Her crimson - 13 books and stories free download online pdf in Malayalam

അവളുടെ സിന്ദൂരം - 13

അമ്പലത്തിൽ പോയി വന്നതിനു ശേഷം കുറച്ചു ദിവസത്തേക്ക് പുള്ളി മദ്യപിക്കാനൊന്നും പോയിരുന്നില്ല.. കുറച്ചു ദിവസം നല്ല രീതിയിൽ തന്നെയാണ് അവളോട്‌ പെരുമാറിയത്.. അവൾ ഒരുപാടു സന്തോഷിച്ചു.. ഇതിനു മുൻപും ഇങ്ങനെ ചില ദിവസങ്ങൾ അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്... അതിനുള്ള നന്ദി ദൈവത്തിനോട് പറയുന്ന ദിവസം വീണ്ടും പഴയപോലെ ആവും... അതുകൊണ്ട് ഇത്തവണയും അവളതു തന്നെ പ്രതീക്ഷിച്ചു...അധികം ദിവസം ഒന്നും അത് നിലനിന്നില്ല... നന്നായിരുന്ന സമയത്ത് ആൺകുട്ടിയുണ്ടാവാൻ പറ്റുന്ന ദിവസങ്ങൾ കുറവായിരുന്നു....പിന്നെ ചില ദിവസങ്ങൾ അവൾ കരഞ്ഞിട്ടൊക്കെയാണ് അവളുടെ അടുത്ത് കിടന്നത്.. അതും ഒരു പെണ്ണിന്റെ ഏറ്റവും വലിയ നിസ്സഹായത ആണല്ലോ... എങ്കിലും ഒരു മോൻ വേണമെന്നുള്ള അവളുടെ അതിയായ ആഗ്രഹം അവളാനുഭവിച്ച നാണക്കേടിനും എത്രയോ വലുതായിരുന്നു.. അങ്ങനെ ആ മാസം ഒന്നു രണ്ടു ദിവസങ്ങളിൽ അവൾക് പ്രതീക്ഷയുണ്ടായിരുന്നു... ഗുരുവായൂരപ്പന്റെ അനുഗ്രഹം പോലെ അവൾ ഗർഭിണിയായി.. ഈ ലോകത്തു ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന പെണ്ണ് അവളാണെന്നു തോന്നി.. അവൾ അത്രക്ക് ആഗ്രഹിച്ചിരുന്നു... അവൾക് കുറെ മക്കൾ വേണമെന്നുണ്ടായിരുന്നു എന്നാൽ എല്ലാം വഴിയിലും താൻ തനിച്ചു സഞ്ചരിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോ അവളുടെ ആഗ്രഹം വെറും ആഗ്രഹമായി തന്നെ മനസ്സിൽ കിടന്നു... ഒരുകുഞ്ഞും കുടി അവളെ തേടി വരുന്നു...അയാൾ അതിൽ വെല്യ ആഹ്ലാദം ഒന്നും പ്രകടിപ്പിച്ചില്ല... പ്രത്യേകമായി ഒന്നും അവൾക് വാങ്ങികൊടുത്തില്ല... സന്തോഷ വാർത്ത അറിഞ്ഞു അച്ഛനും അമ്മയും കുഞ്ഞനുജത്തിയും കുറെ ഫ്രൂട്ട്സ്വ സ്വീറ്റ്സ് ഒക്കെ വാങ്ങി വന്നു.. കുറെ നാളുകൾക്കു ശേഷം അന്നാണ്അ അച്ഛൻ വീട്ടിൽ വരുന്നത്ന്ന്... ഏകദേശം 1 വർഷം ആയിട്ടുണ്ടാവും.... ഉണുകഴിക്കാതെ പോകാൻ തുടങ്ങിയപ്പോ പുള്ളി അച്ഛനോട് കഴിച്ചിട്ട് പോയാൽ പോരെ എന്ന് ചോദിച്ചു.. അവൾക് എന്തോ സ്വർഗം കിട്ടിയതുപോലെ തോന്നി.. ഒരുപാടു നാളുകൾക്കു ശേഷമാണു അവഖ്‌ർ തമ്മിൽ സംസാരിച്ചത്... അങ്ങനെ വെല്യ ഒരു പിണക്കം അവിടെ മാറി.. പുള്ളി എന്തുകൊണ്ടാണ് ആ സമയത്തു അങ്ങനെ പെരുമാറിയതെന്നു പിന്നീടാണ് അവൾക് മനസിലായത്.. ഇനി ഇപ്പൊ എല്ലാ കാര്യത്തിനും അവരുടെ ഹെല്പ് വേണ്ടിവരും എന്നയാൾകറിയാമായിരുന്നു.. മോളും ഉണ്ടല്ലോ.. അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനും ഡെലീവെറി ആവശ്യങ്ങൾക്കും എല്ലാം വേറെ ആരും സ്ക്ഹായിക്കാനില്ല.. അയാളുടെ അമ്മക്ക് ഹെൽത്ത്‌ തെരെ മോശം ആണ്... പോരാത്തതിന് ചെവിയും കേൾക്കില്ലല്ലോ.. പിന്നെ ചേച്ചിയും അനിയത്തിയും ഒന്നും അങ്ങനത്തെ കാര്യങ്ങൾക്കൊന്നും സഹായമില്ലാത്ത ആളുകളാണ്... എന്തായാലും അന്ന് ഈ വക കാര്യങ്ങൾ ഒന്നും അവൾ ചിന്തിച്ചില്ല അവൾക് അയാളോട് വെല്യ മതിപ്പു തോന്നി... അച്ഛനും അമ്മയും അവിടെ നില്കാൻ പുള്ളി നിർബന്ധിച്ചു.. അ വഴക് മാറാൻ അവരും ഒരുപാട് ആഗ്രഹിച്ചിരുന്നു... അങ്ങനെ സന്തോഷത്തോടെ അവർ അവിടെ താമസിച്ചു.. പുള്ളി അച്ഛന് ഡ്രിങ്ക്സ് വാങ്ങിച്ചു.. രണ്ടുപേരും ഒരുമിച്ചിരുന്നു മദ്യപിച്ചു.. അത് മാത്രം അവൾക് ഇഷ്ടപ്പെട്ടില്ല.. എന്നാലും കുടുംബത്തിലെ ആയിക്യത്തിന് വേണ്ടി അവൾ കണ്ണടച്ച്.. അച്ഛന്റെ അ സ്വഭാവം അവൾക് തീരെ ഇഷ്ടമല്ല.. മരുമകന്റെ കൂടെ കുടിക്കുന്നത് അയാൾ വാങ്ങികൊടുക്കുന്ന മദ്യം കഴിക്കുന്നതും അച്ഛൻ എന്ന നിലയിൽ പുള്ളിയുടെ വില കെടുത്തുന്ന പ്രവർത്ഗികളാണെന്നു അവൾക്കറിയാം.. അച്ഛന്പു കുടിക്കുന്ന കാര്യത്തിൽ വെല്യ ധർമബോധം ഒന്നും ഇല്ല.. സ്വതവേ പിശുക്കനായതുകൊണ്ടാവും ആരെങ്കിലും മദ്യം ഓഫർ ചെയ്താൽ പുള്ളി നിരസിക്കാത്തത്... സ്വന്തം പൈസക്ക്ക്ക് അധികം മദ്യപിക്കുന്ന ശീലം അച്ഛനില്ലല്ലോ.. അത് അവഖ്‌ള് അടങ്ങുന്ന മൂന്നു പെണ്മക്കളുണ്ടായതുകൊണ്ട്ത് പുള്ളി എടുത്ത തീരുമാനമാവും.. അങ്ങനെയുള്ള തീരുമാനങ്ങൾ ഒക്കെ തന്നെയാണ് അവളെ ഇത്രയും എത്തിക്കാൻ അച്ഛനെ സഹായിച്ചിട്ടുണ്ടാവുക.. എന്നാലും ചിലപ്പോഴൊക്കെ അവളുടെ മനസിലെ അച്ഛന്റെ വില ഇടിയാൻ അത് കാരണമായിട്ടുണ്ട്.. അച്ഛന്റെ അ സ്വഭാവം നന്നായി മനസിലാക്ക്ക്കിയവൻ ആണ് അവളുടെ ഭർത്താവ്.. അത് പറഞ്ഞവളെ ഒരുപാടു വേദനിപ്പിച്ചിട്ടും ഉണ്ട്.. എന്നാൽ അയാൾ വാങ്ങികൊടുക്കുകയും ചെയ്യും.. പിന്നീട് അവളെ അടിക്കാനുള്ള ആയുധം ആയിട്ടായാൾ അതുപയോഗിക്കും എന്നവൾക്കറിയാമായിരുന്നു.. എങ്കിലും കുറെ നാളുകളായി അവളാനുഭവിക്കുന്ന ഏറ്റവും വലിയ വേദന അതുകൊണ്ട് ഇല്ലാതാവും എങ്കിൽ ആവട്ടെ എന്നവൾ. കരുതി.. അങ്ങനെ എത്രയോ നാളത്തെ അവളുടെ കണ്ണീരിനു കഴിയാത്തത് ഒരു ഗ്ലാസ്‌ മദ്യത്തിന് സാധിച്ചു... അവളുടെ ജീവിതത്തിൽ മദ്യത്തിന്റെ സ്ഥാനം അത്രവലുതായിരുന്നു... കാര്യം അച്ഛൻ വേറെ ഒരു രീതിയിലുള്ള അപമാനങ്ങളും അവൾക് നൽകിയിരുന്നില്ല എന്നാൽ മദ്യം മൂലം അയാളുടെ മുന്നിലും അയാളുടെ അമ്മയുടെ മുന്നിലും തലകുനിച്ചിട്ടുണ്ട്.. അച്ഛൻ 2 പെഗ് മാത്രം കഴിക്കുന്ന വ്യക്തിയാണ് ഒരു ബോട്ടിൽ വാങ്ങിയാൽ ബ്ക്കി മുഴുവൻ പുള്ളിയാണ് കഴിക്കുന്നത്.. സത്യത്തിൽ അച്ഛന്റെ പേരും പറഞ്ഞു പുള്ളി മദ്യപിക്കാൻ ഒരു കാരണം ഉണ്ടാക്കുന്നു എന്ന്അ പറയുന്നതാവും ശരി..അച്ഛൻ പോയി കഴിയുമ്പോൾ പുള്ളിയെ കുറിച്ച് അനാവശ്യങ്ങൾ പറയുകയും ചെയ്യും.. അവൾക്കാതൊന്നും അച്ഛനോട് പറയാനും കഴിയില്ല.. പറഞ്ഞാൽ അവർ തമ്മിലുള്ള അടുപ്പം കുറയുമല്ലോ.. അത് തന്നെയുമല്ല അവൾ ക്ഷമിക്കുന്നപോലെ അച്ഛനും അമ്മയ്ക്കും പുള്ളിയോട് ക്ഷമിക്കാനും കഴിയില്ല.. എന്തുമാവട്ടെ അവളുടെ ജീവിതം അച്ഛൻ കുടിച്ചാലും ഇല്ലെങ്കിലും കൂടുതൽ മാറ്റങ്ങളിലുടെ ഒന്നും പോകാനിടയില്ല എന്നവൾക്ഇ നന്നായി അറിയാം. എങ്കിലും അവർക്ക്ങ്ങ പറയാൻ ഒരു കാരണമായി അച്ഛൻ മാറാതിരുന്നെങ്കിൽ എന്നവൾ ആശിച്ചു...ഈ കാര്യങ്ങൾ ഒന്നും അന്നവൾ ചിന്തിച്ചില്ല കേട്ടോ... അ ദിവസം വെല്യ സന്തോഷത്തിൽ കടന്നുപോയി.. പിറ്റേന്ന്ഇ അച്ഛനേം അമ്മയേം കുട്ടി ഡോക്ടറെ കാണാൻ പോയി.. അവരുടെ വീടിന്റെ അടുത്തുള്ള സ്പെഷ്യലിറ്റി ക്ലിനിക്ടെ ആണ്സ്റ്റ്‌ പോയത്ഒ..അതിനൊരു പ്രത്യേകത ഉണ്ട്ക്കെ.. പുള്ളിയുടെ അച്ഛന്റെ കളിക്കുട്ടുകാരനായിരുന്ന ഒരു ഡോക്ടറും പുള്ളിടെ വൈഫും കുടി നടത്തുന്ന ക്ലിനിക്കണത്.. ഹസ്ബൻഡ് ഫിസിഷ്യൻ വൈഫ്‌ ഗെയ്നകോളജിസ്റ്.. പുള്ളിയുടെ അമ്മയുടെ ചെക്കപ്പ് ഒക്കെ അവിടെയാണ് നടത്താറു.. കുറച്ചു റീസണബിൾ ആണ്.. പിന്നെ പരിചയം ഉള്ളതുകൊണ്ട് അവൾക് അവിടം ഇഷ്ടമായിരുന്നു... അങ്ങനെ അവിടെ പോയി മെഡിസിൻ ഒക്കെ വാങ്ങി വന്നു.. അച്ഛനും അമ്മയും അപ്പൊത്തന്നെ തിരിച്ചുപോയി.. അന്നൊക്കെ ബസിനാണ് അവർ വരുന്നത് രണ്ടു മൂന്നു ബസ് മാറിക്കേരിയൊക്കെയാണ് വരുന്നത്... അയാളോട് അവൾക് വെല്യ സ്നേഹം തോന്നി പിറ്റേന്ന് മുതൽ പുള്ളി വീണ്ടും മദ്യപിക്കാൻ തുടങ്ങി.. കുഞ്ഞുണ്ടവൻപോകുന്നതിന്റ ചിലവാണത്രെ അങ്ങനെ വീണ്ടും അവളുടെ അവസ്ഥ പഴയതുപോലെ ആയി.. മോൾക് 2 വയസ്സായി.. പിറന്നാളിന് എല്ലാവരും വന്നു.. ഒന്നാം പിറന്നാളിന് അച്ഛനും അമ്മയും ഇല്ലായിരുന്നല്ലോ ഇതിനുഎല്ലാവരും എത്തി....പിറന്നാൾ കഴിഞ്ഞപ്പോ തന്നെ മോളെ എഴുതിന്ഇരുത്തി.. മൂകാംബികയിൽ ആണ്മോ പോയത്..അച്ഛനും അമ്മയും അനിയത്തിയും എല്ലാവരും ഉണ്ടായിരുന്നു. ടാക്സിക്കാന്അ പോയത്.. അങ്ങനെ അതും ഭംഗിയായി നടന്നു.. അങ്ങനെ ഒരു ദിവസം ഇളയ നാത്തൂൻ അവളെ കാണാൻ വന്നു.. അവളും മോളും രണ്ടു ദിവസം നിന്നു.. അപ്പൊ അവൾ പറഞ്ഞു ഒരു സിനിമ കാണാൻ പോകാമെന്നു.. അങ്ങനെ കല്യാണം കഴിഞ്ഞു മോൾക് 2 വയസായപ്പോഴാണ് അവൾ ആദ്യമായി സിനിമക്ക് പോകുന്നത്... അ സിനിമ ഒരിക്കലും മറക്കാൻ കഴിയില്ല... അവൾക് സിനിമ കാണാനൊക്കെ ആദ്യമൊക്കെ മോഹം ഉണ്ടായിരുന്നു.. പിന്നെ പിന്നെ അങ്ങനെ അവൾക്സ ന്തോഷം തരുന്ന കാര്യങ്ങളൊക്കെ അവൾ മറന്നു പോയിരുന്നു.... ആദ്യത്തെ സിനിമയുടെ ക്രെഡിറ്റും ഇളയ നാത്തൂന്നുള്ളതാണ്...
മോളെ അടുത്തുള്ള നഴ്സറി സ്കൂളിൽ ആക്കി.. ജോലിക്കു വരുന്ന ചേച്ചി ആക്കിക്കോളും.. അങ്ങനെ അവളുട ഗർഭവസ്ഥ 3 മാസം ആയി.അയാളുടെ കാര്യമോർത്തു അവൾക് വേദന തോന്നി.. എങ്കിലും അവളുടെ എല്ലാ വേദനയിലും അവളെ ചേർത്തുനിർത്താൻ കെല്പുള്ള ഒരു മോനാണ്അവളുടെ വയറ്റിലുള്ളത്നാ എന്ന ഉറച്ച വിശ്വാസം അവൾക്കുണ്ടായിരുന്നു... ആണ്മക്കളുണ്ടായാൽ മാത്രമാണ് അമ്മമാരുടെ ജീവിതം ധന്യമാവുന്നത് എന്ന മിഥ്യ ധാരണ അവൾക്കും ഉണ്ടായിരുന്നു.. അതിനവളെ കുറ്റം പറയാൻ കഴിയുമോ... നമ്മുടെ സമൂഹത്തിലെ അന്നത്തെ അവസ്ഥ അതായിരുന്നു... പെണ്മക്കളുള്ള അമ്മമാർ അവളെ കെട്ടിച്ചുവിടണം അവരുടെ കണ്ണിൽ നിന്നു മാറിയാണ് ഓരോപെണ്മക്കളും ജീവിക്കേണ്ടിവരുക.. മറ്റൊരുവീട്ടിലേക്ക് അവരുടെ മക്കളെ പറിച്ചുനടപ്പെടും..അതുതന്നെ അച്ഛനമ്മമാരുടെ ഏറ്റവും വലിയ വേദനയാണല്ലോ...എന്തുതന്നെ പൊരുത്തക്കേടുകൾ അ വീടുകളിൽ ഉണ്ടായാലും ഓരോ പെണ്മക്കളും അത് സഹിക്കാൻ വിധിക്കപ്പെട്ടവരാണ്... അതിൽ എന്തെങ്കിലും വീഴ്ച വന്നാൽ അവരെ വളർത്തി വലുതാക്കിയ അച്ഛനമ്മമാർക് എന്നും കുറ്റപ്പെടുത്തലും പരിഹാസവും മാത്രമാവും കിട്ടുക...അവരെ കല്യാണം കഴിപ്പിക്കാൻ അച്ഛനമ്മമാമാരുടെ നല്ലൊരുപങ്കു സമ്പാദ്യവും നഷ്ടപ്പെടും.. എന്നിട്ടും കൊടുത്തത്എ കുറഞ്ഞുപോയി എന്നുള്ള പഴികളും... എന്നാൽ ആണ്മക്കളുടെ അമ്മമാരോ.. അവർക്കു സമൂഹം തന്നെ വെല്യ ഒരു സ്ഥാനം നൽകുന്നു.. അവരുടെ മക്കൾ എന്നും അവരുടെ കൂടെ കാണും.. അവരുടെ സമ്പാദ്യം മകന്റെ കല്യാണം കഴിയുന്നത്തോടെ ഇരട്ടിക്കുന്നു... അവരെ നോക്കാനും കുടുംബം നോക്കാനും ശമ്പളം കൊടുക്കാതെ ഒരു ഹോംനഴ്സിനെയും ഒരു ജോലിക്കാരിയെയും ഒരു മാനേജരെയും ഒക്കെ കിട്ടും.. അതൊക്കെ അവളുടെ കണ്ണിലൂടെ കണ്ടറിഞ്ഞതും ആണല്ലോ.. അവർ മൂന്നു പെണ്മക്കൾ ആയതുകൊണ്ട് അവളുടെ അച്ഛനമ്മമാർ കുറച്ചൊന്നുമല്ല അനുഭവിച്ചിട്ടുള്ളത്... അവൾക്കും അനിയത്തിക്കും പിന്നീട്ണ്ടായതും പെണ്മക്കൾ ആണല്ലോ.. അവരുടെ വീട്ടിൽ ആണ് വഴുല്ലേ എന്നുവരെ ചോദിച്ചവരുണ്ട്... അതൊക്കെ കൊണ്ടാണ് ഒരു മോൻ വേണമെന്ന് അവൾ അതിയായി ആഗ്രഹിച്ചത്...എന്തായാലും
യ്തു മോനെ സ്വപ്നം കാണാൻ തുടങ്ങി....അങ്ങനെ ഇരിക്കുമ്പോ പുള്ളിക്ക് ജോലിയുടെ ഓഫർ വന്നു..അവളുടെ പ്രസവം കഴിഞ്ഞിട്ട്എ പോകാം എന്നയാൾ പറഞ്ഞു.. അതവളോടുള്ള സ്നേഹം കൊണ്ടൊന്നും ആയിരുന്നില്ല.. ഇങ്ങനെ നടക്കാലോ.. ഉത്തർവാദിത്താങ്ങളൊക്കെ അവൾ നോക്കും എന്നയാൾക്കറിയാം... എന്തായാലും അത് വേണ്ടാന്ന് വെക്കേണ്ട എന്നവൾ പറഞ്ഞു... അവൾക് ഹെല്പിന് അച്ഛനും അമ്മയും ഒക്കെ ഉണ്ടല്ലോ... ഇപ്പൊ ജോയിൻ ചെയ്താൽ പ്രസവം ആകുമ്പോഴേക്കും സൈൻഓഫ് ചെയ്യാം.. തന്നെയുമല്ല അവൾക് മറ്റേർനിറ്റി ലീവ് ഇപ്പൊ ബേസിക് പേ മാത്രേ ഉള്ളു., ഇൻഷുറൻസ് ഇല്ലാതാനും അതൊക്കെ പറഞ്ഞു ഒരുവിധം പുള്ളിയെക്കൊണ്ട് സമ്മതിപ്പിച്ചു...അങ്ങനെ അയാൾ ജോലിക്ക് കയറി.. അവൾ അവരുടേതായ ലോകത്ത് കുഞ്ഞിനെ സ്വപ്നം കണ്ട്.. മോളുടെ കുസൃതികളൊക്കെ ആസ്വദിച്ചു കഴിഞ്ഞുപോന്നു.. അവൾക് 4 മാസം ആയപ്പോൾ ജോലിക്കാരി ചേച്ചിയുടെ മകൾ പ്രസവിച്ചു അവർ അങ്ങോട്ട്‌ പോയി... നല്ല ചേച്ചിയായിരുന്നു അവളോട്‌ നല്ല സ്നേഹത്തിലൊക്കെയാണ് പെരുമാറിയിരുന്നത്.. ജോലികളും വൃത്തി അയോളിട്ടൊക്കെ ചെയ്യുമായിരുന്നു.. പെട്ടെന്ന് വേറെ അല്ലെകിട്ടാനും ബുദ്ധിമുട്ടായിരുന്നു.. ആളില്ലാതെ ബുദ്ധിമുട്ടായിരുന്നു.. മോളെ നഴ്സറിൽ വിടാനും വിളിക്കാനും ഒന്നും അമ്മക്ക് വയ്യാരുന്നു.. പിന്നെ അച്ഛൻ കുറച്ചു ദിവസം വന്നു നിന്നു. കുറച്ചു ദിവസം അവൾ ലീവ് എടുത്തു.. കുറെ അന്വേഷിച്ചിട്ടു ഒരു പാർടൈം ചേച്ചിയെ കിട്ടി.. ഉച്ചക്ക് ശ്ശേഷം അവരോടു വരാൻ പറഞ്ഞു.. രാവിലെ പണിയെല്ലാം അവൾ തനിച്ചു നോക്കി.. മോളെ നഴ്സറിയിൽ വീട്ടിട്ടാണ് അവൾ പോകാറ്.. അവരുടെ ബസ് റൂട്ട് നല്ല തിരക്കാണ്.. അതുകൊണ്ട് അതിരാവിലെ പോകണം.. അപ്പൊ ഒരു ട്രാൻസ്‌പോർട് ബസ് ഉണ്ട് അതിനു സ്റ്റാൻഡിൽ പോയി ഇറങ്ങാം സീറ്റ്‌ കിട്ടും എന്നിട്ട് അവിടെന്നു കുറച്ചു നടന്നാൽ ഓഫീസിൽ എത്താം.. തിരിച്ചും അങ്ങനെതന്നെ പോരാൻ തുടങ്ങി... അ ചേച്ചി അടിച്ചു വരി തുടയ്ക്കും പിന്നെ മോളെ വിളിക്കും.. മോളുടെ ഡ്രസ്സ്‌ ഒക്കെ വാഷ് ചെയ്യും... ബാക്കി എല്ലാം അവൾ തന്നെ ചെയ്യണം.. വാഷിംഗ്‌ മെഷീനിൽ നിന്നും തുണി ഒക്കെ എടുത്തു വിരിക്കുന്നതൊക്കെ രാത്രിയാണ് ചെയ്യാറ്.. ടെറസിൽ ആണ് തുണി വിരിക്കുന്നത്..മോളെ കുട്ടിപോകും.. മോളെ അവൾക് കുട്ടുകാരെ പോലെ ആയിരുന്നു.. എല്ലാം മോളോട് പറയുമായിരുന്നു.. ചിലതൊന്നും അവൾക് മനസിലാവില്ല.. എന്നാലും മോളവളെ തലോടി അശ്വസിപ്പിക്കും.. അമ്മ കരയണ്ട എന്നൊക്കെ പറയും.. അത് മതിയായിരുന്നു അവൾക്.. വയറ്റിൽ വളരുന്ന കുഞ്ഞുവാവക്ക് മോളു പേര് വരെ ഇട്ടിരുന്നു.. മോൾക്കും അനിയനെ കിട്ടുമായിരുന്നു ആഗ്രഹം..ഇളയ നാത്തൂനും ഗർഭിണിയാണെന്നു പറഞ്ഞു.. അങ്ങനെ ഒരു വീട്ടിൽ രണ്ടു നാത്തൂന്മാരും 3
മാസത്തെ വ്യത്യാസത്തിൽ അമ്മയാകാൻ പോകുന്നു.. അയാളുടെ അമ്മയും വളരെ സന്തോഷത്തിലായിരുന്നു.. ചെക്കപ്പ്പിനൊക്കെ അവൾ തനിച്ചാണ് പോയിരുന്നത്.. ഓഫീസിൽ നിന്നു വരുന്ന വഴിക്കു കേറീ കണ്ടിട്ട് പോരും.. സ്കാനിംഗ് ടൈമിൽമാത്രം അവളുടെ അമ്മ വന്നിരുന്നു.. അവൾ തീരെ മെലിഞ്ഞു പോയിരുന്നു.. ജോലികളും കുഞ്ഞിന്റെ കാര്യങ്ങളും.. അമ്മയുടെ ചെക്കപ്പ് ഒക്കെ ഓടി നടന്നാണ് അവഖ്‌ള് ചെയ്തിരുന്നത്.. ചിലപ്പോഴൊക്കെ അവൾ പ്രെഗ്നന്റെ ആണെന്നുപോലും അവൾ മറന്നുപോകും.. അങ്ങനെ 9മാസം എത്തി.. അപ്പോഴാണ് അവൾ ഷ്ഠിരൻ കാണുന്ന ഡോക്ടറിന്റ കൈപിഴ മൂലം ഒരു ലേഡിക്കു സീരിയസ് ഏഴിന്നൊക്കെ കേട്ടത്.. അവൾക് പേടിയവൻ തുടങ്ങി അവൾ കുറച്ചുകൂടി നല്ല ഒരു ഹോസ്പിറ്റലിൽ കാണിച്ചു... തന്നെയുമല്ല ഓഫീസിൽ നിന്നടുത്തുള്ള ഹോസ്പിറ്റലാണ്.. എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ പെട്ടെന്നു എത്താനും എളുമാപ്പമാണല്ലോ.. അങ്ങനെ അവളുടെ ഡേറ്റ് ആകാറായി.. ഇനി 15 ദിവസം കുടി ഉള്ളു.. പുലി സൈൻഓഫ് ചെയ്തു പുള്ളി വീട്ടിൽ എത്തിയ ദിവസം അച്ഛനും അമ്മയും വന്നിരുന്നു... പെട്ടെന്ന് അവൾക് എന്തോവേദനപോലെ തോന്നി.. ഇനിം ദിവസങ്ങൾ ഉണ്ടല്ലോ തോന്നിയതാവും എന്നമ്മ പറഞ്ഞു.. പിറ്റേന്ന് വരെ നോക്കിട്ടു കുറവില്ലെങ്കിൽ പോകാം എന്ന് പറഞ്ഞു.. പിറ്റേന്ന് വെല്യ കുഴപ്പം തോന്നിയില്ല.. അവൾ ഓഫീസിൽ പോയി... അച്ഛനും അമ്മയും തിരിച്ചു വീട്ടിൽ പോയി... ഓഫീസിൽ എത്തി കുറച്ചു കഴിഞ്ഞപ്പോ മുതൽ അവൾക് ചെറിയ ആസ്വസ്ഥതകൾ തോന്നിത്തുടങ്ങി.. കുറച്ചു നേരം അവൾ പിന്നേം നോക്കി... തീരെ വയ്യാതായപ്പോ ഹുസ്ബന്റിനെ വിളിച്ചു പറഞ്ഞു.. പുള്ളി വേഗം വന്നു ബൈക്കിൽ ആണ് വന്നത്.. അവർ വേഗം. ഹോസ്പിറ്റലിൽ പോയി.. പുള്ളി ആദ്യമായിട്ടാണ് ഹോസ്പിറ്റലിൽ അവൾക്കൊപ്പം ചെക്കപ്പിന് വരുന്നത്.. ഡോക്ടറെ കാണാൻ ചീട്ടൊക്കെ എടുത്തു വെയിറ്റ് ചെയ്തിട്ടൊക്കെയാണ് അവർക്കണ്ടത്.. ചെന്നപ്പോൾ തന്നെ ഡോക്ടർ അവളെ പരിശോധിച്ചു എന്നിട്ട് പുള്ളിയെ കുറെ ചീത്ത പറഞ്ഞു..50 പെർസെൻടേജ് ആയി നിങ്ങളെന്തിനാ വെയിറ്റ് ചെയ്തത് അപ്പൊ തന്നെ കാസ്വാലിറ്റിയിൽ കാണരുന്നില്ലേ എന്നൊക്കെ ചോദിച്ചു.. പുള്ളി ഒന്നും മിണ്ടാതെ നിന്നു.. അവൾക് പാവം തോന്നി..അപ്പൊ തന്നെ അവളെ ലേബർ റൂമിലേക്കു മാറ്റി.. പുള്ളി വേഗം അമ്മയെയും അച്ഛനെയും വിളിച്ചു പറഞ്ഞു.. അവരോടു വീട്ടിൽ ചെന്ന് മോളെ കൂട്ടി വരാൻ പറഞ്ഞു...
പങ്കിട്ടു

NEW REALESED