നേരത്തെ ഡോക്ടർ പറഞ്ഞ പ്രകാരം 15 ദിവസത്തെ ഗുളിക കഴിച്ചതിന് ശേഷം.ഡോക്ടറെ കാണാൻ പോകുന്നു. എല്ലാം വിശദമായി പരിശോധിച്ചതിനുശേഷം ഡോക്ടർ പറഞ്ഞു നിങ്ങൾക്ക് യാതൊരു കുഴപ്പവുമില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം . സതീഷ് കുമാറിന്റെ കുട്ടിയുടെ ഒന്നാം പിറന്നാൾ വന്നു. പിറന്നാൾ ആഘോഷം എറണാകുളത്ത് ഒരു വലിയ ഹോട്ടൽ ആയിരുന്നു. അവിടെ കുടുംബ കൂട്ടായ്മയും നടന്നു പോരാത്തതിന് സതീഷ് കുമാറിന്റെ ആത്മസുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുചേർന്നു. ആകെ മൊത്തത്തിൽ ആഘോഷമായി. അതിനുശേഷം സത്യന്റെ മുറിയിൽ സിബിരാജ്, ശിഹാബുദ്ദീൻ,വിനയചന്ദ്രൻ സിദ്ധാർത്ഥൻ തുടങ്ങിയ അധ്യാപകരെല്ലാം മുറിയിൽ വന്നു കൂടുമായിരുന്നു. അങ്ങനെ ഒരു ദിവസം സതീഷ് കുമാർ സത്യനെ വിളിപ്പിക്കുന്നു. എന്താ സത്യാ നിനക്ക് അവധി ഒന്നും വേണ്ടേ രണ്ടുമൂന്നു മാസമായി തുടർച്ചയായിനീ ജോലി ചെയ്യുന്നു. നിനക്ക് മാസത്തിൽ മൂന്നാല് ലീവ് എടുത്തിട്ട് നാട്ടിൽ പോയിട്ട് അമ്മയോടും പെങ്ങളോടും കൂടി ഇരുന്നൂടെ. അവർക്ക് ആരുണ്ട് നീയല്ലേ ഉള്ളൂ. നീ എന്തായാലും അവധിക്ക് പോയിട്ട് വാ. സത്യൻ അത് നിരാകരിച്ചു നാട്ടിൽ പോയി കഴിഞ്ഞാൽ . നാട്ടിലെ ഓരോ കാര്യങ്ങൾ ആലോചിച്ചു തല പെരുക്കും. അതുകൊണ്ട് ഞാൻ അവധിക്ക് പോകുന്നില്ല സത്യൻ പറഞ്ഞു. സതീഷ് കുമാർ പരമാവധി സത്യനെ നാട്ടിലേക്ക് അവധിക്ക് പോവാൻ പ്രേരിപ്പിച്ചു. പക്ഷേ സത്യൻ പോയില്ല. അങ്ങനെ ദിവസങ്ങൾ കടന്നുപോയി സത്യന്റെ പിറന്നാൾ വന്നു . ഇതറിഞ്ഞ സതീഷ് കുമാർ സത്യനോട് പറഞ്ഞു നമുക്ക് പിറന്നാൾ അടിച്ചുപൊളിക്കണം സ്ഥാപനത്തിൽ സഹപ്രവർത്തകർ എല്ലാവരെയും കൂട്ടി കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. അത് സത്യന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു. അത്രയ്ക്കും സന്തോഷം ആയിരുന്നു സത്യൻ. അതിനുശേഷം സത്യൻ മുറിയിലേക്ക് പോയി വിഷമങ്ങൾ കുറയ്ക്കാൻ സത്യൻ വഴികൾ ഓരോന്നായി തിരഞ്ഞു. അപ്പോഴാണ് ഒരു വഴി തെളിഞ്ഞത്. മൊബൈൽ ഫോണിൽ പാട്ട് കേൾക്കുക. അങ്ങനെ പാട്ട് കേട്ട് സത്യൻ പിരിമുറുക്കം കുറച്ചു. പാട്ടിന്റെ പാലാഴിയിൽ ഒഴുകുമ്പോൾ സത്യൻ തന്റെ വിഷമങ്ങളെല്ലാം മറന്നു പോയി. അങ്ങനെ പിറന്നാള് കഴിഞ്ഞ് മൂന്നാല് ദിവസത്തിനുശേഷം സത്യന് പനി വന്നു അപ്പോൾ സതീഷ് കുമാറിനെ വിളിച്ചു. എനിക്ക് എന്തോ വല്ലാത്തൊരു പനി. എനിക്ക് വിശ്രമം വേണം. സതീഷ് കുമാർ പറഞ്ഞു നീ ഒരു കാര്യം ചെയ്യ് പനി മാറുന്നതുവരെ നാട്ടിൽ പോയിരിക്ക്ഇവിടെ തനിച്ചിരിക്കേണ്ട സത്യൻ കാലാകാലങ്ങളെ ലീവ് ബാക്കി വെച്ചിരിക്കുകയാണല്ലോ. സത്യൻ ഒരാഴ്ച അവധിക്ക് നാട്ടിലേക്ക് പോയി. അമ്മയ്ക്കും അനുജത്തിക്കും ഒരു മെഡിക്ലെയിം പോളിസി എടുത്തുകൊടുത്തു. ഒരു ലക്ഷത്തിന്റെ പോളിസിയാണ്.സത്യൻ നാട്ടിൽ നിന്ന് തിരിച്ചു വന്നതിനു ശേഷം . അഴുക്ക് പിടിച്ചതും ചുരുങ്ങിയതുംആയി വസ്ത്രങ്ങൾ ഇട്ടോണ്ടിരുന്ന സത്യന്. സതീഷ് കുമാർ നാലഞ്ചു ജോഡി ഡ്രസ്സ് എടുത്തു കൊടുത്തു. സത്യൻ തന്റെ പതിവു ശൈലി തുടർന്നു. മനസ്സ് ഒന്ന് ശാന്തമാക്കാൻ വേണ്ടി. അങ്ങനെ ഒരു മാസം കടന്നു പോയി. ഒരു നാടകീയമായ സംഭവം അരങ്ങേറുന്നത് 26/4/2012 ഒരു ദിവസം ഉച്ചനേരം അന്ന് സത്യന്റെ ഓഫീസിൽ പ്രധാന ചുമതലയുള്ള ചേച്ചി അന്ന് അവധി ആയിരുന്നു.. കൂടിയുള്ള പെൺകുട്ടിയും സത്യനും മാത്രമായിരുന്നു ഓഫീസിൽ അന്നുണ്ടായിരുന്നത്. പെൺകുട്ടി അടുത്തുള്ള തുണി കടയിൽ തുണി വാങ്ങാനായി പോയിരുന്നു.. സത്യന് ആ സമയത്ത്. വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. ആ കുട്ടി പോയത് സത്യൻ ശ്രദ്ധിച്ചു. എന്തിനാണ് പോയതെന്ന് അറിയില്ലായിരുന്നു സത്യന്. സമയം രണ്ടു മണി കഴിഞ്ഞു ആ കുട്ടി വന്നു . അപ്പോൾ സത്യൻ ആ കുട്ടിയോട് ദേഷ്യപ്പെട്ടു. എന്താണ് എത്ര നേരമായി പോയിട്ട് ഇപ്പോഴാണോ വരുന്നത്. എനിക്കാണേൽ വയറു നന്നായി വിശന്നു വരികയാണ്. ആ കുട്ടി അപ്പോൾ പറഞ്ഞു ഞാൻ സതീഷ് സാറിനെ വിളിച്ചു പറഞ്ഞിരുന്നു. അപ്പോൾ സത്യൻ പറഞ്ഞു . എന്തുതന്നെയാണെങ്കിലും എന്നോട് ഒന്ന് പറയാമായിരുന്നു പോട്ടെ സാരമില്ല സത്യന് ഭക്ഷണം കഴിക്കാനായി പോയി.ഭക്ഷണം കഴിച്ച് സത്യൻ ഓഫീസിൽ തിരിച്ചു വന്നപ്പോൾ


ആ കുട്ടി സത്യനോട് സതീഷ് കുമാറിനെ വിളിക്കാൻ പറഞ്ഞു. സത്യൻ സതീഷ് കുമാറിനെ വിളിച്ചു അപ്പോൾ സതീഷ് കുമാർ സത്യനോട് പറഞ്ഞു നീ എന്തിനാണ് ആ കുട്ടിയോട് ദേഷ്യപ്പെടാൻ പോയത് നിനക്ക് ഒരു ദിവസം ഭക്ഷണം താമസിച്ചു കഴിച്ചാൽ എന്താ. ഇങ്ങനെ എതിർത്ത് സംസാരിക്കുകയാണെങ്കിൽ നീ എന്റെ ഓഫീസിൽ നിൽക്കില്ല നാട്ടിലേക്ക് തന്നെ തിരിച്ച് പോകാം . നിനക്ക് ആരോടും ഒന്നും തന്നെ പറയാൻ അവകാശമില്ല നീ ഓഫീസിൽ വെറും പ്യൂൺ മാത്രമാണ് അതിനാൽ ആ രീതിയിൽ വേണം നീ നിൽക്കാൻ മനസ്സിലായോ. ഇത് കേട്ടപ്പോൾ സത്യന് വല്ലാതെ വിഷമമായി സത്യൻ ആ കുട്ടിയോട് പറഞ്ഞു. സാധാരണയായിഎന്റെ ഏട്ടൻ എന്നെ ഇത്രത്തോളം ശകാരിച്ചിട്ടില്ല. എന്റെ ഏട്ടൻ എന്നെ ശകാരിച്ചാൽ എനിക്ക് അത് സങ്കടമാകും സത്യൻ പറഞ്ഞു നിർത്തി. പിന്നെ സത്യന് തന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല അയാൾ തന്റെ കൈപ്പത്തി കൊണ്ട് അവിടുത്തെ കണ്ണാടിയിൽ ശക്തമായി അടിച്ചു. പെട്ടെന്ന് ചോര വരാൻ തുടങ്ങി. .പെട്ടെന്ന് സഹപ്രവർത്തകർഅവിടെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി


പോയി.അവിടെ ചെന്ന് കാഷ്വാലിറ്റിയിൽ പോയി ഡോക്ടറെ കണ്ടു ഒരു ടി ടി എടുത്തതിനുശേഷം സത്യൻ ഓഫീസിൽ പോയി. അതിന്റെ അടുത്തദിവസം വൈകുന്നേരം മുറിയിൽ പോയശേഷം സത്യൻ തന്റെ അമ്മയെ വിളിച്ചു. അമ്മപറഞ്ഞു. എനിക്ക് സുഖമില്ല നീ ഒന്ന് ഇവിടം വരെ വരണം. നാളെ തന്നെ വരണം. അത് കേട്ടപ്പോൾ സത്യൻ വിഷമിച്ചു അന്ന് രാത്രി സിബിരാജ് സത്യന്റെ മുറിയിലെത്തി സത്യൻ വിഷമിച്ചിരിക്കുകയായിരുന്നു അത് കണ്ട് സിബിരാജ് ചോദിച്ചു. എന്തുപറ്റി സത്യാ വല്ലാതെ ദുഃഖിതൻ ആണല്ലോ. സത്യൻ അപ്പോൾ പറഞ്ഞു സാർ എന്റെ അമ്മയ്ക്ക് സുഖമില്ല എനിക്ക് നാളെത്തന്നെ നാട്ടിൽ പോകണം. പൊയ്ക്കോളൂ അമ്മയുടെ കൂടെ ഇരുന്നിട്ട് വന്നോളൂ . അതിനിടയിൽ ബാംഗ്ലൂരിലുള്ള സത്യന്റെ ചെറിയമ്മ സത്യനെ വിളിച്ചു വിശേഷങ്ങൾ തിരക്കി. അപ്പോൾ അവരോടും സത്യൻ പറഞ്ഞു അമ്മയ്ക്ക് സുഖമില്ല എനിക്ക് നാളെ തന്നെ നാട്ടിൽ പോകണം. അമ്മയ്ക്ക് എന്തുപറ്റി ചെറിയമ്മ ചോദിച്ചു. സത്യൻ വിശദീകരിച്ച് പറഞ്ഞു കൊടുത്തു. അടുത്തദിവസം വൈകുന്നേരം സതീഷ് കുമാറിന് സത്യൻ വിളിച്ചു അമ്മയ്ക്ക് സുഖമില്ല ഇന്ന് പോകേണ്ടതായിരുന്നു നാളെയാണ് നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നത്. സതീഷ് കുമാർ സമ്മതം മൂളി.. സത്യൻ നാട്ടിലെത്തി അമ്മയെ കണ്ടു നീ ഇനിമുതൽ കോഴിക്കോട് പോകണ്ട അമ്മ പറഞ്ഞു.സത്യൻ തിരിച്ചു ചോദിച്ചു എന്താ അമ്മേ അങ്ങനെ പറഞ്ഞത്. അമ്മയ്ക്ക് യഥാർത്ഥത്തിൽ കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നിട്ടും സത്യൻ നാട്ടിലെത്തി. അതിന് പിന്നിൽ വേറെ രഹസ്യങ്ങൾ ഉണ്ടായിരുന്നു. അമ്മ അത് സത്യനോട് പറഞ്ഞില്ല . കോഴിക്കോട് പോകാൻ പറ്റാത്ത അവസ്ഥ ആലോചിച്ചു സത്യൻ വല്ലാതെ വിഷമിച്ചു. എന്തുപറ്റി അമ്മയ്ക്ക് സത്യൻ മനസ്സിൽ വിചാരിച്ചു. അപ്പോഴാണ് അമ്മ ആ കാര്യം പറയുന്നത് നീ എന്തിനാണ് കൈകൊണ്ട് ഗ്ലാസ്സിൽ അടിച്ച് മുറിവേൽപ്പിച്ചത്. ആരോടാണെന്ന് നിന്റെ ദേഷ്യം നീ കാണിക്കുന്നത്. അപ്പോൾ എങ്ങനെയാണ് അമ്മ അറിഞ്ഞതെന്ന് സത്യൻ ആലോചിച്ചു..അപ്പോൾ സിബിരാജ്നെ വിളിച്ചു. സാർ ഞാൻ ഇനി കോഴിക്കോട് വരില്ല എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് എന്താണ് പ്രശ്നം എനിക്ക് അറിയില്ലല്ലോ സിബിരാജ് പറഞ്ഞു. അതിനുശേഷം സത്യൻ സിദ്ധാർത്ഥിനെയും വിളിച്ചു കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞുകൊടുത്തു. അതിന് നീ തേരാപ്പാല നടന്നിട്ട് കാര്യമില്ല എന്ന സിദ്ധാർത്ഥൻ പറഞ്ഞു. യഥാർത്ഥത്തിൽ നടന്നത് ആ പെൺകുട്ടി സതീഷ് കുമാറിനെ വിളിച്ചു പറഞ്ഞിരുന്നു. സതീഷ് കുമാർ അത് കേട്ടപ്പോൾ വല്ലാത്ത വിഷമത്തിൽ ആയി. അത് കേട്ട് സതീഷ് കുമാർ ശ്രീജേഷിനെയും കൂട്ടി. സത്യന്റെ വീട്ടിലെത്തി അമ്മയോട് കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞു കൊടുത്തു. സതീഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് സത്യന്റെ അമ്മ സത്യനോട് തനിക്ക് സുഖമില്ലെന്ന് പെട്ടെന്ന് നാട്ടിലേക്ക് വരാൻ പറഞ്ഞത്. അതിനുശേഷം സതീഷ് കുമാർ സത്യനെ വിളിച്ചു പറഞ്ഞു നീ ഇനി കോഴിക്കോട്ടേക്ക് വരണ്ട. മുറിയിലുള്ളനിന്റെ സാധനങ്ങളെല്ലാം നീ സൗകര്യം പോലെ ഒരു ദിവസം പോയി എടുത്തുകൊണ്ട് വന്നാൽമതി. അത് പ്രകാരം സത്യൻ കോഴിക്കോട് മുറിയിലെത്തി തന്റെ സാധനങ്ങൾ എല്ലാം എടുത്ത് അവിടുന്ന് സ്ഥലം വിട്ടു. നാട്ടിലെത്തി ജോബ് കൺസൾട്ടൻസിയിൽ പോയി രജിസ്റ്റർ ചെയ്തു. രണ്ടുമൂന്നു ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്തു . നിർഭാഗ്യവശാൽ ഒന്നും കിട്ടിയില്ല. അതിനുശേഷം ആധാരം എഴുത്ത് ഓഫീസിൽ ഒരു ഒഴിവുണ്ടായിരുന്നു. ഇന്റർവ്യൂവിൽ പങ്കെടുത്ത് ആ പണി കിട്ടി . മാസശമ്പളം കമ്മി ആയ കാരണം ആ പണി മുന്നോട്ടു പോയില്ല. സത്യന് നേരത്തെ പഠിച്ച സ്പോക്കൺ ഇംഗ്ലീഷ് സെന്ററിൽ സ്ഥാപന ഉടമ രമേഷ് സത്യന് അപ്രതീക്ഷിതമായി കാണുന്നു. സത്യനോട് അയാൾ കോളേജുള്ള സ്ഥലത്ത് പോയിട്ട് നോട്ടീസ് വിതരണം ചെയ്യാൻ പറയുന്നു കൂടെ സത്യന് അറിയാമായിരുന്ന മുജീബ് ഉണ്ടായിരുന്നു. മുജീബ് സത്യനും കൂടി നോട്ടീസ് വിതരണം ചെയ്യുന്നു. സത്യൻ കോളേജ് /സ്കൂൾ പരിസരത്തും നോട്ടീസ് വിതരണം ചെയ്യുമ്പോൾ. മുജീബ് ബസ്റ്റാൻഡ് പരിസരത്ത് നോട്ടീസ് വിതരണം ചെയ്യുന്നു. അതിന് ആദ്യത്തെ ദിവസം 100 രൂപ അയാൾ കൊടുക്കുന്നു. പിന്നെയുള്ള രണ്ടുദിവസം ഒന്നും കൊടുക്കുന്നില്ല. നാലാമത്തെ ദിവസം ഒരു 50 രൂപ കൊടുക്കുന്നു. അയാൾ ഒരു അറുപശുക്കനാണ്( അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവൻ ) അയാളുടെന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. എന്തിന് അവിടെ ജോലി ചെയ്യുന്ന ജോലിക്കാർക്ക് വരെ ശമ്പളം കൊടുക്കാൻ അയാൾക്ക് മടിയാണ് . അതുകൊണ്ട് അഡ്മിഷന്റെ കാര്യം അയാളാണ് നോക്കുന്നത്. എങ്ങനെയെങ്കിലും കാശി ലാബിക്കലാണ് ആശാന്റെ മെയിൻ പണി. സത്യൻ ആ പണി മതിയായി മൂപ്പരോട് ചോദിക്കേണ്ട തന്നെ പണി നിർത്തുന്നു. രമേശിതറിയാതെ സത്യന് എപ്പോഴും വിളിക്കും. സത്യൻ രമേശിന്റെ കോൾ എടുക്കാതെയായി. അങ്ങനെയിരിക്കൊരു ദിവസം മുജീബ് നോട്ടീസ് വിതരണം ചെയ്തതിന് അയാൾ കാശ് കൊടുക്കുന്നില്ല . അവൻ പ്രശ്നമുണ്ടാക്കി അയാളുടെ കയ്യിൽ നിന്ന് കാശു പിടിച്ചു വാങ്ങുന്നു. അങ്ങനെ ഒരു ദിവസം അപ്രതീക്ഷിതമായി രമേശ് സത്യന് കാണാൻ വേണ്ടി സത്യന്റെ വീടിന്റെ അടുത്തുള്ള ലൈബ്രറിയിലേക്ക് വന്ന് സത്യനെ വിളിക്കുന്നു. രമേശൻ സത്യനോട് പറഞ്ഞു സത്യാ നീ എന്റെ സ്വന്തംആളല്ലേ നീ ഇങ്ങനെ കണക്ക് പറയും എന്ന്. ഞാൻ പ്രതീക്ഷിച്ചില്ല. മറ്റുള്ളവർ നോട്ടീസ് കൊടുക്കുമ്പോൾ എന്നോട് കണക്ക് പറഞ്ഞ് കാശ് ചോദിക്കും. അതുകൊണ്ട് ഞാൻ പലരെയും ഒഴിവാക്കി. പക്ഷേ നീ ഇങ്ങനെകണക്ക് ചോദിക്കുമെന്ന് എന്ന് ഞാൻ വിചാരിച്ചില്ല. സത്യന് മനസ്സിൽ വിചാരിച്ചു അറു പിശുക്കനായ രമേശ് ഒരു കാലിച്ചായ കുടിക്കാനുള്ള പൈസ കൂടി തരില്ല. നോട്ടീസ് കൊടുക്കണമെങ്കിൽ കൃത്യമായി കാശ് തരണം എന്ന് സത്യൻ രമേശനോട് പറഞ്ഞു. ഇത്രയും അറു പിശുക്കനായ രമേഷിനെ സത്യൻ മനസ്സിൽ ഒരു പേരിട്ടു പിശുക്കൻ രമേശ്. അങ്ങനെ അവരുടെ സംഭാഷണം കഴിഞ്ഞു അവർ രണ്ടു വഴിക്കായി പോയി. അതിന്റെ ഇടയിൽ സത്യനും മുജീബും കൂടി മറ്റുള്ള സ്പോക്കൺ ഇംഗ്ലീഷ് കോച്ചിംഗ് സെന്ററുകളിൽ പോയി നോട്ടീസ് വിതരണം ചെയ്യുന്ന ജോലി കിട്ടുമോ എന്ന് ചോദിച്ചു അവർ അറിയിക്കാം എന്ന് പറഞ്ഞിട്ട് അറിയിച്ചില്ല. നിരാശരായ സത്യനും മുജീബും. ഒരു ദിവസം സത്യൻ പേപ്പറിൽ ഓപ്പൺ ഡിഗ്രി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പഠിപ്പിക്കുന്ന സെന്ററിന്റെ പരസ്യം കണ്ടത്. യൂണിവേഴ്സൽ ആർട്സ് & സയൻസ് കോളേജ് ആണ് സ്ഥാപനത്തിന്റെ പേര് നഗര മധ്യത്തിൽ തന്നെ. ഇത് കണ്ട വഴിക്ക് സത്യൻ നേരിട്ടു പോയി അന്വേഷിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഓപ്പൺ ഡിഗ്രിക്കുള്ള അഡ്മിഷൻ അവിടെ എടുത്തു തുടങ്ങിയിരുന്നു. അതിന് ആദ്യം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എൻട്രൻസ് എക്സാം പാസ് ആവണം. എന്നിട്ടാണ് ഓപ്പൺ ഡിഗ്രി ക്ലാസുകൾ ആരംഭിക്കുന്നത്. സത്യൻ അവിടെ ചേർന്നു നല്ല കാശ് ചെലവുണ്ട് പഠിക്കാൻ. അതിനായി സത്യനും മുജീബും കൂടി എല്ലാ സ്പോക്കൺ ഇംഗ്ലീഷ് സെന്ററുകളിലും പോയി . നോട്ടീസ് വിതരണം ചെയ്യാൻ ജോലി ഉണ്ടോ എന്ന് അന്വേഷിക്കുന്നു . നിർഭാഗ്യവശാൽ ജോലി കിട്ടുന്നില്ല. അങ്ങനെയിരിക് ഒരു ദിവസം സത്യന് സത്യന്റെ ചെറിയച്ഛൻ കോൾ ചെയ്യുന്നു അയാൾ കുശല് അന്വേഷണങ്ങൾ നടത്തുന്നു എന്നിട്ട് ചോദിക്കുന്നു നീ ഇപ്പോഴും കോഴിക്കോട് തന്നെയാണോ ജോലി ചെയ്യുന്നത്. ഇല്ല ഞാൻ കോഴിക്കോട്ത്തെ ജോലി ഉപേക്ഷിച്ചു ഞാനിപ്പോൾ നോട്ടീസ് കൊടുക്കലാണ് പണി എന്ന് സത്യൻ പറഞ്ഞപ്പോൾ. സത്യന്റെ ചെറിയ അച്ഛൻ ചൂടായി അവനെ ശകാരിച്ചു നോട്ടീസ് കൊടുത്തിട്ട എങ്ങനെയാടാ നിന്റെ കുടുംബം കഴിഞ്ഞുപോകുന്നത്. വേറെ ഏതെങ്കിലും പണിയുണ്ടോന്ന് നോക്കടാ. സത്യൻ മറുപടി പറഞ്ഞു ആധാരം എഴുതുന്ന ഓഫീസിൽ രണ്ടുമൂന്നു മാസം ജോലിക്ക് പോയിട്ടുണ്ടായിരുന്നു ശമ്പളം കമ്മി ആയിരുന്നു അതുകൊണ്ട് അവിടുന്ന് നിർത്തി. വേറെ എന്തെങ്കിലും നല്ല ജോലിക്ക് ശ്രമിക്കണം. അത് കേട്ട വഴിക്ക് ചെറിയച്ഛൻ വേറെ ജോലി നോക്കാൻപറയുന്നു. ആ സംഭാഷണം അവസാനിക്കുന്നു പിറ്റേ ദിവസമാണ് സത്യന്റെ വല്യച്ഛൻ സത്യനെ വിളിച്ചത് . വലിയച്ഛന്റെ മൂത്ത മകന്റെ കല്യാണമാണ് ഗുരുവായൂര് അമ്പലത്തിൽ വച്ചിട്ടാണ് . സത്യനും തന്റെ കുടുംബവും കല്യാണത്തിൽ പങ്കെടുത്തു. അവിടെ വച്ചാണ് സതീഷ് കുമാർ സത്യനെ കാണുന്നത് സതീഷ് കുമാർ പറഞ്ഞു സത്യ നീ രണ്ടുവർഷം ഇവിടെ ജോലി ചെയ്തിട്ടുണ്ടായിരുന്നു അതിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നാളെ ഞാൻ അയച്ചു തരാം അത് വെച്ചിട്ട് പാലക്കാട് നല്ല സ്ഥാപനത്തിൽ ജോലിക്ക് ശ്രമിക്കു. ഇത് കേട്ടപ്പോൾ തന്നെ സത്യനെ വല്ലാത്ത സന്തോഷമായി. അങ്ങനെ കല്യാണം എല്ലാം കഴിഞ്ഞ് സത്യനും കുടുംബവും പാലക്കാട് എത്തി. സതീഷ് കുമാർ വാക്കുപാലിച്ചു പിറ്റേദിവസം തന്നെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സത്യൻ അയച്ചു കൊടുത്തിരുന്നു സത്യൻ അത് പ്രിന്റ് എടുത്തു സൂക്ഷിച്ചുവച്ചു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി സത്യൻ ഓപ്പൺ ഡിഗ്രിയുടെ എൻട്രൻസ് എക്സാം എഴുതിയിരുന്നു. രണ്ടുമാസം കഴിഞ്ഞപ്പോൾ ഓപ്പൺ ഡിഗ്രി എൻട്രൻസിന്റെ പരീക്ഷഫലം വന്നു സത്യൻ ജയിച്ചു. സത്യന് വല്ലാത്തൊരു സന്തോഷമായി . എന്തോ എവറസ്റ്റ് കൊടുമുടി കീഴടക്കിയപോലത്തെ സന്തോഷം. സത്യന്. അപ്പോഴാണ് തേടിയ വള്ളി കാലിൽ ചുട്ടിയത്. സത്യന്റെ കൂട്ടുകാരൻ മുജീബിനെ പിശുക്കൻ രമേശ് വിളിക്കുന്നു. സത്യനെ വിളിച്ചിട്ട് എടുക്കുന്നില്ല അവനോട് നമ്മുടെ സ്പോക്കൺ ഇംഗ്ലീഷ് സെന്ററിൽ ഒന്ന് വരാൻ പറയൂ ഞങ്ങൾ അവിടെ പുതിയതായി ഇൻസ്ട്രുമെന്റേഷൻ കോഴ്സ് ആരംഭിച്ചിട്ടുണ്ട്. അവനോട് പെട്ടെന്ന് ഓഫീസിലേക്ക് വരാൻ പറ നോട്ടീസുകൾ കുറെ അടിച്ചു വച്ചിട്ടുണ്ട് അവൻ നല്ല വരുമാനം കിട്ടാനുള്ള വഴിയാണ്. എന്നും പറഞ്ഞ് രമേശ് ഫോൺ വെച്ചു. മുജീബ്ഈ കാര്യം സത്യനോട് പറഞ്ഞു.സത്യന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായി സത്യൻ എന്തായാലും പഠിക്കാൻ കാശ് വേണം സത്യന് നേരെ ഓഫീസിലേക്ക് പോയി അവിടെ ഇൻസ്ട്രുമെന്റേഷൻ പഠിപ്പിക്കുന്ന സാറിനെ കണ്ടു ആ സാർ എല്ലാ കാര്യങ്ങളും പറഞ്ഞ് നോട്ടീസ് സത്യന്റെ കയ്യിൽ കൊടുത്തു. പിശുക്കൻ രമേശ് പറഞ്ഞു നോട്ടീസ് നല്ലപോലെ വിതരണം നടത്തി ആൾക്കാരെ കൊണ്ടുവന്നു കഴിഞ്ഞാൽ നിനക്ക് സ്ഥിര വരുമാനം കിട്ടും. ഇത് കേട്ട വഴിക്ക് സത്യന് വല്ലാത്ത സന്തോഷമായി. പഴയ പോലെ തന്നെ സത്യൻ സ്കൂളിന്റെയും കോളേജിന്റെ യും പരിസരത്ത് നോട്ടീസ് വിതരണം തുടങ്ങി. അങ്ങനെയിരിക്കെ തന്റെ വീട്ടിനടുത്തുള്ള അമ്പലത്തിൽ പൂജാരി വിശ്വനാഥൻ സത്യനെ പൂജാ സഹായിയായി അമ്പലത്തിൽ എടുക്കുന്നു . എന്നിട്ട് കിട്ടുന്ന ദക്ഷിണയിൽ നിന്ന് സത്യന് കുറച്ച് കാശ് കൊടുക്കുന്നു . വിശ്വനാഥൻ സത്യന് പൂജാദികർമ്മങ്ങൾ നല്ല രീതിയിൽ പഠിപ്പിച്ചു കൊടുക്കുന്നു. സത്യന് നല്ലപോലെ പൂജകൾ ചെയ്യുന്നു. അങ്ങനെ പഠിക്കാനുള്ള കാശ് സത്യൻ ഉണ്ടാക്കുന്നു. യൂണിവേഴ്സൽ ആർട്സ്, & സയൻസ് കോളേജിൽ ബി എ ഹിസ്റ്ററി പോസ്റ്റൽ ക്ലാസിലാണ്സത്യൻ ചേരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം സത്യന്റെ കൂടെ പ്ലസ് വണ്ണിൽ ഒരുമിച്ച് പഠിച്ച തന്റെ അയൽവാസിയും കൂടാതെ സത്യനെപ്പോലെ അമ്പലവാസിയുമായ രാമകൃഷ്ണൻ വിളിക്കുന്നു എന്താ സത്യാ നിനക്ക് സുഖമാണോ കോഴിക്കോടുള്ള ജോലി എങ്ങനെ പോകുന്നു. സത്യൻ പറയുന്നു രാമു ഞാനിപ്പോൾ കോഴിക്കോടില്ല കോഴിക്കോടുള്ള ജോലി ഞാൻ ഉപേക്ഷിച്ചു ഇപ്പോൾ ചില സ്ഥാപനങ്ങളുടെ നോട്ടീസ് വിതരണമാണ് ചെയ്യുന്നത് ചിലപ്പോൾ എന്തെങ്കിലും കിട്ടും മിക്കപ്പോഴും വെറുതെ ഇരിക്കുകയാണ് പണി വേറെ എന്തെങ്കിലും ജോലി നോക്കണം. സംഭാഷണം അവസാനിപ്പിക്കുന്നു പിറ്റേദിവസം രാമകൃഷ്ണൻ സത്യനെ കാണാൻ സത്യന്റെ വീട്ടിലേക്ക് വരുന്നു. എന്നിട്ട് സത്യനെ കൂട്ടി രാമകൃഷ്ണൻ തന്റെ. വീട്ടിലേക്ക് കൊണ്ടുപോകുന്നു. രാമകൃഷ്ണൻ ഇൻഷുറൻസ് കമ്പനിയിലെ അക്കൗണ്ട്സ് ഓഫീസറാണ് ഒരു വർഷമായി ജോലി കിട്ടിയിട്ട് ഇപ്പോൾ അവധിക്ക് വന്നതാണ്. രാമകൃഷ്ണന്റെ വീട്ടിലെത്തി രാമകൃഷ്ണന്റെ അച്ഛൻ ബാലകൃഷ്ണൻ ദൈവിക കാര്യങ്ങളിലും വേദകാര്യങ്ങളിലും അഗ്രഗണ്യൻ ആയിരുന്നു. സത്യന് ദൈവീകവും വേദകാര്യങ്ങളിലും ബാലകൃഷ്ണൻ ഉപദേശം കൊടുത്തു. പൂജകൾ നല്ലപോലെ പഠിക്കൂ പുറത്തുള്ള പൂജയ്ക്ക് നല്ല ഡിമാൻഡ് ആണ്. പൂജ നല്ലപോലെ പഠിക്കു പഠിച്ചുകഴിഞ്ഞാൽ നല്ലപോലെ വരുമാനം ഉണ്ടാക്കാൻ പറ്റും. എന്ന് ബാലകൃഷ്ണൻ സത്യനോട് പറഞ്ഞു. അതിനുശേഷം രാമകൃഷ്ണൻ സത്യനോട് പറഞ്ഞു എടാ സത്യ നീ ഇങ്ങനെ നോട്ടീസ് വിതരണം ചെയ്തിട്ട് യാതൊരു കാര്യവുമില്ല. പൂജ പഠിച്ചിട്ട് പുറത്ത് പൂജയ്ക്ക് പോ ഇല്ലെങ്കിൽ വേറെ എന്തെങ്കിലും നല്ല ജോലി നോക്ക്. നിനക്കും കുടുംബത്തിനും ജീവിക്കണ്ടേ ഈ നോട്ടീസ് കൊടുത്ത കിട്ടുന്ന തുച്ഛമായി വരുമാനം കൊണ്ട് നീ എങ്ങനെ ജീവിക്കും. സംഭാഷണം അവസാനിച്ചു. സത്യത്തിൽ രാമകൃഷ്ണൻ ഭയങ്കര അലവലാതിയാണ് പോരാത്തതിന് ദരിദ്രവാസിയും (അവന്റെ ഇരട്ട പേര് പരദൂഷണം രാമു) വെളുത്ത് മെലിഞ്ഞ രൂപം


സത്യന്റെ കുറ്റവും കുറവുകളും രഹസ്യമായി മനസ്സിലാക്കി . എല്ലാ കൂട്ടുകാരോടും സത്യനെ കുറിച്ചുള്ള പരദൂഷണം പങ്കിട്ട് രസിക്കുക. അതുകൊണ്ടാണ് പരദൂഷണം രാമു എന്ന് പേര് വരാൻ കാരണം. പരദൂഷണം കേട്ട് മറ്റു കൂട്ടുകാർ സത്യന് നല്ലപോലെ കളിയാക്കും ഒറ്റപ്പെടുത്തും.പാവം സത്യൻ രാമകൃഷ്ണന്റെ ചതി മനസ്സിലാക്കിയിരുന്നില്ല. ( രാമകൃഷ്ണൻ ഒരു ആട്ടിൻതോലിട്ട ചെന്നായി ആണ് ).അങ്ങനെയിരിക്കെ ഒരു ദിവസം സത്യൻ പഠിക്കുന്ന യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് വിളിക്കുന്നു. അഡ്മിഷൻ ഫീസ് അടയ്ക്കാനും ബുക്ക് വാങ്ങാനും. ഇത് രണ്ടിനും സത്യന്റെ കയ്യിൽ കാശ് ഉണ്ടായിരുന്നില്ല വേറെ വരുമാനം ഒന്നുമില്ല.. പുസ്തകം ഇല്ലാണ്ട് പഠിക്കാൻ പറ്റുമോ അഡ്മിഷൻ ഫീസ് അടയ്ക്കണം പിന്നീട് സത്യന്റെ സഹോദരിയാണ് കാശു കൊടുക്കുന്നത് സത്യന്റെ സഹോദരിക്ക് ചെറിയ ജോലിയുണ്ട് വീടിന്റെ അടുത്തുള്ള ഒരു ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു. അങ്ങനെ സത്യന് കുറച്ചു പുസ്തകം വാങ്ങിച്ചു ഇനിയുള്ള പുസ്തകം വാങ്ങാൻ കാശ് കണ്ടെത്തണം. സത്യന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ പഠിക്കണം നല്ല ആഗ്രഹമുണ്ട് പക്ഷേ പുസ്തകം കിട്ടിയ തുറന്നു നോക്കി കഴിഞ്ഞാൽ ശ്രദ്ധ വേറെ ഭാഗത്തായിരിക്കും. പത്താം ക്ലാസ് പഠിക്കണ മുതലേ അങ്ങനെ തന്നെയാണ്. അതിനിടയിൽ സത്യൻ പി എസ് സി പരീക്ഷകളുടെ എല്ലാ കോസ്റ്റിൻ ബാങ്കുകളും വാങ്ങിച്ച് പഠിച്ച് പി എസ് സി പരീക്ഷകൾ എഴുതുന്നു. അതും കൂടാതെ സെൻട്രൽ ഗവൺമെന്റിന്റെ റെയിൽവേ പരീക്ഷകളും നല്ലപോലെ പഠിച്ച് പരീക്ഷ എഴുതുന്നു. അതിനോടൊപ്പം തന്നെ സത്യനെ പിശുക്കൻ രമേശ് നോട്ടീസ് കൊടുക്കാൻ വിളിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പിശുക്കൻ രമേശിന് ഓഫീസിൽ ജോലി ഒന്നും ഉണ്ടായിരുന്നില്ല. സത്യൻ നോട്ടീസ് കൊടുക്കാനായി ഇൻസ്റ്റ്യൂട്ടിൽ പോയി. പിശുക്കൻ രമേശ് സത്യനെ ബൈക്കിൽ ഇരുത്തിക്കൊണ്ട്. ടൗണിലുള്ള ഒരു മൈതാനത്തിൽ ബൈക്ക്നിർത്തി. സത്യനെ കൊണ്ട് നോട്ടീസ് കൊടുപ്പിച്ചു. നോട്ടീസ് കൊടുത്തതിനു ശേഷം പിശുക്കൻ രമേശ് സത്യന് സർബത്ത് വാങ്ങിച്ചു കൊടുത്തു. അതുകണ്ട് സത്യൻ അത്ഭുതപ്പെട്ടു. ഒരു കാലിച്ചായ പോലും വാങ്ങിച്ച് തരാത്ത പിശുക്കൻ രമേശ് സർബത്ത് വാങ്ങിച്ചു തന്നപ്പോൾ എങ്ങനെ അത്ഭുതപ്പെടാതിരിക്കും. ഇന്നെന്ത് തന്നെയായാലും കാക്ക മലർന്നു പറക്കും. മാത്രമല്ല ഇടിവെട്ട് മഴ പെയ്യുകയും ചെയ്യും സത്യൻ മനസ്സിൽ വിചാരിച്ചു. എല്ലാം കഴിഞ്ഞ് സത്യന് മുജീബിനെ ഇക്കാര്യം വിളിച്ചു പറഞ്ഞു പിശുക്കൻ രമേശ് എനിക്ക് സർബത്ത് വാങ്ങിച്ചു തന്നു . സാധാരണ അയാൾ ഒരു കാലി ചായ കുടിക്കാനുള്ള പൈസ പോലും തരില്ല. പക്ഷേ ഇന്ന് തിരിച്ചു പോകാനുള്ള വണ്ടിക്കൂലിയും തന്നു. ഇതൊരു ലോക അത്ഭുതമാണ് സത്യന് പറഞ്ഞു മുജീബ് മറുപടി പറഞ്ഞു കാക്ക മലർന്നു പറക്കും ഇടിവെട്ടി മഴ പെയ്യും അങ്ങനെ പിശുക്കൻ രമേശ് കാശ് ചെലവാക്കി. എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. അങ്ങനെയിരിക്കെയൂണിവേഴ്സിറ്റി പരീക്ഷ ഫീസ് അടക്കാൻയൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് സത്യൻ വിളി വരുന്നു. സത്യൻ യൂണിവേഴ്സിറ്റി പരീക്ഷ ഫീസ് അടക്കാൻ എത്തുന്നു. അവിടെവച്ചാണ് സത്യൻ കോളേജിലെ മാനേജറെ പരിചയപ്പെടുന്നു. അയാളുടെ പേര് പ്രകാശ് തട്ടിങ്കൽ. പറയാൻ കോളേജ് മാനേജർ ആണെങ്കിലും അയാളെ കാണുമ്പോൾ ഒരു അസ്സൽ റൗഡി ലുക്ക് ആണ്. സ്വഭാവവും റൗഡി പോലെ തന്നെ


മാനേജർ സത്യനോട് ജോലി എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്നു. സത്യൻ പറയുന്നു അങ്ങനെ സ്ഥിരമായി ജോലിയില്ല സ്പോക്കൺ ഇംഗ്ലീഷ് സെന്ററിന്റെ നോട്ടീസ് കൊടുത്താണ് അത്യാവശ്യം ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. മാനേജർ പറഞ്ഞു നീ നോട്ടീസ് കൊടുക്കുമോ എങ്കിൽ ഇവിടെ ഇഷ്ടം പോലെ നോട്ടീസ് ഉണ്ട്. നീ ഇവിടുത്തെ നോട്ടീസ് വിതരണം ചെയ്യുകയാണെങ്കിൽ ഞാൻ നിനക്ക് ദിവസം 250 രൂപ വച്ച് തരാം. സത്യൻ പറഞ്ഞു ഞാൻ ആലോചിച്ചിട്ട് പറയാം സാർ . മാനേജർ പറഞ്ഞു ആലോചിച്ചിട്ട് മതി ധൃതി ഒന്നുമില്ല . അങ്ങനെപിന്നെയും ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം കേരളത്തിലെ പ്രശസ്തമായ തുണിക്കടയിൽ ജോലിക്ക് ആളെ എടുക്കുന്നു എന്ന് വിവരം സത്യൻ കിട്ടി. അതനുസരിച്ച് ആ തുണിക്കടയിൽ ഇന്റർവ്യൂവിന് സത്യൻ പോയി. ഇന്റർവ്യൂ പങ്കെടുത്തതിനു ശേഷം. സത്യനോട് അവിടുത്തെ മാനേജർ പറഞ്ഞു ഇനി ഒരു ഇന്റർവ്യൂ കൂടിയുണ്ട് ആ ഇന്റർവ്യൂ എടുക്കുന്നത് സ്ഥാപനത്തിന്റെ മേധാവി ആയിരിക്കും. മേധാവിക്ക് ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ ഈ സ്ഥാപനത്തിന്റെ ഏതു ബ്രാഞ്ചിലും നിങ്ങൾക്ക് ജോലി ചെയ്യാം. പക്ഷേ സത്യൻ പ്രതീക്ഷിച്ച മാതിരി ആ സ്ഥാപനത്തിൽ നിന്ന് ഒരു കോളും വന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് സത്യൻ കോളേജ് മാനേജർ വിളിക്കുന്നത് എനിക്ക് ഇപ്രാവശ്യം പരീക്ഷ എഴുതാൻ പറ്റില്ല ഇനി എപ്പോഴാണ് പറ്റുക. മാനേജർ പറഞ്ഞു സത്യ അങ്ങനെയാണെങ്കിൽ അടുത്തകൊല്ലം എഴുതാൻ പറ്റുള്ളൂ പിന്നെ സാർ എനിക്ക് നോട്ടീസ് കൊടുക്കാൻ താല്പര്യം ഉണ്ട് എന്ന് സത്യന് പറഞ്ഞു മാനേജർക്ക് സന്തോഷമായി കോൾ കട്ടായി ഒരു ദിവസം സത്യൻ മുജീബിനെ വിളിച്ച് നമുക്ക് രണ്ടുപേർക്കും കൂടി യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നോട്ടീസ് വിതരണം ചെയ്താലോ ദിവസം 250 വച്ച് കിട്ടും . മുജീബ് സമ്മതം മൂളി മുജീബിനോട് സത്യൻ കോളേജ് പോയിട്ട് മാനേജറെ. കാണാൻ പറഞ്ഞു. അത് പ്രകാരം മുജീബ് കോളേജ് ഓഫീസിൽ എത്തി മാനേജറെ കണ്ട നോട്ടീസ് എടുക്കാൻ നോക്കി. തിരക്കായത് കാരണം മാനേജർ മുജീബിനെ ഗൗനിച്ചില്ല. പിറ്റേദിവസം മുജീബ് പോയപ്പോൾ മാനേജർ ചോദിച്ചു ആരു പറഞ്ഞിട്ടാണ് നീ വന്നത് മുജീബ് സത്യൻ പറഞ്ഞിട്ടാണ് വന്നതെന്ന് പറഞ്ഞു. അങ്ങനെ മുജീബ് നോട്ടീസ് കൊണ്ടു പോയി . പക്ഷേ നോട്ടീസ് വിതരണം സത്യൻ ഒറ്റയ്ക്കാണ് ചെയ്തത്. മുജീബ് ആ വഴിക്ക് വന്നില്ല . മാനേജർ സത്യനെ വിളിച്ച ചോദിച്ചു നീയും ഞാനും തമ്മിൽ അല്ലേ നോട്ടീസ്ന്റെകാര്യം. ധാരണയായത് അതിന്റെ ഇടയിൽ നിന്റെ കൂട്ടുകാരൻ എന്തിന്.? നീ മാത്രം ചെയ്താൽ മതി. അങ്ങനെ സംഭാഷണം അവസാനിച്ചു. സത്യൻ പിറ്റേദിവസം യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പോയി മാനേജറെ കണ്ടു. മാനേജർ പറഞ്ഞു നീ എത്ര വേണമെങ്കിലും നോട്ടീസ് കൊണ്ടുപോയി വിതരണം ചെയ്. 100 / 200 നോട്ടീസ് എത്ര നോട്ടീസ് വേണമെങ്കിലും വിതരണം ചെയ്. നോട്ടീസ് വിതരണംചെയ്തതിനുശേഷം പിറ്റേദിവസം കോളേജ് ഓഫീസിൽ വന്നാൽ ഞാൻ കാശ് തരാം. അത് പ്രകാരം സത്യൻ നോട്ടീസ് വിതരണം ചെയ്തു പിറ്റേദിവസം കോളേജ് ഓഫീസിൽ പോയി കാശ് വാങ്ങുന്നു അപ്പോഴാണ് മാനേജറെ കണ്ടിട്ട് പറഞ്ഞു സത്യാ നിനക്ക ഇവിടുത്തെ ഒരാളായി ഇവിടെ കൂടിക്കൂടെ. ഇവിടെ നിനക്കുള്ള ജോലികൾ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഫോട്ടോ കോപ്പി എടുക്കാൻ പോണം, കറണ്ട് ബില്ല് അടക്കാൻ, വെള്ളത്തിന്റെ ബില്ലടക്കാൻ, ബാങ്കിൽ,പോസ്റ്റ് ഓഫീസിൽ, ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിൽ പോകണം പിന്നെ ഇവിടെ മൊത്തത്തിലുള്ള മേൽനോട്ടം ഇതൊക്കെയാണ് നിന്റെ ജോലി. സത്യന് കേട്ടപാടെ പറഞ്ഞു ഞാൻ വരാം സാർ . മാനേജർ പറഞ്ഞു എന്തായാലും രണ്ടു ദിവസം കഴിയട്ടെ. ഈ രണ്ടു ദിവസം ഞാൻ തിരക്കിലാണ് അത് കഴിഞ്ഞിട്ട് ഞാൻ നിന്നെ വിളിക്കാം. നന്ദി സാർ എന്ന് പറഞ്ഞ് സത്യൻ പോകുന്നു മനസ്സിൽ സത്യന് ലോട്ടറി അടിച്ച സന്തോഷമായിരുന്നു. സത്യന്റെ ബാല്യകാല സുഹൃത്തായ സുരേഷ് ബാബുവിനെ കാണുന്നു. സത്യന്റെ കൂടെ എട്ടിലും ഒമ്പതിലും പഠിച്ചതാണ് സുരേഷ് ബാബു. ആ സമയത്ത് പരീക്ഷയിൽ സുരേഷ് ബാബു സത്യന്റെ പരീക്ഷ പേപ്പർ നോക്കി എഴുതിയിട്ടാണ് പരീക്ഷ ജയിച്ചത്. സുരേഷ് ബാബു സത്യനോട് പറഞ്ഞു എന്റെ ജീവിതമൊക്കെ നശിച്ചു അതൊക്കെ നോക്കുമ്പോൾ നിന്റെ ജീവിതം ധന്യമാണ് . നീയൊക്കെ സത്യസന്ധനായ ഒരു ബ്രാഹ്മണനാണ് . ആ സത്യം കാത്തുസൂക്ഷിച്ചിട്ട് കിട്ടുന്ന നല്ല ജോലിക്ക് പോവുക. നീ എന്നെ പോലെ നശിക്കാൻ പാടില്ല ജോലിക്ക് പോയി നന്നാവണം. അതിനുശേഷം രണ്ടു പേരും ചായ കുടിച്ച് പിരിയുന്നു.പിറ്റേദിവസം സത്യൻ മുജീബിനെ വിളിക്കുന്നു എടാ മുജീബേ ഞാൻ പോസ്റ്റൽ ഡിഗ്രി പഠിക്കാൻ പോകുന്ന യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജോലിക്ക് ചേരാൻ മാനേജർ എന്നോട് പറഞ്ഞു രണ്ടുദിവസം കഴിഞ്ഞിട്ട് അറിയിക്കാം എന്ന് പറഞ്ഞത് . ഞാൻ ജോലി ചെയ്യാൻ തീരുമാനിച്ചു. മുജീബ് നന്നായെടാ എന്റെ കാര്യമാണ് കഷ്ടത്തിലായത് ഞാനാണെങ്കിൽ അലിഞ്ഞ് തിരിഞ്ഞ് ഒരു പണി പോലും കിട്ടിയില്ല. ആകെ ദുരിതത്തിലും കഷ്ടപ്പാടലും ആണ്. നിത്യ വരുമാനം പോലും ഇല്ലാണ്ട് ഭയങ്കര ബുദ്ധിമുട്ട്. എന്ത് ചെയ്യണമെന്ന് അറിയുന്നില്ല മൊത്തം ശൂന്യത. നിന്റെ കോളേജിൽ ഞാൻ മാനേജരോട് പണി ചോദിച്ചതാണ്. അയാൾ തന്നില്ല


‌ സത്യൻ പറഞ്ഞു. സാരമില്ലടാ മുജീബ് എല്ലാം ശരിയാവും വേറെ ജോലി നീ നോക്ക് ശ്രമിച്ചാൽ കിട്ടും ദൈവം നിന്റെ കൂടെയുണ്ട്.എന്നും പറഞ്ഞ് അവര് പിരിഞ്ഞു. എന്തായാലും യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ മാനേജർ വാക്ക് പാലിച്ചു സത്യനെ വിളിച്ചിട്ട് പിറ്റേദിവസം ജോലിക്ക് വരാൻ പറഞ്ഞു. സത്യന് വല്ലാത്ത സന്തോഷമായി തേടിയവള്ളി കാലിൽ ചുറ്റി. അങ്ങനെ സന്തോഷത്തോടെ സത്യൻ ജോലിക്ക് കയറി . സത്യന്റെ ആദ്യ ജോലി ടെലിഫോൺ ബിൽ അടക്കുകയായിരുന്നു. ദൈവനിയോഗം പോലെ മുജീബിന്റെ പ്രാർത്ഥന ദൈവം കേട്ടു മുജീബിനെ വക്കീൽ ഓഫീസിൽ ഗുമസ്തനായി ജോലി കിട്ടി. മുജീബ് ഇക്കാര്യം സത്യനെ വിളിച്ച് അറിയിച്ചു. സത്യന് വളരെ സന്തോഷവാനായി അവനെ അനുമോദിച്ചു. അതിനുശേഷം എപ്പോഴും സത്യൻ ജോലി കഴിഞ്ഞു വരുമ്പോൾ മുജീബിനെ കാണുമായിരുന്നു. സത്യന് ജോലി കിട്ടിയതിനു ഒരാഴ്ചക്ക് ശേഷമാണ് മുജീബിന് ജോലി കിട്ടിയത്. സത്യന്റെ ജോലി കിട്ടിയതിനുശേഷം ഒരാഴ്ച സത്യന് പ്രധാന പണി ടെലിഫോൺ ബിൽ അടക്കലും ബാക്കിയുള്ള സമയം ബസ്റ്റാൻഡ് പരിസരത്ത് നോട്ടീസ് വിതരണവും. ബാക്കി വന്ന നോട്ടീസുമായി സത്യൻ മാനേജറിനെ കണ്ടു . മാനേജർ പറഞ്ഞു ഈ ബാക്കി വന്ന നോട്ടീസുകൾ നമ്മുടെ കോളേജിൽ എൻക്വയറിക്ക് വരുന്ന വിദ്യാർത്ഥികൾക്ക് കൊടുക്കാം പുതിയ നോട്ടീസ് അടിക്കാൻ കൊടുത്തിട്ടുണ്ട് അതുവരെ നീ ഓഫീസിൽ ജോലികൾ എല്ലാം ചെയ്യ്. അവിടെയുള്ള ജോലികൾ എല്ലാം നല്ലപോലെ ചെയ്തു തുടങ്ങി. കൂടാതെ ജോലി കഴിഞ്ഞു വരുമ്പോൾ പിശുക്കൻ രമേശിനെയും കാണാൻ ഇടയായി. സത്യൻ പിശുക്കൻ രമേശനോട് പറഞ്ഞു യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഞാൻ ബിഎ ഹിസ്റ്ററി പോസ്റ്റലായി പഠിക്കുന്നുണ്ട് അതുകൂടാതെ അവിടെ ജോലി ചെയ്യുന്നുണ്ട് ചിലപ്പോൾ കോളേജിന്റെ നോട്ടീസ് വിതരണവും ചെയ്യും. എന്തുതന്നെയായാലും നന്നായി ജീവിക്ക് നിനക്ക് സമയമുള്ളപ്പോൾ ഇവിടെ വാ ഇവിടെയും കുറെ നോട്ടീസ് ഉണ്ട് അത് വിതരണം ചെയ്യണം . അത് നിനക്ക് സമയവും സൗകര്യമുള്ളപ്പോൾ മതി . പിശുക്കൻ രമേശ് സത്യനോട് പറഞ്ഞ് നിർത്തി. അങ്ങനെയിരിക്കൊരു ദിവസം സത്യൻ മാനേജരോട് ചോദിച്ചു പരീക്ഷാ ഫീസ് അടക്കാത്ത കാരണം ഈ വർഷം എനിക്ക് ഓപ്പൺ ഡിഗ്രി പരീക്ഷ എഴുതാൻ പറ്റില്ല എന്നല്ലേ പറഞ്ഞത് അത് ഈ വർഷം തന്നെ എഴുതാൻ വല്ല വഴിയുണ്ടോ. മാനേജർ പറഞ്ഞു ഇല്ല പിന്നെ നിനക്ക് വേണമെങ്കിൽ നിന്റെ പ്ലസ് ടു എഴുതി എടുത്തിട്ട് ഡിഗ്രിക്ക് ചേരാം. ആ ഡിഗ്രിക്ക് പ്രത്യേക വിലയാണ് ഓപ്പൺ ഡിഗ്രി കാട്ടിലും നിനക്ക് പ്ലസ് ടു എഴുതിയെടുത്തു കൂടെ അതും പ്ലസ് ടു മുടങ്ങിയവർക്ക് പ്ലസ് ടു ഓപ്പൺ ആയിട്ട് എഴുതാം സത്യൻ ചോദിച്ചു ഏതാണ് ആ ഓപ്പൺ പ്ലസ് ടു എങ്ങനെ അപേക്ഷിക്കണം എനിക്ക് ചേരണം എന്നുണ്ട്. മാനേജർ പറഞ്ഞു എൻ ഐ ഒ എസ് എന്നാണ് ഓപ്പൺ പ്ലസ് ടു സീനിയർ സെക്കൻഡറി കോഴ്സ് ഇത് കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ചതാണ് നിനക്ക് ഇഷ്ടമുള്ള 6 വിഷയങ്ങൾ എടുത്ത് പഠിക്കാം. പരീക്ഷയെഴുതി ജയിച്ചാൽ നിനക്ക് ഈ പ്ലസ് ടു വെച്ചിട്ട് പി എസ് സി / യു പി എസ് സി എഴുതാം. ഏത് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി വേണമെങ്കിൽ നിനക്ക് കരസ്ഥമാക്കാം. സത്യാ ഈ ഓപ്പൺ ഡിഗ്രി വെറുതെയാണ് അതിന് പുറമേ വിലയൊന്നുമില്ല നീ പ്ലസ് ടു എഴുതിയെടുക്കാൻ നോക്ക് ജയിച്ചു കഴിഞ്ഞാൽ.നിനക്ക് ഇഷ്ടമുള്ള ഡിഗ്രി എടുക്കാം അതിനുശേഷം പിറ്റേദിവസം . മാനേജരുടെ നിർദ്ദേശം അനുസരിച്ച് സത്യൻ കോഴ്സിന് ചേർന്നു അവിടെ ജോലി ചെയ്യുന്ന ആൾ ആയതുകൊണ്ട് സത്യന്റെ കയ്യിൽ നിന്ന് മാനേജർ ട്യൂഷൻ ഫീസ് ഒന്നും വാങ്ങിച്ചില്ല. അവിടെ പുതിയതായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ ഓൺലൈനിലൂടെ ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു പോരാത്തതിന് രജിസ്ട്രേഷൻ ചെയ്യാൻ വൈകുകയും ചെയ്തു. അപ്പോൾ ഒരു ദിവസം സത്യനെ മാനേജർ വിളിക്കുന്നു എടാ സത്യാ നാളെ ഇവിടെ ജോലിയൊന്നുമില്ല ഇവിടുത്തെ വിദ്യാർഥികളുടെ രജിസ്ട്രേഷൻ ചെയ്യാൻ പറ്റാത്ത കാര്യം നിനക്കറിയാമല്ലോ അതുകൊണ്ട് നമ്മൾ എൻ ഐ ഒ എസ് കൊച്ചി ഓഫീസിൽ പോയി രജിസ്ട്രേഷൻ ചെയ്തു വരാം. ഞാൻ രാവിലെ കാറുമായി നിന്റെ വീട്ടിലേക്ക് വരാം നമുക്ക് ഒരുമിച്ച് വിദ്യാർത്ഥികളുടെ അപ്ലിക്കേഷൻ ഉമായി രജിസ്റ്റർ ചെയ്യാൻ കൊച്ചിയിലേക്ക് പോകാം. അത് പ്രകാരം മാനേജറും രണ്ട് വിദ്യാർത്ഥികളുമായി സത്യന്റെ വീട്ടിലേക്ക് വന്നു. അവര് ഒരുമിച്ച് യാത്രയായി രാവിലെ എട്ടുമണിക്ക് പുറപ്പെട്ട് ഉച്ചയാവുമ്പോഴേക്കും കൊച്ചി എൻ ഐ ഒ എസ് ഓഫീസിൽ എത്തി . അവിടെ എത്തിയതും വിദ്യാർഥികളുടെ സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ പെട്ടെന്ന് ചെയ്തുതീർത്തു . മാനേജറുടെ പ്രത്യേകത അദ്ദേഹം വിദ്യാർത്ഥികളുടെ നല്ല രീതിയിൽ സുഹൃത്തുക്കളെ മാതിരി ഇടപഴകുമെങ്കിലും. എന്തെങ്കിലും പ്രധാനപ്പെട്ട കാര്യത്തിന് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് പിഴവ് വന്നാൽ അദ്ദേഹം ശകാരിക്കും. രജിസ്ട്രേഷൻ ജോലികൾ എല്ലാം കഴിഞ്ഞ സ്ഥിതിക്ക് മാനേജറും സത്യനെ എല്ലാവരും കൂടി വൈകുന്നേരം ചെറായി ബീച്ചിലേക്ക് പോയി. സത്യൻ ആദ്യമായിട്ടാണ് ചെറായി ബീച്ച് കാണുന്നത് അതിന്റെ സന്തോഷത്തിലായിരുന്നു സത്യൻ. സത്യൻ മാനേജറോട് പറഞ്ഞു വല്ലാത്ത വിശപ്പ് എന്തെങ്കിലും കഴിച്ചാലോ മാനേജർ പറഞ്ഞു എടാ എടാ എടാ സത്യ നീ കുറച്ചുമുമ്പ് അല്ലേ കപ്പയും ബീഫും വെട്ടി വിഴുങ്ങിയത് അപ്പോഴേക്കും വിശന്നു മാനേജർ കളിയാക്കിയതാണെന്ന് സത്യന് മനസ്സിലായി. സത്യൻ പറഞ്ഞു സാറേ ഞാനൊരു ബ്രാഹ്മണനാണ് അതുകൊണ്ട് ഞാൻ വെറും കപ്പ മാത്രമാണ് കഴിച്ചത്. അങ്ങനെ കൊച്ചിയുടെ ഭംഗിയല്ല ആസ്വദിച്ച് അവർ അവിടുന്ന് യാത്ര തിരിച്ചു. അങ്ങനെ എല്ലാം കഴിഞ്ഞ് വീട് എത്തുമ്പോൾ രാത്രി 11:00 മണി സത്യന്റെ വീട്ടിനടുത്ത് മാനേജർ സത്യനെ ഇറക്കി വിട്ടു. അതിനുശേഷം അവർ പോയി ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സംഭവമായിരുന്നു. നല്ല മധുരമുള്ള ഓർമ്മകൾ. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായ ഒരു സംഭവം ഉണ്ടായി. സത്യന്റെ കൂടെ പത്താം ക്ലാസിലെ പഠിച്ച ആത്മ സുഹൃത്തായ ജെയിംസിന് കാണുന്നു. ജെയിംസ് ഇപ്പോൾ 6.2 അടി ഉയരവും അതിനൊത്ത ശരീരവും ആയിട്ടാണ് ഉള്ള.ത് അതുകൊണ്ട് ജെയിംസിനെ സത്യൻ മനസ്സിൽ തോട്ടിജെയിംസ് എന്ന പേരിട്ടു. സത്യന്റെ ഫോണിൽ ജെയിംസിന്റെ പേര് ഇങ്ങനെയാണ് സേവ് ചെയ്തിരിക്കുന്നത് തോട്ടിജെയിംസ് ഇത് ആലോചിച്ചപ്പോൾ സത്യന് ചെറുതായി ചെറിയ ചിരി വന്നു. സത്യനും ജെയിംസും കൂടി മൈതാനത്ത് ഇരുന്ന് വിശേഷങ്ങൾ പങ്കുവെച്ചു ജെയിംസ് ചോദിച്ചു എടാ സത്യ നീ എന്തിനാണ് കോഴിക്കോട് ജോലി ഉപേക്ഷിച്ചത്.സത്യൻ പറഞ്ഞു എടാ ജെയിംസ് ഞാനും എന്റെ കസിനും തമ്മിൽ ഒന്ന് ഒടക്കി പിന്നെ പോരാത്തതിന് ഹോട്ടൽ ഭക്ഷണം കഴിച്ച് എന്റെ വയറു കേടായി അതുകൊണ്ട് നിർത്തിയത് ഇവിടുത്തെ ജോലി കുഴപ്പമില്ല അങ്ങനെ ഒരു ചായകുടിച്ച് കുറച്ചുനേരം സംസാരിച്ച് അങ്ങനെഅവർ പിരിഞ്ഞു. സത്യൻ പിറ്റേദിവസം കോളേജിൽ എത്തിയപ്പോൾ മാനേജരുടെ ഒരു സ്വഭാവം അയാൾക്ക് മനസ്സിലായി മാനേജർ പഠിക്കുന്ന നല്ല കുട്ടികളോട് സുഹൃത്തുക്കളെ പോലെ പെരുമാറും. അലമ്പ് കാണിക്കുന്ന തലതെറിച്ചവന്മാരോട് മാനേജർ പറയും നീയൊക്കെ ഇവിടെ കൂടുതൽ അലമ്പ് കാണിച്ചാൽ എന്റെ സ്വഭാവം നീ അറിയും എനിക്ക് പുല്ലാണ്. നിങ്ങളൊക്കെ ഞാൻ ചവിട്ടി പുറത്താക്കും കോളേജിന്ന് മനസ്സിലായോ നിന്നെ കാട്ടിലും വലിയ അലമ്പുകൾ കാണിച്ചിട്ട് ഞാൻ ഇവിടെ എത്തിയത്. ഇനി നീയൊക്കെ നിന്റെ വീട്ടുകാരെയും കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി ഇല്ലെങ്കിൽ കയറണ്ട. എന്ന് നടുനീളം സിനിമ ഡയലോഗുകൾ മൂപ്പർ കാച്ചുന്നു . സത്യൻ മാനേജരുടെ ഈ സ്വഭാവം കണ്ടിട്ട് ഞെട്ടിപ്പോയി. എന്താ ഇങ്ങനത്തെ സ്വഭാവം എന്താ അയാളുടെ സിനിമ ഡയലോഗുകൾ അയാൾ എന്താ സിനിമയിൽ അഭിനയിക്കാൻ ആണോ വന്നിരിക്കുന്നത്. നിവൃത്തിയില്ല സഹിക്കുക തന്നെ എന്ന് സത്യൻ മനസ്സിൽ വിചാരിച്ചു. അങ്ങനെ രണ്ടു ദിവസങ്ങൾക്കുശേഷം . സംസ്ഥാനത്ത് ഒട്ടാകെ ഹർത്താൽ ആയിരുന്നു . സത്യൻ ജോലി ചെയ്യുന്ന കോളേജിലെ മാനേജർ താമസിക്കുന്നത് കോളേജിൽ തന്നെയാണ്. കോളേജിൽ മാനേജർക്ക് താമസിക്കാനായി ഒരു മുറിയുണ്ട് അവിടെയാണ് പുള്ളി താമസിക്കാറ് മാസത്തിലോ മറ്റോ വീട്ടിലേക്ക് പോകും. ഹർത്താലിന്റെ തലേദിവസം മാനേജർ സത്യനെ വിളിച്ചു നാളെ ഹർത്താൽ ആയിട്ട് ഒഴിവാണെങ്കിലും നമുക്കിവിടെ കുറച്ച് പണികൾ ചെയ്തു തീർക്കാൻ ഉണ്ട് നീ ഇവിടേക്ക് വാ. നാളെ ഹർത്താൽ അല്ലേ രാവിലെ വരുമ്പോൾ ബസ് ഉണ്ടാവില്ല ഓട്ടോ ഉണ്ടാവില്ല നീ സമാധാനത്തോടെ നടന്നുവന്നാൽ മതി. ശരി സാർ ഞാൻ വരാം എന്ന് പറഞ്ഞിട്ട് സത്യൻ കാൾ കട്ട് ചെയ്ത് സംഭാഷണം അവസാനിപ്പിച്ചു. പിറ്റേ ദിവസം രാവിലെ സത്യൻ കോളേജ് ഓഫീസിൽ എത്തി. മാനേജർ പുറത്ത് ഉണ്ടായിരുന്നു അദ്ദേഹം സത്യനിയും കൊണ്ട് ചായ കുടിക്കാൻ പോയി. രണ്ടുപേരും ചായ കുടിക്കുമ്പോൾ ആണ് മാനേജർക്ക് ഒരു കോൾ വന്നത് ആ ശബ്ദം പെൺകുട്ടിയുടെ ആയിരുന്നു സത്യൻ അത് സൂക്ഷ്മതയോടെ വീക്ഷിച്ചു. ശരിക്കും മാനേജരുടെ പ്രായം ഏകദേശം സത്യന്റെ കസിൻ സതീഷ് കുമാറിന്റെ രണ്ടു വയസ്സ് താഴെയായിരിക്കും എന്ന സത്യൻ ആലോചിച്ച് കണക്കുകൂട്ടി നോക്കി. മാനേജർ തകൃതിയായി ആ പെൺകുട്ടിയോട് സംസാരിക്കാൻ തുടങ്ങി ഇന്ന് ഹർത്താൽ ആയ കാരണം ഞാൻ എന്റെ സഹപ്രവർത്തകൻ സത്യനും കൂടി ചായ കുടിക്കാൻ വന്നതാണ് അങ്ങനെ സംഭാഷണം നീണ്ടു പോയി സത്യന് ചോദിക്കണം എന്നുണ്ടായിരുന്നു ഇത് ആരാണ് വിളിച്ചതെന്ന്. പക്ഷേ ചോദിക്കാൻ ഒരു മടി. മാനേജർ സത്യനോട് പറഞ്ഞു എടാ സത്യാ ഇന്ന് ഹർത്താൽ അല്ലേ അതുകൊണ്ട് ഇവിടുത്തെ ബാങ്കുകൾ ഒന്നും ഉണ്ടാവില്ല ഈ ജില്ലയിൽ മാത്രമേ ഹർത്താൽ ഉള്ളൂ . നമുക്ക് ഡിഡി എടുക്കാൻ കോയമ്പത്തൂരിലേക്ക് പോണം ഇല്ലെങ്കിൽ പാലക്കാട് ബോർഡർ വാളയാർന്ന് നമുക്ക് എസ്ബിഐയുടെ ബ്രാഞ്ച്നെ ഒരുഡിഡി എടുക്കാം തിരിച്ചുവരാം. സത്യൻ പറഞ്ഞു അയ്യോ സാറേ ഇന്ന് ഹർത്താൽ അല്ലേ ഓട്ടോഇല്ല,ബസ്സില്ല, ട്രെയിൻ ഉണ്ട് പക്ഷേ പോകണമെങ്കിൽ നല്ല തിരക്കായിരിക്കും. പിന്നെങ്ങനെ കോയമ്പത്തൂർ/ വാളയാർ എത്തും. എടാ സത്യ എന്റെ ബൈക്കിൽ പോകാം നമുക്ക്. നീ വരില്ലേ എന്റെ കൂടെ. ബൈക്കിൽ ഹർത്താൽദിവസം ആരെങ്കിലും പോകുമോ. മാനേജർ പറഞ്ഞു. എടാ എത്ര ആൾക്കാർ ബൈക്കിൽ പോകുന്നുണ്ട് ദൂരേക്ക്. പിന്നെയാണോ ഇത്ര അടുത്തേക്ക് പോകാൻ ഇത്ര പേടി. നമുക്ക് എന്തായാലും പോയി നോക്കാം അവിടെ വല്ല പ്രശ്നമാണെങ്കിൽ നമുക്ക് തിരിച്ചു വരാം. അങ്ങനെ സത്യനും മാനേജറും കൂടി ബൈക്കിൽ യാത്ര തിരിച്ചു. നിർഭാഗ്യവശാൽ വാളയാറിൽ ഹർത്താൽ ശക്തമായ കാരണം . ഡിഡി എടുക്കാൻ കോയമ്പത്തൂരിലേക്ക് പോകേണ്ടിവന്നു.പോകുന്ന വഴിക്ക് കാർമേഘങ്ങൾ ഇരുണ്ടു കൂടി നല്ല മഴയ്ക്ക് സാധ്യത ഉണ്ടായിരുന്നു പക്ഷേ മഴ പെയ്തില്ല കോയമ്പത്തൂർ എത്തി കോയമ്പത്തൂരിൽ ചാവടി എന്ന സ്ഥലത്ത് എസ് ബി ഐ ബ്രാഞ്ച് ഉണ്ടായിരുന്നു. ബാങ്ക് എത്തി ഡിഡി കളെടുത്തു.അവിടെ ഏകദേശം ഒരു മണിക്കൂർ പണിയുണ്ടായിരുന്നു ഡി ഡിയെടുത്ത് പെട്ടെന്ന് തന്നെ പാലക്കാട്ടേക്ക് യാത്രതിരിച്ചു. പക്ഷേ വരുന്ന വഴിക്ക് നല്ല മഴയായിരുന്നു രണ്ടുപേരും മഴയിൽ കുളിച്ചു. സത്യൻ പറഞ്ഞു സാറേ ഞാൻ നന്നായി മഴയിൽ കുളിച്ചു പനി വരുമോ. മാനേജർ മറുപടി പറഞ്ഞു സത്യാ അതൊന്നും കുഴപ്പമില്ല മഴ നനഞ്ഞ നല്ലതാ . നല്ല കനത്ത മഴ കാരണം വണ്ടി എടുക്കാൻ പറ്റാതെ ആയി.അങ്ങനെ നേരം പോവാൻ ഇരുവരും ട്രെയിനിനെ കുറിച്ച് സംസാരിച്ചു. അതിൽ സത്യന ട്രെയിനിനെക്കുറിച്ചും ട്രെയിന്റെ സമയങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് മാനേജരോട് പങ്കുവച്ചു ഇത് മാനേജറെ അത്ഭുതപ്പെടുത്തി. അയാൾ പറഞ്ഞു നീ ബഹു കേമനാണ്ട ശരിക്ക് പറഞ്ഞാൽ 10 തലയുള്ള രാവണൻ അങ്ങനെ സംസാരിച്ച് സംസാരിച്ച് സത്യനും മാനേജറും അടുത്ത സുഹൃത്തുക്കൾആ പോലെയായി മഴ തോർന്നപ്പോൾ വണ്ടിയെടുത്ത് സത്യനെയും കൂട്ടി കോളേജ് ഓഫീസിൽ എത്തി. കുറച്ചു നേരം കഴിഞ്ഞപ്പോൾ മാനേജർക്ക് ആ പെൺകുട്ടിയുടെ കോൾ വന്നു. മാനേജർ സത്യന്റെ അടുത്ത് നിന്ന് കുറച്ച് ദൂരെക്ക് മാറി സംസാരിക്കാൻ തുടങ്ങി. മാനേജർ ഉച്ചത്തിൽ ആയിരുന്നു സംസാരിച്ചത്. സത്യന് വല്ലാത്തൊരു ആകാംക്ഷ ആരോടായിരിക്കും മാനേജർ സംസാരിക്കുന്നത് അതൊന്ന് അറിയണം ഇല്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല. സത്യൻ കാതോർത്ത് മാനേജരുടെ കുറച്ച് അടുത്തായിട്ട് നിന്നു ആരാന്ന് അറിയാനുള്ള ആകാംക്ഷകൊണ്ട്. മാനേജർ സംസാരിക്കുമ്പോൾ തന്റെ വ്യക്തിപരമായ കാര്യങ്ങളെല്ലാം ആ പെൺകുട്ടിയോട് പങ്കുവയ്ക്കാൻ തുടങ്ങി. സത്യൻ പെൺകുട്ടി ആരാന്ന് അറിയേണ്ട ഇരിക്കപ്പൊറുതി ഇല്ലാണ്ടായി. ഓഫീസ് സ്റ്റാഫ് വല്ലതും ആയിരിക്കും പക്ഷേ ഓഫീസ് സ്റ്റാഫ് ആണെങ്കിൽ അവരോട് സീരിയസ് ആയിട്ടല്ലേ ഇയാൾ സംസാരിക്കേണ്ടത്. പക്ഷേ അയാൾ ചിരിച്ചും കളിച്ചും പെൺകുട്ടിയോട് സംസാരിക്കുന്നത്. ആരായിരിക്കും ആ പെൺകുട്ടി സത്യൻ ഇത് ആലോചിക്കുന്നുമുണ്ട് അതിന്റെ ഇടയിൽ ഓഫീസിലെ ജോലികൾ പെട്ടെന്ന് പെട്ടെന്ന് ചെയ്ത് തീർത്ത ശേഷം ഓഫീസ് അടച്ചിട്ട് . മാനേജർ സത്യനെയും കൂട്ടി. സമീപത്തുള്ള ഡോക്ടറെ കാണാൻ പോയി. സത്യൻ പുറത്തുനിന്നു. ഡോക്ടറെ കണ്ട ശേഷം മാനേജർ തിരിച്ചു വന്നു. മാനേജർ പറഞ്ഞു എടാ സത്യ നീ രണ്ടുമൂന്നു ദിവസം വീട്ടീന്ന് മാറിനിന്ന് ജോലി ചെയ്യൂ അതൊരു പ്രത്യേക അനുഭവമാണ്. സത്യൻ ശരിയെന്ന് സമ്മതം മൂളി രണ്ടുപേരും യാത്ര പറഞ്ഞു രണ്ടു വഴിക്ക് പോകാൻ നിൽക്കുമ്പോഴാണ്. സത്യൻ മാനേജരോട് സാറിന്റെ വീട് അവിടെയാണ് വീട്ടിൽ ആരൊക്കെയുണ്ട് എന്ന് ചോദിച്ചു. മാനേജർ പറഞ്ഞു എന്റെ വീട് മണ്ണാർക്കാട് ആണ് അച്ഛൻ മരിച്ചുപോയി അമ്മയുണ്ട് അമ്മ ചേച്ചിയുടെയും അവരുടെ ഭർത്താവിന്റെ കൂടെയാണ് പഴയ വീടിന്റെ അടുത്ത് തന്നെയാണ്. അങ്ങനെ അവർ യാത്ര പറഞ്ഞു പിരിഞ്ഞു. വീട് എത്തുന്ന വഴിക്ക് സത്യൻ ആലോചിച്ചു ആരായിരിക്കും ആ പെൺകുട്ടി മാനേജർ സാറിനെ എപ്പോഴും വിളിക്കുന്നുണ്ട് . മാനേജർ അവരോട് ചിരിച്ചും കളിച്ചു സംസാരിക്കുന്നത് ഇതൊന്നു കണ്ടു പിടിക്കണം. എന്ന സത്യൻ മനസ്സിൽ വിചാരിച്ചു. അങ്ങനെയിരിക്കെ പിറ്റേദിവസം ഓഫീസിലെ ജോലിയെല്ലാം കഴിഞ്ഞ് സത്യനും മാനേജർ കൂടി ഇരിക്കുമ്പോൾ സത്യൻ തന്റെ കുടുംബപുരാണം. കൂട്ടത്തിലെ കോഴിക്കോട് ജോലിസ്ഥലത്ത് ഉണ്ടായ അനുഭവങ്ങൾ. കസിൻ സതീഷ്കുമാർ സഹോദരൻ രതീഷ് കുമാർ അവരെക്കുറിച്ചും പറയാൻ തുടങ്ങി. മാനേജർ അത്ഭുതത്തോടെ ചോദിച്ചു ഇപ്പോഴും നിങ്ങൾ കൂട്ടുകുടുംബ സമ്പ്രദായമാണ് പിന്തുടർന്ന് അല്ലേ അടിപൊളി. കേട്ടിട്ട് എനിക്ക് കൊതിയാവുന്നു അങ്ങനെ സത്യനും മാനേജറും കൂടുതൽ അടുക്കുന്നു. അങ്ങനെ ഒരാഴ്ച കഴിഞ്ഞു ഒരു ദിവസംകോളേജിൽ മാനേജർ സാർക്ക് ആ പെൺകുട്ടിയുടെ കോൾ രാവിലെ തന്നെ വന്നു മാനേജർ കോൾ എടുത്ത്. സംസാരിക്കാൻ തുടങ്ങി. കുറെ സംസാരിച്ചതിനു ശേഷം മാനേജർ സത്യനെ വിളിച്ചു എടാ സത്യാ ഞാൻ കുറെ കുട്ടികളുടെ അപ്ലിക്കേഷൻ തരാം നീ നേരെ അതോ എടുത്തിട്ട് റോഡ്സൈഡിൽ പോയിക്കഴിഞ്ഞാൽ അവിടെ ഒരു പെൺകുട്ടി വരും അവരുടെ കയ്യിലുള്ള അപ്ലിക്കേഷൻ നീ കൈപ്പറ്റിയിട്ട് നിന്റെ കയ്യിലുള്ള കുറെ ആപ്ലിക്കേഷൻ അവർക്ക് കൊടുക്കണം. സത്യൻ കേട്ട പാതി കേൾക്കാത്ത പാതി പെൺകുട്ടിയെ കാണാനുള്ള ധൃതിയിൽ ഓടി. റോഡ്സൈഡിൽ എത്തി. സത്യന്റെ മനസ്സിലെ ചിന്തകൾ ഇങ്ങനെ ആരായിരിക്കും ആ പെൺകുട്ടി മാനേജർ സാറുമായി അവൾക്ക് എന്തായിരിക്കും ബന്ധം അവൾ കാണാൻ എങ്ങനെയിരിക്കും അങ്ങനെ നോക്കിയിരിക്കുമ്പോൾ തേടിയ വള്ളി കാലിൽ ചുറ്റി. ആ പെൺകുട്ടി സ്കൂട്ടറിൽ വന്നു പെട്ടെന്ന് തന്നെ അവരുടെ കയ്യിലുള്ള അപ്ലിക്കേഷൻ സത്യൻ കൊടുത്തു മാനേജർ കൊടുത്ത അപ്ലിക്കേഷൻ സത്യൻ അവർക്ക് കൈമാറി അവർ ചിരിച്ചുകൊണ്ട് രണ്ടായി പിരിഞ്ഞു അവരെ പെട്ടെന്ന് സത്യൻ കണ്ട കാരണം സത്യൻ ആ പെൺകുട്ടിയെ കണ്ടത് മാത്രം ഓർമ്മയുള്ളൂ എന്തൊരു സുന്ദരിയാണ് അവൾ ഒന്നു നോക്കിയാൽ നോക്കിക്കൊണ്ടിരിക്കാൻ തോന്നും. സത്യനാണെങ്കിൽ അവളെ കണ്ട മായാജാലത്തുനിന്ന് ഇതുവരെ ഉണർന്നിട്ടില്ല. മായാലോകത്തിൽപ്പെട്ട സത്യൻ മെല്ലെ ആ അപ്ലിക്കേഷൻമായി മാനേജറുടെ അടുത്തേക്ക് പോയി . മാനേജരോട് പറഞ്ഞു പെൺകുട്ടി ഇതുവരെ ഇവിടെ കണ്ടിട്ടില്ല ആരാണത്. മാനേജർ പറഞ്ഞു അതെന്റെ കസിനാ എടാ അവരാണ് ആപ്ലിക്കേഷൻ ഓൺലൈൻ ആയിട്ട് അയക്കുന്നത്. സംഭാഷണം അവസാനിപ്പിച്ചു. സത്യൻ കോളേജിലുള്ള ക്ലീനിങ് ചേച്ചിയോട് ചോദിച്ചു ചേച്ചി ആ പെൺകുട്ടിയെ കണ്ടില്ലേറോഡ് സൈഡിൽ വണ്ടിയുമായി വന്നത്. അതാരാ ചേച്ചി മാനേജർ സാറിനോട് ചോദിച്ചപ്പോൾ അത് അയാളുടെ കസിൻ ആണെന്ന് പറഞ്ഞത് അത് ശരിയാണോ ചേച്ചി. ചേച്ചി നാണത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു സത്യ ഇത് മാനേജർസാറേന്റെ കസിൻ ഒന്നുമില്ല. അയാളുടെ കാമുകിയെ അവൾ . അപ്പോൾ സത്യൻ മനസ്സിൽ കണക്കുകൂട്ടിയത് ശരിയായി . അങ്ങനെയിരിക്കെ ഒരു ദിവസം കോളേജ് ഓഫീസ് ഉച്ചവരെ ഉണ്ടായിരുന്നുള്ളൂ . ഉച്ചയ്ക്ക് ശേഷം സത്യന്റെ കൂട്ടുകാരൻ ജെയിംസ് ബൈക്കുമായി സത്യനെ കാണാൻ സത്യന്റെ കോളേജിലേക്ക് വന്നു. ജെയിംസ് പറഞ്ഞു എടാ സത്യാ നിനക്ക് എന്തായാലും ഉച്ചവരെയുള്ള കോളേജ് എന്നാ വാടാ നമുക്ക് കുറച്ച് കറങ്ങിയിട്ട് വരാം . അത് കേട്ടപാതി സത്യന് മുഖത്തെ ലോട്ടറി അടിച്ച ഭാവങ്ങൾ ആയിരുന്നു . അങ്ങനെ രണ്ടുപേരും കൂടി വാളയാറിൽ മലബാർ സിമന്റ്‌സ്ൽ പോയി അവിടെ കുറെ ഫോട്ടോഷോട്ട് നടത്തി . ഫോട്ടോ ഷൂട്ട് ചെയ്യാനുള്ള കുറെ സ്പോട്ടുകൾ മലബാർസ്‌മെന്റ്സ്ൽ ഉണ്ട്. ആ സമയത്ത് ജെയിംസ് ബിടെക് ഫൈനൽ ഇയർ പഠിക്കുകയായിരുന്നു അപ്പോ അതിന്റെ പ്രോജക്ടിന്റെ ആവശ്യമായ മലബാർ സ്‌മെന്റ്സ്ൽ അനുവാദം വാങ്ങിച്ച കയറിയതാണ് . പ്രോജക്ടിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുകയും ചെയ്യാം സത്യനേയും കൂട്ടി ഫോട്ടോഷോട്ടും ചെയ്യാം. അതായിരുന്നു ജെയിംസിന്റെ ബുദ്ധി ഒരു വെടിക്ക് രണ്ടു പക്ഷി എന്ന്. താത്വികമായി പറയാം. അതിനുശേഷം സത്യൻ ജെയിംസിന്റെ ബൈക്കിൽ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഫോട്ടോകൾ എടുത്തതിന് ശേഷം സത്യൻ ജെയിംസ് നോട് താൻ ബൈക്കുകൾ കേറിയ.ഫോട്ടോ ഒന്ന് കാണണമെന്ന് പറഞ്ഞു. ജെയിംസ് ഫോട്ടോകൾ കാണിച്ചു കൊടുത്തു സത്യൻ അന്തം വിട്ടുപോയി


‌ എടാ ജെയിംസ് ഇത് ഞാൻ തന്നെയാണോടാ?. ജെയിംസ് പറഞ്ഞു എടാ സത്യ നീ തന്നെ അല്ലാതെ പിന്നെ ആര് നീ ആള് ഭയങ്കര സുന്ദരനാണ് കേട്ടോ. സത്യൻ ചെറുതായൊന്ന് പുഞ്ചിരിച്ചു സത്യൻ പറഞ്ഞു എടാ ജെയിംസ് ഇനി ഇവിടെ നിനക്ക് പ്രോജക്റ്റിന്റെ ആവശ്യത്തിന് വരേണ്ടി വന്നാൽ എന്നെ മറക്കാതെ വിളിക്കണേ ഈ സ്ഥലം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇവിടെ വച്ച് നമുക്ക് ഇഷ്ടം മാതിരി ഫോട്ടോഷോട്ട് ചെയ്യാം എന്തു പറയുന്നു.ജെയിംസ് സമ്മതം മൂളി. അങ്ങനെ ഓരോ ദിവസം കഴിയുമ്പോൾ സത്യൻ ഓഫീസിലെ ജോലികൾ പഠിച്ച് നല്ലപോലെ ചെയ്യുന്നു. ഓഫീസിലെ ഓഫീസ് സ്റ്റാഫുകൾ ആയ പെൺകുട്ടികളെയും വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്ന ടീച്ചർമാരെ സത്യൻ നല്ല രീതിയിൽ പരിചയപ്പെട്ട് പെട്ടെന്ന് തന്നെ അവരെ കയ്യിലെടുക്കുന്നു . തന്റെ സ്വതസിദ്ധമായ മിമിക്രിയും മോണോ ആക്ട് അവതരിപ്പിച്ച് അവരുടെ ഹൃദയം സത്യൻ മോഷ്ടിക്കുന്നു ചുരുക്കിപ്പറഞ്ഞാൽ അവർ സത്യന്റെ ആരാധകരായി തീരുന്നു. ഇതും പോരാണ്ട് ആ ക്ലീനിങ് ചേച്ചി വരെ സത്യന്റെ ആരാധകയാണ്. മൊത്തത്തിൽ പറഞ്ഞാൽ ആ കോളേജിലെ ഒരു താരമാണ് സത്യൻ ഒരുപക്ഷേ അവിടെ പഠിക്കുന്ന ആൺ വിദ്യാർഥികൾ പോലും സത്യന്റെ മുമ്പിൽ ഒന്നുമല്ല സത്യന്റെ കഴിവിന്റെ മുമ്പിൽ. അങ്ങനെ ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം സത്യൻ കൂട്ടുകാരൻ മുജീബിനെ വിളിച്ചു . എന്താടാ മുജീബ് വിശേഷങ്ങൾ മുജീബ് പറഞ്ഞു എടാ സത്യാ ഞാനിപ്പോൾ വക്കീൽ ഓഫീസിൽ അല്ല ജോലി ചെയ്യുന്നത് ഞാനിപ്പോ ഒരു കൊറിയർ ഓഫീസിൽ ആണ് ജോലി ചെയ്യുന്നത് ഡെലിവറി ബോയ് ആയിട്ടാണ് ജോലി ചെയ്യുന്നത്. സത്യൻ ചോദിച്ചു എടാ മുജീബേ വക്കീൽ ഓഫീസിൽ പണി എന്തുകൊണ്ട് കളഞ്ഞു. അത് നല്ല ജോലി ആയിരുന്നില്ലേ മുജീബ് പറഞ്ഞു എനിക്ക് അവിടെ ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് ഞാൻ കൊറിയർ ഓഫീസിൽ പോയത്. അതിനുശേഷം സംഭാഷണം അവസാനിപ്പിച്ചു. ചില ദിവസങ്ങളിൽ സത്യൻ പിശുക്കൻ രമേശിനെ കാണാൻ പോകും. ഒരു ദിവസം സത്യൻ പിശുക്കനെരമേശിനെ കണ്ടു. രമേശ് പറഞ്ഞു എടാ സത്യാ നിന്റെ കോളേജിലുള്ള വിദ്യാർത്ഥികളോട് എന്റെ സ്പോക്കൺ ഇംഗ്ലീഷ് സെന്റർനെ കുറിച്ച് പറഞ്ഞ ഇവിടേക്ക് വരാൻ പറ. അങ്ങനെ വിദ്യാർഥികൾ നിന്റെ പേരിൽ വന്നു കഴിഞ്ഞാൽ നിനക്ക് ഞാൻ എന്താ വച്ച കമ്മീഷൻ തരാം എന്തു പറയുന്നു. അപ്പോൾ സത്യം മനസ്സിൽ വിചാരിച്ചു ഇയാൾ കമ്മീഷൻ കമ്മീഷൻ എന്ന് പറയുന്നുണ്ട് പക്ഷേ കമ്മീഷൻ എന്ന് പറഞ്ഞാൽ 20 രൂപ 50 രൂപ ആയിരിക്കും. പിശുക്കൻ രമേശ. അവന്റെ ഒരു കമ്മീഷനായി വന്നിരിക്കുന്നു . സത്യൻ പറഞ്ഞു നോക്കട്ടെ സാർ എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം അങ്ങനെ ഏതെങ്കിലും വിദ്യാർത്ഥികളെ പറഞ്ഞ് അവിടേക്ക് എത്തിക്കാൻ നോക്കാം. രമേശ് പറഞ്ഞു സത്യ ഇവിടുത്തെ കാര്യം ഭയങ്കര കഷ്ടമാണ് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ കുട്ടികൾ ഇപ്പൊ തീരെയില്ല. ഇൻസ്ട്രുമെന്റേഷൻ കോഴ്സിന് മാത്രമാണ് കുട്ടികൾ കൂടുതൽ ഉള്ളത്. അതുകൊണ്ട് വരുമാനം ഭയങ്കര കുറവാണ് ജീവിക്കാൻ ബുദ്ധിമുട്ടാ നീ നമ്മുടെ ആളായ കാരണം ഞാൻ എല്ലാം തുറന്നു പറഞ്ഞതാണ്. സംഭാഷണം അവസാനിപ്പിച്ചു രണ്ടുപേർ രണ്ടു വഴിക്കായി പിരിഞ്ഞു . സത്യൻ യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പോയി മാനേജർ സാറിനോട് പിശുക്കൻ രമേശിനെ കുറിച്ച് പറഞ്ഞു എല്ലാം കേട്ടിട്ട് മാനേജർ പരിഹാസത്തോടൊരു ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു പറഞ്ഞു ഇതിനേക്കാൾ ഭേദം അയാൾ സ്ഥാപനം പൂട്ടി വീട്ടിലിരിക്കുന്നതാണ് നല്ലത്. അത് കേട്ടപ്പോൾ സത്യൻ ചെറുതായിട്ട് ഒരു ചിരി വന്നു. അങ്ങനെയിരിക്കെ ഒരു ശനിയാഴ്ച ദിവസം ഒരു ഒഴിവു ദിവസമാണ് സത്യനോട് മാനേജർ ഓഫീസിലേക്ക് വരാൻ പറഞ്ഞു. സത്യൻ ഓഫീസിൽ എത്തി മാനേജർ കുളിയെല്ലാം കഴിഞ്ഞ് സുന്ദരക്കുട്ടപ്പനായി ടിപ്ടോപ്പ് ആയി നിൽക്കുന്നുണ്ട് . മാനേജർ സത്യനോട് പറഞ്ഞു എടാ സത്യാ ഞാൻ പോവുകയാണ് പ്രത്യേക കാര്യം നീ ശ്രദ്ധിക്കണം നാളെ ഞായറാഴ്ചയാണ്. അതുകൊണ്ട് സൺഡേ ബാച്ചിന്റെ ക്ലാസ് ഉണ്ടാവും നല്ല തിരക്കായിരിക്കും നാളെ. വണ്ടിയുടെ പാർക്കിങ്ങിന്റെ കാര്യം നീ ശ്രദ്ധിക്കണം . വിദ്യാർത്ഥികൾ വണ്ടിയുമായിട്ടാണ് കൂടുതൽ പേര് വരുന്നത്. അതിനുള്ള സൗകര്യം നമ്മൾ ഉണ്ടാക്കി കൊടുക്കണം. പാർക്കിംഗ് നല്ല രീതിയിൽ നീ ക്രമീകരിക്കണം അത് നിന്റെ ഉത്തരവാദിത്തമാണ് അല്ല നിന്റെ ജോലിയാണ്.ഞാൻ നാളെ ഉണ്ടാവില്ല അതുകൊണ്ട് ഞാൻ പറഞ്ഞത്. നാളെ ഈ ജോലി നീ ഒരു സെക്യൂരിറ്റി ഗാർഡിനെ പോലെ വേണം ചെയ്യാൻ. സത്യൻ പറഞ്ഞു അതൊക്കെ ഞാൻ നോക്കാം സാറേ സാർ എന്തിന് പേടിക്കണം സാർ ധൈര്യമായിട്ട് പോയിട്ട് വരൂ. മാനേജർ പറഞ്ഞു എടാ സത്യാ ഞാൻ നിലമ്പൂരിലേക്ക് പോവുകയാണ് . സത്യൻ സാറെ നിലമ്പൂര് പോവാൻ എന്തെങ്കിലും അത്യാവശ്യം. മാനേജർ പറഞ്ഞു കുറെ നാളായി പുറത്തു പോയിട്ട് ഒന്ന് കറങ്ങിയിട്ട് വരാം എടാ സത്യ ഒരു കാര്യം നോക്കണം ഇന്ന് ശനിയാഴ്ചയാണ് അഡ്മിഷൻ നു വേണ്ടി വിദ്യാർത്ഥികളെ വന്നാൽ അവരുടെ ഡീറ്റെയിൽസ് എല്ലാം എഴുതി നീ സൂക്ഷിച്ചു വയ്ക്കണം ഞാൻ വന്നിട്ട് ഫോളോ ചെയ്തോളാം അവരെ. ഒരു മൂന്നാല് മണിക്കൂർ ഇരുന്നിട്ട് ഷട്ടർ അടിച്ചിട്ട് താക്കോൽ അവിടെ കൊടുത്തിട്ട് പൊക്കോ. സാർ ധൈര്യമായി പൊയ്ക്കോളൂ ഞാൻ ഇവിടെയുണ്ട്. അങ്ങനെ മാനേജർ യാത്രയായി കുറച്ചു കഴിഞ്ഞപ്പോൾ മാനേജർ സത്യനെ തിരിച്ചു വിളിച്ചു . എടാ സത്യ ഞാൻ റോഡ് സൈഡിൽ ഉണ്ട് നീ പെട്ടെന്ന് വാ . സാറല്ലേ പറഞ്ഞത് ഞാൻ ഇവിടെ കോളേജിൽ ഇരിക്കാൻ അഡ്മിഷൻ സമയമാണ്. മാനേജർ പറഞ്ഞു എടാ സത്യാ ഷട്ടർ അടച്ചിട്ട് പെട്ടെന്ന് റോഡ് സൈഡിലേക്ക് വാ എത്തിയിട്ട് ഞാൻ കാര്യം പറയാം. സത്യൻ റോഡ് സൈഡിൽ എത്തി. അപ്പോൾ മാനേജർ ഒരു സഫാരി കാറിൽ ഇരിക്കുന്നു എടാ സത്യാ ഞാൻ പോകുന്നത് എവിടെക്കാണെന്ന് അറിയുമോ നിലമ്പൂർ ഒന്നുമല്ല കൊടൈക്കനായിലേക്ക് പോവുകയാണ് നീ വരുന്നുണ്ടോ കൂടെ നമുക്ക് അവിടെ പോയി അടിച്ചുപൊളിക്കാം. സത്യൻ അയ്യോ സാർ ഇത് നേരത്തെ പറയണ്ടേ ഞാനാണെങ്കിൽ മാറാൻ തുണി ഒന്നും എടുത്തിട്ടില്ല. ഇങ്ങനെ പെട്ടെന്ന് പറഞ്ഞാൽ എങ്ങനെ തയ്യാറാവുക. സത്യൻ ആകെ അന്തംവിട്ടു നിന്നുപോയി കുറച്ചു നിമിഷങ്ങൾക്ക് ശേഷം സത്യൻ യാത്രയ്ക്ക് സമ്മതം മൂളി . പക്ഷേ കാറിൽ ഉണ്ടായിരുന്നത് മാനേജർ മാത്രമല്ല മാനേജരുടെ കാമുകി അന്ന് റോഡ് സൈഡിൽ കണ്ട ആ സുന്ദരി അവൾ തന്നെ സത്യൻ ഉറപ്പിച്ചു അവൾ അവളുടെ അമ്മ ചെറിയമ്മ എല്ലാവരും വണ്ടിയിൽ ഉണ്ട് അങ്ങനെ അവരുടെ കൂടെ സത്യൻ യാത്ര ആരംഭിച്ചു. യാത്രയിൽ ആ സുന്ദരി പെൺകുട്ടിയുമായി പരിചയപ്പെട്ടു അവളുടെ പേര് ഹരിപ്രിയ എന്നാണ്.വളരെ പെട്ടെന്ന് തന്നെ സത്യൻ അവളുമായി കൂടുതൽ അടുത്തു. അങ്ങനെ യാത്ര മുന്നോട്ടുപോയി . കൊടയ്ക്കനാൽ എത്തി . എത്തിയപ്പോൾ സത്യൻ മാനേജരോട് പറഞ്ഞു ഈ തണുപ്പ് എനിക്ക് ശരിയാവില്ല ഈ തണുപ്പ് കൊണ്ടാൽ എനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവും.. മാനേജർ പറഞ്ഞു എടാ സത്യാ നീ നേരത്തെ പറയണ്ടേ സാരമില്ല ഞാനുണ്ടല്ലോ കൂടെ നമ്മൾ ഇവിടെ വന്നത് ടെൻഷൻ അടിക്കാൻ അല്ല മനസ്സിനൊരു കുളിർമ കിട്ടാൻ വേണ്ടിയിട്ടാണ് വന്നത്. അങ്ങനെ അവർ ഹോട്ടലിൽ മുറിയെടുത്തു. സത്യനും മാനേജർക്കും കൂടി ഒരു മുറി. മാനേജരുടെ കാമുകയ്ക്കും അമ്മയ്ക്കും ചെറിയമ്മക്കും കൂടി ഒരു മുറി. സത്യൻ മനസ്സിൽ വിചാരിച്ചു മാനേജർ കാമുകിയെയും കുടുംബത്തെയും കൂട്ടി ഉല്ലാസയാത്ര പോകുമ്പോൾഅവർ എല്ലാം സ്ത്രീകളല്ലേ അയാൾക്കൊരു മടിയുണ്ടാവും അതുകൊണ്ടായിരിക്കും തന്നെ വിളിച്ചതെന്ന്. അങ്ങനെ റൂമിലെത്തി ഫ്രഷ് ആയതിനു ശേഷം എല്ലാവരും കൂടി കറങ്ങാൻ പോയി. സത്യൻ കൊടൈക്കനാലിലേക്ക് വന്നത് മാറാൻ ഡ്രസ്സ് ഒന്നും ഇല്ലാണ്ട് ആയിരുന്നു. എല്ലാം പെട്ടെന്ന് ആയിരുന്നല്ലോ. പോരാത്തേന് കൊടേക്കനാൽ ഭയങ്കര തണുപ്പും ഇത് അറിഞ്ഞ കാരണമായിരിക്കും മാനേജർ സത്യന് സിമന്റ് കളറുള്ള ലെതർ ജാക്കറ്റ് വാങ്ങിച്ചു കൊടുത്തു. സത്യൻ അത് വാങ്ങാൻ നിരസിച്ചു പക്ഷേ മാനേജർ പറഞ്ഞു സാരമില്ല സത്യ നീ മാറിയെടുക്കാൻ ഡ്രസ്സ് ഒന്നുമില്ലാതെ അല്ലേ വന്നത് ഇതെന്റെ വക . അങ്ങനെ കൊടൈക്കനാൽ കുറച്ച് സ്ഥലങ്ങളെല്ലാം കറങ്ങി ഹോട്ടലിൽ എത്തി എല്ലാരും കൂടി ഡിന്നർ കഴിച്ചു. മുറിയിൽ എത്തി സത്യൻ വളരെ ക്ഷീണിതനായിരുന്നു മാനേജർ പറഞ്ഞു എടാ സത്യ ക്ഷീണം തോന്നുന്നുണ്ടെങ്കിൽ നീ വിശ്രമിക്ക് ഞാനിപ്പോ വരാം എന്നും പറഞ്ഞ് മാനേജർ കാമുകിയോടും അവളുടെ വീട്ടുകാരോട് ലാത്തി അടിക്കാൻ പോയി. സത്യൻ മനസ്സിൽ വിചാരിച്ചു അമ്മയ്ക്ക് പ്രാണ വേദന മകന് വീണ വായന ഈ പഴഞ്ചൊല്ലാണ് ഈ സന്ദർഭത്തിന് അനുയോജ്യമായത്. ഇത് ആലോചിച്ച സത്യൻ മെല്ലെ ചിരിച്ചു. സത്യൻ ഭയങ്കര ക്ഷീണത്തിൽ ആയ കാരണം ഉറക്കം പാസാക്കി . കണ്ണ് തുറന്നു ഉറക്കത്തിൽ നിന്ന് എണീറ്റപ്പോൾ മാനേജറെ കാണാനില്ല. എന്തുപറ്റി അയാൾ. ലാത്തി വെക്കാൻ പോയിട്ട് ഇതുവരെ വന്നിട്ടില്ല. ഭയങ്കര ലാത്തിയടി വീരൻ തന്നെ അവരെ സമ്മതിക്കണം ഇയാളുടെ ലാത്തി കേട്ട് സഹിച്ചതിന്. സത്യൻ മനസ്സിൽ വിചാരിച്ചു കണ്ണുകൾ അടച്ച് ഉറക്കത്തിലേക്ക് പോയി കുറച്ചു നേരം കഴിഞ്ഞ് കണ്ണ് തുറന്നു ഉറക്കത്തിൽ നിന്നെ എണീറ്റപ്പോൾ മുമ്പിൽ മാനേജർ. സൂത്രശാലിയായ സത്യൻ കണ്ണുകൾ മെല്ലെ അടച്ച് ഉറങ്ങുന്നത് പോലെ അഭിനയിച്ചു. മാനേജർ വിചാരിച്ചു സത്യൻ ഉറങ്ങുകയാണ്. അങ്ങനെ മാനേജറുടെ കാമുകി മാനേജറെ വിളിക്കുന്നു . അവർ മാനേജറോട് സത്യൻ ഉറങ്ങിയോ എന്ന് ചോദിക്കുന്നു. മാനേജർ പറഞ്ഞു ആ സത്യൻ നല്ലപോലെ കൂർക്കം വലിച്ചുഉറങ്ങുന്നുണ്ട്. ഇപ്പോൾ നമ്മൾ കുടുംബസമേതം ആണ് കൊടേക്കനാലിലേക്ക് വന്നത് ഇനി എപ്പോഴാണ്നീയും ഞാനും കൂടി കൊടയ്ക്കനാലിൽ വരുക എന്നും പറഞ്ഞ് മാനേജർ ഒരു മണിക്കൂർ കാമുകിയും മായി ലാത്തി വെച്ചു. സത്യൻ ഇത് കേട്ടോണ്ടിരിക്കുകയായിരുന്നു ഈ മാനേജർ അല്ലേ ഇത്രനേരം അവരെ നേരിൽ കണ്ട് ലാത്തി വച്ചത്. അതും പോരാണ്ടയാണ് ഫോണിലൂടെയുള്ള ഒരു മണിക്കൂർ ലാത്തി. ഇയാളെ സമ്മതിക്കണം. എന്തെങ്കിലുമൊക്കെ നടക്കട്ടെ എന്ന് സത്യൻ മനസ്സിൽ വിചാരിച്ച് സത്യൻ മെല്ലെ കണ്ണുകളടച്ച് ഉറക്കത്തിലേക്ക് പോയി . അതിനിടയിൽ സത്യൻ മാനേജർ ഒന്ന് നോക്കി അയാൾ നല്ല പോലെ കൂർക്കം വലിച്ചുറങ്ങുന്നു . എന്തൊരു കൂർക്കം വലിയാണിത് സത്യന് കൂർക്കം വലി കണ്ടപ്പോൾ ഒരു ഓർമ്മയിലേക്ക് ഓടിപ്പോയി. ഒന്നര വർഷം മുമ്പ് സത്യൻ സതീഷ് കുമാറിന്റെ ഗൃഹപ്രവേശനത്തിന് പോയപ്പോൾ രാത്രി സതീഷ് കുമാറുംസത്യൻ മാത്രമാണ് ഉണ്ടായിരുന്നത് വീട്ടിൽ. അപ്പോൾ സതീഷ് കുമാർഇത് മാതിരി കൂർക്കം വലിച്ചിട്ടാണോ ഉറങ്ങിയത്. സത്യൻ ഇത് കണ്ടപ്പോൾ അത് ഓർമ്മവന്നു. നേരം വെളുത്തപ്പോൾ മാനേജർ സത്യനോട് ചോദിച്ചു നിനക്ക് ഇപ്പോൾ അസ്വസ്ഥത ഒന്നും ഇല്ലല്ലോ സത്യൻ മറുപടി പറഞ്ഞു ഇല്ല യാതൊരു കുഴപ്പവുമില്ല ഞാൻ വളരെ സന്തോഷവാനാണ്. എടാ സത്യ എങ്കിൽ നമുക്ക് ഇന്ന് കൊടേക്കനാലിൽ കുറെ സ്ഥലങ്ങൾ കൂടി കാണാം എന്തു പറയുന്നു . അങ്ങനെ സത്യനും മാനേജറും എല്ലാരും കൂടി ഹോട്ടലിലെ മുറി ഒഴിഞ്ഞു കൊടുത്ത്. സത്യൻ ഒരു കാര്യം ഓർത്തത് മൊബൈലിന ചാർജില്ല. മുറി ഒഴിഞ്ഞത് കാരണം ഹോട്ടലിൽ പോയി ചാർജ് ചെയ്യാൻ പറ്റില്ല എന്തു ചെയ്യും. സത്യൻ രാത്രിഉറങ്ങിപ്പോയ കാരണം മൊബൈൽ ചാർജ് ചെയ്യാൻ മറന്നു. സത്യനെന്റെ വിഷമം മനസ്സിലാക്കി മാനേജർ പറഞ്ഞു അതു കുഴപ്പമില്ലനീ വീട്ടിൽ എത്തിയിട്ട് ചാർജ് ചെയ്താൽ മതി . ഫോട്ടോ എല്ലാം ഞങ്ങൾ എടുക്കാം എന്നിട്ട് നിനക്ക് അയച്ചുതരാം. ഇടയിൽ മാനേജർ കോളേജ് ഓഫീസിൽ വിളിച്ച് അവിടുത്തെ കാര്യങ്ങൾ തിരക്കുന്നു . സത്യൻ ചോദിച്ചു സാറേ ഞാൻ നിങ്ങളുടെ കൂടെയാണെന്ന് പറയല്ലേ. മാനേജർ പറഞ്ഞു നീ അത്യാവശ്യത്തിന് ലീവ് എടുത്തുഎന്ന അവരോട് പറഞ്ഞാൽ മതി. അങ്ങനെ അവർ കൊടൈക്കനാൽ കറങ്ങാൻ തുടങ്ങി സത്യന്റെ മുഖത്ത് വിഷമമുണ്ടായിരുന്നു മൊബൈൽ ചാർജ് ചെയ്യാത്ത കാരണം മൊബൈൽ ഓഫ് ആയതിനെ കുറിച്ച്. പക്ഷേ മാനേജർ തന്റെ ഫോണിൽ ഫോട്ടോകൾ എടുത്തു. അങ്ങനെ ഹോട്ടൽ പോയി ഉച്ച ഭക്ഷണം കഴിച്ചു. അങ്ങനെ എല്ലാവരും കൂടി വണ്ടിയിൽ കയറി മടക്കി യാത്ര ആരംഭിച്ചു. യാത്രക്കിടയിലാണ് സത്യന് തലവേദനയും ശർദ്ദിക്കാനും തോന്നിയത്. സത്യന് വല്ലാത്ത അസ്വസ്ഥതയായിരുന്നു ഇതറിഞ്ഞ മാനേജർ വണ്ടി നിർത്തി. പക്ഷേ ഛർദിച്ചില്ല സത്യന് തോന്നിയതാണ് മാനേജർ സത്യനെ കുടിക്കാൻ വെള്ളം കൊടുത്തു എന്നിട്ട് പറഞ്ഞു സത്യാ നമ്മൾ പുറത്ത് യാത്രയ്ക്ക് പോകുമ്പോൾ ഒരിക്കലും കാപ്പി കുടിക്കാൻ പാടില്ല. ചായയാണ് നല്ലത് നീ കാപ്പി കുടിക്കണോ കണ്ടപ്പോഴേ ഞാൻ വിചാരിച്ചു.. ഇനിയെങ്കിലും അതോർത്ത് വെക്ക് നിനക്ക് ഉപകാരപ്പെടും. കുറച്ചുകൂടി കഴിഞ്ഞാൽ നമുക്ക് വഴിന്ന് നാരങ്ങ വെള്ളം കുടിക്കാം അത് നല്ലതാ പിന്നെ നിനക്ക് ശർദ്ദിക്കാൻ തോന്നുന്നില്ല . എന്നും പറഞ്ഞ് മാനേജർ വണ്ടിയെടുത്ത് വഴിയരികിലെ കടയിൽനിന്ന് സത്യന് നാരങ്ങ വെള്ളം വാങ്ങിച്ചു കൊടുത്തു നാരങ്ങ വെള്ളം കുടിച്ചപ്പോൾ സത്യനെ കുറിച്ച് സമാധാനമായി. അങ്ങനെ യാത്ര തിരിച്ചു. രാത്രി 11:30 ആയപ്പോൾ സത്യന്റെ സ്ഥലത്ത് എത്തി. സത്യന്റെ വീടിന്റെ അടുത്തായി മാനേജർ സത്യനെ ഇറക്കി വിട്ടു എന്നിട്ട് അവർ തിരിച്ചു പോയി. പിറ്റേദിവസം ഓഫീസിൽ എത്തിയപ്പോൾ സത്യൻ പറഞ്ഞു ഇന്നലത്തെ കൊടൈക്കനാലിലെ യാത്ര വളരെ മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു കാലാകാലങ്ങളായി കൊടൈക്കനാൽ എന്ന കേട്ടിട്ടുണ്ട്. പക്ഷേ ഇതുവരെ പോകാൻ പറ്റിയില്ല സാറിന്റെ കൂടെ വന്ന കാരണം കാണാൻ പറ്റി ഞാൻ വളരെ ഭാഗ്യം ചെയ്തവനാണ് കൊടൈക്കനാൽ സാറിന്റെ കൂടെ വരാൻ പറ്റി.


‌ എന്റെ ജീവിതത്തിൽ ഈ മധുരമായ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല. നന്ദിയുണ്ട് സാറേ


‌ മാനേജർ പറഞ്ഞു എടാ സത്യ ഇനി ഒഴിവു കിട്ടുമ്പോൾ നമുക്ക് ഇങ്ങനെ പോകാം. പിന്നെ നീ എനിക്ക് വേണ്ടി ഒരു കുണ്ടാമണ്ടി പണി ചെയ്യണം സത്യൻ പെട്ടെന്ന് പറഞ്ഞു കുണ്ടാമണ്ടി പണി വല്ല പ്രശ്നമാണോ അയ്യോ സാറേ ഞാൻ ചെയ്യില്ല. മാനേജർ പറഞ്ഞു എടാ സത്യാ പേടിക്കാൻ ഒന്നുമില്ല നീ ഒരു ചെറിയ ഉപകാരം ചെയ്യണം വേറൊന്നുമല്ല നിന്റെ സാർ ഉണ്ടല്ലോ സ്പോക്കൺ ഇംഗ്ലീഷ് സെന്റർ നടത്തുന്ന മാനേജർ പിശുക്കൻ രമേശ് പിശുക്കൻ സതീഷ് ആരാണ്. സത്യൻ സാർ പിശുക്കൻ രമേശ് മാനേജർ പറഞ്ഞു അയാളുടെ ബിൽഡിങ്ങിൽ അതിന്റെ താഴെ തന്നെ ഒരു സ്റ്റേഷനറി കടയുണ്ട് അവിടുന്ന് നീ ഒരു ബണ്ടിലേ എ ഫോർ പേപ്പർ കൊണ്ടുവരണം അങ്ങനെ പോകുമ്പോൾ അയാളുടെ അവിടേക്ക് പോകണ്ട. പിന്നെ വേറൊന്നും കൂടിയുണ്ട് അയാളുടെ സ്പോക്കൺ ഇംഗ്ലീഷ് സെന്ററിൽ പഠിക്കാൻ പോയ ഒരു പെൺകുട്ടി അയാളുടെ തുറിച്ചുനോട്ടം / വായിനോട്ടം കൊണ്ടും ഇവിടെ വന്നിട്ടാണ് സ്പോക്കൺ ഇംഗ്ലീഷ് പഠിച്ച പാസായത് . അത് നിനക്ക് അറിയാൻ വേണ്ടി ഞാൻ പറഞ്ഞതാണ് അത് നീ അയാളോട് ചോദിക്കേണ്ട. അയാളുടെ അടുത്തേക്ക് പോവും വേണ്ട . നീ ഇപ്പോൾ തൽക്കാലം ഒരു ബണ്ടിൽ എ ഫോർ പേപ്പർ കൊണ്ടുവാ ഇവിടെ അത്യാവശ്യമാണ് അങ്ങനെ അത് കേട്ട് സത്യൻപോയി എ ഫോർ പേപ്പർ ബണ്ടിൽ വാങ്ങിക്കൊണ്ടുവന്നു. അതിനുശേഷം ഓഫീസിൽ എത്തി ക്ലീനിങ് ചേച്ചിയോട് സത്യൻ സംസാരിക്കാൻ തുടങ്ങി ആ ചേച്ചിയുടെ പേര് സിന്ധു കുറച്ചുനാളുകൾക്കു മുമ്പാണ് അവരുടെ ഭർത്താവ് കാൻസർ ബാധിച്ച് മരിച്ചത്. നല്ലോണം ബുദ്ധിമുട്ടിയാണ് അവർ ജീവിക്കുന്നത്. അങ്ങനെ സത്യൻ സൂത്രത്തിൽ അവരോട് മാനേജറുടെ കാമുകി ഹരിപ്രിയയെ കുറിച്ച് ചോദിച്ചു.അവർ പറഞ്ഞു ഹരി പ്രിയയെ കുറിച്ച് പറയുകയാണെങ്കിൽ അവൾ ഇവിടുത്തെ പഴയ വിദ്യാർത്ഥിയായിരുന്നു അന്ന് മാനേജർ സാർ സാധാരണ ക്ലാസ് എടുക്കുന്ന ഒരു അധ്യാപകനായിരുന്നു. അങ്ങനെ അവർ കണ്ട പരിചയപ്പെട്ട് പ്രണയത്തിലായി. പക്ഷേ വേറൊരു കാര്യമുണ്ട് മാനേജർ സാറ വെറും ഒരു മാനേജർ ആണ് പദവി അധികാരം ഒന്നും ഇല്ല യഥാർത്ഥ മാനേജർ അതായത് കോളേജ് എംഡി സ്ഥാപനത്തിന്റെ നട്ടെല്ല് ആനി സെബാസ്റ്റ്യൻ ആണ് അവരിപ്പോൾ ഇവിടെ ഇല്ല അവര് വിദേശത്താണ് കുറച്ചു കാലങ്ങൾക്കു മുമ്പ് ഹരിപ്രിയ എന്നും മാനേജറെ കാണാൻ വരുമായിരുന്നു. അത് ആനി സെബാസ്റ്റ്യൻ അറിഞ്ഞ പ്രശ്നമായതോടെ അവർ വരാതെയായി . പിന്നെ മാനേജർ സാർ തന്നെ അവൾക്കൊരു പണിയെല്ലാം വാങ്ങിച്ചു കൊടുത്തു. ഇവിടെ വരുന്ന അപ്ലിക്കേഷൻ എല്ലാം അവളെ കൊണ്ട് ഓൺലൈൻ ആയിട്ട് അയപ്പിക്കും. ഓ അങ്ങനെയൊക്കെ ഉണ്ടോ ചേച്ചി എന്ന സത്യൻ പറഞ്ഞു. അത് കേട്ട്. ചേച്ചി മെല്ലെ ചിരിച്ചു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി വെള്ളിയാഴ്ച രാത്രി സത്യന്റെ കൂട്ടുകാരൻ ജെയിംസ് വിളിക്കുന്നു സത്യ നാളെ നിനക്ക് ഒഴിവല്ലേ നമുക്ക് നെല്ലിയാമ്പതി വരെ പോയാലോ സത്യൻ സമ്മതം മൂളി. അങ്ങനെയിരിക്ക ഒരു ശനിയാഴ്ച വന്നു. രാവിലെ 9 മണിക്ക് ജെയിംസ് ബൈക്കുമായി വന്നു സത്യന്റെ വീട്ടിൽ വന്ന് സത്യനും ജെയിംസും കൂടി യാത്രതിരിച്ചു


‌ ജെയിംസ് ലെതർ ജാക്കറ്റ് ധരിച്ചിരുന്നു സത്യൻ ലെതർ ജാക്കറ്റ് ധരിക്കാൻ മറന്നുപോയി. ജെയിംസ് സത്യന് ശകാരിച്ചു എടാ സത്യ നെല്ലിയാമ്പതിക്കാണ് പോകുന്നത് പാവപ്പെട്ടവരുടെ ഊട്ടി എന്നാണ് നെല്ലിയാമ്പതിയെ അറിയപ്പെടുന്നത് അവിടെ നല്ല തണുപ്പാണ് ഒരു ജാക്കറ്റ് പോലും ഇല്ലാതെ തണുപ്പിന് എങ്ങനെ പ്രതിരോധിക്കും . ഇത് കേട്ടപ്പോൾ സത്യൻ ചെറുതായിട്ട് ഒരു സങ്കടം തോന്നി. തണുപ്പ് ആണെങ്കിൽ സത്യനെ പറ്റില്ല. തണുപ്പ് കൊണ്ടാൽ തലവേദനയും ശരീരം വിറങ്ങലിക്കുകയും ചെയ്യും അതും പോരാണ്ട്. സത്യന്റെ ഭാഗ്യം കുറച്ചു കഴിഞ്ഞപ്പോൾ യാത്രയുടെ പകുതി എത്തിയപ്പോൾ ജെയിംസ് പ്ലാൻ മാറ്റുന്നു . സത്യാ നമുക്ക് നെല്ലിയാമ്പതിക്ക് പോകണ്ട പറമ്പിക്കുളത്തേക്ക് പോയല്ലോ


‌ സത്യൻ സമ്മതം മൂളി അങ്ങനെ അവർ യാത്ര തിരിച്ചു അങ്ങനെ ഒരുപാട് ദൂരം കഴിഞ്ഞതിനു ശേഷം തമിഴ്നാട് ബോർഡർ എത്തി പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ് പൊള്ളാച്ചിയാണ് ബോർഡർ


‌ സത്യൻ ചോദിച്ചു എടാ ജെയിംസ് പറമ്പിക്കുളം പാലക്കാട് ജില്ലയിലാണ്. പിന്നെങ്ങനെ തമിഴ്നാട്ടിൽ വന്നു ജെയിംസ് പറഞ്ഞു അത് എനിക്കും അറിയില്ല. അങ്ങനെ അവർ യാത്ര മുന്നോട്ടുപോയി. പൊള്ളാച്ചിയിൽ വഴി ചോദിക്കാൻ വേണ്ടി ജെയിംസ് ഒരാളെ കണ്ടു ചോദിച്ചു ജെയിംസിന് തമിഴ് അറിയില്ല കുറച്ചു കുറച്ച് തമിഴ് അറിയുള്ളൂ ഇവിടെയാണെങ്കിൽ എല്ലാം തമിഴ് ആണ് എന്ത് ചെയ്യും . സത്യൻ പിന്നെ നല്ലപോലെ തമിഴ് അറിയുന്നതുകൊണ്ട് ജെയിംസിന് മാറ്റിനിർത്തി സത്യൻ അയാളുടെ എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചു അയാൾ പറഞ്ഞു പറമ്പിക്കുളത്തേക്ക് ബൈക്കിൽ പോകാൻ പറ്റില്ല. ജെയിംസ് തലയിൽ കൈവച്ചു പറഞ്ഞു വല്ലാത്ത കഷ്ടമായിപ്പോയി നെല്ലിയാമ്പതിക്ക് പോയാ മതിയായിരുന്നു പറമ്പിക്കുളത്തേക്ക് വന്നിട്ട് പെട്ടുപോയി . കുറച്ച് ദൂരം പോയപ്പോൾ രണ്ടുപേരും വഴിയരികിലെ ഇളനീര് കുടിച്ചു. സത്യൻ കച്ചവടക്കാരനോട് ചോദിച്ചു. ഇവിടെ കാണാൻ പറ്റിയ വല്ല സ്ഥലങ്ങളുണ്ടോ കച്ചവടക്കാരൻ പറഞ്ഞു കുറച്ചു പോയി കഴിഞ്ഞാൽ ആളിയാർ ഡാം ഉണ്ട് നല്ല പ്രകൃതിരമണീയമായ സ്ഥലമാണ് കൂടുതൽ ആൾക്കാർ വരുന്ന സ്ഥലമാണ്. സത്യൻ പറഞ്ഞു എടാ ജെയിംസ് ആളിയാർഡാമിനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് നമ്മുടെ മലമ്പുഴ ഡാമിനെ പോലെ ഉണ്ടാവും കാണാൻ നമുക്കൊന്ന് പോയി നോക്കാം.അയാൾ പറഞ്ഞ പ്രകാരം രണ്ടുപേരുംആളിയാർ ഡാമിലേക്ക് പോയി. അങ്ങനെ ഡാമിൽ എത്തി ടിക്കറ്റ് എടുത്ത് ഡാം മൊത്തം ചുറ്റിക്കറങ്ങി കുറെ ഫോട്ടോകൾ ഒക്കെ എടുത്തു. അപ്പോഴാണ് സത്യൻ ഗെയിംസിനോട് മാനേജരുടെ കൂടെ കൊടൈക്കനാലിലേക്ക് പോയ യാത്ര വിവരിച്ചത് . അതിൽ ഒരു പ്രത്യേക സംഭവം മാനേജർ രാത്രി കാമുകിയുമായി സംസാരിച്ചതും താൻ ഉറങ്ങുകയാണെന്ന് വിചാരിച്ചാണ്. മാനേജർ അവരുമായി ലാത്തി വെച്ചത് . മാനേജർ പറഞ്ഞ ഡയലോഗ് അടുത്ത പ്രാവശ്യം നമുക്ക് ഒരുമിച്ച് വരാം വേറെ ആരും വേണ്ട എന്താ നീ വരില്ലേ എന്റെ കൂടെ ഇത് കണ്ണടച്ച് കേട്ടതും എല്ലാം സത്യൻ വിവരിച്ചു ഇത് കേട്ട് ജെയിംസിനെ ചിരി അടക്കാനായില്ല. ജയിംസ് പറഞ്ഞു എടാ സത്യാ കള്ളാ നീ ഉറക്കം നടിച്ച് കിടക്കുകയായിരുന്നു അല്ലേ അവർ പറയുന്ന എല്ലാം കേട്ടു അല്ലേ കൊച്ചുകള്ളാ. അപ്പോൾ സത്യൻ ചെറുതായി ഒന്ന് ചിരിച്ചു. അതിനുശേഷം അവർ തിരിച്ചുവന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോളേജിൽ അഡ്മിഷൻ കൂടി വന്നു സത്യൻ സാധാരണ ആറുമണിക്കാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നത്. അഡ്മിഷൻ കൂടിയ കാരണം ഏഴുമണിയാവും ജോലി കഴിയാൻ . അഡ്മിഷൻ കൂടിയതോടെ സത്യന് ജോലി കൂടിക്കൂടി വന്നു . സത്യൻ ഓഫീസ് അറ്റൻഡറും സെക്യൂരിറ്റിയുടെ ജോലിയും ഫീൽഡ് വർക്കും ചെയ്തിരുന്നു രണ്ടുമൂന്നു തസ്കിതകൾ ഒരുമിച്ചാണ് സത്യൻ കൊണ്ടുപോയിരുന്നത്. വേണമെങ്കിൽ ഹ്യൂമൻ റോബോട്ട് എന്ന് പറയാം . കോളേജിൽ പ്ലസ് ടു എൻ ഐ ഒ എസ് ബാച്ച് ഉണ്ട്. ഡിഗ്രി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓപ്പൺ ഡിഗ്രി ഉണ്ട് . അതും പോരാണ്ട് പ്ലസ് ടു കഴിഞ്ഞ് ഡിഗ്രികൾ വേറെ പല യൂണിവേഴ്സിറ്റുകളുടെ. പിന്നെ സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുന്നുമുണ്ട്. ചിലപ്പോൾ സത്യന്റെ ജോലി കഴിയാൻ 7 മണിയാവും അപ്പോൾ വീട്ടിലേക്ക് പോകാൻ ഓട്ടോ കാശ് മാനേജർ ആണ് കൊടുക്കുക. സത്യൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത് (വഴിയോരക്കാഴ്ചകൾ എല്ലാം കണ്ട് ആസ്വദിച്ചാണ് വീട്ടിലേക്ക് പോകുന്നത്.) എത്ര ദൂരം വേണമെങ്കിലും മടുപ്പില്ലാതെ സത്യൻ നടക്കും ഇതിനുമുമ്പ് കോഴിക്കോട് ജോലി ചെയ്യുമ്പോഴും ഇങ്ങനെ നടക്കുമായിരുന്നു എല്ലാ കാര്യത്തിലും നടന്നിട്ടാണ് കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നത്. സത്യനെ ജോലി ചെയ്യുന്ന അവിടത്തെ എല്ലാവരും നടരാജ സർവീസ് എന്നാണ് വിളിച്ചിരുന്നത് അത് കേൾക്കുമ്പോൾ സത്യന് ഒരു അഭിമാനമാണ്. ചില പെട്ടെന്ന് പോകണ്ട സ്ഥലങ്ങളിലാണ് സത്യൻ ഓട്ടോ /ബസ് ഉപയോഗിക്കുന്നത്. മൊത്തത്തിൽ ഒരു നടരാജ സർവീസ് തന്നെ സത്യൻ. അങ്ങനെ കോളേജിൽ അഡ്മിഷൻ കൂടിക്കൂടി വരുന്നു സാധാരണ ബാച്ചിന്/ സൺഡേ ബാച്ചിനും നല്ലപോലെ അഡ്മിഷൻ ഉണ്ട്. അഡ്മിഷൻ വരുന്നവരുടെ അപ്ലിക്കേഷൻ പൂരിപ്പിക്കാൻ പറഞ്ഞു കൊടുക്കല് സത്യന്റെ ജോലിയായിരുന്നു. സത്യൻ അവിടുത്തെ എല്ലാ ജോലിയും ചെയ്യും . സെക്യൂരിറ്റി ജോലി,ഫീൽഡ് വർക്ക് അങ്ങനെ എല്ലാം കോളേജിലെ ഓളിനോൾ അളഗരാജയായിരുന്നു സത്യൻ. അഡ്മിഷൻ കൂടിക്കൂടി വരുന്ന കാരണം സത്യന് അവധി എടുക്കാതെ ജോലി ചെയ്യുമായിരുന്നു ശനിയാഴ്ചകൾ പൊതുവേ അവധിയാണ് പക്ഷേ ആ ദിവസം പോലും സത്യൻ വന്ന് ജോലി ചെയ്യുമായിരുന്നു. അങ്ങനെ യാദൃശ്ചികമായി സത്യന്റെ കൂടെ പത്താം ക്ലാസിൽ പഠിച്ച രണ്ട് സുഹൃത്തുക്കൾ അവരുടെ പേര് വിവേക് അൻവർ അങ്ങനെയായിരുന്നു.സത്യന്റെ കോളേജിൽ അഡ്മിഷൻ ആയി വന്നു. സത്യൻ അത് അപ്രതീക്ഷിതമായ സംഭവമായിരുന്നു തന്റെ പഴയ കൂട്ടുകാര കണ്ടുകൊണ്ടിരിക്കാമല്ലോ ദിവസവും . പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു സത്യൻ. അവർ രണ്ടുപേരും സത്യത്തിനോട് പറഞ്ഞു എടാ സത്യാ ഇപ്പോഴാണ് ഡിഗ്രിക് ചേരാൻ പറ്റിയത് ഇത്രയും കാലം ജോലി തിരക്കായിരുന്നു എല്ലാത്തിനും അതിന്റെ തായ് സമയം ഉണ്ടല്ലോ. സത്യനും തലകുലുക്കി സമ്മതിച്ചു അങ്ങനെ അവർ കോളേജിൽ പഠിക്കാൻ വരാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം അവർ പഠിക്കുന്ന ക്ലാസ്സിൽ സത്യൻ പോയി അവിടുത്തെ ടീച്ചറെ കാണാൻ. ടീച്ചറെ മാനേജർ വിളിക്കുന്നു എന്ന് പറയാൻ വേണ്ടിയാണ് സത്യം ക്ലാസിൽ പോയത് സത്യനെ കണ്ടപ്പോൾ തന്നെ അവർ രണ്ടുപേരും. ടീച്ചറെ ഈ സത്യൻ ഞങ്ങടെ കൂടെ പത്താം ക്ലാസിൽ പഠിച്ചതാണ് ടീച്ചർ പറഞ്ഞു. അതെയോ. ടീച്ചർ ഹിന്ദി വിഷയം ആണ് കൈകാര്യം ചെയ്തിരുന്നത്. പക്ഷേ വിവേക അൻവർ പിന്നെ പിന്നെ ക്ലാസ്സിൽ വരാതെയായി . ചേരുമ്പോൾ ഉള്ള ഉത്സാഹം പിന്നെ ഉണ്ടായില്ല. സത്യൻ അവർ രണ്ടുപേരെയും വിളിച്ചു എടാ നിങ്ങൾ എന്റെ സുഹൃത്തുക്കളാണ് അതൊക്കെ ശരി തന്നെ നിങ്ങൾ പഠിക്കുന്ന കോളേജിലെ ഒരു ഉത്തരവാദിത്തപ്പെട്ട ജോലി ചെയ്യുന്ന ആളാണ് ഞാൻ. ഇനി നിങ്ങൾ ലീവ് എടുക്കുമ്പോൾ കോളേജിലോ എന്നെയോ അറിയിക്കണം ഇതൊരു ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണ് . തോന്നുന്ന മാതിരി ഇവിടെ ലീവ് എടുക്കാൻ പറ്റില്ല. നിങ്ങൾ എപ്പോൾ ലീവ് കഴിഞ്ഞ് പഠിക്കാൻ വരുമെന്ന് വ്യക്തമായ ഒരു കത്ത് എഴുതി എനിക്ക് തരണം ഞാനത് കോളേജിലെ മാനേജരെയും പ്രിൻസിപ്പൽക്കും കൈമാറാം . അത് പ്രകാരം അൻവറും വിവേക അവർക്ക് ബിസിനസ് സംബന്ധമായ തിരക്കുകൾ കാരണമാണ് പഠിക്കാൻ വരാത്തത് അടുത്തമാസം മുതൽ വന്നു തുടങ്ങും . മാസത്തിൽ രണ്ട് ക്ലാസ്സിന് വരാൻ പറ്റുകയുള്ളൂ എന്നെഴുതിയ കത്ത് സത്യന് കൈമാറി സത്യൻ അത് കോളേജിലെ പ്രിൻസിപ്പാളിനെയും മാനേജറിനും കൈമാറി. ഒരു ദിവസം സത്യൻ ബാർബർ ഷോപ്പിൽ പോയി താടിയും മുടിയും വെട്ടി. സാധാരണ സത്യൻ ജോലിക്ക് പോകുമ്പോൾ താടി നീട്ടി വളർത്തിയാണ് പോകാറുള്ളത്. ഒരു വൃത്തികെട്ട കോലം വേണമെങ്കിൽ പറയാം


അങ്ങനെ സത്യൻ കോളേജിൽ എത്തി. മാനേജരെ കണ്ടു മാനേജർ പറഞ്ഞു എടാ സത്യ നിന്നെ കണ്ടിട്ട് മനസ്സിലാകുന്നില്ലല്ലോ ആകെ ആളെ മാറിയിട്ടുണ്ട് എപ്പോഴാണ് ആള് സുന്ദരക്കുട്ടപ്പൻ ആയത് ഇനി നീ ഇങ്ങനെ വന്നാൽ മതി സത്യൻ ഇത് കേട്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു . അങ്ങനെയാണ് ഓണാവധി വന്നത് നാലുദിവസം ഓണാവധിയുണ്ട് കോളേജിൽ സ്റ്റാഫുകൾക്ക്. വിദ്യാർഥികൾക്ക് 10 ദിവസം. കിട്ടിയ നാല് ദിവസം സത്യൻ വീടിനടുത്തുള്ള അമ്പലത്തിലെ പൂജാരി വിശ്വനാഥനെ സഹായിക്കാൻ പോയി ഒരു പാർടൈം ആയിട്ട്. സത്യന്റെ കൂട്ടുകാരനാണ് വിശ്വനാഥൻ അയാളെ സഹായിക്കാൻ സത്യൻ പോകുമായിരുന്നു. അങ്ങനെ സത്യൻ മാനേജറെ കാണാൻ പോയി. സാറേ എന്റെ വീടിനടുത്തുള്ള അമ്പലത്തിലെ പൂജാരിയുടെ കൂടെ ഇടയ്ക്ക് അമ്പലത്തിൽ സഹായിക്കാൻ പോകും അദ്ദേഹമാണ് എനിക്ക് പൂജ വിധികൾ പറഞ്ഞുതന്നത് ഇപ്പോൾ ഞാൻ പൂജാവിധികള എല്ലാം പഠിച്ചു കഴിഞ്ഞു. സാറിന്റെ ഒരു അനുവാദം ചോദിക്കാനാണ് ഞാൻ വന്നത് എനിക്ക് ഇടയ്ക്ക് കോളേജിൽനിന്ന് നേരത്തെ പോകേണ്ടിവരും. അതിന് കുഴപ്പമൊന്നുമില്ലല്ലോ. മാനേജർ പറഞ്ഞു എടാ സത്യാ അതൊന്നും ഒരു വിഷയമല്ല നിനക്ക് എപ്പോഴാണ് പോകേണ്ടത് എന്ന് പറഞ്ഞാൽ മതി നീ പൊയ്ക്കോ കിട്ടുന്ന കാശ വെറുതെ കളയണ്ട ഈ കാലത്ത് രണ്ട് ജോലികൾ ചെയ്താലാണ് ജീവിക്കാൻ പറ്റുകയുള്ളൂ നിനക്കറിയാമല്ലോ അങ്ങനെ ദിവസങ്ങൾ പിന്നെയും കടന്നുപോയി. അഡ്മിഷൻ തരക്കുകൾ കോളേജിൽ കൂടിക്കൊടി വന്നു. വിദ്യാർത്ഥികളെ ആട്ടി വിടാനും ചീത്ത പറയാനും സത്യൻ സമർത്ഥനായിരുന്നു. ഒരു നാണയത്തിന് രണ്ട് വശങ്ങൾ ഉണ്ടല്ലോ ഇനി ഒരു വശം ചില വിദ്യാർത്ഥികളെ പ്രിൻസിപ്പലോ മാനേജറോ ചീത്ത പറയുകയോ ചെയ്തു കഴിഞ്ഞാൽ അവരോട് നല്ല രീതിയിൽ സത്യൻ പെരുമാറുമായിരുന്നു അതുകൊണ്ട് വിദ്യാർഥികൾക്കിടയിൽ സത്യനെ നല്ല മതിപ്പായിരുന്നു. ചില അലമ്പ് വിദ്യാർത്ഥികളോട് സത്യൻ വളരെ ദേഷ്യത്തിൽ ആട്ടി വിടുകയും ചീത്ത പറയുകയും ചെയ്യും അവന്മാരെ പേടിപ്പിച്ചു നിർത്തും...അങ്ങനെ ഒരു ദിവസം അവിടെ ജോലി ചെയ്യുന്ന സിന്ധു ചേച്ചി അവരുടെ ഭർത്താവ് മരണപ്പെട്ടത് മരണപ്പെടാൻ ഉണ്ടായ കാരണങ്ങളും. ഇപ്പോൾ ജീവിക്കുന്ന സാഹചര്യവും എല്ലാം സത്യന് വിശദീകരിച്ചു കൊടുത്തു.സത്യൻ ഇതെല്ലാം കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി കണ്ണിൽ നിന്ന് കണ്ണുനീർത്തുള്ളികൾ ധാരയായി ഒഴുകാൻ തുടങ്ങി. ഇവരുടെഒക്കെ ജീവിതം നോക്കുമ്പോൾ നമ്മുടെ ജീവിതം ഒന്നുമല്ല എന്ന് സത്യൻ മനസ്സിലായി. അങ്ങനെ ദിവസങ്ങൾ മാസങ്ങൾ കടന്നുപോയി അങ്ങനെ കോളേജിൽ നാലഞ്ചു ദിവസമായി സിന്ധു ചേച്ചി വരുന്നില്ല അവര് അടുപ്പിച്ച് ലീവ് എടുത്തിരിക്കുന്നു. സാധാരണയായി ആ ചേച്ചിയെ ആ മാനേജർ ഒന്നും തന്നെ പറയുകയില്ല . പക്ഷേ ഒരുമിച്ച് നാലഞ്ചു ദിവസം ലീവ് എടുത്ത കാരണം അവർ വന്നപ്പോൾ മാനേജർ ഭയങ്കര ദേഷ്യത്തിൽ കുറെ ശകാരിച്ചു അത് കേട്ടതോടെ അവർ കരഞ്ഞിട്ട് വീട്ടിലേക്ക് പോയി . ഈ സംഭവത്തിനുശേഷം സിന്ധു ചേച്ചി ജോലിക്ക് വരാതെയായി മാനേജർ അവർക്ക് പകരം വേറൊരു സ്ത്രീയെ ആ ജോലിക്ക് വച്ചു. സിന്ധു ചേച്ചിക്ക് പകരം വന്ന ക്ലീനർ ചേച്ചിയുടെ പേര് വീണ എന്നായിരുന്നു. തമിഴ്നാട്ടുകാരിയാണ് ആണെങ്കിലും മലയാളം നല്ലപോലെ സംസാരിക്കും. സത്യൻ അവരുമായി പെട്ടെന്ന് അടുത്തു. അങ്ങനെയിരിക്ക വൃശ്ചിക മാസം അടുത്തു. അമ്പലത്തിലെ പൂജാരി സുഹൃത്തായ വിശ്വനാഥൻ സഹായിക്കാൻ സത്യന് പോകണമായിരുന്നു. ചെറിയതോതിൽ പൂജകളും ചെയ്യണം.അതിനായി പ്രദേശവാസികളെല്ലാം സത്യനെയാണ് ഏർപ്പാടാക്കിയിരിക്കുന്നത്. വൃശ്ചിക മാസം അടുക്കുമ്പോൾ സത്യൻ ഒരു മണിക്കൂർ വൈകിയാണ് കോളേജ് ഓഫീസിൽ എത്തുക. മാനേജറുടെ സമ്മതത്തോടെ ആയിരുന്നെങ്കിലും മാനേജർ ഇടയ്ക്കിടക്ക് സത്യനെ ഓർമ്മപ്പെടുത്തും ആയിരുന്നു എടാ സത്യ കുറച്ചു നേരത്തെ വരാൻ നോക്ക് ഞാൻ മാത്രമല്ല എനിക്ക് മുകളിലും ആൾക്കാരുണ്ട് അവര് ഇതെല്ലാം നോക്കുന്നുണ്ടാവും അത് നിന്റെ ജോലിക്ക് പ്രശ്നമായി വരാം അപ്പൊ എല്ലാം നോക്കിയും കണ്ട് നേരത്തെ വരാൻ നോക്ക്. ചില പ്രധാനപ്പെട്ട ജോലികൾ ഓഫീസിൽ ഉള്ളപ്പോൾ സത്യൻ ഓട്ടോ പിടിച്ചാണ് ഓഫീസിൽ എത്തുക. ഓട്ടോക് വേണ്ടി കാശ് കുറെ ചെലവാകുമെങ്കിലും ജോലിക്ക് നേരത്തെ എത്തേണ്ടത് തന്റെ ഉത്തരവാദിത്തമല്ലേ അതുകൊണ്ട് കുഴപ്പമില്ല എന്ന സത്യൻ വിചാരിക്കും. ജോലിയോടുള്ള ആത്മാർത്ഥത അതാണ് സത്യന്റെ മുഖമുദ്ര. അങ്ങനെ ഒന്നര മാസം കടന്നു പോയി. അങ്ങനെയിരിക്കെ ജെയിംസും സത്യനും വീണ്ടും മലബാർ സിമൻസിൽ ഫോട്ടോഷൂട്ടിന് പോയി. ആദ്യം സത്യൻ എടുത്തത് ബൈക്പോസ ( ബൈക്കിൽ ഇരുന്നുകൊണ്ട് ചിത്രങ്ങൾക്ക് പോസ് ചെയുക ) ഇത് കണ്ട് ജെയിംസിനെ ചിരി അടക്കാനായില്ല. ഇതിൽ ഏറ്റവും വലിയ തമാശ എന്താന്ന് വെച്ചാൽ ഒരു സൈക്കിൾ പോലും ചവിട്ടാത്ത സൈക്കിൾ ബാലൻസ് ഇല്ലാത്ത സത്യൻ ബൈക്കിൽ ഇരിക്കുന്നു. ഇതൊക്കെ ആലോചിച്ചിട്ടായിരുന്നു ജെയിംസിന്റെ ചിരി. ജെയിംസ് അല്ല ആരായാലും ചിരിച്ചു പോകും. ജെയിംസ് പറഞ്ഞു എടാ സത്യ നിനക്ക് ബൈക്ക് ഓടിക്കാൻ അറിയില്ലെങ്കിലും ബൈക്കിലിരുന്നിട്ടുള്ള പോസ് അടിപൊളിയായിട്ടുണ്ട്. പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ജെയിംസ് മലബാർ സിമൻസിൽ എത്തിയത് അങ്ങനെ പ്രൊജക്ടിനു വേണ്ടി വിവരങ്ങളെല്ലാം ശേഖരിച്ച് അതിന്റെ ഇടയിൽ ഫോട്ടോഷൂട്ട് നടത്തി അവർ തിരിച്ചു അതിനുശേഷം അവർ യാത്ര പറഞ്ഞ രണ്ടായി പിരിഞ്ഞു. അങ്ങനെ ഒരു ദിവസം മാനേജർ സത്യനോട് പറഞ്ഞു എടാ സത്യാ ഉച്ചക്ക് ശേഷം ഞാൻ ലീവ് ആണ്. ഒരു ആവശ്യമുണ്ട് ഞാൻ പുറത്തേക്ക് പോവുകയാണ് നീ ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കണം നിന്നെ ഏൽപ്പിച്ചിട്ടാണ് ഞാൻ പോകുന്നത് ഓഫീസിലുള്ള എല്ലാവരും പുറത്തേക്ക് പോയാൽ നീ ചായയൊക്കെ കുടിച്ച് ചുമ്മാ കറങ്ങിയിട്ട് റൗണ്ട് അടിച്ചിട്ട് വാ എന്തായാലും ഞാൻ വരുന്നവരെ നീ ഇവിടെ ഉണ്ടാവണം എവിടേക്കും പോകരുത്. സത്യൻ സമ്മതം മൂളി മാനേജർ പോയി അങ്ങനെ വൈകുന്നേരം ആയപ്പോൾ ഓഫീസിലുള്ള എല്ലാ സ്റ്റാഫുകളും ജോലി കഴിഞ്ഞ പോയി . അപ്പോൾ സത്യൻ ചായകടയിൽ പോയി ചായ കുടിച്ചിട്ട് കോളേജ് ഓഫീസിലെ ചെയറിൽ ഇരുന്നു ഒരു സെക്യൂരിറ്റി ഗാർഡിനെ പോലെ. ഒരു സെക്യൂരിറ്റി ഗാർഡിന്റെ ഗമയിലാണ് സത്യനാ ചെയുന്നത് അപ്പോൾ സത്യനെ കണ്ടാൽ ശരിക്കും ഒരു സെക്യൂരിറ്റി ഗാർഡിന് പോലെ തോന്നും. അങ്ങനെ യാദൃശ്ചികമായി ഒരു പയ്യൻ കോളേജ് അഡ്മിഷൻ വേണ്ടി വരുന്നു കോളേജിലേക്ക് . ആ പയ്യൻ കോളേജ് അഡ്മിഷൻ എൻക്വയറിക്ക് വന്നതാണ് സത്യൻ പറഞ്ഞു ഇവിടെ ആരുമില്ല എല്ലാവരും ജോലി കഴിഞ്ഞ് പോയി നിങ്ങൾ നാളെ വന്നോളൂ. ആ പയ്യൻ ഒരു ചോദ്യം ചോദിച്ചു അപ്പോൾ നിങ്ങൾ ആരാണ് ഇവിടുത്തെ നിങ്ങൾ സെക്യൂരിറ്റി ആണോ . സത്യൻ പറഞ്ഞു. ഞാൻ ഇവിടുത്തെ എല്ലാം മേൽനോട്ടം വഹിക്കുന്ന ഒരാളാണ്. പയ്യൻ പറഞ്ഞു നിങ്ങളെ കണ്ടാൽ ശരിക്കും സെക്യൂരിറ്റി ഗാർഡിന് പോലെയുണ്ട് അതുകൊണ്ട് ചോദിച്ചതാ സത്യൻ പറഞ്ഞു നിങ്ങൾ മാത്രമല്ല ഇത് എല്ലാവരും പറഞ്ഞിട്ടുണ്ട് ഇത് കേട്ട പയ്യൻ ചിരിച്ചിട്ട് പോയി. അങ്ങനെ ബോറടിച്ചിരിക്കുമ്പോഴാണ് സത്യൻ തന്റെ ആത്മ സുഹൃത്തായ രാമകൃഷ്ണനെ വിളിക്കുന്നത് എടാ രാമു നിനക്ക് സുഖമാണോ ജോലിയൊക്കെ എങ്ങനെ പോകുന്നു. രാമകൃഷ്ണൻ തിരിച്ചു ചോദിച്ചു എടാ എന്റെ ജോലി സുഖമായി പോകുന്നു നിന്റെ ജോലി എങ്ങനെ പോകുന്നു എടാ കള്ളാ നീ കോളേജിൽ അല്ലേ ജോലി ചെയ്യുന്നത് ഇത് പറ്റിയ അവസരമാണ് അവിടെ ഇഷ്ടം മാതിരി പെൺകുട്ടികൾ പഠിക്കാൻ വരുന്നുണ്ടാവും അതിലേതെങ്കിലും ഒന്നിനെ പ്രേമിക്കടാ സത്യ പറ്റുമെങ്കിൽ സുഖമായി കല്യാണം കഴിക്കാ. ഇത് സുവർണ്ണ അവസരമാണ് ഇതുകൊണ്ട് കളയല്ലേ സത്യൻ പറഞ്ഞു എടാ രാമു നിനക്ക് പെണ്ണ് വല്ലതും നോക്കുന്നുണ്ടോ. രാമകൃഷ്ണൻ പറഞ്ഞു നോക്കുന്നുണ്ട് ഒന്നും ശരിയാവുന്നില്ല സമയമാകുമ്പോൾ ശരിയാവുമായിരിക്കും . അങ്ങനെ കുറെ നേരം രാമകൃഷ്ണനുമായി സംസാരിച്ചതിന് ശേഷം സത്യൻ പിന്നെ വിളിച്ചത് മുജീബിനെ ആയിരുന്നു. എടാ മുജീബേ നീ ഇപ്പോ എന്ത് ചെയ്യുന്നു എങ്ങനെ പോകുന്നു ജോലി സുഖമാണോ നിനക്ക്. മുജീബ് പറഞ്ഞു സുഖം തന്നെ പക്ഷേ ഞാൻ കൊറിയർ ഓഫീസിൽ അല്ല ജോലി ചെയ്യുന്നത് അവിടുത്തെ ജോലി ഞാൻ ഉപേക്ഷിച്ചു. ഇപ്പോൾ ഞാൻ ചെന്നൈയിലാണ് ഒരു മാർക്കറ്റിംഗ് കമ്പനിയിലാണ് ഞാൻ ജോലി ചെയ്യുന്നത്. സത്യൻ പറഞ്ഞു ഈശ്വരാ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ചെന്നൈയിലേക്ക് പോകുന്ന കാര്യം എന്നോട് ഒന്ന് പറയാമായിരുന്നു നിനക്ക് അത് പോട്ടെ. സത്യൻ മനസ്സിൽ വിചാരിച്ചു തന്റെ കൂടെ നോട്ടീസ് കൊടുക്കാൻ നിന്നിരുന്ന മുജീബ് ഇപ്പോൾ ചെന്നൈയിൽ എത്തി മഹാത്ഭുതം തന്നെ. മുജീബ് പറഞ്ഞു ഞാൻ ലീവിന് ഇപ്രാവശ്യം വരുന്നുണ്ട് നമുക്ക് കാണാം. അങ്ങനെ ഫോൺ സംഭാഷണം അവസാനിപ്പിച്ചു . സത്യം കുറെ നേരമായി മാനേജർക്ക് വേണ്ടി കാത്തിരിക്കുന്നു. ആറര കഴിഞ്ഞു 7 മണി കഴിഞ്ഞു മാനേജർ വരുന്നില്ല. അവസാനം 7:30 ആയപ്പോഴാണ് മാനേജർ വരുന്നത്. എടാ സത്യ കുറച്ചു താമസിച്ചു പോയി നീ അങ്ങ് ക്ഷമിക്ക് വൈകണ്ട നീ വീട്ടിലേക്ക് വിട്ടോ നമുക്ക് നാളെ കാണാം. അങ്ങനെ അവർ പിരിഞ്ഞു മിക്ക ദിവസങ്ങളിലും മാനേജർ എങ്ങനെ ഉച്ചക്ക് പുറത്തേക്ക് പോകും സത്യൻ അവിടുത്തെ സെക്യൂരിറ്റി ഗാർഡായി കാവൽ നിൽക്കും ഇത് സ്ഥിരം നടക്കുന്ന സംഭവമാണ്. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. കോളേജിലെ ക്ലീനറായ വീണ ചേച്ചിയോട് സത്യൻ തന്റെ കഥകളും പ്രാരാബ്ദങ്ങളും പറഞ്ഞു. അവർ ചെറിയ കുട്ടികൾ കഥ കേൾക്കുന്ന പോലെ അതൊക്കെ കേട്ട് തല ആട്ടി ചുമ്മാ പുഞ്ചിരിച്ചു. നേരത്തെ ജോലി ചെയ്തിരുന്ന സിന്ധു ചേച്ചിയെ കാട്ടിലും നല്ല സ്വഭാവമായിരുന്നു ഇവരുടെ. അതുകൊണ്ട് സത്യൻ പെട്ടെന്ന് തന്നെ അവരുമായി കൂടുതൽ അടുത്തു. വീണ ചേച്ചിയുടെ ഭർത്താവ് പൊള്ളാച്ചിയിലെ ഡ്രൈവർ ആണ് അതുകൊണ്ട് ആഴ്ചയിൽ ഒരിക്കൽ പാലക്കാട് വീട്ടിലേക്ക് വരും. അങ്ങനെയിരിക്ക ദിവസങ്ങൾ കടന്നുപോയി ഒരു വ്യാഴാഴ്ച ദിവസം ഓഫീസ് ജോലിയെല്ലാം കഴിഞ്ഞ് സത്യൻ ജെയിംസിനെ കാണാനായി കോട്ട മൈതാനത്ത് എത്തി. എടാ സത്യാ ശനിയാഴ്ച നമുക്ക് ആലപ്പുഴയിൽ തങ്കി എന്ന സ്ഥലത്ത് ഒരു പള്ളിയുണ്ട് അവിടെ പോണം നീ എന്റെ കൂടെ വന്നാൽ മതി എന്താ വരില്ലേ നമുക്ക് എന്തായാലും വണ്ടിയിൽ പോകാം സത്യൻ ചോദിച്ചു ഇത്രയും ദൂരം വണ്ടിയിൽ പോകാൻ പറ്റുമോ. ജെയിംസ് ചിരിച്ചുകൊണ്ട് പറഞ്ഞു അതിനെന്താ ഞാനില്ലേ കൂടെ നീ എന്തിനാ പേടിക്കുന്നത് നമുക്ക് പെട്രോളിന്റെ കാശ് പങ്കിടാം രാവിലെ അഞ്ചരക്ക് ഇവിടുന്ന് ഇറങ്ങണം എന്നാലേ ആലപ്പുഴയിൽ എത്താൻ പറ്റുകയുള്ളൂ . അങ്ങനെ പറഞ്ഞ പോലെ സത്യനും ജെയിംസും രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ടു. അങ്ങനെ പെട്രോൾ അടിച്ച് അവർ യാത്ര തിരിച്ചു സത്യൻ ജെയിംസിനോട് പറഞ്ഞു എടാ ജെയിംസ് ഞാൻ ആദ്യമായിട്ടാണ് ഇത്ര ദൂരയാത്ര ബൈക്കിൽ പോകുന്നത്. ചിരിച്ചുകൊണ്ട് ജെയിംസ് പറഞ്ഞു ബൈക്കിൽ യാത്ര ചെയ്യുന്നതാണ് ഏറ്റവും സുഖം.ബസ്സിലോ കാറിലോ യാത്ര ചെയ്യുമ്പോഴേ തലവേദനയും ശർദ്ദിയും വരും. ബൈക്കിൽ ആകുമ്പോൾ നമുക്ക് വർത്താനം പറഞ്ഞ് കാറ്റും കൊണ്ട് പോകാം നല്ലൊരു അനുഭവമാണ്. അങ്ങനെ പത്തര ആയപ്പോൾ അവരെ ആലപ്പുഴ തങ്കി എന്ന് സ്ഥലത്തെത്തി അവിടെയാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ജെയിംസ് പള്ളിയിൽ എത്തി പള്ളിയുടെ ഉള്ളിൽ കയറി പ്രവർത്തിക്കാൻ തുടങ്ങി .സത്യൻ പള്ളിക്ക് പുറത്തുണ്ടായിരുന്നു. അങ്ങനെ പള്ളിയിലെ പ്രാർത്ഥന എല്ലാം കഴിഞ്ഞ് ജെയിംസ് സത്യനെയും കൂട്ടി തങ്കിയിൽ നിന്ന് യാത്രതിരിച്ചു . അങ്ങനെ അവർ കൊച്ചിയിൽ എത്തി. അങ്ങനെ ഇരുവരും മറൈൻഡ്രൈവിൽ ഒന്ന് കറങ്ങി. സത്യൻ പറഞ്ഞു എടാ ജെയിംസ് രാത്രിയാവുമ്പോൾ മറൈൻഡ്രൈവിൽ ഒന്ന് കറങ്ങണം ഒരു പ്രത്യേക രസമാണ് കാണാൻ . അതും പോരാണ്ട് സിനിമാ ഷൂട്ടിംഗ് എല്ലാം നടക്കുന്നുണ്ട് നല്ല രസമായിരിക്കും നടി നടന്മാരെ കാണാനും ചിത്രീകരണം കാണാനും ആകെ ഒരു ജഗപൊഗ ജെയിംസ് പരിഹാസത്തിൽ ചിരിച്ചു എന്നിട്ട് പറഞ്ഞു നിനക്കൊന്നും വേറെ പണിയില്ലേ നടി നടന്മാരെയും ചിത്രീകരണവും കാണാൻ ഒന്ന് പോടാ അവിടുന്ന് അത് കേട്ട് സത്യൻ ഒന്ന് ചിരിച്ചു അങ്ങനെ അവർ വൈറ്റിലയിൽ എത്തി ഒരു മാളിൽ കറങ്ങി എന്നിട്ട് അവർ കൊച്ചി എയർപോർട്ടിൽ റോഡിൽ എത്തി . ജെയിംസ് പറഞ്ഞു നമുക്ക് കൊച്ചി എയർപോർട്ട് ഒന്ന് കറങ്ങാം എന്നിട്ട് അവിടെ വച്ച് കുറച്ച് ഫോട്ടോഷൂട്ട് നടത്താം. സത്യന് സമ്മതം മൂളി. അങ്ങനെ സമയം 6:30 ആയി നല്ലോണം ഇരുട്ട് വന്ന് തുടങ്ങി. എയർപോർട്ട് റോഡിലും റൺവേയിലും കാറ്റ് ആസ്വദിച്ചുകൊണ്ട്.കുറെ ഫോട്ടോകൾ എടുത്തു. അങ്ങനെ ഇരുവരും യാത്ര തിരിച്ചു. അങ്ങനെ റെയിൽവേ ഗേറ്റ്ന്റെ അടുത്തെത്തി . അപ്പോഴാണ് സത്യൻ അപ്രതീക്ഷിതമായി ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ പോകുന്നത് കാണുന്നത്. അവിടെ വെച്ച് പ്ലെയിൻ /ട്രെയിനും കാണാൻ പറ്റി . അതൊരു വല്ലാത്ത ഒരു അത്ഭുതം തന്നെ ജീവിതത്തിൽ ഇതുവരെ എയർപോർട്ട് പ്ലെയിനോ കാണാൻ പറ്റിയില്ല അത് കാണാൻ പറ്റി. എടാ ജെയിംസ് ഈ ജനശതാബ്ദി എക്സ്പ്രസിൽലാണ് ഞാൻ കോഴിക്കോട് യാത്ര ചെയ്തിരുന്നത് വളരെ നല്ല ഓർമ്മകൾ ആയിരുന്നു അതൊക്കെ. ഇതെല്ലാം കേട്ട് ജെയിംസ് തലയാട്ടി എന്നിട്ട് ചോദിച്ചു എടാ സത്യാ ഞാൻ കാലാകാലങ്ങളായി നിന്നോട് ചോദിക്കണം വിചാരിച്ച ഒരു ചോദ്യം ഉണ്ട് ചോദിക്കട്ടെ. നിന്റെ വീട് ഉപേക്ഷിച്ച് പോയ അച്ഛൻ ഇപ്പൊ എവിടെയുണ്ടെന്ന് അറിയുമോ. സത്യൻ പറഞ്ഞു പണ്ടെപ്പോഴാ പോയത് വീടുവിട്ടിട്ട് ഇതുവരെ അന്വേഷിച്ചിട്ട് കണ്ടെത്താനായില്ല എവിടെയുണ്ടെന്ന് അറിയില്ല അച്ഛൻ പോയതോടെ കാലാകാലങ്ങളായി അമ്മൂമ്മയുടെ അമ്മാവന്റെയും വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. എത്ര ദിവസം ഇത്. മുന്നോട്ടുപോകുന്നു അറിയില്ല. എപ്പോഴായാലും പടിയിറങ്ങേണ്ടിവരും. അപ്പോഴേക്കും എന്തെങ്കിലും വഴി കണ്ടെത്തി ജീവിതത്തിൽ സെറ്റിൽഡ് ആവണം. ജെയിംസ് സത്യനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു എടാ സത്യാ നീ ടെൻഷൻ അടിക്കേണ്ട എല്ലാം ശരിയാവും അങ്ങനെ ഒരു സംസാരിക്കുമ്പോഴാണ് ഒരു വിമാനം താഴെയിറങ്ങുന്നത് അവര് നേരിൽ കാണുന്നത്. എയർപോർട്ടിലെ ചുറ്റുമുള്ള ഭാഗങ്ങളെല്ലാം കാണാൻ അതിമനോഹരമാണ് അതെല്ലാം കണ്ടവർ യാത്രതിരിച്ചു . ജെയിംസ് പറഞ്ഞു എടാ സത്യാ നമ്മൾ ഇന്ന് എവിടെയൊക്കെ പോയി ആലപ്പുഴ തങ്കിപ്പിള്ളയിൽ പോയി ഇടപ്പള്ളി അന്താരാഷ്ട്ര മാളിൽ പോയി, വൈറ്റില മാളിൽ പോയി, മറൈൻഡ്രൈവിൽ പോയി, കൊച്ചി എയർപോർട്ടിൽ പോയി അങ്ങനെ അഞ്ച് സ്ഥലങ്ങൾ നമ്മൾ ഇന്ന് കണ്ടു . അതും ബൈക്കിൽ പോയിട്ട് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നല്ല യാത്ര അനുഭവമാണ് ഇന്ന് കിട്ടിയത് നിനക്കോ. ബൈക്കിലെ യാത്ര എങ്ങനെയുണ്ട് സത്യാ . സത്യൻ പറഞ്ഞു കിടിലൻ അങ്ങനെ അവർ അവിടുന്ന് യാത്ര തിരിച്ച് രാത്രി ആയപ്പോൾ നാട്ടിലെത്തി. അങ്ങനെ പിന്നെയും ദിവസങ്ങൾ പോയി. അങ്ങനെയിരിക്കുമ്പോൾ മാനേജർ കോളേജിനടുത്ത് ഒരു കഫെ &ഫോട്ടോസ്റ്റാറ്റ് കട സ്വന്തമായി തുടങ്ങുന്നു. ഫോട്ടോസ്റ്റാറ്റ് കട തുടങ്ങിയത് കോളേജിലുള്ള വിദ്യാർത്ഥികളോ സ്റ്റാഫുകളോ ആരും അറിയാൻ പാടില്ല ഞാനും എന്റെ സുഹൃത്തും ഇത് തുടങ്ങുന്നത് നീ ഇതാരോടും പറയരുത് കടയിൽ എല്ലാ കാര്യങ്ങളും നോക്കി നടത്താൻ ഒരു സ്റ്റാഫിനെ ജോലിക്ക് എടുക്കണം പിന്നെ നിനക്ക് ഒരു ഗുണമുണ്ട് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ദൂരേക്ക് പോണ്ട നമ്മുടെ ഇവിടെ തന്നെ നിനക്ക് ഫോട്ടോസ്റ്റാറ്റ് എടുക്കാം എടാ സത്യ നിന്റെ അറിവിൽ ആരെങ്കിലും ഉണ്ടെങ്കിൽ പറ എന്ന് സത്യനോട് മാനേജർ പറഞ്ഞു കോളേജിനടുത്തായിരുന്നു കഫെ &ഫോട്ടോസ്റ്റാറ്റ് കട മാനേജർ അയാളുടെ കൂട്ടുകാരനും ചേർന്നായിരുന്നു കട നടത്തിയിരുന്നത് മാനേജരുടെ കൂട്ടുകാരന് കടയിൽ ശ്രദ്ധിക്കാൻ പറ്റാതെയായി കാരണം അയാളുടെ അച്ഛന്റെ നില അതീവ ഗുരുതരമായിരുന്നു. മാനേജരുടെ കൂട്ടുകാരന്റെ പേര് മഹേഷ് എന്നായിരുന്നു. മഹേഷ് ഫോട്ടോസ്റ്റാറ്റ് കടയിൽ വരാതായതോടെ കടയുടെ. പൂർണ്ണ ഉത്തരവാദിത്വം മാനേജറുടെ കയ്യിലായി. സൂത്രശാലയായ മാനേജർക്ക് ഈ കഫെ തുടങ്ങുന്നതിന് പിന്നാലെ ഒരു ഗൂഢലക്ഷ്യം ഉണ്ടായിരുന്നു അയാളുടെ കാമുകിയെ കഫെയിൽ പിടിച്ചിരുത്തണം. ഇതിനുമുമ്പ് ഇവിടുത്തെ ഓൺലൈൻ അപ്ലിക്കേഷൻസ് എല്ലാം അവർ വീട്ടിൽ പോയിട്ടാണ് സബ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നത് കാമുകിക്ക് ജോലി ചെയ്യാൻ ഒരു സ്ഥാപനം ഇട്ട് കൊടുക്കണമെന്ന് കാലാകാലങ്ങളായി മാനേജർ പദ്ധതിയിടുന്നു എന്തായാലും അത് സഫലമായി. ആ കഫെ അവിടെ തുടങ്ങിയതോടുകൂടി മാനേജരുടെ കാമുകി ഹരിപ്രിയ അവിടെ വന്ന് ജോലി ചെയ്യാൻ തുടങ്ങി അവരെ സഹായിക്കാൻ ഒരാൾ കൂടി വേണമായിരുന്നു അതുകൊണ്ട് സത്യന്റെ ശുപാർശ പ്രകാരം ഒരു ചേച്ചിക്ക് അവിടെ ജോലി കൊടുക്കുന്നു. ആ ചേച്ചിയുടെ പേര് സ്വർണലത എന്നായിരുന്നു സത്യന്റെ കൂടെ ആധാരം എഴുത്ത് ഓഫീസിൽ അവർ ജോലി ചെയ്തിരുന്നു. സത്യൻ ശമ്പളം കമ്മി ആയേകാരണം ജോലി ഉപേക്ഷിച്ചു. അവർക്കും ശമ്പളം കമ്മിയായ കാരണം അവരും ജോലി ഉപേക്ഷിച്ചു . അവരുടെ ഭാഗ്യം എന്നു പറയട്ടെ സത്യന്റെ ശുപാർശ പ്രകാരം ഇവിടെ പണി കിട്ടി. ആ ചേച്ചിക്ക് സത്യനോട് വല്ലാത്ത ബഹുമാനവും ആദരവും തോന്നി. ഹരിപ്രിയ കഫെയിൽ ജോലി ചെയ്യാൻ തുടങ്ങിയത് മുതൽ സത്യന് തലവേദന തുടങ്ങി. കോളേജ് ഓഫീസിൽ മാനേജറെ സഹായിക്കുന്നത് പോരാണ്ട് ഹരിപ്രിയയും സഹായിക്കേണ്ട ചുമതല സത്യന്റെ തലയിലായി


ഹരിപ്രിയ പറയുന്ന എല്ലാ കാര്യങ്ങളും സത്യൻ ചെയ്യേണ്ട അവസ്ഥയായി. ഉച്ചയ്ക്കുശേഷം മാനേജർ നേരെ പോകുന്നത് കഫെ ലേക്കാണ് മാനേജരുടെ കൂടെ സത്യൻ ഉണ്ടാവും എൻ ഐ ഒ എസ് അപ്ലിക്കേഷൻസ് സബ്മിറ്റ് ചെയ്യുന്നത് അവിടെയാണ്. ഉച്ചയ്ക്ക് മാനേജർ പോകുന്നത്ഹരിപ്രിയ കാണാൻ മാത്രമാണെന്ന് സത്യന്. മനസ്സിലായി. മാനേജരുടെയും ഹരി പ്രിയയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പഞ്ചാര അടി കാണുമ്പോൾ സത്യന് ചിരി വരും. പക്ഷേ ജീവിതത്തിന്റെ വേറൊരു വശം കൂടിയുണ്ട് എങ്ങനെയെങ്കിലും ഇവിടെ പിടിച്ചുനിൽക്കണം തന്റെ സഹോദരിയുടെ വിവാഹം കെങ്കേമമായി നടത്തണം അതുവരെ ഇവിടെനിന്ന് പറ്റൂ പെങ്ങളെ കല്യാണം കഴിപ്പിച്ച് അയക്കാനായി സത്യൻ ഒന്നും കരുതി വെച്ചിട്ടില്ല വല്ലാതെ കഷ്ടപ്പെടുകയാണ് ഇനിയെങ്കിലും കുറച്ചു കുറച്ചായി പണം സ്വരുക്കൂട്ടി പെങ്ങളുടെ കല്യാണം നടത്തണം എന്ന് സത്യൻ മനസ്സിൽ വിചാരിച്ചു. കഫേ നല്ല രീതിയിൽ പൊയ്ക്കൊണ്ടിരിക്കുന്നു . ഈ കഫെ യുടെ പ്രത്യേകത എന്തെന്ന് വെച്ചാൽ ഇവിടെ യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ മാത്രം സേവനങ്ങൾ ചെയ്തുകൊടുക്കുകയുള്ളൂ . ഹരിപ്രിയയും സ്വർണ്ണലതയും മത്സരിച്ച ജോലി ചെയ്യുന്നു. ഹരി പ്രിയ ജോലി കഴിഞ്ഞു പോകുമ്പോൾ വൈകും അതുകൊണ്ട് മാനേജർ തന്നെ അവരെ കാറിൽ കൊണ്ടാക്കും. അങ്ങനെ ദിവസങ്ങൾ കടന്നു പോകുന്നു ഒരു യാത്ര കൂടി ബൈക്കിൽ പോകാൻ സത്യനും ജയിംസും പ്ലാൻ ചെയ്യുന്നു . ഇടുക്കി,വയനാട് ആണ് അവരുടെ ലക്ഷ്യം നല്ല പ്രകൃതിരമണീയമായ കാടുകൾ കൊണ്ട് പൊതിഞ്ഞ സ്ഥലമാണ് വയനാട് . ഇടുക്കി യാണെങ്കിൽ നല്ല തണുപ്പിന്റെ സ്ഥലം. മൊത്തത്തിൽ യാത്ര ചെയ്യാൻ ഈ രണ്ടു സ്ഥലങ്ങളും അടിപൊളി. രണ്ടുപേരും കൂടി ഇടുക്കിയിൽ പോകാൻ തീരുമാനിച്ചു പെട്രോളിന് ചെലവാകുന്ന കാശ് രണ്ടുപേരുംകൂടി ഷെയർ ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ രണ്ടുപേരും കൂടി പോകാൻ തീരുമാനിച്ചു. അങ്ങനെ പുലർച്ചെ അഞ്ചുമണിക്ക് പാലക്കാട് നിന്ന് ബൈക്കിൽ യാത്ര തിരിച്ചു ഇടുക്കിയിലേക്ക്


സത്യന് ബസ് യാത്ര എന്നും അലർജിയാണ് കാരണം ശർദ്ദിക്കാൻ വരും കയ്യിൽ നാരങ്ങ വെള്ളവും ശർദ്ദി വരാതിരിക്കാൻ ഉള്ള മരുന്ന്. എന്നും കരുതുമായിരുന്നു പണ്ട് ഇപ്പോൾ പിന്നെ അതിന്റെ ആവശ്യമില്ല . അങ്ങനെ നീണ്ട യാത്രയ്ക്ക് ശേഷം രണ്ടുപേരും ഇടുക്കി ആർച്ച് ഡാമിൽ എത്തി . പൊതുവേ ആൾക്കാർ കമ്മിയായിരുന്നു ആ ദിവസം . വെക്കേഷൻ അല്ലാത്ത കാരണമായിരിക്കും കാണാൻ നല്ല രസമുണ്ട് ഡാമും പരിസരവും സത്യൻ മതിവരുവോളം പ്രകൃതി ഭംഗി ആസ്വദിച്ച് അങ്ങനെ പോയി അവിടെ മുഴുവൻ കയറ്റങ്ങളാണ് ഇറക്കം വരുമ്പോൾ ജെയിംസിന് വല്ലാത്ത സന്തോഷമാണ്. ജെയിംസ് പറഞ്ഞു ഇങ്ങനെ പോയാൽ തൊടുപുഴ എത്തും നമുക്ക് പോകാം. പക്ഷേ എങ്ങനെ തൊടുപുഴയ്ക്ക് പോണമെന്ന് ജെയിംസിന് ഒരു പിടിയും കിട്ടുന്നില്ല


സത്യൻ ആണെങ്കിൽ ധൃതി കൂട്ടി. സത്യൻ പറഞ്ഞു എടാ ജെയിംസ് സ്ഥലം നിനക്കറിയുമോ അല്ലെങ്കിൽ ആൾക്കാരോട് ചോദിച്ച് നമുക്ക് പോകാം . നമ്മുടെ അടുത്ത സമയമില്ല ഇന്ന് രാത്രിക്ക് മുമ്പ് വീട് എത്തണം കാരണം നാളെ കോളേജിൽ സൺഡേ ബാച്ച് ഉണ്ട് അതുകൊണ്ട് കാറൊക്കെ പാർക്ക് ചെയ്യേണ്ടത്. എന്റെ ജോലിയാണ്. രാവിലെ നേരത്തെ കോളേജിൽ എത്തണം . നീ എന്താ വെച്ചാൽ പെട്ടെന്ന് ചെയ്യ്


ഞാൻ നിന്നെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു സമയം നമ്മുടെ കയ്യിൽ കുറവാണ്. മല പ്രദേശമായ കാരണം വഴി ചോദിക്കാൻ ആൾക്കാരെ ഒന്നും കണ്ടില്ല. ജെയിംസ് ആകെ തല ചൊറിഞ്ഞ് ഭ്രാന്തായി. അങ്ങനെ അവർ വണ്ടിപ്പെരിയാർ എത്തി അവിടെ വച്ച് ചെറിയ ഫോട്ടോഷൂട്ട് നടത്തി. പിന്നെ അവിടുന്ന് നേരെ വാഗമണ്ണിലേക്ക് പോകാൻ തീരുമാനിച്ചു. സത്യൻ ജെയിംസിനോട് പറഞ്ഞു എടാ ജെയിംസ് നമുക്ക് വാഗമണ്ണിലേക്ക് പോകാം വാഗമണ്ണിന്റെ പ്രത്യേകത നല്ല തണുപ്പുള്ള കാലാവസ്ഥയും പിന്നെ ഒട്ടേറെ സിനിമ ഷൂട്ടിംഗ് നടക്കുന്ന സ്ഥലമാണ്. നമുക്ക് പോവല്ലേ അങ്ങനെ ഇരുവരും വാഗമണ്ണിലേക്ക് പോയി


വാഗമണ്ണ എത്തി അവിടെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് വാഗമണ്ണിന്റെ പ്രകൃതി ഭംഗി വാനോളം ആസ്വദിച്ച് അവിടുത്തെ ഫോട്ടോകൾ എല്ലാം എടുത്തു. അതിനുശേഷം രണ്ടു പേരും യാത്ര തിരിച്ചു . യാത്രയുടെ പകുതി എത്തിയപ്പോൾ ജെയിംസ് പറഞ്ഞു എടാ സത്യാ എനിക്ക് വയ്യടാ വണ്ടി ഓടിച്ച മതിയായി ഞാൻ എന്തായാലും റൂമെടുത്ത് ഇവിടെ കിടക്കാൻ പോവുകയാണ് നാളെ പോകുന്നുള്ളൂ. സത്യൻ പറഞ്ഞു എടാ ജെയിംസ് നീ ഇങ്ങനെ പറയാതെ എനിക്കിന്ന് രാത്രിക്ക് മുമ്പ് വീട്ടിൽ എത്തണം . നിനക്കറിയാമല്ലോ നാളെ കോളേജിൽ സൺഡേ ബാച്ച് ഉള്ളതാണ് എനിക്ക് രാവിലെ നേരത്തെയാണ് ജോലി തുടങ്ങുക . ജെയിംസ് പറഞ്ഞു എടാ എല്ലാ സ്ഥാപനത്തിലും ഞായറാഴ്ചയാണ് അവധി നിനക്ക് തല തിരിച്ചിട്ടാണല്ലോ. സത്യൻ പറഞ്ഞു എന്ത് ചെയ്യാമെടാ കോളേജിൽ ജോലി ചെയ്യുമ്പോൾ അങ്ങനെ തന്നെയാണ് . ശനിയാഴ്ച അവധിയായ കാരണം എനിക്ക് നിന്റെ കൂടെ വരാൻ പറ്റി. അങ്ങനെ ക്ഷീണം മാറ്റാനായി അവർ കുറച്ചുനേരം തണൽ ഭാഗത്തിരുന്നു അപ്പോഴാണ് അവിടുത്തെ ഒരാളെ കണ്ടു സത്യൻ ചോദിച്ചു ഇവിടെ കാണാൻ വല്ലതുമുണ്ടോ വാഗമണ്ണിൽ അയാൾ പറഞ്ഞു ഇവിടെ ഒരു മൊട്ടക്കുന്നിണ്ട് അവിടെ ധാരാളം സിനിമ ഷൂട്ടിംഗ് നടക്കാറുണ്ട് സത്യന് സന്തോഷമായി സത്യൻ ജെയിംസിനെയും കൊണ്ട് ആ കുന്നിലേക്ക് പോയി . സിനിമാ ഷൂട്ടിംഗ് കണ്ടു നടി നടന്മാരെ കാണാൻ പറ്റിയില്ല ആന വെച്ചാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്.ഷൂട്ടിങ്ങിന്റെ ആൾക്കാർ പിന്നെ കുറച്ച് ജനങ്ങളും കാണാൻ വലിയ രസം ഒന്നുമില്ല എന്ന ജെയിംസ് പറഞ്ഞു സത്യന് അത് ഇഷ്ടപ്പെട്ടില്ല കാരണം സത്യന് സിനിമ ഷൂട്ടിംഗ് സിനിമ നടി നടന്മാർ എന്ന് പറഞ്ഞാൽ ജീവനാണ്. അങ്ങനെ കുറച്ചുനേരം ഷൂട്ടിംഗ് കണ്ടു.അങ്ങനെ നേരം ഇരുട്ടിത്തുടങ്ങി രാത്രി 7 മണിയായി. അവർ മെല്ലെ അവിടുന്ന് യാത്രതിരിച്ചു. അങ്ങനെ കുറച്ചു ദൂരം എത്തി ഇറക്കം എത്തി. അവിടെയാണെങ്കിൽ ഭയങ്കരഇരുട്ട് ആയിരുന്നു ഒരു സ്ട്രീറ്റ് ലൈറ്റ് പോലുമില്ല വളരെ കഷ്ടപ്പെട്ടാണ് ജെയിംസ് വണ്ടിയോടിച്ചു പോകുന്നത് . ഒരു ആൾ പോലും. അവിടെ കാണുന്നില്ല. എങ്ങും നിശബ്ദത തളം കെട്ടി നിൽക്കുന്നു. ഗെയിംസ് പറഞ്ഞു എടാ സത്യ ഈ ഭയാനകമായ ഇരുട്ടത്ത് എങ്ങനെ വണ്ടി ഓടിച്ച് എത്തുമെടാ സത്യം പറഞ്ഞു എടാ ജെയിംസ് നീ എങ്ങനെയെങ്കിലും പോ എനിക്ക് നാളെ ഓഫീസിൽ പോകാനുള്ളതാണ് ഇപ്പത്തന്നെ നമ്മൾ ഒട്ടേറെ വൈകിപ്പോയി . വീട്ടിൽ എപ്പോ എത്തും എന്ന് എനിക്കൊരു പിടിയും ഇല്ല. അങ്ങനെ കുറച്ചു ദൂരം എത്തിയപ്പോൾ അവിടെ ഒരു ചെറിയ വെളിച്ചം ഉണ്ടായിരുന്നു ഒരു പെട്ടിക്കട ഉണ്ടായിരുന്നു പെട്ടിക്കടയുടെ മുമ്പിൽ വണ്ടി നിർത്തി ജെയിംസ് മുമ്പോട്ടുള്ള വഴി ചോദിച്ചു. കടക്കാരൻ പറഞ്ഞു ഇവിടുന്ന് നേരെ പോയാൽ മൂലമറ്റം. ജെയിംസ് കണക്കുകൂട്ടി മൂലമറ്റം കഴിഞ്ഞാൽ തൊടുപുഴ തൊടുപുഴ കഴിഞ്ഞാൽ മൂവാറ്റുപുഴ മൂവാറ്റുപുഴ കഴിഞ്ഞാൽ അങ്കമാലി അങ്കമാലി കഴിഞ്ഞാൽ നേരെ തൃശൂർ പിന്നെ പാലക്കാട്. ജെയിംസ് ചോദിച്ചു ഇന്നത്തെ യാത്ര എങ്ങനെയുണ്ടായിരുന്നു സത്യാ . സത്യൻ പറഞ്ഞു കലക്കിയടാ ജെയിംസ് അന്ന് നമ്മൾ തങ്കിപ്പള്ളിക്ക് പോയല്ലോ അതിനെ കാട്ടിലും മികച്ച ഒരു യാത്ര അനുഭവമാണിത് എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന മികച്ച ഒരു യാത്രാ അനുഭവം. അങ്ങനെ അവർ കുറെ ദൂരം പിന്നിട്ട് ചാലക്കുടിയിൽ എത്തി ചാലക്കുടിയിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തിരിച്ചു. അങ്ങനെ ഇരുവരും പാലക്കാട് എത്തുമ്പോൾ രാത്രി 12 മണി. ജെയിംസ് സത്യന് സത്യന്റെ വീട്ടിന്റെ മുമ്പിൽ കൊണ്ടാക്കി. പിറ്റേദിവസം ഞായറാഴ്ച സത്യൻ കോളേജിൽ ജോലിക്ക് കയറിയപ്പോൾ. മാനേജർ സത്യന്റെ മുഖത്തെ ക്ഷീണം മനസ്സിലാക്കി ചോദിച്ചു . എന്താടാ സത്യ നിന്റെ മുഖം വല്ലാത്ത ക്ഷീണിച്ചിരിക്കുന്നുണ്ടല്ലോ ഇന്നലെ എവിടെയായിരുന്നു നീ.സത്യൻ പറഞ്ഞു അതൊന്നുമില്ല സാറേ ഞാനും എന്റെ കൂട്ടുകാരനും കൂടി ഇന്നലെ ഇടുക്കിയിലേക്ക് ഒന്ന് കറങ്ങാൻ പോയത്. മാനേജർ അത്ഭുതത്തോടെ ചോദിച്ചു അത് നല്ല ദൂരം ഉണ്ടല്ലോ നിങ്ങളെ സമ്മതിക്കണം ഇത്രയും ദൂരം പോയിട്ട് ഇന്നലെ രാത്രി വരും ചെയ്തില്ലേ. ദൂര യാത്ര പോകുമ്പോൾ ശ്രദ്ധിക്കണം അവിടെ രണ്ടു ദിവസം താമസിക്കണം എന്നിട്ടുവേണം ഇവിടേക്ക് വരാൻ ഇല്ലെങ്കിൽ ഭയങ്കര ക്ഷീണം ഉണ്ടാവും. നിന്റെ കൂട്ടുകാരനെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ . സത്യൻ പറഞ്ഞു ഉണ്ട് സാറേ മാനേജർ പറഞ്ഞു സൂക്ഷിച്ചു വേണം പോകാൻ അപകടം പതിയിരിക്കുന്ന വഴികളാണ് അവിടെ . ചില ശനിയാഴ്ചകളിൽ കോളേജിൽ അറ്റകുറ്റപ്പണികൾ ഉണ്ടാവും.


കെട്ടിട പുനർനിർമ്മാണ /പെയിന്റിംഗ് പണികൾ, അതൊക്കെ നോക്കി മേൽനോട്ടം വഹിക്കേണ്ടത്. മാനേജരുടെ ജോലിയാണ്. പക്ഷേ അങ്ങനെയുള്ള ദിവസങ്ങളിൽ മാനേജർ സത്യനെ ഏൽപ്പിച്ചിട്ട് അയാൾ മുങ്ങും. സത്യനോടുള്ള സൗഹൃദബന്ധം മാനേജർ സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു. അത് കുറച്ചു കഴിഞ്ഞപ്പോഴാണ് സത്യനും മനസ്സിലായത്.സത്യൻ എല്ലാം സഹിച്ചു അങ്ങ് ഇരിക്കുകയാണ്. ഏതെങ്കിലും വഴി നോക്കണം. മാനേജർ സൗഹൃദബന്ധം ഉപയോഗിച്ചിട്ട് നല്ലോണം മുതലാക്കുകയാണ്. സത്യൻ മനസ്സിൽ വിചാരിച്ചു സ്വയം ഉള്ളിൽ നിന്ന് ഒരു ചോദ്യം ചോദിച്ചു തന്റെ അച്ഛൻ ഹരിനാരായണൻ ഉണ്ടായിരുന്നെങ്കിൽ തനിക്ക്ഈ ഗതി വരില്ലായിരുന്നു . അച്ഛൻ ഇല്ലാത്ത കാരണം അനുഭവിക്കുന്ന ദുരിതങ്ങൾ ആണിത് ഒരുപക്ഷേ അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ താനൊരു നല്ല നിലയിൽ എത്തിയേനെ. എല്ലാം തന്റെ തലവിധി എന്നും പറഞ്ഞ് സത്യൻ സ്വയം ആശ്വസിച്ച് തന്റെ ജോലികളിൽ മുഴുകി കുറച്ചുദിവസം കഴിഞ്ഞപ്പോൾ കോളേജിൽ പട്ടിക്കൂട് റെഡിയായി ജർമൻ ഷേപ്പേർഡ്ന് കോളേജിൽ വളർത്താൻ തുടങ്ങി. പട്ടിക്ക് കൊടുക്കാനുള്ള ഇറച്ചികൾ ഒരു കവറിൽ ആക്കി ഇറച്ചി കടക്കാരന് എപ്പോഴും വന്നു സത്യന്റെ കയ്യിൽ കൊടുക്കുമായിരുന്നു. സത്യൻ മനസ്സിൽ വിചാരിച്ചു ഒരു ബ്രാഹ്മണനായ താൻ ഇറച്ചി കഷ്ണങ്ങളിൽ തൊടാൻ കൂടി പാടില്ല ഈ പതിവ് ഇങ്ങനെ കൊണ്ടുപോകാതിരിക്കാൻ എന്തെങ്കിലും വഴി നോക്കണം. തനിക്ക് അമ്പലത്തിൽ പൂജാരി വിശ്വനാഥനെ സഹായിക്കുക കൂടി വേണം. അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ദിവസം മാനേജർക്ക് വേണ്ടപ്പെട്ട ആൾ ആ ദിവസം കാശ് വാങ്ങാൻ വേണ്ടി വരും. മാനേജർ അവധി ആയതുകൊണ്ട് തലേന്ന് രാത്രി തന്നെ സത്യന്റെ കയ്യിലാണ് കാശ് കൊടുത്തത്. ഞായറാഴ്ചത്തെ ക്ലാസിനു ശേഷം എല്ലാ സ്റ്റാഫുകളും ജോലി കഴിഞ്ഞു പോയി . വൈകിട്ട് 6:00 മണിയായി സത്യൻ മാനേജർ പറഞ്ഞ ആൾക്കായി കാത്തിരിപ്പ് തുടങ്ങി. പക്ഷേ കാത്തിരുന്ന് ആൾ വരാതെയായി . ബോറടി മാറ്റാൻ സത്യന് ചായക്കടയിൽ പോയി ചായകുടിച്ച് എണ്ണക്കടി എല്ലാം തിന്ന് ഓരോ കാര്യങ്ങൾ ആലോചിച്ചിരുന്നു കുറച്ചുനേരത്തിനുശേഷം തിരിച്ച് കോളേജിൽ എത്തിയ സത്യന് മാനേജറുടെ അടുത്ത് ആളെ കണ്ടില്ല. മാനേജർ പറഞ്ഞത് അയാളുടെ പേര് ഉണ്ണി മറ്റോ ആണ് . സത്യൻ പെട്ടെന്ന് ഓർമ്മ കിട്ടിയില്ല പിന്നെ ഓർമ്മ കിട്ടി അയാളുടെ പേര് ഉണ്ണി എന്നാണ് സത്യന് പെട്ടെന്ന് മാനേജറെ വിളിച്ചു സാറേ എത്ര നേരമായി ഞാൻ കാത്തുനിൽക്കുന്നു മണി ഏഴ് ആയി അയാൾ ഇതുവരെ എത്തിയിട്ടില്ല മാനേജർ പറഞ്ഞു എടാ കുറച്ചുനേരം കൂടി കാത്തു നിൽക്കുക അയാൾ എന്തായാലും വരും ഞാൻ അയാളെ വിളിച്ചു പറയാം എന്തായാലും സത്യ നീ കാശ് കൊടുത്തിട്ട് പോയാ മതി ഇല്ലെങ്കിൽ ആനി മേടത്തിന്റെ കയ്യിൽ നിന്ന് എനിക്കും നിനക്കും നല്ലപോലെ. ചീത്ത കിട്ടും. അയാൾ എത്ര വൈകിയാലും നീ കാശ് കൊടുത്തിട്ട് പോയാൽ മതി. എന്നും പറഞ്ഞ് മാനേജർ കോൾ കട്ട് ആക്കി കാത്തിരിപ്പ് തുടങ്ങി സമയം എട്ടുമണി അവിടെയുള്ള എല്ലാ കടകളും ആ പരിസരത്തുള്ള എല്ലാ സ്ഥാപനങ്ങൾ അടച്ച് ആളുകളെല്ലാം പൂവാൻ തുടങ്ങി. ചില ആൾക്കാർ സത്യനെ കണ്ട് ചോദിക്കാൻ തുടങ്ങി എന്താ വീട്ടിലേക്ക് പോകുന്നില്ലേ. സത്യന് പറഞ്ഞു ഒരാളെ കാത്തിരിക്കുകയാണ് അയാൾ വന്നിട്ട് വേണം പോകാൻ. അങ്ങനെ സമയം 8:30 ആയി മാനേജർ പറഞ്ഞ ഉണ്ണി എന്ന് പറഞ്ഞ ആൾ വന്നു . അയാൾ സത്യനെ കണ്ടതും പറഞ്ഞു ക്ഷമിക്കണം എനിക്ക് 6:30ക മാനേജർ കോൾ ചെയ്തത് കാര്യം പറഞ്ഞത്. കുറച്ച് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ നേരത്തെ വന്നേനെ ഞാൻ കാരണം നിങ്ങൾ ഒരുപാട് കാത്തിരുന്നു മുഷിഞ്ഞോ അല്ലേ ക്ഷമിക്കണം .സത്യന് കുറച്ചു ദേഷ്യത്തോടെ പറഞ്ഞു വൈകുന്നേരം അഞ്ചുമണി മുതൽ നിങ്ങളെ കാത്തിരിക്കാൻ തുടങ്ങിയതാണ് ഞാൻ . ഉണ്ണി പറഞ്ഞു പക്ഷേ മാനേജർ എന്നെ വിളിച്ചത് 6:30ക അങ്ങനെ കാശും വാങ്ങിച്ച ഉണ്ണി സ്ഥലം വിട്ടു. ഇതും കൂടി കേട്ടപ്പോൾ സത്യൻ ഒരു കാര്യം മനസ്സിലായി സൗഹൃദത്തിന്റെ പേരും പറഞ്ഞ് മാനേജർ തന്നെ നല്ല പോലെ മുതലാക്കുന്നുണ്ട് സത്യന് നേരെ ഓട്ടോ പിടിച്ച് വീട്ടിലെത്തി സമയം 9:30. അങ്ങനെയിരിക്കെ


ഒരു ദിവസം യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒരു സ്ത്രീ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ വന്നു. പക്ഷേ കോളേജിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് സത്യൻ ഒരു ബുദ്ധി ഉദിച്ചത് . തന്റെ ആത്മാർത്ഥ സുഹൃത്തും ഗുരുനാഥനുമായ പിശുക്കൻ രമേശിനെ ഒന്ന് സഹായിച്ചു കളയാം. കോളേജിൽ സ്പോക്കൺ ഇംഗ്ലീഷ് ചേരാൻ വരുന്ന വിദ്യാർഥികളെ നേരെ പിശുക്കൻ രമേശിന്റെ സ്ഥാപനത്തിലേക്ക് പറഞ്ഞുവിടാം. അങ്ങനെ തേടിയ വള്ളി കാലിൽ ചുറ്റി സ്പോക്കൺ ഇംഗ്ലീഷ് കാര്യങ്ങൾ അന്വേഷിച്ച് ആ സ്ത്രീ പുറത്തേക്ക് വന്നതും. സത്യന് നേരെ അവരെ കണ്ട് സംസാരിച്ചു. പിശുക്കൻ രമേശിന്റെ സ്പോക്കൺ ഇംഗ്ലീഷ് സെന്റർനെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തു തന്റെ പേര് പറഞ്ഞാൽ മതി ഫീസിൽ എന്തെങ്കിലും കഴിവുകളും ഉണ്ടാവും അത് കേട്ട സ്ത്രീ നേരെ സ്ഥലം വിട്ടു. കുറച്ചു മണിക്കൂറുകൾക്കു ശേഷം പിശുക്കന്റെ രമേശേന്റെ കോൾ വന്നു. എടാ സത്യ നിന്റെ കോളേജിൽ വന്ന് അന്വേഷിച്ച ഒരു സ്ത്രീ ഇവിടെ പഠിക്കാൻ വന്നിട്ടുണ്ടായിരുന്നു നിന്റെ പേര് പറഞ്ഞിട്ടുണ്ടായിരുന്നു. എന്തായാലും നിനക്കൊരു കമ്മീഷൻ തരുന്നുണ്ട്.അതും പോരാണ്ട് നീ എനിക്കൊരു ഉപകാരം ചെയ്തു തരണം. നിന്റെ കോളേജിൽ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് ചേരാൻ വരുന്ന വിദ്യാർഥികളെ എന്റെ സ്പോക്കൺ ഇംഗ്ലീഷ് സെന്ററിലേക്ക് പറഞ്ഞു വിട്ടാൽ മതി നിനക്ക് വേണ്ടവോളം കമ്മീഷൻ ഞാൻ തരാം. പക്ഷേ സത്യന് ഇത് താല്പര്യമുണ്ടായിരുന്നില്ല സത്യൻ പറഞ്ഞു ഒരിക്കൽ ഒരു ചക്ക വീണ് മുയല് ചത്തു പറഞ്ഞിട്ട് ദിവസം മുയലുകൾ ചാകുമോ അതുപോലെ നിങ്ങൾക്ക് ഞാൻ ഒരു ഉപകാരം ചെയ്തു തന്നു അത് സ്ഥിരം ആക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല അങ്ങനെ ഞാൻ ചെയ്തു കഴിഞ്ഞാൽ. എന്റെ ജോലിയാണ് എനിക്ക് അന്നം ആ അന്നത്തിൽ മണ്ണ് വാരി ഇടുന്നതുപോലെയാവും മനസ്സിലായോ സാറേ സത്യന്റെ അപ്രതീക്ഷിതമായ മറുപടി കേട്ട് രമേശ് ഫോൺ കട്ട് ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം സത്യന് പ്ലസ് ടു എൻ ഐ ഒ എസ് എക്സാം തിയതി എത്തി


പക്ഷേ സത്യന് പാലക്കാട് പരീക്ഷ എഴുതാൻ താല്പര്യമില്ല കാരണം കോളേജിൽപഠിക്കുന്ന വിദ്യാർത്ഥികൾ തന്നെ കണ്ടാൽ അതൊരു നാണക്കേടാണ് അതിനൊരുപായത്തിനായി സത്യന് മാനേജറെ കണ്ടു കാര്യം അവതരിപ്പിച്ചു. മാനേജർ പറഞ്ഞു എടാ സത്യ നീ കൊച്ചിയിൽ പോയി എഴുതിക്കോ. അങ്ങനെ സത്യന്റെ പരീക്ഷ സ്ഥലം കൊച്ചിയാക്കി. ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്ത് ഓരോ മാസം ഓരോ പരീക്ഷവച്ച് സത്യന് കൊച്ചിയിൽ പോയി എഴുതി. മാസത്തിലൊരിക്കൽ കൊച്ചിയിൽ പോകുമ്പോൾ സത്യന് മനസ്സിന് വല്ലാത്തൊരു സുഖമാണ് ജോലിത്തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് മനസ്സ് ശാന്തമായി ഏകാഗ്രതമായി വല്ലാത്തൊരു അനുഭവമാണിത്. കോളേജിലെ പ്ലസ് ടു എൻ ഐ ഒ എസ് വിദ്യാർത്ഥികൾ ജയിച്ച പ്ലസ് ടു സർട്ടിഫിക്കറ്റ് കൂടെ ഇക്കുലൻസി സർട്ടിഫിക്കറ്റും കൂടി വാങ്ങിച്ചിട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രിക്ക് ഇതേ കോളേജിൽ തന്നെ ചേരുന്നു. സത്യന് ഓൺ ഡിമാൻഡ് എക്സാമിന് അപേക്ഷിച്ചു കൊടുത്തത് ഹരിപ്രിയ ആയിരുന്നു. ശരിക്ക് പറഞ്ഞാൽ മാനേജറിനും കാമുകയ്ക്കും സത്യനോട് നല്ല അടുപ്പവും സ്നേഹമായിരുന്നു. പക്ഷേ ആ സ്നേഹം വെച്ച് സത്യന് നല്ലപോലെ മുതലാക്കുന്നുണ്ടായിരുന്നു ഇവർ രണ്ടുപേരും. സത്യൻ ഒരു പാവമായ കാരണം അവർക്ക് പറ്റിക്കാൻ എളുപ്പമായിരുന്നു. അങ്ങനെ ഒരു ദിവസം മാനേജറിന്റെ സ്വന്തം കഫെയിൽ ജോലി ചെയ്തിരുന്ന സ്വർണലത പെട്ടെന്ന് ജോലി ഉപേക്ഷിച്ചു പോയി കാരണം അവർക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക്നേരത്തെ പോണം. കർക്കശക്കാരനായ മാനേജർ എപ്പോഴും അവരെ വൈകിട്ടാണ് പറഞ്ഞുവിടുന്നത് . അതിൽ മനംനൊന്ത് മടുത്തിട്ട് അവർ പണി നിർത്തി പോയി . മാനേജർ അവർക്ക് പകരം വേറെ ഒരു സ്ത്രീയെ ജോലിക്ക് എടുത്തു. പുതിയതായി വന്ന പെൺകുട്ടി യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. അങ്ങനെയിരിക്കെ സമയം കിട്ടുമ്പോൾ സത്യന് തന്റെ. കുടുംബപുരാണം മാനേജറുമായി പങ്കുവയ്ക്കുമായിരുന്നു. സത്യന് തന്റെ വിഷമങ്ങൾ മാനേജരോട് പറഞ്ഞു പെങ്ങളെ എങ്ങനെയെങ്കിലും കല്യാണം കഴിപ്പിച്ച് അയക്കണം അതിന് പണം ഒന്നും സ്വരൂ കൂട്ടി വെച്ചിട്ടില്ല എന്ത് ചെയ്യും എന്ന് അറിയില്ല അങ്ങനെ ഓരോന്നായി മാനേജരോട് സത്യന് പറഞ്ഞു മാനേജർ സത്യനെ ആശ്വസിപ്പിച്ചു എടാ സത്യ അതിന്റെ സമയം ആകുമ്പോൾ അതെല്ലാം നല്ല രീതിയിൽ നടക്കും. നീ വിഷമിക്കണ്ട ഞങ്ങളൊക്കെ ഉണ്ടല്ലോ നിന്റെ കൂടെ. അങ്ങനെ ശനിയാഴ്ച ദിവസം എല്ലാ സ്റ്റാഫുകൾക്കും പൊതു അവധിയായിരുന്നു . യാദൃശ്ചികമായി സത്യന്റെ കൂട്ടുകാരൻ മുജീബ് ചെന്നൈയിൽ നിന്ന് അവധിക്ക് വന്നിരിക്കുകയായിരുന്നു സത്യനെ കാണാൻ കോളേജിൽ എത്തി . കോളേജ് അടച്ചിട്ടുണ്ടായിരുന്നു മുജീബ് വേഗം സത്യനെ വിളിച്ചു എടാ സത്യം നിന്നെ കാണാൻ ഞാൻ കോളേജിൽ വന്നപ്പോൾ കോളേജ് അടച്ചിരിക്കുന്നു . പക്ഷേ ഒരു കറുത്ത കാറ് കോളേജിന്റെ പുറത്തുണ്ടായിരുന്നു . സത്യൻ പറഞ്ഞു എടാ മുജീബേ നിനക്ക് അറിയാമല്ലോ എല്ലാ ശനിയാഴ്ചയും കോളേജ് അവധിയാണ് മുജീബ് ചോദിച്ചു കറുത്ത കാർ ആരുടെയാണ് സത്യന് പറഞ്ഞു അത് മാനേജരുടെ ആണോ മൂപ്പർ കോളേജിൽ തന്നെയാണ് താമസം . മുജീബ് ചോദിച്ചു ഓഹോ അങ്ങനെയാണല്ലേ ഞാൻ വിചാരിച്ചു നീ ഇവിടെ ഉണ്ടാവും എന്ന് പോട്ടെ ഇനി ഒരു ദിവസം ഞാൻ നിന്നെ വന്ന് കാണാം ഇനി ഒരു പത്ത് ദിവസം അവധിയുണ്ട് എനിക്ക് . സത്യൻ പറഞ്ഞു നീ പോകുന്നതിനുമുമ്പ് നമുക്കെന്തായാലും കണ്ടുമുട്ടാം. അങ്ങനെ സാംഭാഷണം അവസാനിപ്പിച്ചു. അങ്ങനെ ഇടക്കിടക്ക് വരുന്ന പി എസ് സി പരീക്ഷകളും സത്യൻ എഴുതാൻ തുടങ്ങി. സത്യന് വേറൊരു ചുമതല കൂടി കിട്ടി ജർമൻ ഷെപ്പേർഡിനുള്ള മരുന്നുകളും ഭക്ഷണങ്ങളും എല്ലാം സത്യന് പോയി വാങ്ങിച്ചു കൊണ്ടുവരണമായിരുന്നു എന്താ ചെയ്യാ മാനേജർ സാറിന്റെ ഉത്തരവല്ലേ അനുസരിക്കുക തന്നെ. അങ്ങനെ ഒരു ദിവസം സത്യൻ മാനേജരോട് പറഞ്ഞു സാറേ ഞാനാണ് പട്ടിക്കുള്ള മാംസം വാങ്ങിക്കൊണ്ടു വരുന്നത് ഞാനൊരു ബ്രാഹ്മണൻ ആണ് മാംസം ഒരിക്കലും ഞങ്ങൾ കൈകൊണ്ട് തൊടുകയോ കഴിക്കുകയോ ചെയ്യില്ല പോരാത്തതിന് ഞാൻ ഇടയ്ക്കിടയ്ക്ക് അമ്പലത്തിലെ പൂജാരി വിശ്വനാഥനെ. സഹായിക്കാൻ പോകാറുണ്ട്. അപ്പോൾ അത്രയ്ക്കും ശുദ്ധിയും വൃത്തിയും വേണം. ഇതൊന്നും കൈകൊണ്ട് തൊടാൻ പാടില്ല സാർ ഒന്നും വിചാരിക്കരുത് ഞാനിനി ഒരിക്കലും മാംസം വാങ്ങാൻ പോവുകയില്ല . മാനേജർ പറഞ്ഞു എടാ സത്യം ഈ കാര്യം നിനക്ക് നേരത്തെ പറയാമായിരുന്നില്ലേ നീ പറയേണ്ട ഞാൻ എങ്ങനെ ഇത് അറിയാം. പോട്ടെ ക്ലീനർ വീണയോട് പറയാം മാംസം വാങ്ങാൻ പോകാൻ . ഇനി നീ മാംസം വാങ്ങാൻ പോകണ്ട . അങ്ങനെ മാംസം വാങ്ങുന്ന ജോലിയിൽ നിന്ന് സത്യനെ മാനേജർ ഒഴിവാക്കി എന്നെന്നേക്കുമായി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാനേജറുടെ സ്വന്തം പട്ടിയെ ഹരിപ്രിയുടെ വീട്ടിലേക്ക് മാറ്റി. അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി ഭാരതീയർ യൂണിവേഴ്സിറ്റിയുടെ പരീക്ഷ കേന്ദ്രമായി യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിന് തെരഞ്ഞെടുത്തു . അതുകൊണ്ട് സത്യന് ജോലിഭാരം കൂടി ഒട്ടേറെ വിദ്യാർഥികളാണ് പരീക്ഷ എഴുതാൻ കോളേജിൽ വരുന്നത് അതിന് ഉള്ള സൗകര്യം കോളേജിൽ ഉണ്ടായിരുന്നില്ല. പരീക്ഷ നടക്കുന്ന തലേദിവസം തന്നെ പരീക്ഷ ഒരുക്കങ്ങൾ നടത്തണം അതുകൊണ്ട് സത്യനും മാനേജർക്കും രാത്രി 9 മണിവരെ നല്ല ജോലിയാണ്. പരീക്ഷകൾ എല്ലാം കഴിഞ്ഞതിനു ശേഷം ഉത്തര കടലാസും കൊണ്ട് സത്യനും മാനേജറും കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ പോയി ഉത്തരക്കടലാസ് ഏൽപ്പിക്കണം. അങ്ങനെയിരിക്കെ കോളേജിലെ നേരത്തെ ജോലി ചെയ്തിരുന്ന രമാദേവി ടീച്ചർ മാനേജരെ കാണാൻ വന്നു മാനേജർ കണ്ട് സംസാരിക്കാൻ . അവരുടെ എടിഎംന് എന്തോ പ്രശ്നം ഉണ്ട് ആ പ്രശ്നം അങ്ങനെ പരിഹരിക്കണമെന്ന് എന്ന അവർക്കറിയില്ല. മാനേജർ വേഗം തന്നെ മാനേജറുടെ സുഹൃത്തായ ബാങ്ക് മാനേജറുടെ നമ്പർ അവർക്ക് കൈമാറി. കുറച്ചു കഴിഞ്ഞ് സത്യൻ മാനേജരോട് പറഞ്ഞു സാർ രമാദേവി എന്ന് പേരുള്ള സ്ത്രീ എന്നെ വിളിച്ചിരുന്നു എടിഎമ്മിന്റെ കാര്യം പറയാനാണ് വിളിച്ചത് എനിക്കൊന്നും മനസ്സിലായില്ല. മാനേജർ തലയിൽ കൈവെച്ചു പറഞ്ഞു സത്യാ ഞാൻ കൊടുത്ത നമ്പർ മാറിപ്പോയി എന്റെ കൂട്ടുകാരന്റെ നമ്പറാണ് വിചാരിച്ചിട്ട് നിന്റെ നമ്പർ കൊടുത്തു പോയി. രണ്ടുപേരുടെയും പേര് ഒന്നല്ലേ എനിക്ക് പറ്റിയ അബദ്ധം നാണക്കേടായി . ഇത് കേട്ട് സത്യൻ ഒന്ന് പുഞ്ചിരിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം മാനേജർ വിഷമിച്ചിരിക്കുന്നു പുള്ളിയെ കണ്ടാൽ അറിയാം എന്തോ വലിയ പ്രശ്നം ഉണ്ട്. യാദൃശ്ചികമായി സത്യൻ ജോലിസംബന്ധമായ ഒരു സംശയം മാനേജരോട് ചോദിച്ചു. മാനേജർ അത് കേട്ട വഴിക്ക് തന്നെ സത്യന് നല്ല പോലെ ശകാരിച്ചു. പറയാൻ സത്യൻ തെറ്റുംഒന്നും ചെയ്തിട്ടില്ല. പക്ഷേ മാനേജർ ഭയങ്കര ടെൻഷനിലായ കാരണം സത്യന് നല്ലപോലെ ചീത്ത കേൾക്കേണ്ടിവന്നു. ഇത് കേട്ടപ്പോൾ സത്യന് ഒരു പഴഞ്ചൊല്ല് ഓർമ്മ വന്നത് വിനാശകാലേ വിപരീത ബുദ്ധി. സത്യന് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി പെട്ടെന്ന് തന്നെ കയ്യിൽ ഉണ്ടായിരുന്ന ഫയൽ മേശപ്പുറത്ത് വെച്ച് . വികാരാധീനനായി സത്യന് മാനേജറോട് പറഞ്ഞു ഞാനിനി വരില്ല ഇനി ഇവിടെ ജോലിക്ക് വരില്ല ഇതും പറഞ്ഞ് സത്യന് കോളേജ് വിട്ട് ഇറങ്ങി അങ്ങനെ നടന്ന കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മാനേജർ സത്യനെ വിളിച്ചു കോൾ എടുത്തു സത്യന് പറഞ്ഞു ഞാനിനി വരില്ല ഞാൻ ഇനി ഒരിക്കലും ഇവിടെ ജോലിക്ക് വരില്ല സാറിനെ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.. മാനേജർ മറുപടി പറഞ്ഞു എന്നോട് നീ ക്ഷമിക്ക് നീ ഒരു ബ്രാഹ്മണൻ അല്ലേ എല്ലാം ക്ഷമിക്കുന്നവനും പൊറുക്കുന്നവനുമാണ് ബ്രാഹ്മണൻ നിനക്കറിയാമല്ലോ ഞാൻ എന്തൊക്കെ കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ അടിച്ചിരിക്കുമ്പോൾ ആണ് നീ എന്നോട് സംസാരിച്ചത് അപ്പോൾ ഞാൻ തന്നെ അറിയാണ്ട് നിന്നോട് ദേഷ്യപ്പെട്ടു പോയി ക്ഷമിക്ക് നീ ഇവിടം വിട്ട് എവിടേക്കും പോകണ്ട . സത്യൻ പറഞ്ഞു അതൊക്കെ ശരിയാണ് സാർ ഞാൻ വേറെ വഴി നോക്കിക്കോളാം എന്തായാലും ഇവിടെ ജോലിക്ക് ഞാൻ വരില്ല. അങ്ങനെ കുറെ നേരത്തെ സംസാരിച്ചതിനു ശേഷം സത്യന് പറഞ്ഞു സാർ ഞാൻ വീട്ടിൽ പോയിട്ട്ആലോചിച്ചിട്ട് സാറിനെ വൈകിട്ട് വിളിക്കാം. എന്നും പറഞ്ഞ് സത്യന് കോൾ കട്ട് ചെയ്തു


സത്യനെ ഈ കാര്യം വീട്ടുകാരോടും പൂജാരി സുഹൃത്ത് വിശ്വനാഥനോടും ചർച്ച ചെയ്തു അങ്ങനെ നിന്നെ കഷ്ടപ്പെടുത്തുകയാണെങ്കിൽ നീ അവിടെ ജോലിക്ക് പോകണ്ട വേറെ ഏതെങ്കിലും നിനക്ക് പറ്റിയ ജോലി നോക്ക് . ഇതും പോരാണ്ട് സത്യനും ഒന്നാലോചിച്ചു അതിനുശേഷം സത്യൻ മാനേജറെ വിളിച്ചു സാർ ഞാൻ ജോലിക്ക് തിരിച്ചു വരാം എനിക്കൊരു നിബന്ധനയുണ്ട് ഫോണിൽ പറയാൻ പറ്റില്ല നേരിട്ട് വന്ന് പറയാം മാനേജർ പറഞ്ഞു എടാ എന്നാ വൈകുന്നേരം നീ വാ നമുക്ക് സംസാരിക്കാം അങ്ങനെ സത്യൻ കോളേജ് ഓഫീസിൽ എത്തി മാനേജർ സംസാരിച്ചു സാറേ എനിക്ക് സെക്യൂരിറ്റി പണി പറ്റില്ല കോളേജ് ഓഫീസിലുള്ള ജോലികൾ മാത്രമേ ഞാൻ ചെയ്തുള്ളൂ എന്നെ സ്വതന്ത്രമായിട്ട് പണി ചെയ്യാൻ അനുവദിക്കണം മാനേജർ പറഞ്ഞു ശരി നിന്റെ നിബന്ധനകൾ ഒക്കെ ഞാൻ ശരിവെക്കുന്നു എന്നാ പിന്നെ അങ്ങനെ തന്നെ ചെയ്യാം നീ എന്നോട് വീണ്ടും ക്ഷമിക്കണം ഞാൻ കഷ്ടപ്പെട്ടിട്ടുണ്ടാക്കിയ വീട് വിൽക്കണ്ട സ്ഥിതി വന്നപ്പോൾ ഞാൻ വല്ലാതെ ടെൻഷനായി നീ ക്ഷമിക്ക്. വീണ്ടും ഇവിടെ ജോലിക്ക് വാ നീ ഇവിടെ ഒരാളായി എല്ലാ ജോലികളും ചെയ്ത എന്റെ കൂടെ നിൽക്കണം സത്യൻ മനസ്സില്ല മനസ്സോടെ സമ്മതിച്ചു കാരണം വേറെ ജോലികൾ ഒന്നും കിട്ടാനില്ല . അതുകൊണ്ട് സത്യൻ കോളേജിൽ ജോലിക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെ സത്യനെന്റെ പെങ്ങൾക്ക് ഒരു ആലോചന വരുന്നു. സത്യൻ കാര്യങ്ങളെല്ലാം തിരക്കി അവരോട് പിന്നെ വിളിക്കാം എന്ന് പറയുന്നു. അതിനിടയിലാണ് പെങ്ങളും സത്യന്റെ കസിനുമായ ശ്രീജേഷുമായി പ്രണയത്തിൽ ആണെന്ന് സത്യൻ അറിയുന്നത് എല്ലാം അറിയുന്ന സത്യന് അറിയാത്ത മാതിരി നടിക്കുന്നു. സത്യന് നോക്കുകയാണെങ്കിൽ ഏതുവരെ പോകുമെന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കസിൻ ശ്രീജേഷ് സത്യനെ വിളിച്ചു എടാ സത്യാ എനിക്ക് നിന്റെ പെങ്ങളെ ഇഷ്ടമാണ് ഞാൻ അവൾ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം സത്യന് പറഞ്ഞു എനിക്ക് യാതൊരു വിരോധവുമില്ല കാലാകാലങ്ങളായി ഞാൻ മനസ്സിൽ വിചാരിച്ച് ഒരു സംഭവമാണ് സത്യമായത് നീ അവളെ പൊന്നുപോലെ നോക്കുമെന്ന് എനിക്ക് നല്ലപോലെ അറിയാം അതുകൊണ്ട് ഞാൻ വീട്ടിൽ സംസാരിച്ചിട്ട് നിന്നെ അറിയിക്കാം . അങ്ങനെ സത്യന് വീട്ടുകാരുമായി സംസാരിച്ചു അവർക്കെല്ലാവർക്കും ഈ ബന്ധത്തിൽ താല്പര്യമുണ്ടായിരുന്നു അങ്ങനെ ശ്രീജേഷും സത്യന്റെ പെങ്ങൾ മഹാലക്ഷ്മിയുമായുള്ള കല്യാണ നിശ്ചയം വിചാരിച്ചതിലും കെങ്കേമമായി കഴിഞ്ഞു .സത്യന്റെ പെങ്ങളുടെ വിവാഹനിശ്ചയത്തിന് ബന്ധുക്കൾ അകമൊഴിഞ്ഞ് സഹായിക്കുന്നു. സത്യന്റെ വല്യച്ഛൻ അനന്ത നാരായണന് സത്യന്റെ അമ്മയോട് സത്യന്റെ അച്ഛൻ ഹരിനാരായണൻ എങ്ങനെയെങ്കിലും കണ്ടുപിടിക്കണം എന്ന് സൂചിപ്പിക്കുകയുണ്ടായി അപ്പോഴാണ് സത്യന്റെ ചെറിയച്ഛൻ ലക്ഷ്മി നാരായണൻ സേലത്തെ ജോലിക്ക് പോകാൻ ഇടയായപ്പോൾ സത്യന്റെ അച്ഛൻ ഹരിനാരായണനെ കണ്ടിട്ടുണ്ട് പക്ഷേ വീണ്ടും തെരഞ്ഞപ്പോൾ കാണാൻ പറ്റിയില്ല . സത്യന്റെ അമ്മ മറുപടി പറഞ്ഞു എന്തിനാ അദ്ദേഹത്തിന് കണ്ടുപിടിക്കാൻ പോകുന്നത് നമ്മൾ എത്ര തെരഞ്ഞു അദ്ദേഹത്തിന്. അദ്ദേഹം ഇല്ലാണ്ട് ഞാൻ ഈ പിള്ളേരെ വളർത്തി വലുതാക്കിയില്ലേ. കുടുംബത്തി കഷ്ടത്തിലാക്കിയിട്ട് പോയതല്ലേ എത്ര കാലം കാത്തിരുന്നു അദ്ദേഹത്തിന്റെ വരവിനായി അദ്ദേഹത്തിന് വരാൻ സൗകര്യമില്ലെങ്കിൽ ഇവിടൊക്കെ വിളിച്ചു ചോദിക്കാമല്ലോ കത്ത് എഴുതാമല്ലോ എന്തുകൊണ്ട് അദ്ദേഹം ചെയ്തില്ല അതുകൊണ്ട് നിങ്ങൾ ആരും അദ്ദേഹത്തിന് തിരഞ്ഞ് സമയം വെറുതെ കളയണ്ട അവളുടെ നിശ്ചയം പെട്ടെന്ന് തീർത്ത് കല്യാണം നല്ല കെങ്കേമമായി നടത്തണം അതിന് നിങ്ങളുടെ പൂർണ്ണ പിന്തുണയും സഹകരണവും വേണം. അമ്മാവൻ ചന്ദ്രശേഖരൻ ഡൽഹിയിൽ നല്ല ബിസിനസ് ഒക്കെ ചെയ്തു വരികയായിരുന്നു പക്ഷേ അതൊക്കെ നഷ്ടത്തിലായി നാട്ടിലേക്ക് വരുന്നു അമ്മാവനും വിവാഹനിശ്ചയത്തിൽ പങ്കെടുക്കുന്നു. ശ്രീജേഷിന് ആദ്യം ഫെഡറൽ ബാങ്കിലായിരുന്നു ജോലി പക്ഷേ നിശ്ചയത്തിനുശേഷം ഒരു വലിയ ഐടി കമ്പനിയിൽ നല്ല ശമ്പളത്തിൽ ജോലിക്ക് കേറുന്നു . എന്തുതന്നെയായാലും സത്യന്റെ അമ്മൂമ്മയ്ക്ക് വയ്യാതെയായി അപ്പോൾ അമ്മൂമ്മ ഉള്ളപ്പോൾ തന്നെ പെങ്ങളുടെ കല്യാണം കെങ്കേമമായി നടത്തണം എന്നായി സത്യന്റെ ചിന്ത കുറച്ചു ദിവസങ്ങൾക്കു ശേഷം സത്യന്റെ വീട്ടിൽ വിവാഹ ഒരുക്കങ്ങൾ തുടങ്ങി ആകെ മൊത്തം ജഗപൊഗ സത്യനാണെങ്കിൽ വല്ലാത്ത ഓട്ടത്തിലും വെപ്രാളത്തിലും ആണ് എല്ലാ ബന്ധുക്കളെയും വിളിക്കണം ഒരാളെപ്പോലും ഒഴിവാക്കാൻ പാടില്ല ശ്രീജേഷിന്റെ കുടുംബത്തിന്റെ പൂർണപിന്തുണ സത്യൻ ഉണ്ടായിരുന്നു അങ്ങനെ സത്യന് കോളേജ് ജോലിക്ക് കയറി അവിടെയെത്തി എല്ലാ സ്റ്റാഫുകളോടും തന്റെ പെങ്ങളുടെ വിവാഹനിശ്ചയത്തിന്റെ കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞു കൊടുത്തു പ്രത്യേകിച്ച് ക്ലീനർ വീണ ചേച്ചിയോട് അവർ സത്യനെ അഭിനന്ദിച്ചു വീണ ചേച്ചി കോളേജിൽ ജോലിക്ക് വരുന്നതിന്റെ കൂടെ ഒരു അഗ്രഹാരത്തിൽ ബ്രാഹ്മണന്റെ വീട്ടിൽ ജോലിക്ക് പോകുമായിരുന്നു അതുകൊണ്ട് ബ്രാഹ്മണന്മാരുടെ ആചാരം എല്ലാം അവർക്ക് മനപ്പാഠമാണ് . അങ്ങനെയാണ് കോളേജിൽ പുതിയ പിആർഒ വരുന്നത് പേര് രാജേഷ് അദ്ദേഹം മാനേജരുടെ സുഹൃത്തു കൂടിയാണ് അങ്ങനെ സത്യനും രാജേഷും പരിചയപ്പെടുന്നു അവർ ആത്മസുഹൃത്ത് ആവുന്നു. സത്യന് രാജേഷിനോട് പറയുന്നു ഇവിടെ ഞാൻ മൂന്നാലു കൊല്ലമായി ജോലി ചെയ്യുന്നു ഞാൻ നല്ലോണം ബുദ്ധിമുട്ടുന്നുണ്ട് മാനേജർ സാർ ഞാനും അദ്ദേഹം തമ്മിലുള്ള സൗഹൃദബന്ധത്തെ വെച്ച് ഇഷ്ടം പോലെ ജോലികൾ തന്ന് നല്ലപോലെ മുതലെടുക്കുകയാണ്. ഞാനൊരു പാവമായ കാരണം ഈ മുതലെടുപ്പിന് നിന്ന് കൊടുക്കേണ്ട അവസ്ഥയാണ് വേറെ എവിടെയെങ്കിലും എന്തെങ്കിലും ജോലി നോക്കുക തന്നെ വേണം രാജേഷ് പറഞ്ഞു എടാ സത്യാ നിന്റെ സ്വഭാവം വെച്ച് ഞാൻ പറയുകയാണ് നിനക്ക് വേറെ ജോലി ഒന്നും കിട്ടാൻ സാധ്യതയില്ല കാരണം നിനക്ക് വലിയ വിദ്യാഭ്യാസ യോഗ്യത ഒന്നും ഇല്ലല്ലോ ഇവിടെ എന്തുതന്നെ ബുദ്ധിമുട്ടിയാലും നീ സാറിന്റെ കൂടെ കടിച്ചുപിടിച്ചു നിൽക്ക് കുറച്ചുകഴിയുമ്പോൾ നീ നല്ല നിലയിൽ എത്തും അതിനുശേഷം യാദൃശ്ചികമായി സത്യൻ രാവിലെ ജോലിക്ക് വരുമ്പോൾ അപ്രതീക്ഷിതമായി തന്റെ പഴയ ആത്മകാല സുഹൃത്ത് വേണുഗോപാലിനെ കണ്ടുമുട്ടുന്നു. വേണുഗോപാലൻ ബൈക്കിൽ തിരക്കിട്ട് പോവുകയായിരുന്നു സത്യന് വേഗം വേണുവിനെ വിളിച്ച്. വേണും സത്യനും കൂടി ഓരോ കാര്യങ്ങളൊക്കെ സംസാരിച്ച് വേണുവിന്റെ ബൈക്കിൽ സത്യനെ ജോലിസ്ഥലത്ത് ഇറക്കിവിട്ടു . വേണുവിനോട് സത്യൻ പറഞ്ഞു ഈ ചിങ്ങമാസത്തിൽ ഉത്രാട ദിവസം എന്റെ പെങ്ങളുടെ കല്യാണമാണ് നീ എന്തായാലും വരണം. എത്ര തിരക്കുണ്ടെങ്കിലും നീ വന്നേ പറ്റൂ അത് കേട്ട് വേണുഗോപാലൻ സത്യൻ ഉറപ്പു കൊടുത്തു എടാ സത്യാ നല്ല കാര്യം ഞാൻ എന്തായാലും വരും . അങ്ങനെ അവർ പിരിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം കോളേജ് ഓഫീസിൽ പിആർഒ രാജേഷ് ലീവ് ആയിരുന്നു .


മാനേജർ ഉച്ചക്ക് ശേഷം അവധിയായിരുന്നു. അതുകൊണ്ട് കോളേജിലെ സ്റ്റാഫുകൾ എല്ലാം ജോലി കഴിഞ്ഞു പോയതിനുശേഷം സത്യന് പാറാവുകാരന്റെ ജോലി നോക്കേണ്ടി വന്നു മാനേജർ വരുന്നത് വരെ സത്യന് മനസ്സിൽ വിചാരിച്ചു ഇത് വല്ലാത്തൊരു കഷ്ടമാണ് പെങ്ങളുടെ കല്യാണം എടുത്തു എല്ലാ കാര്യങ്ങൾക്കും താൻ തന്നെ മുൻപന്തിയിൽ ഓടണം ഇങ്ങനെ ജോലി പോവുകയാണെങ്കിൽ തന്റെ ജീവിതം നരകതുല്യം ആവും . അങ്ങനെ പിറ്റേദിവസം സത്യൻ മാനേജരോട് കാര്യങ്ങൾ പറഞ്ഞു. സാറേ എന്റെ പെങ്ങളുടെ കല്യാണത്തിന് ശേഷം ഞാൻ ഇവിടെ ജോലിക്ക് ഉണ്ടാവില്ല കാരണം ഇത്രയും കാലം ജോലി ചെയ്തിട്ട് എനിക്ക് ശമ്പളം കൂടുതൽ കിട്ടിയിട്ടില്ല ശമ്പളം കുറവായത് കാരണം ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എങ്ങനെ ജീവിക്കും നിത്യോപയോഗ സാധനങ്ങളുടെ വില കൂടിക്കൂടി വരികയാണ്. പെങ്ങളുടെ കല്യാണമായി അതിനുമുമ്പ് കുഴപ്പമുണ്ടായിരുന്നില്ല കാരണം എന്റെയും പെങ്ങളുടെയും ശമ്പളം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇനി ഇതാണോ അവസ്ഥ പെങ്ങൾ കല്യാണം കഴിഞ്ഞു പോകും . അതും പോരാണ്ട് ഡൽഹിയിൽ ഉണ്ടായിരുന്ന അമ്മാവൻ അവിടെ ബിസിനസ് എല്ലാം നഷ്ടമായി നാട്ടിൽ വന്നിട്ടുണ്ട് അമ്മാവനും കുടുംബവും ഉണ്ട് അവരുടെ ചെലവും കൂടി ഞാൻ നോക്കണം എന്റെ കുറഞ്ഞ ശമ്പളത്തിൽ കുടുംബം കഴിയണം ഭയങ്കര ബുദ്ധിമുട്ടാണ് . സാർ എന്തുപറയുന്നു സാർ ദയവു ചെയ്തു ശമ്പളം കൂട്ടി തരണം ഇല്ലെങ്കിൽ ഇതിനേക്കാൾ ശമ്പളം കൂടിയ ജോലിക്ക് എന്നെ പോവാൻ അനുവദിക്കണം മാനേജറോട് പറഞ്ഞു നിർത്തി മാനേജർ മറുപടി പറഞ്ഞു എടാ സത്യ നീ ടെൻഷൻ അടിക്കാതിരിക്ക നിന്റെ പെങ്ങളുടെ കല്യാണം അടുത്തു അതിനുവേണ്ടി ഓടി നടക്കണ്ടേ അപ്പോൾ മനസ്സും ശരീരവും ശാന്തമായിരിക്കണം എന്തായാലും നിന്റെ പെങ്ങളുടെ കല്യാണം കഴിയട്ടെ അതിനുശേഷം ശമ്പളം കൂട്ടുന്ന കാര്യം നോക്കാം അങ്ങനെ മാനേജർ പറഞ്ഞു നിർത്തി. അങ്ങനെ ദിവസങ്ങൾ കടന്നുപോയി സത്യന്റെ വീട്ടിൽ കല്യാണ ഒരുക്കങ്ങൾ തുടങ്ങി . കല്യാണ വസ്ത്രങ്ങളും മറ്റും വാങ്ങാൻ കൊച്ചി ബാംഗ്ലൂരിൽ കോയമ്പത്തൂര് എന്ന സ്ഥലങ്ങളിൽ. സത്യനും കുടുംബവും പോയി. കൊച്ചിയിലെത്തിയപ്പോഴാണ് സത്യന്റെ കസിനും പഴയ മുതലാളിയുമായി സതീഷ് കുമാറിന്റെ വീട് സന്ദർശിച്ച കല്യാണം വിളിച്ചു. ബാംഗ്ലൂർ ഉള്ള വല്യമ്മാവൻ രാജശേഖരന്റെ വീട്ടിൽ പോയി കല്യാണം വിളിച്ചു. ബാംഗ്ലൂർ ഉള്ള ചെറിയമ്മ അങ്ങനെ ഒട്ടേറെ ബന്ധുക്കളെ നേരിട്ട് പോയി സത്യന് കല്യാണം വിളിച്ചു. കോയമ്പത്തൂർ വസ്ത്രം എടുക്കാൻ പോയപ്പോൾ അവിടുത്തെ ചെറിയമ്മയെ നേരിൽകണ്ട് കല്യാണം വിളിച്ചു . സത്യന്റെ വീട്ടിൽ കല്യാണ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു . അങ്ങനെ ഒരു ദിവസം സത്യന് കല്യാണ ക്ഷണപത്രിക യുമായി കോളേജ് ഓഫീസിൽ എത്തി അവിടുത്തെ എല്ലാ സ്റ്റാഫുകളെയും സത്യൻ പെങ്ങളുടെ കല്യാണത്തിന് ക്ഷണിച്ചു. അപ്പോഴാണ് മാനേജർ യാദൃശ്ചികമായി സത്യൻ ഒരു സമ്മാനം കൊടുത്തു സത്യന്റെ പെങ്ങളുടെ കല്യാണത്തിന് ഇടാൻ സത്യൻ ഒരു കുർത്ത.അങ്ങനെ അതിനു ശേഷംയാദൃശ്ചികമായി സത്യന്റെ കൂട്ടുകാരന ജെയിംസിനെ കാണുന്നു. ജെയിംസിനെ കല്യാണത്തിന് ക്ഷണിക്കുന്നു. സത്യന്റെ വേറെ പല കൂട്ടുകാരെയും കല്യാണത്തിന് ക്ഷണിക്കുന്നു. മുജീബിനെ വിളിക്കുന്നു കോൾ പോകുന്നില്ല പറയാൻ മുജീബ് സത്യനെ കാണാൻ അവധി ദിവസം കോളേജിൽ വന്നതാണ് പക്ഷേ സത്യൻ അന്ന് വരാൻ പറ്റിയില്ല. സത്യന്റെ ആത്മസുഹൃത്തും അയൽവാസിയുമായ രാമകൃഷ്ണനെ സത്യന് കല്യാണം വിളിക്കാൻ പോകുന്നു. പക്ഷേ രാമകൃഷ്ണന്റെ വീട്ടിൽ രാമകൃഷ്ണൻ ഉണ്ടായിരുന്നില്ല രാമകൃഷ്ണന്റെ അച്ഛൻ ബാലകൃഷ്ണൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ രാമകൃഷ്ണന്റെ അച്ഛൻ പറഞ്ഞു രാമകൃഷ്ണനും അവന്റെ അമ്മയും എല്ലാവരും കോയമ്പത്തൂർ ആണ് താമസിക്കുന്നത് അവൻ ജോലി ചെയ്യുന്നത് കോയമ്പത്തൂർ ആണ് . അവനോട് ഞാൻ വിവരം അറിയിക്കാം . അങ്ങനെ സത്യന് ക്ഷണപത്രിക രാമകൃഷ്ണന്റെ അച്ഛൻ ബാലകൃഷ്ണന് കൊടുത്തിട്ട് രാമകൃഷ്ണനെ കോൾ ചെയ്തു എടുക്കുന്നില്ല . അങ്ങനെ ഒരു ദിവസം സത്യൻ കോളേജ് ഓഫീസിലെത്തി മാനേജരോട്


: പറയുന്നു സാർ എനിക്ക് ഒരാഴ്ച അവധി വേണം അറിയാമല്ലോ എന്റെ പെങ്ങളുടെ കല്യാണമാണ് ഒരുക്കങ്ങള പകുതി ആയിട്ടുള്ളൂ ഞാൻ വേണം എല്ലാത്തിനും ഓടി നടക്കാൻ ഒരു ഉത്തരവാദിത്വമുള്ള ആങ്ങളയായി പോയില്ലേ സാർ എന്തായാലും കല്യാണത്തിന് വരണം. മാനേജർ പറഞ്ഞു നീ ലീവ് എടുത്തോടാ കല്യാണ ഒരുക്കങ്ങളൊക്കെ അടിപൊളിയായി നടക്കട്ടെ ഞാൻ കല്യാണത്തിന് വരും . അങ്ങനെ കല്യാണത്തിന്റെ തലേദിവസം എത്തി രാത്രി തന്നെ ഒരുക്കങ്ങൾ നല്ല രീതിയിൽ നടത്തി


സത്യൻ ഓട്ടത്തോട് ഓട്ടമായിരുന്നു ഒന്നിനും. ഒരു കുറവ് വരാൻ പാടില്ല. അങ്ങനെ കല്യാണ ദിവസം എത്തി അതിരാവിലെ തന്നെ കല്യാണ ചടങ്ങുകൾ ആയിരുന്നു വൈകീട്ട് റിസപ്ഷൻ. അങ്ങനെ വൈകിട്ട് റിസപ്ഷൻ സത്യൻ മാനേജറെ വിളിക്കുന്നു എന്താ സാർ റിസപ്ഷന് വരുന്നില്ലേ മാനേജർ പറഞ്ഞു എടാ സത്യാ ഞാൻ ഇപ്പൊ കൊച്ചിയിലാണ് നമ്മുടെ കോളേജ് മേധാവി അന്ന് മേടമായി ചർച്ചയിലാണ് നാളെ അതിരാവിലെ തന്നെ ഞാൻ കല്യാണത്തിന് ഉണ്ടാവും . അത് കേട്ടപ്പോൾസത്യൻ സന്തോഷമായി പിറ്റേദിവസം രാവിലെ കല്യാണം മാനേജർ അതിരാവിലെ തന്നെ എത്തി സത്യൻ മാനേജറെ തന്റെ പഴയ മുതലാളിയും കസിനുമായി സതീഷ് കുമാറിനെ പരിചയപ്പെടുത്തി കൊടുത്തു. രണ്ടുപേരും പെട്ടെന്ന് ചിരിച്ചുകൊണ്ട് ഇടപഴകുന്നു.സതീഷ് കുമാറിന്റെ അനിയൻ രതീഷ് കുമാർ അമേരിക്കയിൽ നിന്ന് കല്യാണത്തിനായി എത്തി . പക്ഷേ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആരും ഉണ്ടായിരുന്നില്ല. സത്യന്റെ വല്യച്ഛൻ അനന്ത നാരായണനാണ് കന്യാധാനം നടത്തിയത്. സത്യൻ മനസ്സിൽ വിചാരിച്ചു തന്റെ അച്ഛൻ ഹരി നാരായണൻ ഇപ്പോഴുണ്ടായിരുന്നെങ്കിൽ . അങ്ങനെ അപ്രതീക്ഷിതമായി കല്യാണസമയത്താണ് സത്യൻ തന്റെ മനസ്സിലുള്ള പ്രണയനിയെ കണ്ടുമുട്ടിയത് കുറെ നാളുകൾക്കു ശേഷം .ആള് വേറെ ആരും അല്ല സത്യന്റെ അച്ഛന്റെ ചെറിയമ്മയുടെ പേരക്കുട്ടി ശ്രീദേവി പേരുപോലെതന്നെ അവൾ ദേവിയാണ് സത്യന്റെ മനസാകുന്ന ശ്രീകോവിലിൽ വാഴുന്ന ശ്രീദേവി. സത്യൻ മനസ്സുകൊണ്ടും പൂജിക്കുന്നത് ശ്രീദേവിയാണ് പക്ഷേ അവളോടുള്ള ഇഷ്ടം സത്യൻ ഒരിക്കലും തുറന്നു പറയാൻ പറ്റിയില്ല. അവളെ കല്യാണം കഴിക്കണം എന്ന് സത്യന്റെ മനസ്സിൽ ഒരാഗ്രഹം ഉണ്ടായിരുന്നു. സത്യൻ ആണെങ്കിൽ അവളെ കണ്ടതും കണ്ണടക്കാതെ നോക്കി പോയി അത് കണ്ടതും അവൾ തലതാഴ്ത്തി നാണിച്ച ചിരിച്ചു സത്യൻ എന്തൊക്കെയോ അവളോട് സംസാരിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു അവൾക്കും അതുപോലെ സംസാരിക്കാൻ ആഗ്രഹമുള്ളതുപോലെ തോന്നി. രണ്ടുപേരും പരിസരം മറന്ന് അങ്ങനെ നോക്കിക്കൊണ്ടിരുന്നു ഒന്നും പറയാതെ പക്ഷേ അവരുടെ കണ്ണുകൾ സംസാരിക്കുമായിരുന്നു ഒരു നിമിഷം തന്റെ പെങ്ങളുടെ കല്യാണമാണെന്ന് മറന്നുപോയി . അപ്പോഴേക്കും അവളുടെ കൂട്ടുകാരികൾ. അവളെയും കൊണ്ട് പോയി. സത്യനാണെങ്കിൽ കല്യാണ തിരക്കുകളിൽ മുഴുകുകയും ചെയ്തു.


സത്യൻ കല്യാണം വിചാരിച്ചതിനെ അപ്പുറം കെങ്കമായി നടന്നു. സത്യന് പോലും പ്രതീക്ഷിച്ചില്ല കല്യാണം എത്ര മനോഹരമായി നടക്കുമെന്ന്. ശ്രീജേഷിന്റെ ബന്ധുക്കളുടെ സമ്പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടായിരുന്നു. സത്യന്റെ ബന്ധുക്കൾ പിന്നെ കല്യാണമൊരു ആഘോഷമാക്കി മാറ്റി. സത്യൻ ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് സ്വന്തം പെങ്ങളുടെ കല്യാണം നടത്തി കൊടുത്തു സത്യന് മനസ്സിൽ വല്ലാത്തൊരു സന്തോഷമായി. പെങ്ങളുടെ കല്യാണം കഴിഞ്ഞു പക്ഷേ വേറൊരു ദുഃഖം ഒരേ വയറ്റിൽ ജനിച്ച സ്വന്തം കൂടപ്പിറപ്പ് തന്നെയും തന്റെ അമ്മയെയും വിട്ടു പിരിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നു. സത്യന് മുഖത്ത് സന്തോഷവും ഉണ്ട് ഉള്ളിൽ ദുഃഖവും ഉണ്ട്. ശരിക്കും പറഞ്ഞാൽ സത്യന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത മുഹൂർത്തമാണ് സ്വന്തം പെങ്ങളുടെ കല്യാണം . കല്യാണ പിറ്റേദിവസം തിരുവോണമായിരുന്നു ആ ദിവസം സത്യൻ വധു വരന്മാരെ കൊണ്ട് വീടിനടുത്തുള്ള രണ്ട് അമ്പലങ്ങളിൽ തോഴിപ്പിച്ചു . മഹാലക്ഷ്മിയും കൊണ്ട് ശ്രീജേഷ് സ്വന്തം വീടായ തിരുവനന്തപുരത്തേക്ക് പോയി. പിറ്റേദിവസം സത്യന്റെ വല്യച്ചൻ അതിന്റെ അമ്മയെ കോൾ ചെയ്തു. വല്യച്ഛൻ പറഞ്ഞു എന്തായാലും മഹാലക്ഷ്മിയുടെ കല്യാണം വിചാരിച്ചതിലും കെങ്കമ്മമായി നടന്നു. ഇനി അടുത്തത് സത്യന്റെ കല്യാണമാണ് അത് നമുക്ക് കെങ്കമായി നടത്തണം. പക്ഷേ വല്യച്ഛന്റെ അഭിപ്രായത്തോട് അമ്മ എതിർപ്പ് പങ്കെടുപ്പിച്ചു. അമ്മ പറഞ്ഞു അവനെ സ്ഥിര വരുമാനം ഉള്ള ജോലിയില്ല എങ്ങാനും അവൻ കല്യാണം കഴിച്ചാൽ അവന്റെ കഷ്ടപ്പാട് ഞാൻ കാണണം അതുകൊണ്ട് അവനെ കല്യാണം ഒന്നും വേണ്ട വല്യച്ഛൻ മറുപടി പറഞ്ഞു അതൊന്നും കുഴപ്പമില്ല പാവപ്പെട്ട വീട്ടിൽ നിന്ന് അവനുവേണ്ടി നമുക്ക് പെണ്ണ് നോക്കാം. സത്യന്റെ അമ്മ ഉറപ്പിച്ചു പറഞ്ഞു വേണ്ട അവന് കല്യാണം ഒന്നും വേണ്ട. അതോടെ സംസാരം അവസാനിപ്പിച്ചു സത്യനും അമ്മയും കൂടി തിരുവനന്തപുരത്ത് ഒക്കെ പോയി തിരിച്ചു വരുമ്പോൾ മാനേജർ സത്യനെ കോൾ ചെയ്തു ട്രെയിനിൽ ആയിരുന്നു രണ്ടുപേരും മാനേജരുടെ കോൾ അടുത്ത ചോദിച്ചു എന്താ സാറേ വിശേഷം മാനേജർ പറഞ്ഞു. എടാ സത്യ നീ ഒരാഴ്ച ലീവ് പറഞ്ഞിട്ട് 15 ദിവസം ലീവ് എടുത്തിട്ടുണ്ട് എന്തായാലും നീ നാളെ പെട്ടെന്ന് വാ കുറെ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് എടാ ഞങ്ങൾക്കും ലീവ് എടുക്കണ്ടേ


സത്യന് പറഞ്ഞു സാറേ ഞാനിപ്പോ ട്രെയിനിലാണ് നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് നാളെത്തന്നെ ജോലിയിൽ കയറാം പിറ്റേദിവസം സത്യന് ജോലിക്ക് കേറുന്നു പതിവുപോലെ വൈകിട്ട് മാനേജർ ഹരിപ്രിയ കൊണ്ടാക്കാൻ കാറിൽ പോകാൻ നിൽക്കുമ്പോഴാണ് സത്യത്തിനോട് കല്യാണ വിശേഷങ്ങൾ തിരക്കിയത് മാനേജർ പറഞ്ഞു ബ്രാഹ്മൺസിന്റെ സദ്യ കെങ്കേമം ആണ് ഇവന്റെ പെങ്ങളുടെ കല്യാണത്തിന് വന്നപ്പോൾ ആ സദ്യ വേണ്ടവോളം ഞാൻ ആസ്വദിച്ചു എന്താ മണം എന്താ രുചി അത് ആലോചിക്കുമ്പോൾ തന്നെ നാക്കിൽ കപ്പലൊട്ടിക്കാനുള്ള കൊതിയുണ്ട് എടാ സത്യാ നിന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞു അടുത്ത് നിന്റെ കല്യാണമാണ്. നീ പെട്ടെന്ന് തന്നെ കല്യാണം കഴിച്ച് നിന്റെ ഭാര്യക് ഇവിടെ ഞാൻ ജോലി കൊടുക്കാം. ഹരിപ്രിയയെ നീ കല്യാണത്തിന് വരാത്തത് ഭയങ്കര നഷ്ടമായിപ്പോയി . ഹരിപ്രിയ പറഞ്ഞു അത് പിന്നെ ഏട്ടാ എനിക്ക് ഇവിടെ കുറച്ച് തിരക്കുകൾ ഉണ്ടായിരുന്നു അതുകൊണ്ടാണ് സത്യന്റെ പെങ്ങളുടെ കല്യാണത്തിന് പോകാൻ പറ്റാതിരുന്നത് . സത്യന് പറഞ്ഞു അത് കുഴപ്പമില്ല സാർ ഓഫീസിൽ ആളു വേണം പറഞ്ഞിട്ട് എനിക്ക് പെട്ടെന്ന് കല്യാണം കഴിക്കാൻ പറ്റില്ല വീട്ടിൽ കുറെ ബുദ്ധിമുട്ടുകൾ ഉണ്ട് ഞാൻ തന്നെ വേണ്ടേ കുടുംബം നോക്കാൻ പെങ്ങളുടെ കല്യാണം ബന്ധുക്കളുടെ സഹായം കൊണ്ട് നടന്നു അഥവാഎന്റെ കല്യാണം നടന്നു കഴിഞ്ഞാൽ എന്റെ ഭാര്യയുടെ മുമ്പിൽ വച്ച് സാർ എന്നെ ചീത്ത വിളിക്കില്ലേ . മാനേജർ പറഞ്ഞു എടാ സത്യ അങ്ങനെ പറയാതെ നിന്റെ മുമ്പിൽ വച്ച് നിന്റെ ഭാര്യയെ. ഭാര്യയുടെ മുമ്പ് നിന്നെയോ ചീത്ത പറയില്ല പോരേ ഇത് സത്യം. എടാ സത്യ എപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത് നിന്റെ പെങ്ങളുടെ കല്യാണത്തിന് ഞാനൊരു പ്രസന്റേഷൻ വാങ്ങിച്ചിരുന്നു പക്ഷേ അത് കൊടുക്കാൻ പറ്റിയില്ല. ഇനി ഒരു ദിവസം ഞാനത് തരാം നിന്റെ പെങ്ങളുടെ ഭർത്താവിന്റെ കയ്യിൽ നീ കൊടുക്കണം. സത്യൻ മനസ്സിൽ ചിരിച്ചു ഏതാടാ ഇയാൾ പ്രസന്റേഷൻ വാങ്ങിച്ചിട്ട് കയ്യിൽ സൂക്ഷിച്ചു വച്ചിരിക്കുകയോ അത് കൊടുക്കാൻ മറക്കുകയോ . കല്യാണം കഴിഞ്ഞ് പെണ്ണും ചെറുക്കനും എത്തേണ്ടത് എത്തി. ഇനി എന്ത് പ്രസന്റേഷൻ കൊടുക്കാൻ ഇയാൾ . സത്യൻ പറഞ്ഞു സാറേ, അവർ ഒരാഴ്ച കഴിഞ്ഞിട്ട് ഇവിടെ വരും ഞാൻ പറയാം അപ്പോൾ സാർ തന്നാൽ മതി . അങ്ങനെ അവർ രണ്ടു വഴിക്കായി പിരിഞ്ഞു. ജെയിംസ് സത്യനെ വിളിക്കുന്നു എടാ സത്യ നിന്റെ പെങ്ങളുടെ കല്യാണം കെങ്കേമമായി നടന്നില്ലേ ഇനി എന്തുവേണം സന്തോഷിക്കാൻ ഞാൻ നിന്റെ പെങ്ങളുടെ കല്യാണത്തിന് വന്നിട്ടുണ്ടായിരുന്നു പക്ഷേ തിരക്ക് കാരണം നീ എന്നെ ഗൗനിച്ചില്ല ഒരു കാര്യം ഞാൻ പറയാൻ മറന്നു പോയി എനിക്ക് ജോലി കിട്ടി പെരുമ്പാവൂരിൽ ഉള്ള റബ്ബർ ഫാക്ടറിയിലാണ് ജോലി. ഞാൻ പോവുകയാണ് അടുത്ത മാസം . 15 ദിവസം കൂടുമ്പോൾ നാട്ടിൽ വരും അപ്പോൾ നമുക്ക് കാണാം സത്യൻ പറഞ്ഞു എടാ ജെയിംസ് എന്തുതന്നെയായാലും നന്നായി സത്യൻ പറഞ്ഞു എന്തായാലും നീ നാട്ടിൽ വരുമ്പോൾ അറിയിക്ക ഞാൻ കാണാൻ വരാം. അങ്ങനെ കുറച്ചു ദിവസങ്ങൾക്കു ശേഷം യാദൃശ്ചികമായി സത്യൻ തന്റെ കൂടെ പത്താം ക്ലാസിൽ പഠിച്ച സ്നേഹിതന്മാരെ കാണുന്നു. അവർ 4 പേരുണ്ടായിരുന്നു അബ്ദുൽ റഹ്മാൻ,ഷെരീഫ്, ശബരീഷ് അതിൽ ശബരീഷ് സത്യന്റെ പെങ്ങളുടെ കൂടെ പഠിച്ചതാണ് അവനിപ്പോൾ ലോജിസ്റ്റിക്സിൽ ജോലി ചെയ്യുന്നു. ബാക്കി മൂന്ന് പേരും വേറെ വ്യത്യസ്തമായ ജോലികൾ ചെയ്യുന്നു . സത്യൻ ജോലിസംബന്ധമായപ്രാരാബ്ധങ്ങൾ അവരോട് പങ്കുവയ്ക്കുന്നു. അവർ സത്യനെ സമാധാനിപ്പിച്ചിട്ട് പറഞ്ഞു എടാ സത്യ നീ വിഷമിക്കേണ്ട നിനക്ക് പറ്റിയ ജോലിയുണ്ടെങ്കിൽ ഞങ്ങൾ നോക്കാം എന്നിട്ട് വിവരം അറിയിക്കാം. സമാധാനിക്ക് ഞങ്ങളില്ലേ നിന്റെ കൂടെ. സത്യൻ മുജീബിനെ കോൾ ചെയ്തു പക്ഷേ കോൾ എടുക്കുന്നില്ല. യാദൃശ്ചികമായാണ് സത്യനും മുജീബും കണ്ടുമുട്ടുന്നതും സുഹൃത്തുക്കൾ ആകുന്നു അങ്ങനെ അവർ പിരിയാൻ പറ്റാത്ത സൗഹൃദ ബന്ധത്തിലേക്ക് വരെ പോയി. പക്ഷേ ഇപ്പോൾ മുജീബിനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്തു പറ്റിയിട്ടുണ്ടാവും മുജീബിനെ മുജീബ് തന്നെ കൈവിട്ടില്ല എന്നോർത്ത് സത്യൻ ചെറുതായി വിതുമ്പി. ഇത്രയും നാളത്തെ സൗഹൃദം തട്ടിത്തെറിപ്പിച്ചിട്ട് അവൻ പോയി. സത്യൻ മനസ്സിൽ വിചാരിച്ചു അങ്ങനെ ദിവസങ്ങൾ കടന്നുപോയി ഒരു ഞായറാഴ്ച ദിവസം ക്ലീനർ വീണ ചേച്ചി ലീവ് ആയിരുന്നു സത്യന്റെ ജോലി വണ്ടികൾ നോക്കി കൃത്യ സ്ഥലത്ത് പാർക്ക് ചെയ്യിപ്പിക്കുകയായിരുന്നു മാനേജർ ആ ദിവസം ഭയങ്കര ദേഷ്യത്തിലായിരുന്നു അങ്ങനെ ചില സമയത്ത് മാനേജർ ദേഷ്യപ്പെടുമ്പോൾ. സത്യൻ ഒന്നും മിണ്ടാതെ കേട്ടിരിക്കും . പക്ഷേ ആ ദിവസം സംഭവിച്ചത് മാനേജർ ടെൻഷനിൽ സത്യനോട് പൊട്ടിത്തെറിച്ചു. സത്യന് പെട്ടെന്ന് തന്റെ കോപം നിയന്ത്രിക്കാനായില്ല. സത്യൻ വളരെ ദേഷ്യത്തിൽ പറഞ്ഞു സാറേ ഞാൻ പോവുകയാണ് ഇനി ഒരിക്കലും ഇവടക്ക് വരില്ല. ഇതിനു മുമ്പ് ഞാൻ പോയിട്ട് സാർ വിളിച്ചതുകൊണ്ട് മാത്രമാണ് തിരിച്ചുവന്നത്. പക്ഷേ ഇനി ഒരിക്കലും ഞാൻ തിരിച്ചു വരില്ല 100% ഉറപ്പാണ്.അങ്ങനെ സത്യൻ വീണ്ടും അവിടെ നിന്ന് പടിയിറങ്ങി. മാനേജർ പറഞ്ഞു ഇനി നീ പൊക്കോ ആരും നിന്നെ തിരിച്ചു വിളിക്കില്ല മാനേജർ മുമ്പ് സത്യൻ പറഞ്ഞത് ഓർത്തുപോയി തന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞാൽ ഒരിക്കലും ഇവിടെ ജോലിക്ക് വരില്ല മാനേജർ ഇതോർത്ത് സത്യനെ തിരിച്ചു വിളിച്ചില്ല . പിറ്റേദിവസമാണ് കോളേജിലെ പി ആർ ഒ രാജേഷ് സത്യനെ വിളിക്കുന്നത് എടാ സത്യാ ചെറിയൊരു കാര്യത്തിന് വേണ്ടിയിട്ടാണ് നീയും സാറും തമ്മിൽ വഴക്കുണ്ടായത് നീ എങ്ങനെയെങ്കിലും തിരിച്ചു വാ . നീ ഈ ജോലി കളയാതെ വേറെ ജോലി കിട്ടാൻ നീ പെട പാടുപെടും . അന്ന് തന്നെ ഞാൻ ഈ കാര്യം നിന്നോട് പറഞ്ഞതല്ലേ എന്തായാലും നീ വേഗം ജോലിക്ക് തിരിച്ചു വരാൻ നോക്ക. സത്യൻ മറുപടി പറഞ്ഞു എന്റെ കാര്യം ആലോചിച്ചു നീ വിഷമിക്കണ്ട എനിക്ക് ചെറിയ കൈത്തൊഴിലായി പൂജയുണ്ട് അതുകൊണ്ട് ഞാൻ സുഖമായി ജീവിച്ചോളാം എന്നും പറഞ്ഞ് സത്യൻ കോൾ കട്ട് ചെയ്തു അതിനുശേഷം മാനേജർ സത്യൻ വിളിക്കുന്നു എന്താടാ സത്യാ സുഖമല്ലേ സത്യൻ മറുപടി പറഞ്ഞു സുഖം ഒക്കെ തന്നെ സാർ പക്ഷേ ഞാൻ ഇനി അവിടേക്ക് വരുന്നില്ല. മാനേജർ പറഞ്ഞു നീ വരുന്നില്ല എന്ന് എനിക്ക് മനസ്സിലായി വരുന്നില്ലെങ്കിൽ വേണ്ട നിനക്ക് പകരം വേറെ ആളെ ഞാൻ വെച്ചോളാം ഞാൻ നിന്നെ വെറുതെ വിളിച്ചതാണ്. എന്തായാലും നീ വേറെ ജോലി നോക്ക്.ജോലി കിട്ടിയതിനു ശേഷം എന്നോട് പറ. അപ്പോഴേക്കും സത്യനാരായണൻ ഞെട്ടി ഉണർന്നു നാനാഭാഗത്തും നോക്കി ട്രെയിൻ എവിടെ ഔട്ടാറിൽ പിടിച്ചിട്ടിരിക്കുകയാണ്. സാധാരണ ജനശതാബ്ദി എക്സ്പ്രസ് എവിടെയും പിടിച്ചിടാറില്ല എന്തുപറ്റി ആവോ. സത്യ നാരായണൻ ആലോചിച്ചു തന്റെ കൂടെയുള്ള വർഗീസ് ആന്റണി പോലീസുകാരൻ ഒരു രക്ഷയും ഇല്ല ആശാൻ കൂർക്കം വലിച്ച് ഉറങ്ങുകയാണ് . ട്രെയിൻ പോകുന്ന ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടാവും അതുകൊണ്ടായിരിക്കും. ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്. സത്യനാരായണൻ തന്റെ വാച്ച് നോക്കി സമയം ഏഴര കഴിഞ്ഞു. ട്രെയിൻ കൊല്ലം കഴിഞ്ഞ് വർക്കല എത്തേണ്ട സമയമാണ്. വല്ലാത്ത ഇരുട്ട്. ഇരുട്ടത്ത് ഒന്നും കാണാൻ പറ്റുന്നില്ല നാനാഭാഗത്ത് നോക്കി സത്യനാരായണൻ. അതിനുശേഷം സത്യനാരായണൻ വീണ്ടും കണ്ണുകൾ അടയ്ക്കുന്നു നിദ്രയിലേക്ക് വഴുതി മാറുന്നു ഓർമ്മകൾ പൊടിതട്ടിയെടുക്കുന്നു പിന്നെയും ഫ്ലാഷ് ബാക്കിലേക്ക്. അങ്ങനെ സത്യൻ ജോലിയൊന്നും ഇല്ലാതെ വീട്ടിലിരിപ്പായി. പിന്നീട് പത്രത്തിൽ പരസ്യം കണ്ട് രണ്ടു മാർക്കറ്റിംഗ് കമ്പനിയിൽ ഇന്റർവ്യൂന് പോയി ഒരു കമ്പനി കൊച്ചിയിലാണ് മറ്റേ കമ്പനി പാലക്കാട് തന്നെയുള്ളത് പക്ഷേ കൊച്ചിക്ക് പോകാൻ സത്യന് താൽപര്യമുണ്ടായിരുന്നില്ല കാരണം അമ്മയെയും അമ്മൂമ്മയെയും വിട്ട പിരിയാൻ സത്യന് ഭയങ്കര സങ്കടമായിരുന്നു. സത്യൻ ജോലി അന്വേഷിക്കുന്നതില മുഴുകി ഇരിക്കുന്നു. അപ്പോഴാണ് യാദൃശ്ചികമായി സത്യൻ താൻ മുമ്പ് ജോലി ചെയ്ത കോളേജിലെ രാഹുലിനെ കാണുന്നത് രാഹുൽ അവിടുത്തെ വിശേഷങ്ങൾ സത്യനുമായി പങ്കുവെക്കുന്നു


രാഹുൽ പറഞ്ഞു സത്യേട്ടാ നിങ്ങൾ പോയ പിന്നെ നിങ്ങൾക്ക് പകരം പുതിയ ഒരാൾ വന്നു നല്ല വയസ്സായ ആളാണ് നിങ്ങടെ അത്രേ വേഗത്തിൽ ജോലി ചെയ്യില്ല. അയാൾ നിങ്ങളുടെ അത്ര ഉഷാറായി ജോലി ചെയ്യുന്നില്ല ഇവിടുത്തെ കാര്യങ്ങളൊക്കെ ഭയങ്കര കഷ്ടത്തിലാണ്. അങ്ങനെ ആ സംഭാഷണം അവിടെ വച്ച് അവസാനിക്കുന്നു. അങ്ങനെയിരിക്കെ ജെയിംസ് സത്യനെ വിളിക്കുന്ന എടാ സത്യാ ഞാൻ അഞ്ചു ദിവസം കഴിഞ്ഞ് നാട്ടിൽ വരും എനിക്ക് ലീവ് കിട്ടിയിട്ടുണ്ട് കുറച്ച് സ്ഥലങ്ങൾ നമുക്ക് കറങ്ങാൻ പോകാം പിന്നെ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ മറന്നു പോയി ഞാനൊരു കാർ എടുത്തു അതിലാവാം നമ്മുടെ യാത്ര. കുറച്ചു ദിവസങ്ങൾക്ക് ശേഷം ജെയിംസ് നാട്ടിലെത്തി പിന്നെ കാറിൽ ആയി രണ്ടുപേരുടെയും കറക്കം. ആദ്യത്തെ ദിവസം പോയത്ഒറ്റപ്പാലം വരിക്കാശ്ശേരി മനയിലായിരുന്നു സത്യൻ ജെയിംസ് നോട് ചോദിച്ചു എടാ ജെയിംസ് ഇവിടെ വല്ല സിനിമ ഷൂട്ടിംഗ് ഉണ്ടാകുമോ ജെയിംസ് ചൂടായി കൊണ്ട് പറഞ്ഞു എടാ നിനക്ക് വേറെ പണിയൊന്നുമില്ല സിനിമാ ഷൂട്ടിങ്ങും സിനിമ നടന്മാരെ കുറിച്ച് പറയാൻ നിനക്ക് നേരമുള്ളൂ സത്യന് കേട്ടപ്പോൾ ചെറുതായി പുഞ്ചിരിച്ചു എന്നിട്ട് മനസ്സിൽ വിചാരിച്ചു അങ്ങനെ ജെയിംസിന് മനസ്സിലായി താൻ ഒരു സിനിമ ഭ്രാന്തനാണെന്ന്. അങ്ങനെ അവർ ടിക്കറ്റ് എടുത്ത് വരിക്കാശ്ശേരി മനയുടെ ഉള്ളിലേക്ക് പോയി സത്യന് വരിക്കാശ്ശേരി മന കണ്ടപ്പോൾ അത്ഭുതം തോന്നി. സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ നേരിട്ട് കണ്ടപ്പോൾ വല്ലാത്ത അത്ഭുതം ഇത് സത്യമാണോ എന്ന് തന്നെ സത്യന് വിശ്വസിക്കാൻ ബുദ്ധിമുട്ട്. എടാ ജെയിംസ് നമ്മുടെ ലാലേട്ടന്റെയും മമ്മൂട്ടിയുടെയും എത്രയോ പടങ്ങൾ ഇവിടെ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട് . എനിക്ക് കണ്ടപ്പോൾ ആ പടങ്ങൾ ഓർമ്മ വന്നു അങ്ങനെ ആ ദിവസം മുഴുവൻ അവർ വരിക്കാശ്ശേരി മനയിൽ കറങ്ങി ജെയിംസ് നോടൊപ്പം ബൈക്കിൽ മാത്രമല്ല കാറിൽ പോകുമ്പോഴും ഭയങ്കര രസമാണ് പട്ടാമ്പിയിലും ചില മല പ്രദേശങ്ങളിലും അവരങ്ങനെ കാറിൽ കറങ്ങി വളരെ മനോഹരമായ വല്ലാത്തൊരു അനുഭവമായിരുന്നു സത്യന് ഇത് . ജെയിംസ് ചോദിച്ചു സത്യ നിന്റെ ജോലി എങ്ങനെ പോകുന്നു സത്യൻ സങ്കടത്തോടെ പറഞ്ഞു എടാ ജെയിംസ് ഞാൻ പറയാൻ മറന്നു പോയി ഞാനാ കോളേജിലെ ജോലി ഉപേക്ഷിച്ചു . ആ മാനേജർ എന്നെ നല്ലോണം മുതലെടുക്കുകയായിരുന്നു. മതിയായി. പോരാത്തതിന് ശമ്പളവും കമ്മിയ് തരുന്നത്. ജെയിംസ് സത്യനെ ആശ്വസിപ്പിച്ചു. എടാ സത്യ ഒരു ജോലി പോയി 100 ജോലി കിട്ടും നമുക്ക് ആത്മവിശ്വാസം ഉണ്ടായാൽ മതി എന്ത് ജോലിയും ചെയ്യാനുള്ള ചങ്കൂറ്റം മതി പിന്നെയാണോ ജോലിക്ക് പഞ്ഞം . നീ കോളേജിലെ ജോലി കണ്ടിട്ടാണോ നീ ഇത്രയും കാലം ജീവിച്ചത് . നീ സമാധാനപ്പെട് വേറെ ജോലി കിട്ടും ഞാനില്ലേ നിന്റെ കൂടെ .നീ ശ്രമിച്ചുനോക്ക ഞാനും നിനക്ക് വേണ്ടി ശ്രമിക്കാം


അങ്ങനെ അവർ യാത്ര എല്ലാം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി രണ്ട വഴിക്കായി പിരിഞ്ഞു . സത്യൻ അതിരാവിലെ തന്നെ തന്റെ പൂജാരി സുഹൃത്തായ വിശ്വനാഥനെ സഹായിക്കാനായി അമ്പലത്തിലേക്ക് പോകും. വൈകുന്നേരം സമയത്ത് പുറത്ത ചുറ്റിത്തിരിഞ്ഞു നടക്കും ഇതാണ് സത്യന് ദിവസം ചെയ്തുകൊണ്ടിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം സത്യന് നേരത്തെ ജോലി ചെയ്തിരുന്ന കോളേജിലെ പി ആർ ഓ രാജേഷ് സത്യനെ വിളിക്കുന്നു എടാ സത്യാ ഇവിടെ സെക്യൂരിറ്റി ജോലിക്ക് ഒരാളെ വെച്ചിട്ടുണ്ട് അതുകൊണ്ട് ഇനിമുതൽ നിനക്ക് സെക്യൂരിറ്റി ജോലി ചെയ്യേണ്ട ആവശ്യമില്ല നീ തിരിച്ച് ജോലിക്ക് വരുകയാണെങ്കിൽ നിനക്ക് ഇവിടെ തിരിച്ചു വന്നുകൂടെ എന്ന് വിനീതമായി രാജേഷ് അഭ്യർത്ഥിച്ചുകൊണ്ട് ചോദിക്കുന്നു എന്തായാലും നീ ആലോചിച്ചിട്ട് പറയണം ഞങ്ങൾ പ്രതീക്ഷിക്കുന്നത് നീ തിരിച്ചുവരണമെന്നാണ് സത്യൻ മറുപടി പറഞ്ഞു ഞാനിപ്പം അമ്പല പൂജയിൽ തിരക്കിലാണ് ഒന്നും വിചാരിക്കരുത് രാജേഷ് വീണ്ടും പറഞ്ഞു. ഒരു ശാന്തിക്കാരനെ സഹായിച്ചാൽ നിനക്ക് എത്രയാണ് കിട്ടുക അതിനേക്കാൾ എത്രയോ കൂടുതൽ ഇവിടെ ജോലിക്ക് വന്ന നിനക്ക് സമ്പാദിക്കാം.ഇനി ആണെങ്കിൽ നിനക്ക് ജോലിഭാരം വളരെ കമ്മിയായി എന്താ നിനക്ക് തിരിച്ചു വന്നൂടെ മാനേജർ വിളിക്കാൻ പറഞ്ഞിട്ടാണ് രാജേഷ് സത്യനെ വിളിച്ചത്.സത്യൻ ശരിക്ക് പറഞ്ഞാൽ തിരിച്ചു പോകാൻ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല രാജേഷിനോട് സംസാരിച്ചതിനുശേഷം സത്യൻ കോൾ കട്ട് ചെയ്യുന്നു. ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം കോളേജിൽ കോളേജിന്റെ എംഡി ആനിമാഡം കോളേജിൽ എത്തി ഇത്രയും കാലം വിദേശത്തായിരുന്നു ഇനിയിപ്പോ കോളേജ് ഭരിക്കാൻ പോകുന്നത് ആനിമേഡം ആയിരിക്കും അപ്പോൾ മാനേജർ വെറും അധികാരം പോയ രാജാവ്.കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജാവ് ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം ആനിമാഡം ത്തിന് ഭരണം കിട്ടിയ ശേഷം കോളേജിലെ എല്ലാ സ്റ്റാഫുകളെയും മാഡം പിരിച്ചു വിട്ടു മാനേജറെയും പി ആർ ഒയും മാത്രം ബാക്കിവച്ചു ഈ കാര്യങ്ങളൊക്കെ സത്യനെ പഴയ സ്റ്റാഫായ രാഹുൽ അറിയിച്ചു. അത് കേട്ട് വഴിക്ക് സത്യന്റെ മുഖത്ത് ചെറുതായി പുഞ്ചിരിച്ച് മനസ്സിൽ വിചാരിച്ചു തന്നെ നല്ലപോലെ ബുദ്ധിമുട്ടിച്ച് മുതലാക്കിയ മാനേജറിനെ കിട്ടിയ പണിയാണിത് അതേ നല്ല എട്ടിന്റെ പണി സ്റ്റാഫുകൾ ഒന്നുമില്ലാതെ മാനേജർ ഒറ്റയ്ക്ക് പണിയെടുത്ത് ചാവും. അത് ഞാൻ എന്റെ രണ്ട് കണ്ണും കൊണ്ട് കാണും ഹാ ഹാ ഹാ അതിനുശേഷം അങ്ങനെയിരിക്കെ കോളേജ് എം ഡി ആനി മാഡത്തിന്റെ മകളുടെ കല്യാണം ആവുന്നു . സത്യനെ കല്യാണത്തിന് ക്ഷണിക്കാൻ മാനേജറോട് പറയുന്നു നിർഭാഗ്യമെന്ന് പറയട്ടെ സത്യൻ കോൾ ഒന്നും എടുക്കുന്നില്ല മാനേജരുടെ കോൾ വന്നപ്പോൾ സത്യൻ കോൾ എടുത്തില്ല കാരണം സത്യന് മാനേജരുമായി സംസാരിക്കാൻ തീരെ താൽപര്യമുണ്ടായിരുന്നില്ല കോളേജ് എംഡി യുടെ മകളുടെ കല്യാണത്തിന് മുമ്പ് തന്നെ മാനേജറും ഹരിപ്രിയയും തമ്മിലുള്ള കല്യാണം ഗുരുവായൂർ വച്ച് നടക്കുന്നു . കോളേജിലുള്ള എല്ലാവരും കല്യാണത്തിന് എത്തി പങ്ക് ചേർന്നു പക്ഷേ സത്യൻ മാത്രം വന്നില്ല സത്യനെ മാനേജർ വിളിച്ചില്ല. സത്യൻ ഇത് അറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷമായി . തന്നെ വിളിച്ചില്ലെങ്കിൽ കൂടി അവരുടെ കല്യാണത്തിന് മനസ്സുകൊണ്ട് അനുഗ്രഹിച്ചു സത്യന്. അങ്ങനെയിരിക്ക ഒരു ദിവസം ആനി മേടം സത്യനെ വിളിക്കുന്നു ജോലി ഉപേക്ഷിക്കാനുള്ള കാരണം തിരക്കുന്നു സത്യൻ പറയുന്നു വളരെ തുച്ഛമായ ശമ്പളം ആണ് കിട്ടിയിരുന്നത് പോരാത്തതിന് മാനേജർ നല്ല പോലെ സത്യനെ മുതലാക്കിയ കാര്യങ്ങൾ സത്യൻ വിശദീകരിച്ച് പറഞ്ഞു കൊടുക്കുന്നു ജോലി ഇല്ലാത്ത ദിവസം കാവൽക്കാരന്റെ ജോലി വരെ മാനേജർ ചെയ്യിപ്പിക്കും ആയിരുന്നു മാനേജർ ലീവ് എടുക്കുന്ന ദിവസം ഞാൻ കോളേജിൽ കാവൽ നിൽക്കും മാനേജർ വരുന്നത് വരെ . മാഡം ചോദിച്ചു സത്യൻ എന്തുകൊണ്ട് മാനേജറെ ചോദ്യം ചെയ്തില്ല സത്യനെ വീട്ടിലേക്ക് ഒന്നും പോകണ്ടേ അവധി ദിവസങ്ങളിൽ വന്നിട്ട് ജോലി ചെയ്തിട്ട് അയാൾ എന്തെങ്കിലും തരുമോ പറ്റില്ല എന്ന് എന്തുകൊണ്ട് സത്യന് പറഞ്ഞില്ല പോട്ടെ സാരമില്ല ആ മേടത്തിന് സത്യന്റെ ജോലിയോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും കണ്ടിട്ട് സത്യനോട് ബഹുമാനവും ഇഷ്ടവും തോന്നുന്നു. പിന്നെ കോളേജിൽ നടന്നത് ആനി മാഡത്തിന്റെ ഭരണപരിഷ്കാരങ്ങളാണ് അതുകൊണ്ട് നേരത്തെ രണ്ടുപേരും മാത്രം ജോലിക്ക് വച്ച് ബാക്കി എല്ലാവരും പിരിച്ചുവിട്ടു ഇപ്പോൾ സത്യന്റെ സുഹൃത്ത് പിആർഒ രാജേഷിനെയും പിരിച്ചുവിട്ടു. അങ്ങനെ കോളേജിൽ മാനേജർ മാത്രമായി.മാനേജർ ഒരു ബലി മൃഗമായി എല്ലാ ജോലികളും അയാൾക്ക് ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു . സത്യന്റെ മനമുരുകിയുള്ള പ്രാക്കിന്റെ ഫലമായിരിക്കും ഇത് . സത്യൻ ഈ കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ മനസ്സിൽ ഒരു പഴഞ്ചൊല്ല് ഓർമ്മ വന്നു പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും. അതോർത്ത് സത്യൻ പുഞ്ചിരിച്ചു. അങ്ങനെ മാനേജറും ആനി മേടവും തമ്മിൽ തർക്കങ്ങളും ഉണ്ടാകുന്നു ആ തർക്കത്തോട് കൂടി മാനേജർ അവിടുത്തെ സ്ഥാനമൊഴിയുന്നു. മാനേജർക്ക് ഒരു ശക്തമായ സംശയം തോന്നി തന്റെ ജോലി പോവാൻ കാരണം സത്യന് തന്നെയാണ് സംശയമില്ല അങ്ങനെ ഓരോരോ ഊഹാപോഹങ്ങൾ മാനേജറും കാമുകിയും കൂടി ആലോചിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം സത്യന് തന്റെ കൂട്ടുകാരൻ അബ്ദുൽ റഹ്മാനെ കാണുന്നത് . ഇക്കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അബ്ദുൽ റഹ്മാൻ പറഞ്ഞു എടാ സത്യ ബ്രാഹ്മണനായ നിന്റെ ശാപമാണ് മാനേജർ വിടാതെ പിന്തുടരുന്നത് . നിന്നെ അയാൾ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട് മുതലാക്കിയിട്ടുമുണ്ട് അതിനുള്ള ശിക്ഷയാണ് അയാൾക്ക് കിട്ടിയത്. നീ അവിടുന്ന് ജോലി നിർത്തിയതിനു ശേഷം കോളേജിന്റെ ദുർഗതി ആരംഭിച്ചു ഇപ്പോൾ അവിടെ ഒരു സ്റ്റാഫും ജോലി ചെയ്യുന്നില്ല മാനേജർന് വരെ ജോലി നഷ്ടമായി എല്ലാം നിന്റെ മനമുരുകയുള്ള ശാപം നിന്റെ കണ്ണീര് വീണ കോളേജ് രക്ഷപ്പെടുമോ ഒരിക്കലുമില്ല. എന്നും പറഞ്ഞ് അങ്ങനെ സംഭാഷണം അവസാനിപ്പിച്ചു. അങ്ങനെ വൃശ്ചിക മാസം എത്തി ക്ഷേത്രത്തിൽ നല്ല തിരക്കുള്ള മാസമാണിത് അതുകൊണ്ട് ദിവസം സത്യൻ പൂജാരി സുഹൃത്തായ വിശ്വനാഥനെ സഹായിക്കാൻ പോകുമായിരുന്നു അയ്യപ്പ സ്വാമി ക്ഷേത്രം ആയിരുന്നു അതുകൊണ്ട് നല്ല തിരക്കായിരുന്നു വൃശ്ചിക മാസത്തിൽ അങ്ങനെ ആ മാസം കഴിഞ്ഞ് മകരമാസം എത്തി ഈ അയ്യപ്പാ സ്വാമി ക്ഷേത്രത്തിന്റെ അടുത്തുതന്നെ വരദരാജ സ്വാമി ക്ഷേത്രം ഉണ്ട് ആ ക്ഷേത്രത്തിൽ മുട്ടി ശാന്തിയുടെ ഒഴിവുണ്ടായിരുന്നു സത്യന് അത് കിട്ടുന്നു വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജാരിയുടെ പേര് വെങ്കിടേശ പാർത്ഥസാരഥി അച്ഛന്റെ പേര് ഗൗതം പാർത്ഥസാരഥി രണ്ടുപേരും പേരുകേട്ട വൈഷ്ണവ് ആചാര്യന്മാരായിരുന്നു. പ്രദേശവാസികളുടെ കണ്ണിലുണ്ണി ആയിരുന്നു ഇവർ രണ്ടുപേരും അത്രയും ഇഷ്ടമായിരുന്നു ആൾക്കാർക്ക് അവരെ .അവരിൽ ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ സുഖമായി പാട്ടുപാടി ജയിക്കാം . അത്രയും ജനപ്രീതി ആയിരുന്നു . പക്ഷേ ഒരു നാണയത്തിന് രണ്ടുവശങ്ങൾ ഉണ്ടല്ലോ അതിനൊരു മറുവശമുണ്ട് ഗ്രാമത്തിലെ ചില ആൾക്കാർക്ക് ഇവരെ ഇഷ്ടമായിരുന്നില്ല . കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വെങ്കിടേശ്വര പാർത്ഥസാരഥി സത്യനെ അമ്പലം ഏൽപ്പിച്ചിട്ട് നാലു ദിവസത്തെ അവധിക്ക് പുറത്തേക്ക് പോവുകയാണ് സത്യൻ ആണെങ്കിൽ വല്ലാത്ത പേടി ഇതിനുമുമ്പ് കൊല്ലത്തുള്ള ഒരു ക്ഷേത്രത്തിൽ ഒറ്റയ്ക്ക് പൂജകൾ ചെയ്തപ്പോഴാണ് ഭക്തജനങ്ങളുടെ അപമാനവും പരിഹാസവും കേൾക്കേണ്ടിവന്നത് ഇവിടെയും ഇങ്ങനെ സംഭവിക്കുമോ എന്നായി പേടി. ഈ കാര്യം മനസ്സിലാക്കിയ വെങ്കിടേശ്വര പാർത്ഥസാരഥി തൊട്ടടുത്ത അയ്യപ്പക്ഷേത്രത്തിലെ സത്യന്റെ പൂജാരി സുഹൃത്തായി വിശ്വനാഥനെ കണ്ട് സംസാരിക്കുന്നു സത്യന് പൂജാദികർമ്മങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ ചെറിയൊരു പേടിയുണ്ട് നിങ്ങൾ പോയി അയാളെ ഒന്ന് സഹായിക്കണം അത് കേട്ട വഴിക്ക് വിശ്വനാഥൻ സമ്മതം മൂളി. എങ്ങനെ വിശ്വനാഥൻ സത്യന്റെ ക്ഷേത്രത്തിൽ സത്യനെ സഹായിക്കാൻ വരാൻ തുടങ്ങി. സത്യനോട് വിശ്വനാഥൻ പറഞ്ഞു സത്യാ പേടിക്കാൻ ഒന്നുമില്ല എന്നെ സഹായിക്കാൻ നീ എപ്പോഴും വരാറുണ്ട് ഇപ്പോൾ ദൈവം നിന്നെ സഹായിക്കാൻ എന്നെ ഏൽപ്പിച്ചിരിക്കുന്നു . ഇതെല്ലാം ഒരു നിയോഗമാണ് . സത്യാ നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട ഞാൻ നിന്റെ കൂടെയുണ്ട്. വരദരാജ സ്വാമി ക്ഷേത്രത്തിൽ സത്യൻ അറിയാവുന്ന രീതിയിലുള്ള പൂജകൾ ചെയ്യാൻ തുടങ്ങി. ഇപ്പോൾ സത്യൻ വരദരാജ സ്വാമിയുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ കരഞ്ഞിട്ട് പ്രാർത്ഥിച്ചിട്ട് പറഞ്ഞു . ദൈവമേ പൊറുക്കേണമേ ഞാൻ ആദ്യമായാണ് പൂജ ചെയ്യുന്നത് ഇതിനുമുമ്പ് മറ്റുള്ള പൂജാരികളെ സഹായിക്കാൻ പോകുമായിരുന്നു എനിക്ക് കൂടുതൽ പൂജകൾ ഒന്നും അറിയില്ല അറിയാവുന്ന പൂജാ രീതികൾ വച്ച് അവിടുത്തെ പൂജിക്കുന്നുണ്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കേണമേ ഈ അറിവില്ല പൈതലിനോട് പൊറുക്കേണമേ. അങ്ങനെ ദിവസങ്ങൾ കൂടുന്തോറും സത്യൻ പൂജാദികർമ്മങ്ങളിൽ ശോഭിച്ചു വന്നു ഈ ജോലിയാൽ സ്ഥിര വരുമാനം ഒന്നുമില്ലെങ്കിലും. അത്യാവശ്യം വരുമാനം കിട്ടും പോരാത്തതിന് പാർത്ഥസാരഥി പുറം പൂജയ്ക്ക് പുറത്തുപോകുമ്പോൾ സത്യനാണ് അമ്പലത്തിന്റെ മുഖ്യ ശാന്തിക്കാരൻ . പാർത്ഥസാരഥി ഒരു ദിവസം ക്ഷേത്രത്തിൽ പെട്ടെന്ന് വന്നപ്പോൾ .


: സത്യൻ അതിമനോഹരമായി ദേവനെ അർച്ചന ചെയ്യുന്നത് കണ്ടപ്പോൾ പാർത്ഥസാരഥിക്ക് കണ്ണിൽ കൂടെ ആനന്ദ ആസ്രുക്കൾ വരാൻ തുടങ്ങി അതെ സന്തോഷത്തിന്റെ കരച്ചിൽ.പാർത്ഥസാരഥി പറഞ്ഞു താനാരെയാണോ ക്ഷേത്രമേല്പിച്ചു പോയത് ആ സത്യൻ തന്റെ പേര് കാത്തു .നീ ദേവന് നല്ലപോലെ അർച്ചന ചെയ്യുന്നുണ്ട് ദേവൻ എന്തായാലും നിന്നെ അനുഗ്രഹിക്കും നീ നന്നായി വരും എന്ന് പറഞ്ഞ് വെങ്കിടേശ്വര പാർത്ഥസാരഥി സത്യന് അനുഗ്രഹിച്ചു . അങ്ങനെ വെങ്കിടേശ്വര പാർത്ഥ സാരഥിയുടെയും വിശ്വനാഥന്റെയും ശിഷ്യനായി മാറി സത്യന്. അങ്ങനെ സത്യന് രണ്ട് ക്ഷേത്രങ്ങളിലും പൂജാരി സഹായിയായി ജോലി തുടർന്നു. അങ്ങനെ ഒരു ദിവസം സത്യന്റെ ഒരു പരിചയക്കാരൻ സത്യന് പുറം പൂജയ്ക്ക് വിളിക്കുന്നു. സത്യൻ പൂജയ്ക്ക് പോകുന്നു പൂജ ചെയ്യുന്നത് ശങ്കരൻ നമ്പൂതിരി അവിടെ വെച്ച് ശങ്കരൻ നമ്പൂരിയും സത്യനും കൂടുതൽ അടുക്കുന്നു. പൂജാ സംബന്ധമായ എല്ലാ കാര്യങ്ങളും രണ്ടുപേരും ചർച്ച ചെയ്യുന്നു .സത്യന് രാജേഷ് നമ്പൂതിരിയോട് പറഞ്ഞു തിരുമേനി ഞാനിപ്പോൾ വരദരാജ സ്വാമി ക്ഷേത്രത്തിൽ മുട്ടി ശാന്തി ജോലി ചെയ്യുകയാണ് അതിന്റെ ഇടയിൽ അടുത്തുള്ള അയ്യപ്പസ്വാമി ക്ഷേത്രത്തിൽ പൂജാരി സുഹൃത്ത് വിശ്വനാഥനെ സഹായിക്കാൻ പോകും. അങ്ങനെ കഷ്ടപ്പെട്ടതാണ് കുടുംബം കഴിഞ്ഞുപോകുന്നത്. അതിന്റെ ഇടയിൽ വരുന്ന പുറംപൂജ എനിക്ക് വലിയ ഒരു അനുഗ്രഹമാണ്. ശങ്കരൻ നമ്പൂതിരി പറഞ്ഞു അതൊന്നും സാരമില്ല എന്തായാലും നിങ്ങൾ ചെയ്യുന്ന ജോലി ചെയ്യൂ അതിനിടയിൽ ഒഴിവുസമയം കിട്ടുമ്പോൾ എന്റെ കൂടെ വന്നോളൂ കുഴപ്പമില്ല ഞാൻ വിളിക്കാം. അങ്ങനെ സത്യന് പുറം പൂജയ്ക്ക് പോയിട്ട് തിരിച്ചു വന്നശേഷം സത്യൻ പാർത്ഥസാരഥിയെ നേരിട്ട് കണ്ട് ഈ കാര്യം പറയുന്നു അപ്പോൾ വെങ്കിടേശ്വര പാർത്ഥസാരഥി പറയുന്നു പരമാവധി നമ്മൾ പുറം പൂജയ്ക്ക് പോകണം . ക്ഷേത്രത്തിലെ വരുമാനം കൊണ്ട് ഒന്നും ആവില്ല . ജീവിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട് ഒഴിവു സമയങ്ങളിൽ പുറം പൂജയ്ക്ക് പോകാം അതിൽ കുഴപ്പമൊന്നുമില്ല. അതേപോലെ പുറമേ നല്ല പേര് നേടാൻ പറ്റും അപ്പോൾ സത്യൻ പറഞ്ഞു അങ്ങ് പുറം പൂജക്ക് പുറത്തു പോകുമ്പോൾ എന്നെക്കൂടി വിളിക്കുമോ. വെങ്കിടേശ്വര പാർത്ഥസാരഥി പറഞ്ഞു നോക്കട്ടെ ഈ അമ്പലത്തിൽ ആളില്ലാത്ത അവസ്ഥയാണ് ഞാൻ പുറം പൂജയ്ക്ക് പോകുമ്പോൾ നീ ഇവിടെ ഉണ്ടാവും നീ പോകുമ്പോൾ ഞാൻ ഉണ്ടാവും അങ്ങനെ നടക്കുള്ളൂ . അങ്ങനെ ഇരിക്കുമ്പോൾ യാദൃശ്ചികമായി സത്യനെ പഴയ മാനേജർ വിളിക്കുന്നു എടാ സത്യാ നിനക്ക് സുഖമാണോ ഞാനിപ്പോ ആ കോളേജിൽ ജോലി ചെയ്യുന്നില്ല മാഡം ഭയങ്കര കലിപ്പിലാണ് ആ കലിപ്പ് നമ്മൾക്ക് പറ്റില്ല അതുകൊണ്ട് ഞാൻ ജോലി ഉപേക്ഷിച്ചു. അതുകൊണ്ട് ഞാൻ അവിടുന്ന് വിട പറഞ്ഞു വേറെ എന്തെങ്കിലും ജോലി നോക്കണം. ഞാൻ ജോലി നോക്കുന്നതിനൊപ്പം നിനക്ക് കൂടി ഞാൻ ജോലി നോക്കാം നമുക്കൊരുമിച്ച് മുന്നോട്ടു പോകാം സത്യൻ മറുപടി പറഞ്ഞു ഞാനിപ്പോ രണ്ട് ക്ഷേത്രത്തിൽ പൂജാരി സഹായിയായി നിൽക്കുന്നുണ്ട്. എന്തായാലും നോക്കാം. ഉറപ്പ് എനിക്ക് പറയാൻ പറ്റില്ല. എന്നും പറഞ്ഞ് സത്യന് ഫോൺ വെച്ചു. അങ്ങനെയിരിക്കെ സത്യൻ രാവിലത്തെ പൂജ എല്ലാം കഴിഞ്ഞ് ടൗണിലൂടെ നടക്കാൻ പോയി. അവിടെ വച്ച് ഒരു അത്ഭുതകരമായ കാഴ്ച കണ്ടു എന്താണ് കാഴ്ച എന്ന് വെച്ചാൽ മുൻപ് തന്റെ കൂടെ ജോലി ചെയ്തിരുന്ന പിആർഒ രാജേഷ് ഒരു മെഡിക്കൽ ഷോപ്പിൽ കാഷ്യർ ആയി നിൽക്കുന്നു. വല്ലാതെ അമ്പരന്നുപോയ സത്യന് രാജേഷിന്റെ അടുത്തേക്ക് ചെന്നു രണ്ടുപേരും കുശല അന്വേഷണങ്ങൾ നടത്തുന്നു . അങ്ങനെയിരിക്കെ ഒരു ദിവസം രാവിലത്തെ പൂജകളെല്ലാം കഴിഞ്ഞ് സത്യൻ ടൗണിലൂടെ നടക്കുന്നു . ശരിക്ക് ക്ഷേത്ര ജോലി കൊണ്ട് ജീവിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് പുറം പൂജയ്ക്ക് പോകാം എന്ന് വെച്ച് കഴിഞ്ഞാൽ രാജേഷ് നമ്പൂരിക്ക് ഒഴിവില്ല രാജേഷ് നമ്പൂതിരി ഒരു ക്ഷേത്രത്തിലെ പൂജാരിയാണ്. അങ്ങനെ സത്യന് വിചാരിച്ചു കൊണ്ട് നടന്നു എന്തെങ്കിലുമൊക്കെ ചെയ്താലേ ജീവിതത്തിൽ മുന്നേറാൻ പറ്റുള്ളൂ അങ്ങനെ പിശുക്കൻ രമേശന്റെ അടുത്തെത്തി. പിശുക്കൻ രമേശ് പിശുക്കൻ ആണെങ്കിലും കാശ് കൃത്യമായി തരും. എന്ന് സത്യന് നല്ലപോലെ അറിയാം. പിശുക്കൻ രമേഷിനെ നേരിൽ കണ്ട സത്യന് പറഞ്ഞു. സാറേ എന്റെ ജോലി പോയി സാറേ ഞാൻ അവിടെ ജോലി ചെയ്യുന്നില്ല ഇപ്പോൾ വീടിനടുത്തുള്ള രണ്ട് ക്ഷേത്രങ്ങളിൽ പൂജാരി സഹായിയായിട്ടാണ് ജോലി ചെയ്യുന്നത്. സാറേ ഇവിടെ വല്ല നോട്ടീസ് കൊടുക്കുന്ന ജോലി വല്ലതും ഉണ്ടോ. ഞാൻ ചെയ്യാൻ റെഡിയായി നിൽക്കുകയാണ് സാറിന് ഇഷ്ടമുള്ളത് തന്നാൽ മതി. അത്രയും ബുദ്ധിമുട്ടാണ് ജീവിക്കാൻ


ക്ഷേത്രത്തിലെ ശാന്തി പണിയും കൊണ്ട് എങ്ങനെ ജീവിക്കും. ഇവിടെ ഇപ്പോൾ നോട്ടീസ് നിലവിൽ ഇല്ല . നീ നോട്ടീസ് കൊടുക്കുകയാണെങ്കിൽ നോട്ടീസ് അടിക്കാം. നീ വിഷമിക്കാതെ സത്യ ഒരു ജോലി പോയാൽ മറ്റേ ജോലി നോട്ടീസ് വന്നതും നീ നോട്ടീസ് കൊടുക്കാൻ തുടങ്ങിക്കോ ഞാനൊരു 200 രൂപ വച്ച് തരാം നിനക്ക് സത്യൻ മനസ്സിൽ വിചാരിച്ചു ഈ പിശുക്കൻ രമേശ് 200 രൂപ പറഞ്ഞത് ആഴ്ചയ്ക്ക ആണോ ദിവസത്തിനാണോ ഒന്നും അറിയില്ല. അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പിശുക്കൻ രമേശ് . ഇവന്റെ കയ്യിൽ നിന്ന് കാശ് കിട്ടുമ്പോഴേക്കും നമ്മൾ ഒരു പരുവം ആവും . എന്തെങ്കിലും ഒക്കെ കിട്ടുമല്ലോ അതിനുശേഷം സത്യൻ പതിവുപോലെ രണ്ട് ക്ഷേത്രത്തിലെ പൂജകളിൽ മുഴുകി . വരദരാജ സ്വാമി ക്ഷേത്രത്തിൽ രാവിലെ പാർത്ഥസാരഥി പൂജ ചെയ്യുമ്പോൾ വൈകിട്ട് സത്യന് ചെയ്യും. എല്ലാ പൂജാ വിധികളും പഠിച്ച സത്യൻ തന്റെ പൂജാവിധികൾ കൊണ്ട് നാട്ടുകാരെ മുഴുവൻ കയ്യിലെടുക്കുന്നു.പക്ഷേ പാർത്ഥസാരഥിയുടെ ക്ഷേത്രത്തിലെ അഭാവം അദ്ദേഹം അവധി എടുത്തിട്ട് പുറം പൂജയ്ക്ക് പോകുന്നത് നാട്ടുകാരിൽ അസ്വാരസ്യം ഉണ്ടാക്കുന്നു അവർക്ക് അത് ഇഷ്ടപ്പെടുന്നില്ല . അങ്ങനെയിരിക്കെ ഒരു ദിവസം നാട്ടുകാർ സത്യനോട് ചോദിക്കുന്നു. നിങ്ങൾക്ക് എന്തുകൊണ്ട് ക്ഷേത്രം ഏറ്റെടുത്തുകൂടാ ഞങ്ങൾക്ക് സ്ഥിരമായി ഒരു പൂജാരിയെ ഇവിടെ വേണം അതിനു പറ്റിയ ആൾ നിങ്ങൾ തന്നെ പോരാത്തതിന് നിങ്ങൾ നല്ലപോലെ പൂജ ചെയ്യുന്നുണ്ട് ഞങ്ങൾ ഭക്തജനങ്ങൾക്കും ദേവനും നിങ്ങളെ വല്ലാതെ ഇഷ്ടപ്പെട്ടു. എന്താണ് നിങ്ങളുടെ അഭിപ്രായം. സത്യന് പറഞ്ഞു. ഞാൻ വെറുതെ ഇരിക്കണ്ടല്ലോ എന്ന് വിചാരിച്ചിട്ട് ക്ഷേത്ര പൂജാരി സഹായിയായി ജോലി ചെയ്യുന്നത്. പോരാത്തതിന് വേറെ ഒരു ചെറിയ ജോലിയും ചെയ്യുന്നുണ്ട്. സ്ഥിരമായി അമ്പല പൂജാരിയായി ജോലി ചെയ്യാൻ എനിക്ക് പറ്റുമെന്നു തോന്നുന്നില്ല. വേറെ ജോലിക്ക് ഞാൻ നോക്കുന്നുണ്ട് . അപ്പോഴാണ് ആ സമയത്ത് സത്യന്റെ അകന്ന ബന്ധുവും ക്ഷേത്ര കമ്മിറ്റിയിലെ ഖജാൻജിയുമായ ശിവദാസൻ രംഗത്ത് വരുന്നത്. ശിവദാസൻ ആളൊരു സ്വയം പൊങ്ങിയാണ് ( മിന്നും താരം) എന്താണ് അദ്ദേഹത്തിന് മിന്നും താരമെന്ന് പേരുവരാൻ കാരണം? അതായത് അദ്ദേഹം മറ്റുള്ളവരുടെ മുമ്പിൽ സ്വയം പൊക്കി അടിച്ച് വലിയ ആളാവാൻ നോക്കും.. അതും പോരാണ്ട് സുന്ദരികളായ സ്ത്രീകളെ എവിടെ കണ്ടാലും നല്ലപോലെ പഞ്ചാര അടിക്കും. പക്ഷേ മറുവശമുണ്ട് ആള് പെട്ടെന്ന് അക്രമാസക്തനാവും മൂപ്പരെ കുറിച്ച് ആരെയെങ്കിലും എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അവരോട് വഴക്കിടും. വഴക്കുണ്ടാക്കാൻ പറ്റിയ ഒരു അവസരവും ആശാൻ പാഴാക്കില്ല. ശിവദാസൻ സത്യൻ ഉപദേശിച്ചു. എടാ സത്യാ നീ ജോലി നോക്കുന്നു എന്നു പറഞ്ഞു എന്ത് ജോലിയാണ് നീ നോക്കുന്നത് നിനക്ക് എന്ത് ജോലി ചെയ്യാൻ അറിയുന്നത്.


നിന്റെ കയ്യിൽ എന്തെങ്കിലും കൈത്തൊഴിൽ ഉണ്ടോ. നിനക്ക് സൈക്കിൾ ബാലൻസ് ഇല്ല സൈക്കിൾ ഓടിക്കാൻ അറിയില്ല. ബൈക്കോടിക്കാൻ അറിയില്ല പിന്നെ നീ ഉദ്ദേശിക്കുന്ന ഏത് ഫീൽഡിൽ ജോലിയാണ് നീ വിചാരിക്കുന്ന മാരിയല്ല വേറെ ജോലി എന്ന് പറഞ്ഞാൽ ഭയങ്കര കഷ്ടപ്പാടാണ് ഈ പൂജാരി ജോലി ആവുമ്പോൾ ദൈവത്തിനെ തൊട്ട് പൂജിക്കുകയും ചെയ്യാം വരദരാജ സ്വാമിയാണ് കാശ് നിറയെ തരുന്ന ദൈവമാണ് നിനക്ക് അന്നത്തിനും കാശിനും. ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അങ്ങനത്തൊരു അവസരം വരദരാജ സ്വാമി ഒരിക്കലും നിനക്ക് ഉണ്ടാക്കി തരില്ല. ആ ദൈവത്തിന്റെ അനുഗ്രഹം നിനക്ക് എന്തായാലും കിട്ടും. അമ്പലത്തിൽ ദേവനെ പൂജിച്ച ചോറ് നിനക്ക് വീട്ടിൽ കൊണ്ടുപോകാം. അതുകൊണ്ട് വീട്ടിൽ അരി വാങ്ങി ചോറ് വെക്കേണ്ട ആവശ്യമില്ല. പണ്ടുമുതലേ ശിവദാസൻ സത്യനെ ഒരു പാവം ആയിട്ടാണ് കണ്ടിരുന്നത് പോരാത്തതിന് തന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരാൾ കൂടിയാണല്ലോ. സത്യൻ പറഞ്ഞു എന്തുതന്നെയായാലും ക്ഷേത്രത്തിൽ സ്ഥിരമായി പൂജ ഏൽക്കാൻ എനിക്ക് പറ്റില്ല അതിനുശേഷം കമ്മിറ്റിക്കാർ തീരുമാനിച്ചത് വെങ്കിടേശ്വര പാർത്ഥസാരഥിയെ ക്ഷേത്രത്തിൽ നിന്ന് ഒഴിവാക്കി സത്യന് അവിടുത്തെ മുഖ്യ ശാന്തിയായി ജോലി കൊടുക്കുക. വെങ്കിടേശ്വര പാർത്ഥസാരഥി പേരുകേട്ട പുരോഹിതനും വൈഷ്ണവ ആചാര്യനുമാണ് അതുകൊണ്ട് ക്ഷേത്ര കമ്മിറ്റിക്കാർ എന്തെങ്കിലും പറഞ്ഞാൽ മൂപ്പർ കേട്ട് നിൽക്കില്ല തിരിച്ചുപറയും ശമ്പളം കണക്ക് പറഞ്ഞു വാങ്ങിക്കും . സത്യൻ ആവുമ്പോൾ ശിവദാസനും നാട്ടുകാർ അടങ്ങുന്ന കമ്മിറ്റിക്കാരും എന്തുപറഞ്ഞാലും കേട്ട് സമ്മതം മൂളി അവര് കൊടുക്കുന്ന ശമ്പളവും വാങ്ങിച്ച് പരാതിയും പരിഭവവും ഇല്ലാതെ ശാന്തി പണി ചെയ്യും. ക്ഷേത്ര കമ്മിറ്റിയിൽ ഉള്ളവർക്കും ശിവദാസനും സത്യന്റെ മനശാസ്ത്രം അറിയാം എന്തു കൊടുത്താലും വാങ്ങുന്നവൻ അതുകൊണ്ട്സത്യൻ നല്ലപോലെ മുതലെടുക്കാം.അങ്ങനെയിരിക്കെ യാദൃശ്ചികമായി ജെയിംസ് സത്യനെ വിളിക്കുന്നു എടാ സത്യാ ഞാനൊരു കാര്യം പറയാൻ മറന്നു പോയി എന്റെ മനസ്സമ്മതം കഴിഞ്ഞു കല്യാണം അടുത്തമാസം പതിനഞ്ചാം തീയതി നീ എന്തായാലും വരണം .സത്യന് പറഞ്ഞു സന്തോഷമായേട ജയിംസ് നിനക്കെന്തായാലും കല്യാണം ഉറച്ചല്ലോ തീർച്ചയായും നിന്റെ കല്യാണത്തിന് വന്നിരിക്കും എന്തായാലും നീ നാട്ടിൽ വരുമ്പോൾ എന്നെ വിളിക്ക് ജെയിംസ് സമ്മതം മൂളി കാൾ കട്ട ചെയ്തു. അതിന്റെ ഇടയിൽ സത്യൻ വേറെ ജോലിക്ക് ശ്രമിക്കുന്നു പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ ഒന്നും കിട്ടുന്നില്ല മറ്റു ജോലിക്ക് പോകാൻ സത്യന് പേടിയായിരുന്നു കാലാകാലങ്ങളായി താൻ ഓഫീസ് ജോലിക്ക് പോയിട്ട് അനുഭവിച്ച ബുദ്ധിമുട്ട് അത് ഓർക്കാണ്ടിരിക്കുകയാണ് നല്ലത് . അങ്ങനെ ഒരു ദിവസം പിശുക്കൻ രമേശ്‌ സത്യൻ കാൾ ചെയ്‌തു എടാ സത്യ നോട്ടീസ് റെഡിയായി നീ വേഗം വാ. സത്യൻ പിശുക്കൻ രമേശേന്റെ ഓഫീസിൽ പോയി നോട്ടീസ് കൊണ്ട ജോലിക്ക് ബസ് സ്റ്റാൻഡിൽ നല്ല ചുട്ടുപൊള്ളുന്ന വെയിലത്ത് രാവിലെ മുതൽ വൈകുന്നേരം വരെ നോട്ടീസ് വിതരണം ചെയ്ത് ക്ഷീണിച്ച് അവശനായി വന്നപ്പോൾ പിശുക്കൻ രമേശ്‌ 200 രൂപ തന്നു ആ ജോലിക് മിനിമം 350 രൂപ കിട്ടണം. പിശുക്കൻ രമേശ്‌ ആയ കാരണം അത് കിട്ടിയത് തന്നെ ധാരാളം എന്ന സത്യൻ മനസ്സിൽ വിചാരിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപോൾ കോളേജിൽ പഴയ മാനേജർ സ്വന്തമായ ഒരു കോളേജ് തുടങ്ങി ടൗണിൽ തന്നെ. കോളേജിന്റെ വലിയ പരസ്യം ന്യൂസ് പേപ്പറിൽ കണ്ട സത്യൻ സന്തോഷം കൊണ്ട് മതി മറന്നു നല്ല കാര്യം സത്യൻ മനസ് കൊണ്ട മാനേജറെ അനുഗ്രഹിച്ചു. പിറ്റേദിവസം മാനേജർ സത്യനെ കോൾ ചെയ്യുന്നു. എടാ സത്യാ ഞാനൊരു പുതിയ കോളേജ് ടൗണിൽ തുടങ്ങിയിട്ടുണ്ട് അപ്പോൾ അവിടെ നോട്ടീസ് കൊടുക്കാൻ ഒരാൾ വേണം നിനക്കറിയുന്ന വല്ല പിള്ളാർ ഉണ്ടെങ്കിൽ ഒന്ന് അറിയിച്ചാൽ മതി ഇല്ലെങ്കിൽ നിനക്ക് വരാൻ പറ്റുമോ നോട്ടീസ് ഇവിടെ ഇഷ്ടം മാതിരി അടിച്ചു വച്ചിട്ടുണ്ട് . രാവിലത്തെ നിന്റെ ക്ഷേത്ര ജോലിക്ക് ശേഷം നോട്ടീസ് കൊടുക്കാൻ വന്നൂടെ പക്ഷേ സത്യന് മനസ്സിൽ വിചാരിച്ചത് മാനേജറുടെ രാജ തന്ത്രത്തെക്കുറിച്ചാണ് അതായത് തന്നെക്കൊണ്ട് നോട്ടീസ് കൊടുപിച്ച മെല്ലെ മെല്ലെ ഓഫീസിലേക്ക് ജോലിക്ക് കയറ്റും അങ്ങനെ മൂപ്പർ ദൃഢമായ സൗഹൃദം ഉണ്ടാക്കും അതിനുശേഷം അതിന്റെ പേര് ഉപയോഗിച്ചിട്ട് നല്ല പോലെ അവസരം മുതലാക്കി നല്ലപോലെ പണിയെടുപ്പിക്കും അങ്ങനെ കഷ്ടപ്പെടേണ്ട ആവശ്യമില്ല . സത്യന് രണ്ടും കൽപ്പിച്ചു പറഞ്ഞു സാറേ ഞാൻ നോക്കട്ടെ വേറെ ആരെങ്കിലും കിട്ടുമോ എന്ന് എനിക്ക് എന്തായാലും വരാൻ പറ്റില്ല സാറേ. രണ്ട് അമ്പലങ്ങളിലെ ശാന്തി പണി ഓടി നടന്നു ചെയ്യുകയാണ് . സാറിന് അറിയാമല്ലോ അമ്പലത്തിന്റെ ഉള്ളിലെ ചൂടും പുകയുടെ ചൂടും ശരീരമാകെ ക്ഷീണത്തിലാണ് അതുകൊണ്ട് പൂജ കഴിഞ്ഞ് വന്നതും അങ്ങനെ കിടക്കുകയാണ് വീട്ടിൽ. അതും രാവിലെയും വൈകിട്ടും ആയി ക്ഷീണം ക്ഷേത്രങ്ങളിൽ ശാന്തിപ്പണി ചെയ്യുന്നുണ്ട്. അതിന്റെ ക്ഷീണം വേറെ തന്നെയാണ് പക്ഷേ ആ ക്ഷീണം മറക്കുന്നത് വരദരാജ സ്വാമിയുടെയും അയ്യപ്പന്റെയും രൂപം കാണുമ്പോഴാണ്. ആ ദിവ്യ ചൈതന്യത്തിനു മുമ്പിൽ എല്ലാം മറന്ന് ഭക്തിയിൽ ലയിച്ചു പോകും. അങ്ങനെ പറഞ്ഞ് സത്യന് കാൾ കട്ടാക്കി. സത്യന്റെ അമ്മാവൻ ചന്ദ്രശേഖരൻ നാട്ടിൽ തിരിച്ചെത്തിയിരുന്നു ഡൽഹിയിലെ ബിസിനസ് എല്ലാം നഷ്ടമായി ഭയങ്കര കടം വന്ന കാരണം നാട്ടിലേക്ക് തിരികെ വരേണ്ടി വന്നു പക്ഷേ അദ്ദേഹം ജോലിക്കും ബിസിനസിനുമായി കുറെ ശ്രമിച്ചു പക്ഷേ ഒന്നും നടന്നില്ല . അവസാനം സത്യന്റെ അമ്മാവൻ ക്ഷേത്ര കമ്മിറ്റിയിലെ ഒരു മെമ്പറായി . അങ്ങനെ രണ്ട് അമ്പലങ്ങളിലും പുനരുദ്ധാരണയുമായി ബന്ധപ്പെട്ട് അഷ്ടമംഗല്യ പ്രശ്നം വെച്ചു അതിൽ ചില പ്രശ്നങ്ങൾ കാണുകയുണ്ടായി ക്ഷേത്ര കമ്മിറ്റിക്കാരും ആചാര്യന്മാരെല്ലാവരും കൂടി ചർച്ച ചെയ്തിട്ട് ആ പ്രശ്നം പരിഹരിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം വെങ്കിടേശ്വര പാർത്ഥസാരഥിയുടെ നിരന്തരമായ അവധി എടുക്കലും പുറം പൂജയ്ക്കുള്ള പോക്കും ക്ഷേത്ര കമ്മിറ്റിയിലും നാട്ടുകാരിലും അസ്വാരസ്സും ഉണ്ടാക്കുന്നു. ഈ കാര്യം അറിഞ്ഞ ക്ഷേത്ര കമ്മിറ്റിയിലെ മെമ്പറും സത്യന്റെ അമ്മാവനുമായ ചന്ദ്രശേഖരൻ സത്യനെ ഉപദേശിച്ചു എടാ സത്യാ നീ ഇവിടുത്തെ കാര്യം ആലോചിച്ച തല പുകയ്ക്കേണ്ട ആവശ്യമില്ല ഇതിന്റെ ഇടയിൽ നീ വേറെ ജോലിക്ക് ശ്രമിക്ക്. ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും നിന്നോട് ക്ഷേത്രം ഏറ്റെടുക്കാൻ പറഞ്ഞ ക്ഷേത്രത്തിന്റെ താക്കോൽ തരും നീ അത് വാങ്ങരുത്. അതൊരു തന്ത്രമാണ് നീ അതിൽ വീണാൽ ചങ്ങല കൊണ്ട് കെട്ടിയിട്ട് അവസ്ഥയായിരിക്കും നിനക്ക്. നീയൊരു പാവം ആയതുകൊണ്ട് നിന്നെ അവർ അവസരത്തിനൊത്തുമുതലാക്കും കുറഞ്ഞ ശമ്പളമേ കിട്ടൊള്ളൂ അവര് പറയും സത്യന് നമ്മുടെ ആളാണെന്ന് അങ്ങനെ എന്തായാലും പറഞ്ഞ കഴിഞ്ഞാൽ കുറച്ചു കൊടുത്താൽ മതിയല്ലോ ഭയങ്കര ഗൂഢാലോചന നിറഞ്ഞ തന്ത്രമാണ് നീ സൂക്ഷിച്ചാൽ നിനക്ക് ദുഖിക്കേണ്ട ആവശ്യം വരില്ല നീ ഓരോ ചുവടുകളും സൂക്ഷിച്ചുവേണം വെക്കാൻ മനസ്സിലായോ നിനക്ക്. ഞാൻ കുറെ ലോകം കണ്ടിട്ടുണ്ട് പോരാത്തതിന് ക്ഷേത്ര കമ്മിറ്റിയിൽ മെമ്പർ ആയ കാരണം ഇവരുടെ കുടല തന്ത്രങ്ങൾ എനിക്ക് മനപ്പാഠമാണ് . എന്നും പറഞ്ഞ് സത്യന്റെ അമ്മാവൻ സംഭാഷണം അവസാനിപ്പിച്ചു . കുറച്ചു കഴിഞ്ഞപ്പോഴാണ് പെട്ടെന്ന് വെങ്കിടേശ്വര പാർത്ഥസാരഥി ഓടിവന്നത് പക്ഷേ ക്ഷേത്രത്തിന്റെ ഉള്ളിൽ കയറിയില്ല പുറത്തുനിന്ന് സത്യനോട് വിളിച്ചുപറഞ്ഞു എടാ സത്യാ എന്റെ ചെറിയച്ഛൻ മരിച്ചു എല്ലാ കർമ്മങ്ങളും കഴിഞ്ഞിട്ട് 16 ദിവസം കഴിഞ്ഞിട്ട് എനിക്ക് വരാൻ പറ്റുള്ളൂ അതുവരെ ഞാൻ ക്ഷേത്രം നിന്നെ ഏൽപ്പിക്കുകയാണ് . നീ കുറച്ചു ദിവസത്തേക്ക് ക്ഷേത്രം ഏറ്റെടുക്കണം . എന്നും പറഞ്ഞ് അദ്ദേഹം പോയി പിറ്റേദിവസം മുതൽ സത്യൻ മുഖ്യ ശാന്തിക്കാരൻ ആയി വരദരാജ സ്വാമിയേ പൂജയ്ക്കാൻ തുടങ്ങി സത്യൻ മനസ്സിൽ വിചാരിച്ചു എല്ലാം ദൈവനിയോഗം എല്ലാം മുകളിൽ നിന്ന് തരുന്ന നിയോഗം അതുപോലെ മാത്രമേ ജീവിതത്തിൽ സംഭവിക്കുകയുള്ളൂ. എന്റെ നിയോഗം ഒരു പൂജാരി ആവുക എന്നതാണ്. അതാണ് ദൈവഹിതം അതിലേക്കുള്ള വഴി ദൈവം തന്നെ തുറന്നു കാണിച്ചു . കുറച്ചു ദിവസങ്ങൾക്ക് ശേഷം നാട്ടുകാരിൽ ചിലർ സത്യനോട് പറഞ്ഞു എന്തായാലും നിങ്ങൾ ഭാഗ്യവാനാണ് സാക്ഷാൽ വരദരാജ സ്വാമിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടു. പൂജയിൽ പൂർണ്ണ സന്തുഷ്ടനാണ് അദ്ദേഹം അതുകൊണ്ടാണ് നിങ്ങൾക്ക് കൂടുതൽ പൂജിക്കാനുള്ള അവസരം സ്വാമി തരുന്നത് . എല്ലാം അദ്ദേഹത്തിന്റെ അനുഗ്രഹം അത് നിങ്ങൾക്ക് വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ഞങ്ങടെ ഒരു ആഗ്രഹം നിങ്ങൾ തന്നെ ക്ഷേത്രം ഏറ്റെടുക്കണം എന്നാണ്. സത്യൻ അത് കേട്ട് ഒന്നും മിണ്ടിയില്ല. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു സത്യന്റെ കൂട്ടുകാരൻ ജെയിംസിന്റെ കല്യാണമാണ് സത്യൻ രാവിലെത്തന്നെ പള്ളിയിൽ എത്തി കല്യാണത്തിൽ പങ്കുചേർന്നു . ജെയിംസിന് സന്തോഷമായി പക്ഷേ സത്യൻ ഭക്ഷണം കഴിക്കാൻ നിന്നില്ല ജെയിംസ് ചോദിച്ചു സത്യന് പറഞ്ഞു ഞാൻ പുറത്തുനിന്ന് ആഹാരം ഒന്നും കഴിക്കുന്നില്ല ഞാൻ ജോലി ചെയ്യുന്ന ക്ഷേത്രത്തിൽ പൂജാരി 15 ദിവസം ഉണ്ടാവില്ല ഞാനാണ് മുഖ്യ ശാന്തിക്കാരൻ അതുകൊണ്ട് ഭക്ഷണം ഒന്നും പുറത്തു കഴിക്കാറില്ല നീ ഒന്നും വിചാരിക്കരുത് അങ്ങനെ അവർ കുറച്ച് സംസാരിച്ചതിനുശേഷം സത്യൻ ജെയിംസിന് വിവാഹ ആശംസകൾ നേർന്ന് സത്യന് സ്ഥലം വിട്ടു. അങ്ങനെ വെങ്കിടേശ്വര പാർത്ഥസാരഥി ക്ഷേത്രത്തിൽ തിരിച്ചുവന്നു പക്ഷേ അദ്ദേഹം പതിവുപോലെ അവധിയെടുക്കൽ തുടങ്ങി. ഈ സംഭവം നാട്ടുകാരിൽ അസ്വാരസത ഉണ്ടാക്കുന്നു . സത്യന്റെ അകന്ന ബന്ധുവും ക്ഷേത്ര കമ്മിറ്റിയിലെ ഖജാൻജിയുമായ ശിവ ശങ്കരൻ സത്യനോട് പറഞ്ഞു ഈ മാസം അയാളെക്കാൾ കൂടുതൽ പൂജകൾ ചെയ്തത് നീയാണ് എത്രകാലം നീ വെങ്കിടേശ്വര പാർത്ഥസാരഥിയുടെ കയ്യാളായി ജോലി ചെയ്യും. നിനക്ക് എന്തുകൊണ്ട് ക്ഷേത്രം ഏറ്റെടുത്ത് പൂജ ചെയ്തുകൂടാ . ഞങ്ങൾ ക്ഷേത്ര കമ്മിറ്റിക്കാർക്കും നാട്ടുകാർക്കും അതിൽ പൂർണ സമ്മതം ആണ്. വരദരാജസ്വാമിക്ക് നിന്റെ പൂജ ഇഷ്ടപ്പെട്ടു അതുകൊണ്ടാണ് നിനക്ക് പൂജയ്ക്കാനുള്ള അവസരം അദ്ദേഹം കൂടുതൽ തരുന്നത്. പിന്നെ പുറമേയുള്ള ആരെയെങ്കിലും ക്ഷേത്രം ഏറ്റെടുത്ത് പൂജിക്കാൻ തുടങ്ങിയാൽ നിന്റെ വരുമാനം നിലയ്ക്കും . അതിനേക്കാൾ നല്ലത് നീ ക്ഷേത്രം ഏറ്റെടുത്ത് പൂജ ചെയ്യുന്നതല്ലേ. അങ്ങനെ അപ്രതീക്ഷിതമായി ശിവദാസനും ക്ഷേത്ര കമ്മിറ്റിയിൽ പെട്ട ഒരാളും സത്യന്റെ അമ്മയെ കാണാൻ വീട്ടിലെത്തി സത്യന്റെ അമ്മയോട് ശിവദാസൻ കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞുകൊടുക്കുന്നു ആ വെങ്കിടേശ്വര പാർത്ഥസാരഥി ക്ഷേത്രപൂജകൾ നല്ലപോലെ ചെയ്യുന്നില്ല അദ്ദേഹം അവധിയെടുത്ത് പുറം പൂജയ്ക്ക് പോവുകയാണ് പണി. സത്യൻ നല്ലപോലെ ക്ഷേത്ര ജോലികൾ ചെയ്യുന്നുണ്ട് . ഞങ്ങൾ ആലോചിക്കുന്നത് സത്യൻ എന്തുകൊണ്ട് ക്ഷേത്രം ഏറ്റെടുത്ത് പൂജകൾ ചെയ്തു കൂടാ . മുഖ്യ ശാന്തിക്കാരൻ ആയി ക്ഷേത്രത്തിൽ ജോലി ചെയ്യാം സത്യന്. ഞങ്ങൾ ഈ കാര്യം സത്യനോട് പറഞ്ഞപ്പോൾ. സത്യൻ ഇത് വിസമ്മതിച്ചു. നിങ്ങൾ പറഞ്ഞാൽ അവൻ കേൾക്കും. നിങ്ങളെ എല്ലാ കാര്യങ്ങളും ഒന്ന് ആലോചിച്ചിട്ട് നിങ്ങളൊന്ന് അവനോട് പറഞ്ഞു നോക്കൂ അവൻ എന്തായാലും കേൾക്കും സത്യന്റെ അമ്മ മറുപടി പറഞ്ഞു ഇല്ല എന്റെ മകനെ കൊണ്ട് ക്ഷേത്രം ഏറ്റെടുക്കാൻ പറ്റില്ല പൂജകളും ചെയ്യാൻ പറ്റില്ല.തീരെ നിവർത്തി ഇല്ലാത്ത കാരണം രണ്ട് അമ്പലങ്ങളിൽ സഹായിയെ നിൽക്കുന്നു എന്നേയുള്ളൂ അവന് ക്ഷേത്രം ഏൽക്കാൻ കഴിയില്ല ശിവദാസൻ പറഞ്ഞു എന്തുതന്നെയായാലും നിങ്ങൾ ആലോചിച്ചിട്ട് പറയൂ എന്നും പറഞ്ഞ് അവർ അവിടുന്ന് സ്ഥലം വിട്ടു . രാത്രി കിടക്കുമ്പോൾ സത്യൻ ഒന്നാലോചിച്ചു എന്തുകൊണ്ടാണ് നാട്ടുകാർ തന്നോട് ക്ഷേത്രം ഏറ്റെടുക്കാൻ പറഞ്ഞത്. എല്ലാവരും കൂടി തന്ത്രപൂർവ്വം തന്നെ ക്ഷേത്രം ഏൽപ്പിക്കാൻ നിൽക്കുകയാണ് അതിനുമുമ്പ് വേറെ ഏതെങ്കിലും ജോലി കിട്ടിയ മതിയാവുള്ളൂ. സത്യന്റെ അമ്മയും ഈ കാര്യം തന്നെയാണ് പറഞ്ഞത്. പക്ഷേ വിചാരിച്ചപോലെ ജോലി കിട്ടണമെന്നില്ലല്ലോ. ഇക്കാലത്ത് ജോലി കിട്ടുക എന്ന് പറഞ്ഞാൽ അത്രയും ബുദ്ധിമുട്ടാണ് പക്ഷേ ജോലി കളയാൻ എളുപ്പമാണ്. മറ്റുള്ള ജോലിക്ക് പോകാമെന്ന് വച്ചു കഴിഞ്ഞാൽ പ്രത്യേകിച്ച് ഓഫീസ് ജോലിക്ക് പോകാൻ ഭയങ്കര പേടിയാണ് തന്റെ മുൻകാലജോലി അനുഭവങ്ങൾ അത് വല്ലാതെ വേട്ടയാടും.. അങ്ങനെ പിറ്റേദിവസം ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സത്യൻ പുറം പൂജയ്ക്ക് പോകുന്നു . അങ്ങനെ മാസത്തിൽ രണ്ട് പുറം പൂജ കിട്ടുന്നുണ്ട് സത്യന് . അതും പോരാണ്ട് ടൗണിൽ ഉള്ള ഒരു പൂജാരിയുടെ നേതൃത്വത്തിലുള്ള പുറം പൂജക്കും സത്യന് പോകുമായിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം വെങ്കിടേശ്വര പാർത്ഥസാരഥിയോട് സത്യൻ പറഞ്ഞു കഴിഞ്ഞദിവസം കമ്മറ്റി ഭാരവാഹികൾ എന്റെ വീട്ടിൽ വന്ന് എന്റെ അമ്മയോട് സംസാരിച്ചു അവർ പറയുന്നത് ക്ഷേത്രം ഞാൻ ഏറ്റെടുക്കണം എന്നാണ്. എനിക്കാണെങ്കിൽ ക്ഷേത്രം ഏറ്റെടുക്കാൻ പേടിയാണ് എന്തോ അങ്ങയെ സഹായിക്കുന്നു എന്നതേയുള്ളൂ ഏറ്റെടുത്ത് കഴിഞ്ഞാൽ. എനിക്ക് വല്ലാതെ ബുദ്ധിമുട്ടാണ് ഇവിടെ കെട്ടിയിട്ട മാരിയവും ജീവിതം. എന്തോ ആലോചിക്കുമ്പോൾ വല്ലാത്തൊരു വെപ്രാളം തോന്നുന്നു . അപ്പോൾ വെങ്കിടേശ്വര പാർത്ഥസാരഥി സത്യനോട് പറഞ്ഞു എടാ സത്യ നീ ഒന്നും കൊണ്ടും പേടിക്കേണ്ട ആവശ്യമില്ല ഞാനിവിടെ നിന്ന് പോയാൽ അല്ലേ. അവർ നിന്നെ ക്ഷേത്രം ഏൽപ്പിക്കുക യുള്ളൂ ഞാൻ പോവില്ല ഇപ്പോഴത്തെ പോലെ തന്നെ നമുക്ക് പരസ്പരം സഹകരിച്ച് പോകാം അതിന്റെ ഇടയിൽ തന്നെ നീ വേറെ എന്തെങ്കിലും ജോലി നോക്കിക്കോ......... നിനക്ക് ഇരുചക്ര വാഹനം ഓടിക്കാൻ അറിയുമോ . അങ്ങനെയാണേൽ ഒരു ജോലിയുണ്ട് എന്റെ ഒരു സുഹൃത്ത് എച്ച്ഡിഎഫ്സി ജോലി ചെയ്യുന്നുണ്ട് അവിടെ ഒരു ഫീൽഡ് ഓഫീസറുടെ ഒഴിവുണ്ട് നീ പോകുന്നുവോ അപ്പോൾ സത്യന് പറഞ്ഞു എനിക്ക് ഇരുചക്ര വാഹനം ഓടിക്കാൻ അറിയുകയില്ല അപ്പോൾ പാർത്ഥസാരഥി പറഞ്ഞു ഇരുചക്ര വാഹനം എന്തുതന്നെയായാലും നീ ഓടിക്കാൻ പഠിക്കണം അത് നമ്മുടെ നിത്യജീവിതത്തിൽ തന്നെ പ്രയോജനപ്പെടും. അങ്ങനെ സംഭാഷണം അവിടെ അവസാനിച്ചു. അങ്ങനെയിരിക്കെ ശങ്കരൻ നമ്പൂതിരി സത്യന് വീണ്ടും പുറം പൂജയ്ക്ക് വിളിച്ചു സത്യൻ സന്തോഷപൂർവ്വം പോയി എന്നിട്ട് കാര്യം പറഞ്ഞു ഞാൻ നേരത്തെ ഓഫീസ് ജോലി ചെയ്തുകൊണ്ടിരുന്ന ആളായിരുന്നു ഇപ്പോൾ ഞാൻ വേറെ ജോലി നോക്കുന്നുണ്ട് ഒന്നും തന്നെ ശരിയാവുന്നില്ല വല്ലാതെ ബുദ്ധിമുട്ടാണ് നമ്പൂതിരി ചോദിച്ചു എന്താണ് നിങ്ങളുടെ നക്ഷത്രം സത്യന് പറഞ്ഞു ഉത്രാടം നക്ഷത്രം ആണ് തിരുമേനി. ശങ്കരൻ നമ്പൂതിരി ചോദിച്ചു നിങ്ങളുടെ ജനനത്തീയതി ജനനസമയവും ജനനസ്ഥലവും പറഞ്ഞോളൂ ഞാൻ നോക്കാം ജ്യോതിഷ സംബന്ധമായ എല്ലാ കാര്യങ്ങളും എനിക്കറിയാം. അങ്ങനെ പുറംപൂജ കഴിഞ്ഞ് സത്യൻ വീട്ടിലേക്ക് പോയി. പിറ്റേദിവസം യാദൃശ്ചികമായി ശങ്കരൻ നമ്പൂതിരി സത്യന് ഫോൺ ചെയ്തു എന്നിട്ട് പറഞ്ഞു സത്യാ നിങ്ങൾക്ക് ഇപ്പോൾ ഏഴര ശനിയാണ് രാഹുദശയാണ് പുതിയ സംരംഭങ്ങൾ ഒന്നും തന്നെ ഇപ്പോൾ നടക്കില്ല ഈ ദശാകാലം മാറണം സർപ്പ പ്രീതി പിന്നെ ശനി പ്രീതി നടത്തണം ശനി പ്രീതിക്കായി അയ്യപ്പക്ഷേത്രത്തിൽ നീരാഞ്ജനം വഴിപാട് നടത്തണം. നാഗർക്ക് പാലഭിഷേകം ചെയ്യണം. ഹനുമാൻ ക്ഷേത്രത്തിൽ പോയി വഴിപാട് ചെയ്യണം . ഇത് സത്യൻ വെങ്കിടേശ്വര പാർത്ഥസാരഥിയോട് ചർച്ച ചെയ്തു. എന്തുതന്നെയായാലും നോക്കി ചെയ്തോളൂ എന്ന് വെങ്കിടേശ്വര പാർത്ഥസാരഥി പറഞ്ഞു. അങ്ങനെയിരിക്കെ ശിവദാസൻ സത്യനോട് ക്ഷേത്രം ഏറ്റെടുക്കാൻ നിർബന്ധിക്കുന്നു അതുമായി ബന്ധപ്പെട്ട സത്യനെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു . ശിവദാസൻ ഇങ്ങനെ ഇടയ്ക്കിടക്ക് പ്രകോപിക്കുമ്പോൾ സത്യന് മനസ്സിൽ നല്ല ദേഷ്യം തോന്നും. ആർക്കായാലും അങ്ങനെ തോന്നിപ്പോകും അത് സ്വാഭാവികം പ്രകോപനം അത്രയ്ക്ക് ഉയർന്ന നിലയിൽ ആയിരുന്നു.. സത്യൻ വിശ്വനാഥനുമായി ഈ കാര്യം ചർച്ച ചെയ്തു വിശ്വനാഥൻ അപ്പോൾ പറഞ്ഞു കാലാകാലങ്ങളായി നീ പല ഓഫീസുകളിലും ജോലിക്ക് പോയി വളരെയധികം ബുദ്ധിമുട്ടി അല്ലെ. ഇപ്പോൾ പൂജയ്ക്കുള്ള അവസരം നിനക്ക് വന്നിരിക്കുന്നത് വളരെ ഭാഗ്യമാണ് പോരാത്തതിന് ദൈവം നിയോഗം കൂടിയാണ്. നാം ദേവനെ പൂജിച്ച പ്രസാദം ഭക്തർക്ക് കൊടുക്കുമ്പോൾ. ഭക്തർക്ക് നമ്മളോട് തോന്നുന്ന ബഹുമാനം ചില്ലറയൊന്നുമല്ല. അത്രയ്ക്ക് നല്ല പുണ്യപ്രവർത്തിയാണിത്. അതുകൊണ്ടാണ് ഭാരവാഹികൾ നിന്നോട് ക്ഷേത്രം ഏറ്റെടുക്കാൻ പറയുന്നത് ഇത് കേട്ട് സത്യൻ ഒന്ന് തലയാട്ടി.. സത്യന് മനസ്സിൽ ആലോചിച്ചു കാലാകാലങ്ങളായി തന്നോട് ക്ഷേത്രം ഏറ്റെടുക്കാൻ ഭാരവാഹികളും നാട്ടുകാരും പറയുന്നു എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത് ദൈവ നിയോഗം തന്നെ അല്ലാണ്ട് എന്ത്. ശിവ ഭക്തനായ താൻ എങ്ങനെയാണ് വൈഷ്ണവ് ദൈവത്തെ പൂജിക്കാൻ സാഹചര്യം ഉണ്ടായത്. ദൈവങ്ങളെല്ലാം ഒന്നുതന്നെ ശാസ്ത്രം പലവിധമാണ് വരദരാജ സ്വാമി സാക്ഷാൽ വൈഷ്ണവ ദൈവമാണ്. ബ്രാഹ്മണ കുലത്തിൽ പിറന്ന വേദപണ്ഡിതന്മാർക്ക് വേദ ശാസ്ത്ര പ്രകാരം ഏത് ദൈവത്തെയും പൂജിക്കാവുന്നതാണ്. എങ്കിലുംനാലു വേദങ്ങൾക്കു മുമ്പ് രൂപം കണ്ട ശാസ്ത്ര ശാഖയാണ് വൈഷ്ണവശാസ്ത്രം സത്യന് തന്റെ പരിചയത്തിലുള്ള പുരോഹിതൻ പറഞ്ഞുകൊടുത്ത വാക്കുകളാണിത്. വളരെ അറിവുള്ളത് അർത്ഥവത്തുമായ വാക്കുകളാണിത്. പൂജാ വിധികൾ പറയുമ്പോൾ തന്നെ താന്ത്രികം, ശൈവ ആഗമനം, ,വൈഷ്ണവശാസ്ത്രം വൈദികം , അദ്വൈതം എന്നിങ്ങനെ നിരവധി ശാസ്ത്രങ്ങൾ ഉണ്ട്.അങ്ങനെ പലതും ആലോചനയിൽ വന്നു. അങ്ങനെയൊക്കെ കന്നി മാസം വന്നു വരദരാജ സ്വാമി ക്ഷേത്രത്തിൽ വെങ്കിടേശ്വര പാർത്ഥസാരഥി തന്റെ വേണ്ടപ്പെട്ടവർക്ക് വേണ്ടി പ്രത്യേക പൂജകൾ നടത്തി കൊടുക്കാറുണ്ടായിരുന്നു. ഈ സംഭവം കണ്ട ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും കലിതുള്ളി. വരദരാജ സ്വാമി ക്ഷേത്രത്തിൽ വരദരാജ സ്വാമിയെ കൂടാതെ ഗണപതിയും നാഗരാജാവും


ക്ഷേത്രത്തിൽ ഒരുക്കങ്ങൾ തുടങ്ങി ക്ഷേത്രത്തിന്റെ പുറത്ത് കൊടിമരത്തിന്റെ അടുത്ത് ഗരുഡ രാജ പ്രതിഷ്ഠയും ഉണ്ടായിരുന്നു. അങ്ങനെ കന്നി തുലാം കഴിഞ്ഞ് വൃശ്ചിക മാസം എത്തി. അപ്പോൾ സത്യന്റെ പൂജ തന്റെ പൂജാ സുഹൃത്തായ വിശ്വനാഥന്റെ അയ്യപ്പക്ഷേത്രത്തിൽ ആയിരുന്നു. ആ ക്ഷേത്രത്തിലെ പ്രത്യേകത വൃശ്ചികം മകരം ധനു മാസം വരെ പ്രത്യേക പൂജകൾ ഉണ്ട്. അയ്യപ്പക്ഷേത്രത്തിൽ മാത്രമല്ല വരദരാജ സ്വാമി ക്ഷേത്രത്തിലും പ്രത്യേക പൂജകൾ ഉണ്ട്. അത് പ്രദേശത്തെ പ്രത്യേക ചടങ്ങ് ആയിരുന്നു. സത്യന് വൈകുന്നേരം ആവുമ്പോൾ വരദരാജ സ്വാമി ക്ഷേത്രത്തിൽ പൂജകൾക്കായി പോകും. അങ്ങനെ വൃശ്ചിക മാസം കഴിഞ്ഞ് ധനുമാസം എത്തി. ധനുമാസത്തിൽ അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പൻ വിളക്കുണ്ട്. വരദരാജ സ്വാമി ക്ഷേത്രത്തിലെ ദേവനെ എഴുന്നള്ളിച്ച് അയ്യപ്പക്ഷേത്രത്തിൽ കൊണ്ടുപോകും. അതും ഒരു പ്രത്യേക ചടങ്ങാണ്. രണ്ടുമാസം പൂജിച്ചതിന് കുറഞ്ഞ തുക. ദക്ഷിണയായി കിട്ടുന്നു . സത്യൻ ഇത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി ഉറക്കമില്ലാണ്ട് ഭക്ഷണം പോലും കഴിക്കേണ്ട മനസ്സുകൊണ്ടും ശരീരംകൊണ്ടും അധ്വാനിച്ച് പൂജിച്ചതിന് ഭക്തജനങ്ങൾ തന്ന ദക്ഷിണ ഇത്രയും കുറഞ്ഞു പോയല്ലോ. ഈ കാര്യം സത്യൻ വെങ്കിടേശ്വര പാർത്ഥസാരഥിയോട് ചർച്ച ചെയ്തു. അദ്ദേഹം പറഞ്ഞു ക്ഷേത്ര വരുമാനം കമ്മിയാണ് ഇതൊരു ചെറിയ ക്ഷേത്രമാണ് അതുകൊണ്ട് ഭക്തജനങ്ങൾ വരുന്നത് കുറവാണ്. ക്ഷേത്ര വരുമാനം ആശ്രയിച്ച് ജീവിക്കരുത് പുറം പൂജയാണ് നല്ലത്. അതിൽ നിന്ന് നല്ല വരുമാനം കിട്ടും . ആളില്ലാത്തതിനാൽ നമുക്ക് കൂടുതൽ പുറം പൂജയ്ക്ക് പോകാൻ പറ്റുന്നില്ല ഇല്ലെങ്കിൽ നിന്നെയും കൂട്ടി നമുക്ക് ഒരുമിച്ച് പുറം പൂജയ്ക്ക് പോയി കുറച്ചു സമ്പാദിക്കാം ആയിരുന്നു. സത്യൻ ഇതും കൂടി കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയിപ്പോയി എന്നിട്ട് മനസ്സുകൊണ്ട് വിചാരിച്ചു ശരിക്ക് പറഞ്ഞാൽ അഭിമന്യു ചക്രവ്യൂഹത്തിൽ പെട്ട കഷ്ടപ്പെടുന്ന പോലെയാണ്. താൻ അമ്പലമാകുന്ന ചക്രവ്യൂഹത്തിൽപ്പെട്ട വലയുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് സത്യൻ തനിക്ക് സുപരിചിതനായ ഒരാളുടെ ശുപാർശ പ്രകാരം പുരോഹിതനും പ്രശസ്തനുമായ ഡോക്ടർ ഗോപിനാഥ് ശർമ്മയ് പരിചയപ്പെടുന്നു. ധർമ്മശാസ്ത്രത്തിൽ ഡോക്ടറേറ്റ് കിട്ടിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അങ്ങനെയിരിക്കെ ഡോക്ടർ ഗോപിനാഥ് ശർമയുടെ പരിപാടിയും കൂട്ടത്തിൽ വൈദിക പൂജകൾക്കുമായി സത്യനെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുന്നു. തിരുവനന്തപുരത്തെ എത്തി. ഡോക്ടർ ഗോപിനാഥ് ശർമയെ കാണുന്നു സത്യൻ അയാളോട് ചില സംശയങ്ങൾ ചോദിക്കുന്നു.സത്യൻ പറഞ്ഞു ഞാൻ പരിഹാര പൂജകൾക്കായി ധാരാളം പോകാറുണ്ട് ഒരു നമ്പൂരിയുടെ ഒപ്പം അല്ലെങ്കിൽ മറ്റ് രണ്ടുപേരോടൊപ്പം പോകാറുണ്ട്.യഥാർത്ഥത്തിൽ പരിഹാര പൂജയ്ക്ക് നമ്മൾ പോകാമോ. പോകുന്ന കൊണ്ട് എന്തെങ്കിലും വിരോധമുണ്ടോ. ഡോക്ടർ ഗോപിനാഥ് ശർമ അതിനുത്തരം നൽകി. പരിഹാര പൂജകളിൽ സുദർശന ഹോമം, മൃത്യുഞ്ജയ ഹോമം, ധന്വന്തര ഹോമം,നവഗ്രഹ ഹോമം, ഇതെല്ലാം ഏറ്റവും നല്ലതാണ്, ശ്രേഷ്ഠമാണ്, അഘോര ഹോമം, പ്രത്യങ്കരി ഹോമം, ശൂന്യ ഹോമം, ഇതെല്ലാം അധർമ്മത്തിൽ പെടും. ഇതെല്ലാം ചെയ്യുമ്പോൾ നാം സൂക്ഷിക്കേണ്ടതുണ്ട് . അതൊക്കെ അധർമ്മപരമായിട്ടുള്ള കാര്യങ്ങളാണ്. ഇതിനൊന്നും പോകാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ തിരുവനന്തപുരത്തെ പരിപാടിയെല്ലാം കഴിഞ്ഞ് സത്യന് തിരിച്ചെത്തി . യാദൃശ്ചികമായി ഒരു ദിവസം ശങ്കരൻ നമ്പൂതിരി സത്യനെ പുറം പൂജയ്ക്ക് വിളിക്കുന്നു. അങ്ങനെ പൂജ എല്ലാം കഴിഞ്ഞ് സത്യൻ വീട്ടിലെത്തിയപ്പോൾ. പെട്ടെന്ന് അമ്മൂമ്മയ്ക്ക് വയ്യാണ്ട് ആകുന്നു. സത്യന്റെ അമ്മൂമ്മയുടെ പേര് സരസ്വതി അമ്മാൾ കാലാകാലങ്ങളായി സത്യനെയും കുടുംബത്തെയും സംരക്ഷിച്ചിരുന്നത് അമ്മൂമ്മയാണ് . അമ്മൂമ്മയുടെ കൂടെ തന്നെയാണ് സത്യനും കുടുംബവും താമസിച്ചിരുന്നത്. പെട്ടെന്ന് അമ്മൂമ്മയ്ക്ക് വയ്യാണ്ട് ആയപ്പോൾ സത്യന് വല്ലാതെ ഭയന്ന പോയി. അമ്മാവൻ ചന്ദ്രശേഖരന്റെ കയ്യിൽ കാര്യമായ കാശൊന്നും ഉണ്ടായിരുന്നില്ല. സത്യന്റെ കയ്യിൽ ചെറിയതോതിൽ ഉണ്ടായിരുന്നത് അമ്മാവന് കൊടുത്തു.. അമ്മാവനോട് സത്യൻ പറഞ്ഞു. അമ്മാവാ ചെന്നൈയിൽ ഒരു പുറം പൂജ ചെയ്യാൻ വിളിക്കുന്നുണ്ട് ഞാൻ പോവുകയാണ്.എനിക്ക് വല്ലാതെ പേടി തോന്നുന്നു അമ്മൂമ്മ ഇങ്ങനെ കിടക്കുന്ന കാണുമ്പോൾ. അമ്മാവൻ പറഞ്ഞു നീ അതൊന്നും നോക്കണ്ട അമ്മയ്ക്ക് കുഴപ്പമൊന്നും ഉണ്ടാവില്ല ഞാനില്ലേ ഇവിടെ . എന്റെ അമ്മയ്ക്ക് എന്തെങ്കിലും വരാൻ ഞാൻ സമ്മതിക്കുമോ. നീ എന്തായാലും ധൈര്യമായിട്ട് പോയിട്ട് വാ. അങ്ങനെ സത്യന് പിന്നെ ശങ്കരൻ നമ്പൂതിരി കൂടെ രണ്ട് സഹായികളും ചെന്നൈയിൽ എത്തി.സത്യൻ നഗര കാഴ്ചകളും ഫ്ലാറ്റകളും കണ്ട് അന്തംവിട്ട് നോക്കി നിന്നു പോയി. ഇത്രയും വലിയ കെട്ടിടങ്ങൾ എങ്ങനെ പണിതിട്ടുണ്ടാവും എന്നാൽ സത്യന്റെ ചിന്ത. നഗര മധ്യത്തിലെ ഒരു ഫ്ലാറ്റിൽ ആയിരുന്നു പൂജ. ആ ഫ്ലാറ്റിനടുത്ത് ചെറിയ പൂന്തോട്ടം ഉണ്ടായിരുന്നു അത് കാണാൻ നല്ല രസമാണ്. അങ്ങനെ രണ്ടുമൂന്നു ദിവസത്തെ പൂജക്ക് ശേഷം. ഉച്ച സമയത്ത് സത്യനും ശങ്കരൻ നമ്പൂതിരിയും കൂടി . ചെന്നൈയിൽ ഏറ്റവും നീളം കൂടിയ ബീച്ച് ആയ മറിന ബീച്ചിലേക്ക് യാത്രതിരിച്ചു. ബീച്ചിലെ കാഴ്ചകൾ സത്യന് വളരെ ഭംഗിയായി ആസ്വദിച്ചു....ശങ്കരൻ നമ്പൂതിരി സത്യനോട് ചോദിച്ചു നീ ആദ്യമായിട്ടാണോ ചെന്നൈയിൽ വരുന്നത്. സത്യന് പറഞ്ഞു അതേ തിരുമേനി ഞാനാദ്യമായിട്ടാണ് വരുന്നത് അങ്ങനെ അവർ മറീന ബീച്ചിലെ കാഴ്ചകളെല്ലാം ആസ്വദിച്ചതിനു ശേഷം . വൈകുന്നേരം ഒരു ഭഗവതിസേവ ഉണ്ടായിരുന്നു അത് നടത്തിയതിനുശേഷം അടുത്ത ദിവസം. പുലർച്ചെ നാലുമണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു .ചെന്നൈയിലെ കാണാത്ത കാഴ്ചകൾ എല്ലാം സത്യന് കൺകുളിർക്കെ കണ്ട ആസ്വദിച്ചു. അങ്ങനെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലക്കാട് എത്തി .. അങ്ങനെയിരിക്കെ സത്യന് ശങ്കരൻ നമ്പൂരിയുടെ കൂടെയുള്ള പുറം പൂജ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പോകാൻ തുടങ്ങി. മറ്റുള്ള പുറം പൂജകൾക്കൊന്നും സമയം കിട്ടാതായി പോകാനും പറ്റിയില്ല.. അതും പോരാണ്ട് ചില വൈദിക പൂജകൾക്കും സത്യന് പോയിരുന്നു. അങ്ങനെയിരിക്കെ സത്യന്റെ ചെറിയമ്മയുടെ മകളുടെ . വിവാഹനിശ്ചയം അതിന്റെ കൂടെ തന്നെയാണ് വല്യമ്മാവൻ രാജശേഖരന്റെ മകളുടെയും വിവാഹനിശ്ചയം വരുന്നത്


നാട്ടിൽ വച്ച് കെങ്കമ്മമായിട്ടാണ് വിവാഹനിശ്ചയങ്ങൾ നടക്കുന്നത് . ഇരട്ടി മധുരം കഴിച്ച ഒരു അനുഭവമായിരുന്നു അത് കേട്ടപ്പോൾ സത്യന് തോന്നിയത്. ഈ രണ്ട വിവാഹനിശ്ചയങ്ങളും അടുത്തടുത്ത് ദിവസങ്ങൾ ആയിരുന്നു നടന്നത്. സത്യനും കുടുംബവും ആഘോഷങ്ങളിൽ സന്തോഷപൂർവ്വം പങ്കുചേർന്നു. സത്യന്റെ അളിയനും പെങ്ങളും ബാംഗ്ലൂരിൽ നിന്ന് എത്തിയിരുന്നു വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ. വിവാഹനിശ്ചയത്തിൽ സന്തോഷപൂർവ്വം പങ്കുകൊണ്ടതിനു ശേഷം. അവർ സത്യനെയും കൂട്ടിയിട്ട് ഗുരുവായൂർ അമ്പലത്തിലേക്ക് യാത്ര തിരിച്ചു. പട്ടാമ്പിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് കാറിൽ . ശ്രീജേഷ് ആണ് വണ്ടി ഓടിക്കുന്നത്. പെങ്ങൾ നല്ല ഉറക്കത്തിലാണ്. സത്യൻ വഴിയോരക്കാഴ്ചകൾ എല്ലാം കാറിന്റെ ജനാല തുറന്ന ആസ്വദിച്ചു പോരാത്തതിന് പുറത്തുനിന്ന് വരുന്ന കാറ്റിന്റെ ഗന്ധം അത് മനോഹരമായിരുന്നു. സത്യൻ അതെല്ലാം ആസ്വദിച്ചു വരുമ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് . പട്ടാമ്പിയിൽ നിന്ന് ഗുരുവായൂർക്ക് പോകുമ്പോൾ റെയിൽവേ ഗേറ്റ് ഇല്ല അങ്ങനെയാണ് കേട്ടിരിക്കുന്നത്. അളിയൻ ശ്രീജേഷിന് വഴിതെറ്റിയിട്ടുണ്ടാകും എന്നായി സത്യന്റെ ചിന്ത.സത്യനും യഥാർത്ഥത്തിൽ വഴിയെത്ര പരിചയമില്ല അങ്ങനെ കാറിൽ കുറച്ചു ദൂരം യാത്ര ചെയ്തപ്പോൾ ഒരു ബോർഡ് കണ്ടു ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ദൂരം മൂന്ന് കിലോമീറ്റർ . പട്ടാമ്പിയിൽ നിന്ന് വണ്ടി ഓടിച്ച് ശ്രീജേഷ് എത്തിയത് പെരിന്തൽമണ്ണയിൽ ആയിരുന്നു.


തെറ്റ് മനസ്സിലായ ശ്രീജേഷ് ചമ്മിയിട്ട് ഒരു ചിരി ചിരിച്ചു. എന്നിട്ട് ഗൂഗിൾ മാപ്പ് ഇട്ടിട്ട് ഗുരുവായൂരിലേക്ക് യാത്ര തിരിച്ചു കുറച്ചു വൈകിട്ട് ആണെങ്കിലും ഗുരുവായൂർ അമ്പലത്തിൽ എത്തി. സാക്ഷാൽ ഉണ്ണിക്കണ്ണൻ ഭഗവാൻ നമ്മളെ ഒന്ന് പരീക്ഷിച്ചതായിരിക്കും എല്ലാം ഭഗവാന്റെ ലീലകൾ എന്ന് സത്യൻ മനസ്സിൽ വിചാരിച്ചു. ആ ദിവസം ഗുരുവായൂരിൽ വിശേഷ പൂജകൾ നടക്കുന്നുണ്ടായിരുന്നു. സത്യൻ അങ്ങനെ അടുത്തുപോയി ഗുരുവായൂരപ്പനെ കൺകുളിർക്കെ കാണാൻ പറ്റി. ഗുരുവായൂരപ്പാ എന്തൊരു ഭാഗ്യമാണ് ഞാൻ ചെയ്തത് അവിടുത്തെ പാദരവിന്ദങ്ങളിൽ ഞാൻ എന്നെ സമർപ്പിക്കുകയാണ്. അവിടുത്തെ ദിവ്യരൂപം എന്നും എന്റെ മനസ്സിൽ ഉണ്ടായിരിക്കേണമേ. താൻ അമ്പലത്തിൽ പൂജിക്കുന്ന വരദരാജ സ്വാമിയും ഗുരുവായൂരപ്പന്റെ അവതാരം തന്നെയാണല്ലോ. എന്ന സത്യൻ മനസ്സിൽ വിചാരിച്ചു അങ്ങനെ കൺകുളിർക്കെ ഗുരുവായൂരപ്പനെ കണ്ടതിനു ശേഷം എല്ലാവരും കൂടി ഗുരുവായൂരിൽ നിന്ന് യാത്ര തിരിച്ചു. അങ്ങനെയിരിക്കെ വരദരാജ സ്വാമി ക്ഷേത്രത്തിൽ. സത്യൻ ചെയ്യാൻ ഇഷ്ടം മാതിരി ജോലികൾ ഉണ്ടായിരുന്നു കാരണം വെങ്കിടേശ്വര പാർത്ഥസാരഥി 20 ദിവസം അവധിയെടുത്തിരിക്കുകയാണ്. കാരണം കുറച്ച് അകലെയുള്ള ക്ഷേത്രത്തിൽ മഹാ കുംഭ അഭിഷേകം പ്രമാണിച്ച് ചില ചടങ്ങുകൾ ഉണ്ടായിരുന്നു അതുകൊണ്ടാണ് വെങ്കിടേശ്വര പാർത്ഥസാരഥി 20 ദിവസം അവധിയെടുത്തത്. വെങ്കിടേശ്വര പാർത്ഥസാരഥി മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛൻ ഗൗതം പാർത്ഥസാരഥിയും ചേർന്നിട്ടാണ് മഹാ കുംഭ അഭിഷേകത്തിന്റെ ചടങ്ങുകൾ ചെയ്യുന്നത്. ആ 20 ദിവസം സത്യന് മികച്ച വരുമാനമായിരുന്നു ക്ഷേത്രത്തിൽ നിന്ന് കിട്ടിയത്. സമീപപ്രദേശത്തുള്ള ക്ഷേത്രത്തിൽ മഹാ കുംഭ അഭിഷേകം നടക്കുന്ന കാരണം അവിടുത്തെ ഭക്തജനങ്ങളെല്ലാം വരദരാജ സ്വാമി ക്ഷേത്രത്തിലേക്ക് തൊഴാൻ വന്നു . അതുകൊണ്ട് സത്യന് ദക്ഷിണയായി നല്ലൊരു തുക തന്നെ കിട്ടി. അങ്ങനെ 20 ദിവസത്തെ അവധിക്ക് ശേഷം വെങ്കിടേശ്വര പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് വന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് വിനായക ചതുർത്തിയുമായി ബന്ധപ്പെട്ട ഒരു വൈദിക പരിപാടിക്കായി സത്യൻ കോഴിക്കോടിലേക്ക് യാത്ര തിരിക്കുന്നു. അഞ്ചു ദിവസമാണ് പരിപാടി കോഴിക്കോട് പരിപാടിയിൽ പങ്കെടുക്കാൻ സത്യൻ എത്തി . അവിടെ ചെന്നപ്പോൾ കണ്ടത് പരിപാടിയിൽ പങ്കെടുക്കാൻ വന്നവരെല്ലാം നല്ലപോലെ പ്രായം കൂടിയ ആൾക്കാരായിരുന്നു. അതിൽ പ്രായം കൊണ്ട് ചെറുപ്പം സത്യൻ മാത്രമായിരുന്നു . അതിൽ പ്രായം കൂടിയ ഒരാൾക്ക് സത്യനെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. അയാൾ സത്യനോട് സ്വല്പം കണ്ണ് നനഞ്ഞ് സങ്കടത്തിൽ ഉപദേശ രൂപേണ് പറഞ്ഞു. മോനെ നീ ചെറുപ്രായമാണ് ഇത്രയും ചെറുപ്പത്തിൽ തന്നെ പൂജകൾക്കും മറ്റുമായിട്ട് വരണോ.നിന്നെ കാണുമ്പോൾ നീ വേറെ പല ജോലിക്കും പോയതായിട്ടാണ് എനിക്ക് തോന്നുന്നത്. നിനക്ക് കല്യാണം കഴിക്കാൻ പ്രായമായില്ലേ ഈ ജോലി കൊണ്ട് എങ്ങനെ പെണ്ണ് കിട്ടും . നീ വേറെ എന്തെങ്കിലും ജോലിക്ക് വേണ്ടി നോക്ക്. അതിനുശേഷം കല്യാണം കഴിക്ക് കല്യാണം കഴിച്ചു കുട്ടികളായ ശേഷം. അവരൊരു നല്ല നിലയിൽ എത്തിക്കഴിഞ്ഞാൽ നിനക്ക് സമാധാനത്തോടെ അമ്പലത്തിൽ വന്ന് പൂജിക്കാം . സത്യൻ ഇത് കേട്ടിട്ട് തലയാട്ടി സമ്മതം മൂളി . സമ്മതം മൂളാണ്ട് വേറെ വഴിയില്ല. അയാൾ പറഞ്ഞത് സത്യം തന്നെയാണ് സത്യത്തിന്റെ മുഖം വികൃതമാണ്


പിന്നെയും സത്യൻ ആലോചിച്ചു ഞാനൊരു പുതിയ കാലഘട്ടത്തിലെ അഭിമന്യു തന്നെ ജീവിതമാകുന്ന ചക്രവ്യൂഹത്തിൽ( അമ്പലമാകുന്ന ചക്രവ്യൂഹത്തിൽ ) പെട്ട് പൊരുതി നിൽക്കുകയാണ് പുറത്ത് കടക്കാൻ യാതൊരു വഴിയുമില്ല ആ വഴി പറഞ്ഞു തരാൻ ആരുമില്ല. ഈ ഉപദേശം തന്ന ആൾക്ക് സത്യന്റെ അപ്പൂപ്പൻ ആവാനുള്ള പ്രായമുണ്ട്. സത്യൻ മറുപടി പറഞ്ഞു മാമാ വേറെ വഴിയില്ല മാമാ വേറെ ജോലി പലതും അന്വേഷിച്ച് നോക്കി ഒന്നും ശരിയായില്ല യാതൊരു നിവൃത്തിയില്ലാത്തതുകൊണ്ടും കുടുംബത്തിലെ കഷ്ടപ്പാട് കൊണ്ടും ശാന്തിപ്പണി തെരഞ്ഞെടുക്കേണ്ടി വന്നു എനിക്ക്.. പൂജാ വിധികളും മന്ത്രങ്ങളും ശാസ്ത്രീയമായി പഠിച്ചിട്ടില്ല. പിന്നെ എന്റെ സുഹൃത്തിന്റെ അമ്പലത്തിൽ സഹായിയായി നിന്നിട്ടാണ് പൂജാ വിധികളും മന്ത്രങ്ങളും പഠിച്ചത്. എന്റെ വീട്ടിനടുത്തുള്ള രണ്ട് ക്ഷേത്രങ്ങളിലും പൂജാരിമാരെ സഹായിച്ചിട്ടാണ് ഞാനിപ്പോ നിൽക്കുന്നത്. വേറെ വഴിയില്ല ജീവിക്കണ്ടേ. ഉപദേശം കേട്ടാൽ അടുപ്പിൽ അരി വേവുമോ. ഉപദേശിക്കാൻ ആയിരം പേർ വരും. ഉപദേശം സൗജന്യമാണ് അതിന് ടാക്സ് കൊടുക്കേണ്ട ആവശ്യമില്ല. പക്ഷേ ജോലി വാങ്ങിച്ചു തരാൻ ആരുമുണ്ടാവില്ല. അതാണ് പ്രപഞ്ചസത്യം മാമാ . അദ്ദേഹം പറഞ്ഞു വേണ്ട മോനെ നീ ഏതെങ്കിലും ജോലിക്ക് പോ പരിശ്രമിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല . നീ എന്ത് തന്നെ ആയാലും വേറെ ജോലിക്ക് പോകണം നിന്നെ കണ്ടിട്ട് എനിക്ക് സങ്കടം വരുന്നു. എന്തെങ്കിലും കമ്പ്യൂട്ടർ കോഴ്സ് / ടൈപ്പ് റൈറ്റിംഗ് പഠിക്ക് നിനക്ക് ജോലിക്ക് ശ്രമിക്കുമ്പോൾ ഉപകാരപ്പെടും അദ്ദേഹത്തിന്റെ ഉപദേശം കഴിഞ്ഞതും അടുത്ത ആൾ ഉപദേശിക്കാൻവന്നു. സത്യൻ മനസ്സിൽ വിചാരിച്ചു ഇപ്പോഴാണ് ആ അപ്പൂപ്പൻ രണ്ടര പേജ് ഉപദേശം പറഞ്ഞിട്ട് പോയതേയുള്ളൂ. ഇതാ വരുന്നു അടുത്ത ഉപദേശക്കാരൻ. തീരുമ്പോൾ തീരുമ്പോൾ ഉപദേശം കേൾക്കാൻ ഞാനെന്താ വല്ല ഊമയോ. ഇവന്മാർ വീട്ടിൽനിന്ന് ഉപദേശം മനപ്പാഠമാക്കിയിട്ടാണോ വരുന്നത് . അതിന് പറ്റിയ ആളെ കിട്ടിക്കഴിഞ്ഞാൽ രണ്ടര പേജ് ഉപദേശം വെച്ച് കാച്ചും. അതുകഴിഞ്ഞ് അടുത്ത ആൾ വരും ഇവന്മാർക്ക് ഇതൊരു ഇഷ്ട വിനോദമാണ് എന്ന് തോന്നുന്നു . അങ്ങനെ സത്യന്റെ പ്രദേശത്ത് അഷ്ടബന്ധന മഹാ കുംഭാഭിഷേക പുനരുദ്ധാരണത്തിന്റെ തീയതി നിശ്ചയിക്കപ്പെട്ടു. അതോടെ വരദരാജസ്വാമി ക്ഷേത്രത്തിൽ സത്യൻ ചെയ്യാൻ ഒരുക്കങ്ങൾ കൂടുതലായിരുന്നു.അതിനു വേണ്ടി ദേവനെ താൽക്കാലികമായ പ്രതിഷ്ഠിക്കാൻ ഒരു ബാലാലയം പണിതു . അങ്ങനെ വെങ്കിടേശ്വര പാർത്ഥസാരഥിയും അച്ഛൻ ഗൗതം പാർത്ഥസാരഥിയും ദേവനെയും മറ്റ് ഉപദൈവങ്ങളെയും ബാലാലയത്തിൽ പ്രതിഷ്ഠിച്ചു . ആറേഴു മാസമാണ് ബാലാലയത്തിന്റെ കാലാവധി. പുനരുദ്ധാരണം ആയി ബന്ധപ്പെട്ട ക്ഷേത്രത്തിൽ ഒരുക്കങ്ങൾ തുടങ്ങി. പുനരുദ്ധാരണയുമായി ബന്ധപ്പെട്ട അതിനുമുമ്പുള്ള ചടങ്ങാണ് ബാലാലയത്തിലെ പ്രതിഷ്ഠ. ദേവനെ ബാലാലയത്തിൽ പ്രതിഷ്ഠിച്ചതിനുശേഷം അമ്പലത്തിൽ ആദ്യമായി പൂജ ചെയ്തത് സത്യനായിരുന്നു. അതായിരുന്നു ദൈവനിയോഗം. അങ്ങനെയിരിക്കെ വെങ്കിടേശ്വര പാർത്ഥസാരഥിയുടെ കുടുംബത്തിൽ ഒരു മരണം കൂടി നടന്നു . അകന്ന ബന്ധത്തിൽ പെട്ട ഒരാളുടെ മരണം. അപ്പോൾ വീണ്ടും സത്യന് 15 ദിവസം ജോലിയായി. അങ്ങനെ 15 ദിവസത്തെ അവധിക്കുശേഷം വെങ്കിടേശ്വര പാർത്ഥസാരഥി. ക്ഷേത്രത്തിൽ വന്നു. പക്ഷേ ഒരു ദിവസം മാത്രമേ അദ്ദേഹത്തിന് ക്ഷേത്രത്തിൽ വരാൻ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും യാദൃശ്ചികമായി വെങ്കിടേശ്വര പാർത്ഥസാരഥിക്ക് എമർജൻസി ആയി ഒരു സർജറി ചെയ്യേണ്ടിവരും എന്ന് ഡോക്ടർ പറഞ്ഞു അതുകൊണ്ട് നേരത്തെ തന്നെ വെങ്കിടേശ്വര പാർത്ഥസാരഥി ആശുപത്രിയിൽ അഡ്മിറ്റായി . സത്യൻ വെങ്കിടേശ്വര പാർത്ഥസാരഥിയെ കാണാൻ പോയി. വെങ്കിടേശ്വര പാർത്ഥസാരഥി സത്യനോട് പറഞ്ഞു. എടാ സത്യാ എനിക്കൊരു സർജറി വേണ്ടിവരും അതുകൊണ്ട് രണ്ടുമാസം അവധിയായിരിക്കും നീ വേണം ക്ഷേത്രം ഏറ്റെടുത്ത് പൂജകൾ ചെയ്ത് ഭംഗിയാക്കാൻ. ഈ രണ്ടു മാസം നീ പുറംപൂജക്കൊന്നും പോകരുത്. പുറം പൂജക്ക് ആരു വിളിച്ചാലും നീ പോകരുത്. മനസ്സിലായോ ക്ഷേത്രത്തിൽ ആരുമില്ല. വൃശ്ചിക മാസത്തിലെ പൂജകൾ തുടങ്ങുന്നതിന് മുമ്പായിരുന്നു ഈ സംഭവം നടന്നത്. വെങ്കിടേശ്വര പാർത്ഥസാരഥി അമ്പല കമ്മിറ്റിയിൽ ഉള്ളവരുമായി ചർച്ച ചെയ്തു എന്തൊക്കെയായിരുന്നു ചർച്ച ചെയ്തത്. ക്ഷേത്രത്തിന്റെ കാര്യങ്ങളും തന്റെ സർജറിയും അതുകൊണ്ട് എടുക്കുന്ന അവധിയും സത്യനെ ക്ഷേത്രം ഏറ്റെടുക്കാൻ പറഞ്ഞതും ഇത് എല്ലാത്തിനെയും കുറച്ച് വിശദമായി ചർച്ച ചെയ്തു. അതിന് അടുത്ത ദിവസം വെങ്കിടേശ്വര പാർത്ഥസാരഥി. ക്ഷേത്രത്തിലേക്ക് വന്നു. വെങ്കിടേശ്വര പാർത്ഥസാരഥി വരദരാജ സ്വാമിയുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ ഇരുന്ന് കണ്ണീരൊഴുക്കി പ്രാർത്ഥിക്കുകയാണ്. സത്യൻ ഇത് കണ്ടപ്പോൾ എന്താണ് സംഗതി എന്ന് പിടികിട്ടിയില്ല. പിന്നീട് നല്ലപോലെ ആലോചിച്ചപ്പോഴാണ് സത്യനെ സംഗതി പിടികിട്ടിയത് . ഒരിക്കൽ കാൻസർ. എന്ന മഹാ രോഗത്തെ മറികടന്നാണ് വെങ്കിടേശ്വര പാർത്ഥസാരഥി ജീവിതത്തിലേക്ക് വന്നത്. ഇപ്പോൾ ഇതാ അയാൾക്ക് വീണ്ടും കാൻസർ രോഗം പിടിപെട്ടു. കാൻസർ വരാൻ പ്രധാന കാരണം അദ്ദേഹം ചെറുപ്പത്തിൽ ലഹരിപദാർത്ഥങ്ങൾ നല്ലപോലെ ഉപയോഗിച്ചിരുന്നു എന്നാണ് കേട്ടിരിക്കുന്നത് . അയാൾ വീണ്ടും കീമോതെറാപ്പിക്ക് പോവുകയാണ്. അത് കണ്ടപ്പോൾ സത്യന് വല്ലാത്ത സങ്കടം തോന്നി. എന്തുതന്നെയായാലും തന്റെ ഗുരുനാഥസ്ഥാനത്ത് തന്നെ പിന്തുണയ്ക്കാൻ അദ്ദേഹം ഉണ്ടായിരുന്നല്ലോ. അദ്ദേഹം ഇനി അമ്പലത്തിലേക്ക് വരാൻ പറ്റാത്ത സാഹചര്യമുണ്ടായി കഴിഞ്ഞാൽ തനിക്ക് ക്ഷേത്രം ഏറ്റെടുത്ത് പൂജ ചെയ്യേണ്ടിവരും . വീണ്ടും കെട്ടിയിട്ട് അവസ്ഥയാവും അങ്ങനെ ആവാതിരിക്കാൻ പ്രാർത്ഥിക്കാം അദ്ദേഹം രോഗം മാറി സുഖമായി തിരിച്ചു വരട്ടെ എന്ന് സത്യൻ മനസ്സിൽ വിചാരിച്ചു. അങ്ങനെ വെങ്കിടേശ്വര പാർത്ഥസാരഥി കീമോതെറാപ്പിക്ക് കോയമ്പത്തൂർ പോയി അതിനുശേഷം ക്ഷേത്രത്തിന്റെ എല്ലാ ചുമതലകളും സത്യന്റെ തലയിലായി. അങ്ങനെയിരിക്കെ വെങ്കടേശ്വര പാർത്ഥസാരഥി കീമോതെറാപ്പി കഴിഞ്ഞ് തിരിച്ചെത്തി. വെങ്കിടേശ്വര പാർത്ഥസാരഥിക്ക് തീരെ സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അയാൾ ആംഗ്യഭാഷ കൊണ്ടാണ് സത്യനോട് സംസാരിച്ചിരുന്നത്. വെങ്കിടേശ്വര പാർത്ഥസാരഥിയുടെ ഈ അവസ്ഥ കണ്ടപ്പോൾ സത്യനെ സങ്കടം തോന്നി. ഇനി അയാൾ എങ്ങനെ ഈ അവസ്ഥ മറികടന്ന് ക്ഷേത്രത്തിലേക്ക് വരും. എന്തായാലും അവസ്ഥ മാറിയിട്ട് തിരിച്ചു വരട്ടെ തിരിച്ചു വന്നാൽ മതി തിരിച്ചു വന്നേ പറ്റൂ എന്ന് സത്യൻ മനസ്സിൽ വിചാരിച്ചു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി . അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം തുടങ്ങി. അമ്പലത്തിൽ സത്യന് പൂജകൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ യാദൃശ്ചികമായി ഒരാൾ ക്ഷേത്രത്തിൽ തൊഴാൻ വന്നപ്പോൾ സത്യനെ അയാൾ കൺ ദൃഷ്ടി വച്ചു. എന്താണ് കൺ ദൃഷ്ടി ? ആ സംഭവം ഇങ്ങനെയാണ് അയാൾ പറഞ്ഞു എടാ മോനെ സത്യാ അയ്യപ്പക്ഷേത്രത്തിലെ അയ്യപ്പ വിളക്ക് മഹോത്സമാണല്ലോ അതുകൊണ്ട് അയ്യപ്പക്ഷേത്രത്തിലെ കുറെ ഭക്തജനങ്ങൾ ഇവിടെ തൊഴാൻ വരും. അമ്പടാ നിനക്ക് നല്ല വരുമാനം തന്നെ സത്യാ. നീ കോൾ അടിച്ചെടാ അങ്ങനെ അവസാനം പുച്ഛത്തോടെ ഉള്ള ഒരു ചിരിയും കൂടി ചിരിച്ചു അയാൾ. അയാളുടെ കണ്ണ് ദൃഷ്ടി ഫലിച്ചു എന്ന് വേണമെങ്കിൽ പറയാം അയാൾ പറഞ്ഞതിന്റെ പിറ്റേദിവസം സത്യൻ പനിപിടിച്ചു കിടപ്പായി.. ആ സമയത്ത് ക്ഷേത്രത്തിൽ പൂജ ചെയ്ത് വെങ്കിടേശ്വര പാർത്ഥസാരഥിയുടെ ബന്ധുവായിരുന്നു. അങ്ങനെ ക്ഷേത്രത്തിലെ ഉത്സവങ്ങളെല്ലാം ഗംഭീരമായി നടന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം രാത്രി സത്യന്റെ അമ്മൂമ്മയ്ക്ക് ശ്വാസംമുട്ടൽ കൂടി വിറയലും അനുഭവപ്പെട്ടു. അങ്ങനെ ഇത് കണ്ട് സത്യന് വല്ലാത്ത പരിഭ്രാന്തനായി. സത്യന്റെ തലച്ചോറും കൈകാലുകളും പ്രവർത്തിക്കാതെയായി . ശ്വാസംമുട്ടൽ മാറുന്ന ലക്ഷണമില്ല സത്യനും സത്യന്റെ അമ്മാവനും സത്യന്റെ അമ്മയും ആകെ വല്ലാത്തൊരു അവസ്ഥയിലായി എന്ത് ചെയ്യണം എന്ന് അറിയുന്നില്ല . സഹായത്തിന് ആരെ വിളിക്കും എങ്ങനെ വിളിക്കും ഒന്നുമറിയുന്നില്ല. മൂന്നുപേരും അങ്ങനെ സ്തംഭിച്ചു ഒറ്റ ഇരിപ്പായിരുന്നു. അങ്ങനെ പെട്ടെന്ന് യാദൃശ്ചികമായ ആംബുലൻസിനെ വിളിച്ചു. ആംബുലൻസ് പെട്ടെന്ന് വന്ന് അമ്മൂമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയി .കൂടെ എല്ലാവരും പോയി. ആശുപത്രി എന്ന് പറഞ്ഞാൽ അഡ്മിറ്റ് ചെയ്യാനും ചികിത്സ ചെലവും എത്ര വരുമെന്ന് ഒരു നിശ്ചയവും ഇല്ല. അമ്മാവൻ ചന്ദ്രശേഖരന്റെ കയ്യിൽ അഞ്ചിന്റെ പൈസ പോലുമില്ല. സത്യൻ ഇതെല്ലാം തല പുകഞ്ഞ് ആലോചിച്ചു കൊണ്ടിരിക്കുകയാണ് ഡൽഹിയിൽ ബിസിനസ് നഷ്ടമായി പാപ്പരായി വന്ന അമ്മാവന്റെ കയ്യിൽ എന്തുണ്ട് എടുക്കാൻ. അതുകൊണ്ട് സത്യന് തന്നെ അമ്മൂമ്മയുടെ ആശുപത്രി ചെലവ് മുഴുവനായി എടുത്തു.. കാലാകാലങ്ങളായി തന്റെ കുടുംബത്തെ സംരക്ഷിച്ചത് അമ്മൂമ്മ ആയിരുന്നല്ലോ. അമ്മൂമ്മയ്ക്ക് വേണ്ടി ഈ ഉപകാരം കൂടി ചെയ്യാൻ പറ്റിയില്ലെങ്കിൽ താൻ അവരുടെ പേരക്കുട്ടിയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. അമ്മൂമ്മയുടെ അസുഖം വന്നുള്ള കിടപ്പും. തന്റെ ഗുരുനാഥൻ വെങ്കിടേശ്വര പാർത്ഥസാരഥിയുടെ അവസ്ഥയും ഓർത്ത് സത്യൻ സങ്കടപ്പെടാൻ തുടങ്ങി . അമ്പലത്തിൽ തന്റെ ഉപാസന മൂർത്തിയുടെ മുമ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പൂജിക്കാൻ കൂടി പറ്റാതെയായി . ഈ കാര്യങ്ങൾ ആലോചിച്ചിട്ട് .....അങ്ങനെ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ അമ്മൂമ്മ വീട്ടിലേക്ക് വന്നപ്പോഴാണ് സത്യന് സമാധാനമായത് വന്നപ്പോഴാണ് സത്യന് സമാധാനമായത് : ഒരു ദിവസം സത്യന്റെ അമ്മൂമ്മ സത്യനോട് പറഞ്ഞു എടാ സത്യാ എനിക്ക് വയസ്സായി തീരെ വയ്യാണ്ട് ആയി ഞാൻ അധികകാലം ഉണ്ടാവില്ല എല്ലാം ദൈവത്തിന്റെ കയ്യിലാണ് എന്റെ കാലശേഷം നിന്റെ അമ്മയെ നീ നല്ലപോലെ നോക്കണം ഒരു കുറവും വരുത്താൻ പാടില്ല എന്നെ നീ എനിക്ക് ഉറപ്പു തരണം അത് പ്രകാരം സത്യൻ അമ്മൂമ്മയ്ക്ക് ഉറപ്പു കൊടുത്തു എന്നിട്ട് തലയാട്ടി. അങ്ങനെയിരിക്കെ സത്യൻ അപ്രതീക്ഷിതമായി ഒരു വാർത്ത കേട്ടു എന്താണ് വാർത്ത? സത്യൻ ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു അത്. സത്യന്റെ പഴയ മുതലാളിയും കസിനുമായ സതീഷ് കുമാറിന്റെ അച്ഛൻ വൈദീശ്വരന്റെ ആരോഗ്യനില ഗുരുതരമാണ് അദ്ദേഹം ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് ഓർമ്മ എല്ലാം നഷ്ടപ്പെട്ടു സതീഷ് കുമാറിന്റെ അച്ഛൻ വൈദ്യശ്വരൻ ദൈവഭക്തനും മന്ത്രങ്ങൾ അറിയുന്ന ആളുമാണ്.സതീഷ് കുമാറിന്റെ അനിയൻ രതീഷ് കുമാർ അമേരിക്കയിൽ നിന്ന് നേരെ ആശുപത്രിയിലേക്ക് വന്നു തന്റെ അച്ഛനെ അവസാനം നോക്ക് ഒന്ന് കാണാനും സംസാരിക്കാനും. അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതെന്ന് സത്യൻ മനസ്സുകൊണ്ട് പ്രാർത്ഥിച്ചു അതിനുശേഷം ക്ഷേത്രത്തിൽ പോയി വരദരാജ സ്വാമിയുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ കൈകൂപ്പി കരഞ്ഞ പ്രാർത്ഥിച്ചു അദ്ദേഹത്തിന് ഒന്നും വരുത്തല്ലേ ദീർഘായുസ്സ് കൊടുക്കേണമേ സത്യന്റെ കണ്ണുനീർത്തുള്ളികൾ ധാരധാരയായി ഒഴുകാൻ തുടങ്ങി. പക്ഷേ സംഭവിച്ചത് നേരെ വിപരീതമായിരുന്നു. വൈദ്യശ്വരൻ അന്തരിച്ചു. മരണവാർത്ത അറിഞ്ഞ സത്യന് ദുഃഖം നിയന്ത്രിക്കാനായില്ല . അങ്ങനെ സത്യൻ വെങ്കിടേശ്വര പാർത്ഥസാരഥിയുടെ ഭാര്യയെ വിളിച്ചു. തന്റെ അടുത്ത ബന്ധു മരിച്ചുഅതുകൊണ്ട് എറണാകുളത്ത് മരണ വീട്ടിൽ പോയി മരണ ചടങ്ങുകളിൽ പങ്കെടുക്കണം രണ്ടുദിവസം അവധി എടുക്കുകയാണ് ക്ഷേത്രത്തിൽ പൂജിക്കാൻ വേറെ പൂജാരി ഏർപ്പാടാക്കണം. എന്നും പറഞ്ഞ് സത്യൻ എറണാകുളത്തേക്ക് യാത്രതിരിച്ചു. കൂടെ കുടുംബവും ഉണ്ടായിരുന്നു എറണാകുളത്താണല്ലോ സതീഷ് കുമാറിന്റെ വീട് . അങ്ങനെ അവർ മരണ വീട്ടിൽ എത്തി ദുഃഖത്തിൽ പങ്കുചേർന്നു. നാനാ ഭാഗത്തുനിന്നുള്ള ബന്ധുക്കൾ എല്ലാവരും ദുഃഖത്തിൽ പങ്കുചേരാൻ വന്നു. സതീഷ് കുമാറിന്റെ അച്ഛൻ മരിച്ചത് ശിവരാത്രി ദിവസമായിരുന്നു . സാക്ഷാൽ പരമശിവന്റെ അനുഗ്രഹം. ആ ദിവസം മരിക്കാൻ ഭാഗ്യം ചെയ്യണം. സാക്ഷാൽ പരമശിവൻ അദ്ദേഹത്തിന് സ്വർഗ്ഗത്തിൽ കൊണ്ടുപോയി സത്യൻ മനസ്സിൽ വിചാരിച്ചു.മരണ വീട്ടിൽ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ നിന്നത് സത്യനായിരുന്നു. ബാക്കിയുള്ള എല്ലാ ചടങ്ങുകളിലും പങ്കുകൊണ്ടശേഷം സത്യനും കുടുംബവും വീടെത്തി. അപ്പോഴാണ് യാദൃശ്ചികമായി സത്യന്റെ വല്യച്ഛൻ സത്യനെ കാൾ ചെയ്യുന്നത് അദ്ദേഹം പറഞ്ഞു നീ പെട്ടെന്ന് തന്നെ ക്ഷേത്രം ഏറ്റെടുത്ത് പൂജക്കാൻ തുടങ്ങണം നിനക്ക് പ്രായം കൂടിക്കൂടി വരികയാണ് അതുകൊണ്ട് പെട്ടെന്ന് തന്നെ പെണ്ണു നോക്കി കല്യാണം കഴിക്കണം. ഈ കാര്യം സത്യൻ അമ്മയുമായി ചർച്ച ചെയ്തു . ഒരു സ്ഥിര വരുമാനം ഉള്ള ജോലി ഇല്ല അമ്മ എനിക്ക്.എന്താണ് ഞാൻ ചെയ്യേണ്ടത്.. കാലാകാലങ്ങളായി വേറെ ജോലി ഒന്നും കിട്ടാതെ ക്ഷേത്ര ജോലിയിൽ കുടുങ്ങിക്കിടക്കുന്ന സത്യന് ആകെ പേടിയായി. അങ്ങനെയിരിക്കെ ശിവദാസൻ സത്യനെ വീണ്ടും പ്രകോപിപ്പിച്ചു ക്ഷേത്രം പെട്ടെന്ന് ഏറ്റെടുത്ത പൂജ ചെയ്യാൻ . വേറെ ജോലി ഒന്നും കിട്ടുന്നുമില്ല സ്ഥിര വരുമാനം ഒന്നുമില്ലാത്ത അവസ്ഥകൊണ്ട്. പിന്നെ വല്യച്ഛൻ പറഞ്ഞ കല്യാണത്തിന്റെ കാര്യവും ഇതെല്ലാം കൂടി ആലോചിച്ചപ്പോൾ. സത്യൻ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ക്ഷേത്രം ഏറ്റെടുക്കാൻ തീരുമാനിക്കുന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നുപോയി യാദൃശ്ചികമായി വെങ്കിടേശ്വര പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തി . പൂജയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം നടത്തിയത് സത്യനായിരുന്നു എങ്കിലും പൂജ ചെയ്തത് വെങ്കിടേശ്വര പാർത്ഥസാരഥി ആയിരുന്നു. അതൊരു ശനിയാഴ്ച ദിവസമായിരുന്നു. ശനിയാഴ്ച സാക്ഷാൽ വരദരാജ സ്വാമിയുടെ വിശേഷപൂജകൾ നടക്കുന്ന ദിവസമാണ്. പിറ്റേ ദിവസത്തെ പൂജയും വെങ്കിടേശ്വര പാർത്ഥസാരഥിയാണ് നടത്തിയത്. സത്യൻ ക്ഷേത്രം ഏറ്റെടുക്കാൻ പോകുന്നു എന്നുള്ള വാർത്ത ശിവദാസൻ വെങ്കിടേശ്വര പാർത്ഥസാരഥിയുടെ കുടുംബവുമായി ചർച്ച ചെയ്യുന്നു. അതിനുശേഷം വെങ്കിടേശ്വര പാർത്ഥസാരഥി ക്ഷേത്രത്തിൽ വന്ന് രാജിക്കത്ത് സെക്രട്ടറിക്ക് കൊടുക്കുന്നു പിന്നെ ക്ഷേത്രത്തിന്റെ താക്കോല് സെക്രട്ടറിക്ക് കൈമാറുന്നു . എന്നിട്ട് എല്ലാവരോടും നന്ദി പറഞ്ഞു . സെക്രട്ടറി ആ താക്കോൽ സത്യന് കൈമാറി. സത്യനോട് സെക്രട്ടറി പറഞ്ഞു ഇത്രയും കാലം നീ അയാളുടെ സഹായി ആയിട്ടാണ് ജോലി ചെയ്തിരുന്നത്. ഇനിമുതൽ ഇവിടുത്തെ പ്രധാന പൂജാരി നീ തന്നെയാണ്. നീ ക്ഷേത്രം ഏറ്റെടുത്തിരിക്കുകയാണ് ഇനിമുതൽ ക്ഷേത്രത്തിന്റെ എല്ലാ ചുമതലയും കാര്യങ്ങളും നീ നോക്കിയും കണ്ടും നടത്തണം അത് നിന്റെ ഉത്തരവാദിത്തമാണ്. ഇത് കേട്ട് സത്യൻ സന്തോഷത്തോടെ താക്കോൽ സ്വീകരിച്ചു. വെങ്കിടേശ്വര പാർത്ഥസാരഥി രാജിവച്ചതോടെ . അച്ഛൻ ഗൗതം പാർത്ഥസാരഥി ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം രാജിവച്ചു ഇരുവർ കാലാകാലങ്ങളായി ക്ഷേത്രത്തെ സേവിച്ചു വരികയായിരുന്നു. അങ്ങനെ സത്യൻ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായി അപ്പോഴാണ് ലോകത്തെ തന്നെ ഞെട്ടിപ്പിച്ചുകൊണ്ട് കൊറാണോ മഹാമാരി വരുന്നത്. ആ വൈറസ് ഒട്ടേറെ പേരുടെ ജീവനെടുത്തു കുറെ പേർക്ക് ജോലി പോയി. ലോകം മുഴുവനും ഇതിന്റെ മരുന്ന് കണ്ടുപിടിക്കാൻ പാടുപെടുകയായിരുന്നു. സത്യന്റെ ക്ഷേത്രത്തിൽആൾക്കാരൊന്നും വരാതെയായി . ക്ഷേത്രത്തിലെ വരുമാനം നിലച്ചു. ഈ മഹാ വൈറസ് ബാധ ലോകം മുഴുവനും പടർന്നുപന്തലിക്കുകയായിരുന്നു. സത്യന് താമസിക്കുന്ന അഗ്രഹാരത്തിനടുത്ത് ആർക്കും തന്നെ ഈ അസുഖം വന്നില്ല. കാരണം എല്ലാം വരദരാജസ്വാമിയുടെ അനുഗ്രഹം. അങ്ങനെയിരിക്കെ സത്യൻ അമ്പലത്തിൽ പൂജയ്ക്കുമ്പോൾ യാദൃശ്ചികമായി ഒരു ബ്രാഹ്മണൻ സത്യനെ കാണാൻ വരുന്നു. ആരാണയാൾ? എന്താണ് അയാളുടെ ആഗമന ഉദ്ദേശം ? അയാളുടെ പേര് വെങ്കിട്ടരാമൻ എന്നായിരുന്നു . അയാൾ സത്യന് വേണ്ടി വിവാഹ ആലോചനയുമായി വന്നതാണ്. സത്യനോട് ഈ കാര്യം വിശദമായി സംസാരിച്ചു. പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിൽനിന്ന് ഒരു ആലോചനയും ആയിട്ടാണ്. പെൺകുട്ടി നല്ല കുലീനതയും ദൈവവിശ്വാസവും നല്ലപോലെ ഉണ്ട്. വീട്ടുകാരെ കുറിച്ച് പറയുകയാണെങ്കിൽ എല്ലാവരും അമ്പലവാസികളാണ് . അവർക്ക് വേണ്ടത് ഒരു പൂജാരിയാണ് പക്ഷേ കല്യാണം പെട്ടെന്ന് നടത്തണം. സത്യൻ ഈ കാര്യം അളിയൻ ശ്രീജേഷിനുമായി ചർച്ച ചെയ്തു. ശ്രീജേഷ് പറഞ്ഞു. ഇപ്പോൾ നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് നീ ഇതിന് മുതിരരുത് നിനക്ക് കിട്ടുന്നത് തുച്ഛമായ ശമ്പളം ഇതുകൊണ്ട് നീ എങ്ങനെ കല്യാണം കഴിച്ച ജീവിക്കും. നിനക്കെന്തായാലുംഇപ്പൊ കല്യാണം ഒന്നും വേണ്ട . ഈ കാര്യം നീ പെട്ടെന്ന് തന്നെ അയാളോട് പറഞ്ഞോളൂ. സത്യൻ ഇത് കേട്ട വഴിക്ക് ആകെ സ്തംഭിച്ച പോലെയായി. സത്യൻ മനസ്സില്ല മനസ്സോടെ ഈ കാര്യം വെങ്കിട്ട രാമനോട് പറഞ്ഞു. പക്ഷേ ഈ സംഭവം കാട്ട് തീ പോലെ പടർന്ന് നാട്ടുകാരുടെ ചെവിയിൽ എത്തി. അതിനുശേഷം നാട്ടുകാർ ഇതിനെക്കുറിച്ച് കുപ്രചരണം ഇറക്കി നാടു മുഴുവൻ പങ്കിടാൻ തുടങ്ങി. അത് പിന്നെ അങ്ങനെയാണല്ലോ ഒരാളുടെ ദുഃഖം മറ്റൊരാൾക്ക് സന്തോഷം. സത്യൻ തല പുകഞ്ഞ് ആലോചിച്ചു . കോവിഡ് മഹാമാരി കാലത്ത് വേറെ എന്തെങ്കിലും ജോലി കിട്ടുമോ? ഈ തുച്ഛമായ വരുമാനം കൊണ്ട് എങ്ങനെ കല്യാണം കഴിക്കും.? തന്റെ ദൈവനിയോഗം ഒരു പൂജാരി ആവുക എന്നതാണ് പക്ഷേ വരുമാനം ഇല്ലാത്തതുകൊണ്ട് എങ്ങനെ കല്യാണം കഴിക്കും. അങ്ങനെയിരിക്കുമ്പോൾ വെങ്കിടേശ്വര പാർത്ഥസാരഥിയുടെ നില അതി ഗുരുതരമായി രണ്ടാമത്തെ കീമോ തെറാപ്പിക്ക് ശേഷം മരുന്ന് കഴിച്ച് ഭേദമായി വന്നതാണ് സത്യൻ അമ്പലത്തിൽ വരദരാജ സ്വാമിയുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ കരഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു. തനിക്ക് മുമ്പ് അങ്ങയെ പൂജിച്ച വിശിഷ്ട വ്യക്തിയാണ് വെങ്കിടേശ്വര പാർത്ഥസാരഥി അയാൾക്ക് ഒന്നും വരുത്തല്ലേ അസുഖം മാറ്റി പൂർണ്ണ ആരോഗ്യവാനായി അമ്പലത്തിൽ പൂജിക്കാൻ വരണേ. പക്ഷേ വിധിയുടെ വിളയാട്ടം വേറെയായിരുന്നു. അങ്ങനെ രാത്രി പൂജ കഴിഞ്ഞ് നടയടച്ച് സത്യന് പോകാൻ നേരത്താണ് അപ്രതീക്ഷിതമായ ഒരു വാർത്ത കേട്ടത് . എന്തായിരുന്നു ആ വാർത്ത . വെങ്കിടേശ്വര പാർത്ഥസാരഥി അന്തരിച്ചു. അത് കേട്ടപ്പോൾ സത്യൻ വല്ലാതെ പരിഭ്രാന്തനായി ആകെ സ്തംഭിച്ച അവസ്ഥ . സത്യന് മനസ്സിൽ വിചാരിച്ചു തന്റെ ഗുരുനാഥനും തന്നെ ഏറ്റവും കൂടുതൽ പിന്തുണച്ച വ്യക്തിയുമാണ് അദ്ദേഹം . അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ എങ്ങനെയാണ് അമ്പലത്തിലേക്ക് പോകുക. ഒന്നുമറിയില്ല. അങ്ങനെ സത്യന് മരണവീട്ടിൽ എത്തി വെങ്കിടേശ്വര പാർത്ഥസാരഥിയുടെ കാൽക്കൽ തൊട്ട് വന്ദിച്ചു. എന്നിട്ട് ദുഃഖത്തിൽ പങ്കുചേർന്നു വെങ്കിടേശ്വര പാർത്ഥസാരഥിയുടെ കുടുംബക്കാർ എല്ലാം പൊട്ടി കരയുകയായിരുന്നു. മരണം നടന്നത് വീട്ടിൽ വച്ച് തന്നെയായിരുന്നു. വെങ്കിടേശ്വര പാർത്ഥസാരഥിയുടെ മരണം നാട്ടുകാരിലും ദുഃഖം ഉണർത്തി. അങ്ങനെ ദിവസങ്ങൾ കടന്നുപോയി അമ്പലത്തിൽ നേരത്തെ നിശ്ചയിച്ച പോലെ മഹാ കുംഭ അഭിഷേക പുനരുദ്ധാരണം തീയതി അടുത്തു. കോവിഡ് മഹാമാരി കാരണം സംസ്ഥാനത്ത് മുഴുവൻ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു ഇതുകൊണ്ട് ക്ഷേത്ര പുനരുദ്ധാരണം മാറ്റിവെച്ചു. പക്ഷേ പുനരുദ്ധാരണം മാറ്റിയത് പ്രമാണിച്ച് ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും ഒരു ക്ഷമാപണം ക്ഷേത്രത്തിൽ വച്ച് നടത്താൻ തീരുമാനിച്ചു എന്താണ് ക്ഷമാപണം എന്നതിനെ കുറിച്ച് സത്യന് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സത്യൻ ഡോക്ടർ ഗോപിനാഥ ശർമ്മയുമായി ചർച്ച ചെയ്തു സത്യന് പറഞ്ഞു തിരുമേനി മഹാ കുംഭാഭിഷേകം പുനരുദ്ധാരണം കോവിഡ് മഹാമാരി കാരണം മാറ്റിവെക്കേണ്ടി വന്നു ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും ക്ഷമാപണം നടത്താൻ തീരുമാനിച്ചു. എന്താണ് യഥാർത്ഥത്തിൽ ക്ഷമാപണം? അദ്ദേഹം മറുപടി പറഞ്ഞു ക്ഷമാപണത്തിന്റെ ആവശ്യം ഇവിടെ വരുന്നില്ല. ആത്യന്തികമായും പൗരാണികമായും മൂന്നു തരത്തിലുള്ള പാപങ്ങളാണ് ഉള്ളത്. ഈ കൊറോണ വൈറസ് എന്നുള്ളത് ആദി ദൈവീക ഭാവമാണ് പഞ്ചഭൂതങ്ങൾ എന്ന് പറയും (ജലം, വായു, അഗ്നി, ആകാശം, ഭൂമി) ഇതുകൊണ്ട് ക്ഷേത്രത്തിൽ പൂജോ പുനർധാരണകളോ മാറ്റിവെക്കേണ്ടി വന്നാൽ അത് മനുഷ്യന്റെ തെറ്റല്ല . താന്ത്രിക വിധിപ്രകാരം ആദി ദൈവീക പാപത്തിന് ശമനം കിട്ടാൻ മഹാ കുംഭ ഭിഷേകം പുനരുദ്ധാരണപുനരുദ്ധാരണ നിശ്ചയിച്ച തീയതി മുതൽ അവസാനിക്കുന്ന വരെ ദേവന് പൂർണാഭിഷേകം നടത്തണം. ഇങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം നിർത്തി. അങ്ങനെ ദിവസങ്ങൾ കടന്നുപോയി അയ്യപ്പക്ഷേത്രത്തിലും വരദരാജ സ്വാമി ക്ഷേത്രത്തിലും പുനരുദ്ധാരണ ചടങ്ങുകൾ നടത്തേണ്ട തീയതി നിശ്ചയിച്ചു. കോവിഡ് മഹാമാരി കാരണം മാറ്റിവെക്കേണ്ടി വന്ന പുനരുദ്ധാരണത്തിന് പരിഹാരമായി പ്രദേശവാസികൾ എല്ലാവരും പ്രത്യേക പ്രാർത്ഥന നടത്തി. കുറച്ചു ദിവസങ്ങൾക്ക് ശേഷം പുതിയ തന്ത്രിമാർ ചുമതല ഏറ്റു. അനന്തകൃഷ്ണ പാർത്ഥസാരഥിയും ലക്ഷ്മി നരസിംഹനായിരുന്നു പുതിയ തന്ത്രികൾ . അവരുടെ കുടുംബക്കാർ കാലാകാലങ്ങളായി വരദരാജസ്വാമി ക്ഷേത്രത്തിലെ തന്ത്രിമാരാണ്. സത്യന് തന്റെ ക്ഷേത്ര ജോലികളെല്ലാം കഴിഞ്ഞതിനുശേഷം വരദരാജ സ്വാമിയുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ ഇരുന്ന് വിഷ്ണു സഹസ്രനാമം ചൊല്ലുമായിരുന്നു സത്യൻ ആദ്യമായി വിഷ്ണു സഹസ്രനാമം ചൊല്ലിക്കൊടുത്തത് അമ്മുമ്മ ആയിരുന്നു. ആ ദിവസങ്ങളെല്ലാം ഇന്നലെ കഴിഞ്ഞ പോലെ സത്യന് തോന്നി. അങ്ങനെ ക്ഷേത്രത്തിൽ ദേവന് ബാലാലയത്തിൽ പ്രതിഷ്ഠിച്ച കാരണം വിശേഷ പൂജകൾ ഒന്നും ക്ഷേത്രത്തിൽ നടന്നിട്ടില്ല. സത്യൻ മനസ്സിൽ വിചാരിച്ചു എങ്ങനെയെങ്കിലും കല്യാണം കഴിക്കണം കല്യാണം കഴിക്കാതെ പറ്റില്ല . സത്യൻ തന്റെ കല്യാണക്കാര്യം അളിയൻ ശ്രീജേഷിനോട് ചർച്ച ചെയ്തു . ശ്രീജേഷ് പറഞ്ഞു നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട നിനക്ക് സമയമാകുമ്പോൾ നിന്റെ കല്യാണം ഞങ്ങൾ നടത്തി തരും. നീ അതിനെക്കുറിച്ച് ആലോചിച്ച് കൂടുതൽ ടെൻഷൻ അടിക്കേണ്ട അതിനുശേഷം സത്യന്റെ ബന്ധു ശിവദാസൻ സത്യനെ കല്യാണത്തിന്റെ പേരിൽ നല്ലപോലെ കളിയാക്കുമായിരുന്നു. എന്നിട്ട് ഉപദേശിക്കും . നീ ലോകം കണ്ടിട്ടുണ്ടോ ഈ അമ്പലവും പരിസരവും അല്ല ലോകം. ഇതിനപ്പുറം ഒരു ലോകമുണ്ട് ആ ലോകം നീ കണ്ടിട്ടില്ല. നീ തമിഴ്നാട്ടിൽ പോയി നോക്ക് എത്ര പൂജാരികൾ ആണ് പെണ്ണ് കെട്ടി സുഖമായി ജീവിക്കുന്നത്. എന്നാൽ നീ പൂജാരിയാണ് എന്നുപറഞ്ഞാൽ പെണ്ണു കിട്ടില്ല. പുച്ഛത്തോടെയുള്ള ചിരി പാസാക്കി ശിവദാസൻ സ്ഥലം വിട്ടു . സത്യൻ മനസ്സിൽ വിചാരിച്ചു. ശിവദാസൻ തന്നെ താരതമ്യപ്പെടുത്തുന്നത് പുറം പൂജയ്ക്ക് പോയി നല്ലപോലെ കാശുണ്ടാക്കുന്ന തിരുമേനിമാരും ആയിട്ടാണ്. അവരെപ്പോലെ അല്ലല്ലോ താൻ. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം അമ്പലമാകുന്ന ചക്രവ്യൂഹത്തിൽ പെട്ട് കിടക്കുകയാണ് അതും കുറഞ്ഞ ശമ്പളത്തിൽ. എല്ലാം വിധി (എനിക്ക് വേദന അയാൾക്ക് സന്തോഷം കാലത്തിന്റെ കാവ്യനീതി) . നല്ല ജോലി നോക്കി കല്യാണം കഴിക്കണം അമ്മൂമ്മയ്ക്ക് വയസ്സായി തുടങ്ങി. അമ്മൂമ്മയുടെ കാലം കഴിയുന്നതിനുമുമ്പ് തന്നെ . കല്യാണം കഴിച്ച് അമ്മൂമ്മയുടെ അനുഗ്രഹം വാങ്ങണം.....അങ്ങനെ ഒരു ദിവസം സത്യന് ഒരു കാൾ വന്നു. നോക്കിയപ്പോൾ ഫ്രണ്ട് രാമകൃഷ്ണൻ( പരദൂഷണം രാമു) ആണ്. വീഡിയോ കാൾ അറ്റൻഡ് ചെയ്ത സത്യൻ വടി കൊടുത്തു അടി വാങ്ങിയ പോലെ ആയി. കാരണം രാമകൃഷ്ണൻ ഒറ്റയ്ക്ക് അല്ല, കൂടെ കുറച്ചു ഡ്രസ്സ്‌ മാത്രം ധരിച്ച രണ്ടും സുന്ദരികളും ഉണ്ട്. ഏതോ ക്ലബ്‌ ആയിരിക്കും എന്ന് സത്യന് തോന്നി. അതിൽ ഒരു സുന്ദരി സത്യനെ മുൻപേ പരിചയം ഉള്ളത് പോലെ ചിരിച്ചു കുഴഞ്ഞു സംസാരിക്കാൻ തുടങ്ങി. നീങ്ക thane ഇവന്കളോടെ ഫ്രണ്ട് സത്യൻneega റൊമ്പ റൊമ്പ അഴഗായിരിക്കു. Ungale pathathume എനക്ക് കിച് കിച് തോന്നുത്. Ungale മാതിരി ഒരു handsome ഫിഗർ ഞാൻ മുന്നാടി pathathe കിടായതു. ഒരു കസ്റ്റമർ കൂടി കിട്ടും എന്ന് കരുതി ആയിരിക്കും അവൾ തള്ളി മറിക്കുന്നു. Evening neenga വെട്ടി ആയി ഇരുന്ത vanga നമുക്ക് ഏതവത് പേസി kitte irukkalam. നോക്കിയപ്പോൾ മറ്റേ സുന്ദരി ഇരുന്നു ചിരിക്കുന്നു. സത്യൻ ഉടനെ പറഞ്ഞു ഞാൻ ഇവന്റെ ഫ്രണ്ട് എന്നത് ശെരി ആണ്. പക്ഷെ ഞാൻ ഒരു സാധു പൂജാരി ആണ്. And have you heard about temple priests. And we believe in our morals. Drinking and dancing with ladies in pub are denied for our people. Not because of that i respect my believes. You peoples came across many and you can choose those who are interested. Leave me, ഇത്രയും പറഞ്ഞു സത്യൻ കാൾ കട്ട്‌ ചെയ്തു. ഈ സംഭവത്തോടെ രാമകൃഷ്ണന് നാണക്കേടായി . കാരണം രാമകൃഷ്ണന്റെ രണ്ട് കാമുകിമാർ നല്ലപോലെ രാമകൃഷ്ണനെ ചീത്ത പറഞ്ഞു. ഈ സംഭവങ്ങൾക്ക് ശേഷം രണ്ടുമാസം കഴിഞ്ഞപ്പോൾ രാമകൃഷ്ണന്റെ കല്യാണ നിശ്ചയം കഴിഞ്ഞു. സത്യൻ ഇത് അറിയാൻ ഏറെ വൈകിപ്പോയി. രാമകൃഷ്ണൻ കല്യാൺ നിശ്ചയത്തിന്റെ ഫോട്ടോ സത്യൻ അയച്ചു കൊടുത്തപ്പോൾ ആണ് സത്യം അറിയുന്നത. ഇത് അറിഞ്ഞിട്ട് സത്യൻ രാമകൃഷ്ണനെ വിളിച്ചു ചോദിച്ചു. എന്താടാ രാമു നീ എന്നെ അറിയിച്ചില്ല അല്ലേ. നമ്മൾ ഇത്ര വലിയ അടുത്ത സുഹൃത്തുക്കൾ ആയിട്ട് പോലും. നിനക്ക് എന്നോട് പറയാൻ തോന്നിയില്ല. അപ്പോൾ എന്റെ സൗഹൃദബന്ധത്തിന് നീ വില കൽപ്പിക്കുന്നില്ല. രാമകൃഷ്ണൻ പറഞ്ഞു. നീ ഒന്ന് ക്ഷമിക്കട സത്യാ കല്യാണത്തിന് നീ വേണം മുൻപന്തിയിൽ നിൽക്കാൻ. അങ്ങനെ സംസാരം അവസാനിപ്പിക്കുന്നു. സത്യൻ രണ്ട് ക്ഷേത്രങ്ങളിലും പൂജ ചെയ്യുന്നതിന്റെ കൂടെത്തന്നെ സമീപപ്രദേശത്തുള്ള രണ്ടു വീടുകളിൽ ശിവ പൂജ ചെയ്യുമായിരുന്നു. ഇതും കൂടി ആയപ്പോൾ നാട്ടുകാർക്ക് സത്യന് പ്രിയപ്പെട്ടവനായി. അങ്ങനെ വൃശ്ചികമാസം വന്നു. അയ്യപ്പക്ഷേത്രത്തിൽ വിശേഷപൂജകൾ ഉണ്ടായിരുന്നു. പോരാത്തതിന് ഉഷ പൂജയും ഉണ്ടായിരുന്നു. പക്ഷേ വരദരാജ സ്വാമി ക്ഷേത്രത്തിൽ ദേവനെ ബാലാലയത്തിൽ പ്രതിഷ്ഠിച്ച കാരണം നിത്യ പൂജ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിശേഷ പൂജകൾ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ രാമകൃഷ്ണന്റെ കുടുംബക്കാർ വിവാഹ പത്രികയുമായി ക്ഷേത്രത്തിലേക്ക് വന്നു. സത്യനാണ് വിവാഹ പത്രിക വരദരാജ സ്വാമിയുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ പൂജിച്ചു കൊടുത്തു പിന്നെ രാമകൃഷ്ണന്റെ പേരിൽ അർച്ചനയും കഴിച്ചു. കുടുംബക്കാർക്ക് എല്ലാവർക്കും സത്യന്റെ പൂജ ചെയ്യുന്ന രീതി ഇഷ്ടപ്പെട്ടു അവരെല്ലാവരും സത്യനെ അനുഗ്രഹിച്ചു. രാമകൃഷ്ണന്റെ കുടുംബം സത്യന്റെ വീട്ടിലേക്ക് വന്ന് രാമകൃഷ്ണന്റെ കല്യാണ ക്ഷണപത്രിക കൊടുത്ത കല്യാണത്തിന് ക്ഷണിച്ചു. അങ്ങനെ രാമകൃഷ്ണന്റെ കല്യാണം ചെന്നൈയിലും റിസപ്ഷൻ കോയമ്പത്തൂർ വെച്ചിട്ടായിരുന്നു. സത്യന് പോയത് കോയമ്പത്തൂർ റിസപ്ഷനാണ്. വളരെ കെങ്കേമം ആയിട്ടായിരുന്നു റിസപ്ഷൻ. രാമകൃഷ്ണൻ സത്യന് തന്റെ ഭാര്യക്ക് പരിചയപ്പെടുത്തി കൊടുത്തു . രാമകൃഷ്ണൻ പറഞ്ഞു ഇതെന്റെ ആത്മസുഹൃത്ത് സത്യൻ പൂജാരിയാണ് കൂടാതെ നല്ല മിമിക്രി കലാകാരൻ കൂടിയാണ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. സിനിമ നടൻ ജനാർദ്ദനൻ . പിണറായി വിജയൻ എന്നിവരെ നല്ല പോലെ ഇവൻ അനുകരിക്കും. അതും പോരാണ്ട് മോനാക്ട് നല്ലപോലെ അറിയാം. രാമകൃഷ്ണൻ കാര്യമായി സത്യനെ കുറിച്ച് ഭാര്യയോട് വിവരിക്കുമ്പോൾ . സത്യൻ മുകളിലേക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ടതും രാമകൃഷ്ണൻ സത്യന്റെ ചുമലിൽ തട്ടി പറഞ്ഞു സത്യാ ഇവിടെ നോക്കടാ നീ എന്തിനാടാ മോളിലേക്ക് നോക്കുന്നത്. മുകളിൽ ഏതെങ്കിലും പെൺകുട്ടി ഉണ്ടോ . ഇങ്ങനെ നോക്കാൻ. ഇത് കേട്ട വഴിക്ക് സത്യന് ചമ്മലോടെ ഒന്ന് ചിരിച്ചു . രാമകൃഷ്ണനും രാമകൃഷ്ണന്റെ ഭാര്യയും ചിരിച്ചു. സത്യൻ ആത്മ സുഹൃത്തിന് ആശംസകൾ നേർന്ന് സന്തോഷപൂർവ്വം വീട്ടിലേക്ക് പോയി . കുറച്ചു ദിവസങ്ങൾക്കു ശേഷം മുടങ്ങിപ്പോയ കുംഭാഭിഷേകത്തിന്റെ പുതിയ തീയതി തീരുമാനിക്കാനായി ജ്യോത്സ്യര്‍ എത്തി. പുതിയ തീയതി പ്രഖ്യാപിച്ചു.. കൊറോണ മഹാമാരി കാരണം മുടങ്ങിപ്പോയ പുനരുദ്ധാരണം വീണ്ടും കെങ്കേമമായി നടക്കണം ഇതൊക്കെ നമ്മുടെ ആവശ്യമാണ് എന്ന് പ്രദേശവാസികൾ സത്യനോട് പറഞ്ഞു. അങ്ങനെയിരിക്കെ രാമകൃഷ്ണന്റെ വീട്ടിനടുത്തുള്ള ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം നടക്കുകയാണ്. വൈകിട്ട് സത്യൻ തന്റെ ക്ഷേത്ര ജോലികൾ എല്ലാം കഴിഞ്ഞതിനു ശേഷം. രാമകൃഷ്ണന്റെ വീട്ടിനടുത്തുള്ള അമ്പലത്തിൽ പോയി . അങ്ങനെ രാമകൃഷ്ണന്റെ അച്ഛനെ കാണാൻ ഇടയായി. അദ്ദേഹം സത്യനോട് പറഞ്ഞു. സത്യാ നീ ചന്ദന കുറിയും ഭസ്മവും ഒഴിവാക്കി . നാമം ഇടണം വരദരാജ സ്വാമിയെ പൂജയ്ക്കുമ്പോൾ നാമം നെറ്റിയിൽ ഇട്ടിട്ട് വേണം പൂജിക്കാൻ . അങ്ങനെ നാമമിട്ട് വരദരാജ സ്വാമിയെ പൂജിച്ചാൽ. പൂജിക്കുന്നവന് സ്വാമി അനുഗ്രഹം കൊണ്ട് മൂടും. അത്രയ്ക്കും ഇഷ്ടമാണ് വരദരാജ സ്വാമിക്ക് നാമമിട്ട് പൂജിക്കുന്നവരെ. ഇങ്ങനെ ചെയ്യുന്നത് ശ്രേഷ്ഠവും നല്ലതുമാണ്. എന്നും പറഞ്ഞിട്ട് അദ്ദേഹം നാമക്കട്ട സത്യന് കൈമാറി. രാമകൃഷ്ണൻ സത്യന് കാണിച്ചുകൊടുത്തു എങ്ങനെയാണ് നെറ്റിയിൽ നാമം ഇടേണ്ടതെന്ന് ( വളരെ വ്യക്തമായി ഡെമോ കാണിച്ചുകൊടുത്തു ) ഇതെല്ലാം ശ്രദ്ധിച്ചു കേട്ടതിനു ശേഷം സത്യന് നാമക്കട്ടേയുമെടുത്ത് വീട്ടിലേക്ക് പോയി. അങ്ങനെ യാദൃശ്ചികമായി ഒരു ദിവസം വൈകിട്ട് സത്യന്റെ അമ്മൂമ്മയ്ക്ക് വയ്യാണ്ടായി അപസ്മാരം വല്ലാതെ കൂടിപ്പോയി . ആംബുലൻസ് വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി അമ്മൂമ്മയുടെ ആരോഗ്യനില ഗുരുതരമായിരുന്നു. സത്യൻ പുറം പൂജയ്ക്ക് പോയ കാരണം ആശുപത്രിയിലെത്താൻ പറ്റിയില്ല സത്യൻ അമ്മാവനോട് കാര്യങ്ങൾ ഫോൺ ചെയ്ത് തിരക്കി അമ്മാവൻ പറഞ്ഞു. എടാ സത്യാ അമ്മൂമ്മയുടെ ആരോഗ്യനില അതി ഗുരുതരമാണ് ഓർമ്മ നഷ്ടപ്പെട്ടു പിച്ചും പേയും പറയുന്നു എന്ത് ചെയ്യണമെന്ന് അറിയില്ല . കുറച്ചുകഴിഞ്ഞ് സത്യന് തന്റേലുള്ള കാശും ബന്ധുക്കളോട് കടം വാങ്ങിച്ച കാശുമായി ആശുപത്രിയിൽ എത്തി. ആശുപത്രി ചെലവെല്ലാം കൊടുത്ത ശേഷം . അമ്മൂമ്മ ഡിസ്ചാർജ് ആയി വീട്ടിലെത്തി . ഓർമ്മ നഷ്ടപ്പെട്ട അമ്മൂമ്മയുടെ അവസ്ഥ കണ്ട് സത്യന് സഹിക്കാൻ കഴിഞ്ഞില്ല. തന്നെയും തന്റെ കുടുംബത്തെയും ഇത്രയും കാലം സംരക്ഷിച്ചിരുന്നത് അമ്മൂമ്മയായിരുന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല അമ്മൂമ്മക്ക് ഇങ്ങനെ ഒരു ഗതി വരുമെന്ന് . സത്യൻ മനസ്സിൽ വിചാരിച്ചു. പിറ്റേദിവസം സത്യൻ ക്ഷേത്ര ജോലികളിൽ മുഴുകി. വരദ രാജ സ്വാമിയെ പൂജിക്കുമ്പോഴും സത്യന്റെ മനസ്സിൽ അമ്മൂമ്മയെ കുറിച്ചായിരുന്നു ചിന്ത . അമ്മൂമ്മയുടെ അസുഖം പെട്ടെന്ന് മാറ്റി കൊടുക്കണേ എന്റെ കല്യാണം കഴിഞ്ഞ് എനിക്കൊരു കുഞ്ഞ് ഉണ്ടാവുമ്പോൾ ആ കുഞ്ഞിനെ അമ്മൂമ്മ കാണണം താലോലിക്കണം അതുവരെ എങ്കിലും അമ്മൂമ്മ ജീവിച്ചിരുന്നെങ്കിൽ . കരഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി . ഒരു ദിവസം വൈകിട്ട് ക്ഷേത്രം അടച്ച് സത്യൻ വീട്ടിലെത്തിയപ്പോൾ അമ്മൂമ്മയ്ക്ക് വയ്യാണ്ട് ആയി അപസ്മാരം കൂടി സത്യനും അമ്മാവനും എല്ലാവരും കൂടി . അമ്മൂമ്മയെ പിടിച്ചു കടത്തി. അമ്മൂമ്മയുടെ ആരോഗ്യം നില അതീവ ഗുരുതരമായിരുന്നു . പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചേ മതിയാവൂ. അയൽവാസികളെയും ശിവദാസിനെയും വിളിച്ചു അവരെല്ലാവരും വന്ന് ആംബുലൻസിന് വേണ്ടി കാത്തിരിക്കുകയാണ് അപ്പോഴാണ് പെട്ടെന്ന് അമ്മുമ്മയുടെ ശ്വാസം നിലച്ചത്. അപ്പോഴാണ് സത്യൻ സൂക്ഷിച്ചു നോക്കുമ്പോൾ അമ്മൂമ്മയുടെ കണ്ണിന്റെ ദൃഷ്ടി ഇടത്തോട്ട്ന് വലത്തോട്ടേക്ക് പോകുന്നു. പിന്നെ ഒരു അനക്കവുമില്ല . അമ്മൂമ്മ മരണപ്പെട്ടു. സമീപത്തുള്ള ഡോക്ടർ വന്ന് പരിശോധിച്ചു നോക്കി . അതെ അമ്മൂമ്മ മരിച്ചു. സത്യനും സത്യന്റെ കുടുംബവും സഹിക്കാൻ പറ്റാത്ത ദുഃഖത്തിൽ ആയിരുന്നു. തന്റെ കുടുംബത്തിന്റെ നടുംതൂണ് ആയിരുന്നു അമ്മൂമ്മ. ആ അമ്മൂമ്മയാണ് ഞങ്ങളെ വിട്ടു പോയത്.. അമ്മൂമ്മയുടെ മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എല്ലാ ബന്ധുക്കളും എത്തി. അമ്മൂമ്മ മരിച്ചതിനു ശേഷം . സത്യനും കുടുംബവും സമീപപ്രദേശത്തുള്ള വാടക വീട്ടിൽ താമസം ആക്കി. സത്യൻ പിന്നീടാണ് ആലോചിച്ചത് താൻ ക്ഷേത്രം ഏറ്റെടുത്താൽ അമ്പല കമ്മിറ്റിക്കാർ താമസിക്കാൻ വീട് ശരിയാക്കി തരും . എന്ന് പറഞ്ഞിരുന്നു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്താൻ പറ്റാത്ത കാരണം. സത്യന്റെ താമസം കമ്മിറ്റിക്കാർ വൈകിപ്പിച്ചു. . വാടകവീട്ടിൽ താമസിക്കാൻ തുടങ്ങിയ മുതൽ. വല്ലാത്ത ബുദ്ധിമുട്ടായിരുന്നു സത്യൻ . അമ്പലത്തിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് വാടക കൊടുക്കണം. കുടുംബചെലവ് കഴിഞ്ഞുപോണം . സത്യൻ ആകെ പരിഭ്രാന്തിയിൽ ആയി . വരദരാജ സ്വാമിയുടെ അനുഗ്രഹം കൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം മുട്ടില്ല. സത്യൻ ആലോചിച്ചു എന്തെങ്കിലും ഒരു വഴി കണ്ടെത്തണം ക്ഷേത്രത്തിൽ പുനരുദ്ധാരണം നടന്നാൽ മാത്രമേ കമ്മിറ്റിക്കാർ തങ്ങൾക്ക് താമസിക്കാൻ വീട് തരികയുള്ളൂ. അങ്ങനെ ആ വീട്ടിൽ താമസമാക്കിയാൽ വാടക കൊടുക്കണ്ട . കാരണം അമ്പല കമ്മിറ്റിക്കാരുടെ വകയാണല്ലോ വീട്. . അങ്ങനെയൊക്കെ സത്യൻ വല്യച്ഛൻ വിളിക്കുന്നു. വല്യച്ഛൻ സത്യത്തിനോട് അമ്മൂമ്മയുടെ മരണവും അത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നു. സത്യന്റെ സങ്കടം മനസ്സിലാക്കിയ വല്യച്ഛൻ പറയുന്നു. ജനിച്ചാൽ ഒരുനാൾ മരിക്കണം പ്രകൃതി നിയമമാണ് അത് നമ്മൾക്ക് തടുക്കാൻ പറ്റില്ല. നീ എന്തായാലും ധൈര്യമായിട്ട് ഇരിക്ക്. പെട്ടെന്ന് സത്യൻ ചോദിച്ചത് . വല്യച്ഛാ ശിവ ഭക്തനായ എനിക്ക് എങ്ങനെ വൈഷ്ണവ് ദേവനെ പൂജയ്ക്കാൻ പറ്റി? അല്ല നമുക്ക് പൂർവികമായി വൈഷ്ണവരുമായി എന്തെങ്കിലും ബന്ധമുണ്ടോ? വല്യച്ഛൻ മറുപടി പറഞ്ഞു. എടാ സത്യ നമ്മളൊക്കെ വൈഷ്ണവവംശത്തിൽ പെട്ടവരാണ്. തമിഴ്നാട്ടിൽ തിരുനെൽവേലിയിൽ സമീപമുള്ള തിരുവെങ്കിടാ നാദപുരം എന്ന വൈഷ്ണവദിവ്യദേശത്തിൽ നിന്റെ അപ്പൂപ്പന്റെ അപ്പൂപ്പൻ താമസിച്ചിരുന്നു അതായത് പൂർവികരായ നമ്മൾ അവിടെയാണ് താമസിച്ചിരുന്നത്. അതിനുശേഷം അവർ കേരളത്തിൽ ഹരിപ്പാട് വന്ന താമസമാക്കി. അവിടെ വെച്ചിട്ടാണ് നിന്റെ മുത്തശ്ശൻ ജനിച്ചു വളർന്നത്. മുത്തച്ഛന്റെ തറവാട് ഹരിപ്പാടാണ് ആ തറവാട് അവർ കൊടുത്തു. ഹരിപ്പാട് താമസിച്ചിരുന്ന നിന്റെ മുത്തച്ഛന് കൊല്ലത്ത് ജോലി കിട്ടിയ കാരണം കൊല്ലത്ത് താമസമാക്കി. മോനെ സത്യ നമ്മൾ നാലു വേദങ്ങളിൽ സാമവേദിയാണ്.നമ്മൾ ഉപാകർമ്മങ്ങൾ എല്ലാം ചെയ്യുന്നത് സാമവേദത്തിലാണ്. നമ്മൾ ശിവ ഭക്തരും ആണ് വൈഷ്ണവംശത്തിൽ പെട്ടവരും ആണ്. നമ്മൾ ദേവനെ പൂജിക്കുന്നോടത്ത് ഭസ്മം / നാമം ഉപയോഗിക്കുകയും ചെയ്യാം.. നമുക്ക് രണ്ടും ഇടാം. പൂജയുടെ സങ്കല്പം പറയുമ്പോൾ ശ്രീ പരമശിവനെയും നാരായണനെയും പറയാം. നമ്മുടെ കുടുംബ ദൈവം സാക്ഷാൽ വെങ്കിടാചലപതിയും . വരദരാജ സ്വാമിയും ആണ്. അതുകൊണ്ടല്ലേ നിനക്ക് വരദരാജ സ്വാമിയെ പൂജിക്കാൻ ഭാഗ്യമുണ്ടായത്. അങ്ങനെ കുറെ നേരത്തെ നീണ്ട സംഭാഷണം അവസാനിപ്പിച്ച കോൾ കട്ട് ചെയ്തു. വല്യച്ഛൻ പറഞ്ഞതനുസരിച്ച് വൈഷ്ണവരെ പോലെ സത്യൻ നെറ്റിയിൽ നാമമിട്ട് ക്ഷേത്രത്തിൽ പോകുന്നു . നാമമിട്ട സത്യനെ കണ്ട് നാട്ടുകാർ അത്ഭുതത്തോടെ ചോദിക്കുന്നു . എന്താണ് ഇതിന്റെ ഉദ്ദേശം? അപ്പോൾ സത്യന് അവരോട് പൂർവികമായ കഥകൾ വിവരിക്കാൻ തുടങ്ങി. നാട്ടുകാർക്ക് കാര്യം മനസ്സിലായി. സത്യന് ആലോചിച്ചത് ഭഗവത്ഗീതയിൽ ശ്രീകൃഷ്ണൻ സാമ വേദത്തെക്കുറിച്ച് പറഞ്ഞത്. വേദാനാം സാമവേദോസ്മി ദേവാനമസ്മി വാസവഃ വേദങ്ങളിൽ ഞാൻ സാമവേദം ആകുന്നു.സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണന്റെ അവതാരം തന്നെയാണ് വരദരാജ സ്വാമി. സത്യന് വീടുവിട്ടിറങ്ങി വാടകവീട്ടിൽ താമസം തുടങ്ങിയപ്പോൾ. വലിയമ്മാവൻ തിരക്കി വന്നു. ചോദിച്ചു എന്തിനാണ് വീട് വിട്ട് ഇറങ്ങിയത്? സത്യന്റെ അമ്മ പറഞ്ഞു. എപ്പോഴായാലും ഇറങ്ങേണ്ടതല്ലേ കുറച്ച് നേരത്തെ ഇറങ്ങി അത്രതന്നെ. ഞങ്ങൾക്ക് സ്വന്തമായിട്ട് ഒന്നുമില്ലല്ലോ. അങ്ങനെ ആ സംഭാഷണം അവസാനിച്ചു. അങ്ങനെ വൃശ്ചിക മാസം എത്തി അയ്യപ്പക്ഷേത്രത്തിൽ തിരക്കായി. ആ സമയത്ത് വേദ പാരായണങ്ങളും വൈദിക ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഒരു ദിവസം സത്യൻ പുരോഹിതൻ ഡോക്ടർ ഗോപിനാഥ ശർമയുമായി ഫോണിൽ ചർച്ച ചെയ്യുന്നു. എന്തായിരുന്നു ചർച്ച? വേറെ ഒന്നുമല്ല ക്ഷേത്രത്തിൽ പുരോഹിതനാണോ അമ്പല പൂജാരിക്കാണോ സ്ഥാനം വലുത് . പുരോഹിതന് നല്ല ശമ്പളം കിട്ടുന്നുണ്ട്. പക്ഷേ ക്ഷേത്ര പൂജാരിക്ക് തുച്ഛമായ ശമ്പളമാണ് കിട്ടുന്നത് എന്തുകൊണ്ട്? അദ്ദേഹം മറുപടി പറഞ്ഞു ധർമ്മശാസ്ത്രപ്രകാരം ഏറ്റവും ശ്രേഷ്ഠമുള്ള സ്ഥാനമുള്ളത് ഡോക്ടറും, പൂജാരിയുമാണ്, ദേവനെ പൂജിക്കുന്ന പൂജാരിക്ക് വിശിഷ്ടമായ സ്ഥാനമാണുള്ളത്. രാവിലെ നേരത്തെ പച്ചവെള്ളം പോലും കുടിക്കാതെ ദേവന് ഉപാസിക്കുന്നവനാണ് പൂജാരി . പൂജ കഴിഞ്ഞശേഷം നടയടിച്ച് വീട്ടിലെത്തിയിട്ടാണ് ഭക്ഷണം കഴിക്കുന്നത്. മനസ്സും ശരീരവും ഒരേപോലെ ദേവന് അർപ്പിച്ച പൂജ ചെയ്യുന്നവനാണ് പൂജാരി. ധർമ്മശാസ്ത്രപ്രകാരം പൂജാരിക്ക് നല്ല ശ്രേഷ്ഠമായ സ്ഥാനമാണുള്ളത്. അങ്ങനെ രണ്ട് ക്ഷേത്രങ്ങളിലും പുനരുദ്ധാരണത്തിന് മുമ്പായി യാഗശാല ഒരുങ്ങി. അങ്ങനെ പുനരുദ്ധാരണമായി ബന്ധപ്പെട്ട ചടങ്ങുകൾ ചെയ്യാൻ തമിഴ്നാട്ടിൽ നിന്നുള്ള പുരോഹിതന്മാർ വന്നു. ചടങ്ങുകൾ നടക്കുമ്പോൾ വലിയ തന്ത്രി അനന്തകൃഷ്ണ പാർത്ഥസാരഥി സത്യനെ ഉപദേശിച്ചു. ക്ഷേത്രം വൃത്തിയായി. സൂക്ഷിക്കേണ്ടത് നിന്റെ ചുമതലയാണ്. ബാലാലയത്തിലുള്ള ദേവനെ രണ്ടുദിവസം കഴിഞ്ഞ് ഇവിടെ മൂലം സ്ഥാനത്ത് പ്രതിഷ്ഠിക്കും. അപ്പോൾ നല്ലപോലെ പൂജിക്കണം മനസ്സിലായോ അത് കേട്ട് സത്യൻ സമ്മതം മൂളി . അങ്ങനെ ക്ഷേത്രത്തിലെ പുനരുദ്ധാരണം കെങ്കേമമായി നടന്നു. അതിനുശേഷം ഇരു ക്ഷേത്രങ്ങളിലും മണ്ഡലപൂജ കെങ്കേമമായി നടന്നു. സത്യന് മനസ്സ് നിറയെ സന്തോഷമായി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേക പുനരുദ്ധാരണവും / മണ്ഡല പൂജകളും കഴിഞ്ഞു ഇനി തന്റെ കാര്യം നോക്കണം പെട്ടെന്ന് തന്നെ കല്യാണം കഴിക്കണം . അങ്ങനെ ഒരു ദിവസം സത്യൻ തന്റെ പഴയ ഓപ്പൺ ഡിഗ്രി അപ്ലിക്കേഷൻ ഫോം നോക്കി അത് കണ്ടപ്പോൾ സത്യന് വീണ്ടും പഠിക്കാൻ തോന്നി.സത്യൻ ഇതുമായി ബന്ധപ്പെട്ട ജനസേവന കേന്ദ്രത്തിൽ അന്വേഷിച്ചു. അവർ പറഞ്ഞത് സത്യന്റെ പഴയ ഡിഗ്രി ക്യാൻസൽ ആയിപോയി . ഇപ്പോൾ പുതിയ സിലബസ് ആണ് . അതുകൊണ്ട് ആദ്യമായി അഡ്മിഷൻ എടുക്കണം. അതിനുവേണ്ടി കോഴിക്കോട് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് യാത്ര തിരിച്ചു. രാവിലെ നേരത്തെ തന്നെ കെഎസ്ആർടിസി കോഴിക്കോട് സൂപ്പർഫാസ്റ്റിൽ കേറി . കോഴിക്കോട് യൂണിവേഴ്സിറ്റിയിലെത്തി. സത്യന് പരിചയമുള്ള ചേച്ചി യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരുടെ സഹായത്തോടെ കാര്യങ്ങൾ പെട്ടെന്ന് നടന്നു. ഡിഗ്രി ക്യാൻസൽ ആക്കാൻ പറ്റി. പക്ഷേ സ്പോട്ട് അഡ്മിഷൻ ചെയ്യാൻ പറ്റിയില്ല. നിരാശനായ സത്യൻ യാത്ര തിരിച്ചു . ട്രെയിനിലാണ് പോയത്. അങ്ങനെ അവസാനം വീട് എത്തി സത്യൻ ..... പക്ഷേ നാട്ടിൽ നാട്ടുകാർ പറയാൻ തുടങ്ങി സത്യൻ യൂണിവേഴ്സിറ്റിയിൽ ഒന്നും പോയിട്ടുണ്ടാവില്ല. കോഴിക്കോട് പോയത് വേറെ ജോലി നോക്കാൻ ആയിരിക്കും . അവൻ ഇവിടുത്തെ ജോലി പറ്റുന്നുണ്ടാവില്ല നാട്ടുകാർ വെച്ചു വിളമ്പി പരദൂഷണം പറഞ്ഞ് രസിക്കുകയായിരുന്നു. യാദൃശ്ചികമായി സത്യന്റെ ബന്ധു ശിവദാസൻ കേട്ടു . പിറ്റേദിവസം രാവിലെ ശിവദാസൻ സത്യനോട് ചോദിച്ചു. നീ ഇന്നലെ യൂണിവേഴ്സിറ്റിയിൽ പോയോ? നീ വേറെ ജോലി നോക്കുന്നുണ്ടോ? സത്യൻ മറുപടി ചങ്കൂറ്റത്തോടെ പറഞ്ഞു. അതെ ഞാൻ വേറൊരു ജോലി നോക്കുന്നുണ്ട്. അതിനെന്താ. എനിക്ക് വേറെ ജോലി നോക്കാൻ പാടില്ല എന്ന് നിയമം ഉണ്ടോ. എനിക്ക് വയസ്സ് കൂടിക്കൂടി വരികയാണ് എന്റെ കൂട്ടുകാരെല്ലാം കല്യാണം കഴിഞ്ഞ് കുടുംബമായി സുഖമായി ജീവിക്കുന്നു. ഇവിടുന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഞാൻ എങ്ങനെ ജീവിക്കും. അതുകൊണ്ട് വേറെ ജോലി നോക്കിയത്. ആഗ്രഹങ്ങളും സ്വപ്നങ്ങളും എനിക്കുമുണ്ട്. ഇത് ആലോചിച്ചിട്ട് കരയാത്ത ദിവസങ്ങൾ ഇല്ല. ശിവദാസൻ പഴയ പല്ലവി തുടങ്ങി. നീ എന്ത് ജോലിക്കാണ് പോവാൻ ഉദ്ദേശിക്കുന്നത്? സത്യന് പറഞ്ഞു നല്ല ശമ്പളമുള്ള ജോലിക്ക് പോകണം ഇല്ലെങ്കിൽ പെണ്ണ് കിട്ടില്ല . പെൺകുട്ടികൾക്ക് ഡിമാൻഡ് കൂടുതലാണ്. അവരെ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റുള്ളത്. നല്ല ജോലിയുള്ള നല്ല ശമ്പളം ഉള്ള ആളെ കല്യാണം കഴിച്ചാൽ അവരുടെ ജീവിതം സുരക്ഷിതമായി. ഈ തുച്ഛമായ വരുമാനം കൊണ്ട് ഞാൻ എങ്ങനെ കല്യാണം കഴിക്കും. ക്ഷേത്രത്തിൽ എങ്ങനെ കെട്ടിയിട്ട മാതിരി ജോലി ചെയ്താൽ എവിടുന്ന് കിട്ടും പെൺകുട്ടികളെ. പണ്ട് രജിസ്ട്രേഷൻ ചെയ്തിരുന്ന എന്റെ ഡിഗ്രി ക്യാൻസൽ ചെയ്യാൻ വേണ്ടിയിട്ടാണ് കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ പോയത്. വീണ്ടും ഡിഗ്രിക്ക് ചേർന്ന് പഠിച്ചാലോ എന്ന് ഞാൻ ആലോചിക്കുന്നുണ്ട്. അത് കേട്ട വഴിക്ക് തന്നെ ശിവദാസൻ പുച്ഛത്തോടെ ചോദിച്ചു ഈ സമയത്താണ് നീ പഠിക്കുന്നത്. പഠിക്കാൻ ഒരു സമയവും കാലവും ഉണ്ട്. നിനക്ക് അത് അപ്പോഴേ കഴിഞ്ഞു. നിനക്കൊപ്പം 33 വയസ്സായി ഇപ്പോഴാണ് നിനക്ക് പഠിക്കാൻ തോന്നിയത്. പഠിക്കേണ്ട പ്രായത്തിൽ ഒന്നും പഠിക്കാതെ വട്ട തിരിഞ്ഞു നടന്നു. ഇപ്പോൾ പഠിക്കണം നന്നായിട്ടുണ്ട്. സത്യൻ മറുപടി പറഞ്ഞു പഠിക്കാൻ പ്രായം ഒരു പ്രശ്നമല്ല ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ ഓപ്പൺ ഡിഗ്രി പഠിക്കാൻ പോവുകയാണ് . പോരാത്തതിന് ഞാൻ കോളേജിൽ ജോലി ചെയ്ത കാരണം എല്ലാ കാര്യങ്ങളും അറിയാം എന്റെ അടുത്ത് ആരും ഉപദേശിക്കാൻ വരണ്ട. നിങ്ങൾ കാരണമാണ് എന്റെ സ്വപ്നങ്ങൾ / മോഹങ്ങൾ തകർന്നടിഞ്ഞത് എന്റെ അടുത്ത് നിങ്ങളാണ് ക്ഷേത്രം ഏറ്റെടുക്കണമെന്ന് പറഞ്ഞ് പ്രകോപിപ്പിച്ചത് . അതും പോരാണ്ട് ക്ഷേത്രം ഏറ്റെടുത്താൽ കമ്മിറ്റിക്കാർ വീട് തരും എന്ന് പറഞ്ഞ് കുറെ നാളായി എന്നെ വട്ടം കർക്കിപ്പിക്കുന്നു ഞാനും ഒരു മനുഷ്യനാണ്. ശിവദാസൻ തിരിച്ചു മറുപടി പറഞ്ഞു നിന്നോട് ക്ഷേത്രം ഏറ്റെടുക്കാൻ ഞാൻ പറഞ്ഞു? നിനക്ക് ക്ഷേത്രം ഏറ്റെടുക്കാൻ പറ്റില്ല എന്ന് പറയാമല്ലോ അപ്പോൾ എവിടെ പോയി നിന്റെ മിടുക്ക്. ഇത് കേട്ട് സത്യൻ വളരെ ദുഃഖിതനായി ഇരുന്നു പോയി. അപ്പോൾ താൻ ജോലി ചെയ്ത രണ്ടു സ്ഥാപനങ്ങളുടെ ജോലി ചെയ്ത അനുഭവ പരിചയമുള്ള സർട്ടിഫിക്കറ്റുകൾ സത്യൻ ശിവദാസിന് കാണിച്ചുകൊടുത്തു. അപ്പോൾ അയാൾ പറഞ്ഞു നീ രണ്ടു ഓഫീസുകളിലും ജോലി ചെയ്തിട്ട് ഇപ്പോൾ ക്ഷേത്രത്തിൽ അല്ലേ വന്ന ജോലി ചെയ്യുന്നത് നീ അഭിമുഖത്തിന് പോകുമ്പോൾ അതൊക്കെ അവർ നോക്കും. അതോടെ സംഭാഷണം അവസാനിച്ചു. അങ്ങനെ 15 ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം യാദൃശ്ചികമായി രാത്രി സത്യന്റെ വല്യമ്മാവന്റെ മകൻ കോൾ ചെയ്തു. വല്യമ്മാവന്റെ മകൻ പറഞ്ഞു. എന്റെ അച്ഛന് പെട്ടെന്ന് ഹൃദയാഘാതം വന്നു ആശുപത്രിയിൽ കൊണ്ടുപോയി. ഇത് കേട്ടപ്പോൾ സത്യൻ ഒന്ന് ഞെട്ടി. സത്യൻ മനസ്സിൽ വിചാരിച്ചു തന്നെയും തന്റെ കുടുംബത്തെയും നോക്കുന്നതിൽ അമ്മൂമ്മയ്ക്ക് ശേഷം ഏറ്റവും കൂടുതൽ മുഖ്യ പങ്ക് വഹിച്ചത് വല്യമ്മാവൻ ആയിരുന്നു...... പിറ്റേദിവസം സത്യൻ വല്യമ്മാവന് വേണ്ടി പൂജകൾ ചെയ്തു. പിന്നീട് രണ്ട് ദിവസങ്ങൾക്കുശേഷം . അർദ്ധരാത്രി പെട്ടെന്ന് സത്യനെ വിളിച്ചു വല്യമ്മാവന്റെ മകൻ പറഞ്ഞു. അച്ഛൻ പോയി ഇത് കേട്ട പാട് സത്യൻ പരിഭ്രാന്തനായി. സത്യനെ ഈ കാര്യം അമ്മയോട് പറഞ്ഞു. അമ്മ പൊട്ടിക്കരഞ്ഞു. അങ്ങനെ തന്റെ കൺമുമ്പിൽ തനിക്ക് വേണ്ടപ്പെട്ടവരുടെ തുടർച്ചയായ മരണങ്ങൾ തന്റെ കസിനും പഴയ മുതലാളിയുമായ സതീഷ് കുമാറിന്റെ അച്ഛൻ വൈദ്യശ്വരന്റെ മരണം. തന്റെ ഗുരുവായ വെങ്കിടേശ്വര പാർത്ഥസാരഥിയുടെ മരണം. തന്റെ അമ്മൂമ്മയുടെ മരണം. ഇപ്പോഴിതാ തന്റെ വല്യമ്മാവന്റെ മരണം. അങ്ങനെ എത്രയെത്ര മരണങ്ങൾ? വല്യമ്മാവന്റെ മരണാന്തര ചടങ്ങുകൾക്കായി ബന്ധുക്കൾ എല്ലാവരും ബാംഗ്ലൂരിലേക്ക് പോയി. സത്യന് പോകാൻ കഴിഞ്ഞില്ല . അപ്പോഴാണ് വരദരാജ സ്വാമി ക്ഷേത്രത്തിൽ ബ്രഹ്മോത്സവത്തിന് കൊടിയേറിയത് . ക്ഷേത്രത്തിലെ ചെറിയ തന്ത്രി ലക്ഷ്മി നരസിംഹൻ ആണ്.. ബ്രഹ്മ ഉത്സവത്തിന്റെ പൂജ കാര്യങ്ങൾ നിർവഹിച്ചത്. ആ സമയത്ത് സത്യൻ തന്റെ മനസ്സിലുള്ള ദുഃഖങ്ങൾ നരസിംഹനോട് പറഞ്ഞു. ഞാൻ പൂജയ്ക്കായി സ്ഥിരമായി ഇറങ്ങിയ ആളല്ല നേരത്തെ ഓഫീസ് ജോലിക്ക് പോയ ആളാണ് ധാരാളം മത്സര പരീക്ഷകളും എഴുതി. പല കമ്പനികളിലും അഭിമുഖത്തിന് പോയി. ഇപ്പോൾ ഒരു വഴിയും ഇല്ലാതെ ക്ഷേത്രത്തിൽ പൂജ ചെയ്യുകയാണ് ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു. നരസിംഹൻ അതിന മറുപടി പറഞ്ഞു. നിനക്ക് ഇവിടെ ഇപ്പോൾ എന്തു കുറവാണുള്ളത്. നീ ദൈവത്തെ ആത്മാർത്ഥമായി സേവിക്കുന്നില്ലേ. നമ്മൾ ആത്മാർത്ഥമായി സേവിക്കും തോറും ദൈവം നമുക്ക് അഭിവൃദ്ധി തരും. നീ ഒന്നും കൊണ്ടും വിഷമിക്കേണ്ട. അപ്പോൾ സത്യൻ പറഞ്ഞു. എന്നെ പുറം പൂജയ്ക്ക്. വിളിക്കാമോ. നരസിംഹൻ മറുപടി പറഞ്ഞു. പുറം പൂജക്കെ ഒക്കെ പോവുകയാണെങ്കിൽ കാലത്ത് നേരത്തെ പോണം ഇവിടെ നീ ഒറ്റക്കല്ലേ ഉള്ളത് അപ്പോൾ പാടാണ്. സംഭാഷണം അവസാനിച്ചു. അങ്ങനെ ഒരു ദിവസം സത്യന്റെ പൂജാരി സുഹൃത്തായ വിശ്വനാഥന് വിവാഹം നടക്കുന്നു. പെട്ടെന്നായിരുന്നു വിവാഹം. തന്റെ കുടുംബത്തിൽപ്പെട്ട വിധവയായ പെൺകുട്ടിയെയാണ് അയാൾ വിവാഹം ചെയ്തത്. സത്യനെ പോലെ തന്നെ വളരെയധികം കഷ്ടപ്പെടുന്ന കുടുംബമായിരുന്നു വിശ്വനാഥന്റെ കുടുംബം . അയാൾക്ക് വയസ്സായ അച്ഛനും അമ്മയും ഉണ്ട്. വിശ്വനാഥന്റെ വിവാഹത്തിന് സത്യന് പോകാൻ കഴിഞ്ഞില്ല. ഇരു ക്ഷേത്രങ്ങളിലും നോക്കിയത് സത്യനായിരുന്നു . അങ്ങനെ സത്യന്റെ ക്ഷേത്രത്തിൽ സമീപത്തുള്ള സർക്കാർ സ്കൂളിലെ ടീച്ചർ തൊഴാൻ ആയി വരുന്നു. ടീച്ചറുടെ പേര് സുധ..........അവർ സത്യനെ പരിചയപ്പെടുന്നു. അപ്പോൾ സത്യൻ അവരോട് പറയുന്നു. ടീച്ചറെ അധ്യാപനം എന്റെ ഒരു സ്വപ്നമായിരുന്നു പക്ഷേ അതിനനുസരിച്ച് പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ രണ്ട് സ്വകാര്യ കോളേജുകളിൽ ജോലി ചെയ്തിട്ടുണ്ട്. അവസാനം ജീവിക്കാൻ വഴിയില്ലാതെയാണ് ക്ഷേത്രത്തിൽ പൂജ ഏറ്റെടുത്തത്. സുധ ടീച്ചർ മറുപടി പറഞ്ഞു. ദൈവത്തെ തൊട്ടു പൂജിക്കുന്ന നിങ്ങൾ ഇങ്ങനെ വിഷമം പറഞ്ഞാൽ. ഭക്തജനങ്ങളുടെ കാര്യം എന്താവും. നിങ്ങൾക്കൊരു ഭാഗ്യം തരാൻ വേണ്ടിയിട്ടാണ് ദൈവം അമ്പലത്തിൽ പൂജിക്കാനുള്ള നിയോഗം തന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കും എന്ന് പറഞ്ഞ് സംഭാഷണം അവസാനിച്ചു. അങ്ങനെയിരിക്കെ ക്ഷേത്ര കമ്മിറ്റിയുടെ സെക്രട്ടറി രാധാകൃഷ്ണൻ ക്ഷേത്രത്തിൽ എത്തി.. സത്യൻ അയാളോട് താമസിക്കാൻ വീടിനായി അപേക്ഷിച്ചു. അയാൾ പറഞ്ഞു. ഞങ്ങൾ ഒരു മീറ്റിംഗ് കൂടുന്നുണ്ട് അതിനുശേഷം ശരിയാക്കാം. ക്ഷേത്ര കമ്മിറ്റിക്കാര് അങ്ങനെ ചർച്ച ചെയ്തശേഷം . വീട് ശരിയാക്കി കൊടുത്തു . സത്യന് സമാധാനമായി പക്ഷേ ഊരാക്കുടുക്കലുമായി . കാരണം വേറെ ജോലി തനിക്ക് പെട്ടെന്ന് കിട്ടുകയാണെങ്കിൽ കമ്മറ്റിക്കാർ തന്ന വീട് ഒഴിയേണ്ടി വരും. മാത്രമല്ല വേറെ വീട് കിട്ടാനും ബുദ്ധിമുട്ടായിരിക്കും വാടക കൊടുക്കാനുള്ള വരുമാനവും ഇല്ല. അങ്ങനെ ഭേദപ്പെട്ട വരുമാനമുള്ള ജോലി കിട്ടിയാൽ മാത്രമേ. ഈ വീട് ഒഴിയാൻ പറ്റുകയുള്ളൂ. സത്യൻ ഓരോന്നാലോചിച്ച് ഇരിപ്പായി. ഇനി എങ്ങനെയാണ് വേറെ ജോലിക്ക് പരിശ്രമിക്കുക വല്ലാതെ ബുദ്ധിമുട്ടായല്ലോ. തനിക്ക് രണ്ട് ദിവസം ഇവിടുന്നു മാറി നിൽക്കണമെങ്കിൽ ക്ഷേത്രത്തിൽ ഒരാൾ സഹായത്തിനു വേണം. അപ്പോഴാണ് ആ പ്രദേശത്ത് തന്നെയുള്ള രാമസ്വാമി എന്ന ആൾ സത്യന്റെ ക്ഷേത്രത്തിൽ വരുന്നു. രാമസ്വാമിക്ക് സത്യന്റെ അച്ഛനാവാനുള്ള പ്രായമുണ്ട്.. അയാൾ പറഞ്ഞു. നിനക്ക് ക്ഷേത്രത്തിൽ എന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്തു തരാം. ഞാനിപ്പോൾ മറ്റുള്ള ക്ഷേത്രങ്ങളിൽ മുട്ടി ശാന്തി ജോലിക്ക് പോകുന്നുണ്ട്... നിനക്ക് താല്പര്യമെങ്കിൽ നിന്റെ ക്ഷേത്രത്തിലും ഞാൻ വരാം. അത് കേട്ട് സത്യൻ സമ്മതം മൂളി അങ്ങനെ സത്യന്റെ സഹായിയായി രാമസ്വാമി വന്നു. ഇടയ്ക്ക് വിശ്വനാഥന്റെ ക്ഷേത്രത്തിലും പോകും. ഇരു ക്ഷേത്രങ്ങളിലും രാമസ്വാമിയുടെ സാന്നിധ്യം ഉണ്ട്. അങ്ങനെയിരിക്കെ യാദൃശ്ചികമായി സത്യന്റെ ആത്മ സുഹൃത്തായ മുഹമ്മദ് ഇഖ്ബാലിനെ സത്യൻ കാണുന്നത്. മുഹമ്മദ് ഇഖ്ബാലിനെ പോലീസിലാണ് ജോലി.സത്യൻ കടയിൽ പോയി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുമ്പോൾ അപ്രതീക്ഷിതമായി ഇഖ്ബാലിനെ കാണുന്നു. ഇക്ബാൽ ചോദിച്ചു എടാ സത്യാ സുഖമാണോ എന്തൊക്കെയുണ്ട് വിശേഷങ്ങൾ. നീ വീട്ടിലേക്ക് പോവുകയാണോ ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം എടാ നീ വണ്ടി കയറ്. അങ്ങനെ രണ്ടുപേരും കൂടി സത്യന്റെ വീട്ടിലെത്തി. സത്യന്റെ അമ്മയോട്ഇക്ബാൽ സംസാരിച്ചു. അപ്പോഴാണ് ഇക്ബാലിന് സത്യന്റെ വീട്ടിലെ ദുരിതങ്ങൾ മനസ്സിലാകുന്നത്. അത് കേട്ട വഴിക്ക് ഇക്ബാലിന്റെ കണ്ണിൽ കൂടെ കണ്ണീർ ധാരധാരയെ ഒഴുകി. ഒഴുകിയ കണ്ണീര് പെട്ടെന്ന് തുടച്ചു കളഞ്ഞു. എന്നിട്ട് പറഞ്ഞു അമ്മ വിഷമിക്കേണ്ട സത്യന് എന്തെങ്കിലും ജോലി വാങ്ങിച്ചു കൊടുക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി അതിൽ ഒരു മടി കാണിക്കേണ്ട എന്നെയും സത്യനെ പോലെ കണ്ടാൽ മതി. അങ്ങനെ ഇക്ബാൽ തിരിച്ചുപോകുന്നു. ഇഖ്ബാൽ തന്റെ ജീവിതത്തിൽ വരുന്നതോടെ സത്യൻ കൂടുതൽ സന്തോഷവാനായി കാണപ്പെടുന്നു. ( ഉദാഹരണം. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ മഴ പെയ്താൽ എങ്ങനെ ഉണ്ടാവും അതേപോലെയാണ് വിരസത നിറഞ്ഞ തന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ പൂത്തരിയുമായി വന്ന ഇഖ്ബാൽ ) അങ്ങനെ ഒരു ദിവസം ക്ഷേത്രത്തിൽ രാമസ്വാമി സത്യനോട് പറയുന്നു. സത്യാ നിന്റെ അളിയൻ ബാംഗ്ലൂരിൽ ഉണ്ടല്ലോ.നിനക്ക് ബാംഗ്ലൂർ പോയി അവിടെ വല്ല ജോലി നോക്കിക്കൂടെ. എന്തിനാ ഇവിടെ കുറഞ്ഞ ശമ്പളത്തിന് കിടന്നു കഷ്ടപ്പെടുന്നത് . ബാംഗ്ലൂർ ജോലിക്ക് പോയാൽ ഒഴിവുസമയം കിട്ടുമ്പോൾ നിനക്ക് വൈദിക പരിപാടിക്ക് പോകാം ( അതിനു നല്ല വരുമാനം ആണ് കിട്ടുക ) ഒരു രണ്ടുവർഷം ബാംഗ്ലൂരിൽ കുറച്ച് കഷ്ടപ്പാട് സഹിക്കേണ്ടിവരും മൂന്നാമത്തെ വർഷം നിനക്ക് കാറും ബംഗ്ലാവുമായി സുഖിച്ചു ജീവിക്കാം. ഇവിടെ നീ ക്ഷേത്ര ജോലിയുമായി നടന്നു കഴിഞ്ഞാൽ (സൈഡിൽ വേറെ പണിക്കൊന്നും പോകാതെ ക്ഷേത്ര പണിയും കഴിഞ്ഞ് വിശ്രമിച്ചാൽ ഒന്നും നിനക്ക് ഉണ്ടാക്കാൻ പറ്റില്ല ) ജീവിക്കാൻ ബുദ്ധിമുട്ടാണ് നീ വലിയ നിലയിൽ എത്താൻ പോണില്ല. നിന്റെ ജീവിതം നീ നോക്കണം നീയില്ലെങ്കിലും ഇവിടെ വേറെ ആളെ വരും ക്ഷേത്ര പൂജകൾ നടക്കും. ഇവിടുത്തെ ജോലിയിൽ സ്ഥിരമായി നിന്നാൽ നീ ജീവിതത്തിൽ ഒന്നും ആവില്ല . അതുകൊണ്ട് നീ നിന്റെ അളിയനോട് സംസാരിച്ച ബാംഗ്ലൂർ പോകാൻ നോക്ക്.സത്യൻ പറഞ്ഞു. ശരിയാണ് മാമാ ഇത് ആലോചിച്ചിട്ട് എനിക്ക് ഉറക്കമില്ല ഞാനിവിടെ നിന്ന് രക്ഷപ്പെടാൻ പല വഴികളും ആലോചിക്കുന്നുണ്ട് പല ജോലിക്കും ശ്രമിക്കുന്നുമുണ്ട്. ഒന്നും ശരിയാകുന്നില്ല. അളിയനോട് ഈ കാര്യം സംസാരിച്ചതാണ്. പക്ഷേ അളിയൻ സമ്മതം മൂളി. അല്ലാണ്ട് വേറെ ഗുണം ഒന്നും ഉണ്ടായില്ല. ഇനി എന്തെങ്കിലും ചെയ്യണം. പിറ്റേദിവസം സത്യൻ ക്ഷേത്ര ജോലികൾ എല്ലാം കഴിഞ്ഞ് നടയടച്ച് സുഹൃത്ത് വിശ്വനാഥന്റെ അയ്യപ്പ ക്ഷേത്രത്തിൽ എത്തി. വിശ്വനാഥന് അന്ന് പ്രത്യേകപൂജകൾ ഉണ്ടായിരുന്നു അതുകൊണ്ട് നട അടക്കാൻ വൈകി. അങ്ങനെ ഇരുവരും സംസാരിക്കാൻ തുടങ്ങി. സത്യൻ പറഞ്ഞു . നമ്മുടെ സമുദായത്തിൽ പെട്ട സാധാരണക്കാരായ ക്ഷേത്ര പൂജാരിമാർക്കും( ചെറിയ ക്ഷേത്രങ്ങളിൽ കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന പൂജാരിമാർ ) പാചകക്കാർക്കും ആരും തന്നെ പെണ്ണു കൊടുക്കുന്നില്ല. എല്ലാവരും ആർഭാടം തന്നെയാണ് നോക്കുന്നത് നമുക്കൊന്നും പെണ്ണില്ല . ഇത് കേട്ടതോടെ വിശ്വനാഥൻ ദേഷ്യത്തോടെ മറുപടി പറഞ്ഞു . മറ്റുള്ളവർ നമ്മളെ തരംതാഴ്ത്തുന്നതുപോലെ നമ്മൾ നമ്മളെ വിലകുറച്ച് കാണരുത്. നമ്മൾ ചെയ്യുന്നത് വലിയ കാര്യമാണ് നമ്മൾ ദൈവത്തെ തൊട്ടു സേവിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ നമ്മുടെ കഷ്ടങ്ങളൊക്കെ തീരും. എന്തുതന്നെയായാലും ഈ ജോലി കൊണ്ട് കുടുംബ പട്ടിണി ഇല്ലാണ്ട് പോകുന്നില്ലേ . അന്നത്തിനു ബുദ്ധിമുട്ടില്ല അതു തന്നെയാണ് നമ്മൾ നോക്കേണ്ടത്. അങ്ങനെ ദിവസങ്ങൾ കടന്നുപോയി അപ്രതീക്ഷിതമായി ഇഖ്ബാൽ സത്യനെ വിളിക്കുന്നു. ഇക്ബാൽ പറഞ്ഞു എടാ സത്യാ നിങ്ങടെ സമുദായത്തിൽപ്പെട്ട ആളുടെ വലിയ തുണിക്കടയിൽ നിനക്ക് ഞാൻ ജോലി പറഞ്ഞു വച്ചിട്ടുണ്ട്. നീ എത്രയും പെട്ടെന്ന് ബയോഡാറ്റ എനിക്ക് അയച്ചു താ . ഞാനത് തുണിക്കടയിൽ ഏൽപ്പിച്ചിട്ട് അവരുമായി സംസാരിക്കട്ടെ. പിറ്റേദിവസം ഇഖ്ബാൽ സത്യന്റെ ബയോഡേറ്റയുമായി തുണിക്കടയുടെ എച്ച് ആർ ഓഫീസിലെത്തി എച്ച് ആർ മാനേജരുമായി സംസാരിച്ചു. മാനേജർ പറഞ്ഞു.നിലവിൽ ഇവിടെ ഒഴിവുകൾ ഇല്ല. അഥവാ എന്തെങ്കിലും ഒഴിവുകൾ ഉണ്ടെങ്കിൽ നിങ്ങടെ സുഹൃത്തിന് പരിഗണിക്കാം. അതിനുശേഷം ഇക്ബാൽ സത്യനെ വിളിച്ചു. എടാ സത്യാ നിന്റെ ബയോഡേറ്റ തുണിക്കടയുടെ എച്ച് ആർ ഓഫീസിലുണ്ട്. അവര് പറഞ്ഞത് എന്തെങ്കിലും ഒഴിവു വരുകയാണെങ്കിൽ നിന്നെ എന്തായാലും അവർ വിളിക്കും അപ്പോൾ നീ കോൾ എടുക്കണം ( ചിലപ്പോൾ നിനക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്നായിരിക്കും കോൾ വരിക നീ അത് എടുക്കണം ) സത്യൻ ഇത് കേട്ടപ്പോൾ വല്ലാത്ത സന്തോഷമായി തനിക്ക് ജീവിതത്തിൽ രക്ഷപ്പെടാനുള്ള ഏണിയാണ് ഇഖ്ബാൽ ഒരുക്കി തരുന്നത്. ഇഖ്ബാൽ ജോലിത്തിരക്കുകൾ എല്ലാം ഒഴിയുമ്പോൾ സത്യനെ വിളിക്കും. അതും പോരാണ്ട് ഒഴിവു ദിവസങ്ങളിൽ അവർ കറങ്ങാൻ പോകും. ഒരു ദിവസം ഇഖ്ബാൽ സത്യനെയും കൊണ്ട് നഗരത്തിലെ പിഎസ്‌സി ഓഫീസ് വരെ പോയി. വരുന്ന വഴിക്ക് രണ്ടുപേരും ഫോട്ടോഷൂട്ട് എടുത്തു തുടങ്ങി. സത്യൻ ഇഖ്ബാലിന്റെ ബുള്ളറ്റിൽ കയറിയിരുന്ന പോസ് തുടങ്ങി. വിവിധ തരത്തിലുള്ള ബൈക്ക് പോസ്. വഴിയേ പോകുന്ന ആൾക്കാരെല്ലാം സത്യത്തിന് അത്ഭുതത്തോടെ നോക്കാൻ തുടങ്ങി. പക്ഷേ സത്യൻ അത് ഒന്നും കാര്യമാക്കിയില്ല. സൈക്കിൾ ബാലൻസ് പോലുമില്ലാത്ത സത്യൻ ബൈക്കിൽ ചാടി ഇരുന്ന് പോസ് ചെയ്യുന്നത് കണ്ടപ്പോൾ ഇക്ബാലിനെ ചിരി അടക്കാനായില്ല . ( ഇതിനുമുമ്പ് ഇങ്ങനെ ഒരു സംഭവം നടന്നപ്പോൾ സത്യന്റെ ആത്മസുഹൃത്ത് ജയിംസിനും ചിരിക്കാന്‍ അടക്കാൻ കഴിഞ്ഞില്ല) സത്യൻ ബൈക്കിൽ കയറി കോപ്രായം കാണിക്കുകയാണ് വെള്ള മുണ്ടും വെള്ള ഷർട്ടുമാണ് സത്യൻ ധരിച്ചിരുന്നത്. ഇഖ്ബാൽ സത്യനോട്. പറഞ്ഞു. എടാ സത്യാ നീയെന്താടാ വെള്ളയും വെള്ളയും ഇട്ടിരിക്കുന്നത്.വല്ല രാഷ്ട്രീയപാർട്ടിയുടെ ജാഥയ്ക്ക് പോകുന്നുണ്ടോ. സത്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു അത് ഞാന് അങ്ങനെയൊന്നുമില്ല അങ്ങനെ ഇരുവരും ഫോട്ടോഷോട്ടിൽ മുഴുകി അതിനുശേഷം രണ്ടായി പിരിഞ്ഞു. അങ്ങനെയിരിക്കെ സത്യൻ മനസ്സിൽ ആലോചിച്ചു . കാലാകാലങ്ങളായി പൂജാരി വേഷത്തിൽ ആണല്ലോ താൻ നടക്കുന്നത്. ഇനി തന്നെ കണ്ടാൽ പൂജാരി ആണെന്ന് ആർക്കും തോന്നാൻ പാടില്ല. അതുകൊണ്ട് പരമാവധി സ്റ്റൈൽ മാറ്റ് പിടിക്കണം. ഇന്നത്തെ ലേറ്റസ്റ്റ് ട്രെൻഡിനനുസരിച്ച് മാറണം.( കാലത്തിനനുസരിച്ച് കോലം തുള്ളണം) കുറച്ചു ദിവസങ്ങൾക്കു ശേഷം ഇഖ്ബാൽ അവധിക്ക് നാട്ടിൽ വന്നു. അങ്ങനെ രണ്ടുപേരും കൂടി കറങ്ങാൻ പോയി. സത്യന് ഇക്ബാലിന്റെ ബൈക്കിന്റെ ബാക്കിലിരുന്ന് പോവാൻ പ്രത്യേക ഇഷ്ടമാണ് കാരണം പ്രകൃതി ഭംഗിയും നഗരക്കാഴ്ചകളും വേണ്ടുവോളം ആസ്വദിക്കാം. അങ്ങനെ പതിവുപോലെ അവർ ഫോട്ടോഷൂട്ട് നടത്തി. അന്ന് സത്യൻ ധരിച്ചിരുന്നത്. വെള്ളമുണ്ടും. വെള്ള ഷർട്ടും ആയിരുന്നു. എന്നാൽ ഇപ്പോൾ ഷർട്ടും പാന്റും കൂടെ ഒരു കൂളിംഗ് ഗ്ലാസ്. ഇക്ബാൽ പറഞ്ഞു . എടാ സത്യാ ഇപ്പോൾ നിന്നെ കണ്ടാൽ പൂജാരി ആണെന്ന് പറയുകയില്ല. ഇപ്പോൾ നീ അടിപൊളിയായിട്ടുണ്ട് അങ്ങനെ അവർ പഠനകാലത്തെ രസകരമായ അനുഭവങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. അതിനുശേഷം ഇരുവരും രണ്ടായി പിരിഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇക്ബാൽ അവധിക്ക് നാട്ടിൽ വന്നു. ഇഖ്ബാൽ സത്യനേയും കൊണ്ട് കറങ്ങാൻ പോയി. ആദ്യം പോയത് പോലീസ് കാന്റീൻലേക്ക് ആയിരുന്നു. പോലീസ് ക്യാന്റീനിൽ എത്തിയപ്പോൾ സത്യൻ ഞെട്ടിപ്പോയി. രണ്ടുമൂന്നു നിലകളുള്ള ഹൈപ്പർ മാർക്കറ്റ് പോലെയുണ്ട് പോലീസ് കാന്റീൻ. അവിടുന്ന് ഇഖ്ബാലിന്റെ വീട്ടാവശ്യങ്ങൾക്കുള്ള കുറേ സാധനങ്ങൾ എല്ലാം വാങ്ങിച്ചിട്ട് പുറത്തു പോയിട്ട് കുറച്ചു വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങൾ സത്യന് കൊടുത്തു. എന്നിട്ട് രണ്ടു പേരും തിരിച്ച് വീട്ടിലേക്ക് പോയി. അങ്ങനെ ഒരു ദിവസം യാദൃശ്ചികമായി സത്യന്റെ ആത്മസുഹൃത്ത് ജെയിംസ് സത്യനെ വിളിക്കുന്നു. എടാ സത്യാ നിന്നെ ഞാൻ എത്ര പ്രാവശ്യം വിളിച്ചു . അതുപോട്ടെ നിനക്ക് കല്യാണം ഒന്നും കഴിക്കേണ്ട . സത്യൻ മറുപടി പറഞ്ഞു. തന്നെപ്പോലുള്ള ക്ഷേത്ര പൂജാരികൾക്ക് ആര് പെണ്ണ് തരാൻ .പെൺകുട്ടികൾക്ക് ഭയങ്കര ഡിമാൻഡ് ആണ്. ജെയിംസ് മറുപടി പറഞ്ഞു എല്ലാത്തിനും അതിന്റെ തായ് സമയമുണ്ട് അപ്പോൾ ശരിയാവും . നീ വിഷമിക്കേണ്ട. നീ ഇടയ്ക്ക് കൂട്ടുകാരുടെ കൂടെ ചുമ്മാ കറങ്ങാൻ പോ. മനസ്സിനും ശരീരത്തിനും വല്ലാത്ത ഉന്മേഷമായിരിക്കും ഇടക്ക് ഒഴിവു ദിവസങ്ങളിൽ കറങ്ങാൻ പോകുമ്പോൾ. എടാ സത്യാ ഞാൻ ഒരു കാര്യം പറയാൻ മറന്നു അടുത്തമാസം ഞാൻ സൗദിയിലേക്ക് പോവുകയാണ് അവിടെ ഒരു നല്ല ജോലി കിട്ടിയിട്ടുണ്ട് ഇനി 2 വർഷം കഴിഞ്ഞിട്ട് ഞാൻ തിരിച്ചു വരുള്ളൂ. അത് കേട്ടപ്പോൾ സത്യന് സന്തോഷമായി സത്യൻ ആത്മ സുഹൃത്തിന് സന്തോഷത്തോടെ യാത്ര ആശംസകൾ നേർന്നു. അതോടെ സംഭാഷണം അവസാനിച്ചു. അങ്ങനെ ഒരു ദിവസം ഇഖ്ബാൽ കാറുമായി സത്യനെ വിളിച്ച് കറങ്ങാൻ പോയി . അങ്ങനെ അവർ കുറെ ദൂരം സഞ്ചരിച്ചു . തണലുള്ള ഭാഗത്ത് വണ്ടി നിർത്തി . രണ്ടുപേരും കൂടി ഫോട്ടോഷൂട്ട് നടത്തി. കാറിൽ കുറെ പോസ് എടുത്തു മാറിമാറി . വീഡിയോ ഷൂട്ടും നടത്തി. സത്യന് ഇത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു. മധുരിക്കുന്ന ഓർമ്മകൾ എന്ന വേണമെങ്കിൽ പറയാം. സത്യന്റെ വിനോദം കൂട്ടുകാരുടെ കൂടെ പുറമേ കറങ്ങാൻ പോകുമ്പോൾ ഫോട്ടോഷൂട്ട് എടുക്കണം. പ്രകൃതിരമണീയമായ സ്ഥലങ്ങളുടെ ഫോട്ടോ എടുക്കണം അത് കൺകുളിർക്കെ കാണണം.ഫോട്ടോ എടുക്കുന്നത് സത്യനൊരു ലഹരിയാണ്. അങ്ങനെ അവർ ബൈക്ക് ഷോറൂമിൽ പോയി അവിടെ പോയപ്പോൾ സത്യൻ തന്റെ പതിവ് പല്ലവി ആവർത്തിച്ചു. അവിടെ വിൽക്കാൻ വെച്ചിരിക്കുന്ന ബൈക്കുകളിൽ എല്ലാം സത്യൻ ചാടി കയറിയിരുന്നു പോസ് എടുക്കാൻ തുടങ്ങി. ഇത് കണ്ടപ്പോൾ അവിടെ ജോലി ചെയ്യുന്ന പെണ്ണുങ്ങൾ ചിരിക്കാൻ തുടങ്ങി പക്ഷേ അവരുടെ മുഖം കണ്ടപ്പോൾ സത്യൻ കാര്യം മനസ്സിലായി. അവർ മനസ്സിൽ വിചാരിക്കുന്നത് ഇയാൾ വണ്ടി വാങ്ങാൻ ഒന്നുമല്ല വന്നത് ചുമ്മാ വണ്ടികയറി ഇരുന്ന് ഫോട്ടോ എടുക്കാൻ. രാവിലെ തന്നെ ഒരത്തുമാർ വന്നോളും.... . സത്യൻ അവരെ നോക്കി ചമ്മിയ ഒരു ചിരി പാസാക്കിയിട്ട്. ഇഖ്ബാലിന്റെകൂടെ വീട്ടിലേക്ക് തിരിച്ചു . പിന്നീട് അവർ രണ്ടായി പിരിഞ്ഞു. സത്യൻ അണിഞ്ഞൊരുങ്ങി പുറത്തേക്ക് പോകുമ്പോൾ തന്നെ. സത്യന്റെ അമ്മയ്ക്ക് അറിയാം ഫോട്ടോ എടുക്കാനാണ് പോകുന്നതെന്ന്. അങ്ങനെ ക്ഷേത്രത്തിൽ വൃശ്ചിക ധനുമാസ പൂജകൾ പതിവുപോലെ കെങ്കേമമായി നടന്നു. അയ്യപ്പൻ വിളക്ക് മഹോത്സവം സമാപിച്ചു. പിറ്റേദിവസം ക്ഷേത്രത്തിൽ പൊതുയോഗം കൂടി. സത്യനും വിശ്വനാഥനും തങ്ങളുടെ പരാതികളും സങ്കടങ്ങളും ക്ഷേത്ര ഭാരവാഹികളോട് പറഞ്ഞു. വിശ്വനാഥന്റെ പരാതി അവർ കേട്ട ഭാവം പോലും നടിച്ചില്ല.സത്യൻ പരാതി പറഞ്ഞപ്പോൾ ക്ഷേത്ര ഭാരവാഹികളിൽ ഒരാൾ പറഞ്ഞു. എടാ സത്യാ വിശ്വനാഥൻ ക്ഷേത്രം ഏറ്റെടുത്തിട്ട് 30 വർഷമായി അയാൾക്ക് പരാതി പറയാം . നീ ക്ഷേത്രം ഏറ്റെടുത്തിട്ട് മൂന്നുവർഷമേ ആയിട്ടുള്ളൂ. നിനക്കെന്തെങ്കിലും പരാതിയോ/ വിഷമങ്ങൾ ഉണ്ടെങ്കിൽ അത് ക്ഷേത്ര പൊതുയോഗം കൂടുമ്പോൾ അല്ല പറയേണ്ടത്. ക്ഷേത്ര ഭാരവാഹികളിൽ മുതിർന്ന സ്ഥാനത്ത് ഇരിക്കുന്നവരുടെ അടുത്ത് നിന്റെ വിഷമങ്ങളും പരാതികളും പറഞ്ഞാൽ ഈ കാര്യം ക്ഷേത്ര പൊതുയോഗത്തിൽ ചർച്ച ചെയ്യും. അതാണ് ഒരു രീതി അല്ലാണ്ട് നീ നേരിട്ട് വന്ന് പൊതുയോഗത്തിൽ പറയുന്നത് ശരിയല്ല. നീ ഇവിടുത്തെ സ്ഥിരപൂജാരി അല്ല. സത്യൻ മറുപടി പറഞ്ഞു. നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ ഇവിടുത്തെ സ്ഥിരപൂജാരി അല്ല. ഞാൻ നേരത്തെ ഓഫീസ് ജോലികളൊക്കെ ചെയ്തുകൊണ്ടിരുന്ന ആളാണ്. കുറെ ജോലികൾക്ക് ശ്രമിച്ചു ഒന്നും കിട്ടിയില്ല അവസാനം ഒരു നീവൃത്തി ഇല്ലാണ്ട് ആയപ്പോഴാണ് ഞാൻ ക്ഷേത്രം ഏറ്റെടുത്തത് . അദ്ദേഹം പറഞ്ഞു ഇതൊക്കെ ഞങ്ങൾക്ക് അറിയുന്ന കാര്യമാണ്. അതുകൊണ്ടാണ് പറഞ്ഞത്. ഒന്നുമില്ലെങ്കിലും നീ ചെയ്യുന്ന നല്ല കാര്യമല്ലേ ദേവനെ തൊട്ടു പൂജിക്കുന്ന നിനക്ക് നല്ലതേ വരുള്ളൂ. ക്ഷേത്ര പൊതുയോഗം കൂടുമ്പോൾ നീ സംസാരിക്കരുത്. എന്നും പറഞ്ഞ് അദ്ദേഹം സംസാരം നിർത്തി. ഇത് കേട്ട വഴിക്ക് സത്യൻ അവിടുന്ന് പോയി. അതിനുശേഷം സത്യൻ ഇക്ബാലിനെ കണ്ട് ക്ഷേത്രത്തിൽ നടന്ന സംഭവങ്ങൾ വിവരിക്കുന്നു. എന്നിട്ട് പറഞ്ഞു. ദേവനെ തൊട്ട് പൂജിക്കുന്ന എനിക്ക് തുച്ഛമായ ശമ്പളമാണ് ക്ഷേത്ര കമ്മിറ്റിക്കാർ തരുന്നത്. അതുകൊണ്ട് ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇക്ബാൽ മറുപടി പറഞ്ഞു. എടാ സത്യാ എനിക്ക് നിന്റെ സങ്കടം മനസ്സിലാവും പക്ഷേ ശമ്പളം കൂടുതൽ വേണമെങ്കിൽ നീ ക്ഷേത്ര കമ്മറ്റിക്കാരോട് ചോദിക്കണം . കരയുന്ന കുട്ടിക്ക് പാലുള്ള എന്ന് നീ കേട്ടിട്ടില്ലേ . നമ്മുടെ ആവശ്യങ്ങൾ നമ്മൾ പൊരുതി നേടണം. അതിനായി നമ്മൾ നമ്മളെ തന്നെ തയ്യാറാക്കണം. യുദ്ധത്തിന് പോകുന്ന യോദ്ധാവിനെ പോലെ. അങ്ങനെ ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം അപ്രതീക്ഷിതമായി സത്യനും ഇക്ബാലും ഒരു വാർത്ത കേൾക്കുന്നു. എന്താണാ ആ വാർത്ത? തങ്ങളുടെ കൂടെ പഠിച്ച ശ്രീകാന്ത് അവന്റെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി മരുഭൂമിയിലെ മഴ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. എഴുത്തിന്റെ ലോകവുമായി യാതൊരു ബന്ധവും അവൻ ഉണ്ടായിരുന്നില്ല. അവൻ ഉണ്ടായ ജീവിത അനുഭവങ്ങൾ അതേപടി പുസ്തകം ആക്കി . അത് അറിഞ്ഞപ്പോൾ സത്യൻ. ഇക്ബാലിനും സന്തോഷം തോന്നി കൂടെ അത്ഭുതവും. അൽഭുതം ഇതാണ് പഠിക്കുന്ന കാലത്ത് ഒരു ചെറുകഥ പോലും എഴുതാത്ത ഇവൻ ഇത്ര വലിയ സാഹിത്യകാരൻ ആയോ. ശ്രീകാന്തിനെ കാണാനായി രണ്ടുപേരും ശ്രമം നടത്തി. ഒടുവിൽ അവർ ശ്രീകാന്തിനെ കണ്ടു. കുറെ കാലത്തിനു ശേഷമാണ് ശ്രീകാന്തിനെ കാണുന്നത്. ശ്രീകാന്ത് ആകെ മാറിയിരിക്കുന്നു സംസാരത്തിൽ വരെ ഗൗരവം. ഓരോ വാക്കുകളും അളന്നു മുറിച്ച് സംസാരിക്കുന്നുള്ളൂ. അവൻ ഇപ്പോൾ റോബോട്ടിക്സ് കമ്പനിയിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയിട്ടാണ് ജോലി ചെയ്യുന്നത്. അങ്ങനെ മൂന്നുപേരും ആഹ്ലാദം പങ്കുവെച്ചു . ശ്രീകാന്ത് തന്റെ ജീവിത കഥയെ ആസ്പദമാക്കി പുസ്തകം പ്രസിദ്ധീകരിച്ചു . അപ്പോഴാണ് ഇഖ്ബാലിനും സത്യനും ഒരാഗ്രഹം ഉണ്ടായത് . എന്തുകൊണ്ട് തങ്ങളുടെ ജീവിത കഥ പുസ്തകം ആക്കിക്കോടാ. അങ്ങനെ മൂന്നുപേരും ഫോട്ടോ എടുത്ത് പിരിഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം സത്യൻ ക്ഷേത്ര കമ്മിറ്റിയിലെ സെക്രട്ടറിയെ പോയി നേരിൽകണ്ട് തന്റെ വിഷമങ്ങളും പരാതികളും ബോധിപ്പിക്കുന്നു. അത് കേട്ട് സെക്രട്ടറി പറഞ്ഞു സത്യാ നിന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം നീ ഒന്നുംകൊണ്ടും വിഷമിക്കേണ്ട നിന്റെ കാര്യം ഞാൻ ക്ഷേത്ര പൊതുയോഗത്തിൽ വെക്കാം എന്നിട്ട് ഞങ്ങൾ ഇത് ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാം. നിനക്ക് ധൈര്യമായി ജോലി ചെയ്യാം ഞാനാണ് പറയുന്നത്. അത് കേട്ട വഴിക്ക് സത്യൻ സമാധാനത്തോടെ വീട്ടിലേക്ക് പോയി. പിറ്റേദിവസം സത്യന്റെ ചെറിയച്ഛൻ സത്യനെ വിളിക്കുന്നു. ചെറിയച്ഛൻ പറഞ്ഞു എടാ സത്യാ നീ ക്ഷേത്ര ജോലിയല്ലാതെ വേറെ എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ സത്യൻ ഇല്ല എന്ന് പറഞ്ഞു. ചെറിയച്ഛൻ തുടർന്നു സത്യാ നീ ക്ഷേത്ര ജോലി ചെയ്യുന്നതിന്റെ കൂടെ തന്നെ പുറം പൂജയ്ക്ക് പോകണം. നിനക്ക് ഇപ്പോൾ 34 വയസ്സ് ആയിട്ടുള്ളൂ ഇപ്പോൾ തന്നെ പെണ്ണു നോക്കണം നീ വിഷമിക്കണ്ട നമുക്കെല്ലാവർക്കും ഒരുമിച്ച് നിനക്ക് വേണ്ടി പെണ്ണ് നോക്കാം. എന്നും പറഞ്ഞത് ചെറിയച്ഛൻ ഫോൺ വെച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ സത്യന് വേണ്ടി സത്യന്റെ ബന്ധുക്കൾ പെണ്ണ് ആലോചിക്കാൻ തുടങ്ങി. പക്ഷേ ക്ഷേത്ര പൂജാരി ആയ കാരണം ആരും തന്നെ പരിഗണിച്ചില്ല. അങ്ങനെ സത്യൻ ക്ഷേത്ര ജോലിയുമായി മുന്നോട്ടുപോയി അങ്ങനെ മാസങ്ങളും വർഷങ്ങളും കടന്നുപോയി .ഒരു ദിവസം സത്യൻ തന്റെ കോഴിക്കോടുള്ള ആത്മസുഹൃത്തിന് വിളിക്കുന്നു. സുഹൃത്തിനോട് തന്റെ വിഷമങ്ങളും പരാതികളും പറയുന്നു. സുഹൃത്ത് സത്യന് കോഴിക്കോടുള്ള അദ്ദേഹത്തിന്റെ സ്വന്തം സ്റ്റുഡിയോയിൽ ജോലിക്ക് വെക്കുന്നു. അങ്ങനെസത്യൻ കോഴിക്കോട്ടേക്ക് യാത്ര തിരിക്കുന്നു. കോഴിക്കോട് എത്തി തന്റെ ജോലികളിൽ മുഴുകുന്നു ആ സമയത്ത് സത്യന്റെ അമ്മ ബാംഗ്ലൂർ ഉള്ള പെങ്ങളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ദീർഘമായ നിദ്രക്ക് ശേഷം സത്യനാരായണൻ കണ്ണുകൾ മെല്ലെ തുറന്നു ദൂരയാത്ര കഴിഞ്ഞ് വീട്ടിലെത്തിയ പോലെ തോന്നി. മനസ്സിൽ ആഴത്തിൽ വിചാരിച്ചു തന്റെ കഴിഞ്ഞകാല ജീവിതം ഊരാക്കുടുക്ക് നിറഞ്ഞതായിരുന്നു. ഒരു കുടുക്കഴിക്കുമ്പോഴേക്കും അടുത്ത കുടുക്ക് വരും. അതിനൊരു അന്ത്യം ഉണ്ടാവില്ല. ജീവിതമാകുന്ന ചക്രവ്യൂഹത്തിൽ നല്ലപോലെ പൊരുതി ഭേദിച്ചിട്ട് പുറത്തേക്ക് വന്നിരിക്കുന്നു. അതിന്റെ ഫലമായിട്ടാണ് ഈ യാത്ര സാധാരണ ജീവിത പാതയിലൂടെ നടന്നു നീങ്ങി വ്യത്യസ്തമായ അസാധാരണ ജീവിത പാതയിലേക്ക് എത്തുന്നതും. അങ്ങനെ ഫ്ലാഷ് ബാക്ക് അവസാനിക്കുന്നു. സത്യനാരായണൻ നാനാഭാഗത്തും നോക്കി . യാദൃശ്ചികമായി സന്ദർശകൻ സത്യനാരായണനെ വിളിക്കുന്നു .സന്ദർശകൻ പറഞ്ഞു. ഹലോ സാർ ഞാൻ തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ സാറിനായി കാത്തുനിൽക്കുന്നുണ്ട് . സത്യനാരായണൻ മറുപടി പറഞ്ഞു. ഞാനിപ്പോൾ കൊല്ലത്ത് എത്തുന്നേയുള്ളൂ . ഇത്രയും വൈകാൻ കാരണം കായംകുളത്തും ഹരിപ്പാടിനും ഇടയുള്ള സിഗ്നലിൽ എന്തോ തകരാർ അതുകൊണ്ട് ട്രെയിൻ ഒരു മണിക്കൂർ നിർത്തിയിട്ടിരിക്കുകയായിരുന്നു. നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട പുറത്തു പോയി കറങ്ങിയിട്ട് വരൂ. അപ്പോഴേക്കും ട്രെയിൻ തിരുവനന്തപുരത്ത് എത്തും . ഞാൻ തിരുവനന്തപുരത്ത് എത്തിയതും നിങ്ങളെ വിളിക്കാം. എന്നും പറഞ്ഞ് സംഭാഷണം നിർത്തി . അല്ലെങ്കിലും ട്രെയിൻ യാത്ര സുഖകരമായ അനുഭവം തന്നെയാണ്. ആർക്കും യഥാർത്ഥത്തിൽ ക്ഷീണം തോന്നില്ല . ബസ്സിൽ ആണെങ്കിൽ അങ്ങനെയല്ല എല്ലാവർക്കും ക്ഷീണം തോന്നും. ശാരീരിക അസ്വസ്ഥകളും ഉണ്ടാവും... ട്രെയിൻ യാത്രയാകുമ്പോൾ മെല്ലെ ജനാല തുറന്ന് പുറം കാഴ്ചകൾ കാണുമ്പോൾ. മനസ്സിന് വല്ലാത്ത സുഖവും ഉന്മേഷവും ആണ്. പോരാത്തതിന് ഓർമ്മകളുടെ ഗൃഹാതുരത്വം തൊട്ടുണർത്തുന്ന അനുഭവമാണ്. .. സന്ദർശകന്റെയും സത്യനാരായണന്റെയും ഫോൺ സംഭാഷണം കേട്ടപ്പോൾ വർഗീസ് ആന്റണി ഉറക്കത്തിൽ നിന്ന് എണീറ്റു. ഉറക്ക ക്ഷീണം എല്ലാം മാറ്റി വർഗീസ് ആന്റണി സത്യനാരായണനോട് ചോദിച്ചു. നിങ്ങളെ കണ്ടിട്ട് ദീർഘ ആലോചനയിൽ നിന്ന് ഉണർന്നുവന്ന പോലെയുണ്ട്. സത്യനാരായണൻ പറഞ്ഞു. അതെ സാർ ഈ യാത്ര എന്നെ പലതും ഓർമ്മിപ്പിച്ചു . എന്റെ പഴയകാലത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു ഈ യാത്ര. അങ്ങനെ സത്യനാരായണൻ തന്റെ ഫ്ലാഷ് ബാക്ക് ചുരുക്കി വർഗീസ് ആന്റണിയോട് പറയുന്നു. ഫ്ലാഷ്ബാക്ക് പറഞ്ഞ കഴിഞ്ഞതും സത്യനാരായണൻ ആന്റണിയോട് പറയുന്നു. സാറേ ജീവിക്കാൻ ഒരു നിവൃത്തിയില്ലാണ്ട് ആയപ്പോൾ എനിക്ക് ക്ഷേത്രം ഏറ്റെടുക്കേണ്ടി വന്നു. താമസിക്കാൻ വീട് ഇല്ലാത്ത കാരണം ക്ഷേത്ര കമ്മിറ്റിക്കാർ എനിക്ക് വീടും തന്നു . അന്നുമുതൽ തുടങ്ങിയതാണ് അമ്പലമാകുന്ന ചക്രവ്യൂഹത്തിൽ പെട്ട് പൊരുതുന്ന അവസ്ഥ. സത്യനാരായണൻ തന്റെ അച്ഛൻ ഹരിനാരായണനെ കുറിച്ച് വിവരിക്കുന്നു. അത് കേട്ട് വർഗീസ് ആന്റണി ചോദിക്കുന്നു. അപ്പോൾ നിങ്ങൾ നിങ്ങളുടെ അച്ഛനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഒന്നും നടത്തിയില്ല. സത്യനാരായണൻ മറുപടി പറഞ്ഞു . സാറേ നല്ലപോലെ അന്വേഷണം നടത്തി പക്ഷേ കണ്ടെത്താനായില്ല അച്ഛൻ എന്തുകൊണ്ട്? എവിടേക്ക് പോയി? ഈ ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ആ ഉത്തരം അച്ഛന് മാത്രമേ അറിയൂ? വർഗീസ് ആന്റണി പറഞ്ഞു . എല്ലാവർക്കും ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറികടന്ന് നാം മുന്നോട്ടു പോകണം. ഇന്നലെ എനിക്ക് നൈറ്റ് പെട്രോളിങ് ആയിരുന്നു. അതുകൊണ്ട് എത്രനേരം ഉറങ്ങിയത്. ഞാൻ ചോദിക്കാൻ മറന്നു പോയി സത്യനാരായണന്റെ കുടുംബമൊക്കെ. സത്യനാരായണൻ മറുപടി പറഞ്ഞു ഇല്ല സാർ ഞാൻ കല്യാണം കഴിച്ചിട്ടില്ല പിന്നെ ജീവിതമാകുന്ന ചക്രവ്യൂഹം ഭേദിച്ചു വന്നത് കുറച്ചുനാൾ മുമ്പാണ്. എന്തായാലും വയസ്സ് കൂടിക്കൂടി വരികയാണ് പെട്ടെന്ന് കല്യാണം കഴിക്കണം . ഒരു നിമിഷം പോലും പാഴാക്കൻ ഇല്ല. വർഗീസ് ആന്റണി തന്റെ കുടുംബവിശേഷം സത്യനാരായണനുമായി പങ്കെടുന്നു. പിന്നീട് വർഗീസ് ആന്റണി തന്റെ ഭാര്യയും മകളും ഒത്തുള്ള ഫോട്ടോ കാണിച്ചു കൊടുക്കുന്നു. സത്യനാരായണൻ തന്റെ വിസിറ്റിംഗ് കാർഡ് വർഗീസ് ആന്റണിക്ക് കൊടുക്കുന്നു. സത്യനാരായണൻ പറയുന്നു . സാർ എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി. വർഗീസ് ആന്റണി ശരി എന്ന് പറയുന്നു. അതിനുശേഷം രണ്ടു പേരും കൈ കൊടുത്ത ശുഭയാത്ര പറഞ്ഞ് പിരിയുന്നു. അങ്ങനെ സത്യനാരായണൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തി തന്റെ ഫോൺ എടുത്ത് തനിക്ക് വേണ്ടി കാത്തിരിക്കുന്ന സന്ദർശകനെ വിളിച്ചു. ഭാഗ്യത്തിന് അയാൾ അവിടെ തന്നെ ഉണ്ടായിരുന്നു . അങ്ങനെ സന്ദർശകൻ സത്യനാരായണനെയും കൊണ്ട് ഹോട്ടൽ റൂമിലെത്തി. പിറ്റേ ദിവസം രാവിലെ സത്യനാരായണൻ കല്യാണ ഫോട്ടോ ഷൂട്ടിനായി പോയി. പ്രശസ്തനായ ബിസിനസുകാരന്റെ മകളുടെ കല്യാണത്തിന്റെ ഫോട്ടോഷൂട്ട് വർക്കുകൾക്കാണ് എത്തിയത് എന്നറിഞ്ഞപ്പോൾ സത്യനാരായണന് വല്ലാത്ത അഭിമാനം തോന്നി. ഭയങ്കര ആർഭാടം നിറഞ്ഞതായിരുന്നു കല്യാണം..... അതിനെ സംബന്ധിച്ചിട്ടുള്ള വലിയ ചടങ്ങിൽ . രാഷ്ട്രീയക്കാരും, ബിസിനസുകാരും, ഗവൺമെന്റ് ഉദ്യോഗസ്ഥരും, ചാനലുകാരും, ഇങ്ങനെയുള്ള പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. സത്യനാരായണൻ പല കല്യാണ ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്. പക്ഷേ ഇത്രയും ഗ്രാൻഡ് ആയ കല്യാണ ഫോട്ടോ ഷൂട്ട് ആദ്യമായിട്ടാണ്. സത്യനാരായണൻ മനസ്സിൽ വിചാരിച്ചു ഇത് തന്റെ കഴിവ് കൂടുതൽ പുറത്തേക്ക് കൊണ്ടുവരുന്ന അവസരമാണ്. അങ്ങനെ രണ്ടു ദിവസത്തെ കല്യാണ ഫോട്ടോഷൂട്ടിന് ശേഷം സത്യനാരായണൻ ഹോട്ടൽ റൂമിലെത്തി. രണ്ടുദിവസത്തെ നിരന്തരമായ ഫോട്ടോഷോട്ട് കാരണം ക്ഷീണത്തിൽ സത്യനാരായണൻ അങ്ങനെ മുറിയിൽ വിശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി റൂം ബോയ് സത്യനാരായണന് വിളിച്ച് കൊണ്ടുപോകുന്നു. സത്യനാരായണൻ ഒന്നും മനസ്സിലാവുന്നില്ല എവിടേക്കാണ് തന്നെ കൊണ്ടുപോകുന്നത് റൂംബോയ് ആണെങ്കിൽ ഒന്നും പറയുന്നുമില്ല. അങ്ങനെ അവസാനം റൂം ബോയ് സത്യനാരായണനെ ഹോളിൽ എത്തിച്ചു. ഹോളിൽ സത്യനാരായണൻ കണ്ട കാഴ്ച ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. സ്വപ്നത്തിൽ പോലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇതെങ്ങനെ സംഭവിച്ചു ഞെട്ടൽ വിട്ടുമാറാതെ സത്യനാരായണൻ. എന്താണ് ആ അത്ഭുത കാഴ്ച? വേറൊന്നുമല്ല സത്യനാരായണന്റെ ആത്മസുഹൃത്തുക്കളും അവരുടെ കുടുംബവും വന്നിരിക്കുന്നത് സത്യനാരായണന്റെ പിറന്നാൾ ആഘോഷിക്കാൻ ആയിരുന്നു . സത്യനാരായണന് തന്റെ പിറന്നാൾ പോലും ഓർമ്മയുണ്ടായിരുന്നില്ല . അല്ല എങ്ങനെ ഓർക്കാനാ അത്രയ്ക്കും തിരക്കല്ലേ. സത്യനാരായണന്റെ എല്ലാ സുഹൃത്തുക്കളും ഉണ്ടായിരുന്നു രാമകൃഷ്ണൻ, മുഹമ്മദ് ഇഖ്ബാൽ, ശ്രീകാന്ത്, അതും പോരാണ്ട് സത്യന്റെ ആത്മ സുഹൃത്ത് ജെയിംസും ഉണ്ടായിരുന്നു. അങ്ങനെ എല്ലാവരും കൂടി സത്യനാരായണന്റെ പിറന്നാൾ കെങ്കേമമായി ആഘോഷിച്ചു. എല്ലാവരും സൗഹൃദ സംഭാഷണത്തിൽ മുഴുകി. എല്ലാവരും പറഞ്ഞത് ഒരേ കാര്യമാണ് സത്യ നിന്റെ വളർച്ചയിൽ ഞങ്ങൾ അഭിമാനിക്കുന്നു ജീവിതമാകുന്ന ചക്രവ്യൂഹത്തെ പൊരുതി ഭേദിച്ച് ജയിച്ചില്ലേ. ജീവിതസാഹചര്യങ്ങളോട് പൊരുതി ജയിക്കാനുള്ള നിന്റെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. നീ നന്നായി കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് സന്തോഷമായി. കുറച്ചു മുടി നരച്ചിട്ടുണ്ടെങ്കിലും നീ ഇപ്പോഴും കാണാൻ സുന്ദരൻ തന്നെ ഇനി വൈകിണ്ട പെട്ടെന്ന് കല്യാണം കഴിക്കാൻ നോക്ക്. ഇത് കേട്ട് സത്യനാരായണൻ ഒന്ന് ചിരിച്ചു . അങ്ങനെ എല്ലാവരും കൂടി കോവളം ബീച്ചിൽ കറങ്ങാൻ പോയി. സത്യനാരായണന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത മനോഹരമായ അനുഭവങ്ങൾ ആയിരുന്നു. ഈ സംഗമം ഓർമ്മയുടെ ഗൃഹാതുരത്വം തിരികെ കൊണ്ടുവന്ന സംഭവമായിരുന്നു അതിനുശേഷം സത്യനാരായണൻ സന്തോഷത്തോടെ കൂട്ടുകാരെയും അവരുടെ കുടുംബത്തെയും യാത്രയാക്കി. പിറ്റേദിവസം സത്യനാരായണൻ കോഴിക്കോടേക്ക് യാത്ര തിരിച്ചു.