അച്ഛനാണ് അവളെ തിരിച്ചു കൊണ്ടുപോയാക്കിയത് . ഗോൾഡ് ഒക്കെ കൊണ്ടുപോണരുന്നല്ലോ.. ബസിനാണ് പോയത്യ...അവിടെത്തിപ്പോ പ്പോ പുള്ളിടെ അമ്മ ബ്രേക്ഫസ്റ്റ് ഒക്കെ ഉണ്ടാക്കി വെച്ചിരുന്നു..
അതൊക്കെ കഴിച്ചു അവർ പോകാനിറങ്ങി.. പുതിയ ലോക്കറിൽ ഗോൾഡ് ഒക്കെ വെക്കണം..ലോക്കറിന്റെ താക്കോൽ പുള്ളിയുടെ അമ്മയുടെ കൈൽ ആണ്ലോ...അമ്മയോട് താക്കോൽ ചോദിച്ചു... അപ്പൊ പുള്ളികാരിയുടെ ഫേസ് ഒക്കെ മാറി.. ചേച്ചിടെ അടുത്ത് തന്നെ വെച്ചാൽ മതിയായിരുന്നു എന്നൊക്കെ പറഞ്ഞു.. പിന്നെ വേഗം തന്നെ വാതിലും ജനലും ഒക്കെ അടച്ചു... എന്നിട്ട് കൊണ്ടുവന്ന ഗോൾഡ് ഒക്കെകൊടുക്കാൻ പറഞ്ഞു..എന്തിനാണെന്ന്പു അവൾ ചോദിക്കുന്നതിനു മുൻപേ അവർ പറഞ്ഞു തുടങ്ങി... എല്ലാം ചെക്ക് ചെയ്യണം... കൊണ്ടുപോയതൊക്കെ തിരിച്ചു കൊണ്ടുവന്നോ എന്നറിയണം.. അവൾ അപമാനിക്കപ്പെട്ടതുപോലെ തോന്നി, അവൾ മാത്രമായിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു.. ഇത് അച്ഛനും കുടി കേട്ടല്ലോ.. അവളുടെ വീട്ടുകാരെ കളിയാക്കുന്നതുപോലെ തോന്നി... അവൾ അപ്പൊ തന്നെ ഗോൾഡ്പു ഒക്കെ എടുത്തു കൊടുത്ത് അവർ സെറ്റിയിലിരുന്നു ഓരോ മാലയും വളയും ഒക്കെ എടുത്തു നോകാൻ തുടങ്ങി... ഇനി ഒന്നുകൂടി ഉരച്ചു നോക്കേണ്ടിവരും വെല്ല മുക്കു പണ്ടങ്ങളും മാറ്റിവെച്ചിട്ടുണ്ടോ എന്നാരു കണ്ടു എന്നൊക്കെ പറഞ്ഞു..അതവൾക്പു സഹിക്കാവുന്നതിനപ്പുറം ആയിരുന്നു...അവൾ അവരോട്ഇ നി
അമ്മക്കിതു തൂകി കുടി നോക്കണോ എന്ന്ഞ ചോദിച്ചു... അപ്പോ തന്നെ പുള്ളിയെ വിളിച്ചു പറയട്ടെ എന്ന് പറഞ്ഞു അച്ഛന്റെ ഫോൺ എടുത്തു.. അപ്പോഴേക്കും അവർ വേഗം ചെന്ന് ജനലും വാതിലുകളും ഒക്കെ തുറന്നിട്ടിട്ട് ഉറക്കെ അവൾ എന്നെ പിച്ചി എന്ന് പറയാൻ തുടങ്ങി.. അവർ സ്വയം അവരുടെ കൈയിൽ പിച്ചൻ തുടങ്ങി... എന്നെ മന്തി എന്നൊക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവൾക്കും അച്ഛനും എന്താ നടക്കുന്നത് എന്ന് മനസിലായില്ല.. അവരുടെ കൈയിൽ ചുമന്നു വന്നു.. അവർ അവിടെ ഇട്ടു ഇങ്ങനെ കാണിച്ചുകൊണ്ടിരുന്നു..അച്ചൻ അവിടെ നിന്ന് ഉരുകുന്നത് അവൾ കണ്ടു... അവളും തേങ്ങി കരഞ്ഞു. അവളുടെ അവസ്ഥ പോലും ചിന്തിക്കാതെ.. അവരുടെ മകന്റെ കുഞ്ഞാണല്ലോ അവളുടെ വയറ്റിൽ ഉള്ളതേന്നുപോലും ആലോചിക്കാതെ ആയിരുന്നു അവർ പറഞ്ഞുകൊണ്ടിരുന്നത്.. അടുത്ത വീട്ടിലെ ചേച്ചി ഓടി വന്നു. അപ്പൊ അവൾ അവളുടെ വയറിൽ തോട്ട്അ ണയിട്ട് പറഞ്ഞു അവളൊന്നും ചെയ്തിട്ടില്ലന്ന്.. അപ്പൊ അവരും ചുമരിൽ തൂക്കിയിരുന്ന മുരുകന്റെ ഫോട്ടോ നോക്കിട്ടു മുരുകാനണേ ഇവളെന്നെ പിച്ചി എന്ന് പറഞ്ഞു... അ ചേച്ചിക്ക് അവളെ ഭയങ്കര ഇഷ്ടം ആയിരുന്നു.. അമ്മ കുത്തുവാക്കുകൾ പറയുന്നത് അവർ കേൾക്കാറുണ്ടായിരുന്നു.... അവർക്ക് മനസിലായി അവർ കള്ളം പറയുന്നതാണെന്നു.. പക്ഷെ അവർ അവളോട് ഇപ്പൊ മോളോന്നും പറയേണ്ട... പ്രായം ആയ സ്ത്രീ അല്ലെ. എല്ലാവരും അവർ പറയുന്നതേ വിശ്വസിക്കുള്ളു....പുള്ളിയെ പോയി കണ്ടു ഇവിടെ നടന്നത് പറയു... അമ്മ അവിടെ ഇരുന്നു ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു...അവളും അച്ഛനും അവിടെ നിന്നിറങ്ങി ഗോൾഡ് അവരുടെ കൈൽ തന്നെ കൊടുത്തു... അച്ഛന്റെ കണ്ണ് നിറയുന്നത് അവൾ കണ്ടു.... അവളും ഒരുപാടു കരഞ്ഞു... വേഗം പുള്ളിയുടെ അടുത്ത് പോയി നടന്നതൊക്കെ പറഞ്ഞു... പുള്ളി പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.. ഞാനവിടെ ഇല്ലായിരുന്നല്ലോ അതുകൊണ്ട് എനിക്കിതിലൊന്നും പറയാനില്ല... അപ്പൊ അച്ഛൻ പറഞ്ഞു ഞാനിവളെ വീട്ടിലേക്കു കൊണ്ടുപോകുക്യാണ്.. അമ്മ ഇത്രയും മോശം ആയിട്ടു പെരുമാറിയാൽ അത് അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനേയും ബാധിക്കും എന്നൊക്കെ പറഞ്ഞു.. അപ്പോഴും ഇവർക്കു ഇത് പറയാനുള്ള അർഹതയില്ല എന്നച്നറിയില്ലായിരുന്നു... അവൾക്കതു വിളിച്ചു പറയാൻ തോന്നി.. അതറിഞ്ഞാൽ അച്ഛന് അയാളോടുള്ള മതിപ്പു പോയാലോ എന്ന് കരുതി അവൾ മിണ്ടിയില്ല... ഒന്നും ഇല്ലാതെ ഒരുപാട് കള്ളങ്ങൾ പറഞ്ഞു കല്യാണം നടത്തിട്ട്.. അ പെൺകുട്ടിയെയും അവളുടെ വീട്ടുകാരെയും വീണ്ടും വീണ്ടും ഇങ്ങനെ വേദനപ്പിക്കാൻ അവർക്കെങ്ങനെ കഴിയുന്നു എന്നവൾ ചിന്തിച്ചു... അ വീടിനു വേണ്ടി എല്ലാം സഹിച്ചു അവൾ കൂടെ നിന്നതുകൊണ്ടാകാം അയാൾ അമ്മ പറയുന്നത് കാര്യമാക്കണ്ട എന്ന് പറഞ്ഞത്... അവളെ ഇപ്പൊ കൊണ്ടുപോകേണ്ട എന്നയാൾ പറഞ്ഞു... വൈകിട്ടു അയാൾ വീട്ടിൽ പോകാം എന്നും പറഞ്ഞപ്പോ അച്ഛൻ അവളെ ഓഫീസിൽ ആകിയിട്ടു പോയി... തന്നെയുമല്ല അങ്ങോട്ട് തിരിച്ചു ചെന്നാൽ എല്ലാവരോടും അവരെപ്പറ്റി പറയേണ്ടി വരും.. അത് അവർക്കും നാണക്കേടല്ലേ...കല്യാണം കഴിഞ്ഞിട്ട് 1 വർഷം ആകുന്നതേ ഉള്ളു.. പോരാത്തതിന് ഒരു കുഞ്ഞും ഉണ്ടാകാൻ പോകുന്നു.. അവർ എല്ലാം ക്ഷമിക്കാൻ തീരുമാനിച്ചു....അന്നവൾക് വീട്ടിലേക്കു പോകാൻ പേടി തോന്നി... അവൾ ഓഫീസിൽ തന്നെ ഇരുന്നു പുള്ളിയോട്
ഒരുമിച്ചു വീട്ടിൽ പോകാമെന്നവൾ പറഞ്ഞു നോക്കി.. നീ ചെല്ല് ഞാൻ വന്നേക്കാം എന്നയാൾ പറഞ്ഞു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഓഫീസിൽ പോയെങ്കിലും റസ്റ്റ് റൂമിൽ തന്നെ ഇരുന്നു.. അവൾക് വയ്യാഞ്ഞിട്ടാവും എന്നെല്ലാവരും കരുതി... വൈകിട്ടു മനസില്ല മനസോടെ അവൾ പോയി.. അവിടെ എത്തിയപ്പോ കുറെ ആൾക്കാരുണ്ടായിരുന്നു.. അമ്മയുടെ അനിയത്തി, ആങ്ങളയുടെ ഭാര്യ, വെല്ലുഛന്റെ മക്കൾ, ഇളയ നാത്തൂൻ, അവളുടെ ഹസ്ബൻഡ്, ചേച്ചി, ചേച്ചിടെ മക്കൾ... അയല്പക്കത്തെ കുറച്ചു പേർ അങ്ങനെ വീട് നിറയെ ആൾകാർ. അവൾ കയറി ചെന്നപ്പോ ചേച്ചിടെ മകൻ ചോദിച്ചു അമ്മായി എന്തിനാ അമ്മൂമ്മയെ പിച്ചിത് എന്ന്... അവളുടെ കണ്ണ് നിറഞ്ഞു പോയി.. ഇന്നുവരെ അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിച്ചിട്ടില്ല.. വാക്കുകൾ കൊണ്ടുപോലും ആരെയും നോവിച്ചിട്ടില്ല.. എല്ലാവരെയും സ്നേഹിക്കാനാണ് ശ്രമിച്ചത്.. അനിയത്തിനാരോട് പോലും അവൾ വഴക്കുണ്ടാക്കാറില്ല.. കുഞ്ഞുനാളിലെ അവൾക് സ്നേഹം കിട്ടാതെ വളർമ്പതുകൊണ്ടാവാം എല്ലാവരെയും അവൾ സ്നേഹിക്കാനാണ് പഠിച്ചത്.. വേദനിപ്പിച്ചവരെയു സ്നേഹിച്ചിട്ടേ ഉള്ളു.. ഇതുവരെ മനസ്സിൽ ആരോടും വൈരാഗ്യം തോന്നിയിട്ടില്ല.. ഒന്നും പ്രതീക്ഷിക്കാതെ തന്നാലാവുന്നത് എല്ലാവർക്കും ചെയ്തുകൊടുത്തിട്ടെ ഉള്ളു. മറ്റൊരാളുടെ ജീവിതം നോക്കി തനിക്കു കിട്ടിയതിനെ ഓർത്തു സങ്കടപ്പെട്ടിട്ടില്ല... കിട്ടിയതിൽ സന്തോഷിച്ചു ജീവിക്കാനാണ് ശ്രമിച്ചത്.. താൻ കാരണം തന്നെ സ്നേഹിക്കുന്നവർ വേദനിക്കരുത് അതായിരുന്നു അവളുടെ മനസ്സിൽ... ഓഫീസിൽ എപ്പോഴു ചിരിച്ചുകൊണ്ടിരിക്കുന്ന കുട്ടി എന്നാണ് എല്ലാവരും പറയാറ്... എന്നിട്ടു കുട്ടി അവളോട് ചോദിച്ചപ്പോൾ തളർന്നു പോയി.. അമ്മായി ഒന്നും ചെയ്തില്ല മോനെ എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു....അപ്പോഴേക്കും പുള്ളിയും എത്തി.. എല്ലാവരും ഹാളിൽ ഇരുന്നു അവളെ വിളിച്ചു നിർത്തി...അപ്പൊ പുള്ളിയുടെ അമ്മായി അവളോട് പറഞ്ഞു മോളെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അമ്മയോട് മാപ്പ് പറഞ്ഞേക്ന്നു.. അവൾ തേങ്ങി കരഞ്ഞുകൊണ്ട് അവളുടെ വയറ്റിൽ കൈയിൽ വെച്ചു നടന്നതൊക്കെ പറഞ്ഞു... ഇതുവരെ അവളെങ്ങനെ ആയിരുന്നു ജീവിച്ചത് എന്നും...എ കല്യാണം എങ്ങനെ നടന്നു എന്നും.. അതിനവർ പറഞ്ഞ കള്ളങ്ങളും ഒക്കെ അവൾ തേങ്ങിക്കൊണ്ട് പറഞ്ഞു...അവൾ അയാൾക്ല്ലാ ജോലി ഇല്ലാതിരുന്നപ്പോൾ എങ്ങനെ നോകിയെന്നും.. അച്ഛനും അമ്മയും വന്നപ്പോ ഇവർ ചെയ്തതും എല്ലാം എല്ലാവരുടെയും മുന്നിൽ വെച്ചു വിളിച്ചു പറഞ്ഞു..കരഞ്ഞു കരഞ്ഞവൾ തളർന്നിരുന്നു... എല്ലാം കേട്ടപ്പോ ബന്ധുക്കളൊക്കെ അന്തം വിട്ടിരുന്നു അയാളുടെ അമ്മ മുഖത്തു ഇരു തെളിച്ചവും ഇല്ലാതെ ഇരുന്നുപോയി.. ഈ കരിയങ്ങളൊക്ക അറിഞ്ഞിട്ടും അവളുടെ വീട്ടിൽ ഇതുവരെ അറിയിച്ചിട്ടില്ല എന്നും അവൾ പറഞ്ഞു.. അച്ഛൻ നാണം കേട്ട് ഇറങ്ങിപോയിട്ടും അയാൾക് വേണ്ടിയാണു അവൾ എല്ലാം മറ ച്ചു വെച്ചത് .അവളെ അറിയാവുന്നവർക് അവളെ മനസിലാകും അങ്ങനെ ഉള്ളവർ മതി കൂടെ എന്നുകൂടി പറഞ്ഞു അവൾ നിർത്തി.. അവിടെ കുടിയവർക് എന്തുപറയണം എന്നറിയാതെ നിന്നു.. പിന്പേ അവളോടാരും ഒന്നും ചോദിച്ചില്ല.. എല്ലാവരും അവളെ ദയനീയമായി നോക്കി... അപ്പൊ ചേച്ചി അയാളോട് നിന്റെ ഭാര്യ അമ്മയെ തല്ലിട്ടു നിനക്കൊന്നും പറയാനില്ലേ എന്ന് ചോദിച്ചു.. അതിനയാൾ പറഞ്ഞ മറുപടി ആണ് അവളെ നീണ്ട 18 വർഷകാലം അയാളുടെ കൂടെ നിർത്തിയത്.. അയാൾ പറഞ്ഞു ഞാനിവിടില്ലാതിരുന്നപ്പോൾ ണ്ടാമ്പ കാര്യത്തിന് ഞാനെന്തു മറുപടി പറയണമെന്ന്. രണ്ടു പേരും അവരവരുടെ ഭാഗം പറയുന്നു.. അപ്പൊ ചേച്ചി ചോദിച്ചു നിന്റെ അമ്മ കള്ളം പറഞ്ഞതാണെന്ണോ നീ പറയുന്നേ.. ആണും പെണ്ണും കെട്ടവനെ എന്നൊക്കെ പറഞ്ഞു.... അയാൾ അയാളുടെ മറുപടിയിൽ ഉറച്ചു നിന്നു. അപ്പൊ അവർ കടത്തിന്റെ കാര്യം എടുത്തിട്ടു.. പിന്നെ അവരുടെ വീട്ടിന്നു എത്രയും പെട്ടെന്ന് ഇറങ്ങണം എന്നും പറഞ്ഞു... അവർക്ക് ശരിക്കും 1 ലക്ഷം ആണ് കൊടുക്കാനുള്ളത് അതിൽ 30 കൊടുത്തു.. ബാലൻസ് 70 ഉള്ളു.. പക്ഷെ അവർ ഒരു 2.75 ലക്ഷത്തിന്റെ കണക്കും ആയിട്ടു വന്നു.. പുള്ളി അവൾ പറഞ്ഞിട്ട് നേരത്തെ എല്ലാം എഴുതി വെച്ചിരുന്നു അത് വെച്ചു നോക്കി പിന്നെ പുള്ളി സംസാരിച്ചപ്പോ പണ്ട് അനിയത്തീടെ കല്യാണം നടത്തിയപ്പോൾ എവിടെയോ പോയപ്പോ പെട്രോൾ അടിച്ചത, മരിച്ചുപോയ അച്ഛൻ വാങ്ങിത് അങ്ങനെ കുറെ കണക്.. എല്ലാവരും കുടി പറഞ്ഞു അതൊക്കെ കുറച്ചു മൊത്ത 1 30 കൊടുക്കാൻ ധാരണയായി.. അത് 1 വർഷം കൊണ്ട് കൊടുത്തു തീർക്കാം എന്ന് പറഞ്ഞു . വീട് ഇപ്പൊ മാറാൻ പറ്റില്ല ഡെലീവെറി ഒക്കെ കഴിഞ്ഞിട്ടേ മറുള്ളു എന്ന് പുള്ളിയുടെ അനിയത്തി പറഞ്ഞു സമ്മതിപ്പിച്ചു . അതുവരെ അവളോട് നന്നായി പെരുമാറണം എന്ന് അമ്മയോട് എല്ലാവരും പറഞ്ഞു കൊടുത്തു. അങ്ങനെ അവളെ കുറ്റപ്പെടുത്താൻ വിളിച്ച സഭയിൽ അവരുടെ അഭിമാനം തകർന്നതവൾ കണ്ടു.. എല്ലാവർക്കും അവളോട് അനുകമ്പ തോന്നിയെന്നും അവൾക് മനസിലായി.. അവളത പോസിറ്റീവ് ആയിട്ടെടുത്തു.. എല്ലാവരും കല്യാണം നടത്താൻ എന്തിനാണ് അങ്ങനെ കള്ളം പറഞ്ഞതെന്ന് അമ്മയോട് ചോദിച്ചു അപ്പൊ അവർ പറഞ്ഞുഞാനൊന്നും പറഞ്ഞിട്ടില്ല എന്ന് അപ്പൊ പുള്ളിയുടെ ചേച്ചി പറഞ്ഞു അമ്മ ഒറ്റക് നിക്കുന്നത് അവൻ കാര്യം അക്കാതെ നടന്നപ്പോ എങ്ങനെയെങ്കിലും കല്യാണം നടക്കട്ടെ എന്നോർത്തു അങ്ങനെ പറഞ്ഞതാണെന്ന്..1000 കള്ളം പറഞ്ഞും കല്യാണം നടത്തം എന്ന പറയാറ് എന്നും പറഞ്ഞു.. അപ്പൊ അമ്മയുടെ ഒരു ആങ്ങള ചേച്ചിയോട് ചോദിച്ചു അ കുട്ടിയുടെ സ്ഥാനത്തു നിന്റെ മകളായിരുന്നെങ്കിൽ നീ എന്ത് ചെയ്യുമായിരുന്നു എന്ന്.. അപ്പൊ ചേച്ചി പറഞ്ഞു അതവളുടെ വിധിയാണെന്നു കരുതും എന്ന് സാമ്പത്തികം ഓരോരുത്തരുടെയും വിധിയാണെന്നു.. യോഗം ഉള്ളവർക്കെ സ്വന്തം വീടുണ്ടാവു എന്ന്..... അ മാമൻ കുറച്ചു ഇജ്യൂക്കേറ്റഡ് ആയിരുന്നു.. അയാൾ ചോദിച്ചു ഇത്രയും പഠിപ്പും ജോലിയും ഉള്ള ഒരു കൊച്ചു പെൺകുട്ടിയെ നിങ്ങളുടെ കൈയിൽ കിട്ടിയിട്ട് അതിനെ എങ്ങനെയെങ്കിലും കൂടെ നിർത്താൻ ശ്രമിക്കുന്നതിന് പകരം നിങ്ങളുടെ കുറ്റങ്ങൾ മറക്കാൻ വേണ്ടി അവളെ ഉപയോഗിച്ചത് ശരിയാണോന്നു ചിന്തിച്ചു നോക്കെന്നു.... നിങ്ങൾ ചെയ്ത ക്രൂരതക്കു അ കുട്ടി പിച്ചിയാലും ഒന്നും പറയാനില്ല.. ഇനി ഇത്തരം കാര്യങ്ങൾ പറഞ്ഞു ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്.. അപ്പൊ എല്ലാവരുടെയും വായടഞ്ഞു...അങ്ങനെ അ യോഗം അവസാനിപ്പിച്ചു എല്ലാവരും പിരിഞ്ഞു പോയി...അവൾ അന്നൊരുപാട് കരഞ്ഞു... വെല്യ സ്വപ്‌നങ്ങൾ ഇല്ലായിരുന്നെങ്കിലും എല്ലാവരും സ്നേഹത്തോടെ കഴിയുന്ന വീട് അവളുടെ സ്വപ്നം ആയിരുന്നു... അതിൽ അവൾക് വേദന തോന്നി... കുഞ്ഞുനാളിലെ അമ്മുമ്മയുടെ കൂടെ വളർന്നതുകൊണ്ടാവാം പ്രായമായവരെ അവൾക് വെല്യ ഇഷ്ടമായിരുന്നു... അയാളുടെ അമ്മ കാണാൻ നല്ല സുന്ദരി ആയിരുന്നു സെറ്റ് മുണ്ടൊക്കെ ഉടുത്തവർ നില്കുന്നത് കാണാൻ തന്നെ അവൾക് ഇഷ്ടമാണ്.. അതുപോലെ അമ്മയുടെ കൃത്യനിഷ്ഠ അമ്മയുടെ പാചകം എല്ലാം അവൾക്കിഷ്ടമായിരുന്നു.. അവർ ഇത്തിരി സ്നേഹം കാണിച്ചാൽ അവൾ അതിന്റെ 100 ഇരട്ടി കൊടുക്കും അങ്ങനെയുള്ള മനസ്സുള്ളവളെ അവർ കൊന്നു കളഞ്ഞു.. ജീവനോടെ അവളെ കൊല്ലുന്ന പോലെ അവൾക് തോന്നി.. എങ്കിലും അവളുടെ കുഞ്ഞിനെയോർത് അതിനെ വയറിന്റെ പുറത്തുകൂടി തഴുകി.. അതിനോടെല്ലാം പറഞ്ഞു കരഞ്ഞു.. അയാൾ അന്ന് രാത്രി തന്നെ തിരിച്ചുപോയി. അയാളുടെ അനിയത്തിയും കുഞ്ഞും പിറ്റേന്ന്അ പോയി അവൾ വീണ്ടും തനിച്ചായി...