Her crimson – 1 books and stories free download online pdf in Malayalam

അവളുടെ സിന്ദൂരം - 1

വിവാഹ സ്വപ്നങ്ങൾ അവളിൽ മുളപൊട്ടിയത് അവളുടെ പ്രണയ കാലത്താണ് .. വിവാഹത്തെ കുറിച്ച്പ ചിന്തിക്കുമ്പോൾ അവളെ ഏറെ സന്തോഷിപിച്ചിരുന്നത് സീമന്തരേഖയിൽ അണിയുന്ന സിന്ദൂരം ആയിരുന്നു...അതെപ്പോഴും പെൺകുട്ടികളുടെ അഴക് കൂട്ടുന്നപോലെ തോന്നിയിട്ടുണ്ട്... അവളുടെ പതിയായവന്റെ ആയുസ്സിന്സി വേണ്ടിയാണത് അണിയുന്നത് എന്നാണ് പറയാറ്... അതുകൊണ്ടായിരിക്കാം ആദ്യമായി സിന്ദൂരം ഇടുന്ന മുഹൂർത്തം എല്ലാവരും ഇത്ര പവിത്രമായി കാണുന്നത്... അവളുടെ നെറ്റിയിലും അവളുടെ എല്ലാം ആയവൻ സിന്ദൂരം അണിയിക്കുന്നത് ഒരുപാടു തവണ സ്വപ്നം കണ്ടിട്ടുണ്ട് ....അതിനുവേണ്ടിയുള്ള അവളുടെ 7 വർഷത്തെ കാത്തിരിപ്പു വിഫലം ആയതിനു ശേഷം അങ്ങനൊന്നും സങ്കല്പത്തിൽ പോലും വന്നിരുന്നില്ല...24 വയസ്സിൽ വിവാഹ ആലോചന തുടങ്ങിയെങ്കിലും മനസ്സിൽ വെല്യ മോഹങ്ങളൊന്നും ഇല്ലായിരുന്നു... ആക്കാലത് ഏറ്റവും കൂടുതൽ ചിന്തിച്ചത് തന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളെ താൻ ചതിക്കുവാണോ എന്നതായിരുന്നു.. ആ കുറ്റബോധം മനസ്സ് നിറഞ്ഞു നിന്നതിനാലാവാം കൂടുതൽ സ്വപ്‌നങ്ങൾ ഒന്നും കാണാതിരുന്നത്... പിന്നെ അവൻ പൂർണമായിട്ടും മനസ്സിന്നു മഞ്ഞുപോകുന്നുമില്ലായിരുന്നു... അന്ന് ജോലിക്ക് വേണ്ടി മറ്റൊരുനഗരത്തിലായിരുന്നല്ലോ താമസിച്ചിരുന്നത്.. അവളുടെ റൂമേറ്റ് ഒരു ചേച്ചിയായിരുന്നു.. ചേച്ചി ഒരിക്കലും റിപ്പറ്റഡ്അ ബാങ്ക്വ മാനേജർ ആയിരുന്നു... ഒരുപാടു കഴിവുകളുള്ള ആളായിരുന്നു...ഇന്നത്തെ അവളെ വാർത്തെടുത്തത്തിൽ ചേച്ചിക്കുള്ള പങ്കു ഒരുപാട് ആണ്... ഒരുകാലത്തു ഒരുപാടു സ്വയം ചുരുങ്ങിപോയിരുന്നു.. വീട്ടിൽ കുഞ്ഞനിയത്തിയോട്അ മാത്രം നല്ല അടുപ്പം ആയിരുന്നു.. അവളോട്‌ പറഞ്ഞിരുന്നയത്ര ഓപ്പൺ ആയി അമ്മയോട്നി പോലും പറയാറില്ല.... അവൾ ചെറുതായിരുന്നല്ലോ അതുകൊണ്ട്യ ഒരുപാട്ത്തി കാര്യങ്ങൾ മനസ്സിൽ തന്നെ വെച്ചു നടക്കുമായിരുന്നു...ചേച്ചി അവളെ സ്വന്തം അനിയത്തിയെപ്പോലെ കരുതിയിരുന്നു.ചേച്ചിടെ വിവാഹം ആയിടക്കാണ് കഴിഞ്ഞത് അതുകൊണ്ട് ചേച്ചി എല്ലാ ആഴ്ചയിലും വീട്ടിൽ പോകും.. അവൾ മാസത്തിൽ ഒരിക്കലേ പോകു...അവൾക്കു സാലറി വളരെകുറവായിരുന്നു... ഹോസ്റ്റൽ ഫീസ് കൊടുക്കാനും അത്യാവശ്യം സാധനങ്ങൾ വാങ്ങാനുള്ളതും, ഒരുതവണ വീട്ടിൽ പോകാനും മാത്രേ അതിൽ നിന്നു കിട്ടു...സോപ്പ്, എണ്ണ, പൊട്ടു ഇത്രേം മതിയായിരുന്നു ഒരുമാസത്തേക്ക്.. ഡ്രസ്സ്‌ വാങ്ങലോ, ഫുഡ്‌ വാങ്ങലോ ഒന്നും ചെയ്തിട്ടില്ല... എന്നാലും രാവിലെയും ശനിയും ഞായറും അവൾ ഓവർടൈം വർക് ചെയ്യും.. അപ്പൊ വീട്ടിൽ പോകുമ്പോ എന്തെങ്കിലും ഒക്കെ അവർക്കു വാങ്ങനുള്ള പൈസ കിട്ടുമായിരുന്നു ...അത്രയ്ക്ക് ചുരുങ്ങിയായിരുന്നു അവിടെത്തെ ജീവിതം..ജോലി കിട്ടിയതിനു ശേഷം അച്ഛന്റെ കയ്യിൽ നിന്നും അവളുടെ ചിലവിനു വേണ്ടി പൈസ വാങ്ങിയിട്ടില്ല...ചേച്ചി ഇടക് ഡ്രസ്സ്‌ ഒക്കെ വാങ്ങിത്തന്നിട്ടുണ്ട്...1 വർഷം അങ്ങനെ ദാരിദ്രത്തിലായിരുന്നു.. പിന്നെ സാലറി കുറച്ചു കൂട്ടി അച്ഛന് കുറച്ചു പൈസ കൊടുക്കാമായിരുന്നു.. അപ്പോഴും അവൾ ചിലവൊക്കെ നിയന്ത്രിച്ച ജീവിച്ചത്.വീട്ടിൽ ഉള്ളവരെക്കൾ അവളുടെ മനസ്സറിഞ്ഞിരുന്നത് ചേച്ചിയായിരുന്നു... ചേച്ചി അവളുടെ കല്യാണലോചന വേഗത്തിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു..അച്ഛനേം അമ്മയേം ഒക്കെ വിളിച്ചു എല്ലാം സംസാരിച്ചിരുന്നതും ചേച്ചിയായിരുന്നു... ഒരുപക്ഷെ പ്രണയത്തിനു ശേഷം അവളെ ഏറ്റവും കൂടുതൽ സ്വദിനിച്ച വ്യെക്തി ചേച്ചിയായിരുന്നു... അവളുടെ പ്രണയവും അതിന്റെ ആഴവും ഏറ്റവും കൂടുതൽ ഉൾക്കൊണ്ടത് ചേച്ചിയായിരുന്നു.. അവിടെ എത്തിയപ്പോ അമ്മ ആദ്യമായി കല്യാണത്തെക്കുറിച്ചു പറഞ്ഞ ദിവസം ഞാൻ ഒരുപാടു കരഞ്ഞു.. അന്നാണ് ചേച്ചിയോട് എല്ലാം പറഞ്ഞത്.. ചേച്ചി എന്നെ ഒരുപാട് അശ്വസിപ്പിച്ചു... നിന്റെ കുറ്റം കൊണ്ടല്ലല്ലോ പ്രണയം നഷ്ടമായത്.. പ്രണയിക്കുന്നത്കൊ ഒരു തെറ്റല്ല.. അത്ണ്ട ഏറ്റവും മനോഹരമായ ഒന്നാണ് അതർക്കുവേണെങ്കിലും തോന്നാം.. അതോർത്തു ലൈഫ് പാഴാക്കരുത്..കല്യാണം കഴിഞ്ഞു അവനെ പ്രണയിക്കുക.. അത്നി നിന്നെകൊണ്ട്ന്നെ സാധിക്കും.. നിന്നെ ജീവന്പ തുല്യം സ്നേഹിക്കുന്ന ആളാവും നിനക്ക് കിട്ടുക.. അങ്ങനെ പതിയെ പതിയെ പഴയ പ്രണയം നീ മറക്കും... നിന്നെ പ്രണയിച്ചവൻ സുഖമായി ജീവിക്കുന്നില്ലേ.. പിന്നെ ആർക്കു വേണ്ടിയാണു നീ നിന്റെ അച്ഛന്റേം അമ്മയുടേം പ്രതീക്ഷകളെ ഇല്ലാതാകുന്നത് എന്നൊക്കെ പറഞ്ഞു ചേച്ചിയാണ് അവളെക്കൊണ്ട് വിവാഹത്തിന് സമ്മതം മൂളിച്ചത്... ചേച്ചിയാണ് അവളെ അണിയിച്ചൊരുക്കി കല്യാണആലോചനക്ക് വരുന്നവർക്ക് കൊടുക്കാനുള്ള ഫോട്ടോ സ്റ്റുഡിയോ ഒക്കെ പോയി എടുപ്പിച്ചത്.. ചേച്ചിടെ സാരീ, ആഭരണങ്ങൾ ഒക്കെ ഇട്ടാണ് അന്ന് ഫോട്ടോയെടുത്ത്... അങ്ങനെ അവളെ അടിമുടി മറ്റൊയെടുക്കാൻ ചേച്ചി ശ്രമിച്ചുകൊണ്ടിരുന്നു... ഇടക്ക് പുറത്തൊക്കെ പോകും, ഫുഡ്‌ വാങ്ങിത്തരും.. സിനിമക്ക് കൊണ്ടുപോകും.. ചേച്ചിക്ക് എന്തെങ്കിലും ഷോപ്പിങ് ഉണ്ടെങ്കിലും ഞങ്ങൾ ഒരുമിച്ച പോകാറ്.... അച്ചുന്റെ അമ്മ ഫിലിം ഇറങ്ങിയ ടൈം ആയിരുന്നു.. അപ്പൊ എല്ലാവരും അവളെ അച്ചുന്നും ചേച്ചിയെ അച്ചുന്റെ അമ്മയെന്നും ആയിരുന്നു വിളിച്ചിരുന്നത്.. ചേച്ചി അതുപോലെ കെയർ ചെയ്യുമായിരുന്നു.. അങ്ങനെ കല്യാണ ആലോചനകൾ മുറക്ക്അ നടന്നു.. അങ്ങനെ ഇരിക്കുമ്പോളാണ് അനിയത്തിക്ക് ഒരു പ്രപ്പോസൽ വന്നത്.. അമ്മായിടെ വീടിന്റെ അടുത്തുള്ള പയ്യനാണ് ഇറാനിൽ വർക്ക്‌ ചെയ്യുന്നു 2 മാസത്തെ ലീവിന് വന്നപ്പോഴാണ് വീട്ടിൽ വന്നത്...അവരുടേത് അത്യാവശ്യം അറിയപ്പെടുന്ന ഫാമിലി ആയിരുന്നു.. ഞങ്ങളെക്കാൾ സാമ്പത്തികമായി നന്നായി ഉയർന്ന സ്ഥിതി ആയിരുന്നു അവളെ അമ്മായിടെ വീട്ടിൽ വെച്ചു കണ്ട് ഇഷ്ടപ്പെട്ടിട്ടു വന്നതാണ്....അവളുടേത്
ഒന്നും ആകാത്തതുകൊണ്ട് അച്ഛനും അമ്മയും എന്ത് ചെയ്യണം എന്നറിയാതെ നിന്നു.. മൂന്നു പെൺകുട്ടികളല്ലേ ഇങ്ങോട്ട് വന്നത് തട്ടി
താട്ടികളയണ്ട എന്നൊക്കെ പറഞ്ഞു എല്ലാവരും കുടി അച്ഛനെ നിർബന്ധിക്കാൻ തുടങ്ങിപ്പോ ഞാനും പറഞ്ഞു അവളുടെ നടത്താൻ... പിന്നെ നിശ്ചയം നടത്തി വെക്കാം എന്ന തീരു മാനത്തിൽ എത്തി.. നിശ്ചയത്തിന്റെ
ഡേറ്റ് എടുത്തു.. ഒരു മാസം ഗ്യാപ്പിൽ ആണ് ഡേറ്റ് എടുത്തത്.. അതിനിടയിൽ അവളുടെ എന്തെങ്കിലും ആയാലോ എന്ന പ്രതീക്ഷയിൽ ആയിരുന്നു അച്ഛനും....
അങ്ങനെ എവിടുന്നെങ്കിലും ആരെങ്കിലും അവളെ കല്യാണം കഴിച്ചെങ്കിൽ എന്ന് അവളും പ്രാർത്ഥിക്കാൻ തുടങ്ങി.....അവൾ കാരണം ബാക്കി ഉള്ളവർ ടെൻഷൻ ആവണ്ടല്ലോ.. അവൾക്കൊരു ഡിമാൻഡും ഇല്ലായിരുന്നു.. ആർക്ക് ഇഷ്ടപ്പെട്ടാലും അവൾ റെഡി ആയിരുന്നു... എന്നിട്ടും വരുന്ന ആലോചനകൾ ഒന്നും എങ്ങും എത്താതെ പോയി.. ജാതകം ആയിരുന്നു മെയിൻ പ്രോബ്ലം.. എന്റേത് സുധ ജാതകം ആയിരുന്ന അപ്പോ അതുപോലെ ഉള്ളത് മാത്രേ ചേരുള്ളൂ... പിന്നെ പോക്കമില്ല വണ്ണമില്ല.. 25 വയസ്സായി അങ്ങനെ ഉള്ള കുറെ കാര്യങ്ങളും...അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛൻ പത്രത്തിൽ കൊടുത്തത്.. അപ്പൊ കുറെ ഒരുമിച്ചു വന്നു.. അതിന്നു അമ്മേം അച്ഛനും കുറച്ചു ഫിൽറ്റർ ചെയ്തിട്ട് പെണ്ണുകാണൽ ഒക്കെ സെറ്റ് ചെയ്തു... എല്ലാ ആഴ്ചയിലും വീട്ടിൽ വരാനുള്ള ഓർഡർ ഇട്ടു... മിനിമം ഒരു രണ്ടോ മൂന്നോ പേര് കാണാൻ വരും.. ചിലതു അച്ഛനും അമ്മയും കുടി, പിന്നെ പയ്യൻ മാത്രം അങ്ങനെ പെണ്ണുകാണൽ മുറക്ക് നടന്നു.. ഒരു പയ്യന്റെ ആലോചന എല്ലാവർക്കും ഇഷ്ടപ്പെട്ടു..
പെണ്ണുകാണാൻ പയ്യൻ വന്നെങ്കിലും അഖിൽ ഒന്നും മിണ്ടിയില്ല അമ്മയാണ് എല്ലാം പറഞ്ഞത്... അതിനെക്കുറിച്ചു അവൾ അമ്മയോട് പറഞ്ഞെങ്കിലും അമ്മ അത് കാര്യമായിറ്റെടുത്തില്ല.. അങ്ങനെ ഒരുസ്റ്റെപ്കൂടി അത് മുന്നോട്ടുപോയി... പയ്യന്റെ വീട്ടിലെ നിശ്ചയം പോലെ എല്ലാവരും കൂടി പയ്യന്റെ വീട്ടിൽപോകാൻ തീരുമാനിച്ചു .. എങ്ങനെയെങ്കിലും അനിയത്തീടെ എൻഗേജ്മെന്റിനു മുൻപ് അവളുടെ നിശ്ചയം നടത്തണം എന്ന മാത്രമായി യിരുന്നു അച്ഛനും അമ്മയ്ക്കും. അങ്ങനെ എല്ലാവരും അവിടെത്തിയപോഴും പയ്യനോട് ചോദിക്കുന്നതിനൊക്കെ അമ്മയോ അനിയനോ ഒക്കെ ഉത്തരം പറയാൻ തുടങ്ങി. അപ്പൊ അവളുടെ മാമൻ പയ്യനോട് കുറച്ചു സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു മാറ്റി നിർത്തി സംസാരിച്ചു.. അപ്പോഴാണ് അയാൾക് വിക്ക് ഉണ്ടെന്നു മനസിലായത്... അതുകൊണ്ട് സംസാരിക്കാൻ മടിയാണ്.. അപ്പൊ തന്നെ അത് നടക്കില്ല എന്ന് മാമൻ പറഞ്ഞു.... പെണ്ണുകാണൽ മുറക്ക് നടക്കുന്നുണ്ടായിരുന്നു... അങ്ങനെ അനിയത്തിയുടെ നിശ്ചയം എത്തി, വൾ 2 ദിവസം മുന്നേ പോന്നു റെയിൽവേസ്റ്റേഷനിൽ ഇറങ്ങിയപ്പോ അവിടെ അച്ഛൻ കാത്തു നിൽപുണ്ടായിരുന്നു... നിശ്ചയത്തിന്അ മ്മൂമ്മയെ കൊണ്ടുപോകാൻ ടാക്സികാണു വന്നത്.. പോകുന്ന വഴി അവളെ കൂടി കുട്ടമെന്നോർത്തു എന്നാണ് അച്ഛൻ പറഞ്ഞത്.. സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്കുള്ള വഴി എത്തിയപ്പോ അച്ഛൻ പറഞ്ഞു.. ഇപ്പൊ ഒരു പയ്യൻ നിന്നെ കാണാൻ വരും... അയാളുടെ ജോലി തിരക്ക് കാരണം പകൽ സമയം വീട്ടിൽ വരാൻ കഴിയില്ല അതുകൊണ്ടു ജസ്റ്റ്‌ കാണാൻ പറ്റുമോന്നു ചോദിച്ചപ്പോൾ അച്ഛൻ സമ്മതിച്ചതാ.. സത്യത്തിൽ പയ്യന് 11 വയസ്സ് കൂടുതലാണ് അതുകൊണ്ട് കുറച്ചു നാളായി മാറ്റിവെച്ചതായിരുന്നു...പിന്നെ ഇപ്പോ ഒന്നും ശരിയാകാതെ വന്നപ്പോ അവരെ വിളിച്ചു നോക്കിയതാ...

.അവൾ നൈറ്റ്‌ ഫുൾ യാത്ര ചെയ്തു ആകെ ക്ഷിണിച്ചിരുന്നു. എന്നാലും അച്ഛനോട് മറുത്തൊന്നും പറഞ്ഞില്ല... അവർ സ്റ്റേഷന്റെ മുന്നിലെത്തിയപ്പോ 2 പേര് കാത്തു നിൽപുണ്ടായിരുന്നു... ഇത് പയ്യൻ അത് ചേച്ചിയുടെ ഭർത്താവ്.. അച്ഛൻ പരിചയപ്പെടുത്തി... പ്രത്യേകിച്ചൊന്നും തോന്നിയില്ല... അവളുടെ മനസ്സ് ശൂന്യമായിരുന്നു..പയ്യൻ ഒന്നും സംസാരിച്ചില്ല... ചേട്ടൻ എപ്പോഴാ പോന്നത് എന്നൊക്കെ ചോദിച്ചു... പിന്നെ ഫോട്ടോ ചോദിച്ചു.. വീട്ടിലെല്ലാവരെയും കാണിക്കാൻ.. അതും കൊടുത്ത് അമ്മൂമ്മയെ കാണാൻ പോയി...പിന്നെ അവർ വിളിച്ചു അവർക്കിഷ്ടപ്പെട്ടു.. അമ്മയും ചേച്ചിയും വീട്ടിലോട്ടു വരട്ടെ എന്ന് ചോദിച്ചു.. അന്ന് വേറെ ഒരു കൂട്ടരും വരാo എന്നു പറഞ്ഞിരുന്നതുകൊണ്ട് അച്ഛൻ ആലോചിച്ചു പറയാം എന്ന് പറഞ്ഞു .. അടുത്ത ആൾക്കാരും എത്തി.. അവർ ഉച്ചകഴിഞ്ഞു വന്നു... അത് കുറെ കരണവന്മാരൊക്ക ഉണ്ടായിരുന്നു... പയ്യൻ ചെറുപ്പം... അവളുടെ അതെ ജോലി..കാണാനും കൊള്ളാം.. ജാതകം ചേരും.. അവർക്കും താല്പര്യം ആയി.. അതുകൊണ്ട് കാണാൻ ഉള്ളവർ എല്ലാവരും ഒരുമിച്ചു പൊന്നു എന്ന് പറഞ്ഞു... അങ്ങനെ സംസാരിച്ചു വന്നപ്പോ അവർ 75 പവൻ വേണം എന്ന് പറഞ്ഞു.. പയ്യന്റെ അമ്മാവൻ ആണ് പറഞ്ഞത്.. അപ്പൊ തന്നെ അച്ഛൻ അത് വേണ്ട എന്ന് വെച്ച്... സ്ത്രീധനം ചോദിക്കുന്നവർക് കെട്ടിച്ചു കൊടുക്കില്ല എന്നത് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു... അവരോടു ആലോചിച്ചു പറയാം എന്ന് പറഞ്ഞു വിട്ടു... പിന്നീട് നടക്കില്ല എന്ന് പറഞ്ഞു... വൈകിട്ടു റെയിൽവേസ്റ്റേഷനിൽ വന്നവർ വീണ്ടും വിളിച്ചു.. അച്ഛൻ പിറ്റേന്ന്പി വൈകിട്ടു വരാൻ പറഞ്ഞു...പിറ്റേന്ന്അ നിയത്തീടെ നിശ്ചയം.... അന്ന് വൈകിട്ടു അവർ അമ്മയും. ചേച്ചിയും കൊച്ചച്ചനും ഒക്കെ വന്നു... അവൾ രാത്രി ട്രെയിന്തി തിരിച്ചു പൊന്നു... തുടരും
പങ്കിട്ടു

NEW REALESED